ഇന്നേക്ക് ഹരിയെട്ടൻ പോയിട്ട് രണ്ടു ദിവസം ആകുന്നു. ഇനിയും ഉണ്ട് അഞ്ചു ദിവസം തിരിച്ച് വരാൻ, ഇത്ര പെട്ടന്ന് ഞാൻ ദിവസങ്ങൾ എണ്ണാൻ തുടങ്ങിയോ എൻ്റെ കർത്താവേ... അ മനുഷ്യൻ അറിഞ്ഞാൽ ... ഛേ!! പിന്നെ ഇത് മതി....
എന്നും രാത്രി കിടക്കുന്നതിന് മുൻപ് അവൻ്റെ ഒരു കോൾ വരാറുണ്ട്... പട്ടാള ചിട്ട പോലെ കൃത്യം പത്തു മണിക്ക് ... പിന്നെ രാവിലെ ആറു മണിക്കു ഒരു ഗുഡ് മോണിംഗ് മെസ്സേജ്... അതാണ് കഴിഞ്ഞ രണ്ടു ദിവസം ആയി നടക്കുന്നത്. ഉള്ളിൽ വല്ലാതെ അവനെ മിസ്സ് ചെയ്യുന്നു എങ്കിലും മിഷേൽ ഹരിയുടെ മുന്നിൽ അവളുടെ ശബ്ദത്തിൽ പോലും അത് ഫീൽ ചെയ്യാതെ സൂക്ഷിച്ച് ആണ് സംസാരിക്കുന്നത്.
മിഷേൽ ജോലി എല്ലാം പെട്ടന്ന് ഒതുക്കി, പ്രാർഥനയും കഴിഞ്ഞ് ഫോണും പിടിച്ച് ഇരിക്കുക ആണ്... സമയം 9.50 ടിവിയില് ഏതോ റിയാലിറ്റി ഷോ കാണുന്നു എങ്കിലും മനസ്സറിയാതെ അവള് കൂടെ കൂടെ ഫോണിൽ സമയം നോക്കി... ഇപ്പൊ സമയം 10.15 ഇതുവരെ വിളി വന്നില്ല... ഇന്ന് അഞ്ചാമത്തെ ദിവസം ആണ് കഴിഞ്ഞ നാല് ദിവസവും ഒരു മാറ്റവും ഇല്ലാതെ ആണ് 10 മണിക്ക് ഫോൺ വന്നത്, ഇനി എന്തെങ്കിലും പ്രശ്നം??എൻ്റെ കർത്താവേ... അതോ വെള്ളമടിച്ച്??? മിഷേൽ ആകെ അസ്വസ്ത ആയി... എന്ത് ചെയ്യും , ഈ രാത്രി ഇനി വിളിച്ചാൽ എന്ത് വിചാരിക്കും... ആരുടെ കൂടെ ആണ് എന്നും അറിയില്ലല്ലോ... വീണ്ടും സമയം ഇഴഞ്ഞു നീങ്ങി.... ഓരോ മിനിറ്റ് മാറുന്നതും അവൾക്ക് അറിയാൻ സാധിച്ചു. കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു...
അവസാനം സഹി കെട്ട് ഫോൺ എടുത്തു അവള് വിളിച്ചു...
ഹലോ....
ഹലോ ആൻ്റി... എന്ത് പറ്റി?
കിട്ടൂ ഇന്നു ഹരിയെട്ടൻ വിളിചിരുന്നോ??
വിളിച്ചു, ഉച്ചക്ക്.... എന്ത് പറ്റി??
ഒന്നും....ഒന്നും ഇല്ല... എന്നെ വിളിച്ചില്ല അതാ ചോദിച്ചത്... പ്രത്യേകിച്ച് എവിടേലും പോകുന്നു എന്ന് വല്ലതും...?
ഇല്ല... ഒന്നും പറഞ്ഞില്ല... ആൻ്റി വിളിച്ച് നോക്കിയില്ലേ...? ഞാൻ വിളിക്കാം....
