Aksharathalukal

അർജുന്റെ ആരതി




                    ഭാഗം - 35 
            അർജുന്റെ ആരതി

ആരതിയുടെ മാമ്മനും കുടുംബവും കൂടിയെത്തിയപ്പോൾ കല്യാണവീട് ഉഷാറായി. കളിയും ചിരിയും പാട്ടുമൊക്കെയായി വിവാഹം അടിപൊളിയാക്കാൻ എല്ലാവരുമൊരുങ്ങിയിരിക്കുന്നു.

ആരതി നോക്കിയപ്പോൾ ആതിരാഞ്ജലികളൊഴിച്ച് ബാക്കിയെല്ലാവരും ഹാളിൽ അണിനിരന്നിട്ടുണ്ട്. അവൾ വേഗം മുറിയിലേക്കോടി, പ്രതീക്ഷിച്ച പോലെയായിരുന്നു മുറിയുടെ അവസ്ഥ. അലങ്കോലം എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞുപോകും.

രാവിലെ ഒതുക്കിയിട്ടിട്ട് പോയ മുറിയുടെ കോലം കണ്ടിട്ട് ആരതിക്ക് സങ്കടം വന്നു.
ചേച്ചിയും അനിയത്തിയും കൂടി ഒരു മൂലയ്ക്ക് ചുരുണ്ടു മൂടി കിടക്കുന്നു.

കഠിനാധ്വാനം കഴിഞ്ഞു ക്ഷീണിച്ച് കിടക്കുന്നവർ ആരതിയെ കണ്ട സന്തോഷത്തിൽ ചാടിയെഴുന്നേറ്റ് അവൾക്ക് ചുറ്റും നടനം തുടങ്ങി.

ബംബരക്കണ്ണാളേ കാതൽ സംഗതി സോനാണേ 
തങ്കച്ചിലൈയപ്പോൾ വന്ദ് മനദയി തവിക്കവപെണ്ണയി 
ബംബരക്കണ്ണാളേ കാതൽ 
ബം ബം ബംബരക്കണ്ണാളേ കാതൽ 
ബം ബം ബം ബംബരക്കണ്ണാളേ കാതൽ സംഗതി സോനാളെ 
തങ്കച്ചിലയിപ് പൊള് മനദയി തവിക്കാവിട്ടാളെ 

ഹേയ് എം പേര് മീനാകുമാരി എന് ഊര് കന്യാകുമാരി 
ഹേയ് എം പേര് മീനാകുമാരി എന് ഊര് കന്യാകുമാരി 
പോലാമാ ഗുധുര സവ്വാരി , സെയിലാമാ സെമ്മകച്ചേരി 
നാം പട്ടു പട്ടു പട്ടു പട്ടു പട്ടു സുന്ദരി 
എന്നാ തൊട്ടു തൊട്ടു തൊട്ടു തൊട്ടു തൊട്ടു 

ആരതി രണ്ടിനെയും തള്ളി മാറ്റി ടേപ്പ് റെക്കോർഡർ  ഓഫ്‌ ചെയ്തു.

\"എന്താടി ഇതൊക്കെ? നിനക്കൊക്കെ നാണവും മാനവും എന്നൊരു സാധനത്തെക്കുറിച്ചറിയാമോ? ഒരാളുടെ റൂമിൽ കയറി ഇങ്ങനെയാണോ പെരുമാറേണ്ടത്? \" ആരതി കൃത്രിമ ദേഷ്യത്തിൽ ചോദിച്ചു.

\"ഞങ്ങളുടെ ആരൂന്റെ റൂമല്ലേ!\" ആതിര ആരതിയേ ചുറ്റിപിടിച്ചു പറഞ്ഞു.

\"ആരൂന്റെ റൂമല്ല, ആരാന്റെ റൂം എന്നൊരു ബോധം വേണം.\" എന്ന് പറഞ്ഞു ചികഞ്ഞിട്ടിരിക്കുന്ന അലമാരയിലേക്കും അനിയത്തിമാരുടെ മുഖത്തേക്കും അവർ മാറി മാറി നോക്കി. 

\"വല്ല പ്രണയലേഖനം കിട്ടിയോ? അവൾ ചോദിച്ചു.

