Aksharathalukal

അർജുന്റെ ആരതി


ഭാഗം - 36
അർജുന്റെ ആരതി

          
അർജുന്റെ വീട്ടിൽ ബിയർ ബോട്ടിൽ ഷവർ
ചെയ്ത് ബാച്ചിലർ പാർട്ടിക്ക് തുടക്കമിട്ടു.

ആദിലിന്റെ ഗുണവും ദോഷവും ഓരോ സിപ്പിലും കൂട്ടുക്കാർ തുറന്നടിച്ചു. കളിയാക്കിയും അനുമോദിച്ചും കൂട്ടുകാർ അവനെ സ്നേഹംകൊണ്ട് മൂടി.

വിവാഹജീവിതത്തിലേക്ക് കടക്കാൻ പോകുന്നവന് നല്ലതും ചീത്തയുമായ ഒരുപാട് ഉപദ്ദേശങ്ങളും നിർദ്ദേശങ്ങളും അവർ നൽകി.

പെട്ടെന്ന് അവരുടെ ശ്രദ്ധ തിരിച്ചു കൊണ്ട് അയൽവീട്ടിൽ നിന്ന് പൊട്ടിച്ചിരികളും ഹർഷാരവങ്ങളും ഉയർന്നു കേട്ടു.

\"അപ്പുറത്തെ വീട്ടിലെന്താ മച്ചാനേ വിശേഷം?\" ആദിലിന്റെ കൂട്ടുകാർ തിരക്കി.

\"അവിടെയും കല്യാണമാടാ \" ആദിൽ പറഞ്ഞു.

\"ആഹാ! അത് കൊള്ളാല്ലോ, അപ്പുറവും ഇപ്പുറവും ഒന്നിച്ചു കല്യാണം.\"

ഇവിടുത്തെ കിക്ക് പിടിക്കുന്ന രസങ്ങൾക്കപ്പുറം അവിടുത്തെ തരുണിമണികളുടെ ആഘോഷങ്ങൾ ഇമചിമ്മാതെ അവർ കണ്ടുക്കൊണ്ടിരുന്നു.

ഓരോ പെൺകുട്ടിയും ഒന്നിനൊന്ന് മിടുക്കികളാണ്. എല്ലാവരെയെക്കാളും സുന്ദരി വധു തന്നെ! എന്നവർ ഒരുപോലെ പറഞ്ഞു.

രണ്ടിടത്തും ഒരുപോലെ ആഘോഷം കൊഴുത്തു.

\"അർജുനെവിടെയാടാ ആദിലേ ? \" രോഹിത് ചോദിച്ചു.

\"അവൻ രണ്ട് വീട്ടിലും കല്യാണാവശ്യങ്ങൾക്ക് ഓടിനടക്കുകയാണ്.\"

\" അപ്പോൾ നമ്മുടെ ആവശ്യങ്ങളോ? \" മറ്റൊരാൾ ചോദിച്ചു.

അതൊക്കെയവൻ വേണ്ടവിധത്തിൽ കൈക്കാര്യം ചെയ്യും. അവനിപ്പോൾ പഴയതുപോലെയല്ല കോളേജ്, വീട് , ജോലി, പഠിത്തം പിന്നയൊരിക്കലും അവനിൽ കാണാൻ കഴിയില്ലെന്ന് കരുതിയ ദൈവഭക്തിയും അവനിലിപ്പോൾ നന്നായിട്ടുണ്ട്. അവന്റേതായൊരു ലോകം ചിട്ടയോടും ഒതുക്കത്തോടും കൂടി അവൻ മെനയുകയാണ്. എന്റെ അനിയൻ അന്തർമുഖനായ അർജുനല്ല!

മനസ്സിലായടാ, നീ പറഞ്ഞത് വച്ചുനോക്കുമ്പോൾ അർജുൻ നല്ല മാറ്റമുണ്ട് ! അവന്റെ നല്ല മാറ്റത്തിന് ചീർസ് പറഞ്ഞു കൂട്ടുകാർ അതിനെ അനുകൂലിച്ചു.

\"ദോ ആ മാല കെട്ടുന്ന പെണ്ണിനെ കണ്ടോ? എങ്ങനെയുണ്ട്?\" രോഹിത് ചോദിച്ചു.

\" ഹാ! തരക്കേടില്ല. കൂട്ടത്തിൽ നിൽക്കുമ്പോൾ എടുപ്പ്കുറവാണെങ്കിലും ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഭംഗിയുണ്ടെന്നവർ അവർ മറുപടി നൽകി. \"

കോളേജ്, വീട്, ഭക്തിയെല്ലാം കൂടിയവൻ കൂട്ടുകാർക്ക് പെട്ടെന്ന് മനസ്സിലാവും വിധത്തിൽ രോഹിത് കൂട്ടിമുട്ടിച്ചു കൊടുത്തു.

അർജുന്റെ പെണ്ണിനെ കാണാൻ എല്ലാവരും ആകാംക്ഷയോടെ വീണ്ടും അവിടേക്ക് നോക്കി.

\" അതിവിടുത്തെ അർജുന്റെ പെണ്ണാണ് അതിനെയൊന്ന് നോക്കിയതിന് അവനെന്റെ മർമ്മം നോക്കി ഇരിപ്പത് തന്നിട്ടുണ്ട് . അതിനെ അധികം നോക്കേണ്ടാന്ന് ഞാൻ പറഞ്ഞു വരുന്നത്. \"

അവർക്ക് കഴിക്കാനുള്ള സ്നാക്ക്സുമായി അർജുൻ അവിടേക്ക് വന്നു.

ചിലവുണ്ട് അർജുൻ !