വേണ്ട ...വേണ്ട... ഇല്ല ഞാൻ വിളിച്ചില്ല... എന്നൽ ശെരി കിട്ടൂ.. ഞാൻ വിളിച്ചോളം.... സോറി ... രാത്രി ബുദ്ധിമുട്ടിച്ചു.
എന്താ ആൻ്റി ഇത്... എനിക്ക് മനസ്സിലാകും ആൻ്റിയുടെ ടെൻഷൻ... ശെരി ആൻ്റി ചേട്ടനെ വിളിക്ക്... അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു..
മിഷേൽ വീണ്ടും സമയം നോക്കി 10. 30.... പിന്നെ ഒന്നും നോക്കിയില്ല, ഹരിയുടെ നമ്പർ ഡയൽ ചെയ്തു .. രണ്ടാമത്തെ ബെല്ലിന് തന്നെ കോൾ കണക്ട് ആയി... മിഷേൽ ആരായിരിക്കും എടുത്തത് എന്നറിയാൻ മിണ്ടാതെ നിന്നു... അവിടുന്നും ശബ്ദം ഒന്നും കേൾക്കാനില്ല എന്ന് കണ്ട് അവളു തന്നെ പറഞ്ഞു..
ഹലോ...
ഹെയ് മിഷേൽ!!!
എവിടെ ആണ്? ഉറങ്ങിയിരുന്നോ ഹരിയെട്ട?
ഇല്ല ഡോ... ഞാൻ വീട്ടിൽ തന്നെ ആണ്... എൻ്റെ റൂമിൽ തൻ്റെ കോളിനും വെയ്റ്റ് ചെയ്തു ഇരിക്കുകയായിരുന്നു...
എൻ്റെ കോളോ? നിങൾ അല്ലേ എന്നും 10 മണിക്ക് എന്നെ വിളിക്കുന്നത്... ഇപ്പൊ സമയം എത്ര ആയി എന്ന് വല്ല വിവരവും ഉണ്ടോ?? അല്ല എന്ത് വേണം സ്വന്തം ആൾക്കാരെ കണ്ടപ്പോൾ ബാക്കി എല്ലാം മറന്ന് കാണുമല്ലോ... അവളുടെ വാക്കുകൾ ദേഷ്യവും വിഷമവും കൊണ്ട് വിറച്ചിരുന്ന്.
ഒരു മിനിറ്റ് വീണ്ടും അവൾക്ക് മറുപടി ഒന്നും കിട്ടിയില്ല...
ഹലോ.... ഹരിയെട്ടാ കേൾക്കുന്നുണ്ടോ?
മിഷൂ... ആർദ്രം ആയിരുന്നു അവൻ്റെ വിളി....
30 മിനിറ്റ് വേണ്ടി വന്നോടോ തനിക്ക് എന്നോട് സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ? ഞാൻ തൻ്റെ കോൾ പത്തു മണി കഴിഞ്ഞു ഒരു അഞ്ചു മിനിറ്റിനകം പ്രതീക്ഷിച്ചു...
സോറി സാബ്...
എന്തിന്.?
ഞാൻ പെട്ടന്ന് എന്തൊക്കെയോ പറഞ്ഞു...
അതിന് മറുപടി ആയി അവൻ്റെ പൊട്ടിച്ചിരി ആണ് കേട്ടത്....
എന്താ ചിരിക്കുന്നത്?
ഒന്നുമില്ല... ഗ്രേറ്റ് മിഷേൽ മുട്ടു മടക്കി തുടങ്ങിയോ എന്ന് ഓർത്തു ചിരിച്ചത് ആണ്
പിന്നെ മുട്ടോന്നും മടങ്ങില്ല.... എന്താ വിളിക്കാതിരുന്നത്?
അത് സിംപിൾ .... എന്നും ഞാൻ അല്ലേ വിളിക്കുന്നത് ... താൻ വിളിക്കുമോ എന്നറിയാൻ...