\"എന്നത്തെയും പോലെ നീ നല്ല കുട്ടിയാണെന്ന് തെളിയിച്ചു ആരൂ. പക്ഷേ ഇത്തവണ നീ ഞങ്ങളെ പറ്റിച്ചോ എന്നൊരു സംശയം ബാക്കി. \"അഞ്ജലി പറഞ്ഞു.

ആരതി മനസിലാവാതെ അഞ്ജലിയെ നോക്കി. 

ഞങ്ങൾ വരുന്നതറിഞ്ഞു നീ വല്ലതും ഒളിപ്പിച്ചോ? അച്ഛനുമമ്മയും എപ്പോഴും പറയും ആരതിയെ കണ്ടുപടി, ആരതി കണ്ടുപടിയെന്നു  കേട്ട്, കേട്ട് ഞങ്ങളൊരു പരുവമായി.

\"അതിന്റെ ചൊറിച്ചിലാണോ നീയൊക്കെ എന്നോട് തീർക്കുന്നത്. നീ പോയി ശ്രീദേവിയപ്പയോടു ചോദിച്ചു നോക്ക് ആരതിയേ കണ്ടുപഠിക്കട്ടേന്ന് \" 

അരേ കണ്ടു പഠിക്കാൻ പറഞ്ഞാലും നിന്നെ കണ്ടുപഠിക്കണമെന്ന് മാത്രം ശ്രീദേവിയപ്പ ആരോടും പറയില്ലേന്ന് തമാശരൂപേണ പറഞ്ഞവർ പൊട്ടിച്ചിരിച്ചു.

വെറുതെ വടി കൊടുത്തു അടി വാങ്ങിച്ച മട്ടിൽ ആരതി നിന്നു.

\"നിനക്കൊരു ബ്രേക്കിങ് ന്യൂസ്‌മായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്? ചിലവുണ്ട് കേട്ടോ ആരൂ? \"

\"എന്താ?\" ആരതി ആകാംക്ഷയോടെ തിരക്കി.

\"അത്ര പെട്ടെന്നൊന്നും പറഞ്ഞു തരാൻ പറ്റില്ല.\"

\" ചുമ്മാ പോസ്സ് കാണിക്കാതെ എന്തെങ്കിലുമുണ്ടെങ്കിൽ പറയാൻ ആരതി പറഞ്ഞു.\"

\"നമ്മുടെ ആര്യചേച്ചിയെ കെട്ടിച്ചുവിട്ട ശേഷം ഉടനെ നിന്നെ കെട്ടിക്കാനാണ് വിശ്വമാമ്മയുടെയും ശ്രീദേവിയപ്പയുടെയും പ്ലാൻ.\"

\"ആഹാ! അത് കൊള്ളാല്ലോ!\" ആരതിക്ക് ചിരി വന്നു.

\"ചെക്കനാരാണെന്ന് നിനക്കറിയേണ്ട ആരൂ?\"

\"അറിയാമെന്ന് പറഞ്ഞവൾ മുന്നോട്ട് നടന്നു.\" 

\"അറിയാന്നോ ???\" അവർ വിശ്വാസം വരാത്ത പോലെ ആരതിയോട് ചോദിച്ചു.

\"അപ്പുറത്തെ വീട്ടിലെ, ചെക്കനല്ലേ?\"

\"നിനക്ക് അറിയോ?\" 

\"ഒന്ന് പോടീ മനുഷ്യനെ വടിയാക്കാതെ. കല്യാണമോ? എനിക്കോ? ഇട്സ് ഇമ്പോസിബിൾ. പെട്ടെന്നൊരു വിവാഹം കൂടേ ഈ വീട് താങ്ങില്ല മക്കളേ.
Would you know I have so many plans അതിലൊന്ന് പോലും പൂർത്തിയാക്കാതെ വിവാഹത്തിന് ഞാനൊരുങ്ങില്ല എന്നവൾ പറഞ്ഞു. \"

\'ആരതി, we are seriously talking to you.\'

ആരതി അവരുടെ വാക്കുകളെ പാടെ അവഗണിച്ചു.