പേടിപ്പിച്ചു കളഞ്ഞു...
പേടിയോ? എന്തിന്? ഞാൻ എൻ്റെ നാട്ടിലേക്ക് അല്ലേ വന്നത്....
ഹാ!! ബെസ്റ്റ്!!! അത്ര നല്ല വെടിപ്പായ സ്വഭാവം ആണല്ലോ കയ്യിൽ... ഇനി എവിടേലും പോയി തല്ലു കൂടിയോ എന്നാണ് ഞാൻ പേടിച്ചതു...
ഓ!! അതെ ഉള്ളോ... ഞാൻ വെറുതെ മോഹിച്ചു...
ഹരി ഏട്ടാ.... കാര്യങ്ങൾ ഒക്കെ കഴിഞ്ഞോ?
ഇല്ല.... നാളെയോട് കൂടി എല്ലാം കഴിയും ... പിന്നെ നാളെ ഒരു യാത്ര ഉണ്ട്.... അതൊക്കെ പോട്ടെ... തനിക്ക് എന്നെ മിസ്സ് ചെയ്യുന്നുണ്ടോ?
അങ്ങനെ ഒന്നും ഇല്ല... പിന്നെ എന്നും ഇവിടെ ഉണ്ടായിരുന്ന ആള് അല്ലേ അതിൻ്റെ ഒരു ഇത് അതേ ഉള്ളൂ ..
അതെ ഡീ.... അതെ ഉള്ളൂ... എന്നിട്ടാണ് നീ കാവൽക്കാരന് മെസ്സേജ് അയച്ചത്... പ്രണയം ഇത്ര തീവ്രം ആണോ എന്ന്. ഹരി ഓർത്തത് ആണേ .... പറഞ്ഞില്ല....
മിഷൂ തനിക്ക് ഇവിടുന്ന് വല്ലതും കൊണ്ട് വരണോ?
ഒന്നും വേണ്ട പോയത് പോലെ ഇങ്ങു വന്നാൽ മതി...
അതിന് ഹരി മറുപടി പറഞ്ഞില്ല.... അവള് അറിയാതെ പറഞ്ഞത് ആണ് എങ്കിലും മറുപടി പറഞാൽ അവള് എന്തെങ്കിലും ഒരു വേണ്ടാത്ത ഉത്തരം പറയും എന്തിനാണ് അ കേട്ട സുഖം കളയുന്നത്....
ശരി ഹരിയെട്ട ഞാൻ വക്കട്ടെ...
ശരി ഡോ... ഓ ചോദിക്കാൻ മറന്നു... മിലി എങ്ങനെ??
സുഖമായി ഇരിക്കുന്നു.
ഓക്കേ... ഞാൻ നാളെ ജറിനേ ഒന്ന് വിളിക്കുന്നുണ്ട്...
ശരി... ബൈ...
ബൈ...
ഫോൺ കട്ട് ചെയ്ത മിഷേൽ ഓർത്തു... അയ്യേ!!! ആകെ ചമ്മി നാറി... ഹരിയെട്ടൻ മനസ്സിലാക്കി കാണും... ഹെയ്!! എന്ത് മനസിലാക്കാൻ , ഞാൻ ഒന്നും തുറന്നു പറഞ്ഞില്ലല്ലോ... അങ്ങനെ പലതും ആലോചിച്ചു കിടന്നു എപ്പോഴോ അവളും ഉറങ്ങി.... അപ്പോഴും പ്രണയത്തിൻ്റെ ഓർമ്മയിൽ അവള് പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും ഓർത്തു ഉറങ്ങാതെ കിടക്കുകയായിരുന്നു ഹരി.
ഹലോ.... മാത്യു അല്ലേ.... ഞാൻ ഹരി ഇന്നലെ സംസാരിച്ചിരുന്നു... ഞാൻ ഇവിടെ എത്തി...
.....
ഓക്കേ... അത് സാരം ഇല്ല ഞാൻ വെയ്റ്റ് ചെയ്യാം...
നല്ല ആകാശ നീല ഷർട്ടും അതിന് ചേരുന്ന ഒരു മുണ്ടും ആണ് ഹരിയുടെ വേഷം .. 50 വയസ്സ് ആയി എങ്കിലും ഒരു 40 പോലും തോന്നാത്ത ഉറച്ച ശരീരവും... കുറച്ച് നേരം ആയി അവിടെ ഒരു ചായയും കുടിച്ച് ഇരിക്കുന്നു..
ഞാൻ മാത്യൂ... വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് അവൻ്റെ അടുത്തേക്ക് വന്ന മാത്യൂ പറഞ്ഞു....
ഇരിക്ക്... ഇരിക്ക്...
ശാന്തം ആയ ഒരു ചിരിയോടെ മാത്യൂ ഇരുന്നു... എന്താണ് ഹരിക്ക് എന്നോട് പറയാൻ ഉള്ളത്...
അത് പറയാം.... എന്താ കുടിക്കാൻ പറയണ്ടത്...
ഒരു ചായ മതി....
ആയിക്കോട്ടെ... അതും പറഞ്ഞു ചായക്ക് ഓർഡർ കൊടുത്തു .
അത് മാത്യൂ... അങ്ങനെ വിളിക്കാമല്ലോ അല്ലേ...
തീർച്ചയായും..
ഞാൻ പറയുന്നത് എത്ര മാത്രം ഉൾകൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല... ഫോൺ ചെയ്തപ്പോൾ പറഞ്ഞതു പോലെ ഞാനും മിഷേലും ഒന്നിച്ച് ആണ് ജോലി ചെയ്യുന്നത്... പിന്നെ ഞാൻ ജന്മം കൊണ്ട് ഒരു ഹിന്ദുമത വിശ്വാസി ആണ് എന്നല്ലാതെ വലിയ ദൈവവിശ്വാസം ഒന്നും ഇല്ല... എന്നാൽ എതിർപ്പും ഇല്ല...
ഇതൊക്കെ... എന്നോട്... മാത്യൂ അവനെ ഒന്ന് ചൂഴ്ന്നു നോക്കി...
അത് അണ് ഞാൻ പറഞ്ഞു വന്നത്... എനിക്ക് മിഷെലിനെ എൻ്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് ഉണ്ട്...
എന്ത്?? നിങ്ങളുടെ കുടുംബം..
ഇല്ല... ഞാൻ വിവാഹം കഴിച്ചിട്ടില്ല ... ആരും വേണം എന്ന് മുൻപ് തോന്നിയില്ല എങ്കിലും ഇപ്പൊ ഒരു കൂട്ട് വേണം എന്ന് തോന്നി... അതും നിങ്ങളുടെ പെങ്ങളെ കണ്ടപ്പോൾ ആണ് തോന്നിയത് കേട്ടോ
എന്നിട്ട് അവൾക്കോ..??
ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. പക്ഷേ മിഷേലിൻെറ ചേട്ടൻ അതായത് വിൻസെൻ്റ് ഞങ്ങളെ കുറിച്ച് പല അസബന്ധങ്ങളും ഇവിടെ നാട്ടിൽ പറയുന്നു എന്ന് ഞാൻ അറിഞ്ഞു .. പ്രത്യേകിച്ച് മിലിയുടെ കുടുംബത്തിൽ... അങ്ങനെ യാതൊരു വേണ്ടാത്ത ബന്ധവും ഞാനും മിഷേലും തമ്മിൽ ഇല്ല... നിങൾ അവളുടെ കുടുംബം മാത്രം ആണ് അവൾക്ക് ഉള്ളത്... ഇവിടെ മിഷെലിന് വിവാഹ ആലോചന നടത്തുന്നു എന്ന് അറിഞ്ഞു.... എന്നൽ പിന്നെ എൻ്റെ ഇഷ്ടം ഫോറ്മൽ ആയി നിങ്ങളെ അറിയിക്കാം എന്ന് വിചാരിച്ചു ... വീണ്ടും പറയുന്നു വിവാഹം വേണ്ട എന്ന് അവൾക്ക് തോന്നിയാൽ അതും എനിക്ക് സ്വീകാര്യം ആണ്. പക്ഷേ ഞാൻ അവളുടെ കൂടെ ഉണ്ടാകും ...