ശീതൾ ആന്റി വാങ്ങി തന്ന സാരിക്കൊരു ചുളിവ് പോലും പറ്റാതെ അലമാരയിൽ ഇരിക്കുന്നത് കണ്ടവൾ അതിശയിച്ചു. അതെടുത്ത് ആതിരാഞ്ജലികളുടെ നേർക്കവൾ കാണിച്ചു.

\"ഡി നീയൊക്കെ ഇത് കണ്ടില്ലേ?\" 

\"ഏതോരു കൂതറ സാരി ആർക്ക് വേണം.\"

അവരുടെ പുച്ഛഭാവം ആരതിക്ക് രസിച്ചില്ല.
അവളുടെ മുഖമൊന്നു കടുത്തു.
അവളുടെ പെട്ടെന്നുള്ള ഭവമാറ്റത്തിൽ അവർ ചെറുതായി പരുങ്ങി.

\"പേടിച്ചു പോയോ? ഞാൻ നിന്റെയൊക്കെ ചേച്ചിയല്ലേ! അതിന്റെയൊരു ബഹുമാനം എനിക്ക് തന്നോണം . കല്യാണ ഷോപ്പിംഗിന് നിന്നെയൊക്കെ ഞാൻ ഒത്തിരി മിസ്സ്‌ ചെയ്തു.\" ആരതി വിഷയം മാറ്റി.

ആരൂ...

ചേച്ചിയുടെ വിവാഹം കെങ്കേമമായി നടക്കണം. അവൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഈ വീട് വിട്ട് പോകണം. അതിന് നമ്മുക്ക് ഇന്നത്തെ രാത്രി ആഘോഷരാത്രിയാക്കണമെന്ന് അവൾ അവരോടായി പറഞ്ഞു .

\"നമ്മുക്കൊരു കലക്ക് കലക്കാം ആരൂ...\" ആതിരാഞ്ജലികൾ പൂർണ പിന്തുണ പറഞ്ഞു.

\"എന്തൊക്കെ പരിപാടികളുണ്ടായാലും നമുക്കിന്നിവിടെ ട്രൂത്ത് ഓർ ഡയർ 
കളിക്കണം.\" ആരതി പറഞ്ഞു.

\"അത് നല്ല ഐഡിയയാണ്. പക്ഷേ കുറേ ആൾക്കാർ വേണം, എന്നാലേ രസമുണ്ടാകൂ. \"ആതിര പറഞ്ഞു.

\"അതൊക്കെ നമ്മുക്ക് സംഘടിപ്പിക്കാന്ന്.\" ആരതി വാക്ക് പറഞ്ഞു.

(തുടരുന്നു )



അർജുന്റെ ആരതി

അർജുന്റെ ആരതി

5
1442

ഭാഗം - 36 അർജുന്റെ ആരതി            അർജുന്റെ വീട്ടിൽ ബിയർ ബോട്ടിൽ ഷവർ ചെയ്ത് ബാച്ചിലർ പാർട്ടിക്ക് തുടക്കമിട്ടു. ആദിലിന്റെ ഗുണവും ദോഷവും ഓരോ സിപ്പിലും കൂട്ടുക്കാർ തുറന്നടിച്ചു. കളിയാക്കിയും അനുമോദിച്ചും കൂട്ടുകാർ അവനെ സ്നേഹംകൊണ്ട് മൂടി. വിവാഹജീവിതത്തിലേക്ക് കടക്കാൻ പോകുന്നവന് നല്ലതും ചീത്തയുമായ ഒരുപാട് ഉപദ്ദേശങ്ങളും നിർദ്ദേശങ്ങളും അവർ നൽകി. പെട്ടെന്ന് അവരുടെ ശ്രദ്ധ തിരിച്ചു കൊണ്ട് അയൽവീട്ടിൽ നിന്ന് പൊട്ടിച്ചിരികളും ഹർഷാരവങ്ങളും ഉയർന്നു കേട്ടു. \"അപ്പുറത്തെ വീട്ടിലെന്താ മച്ചാനേ വിശേഷം?\" ആദിലിന്റെ കൂട്ടുകാർ തിരക്കി. \"അവിടെയും കല്യാണമ