അതിന് നിങൾ ഒരു ഹിന്ദു അല്ലേ?? കേട്ടത് ഒട്ടും ഉൾകൊള്ളാൻ സാധിക്കാതെ ആണ് ചോദിച്ചത്.
അതെ... അത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെട്ടു കൂടാ എന്നില്ലല്ലോ.. ഈ പ്രായത്തിലും ഇനി ജാതിയും മതവും ഒക്കെ നോക്കണോ? മനസ്സിൻ്റെ പൊരുത്തം മതിയല്ലോ... ഹരിയുടെ വാക്കുകൾ അവൻ ഒരു പുഞ്ചിരിയോടെ ആണ് പറഞ്ഞത്.
ഇല്ല... ഇത് നടക്കില്ല അപ്പൻ ഇതൊന്നും സമ്മതിക്കില്ല... ഞങ്ങളുടെ ഒരു പഴഞ്ചൻ കുടുംബം ആണ്. ഹരിയെ മനസിലാക്കാൻ കഴിയാത്തത് പോലെ ആണ് മാത്യൂ പറഞ്ഞത്.
വേണ്ട... പക്ഷേ ഞാൻ നല്ലൊരു സുഹൃത്ത് ആയി അവളുടെ കൂടെ കാണും... മാത്യൂസ് ഒന്ന് ആലോചിച്ചു നോക്കൂ .. മിഷേൽ നന്നായി ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുന്നുണ്ട്...
അത് എനിക്ക് അറിയാം ഹരി... എൻ്റെ കുഞ്ഞി.... അവള് പാവം ആണ്... പക്ഷേ ഇ പ്രായത്തിൽ ഒരു അന്യ മതക്കാരൻ്റെ കൂടെ... ഇല്ല.. അത് പ്രയാസം ആണ്.
ഇപ്പൊൾ ഒരു തീരുമാനം വേണ്ട... ആലോചിക്കൂ.. കാരണം മിഷേൽ പോലും എന്നെ സ്വീകരിക്കാം എന്ന് പറഞ്ഞിട്ടില്ല .. പക്ഷേ നിങൾ കൂടി അവളെ തള്ളി പറയരുത് അതിനു മാത്രം ആണ് ഞാൻ പറഞ്ഞത്... ഒരിക്കലും നിങ്ങളുടെ കുടുംബത്തിന് അല്ലങ്കിൽ മോളുടെ ജീവിതത്തിന് പേരുദോഷം വരുന്നത് ഒന്നും ചെയ്യാൻ ഞാൻ അവളെ നിർബന്ധിക്കില്ല
ഹും... വിൻസെൻ്റ് അവിടുന്ന് വന്നുകഴിഞ്ഞു എന്നോട് കുറച്ച് കര്യങ്ങൾ പറഞ്ഞിരുന്നു... പക്ഷേ അത് ഇങ്ങനെ ആണ് എന്ന് ഞാൻ കരുതിയില്ല... അവരുടെ വീട്ടുകാർക്ക് നല്ല ദേഷ്യം ഉണ്ട് അവള് ജോലിക്ക് പോകുന്നതിൽ... അത് പണ്ടും അങ്ങനെ ആയിരുന്നു. അന്നു പിന്നെ ജോർജ് ഉണ്ടായിരുന്നു അവൾക്ക് സപ്പോർട്ട്.
അതൊക്കെ അവിടെ വന്നപ്പോഴും പറഞ്ഞു... ആവശ്യം ഇല്ലാത്ത ഓരോ ഈഗോ....
നമുക്ക് എന്നൽ മിഷേലിനെ ഒന്ന് വിളിക്കാം... അവൾക്ക് അറിയില്ല ഞാൻ മത്വുസ്നേ കാണാൻ വന്ന കാര്യം...
വീഡിയോ കൊളിൽ ആണ് ഹരി വിളിച്ചത്..
ഹലോ.... ഇതെന്താ ഹരിയെട്ട വീഡിയോ കോൾ ഒക്കെ... അമ്പലത്തിൽ പോയോ??? മുണ്ടും ഷർട്ടും ഒക്കെ... നന്നായിട്ട് ഉണ്ട്
ഇല്ലടോ.തനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട് എൻ്റെ കൂടെ...
ആര് ??
മോളെ കുഞ്ഞി....
മാതൃചായ ... ഇത് എങ്ങനെ? സാബിനേ എവിടെ..?
ഞാൻ ഇവിടെ വന്നത് ആണ് ഡോ .. തൻ്റെ അച്ചായനെ ഒന്ന് കാണാൻ... കുറച്ച് സംസാരിക്കാൻ
എന്ത് സംസാരിക്കാൻ..?? അവളുടെ ശബ്ദത്തിൽ ആകാംഷ ആയിരുന്നു... കൂടെ ഭയവും..
ഒന്നും ഇല്ല മോളെ.. നീയും ഹരിയും തമ്മിൽ..
ഇല്ല അച്ചായ... ഹരിയെട്ടൻ എൻ്റെ ഒരു നല്ല സുഹൃത്ത് ആണ്....അത്രെയെ ഉള്ളൂ...
ആടി കൊച്ചെ.... അത് തന്നെ ആണ് ഹരിയും പറഞ്ഞത്...
അപ്പനെ കാണാൻ പോകുന്നൊ സാബ്?
ഇല്ല.... ഇനി ഉള്ള വരവിന് ആകട്ടെ...
ശെരി അച്ചായ... ഞാൻ ഡ്യൂട്ടിയിൽ ആണ് .. ഇന്നു കുറച്ച് ബിസി ആണ്... ഞാൻ വൈകിട്ട് വിളിക്കാം...
ശരി ...
ഫോൺ കട്ട് ചെയ്തു കഴിഞ്ഞു മാത്യൂ പറഞ്ഞു... ഞാൻ അപ്പനൊട് പറയാം....ആദ്യം ഞാൻ അവളുമായി ഒന്ന് സംസാരിക്കട്ടെ . അവൾക്ക് ഒരു ജീവിതം ... എൻ്റെയും ഒരു സ്വപ്നം ആണ്. ശരി ആണ് എത്രനാൾ എൻ്റെ കുഞ്ഞി ഒറ്റക്ക് ജീവിക്കുക...
എങ്കിൽ ശരി... ഞാൻ ഇറങ്ങട്ടെ... അങ്ങു കൊല്ലം വരെ എത്തണം .
എന്നാണ് തിരിച്ച് പോകുന്നത്
നാളെ ....
ശരി... കാണാൻ സാധിച്ചതിൽ സന്തോഷം ..
തിരിച്ചുള്ള യാത്രയിൽ ഹരിക്ക് ഒരു സമാധാനം ഉണ്ടായിരുന്നു... കാരണം വിൻസെൻ്റിൻ്റെ നീക്കങ്ങൾ ഇനി നടക്കില്ല ... ജെറിൻ വഴി കാര്യങ്ങൽ അറിഞ്ഞത് കൊണ്ട് ആണ് ഇങ്ങനേ ഒരു കൂടിക്കാഴ്ചക്ക് മുതിർന്നത് ഒറ്റക്ക് താമസിക്കുന്ന ഒരു സ്ത്രീ യെ കുറിച്ച് അപവാദം പറയാൻ എളുപ്പം ആണല്ലോ.... ആരെങ്കിലും ഒരാള് അവൾക്ക് കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചു... അത് അവളുടെ തന്നെ അച്ചായൻ ആയാൽ നല്ലതാണ്. ഇനി ഇതിനുള്ള ബഹളം കേൾക്കണം ... അത് സാരമില്ല ... എൻ്റെ പെണ്ണല്ലേ... മുണ്ടുടുത്ത് വന്നത് പെട്ടന്ന് തന്നെ മനസ്സിലാക്കി.. ആദ്യം ആയി ആണല്ലോ അങ്ങനെ കാണുന്നത്... അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...
ഇതേ സമയം മിഷേൽ എന്താണ് നടന്നതെന്ന് മനസ്സിലാകാത്ത പോലെ ഇരിക്കുയായിരുന്നു... ഹരിയെട്ടൻ എന്താകും പറയാൻ പോയതു??
പെട്ടന്ന് തന്നെ അവള് ഹരിക്ക് മെസ്സേജ് ഇട്ടു..
ഇറങ്ങിയിട്ട് എന്നെ വിളിക്ക്...
അതിന് മറുപടി വന്നില്ല എങ്കിലും പത്ത് മിനിറ്റ് കഴിഞ്ഞ് അവൻ്റെ ഫോൺ വന്നു...
കുഞ്ഞി....
ഹരിയെട്ടൻ ഇപ്പൊ എന്തിനാണ് അവിടെ പോയത്.. അവളുടെ ശബ്ദത്തിലെ ദേഷ്യം മനസിലായി എങ്കിലും ഹരി അത് പ്രകടിപ്പിച്ചില്ല.
കുഞ്ഞിന്നു ഉള്ള പേര് എനിക്ക് ഇഷ്ടം ആയി... താൻ പറഞ്ഞില്ലല്ലോ ഇങ്ങനെയും ഒരു പേര് ഉണ്ട് എന്ന്
അത് എൻ്റെ മാതുചയനും അപ്പനും ഒക്കെ വിളിക്കുന്നത് ആണ്... നിങ്ങൾക്ക് പോകുന്നതിനു മുൻപ് എന്നോട് ഒന്ന് ചോദിക്കാൻ വയ്യരുന്നോ... നിങ്ങളെ പോലെ അല്ല എൻ്റെ കുടുംബം.. അപ്പന് ടെൻഷൻ ആയി കാണും..
ഇല്ല മിഷേൽ... ഞാൻ ടെൻഷൻ ഉണ്ടാകാതെ ഇരിക്കാൻ ആണ് പറഞ്ഞത്... പിന്നെ തൻ്റെ ചേട്ടന് എന്നെ ഇഷ്ടപ്പെട്ടു കേട്ടോ...
അത് പിന്നെ വാചകം അടിച്ച് എവിടെയും ഇടിച്ച് കയറിക്കോളൂമല്ലോ...
എന്നിട്ട് എന്ത് കൊണ്ടാണ് മിഷേലിൻെറ അടുത്ത് നടക്കഞ്ഞത്...
മാത്യൂചയൻ എന്ത് പറഞ്ഞു...?
അപ്പനോട് പറഞ്ഞു നമ്മുടെ വിവാഹം നടത്തം എന്ന്..
എൻ്റെ കർത്താവേ!!! ഈ മനുഷ്യൻ.....
അതെ...ഞാൻ തറവാട് പോലും നമുക്ക് ആയി ആണ് സഹോദരങ്ങളുടെ കയ്യിൽ നിന്നും തിരിച്ച് വാങ്ങിയത്.
നിങൾ... നന്നാവൂല്ലാ... ബൈ....
മിഷേൽ ഹരിയോട് ദേഷ്യം കാണിച്ചു എങ്കിലും ഹൃദയതിൻ്റെ ഒരു കോണിൽ അവള് സന്തോഷിച്ചു... ഒറ്റപ്പെടലിൻ്റെ വേദന അറിയാതെ ഒരു ജീവിതം അവളും കൊതിച്ചു തുടങ്ങി... അത് ഹരിയുടെ കൂടെ ആണ് എങ്കിൽ സന്തോഷം ഇരട്ടിക്കും എന്ന് അവൾക്കും അറിയാം.
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