\"അതാണ് ഞങ്ങൾ തരുന്നത്.\"

\"ഇത് ആദിലിന്റെ വക, നിന്റെ വക പ്രേത്യകം തരണം.\"

എന്റെ വകയോ?  മിഴിച്ചു നിന്നവനെ പിടിച്ചുക്കെട്ടി  ആരതിയെ ചൂണ്ടി കാണിച്ചതും അവൻ സംഗതി മനസ്സിലായി.

അവൻ ചെറിയ ചമ്മലോടെ,
ആദിലിനെ നോക്കിയപ്പോൾ എനിക്കിതിലൊരു പങ്കുമില്ല എന്ന ഭാവത്തിൽ അവൻ നിൽക്കുന്നു.

തൊട്ടടുത്ത നില്ക്കുന്ന രോഹിത്തിനെ നോക്കിയപ്പോൾ അവൻ കുറ്റമേറ്റ ഭാവത്തിലിരിക്കുന്നു.

അവൻ എല്ലാവരെയും നോക്കി ഭേഷായി ചിരിച്ചു.


അർജുന്റെ ചിരി കണ്ടതും അവൻ സമാധാനമായി.

\"കൺവെട്ടത്ത് നല്ലൊരു പെങ്കൊച്ചുണ്ടെങ്കിൽ നിന്റെ ചേട്ടൻ അവളെ നോക്കിയിരിക്കും പക്ഷേ നിന്നെ തീരെ പ്രതീക്ഷിച്ചില്ല അർജുൻ.\" അവർ കളിയാക്കി.

\"നിങ്ങൾ വിചാരിക്കുന്ന പോലെയല്ല, ഇത് ലവ് - അറേഞ്ച്, അറേഞ്ച് -  ലവ് വിവാഹമാണ്.\" ആദിൽ അനിയന്റെ സഹായത്തിനെത്തി.

\"എന്നുവെച്ചാൽ!!! \"അവർ അതിശയഭാവം വരുത്തി.

\"ഇവന്റെ ഇഷ്ടം അവളോട് പറയുന്നതിന് മുൻപേ, ഇവന്റെ മനസ്സിൽ അവളുണ്ടെന്ന് മനസ്സിലാക്കാതെയാണ് എല്ലാവരും കൂടി ഇവനെ  കൊണ്ട്  അവളെ കെട്ടിക്കാൻ തീരുമാനിച്ചത്. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാലായതുകൊണ്ട് ഇവനെല്ലാത്തിനും സമ്മതം മൂളി. \"

അത് ലാഭമായല്ലോ അർജുൻ !

അർജുൻ തലക്കുലുക്കി.

അല്ലടാ നഷ്ടം! പ്രണയനഷ്ടം. പ്രണയത്തിന്റെ വിജയമൊരിക്കലും വിവാഹം അല്ലടാ... പ്രണയത്തിന്റെ വിജയം എപ്പോഴും പ്രണയമാണ്. ഉള്ളു തുറന്നു പ്രണയിക്കുക. പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക!

പ്രണയത്തിന്റെ പേരിൽ ഇവിടെ തോറ്റുപോകുന്നത് നീയല്ല അർജുൻ, അവളാണ്! ഒരുപക്ഷേ നീ തോൽക്കുന്നത് അവളുടെ സ്നേഹത്തിന്റെ മുന്നിൽ മാത്രമായിരിക്കും.

നിന്റെ മനസ്സിൽ അവളോടൊരു തരിമ്പ് സ്നേഹമുണ്ടോന്ന് ഇവിടെല്ലാവരും അന്വേഷിച്ചു ഒടിവിലത് കണ്ടെത്തി. അവളെ സ്വീകരിക്കാനുള്ള നിന്റെ മനസ്സിനെ പ്രശംസിച്ചു. എല്ലാവരുടെയും കണ്ണുകളിൽ നീ നായകനായി. പക്ഷേ അവളോ? അവളുടെ സത്യമുള്ള പ്രണയം ഒരു തരം വീർപ്പുമുട്ടലായി ഇന്നും അവശേഷിക്കുന്നു.

നിന്നെ പ്രണയിക്കുന്നുവെന്ന് ഈ ലോകത്തോട് വിളിച്ചു പറയാനവൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നിന്റെ സമ്മതമില്ലാതെ അവളെ എങ്ങനെ പറയും.

ആണിന്റെ പ്രണയം വീമ്പു പറയുന്നവർക്കിടയിൽ ഒരു പെണ്ണിന്റെ പ്രണയം മൂടിവയ്ക്കപ്പെട്ടു.

നീയൊരു താലി കൊടുത്താലല്ല, പ്രണയം കൊടുത്താലേ അവൾ സന്തോഷിക്കൂ...
അർജുൻ തന്റെ പ്രണയമാണെന്ന് പറയാനാണ് ആരതി ആഗ്രഹിക്കുന്നത്.

അർജുൻ ആദിലിന്റെ കൈപിടിച്ച് കുറച്ചു മാറി നിന്നു.

\"ഏട്ടൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. അവൾക്കിപ്പോൾ പ്രണയമല്ല അത്യാവശ്യം ആത്മവിശ്വാസമാണ്. അതവൾക്ക് നേടിക്കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി സ്വന്തം വീട്ടിലായാലും സമൂഹത്തിന്റെ മുന്നിലായാലും ഞാൻ നിമിത്തം തലകുനിക്കേണ്ടി വരരുത്. ഞാനത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

പ്രണയം കാമമാണ്! എന്നും പെണ്ണിന് മാത്രമേ നഷ്ടങ്ങളുള്ളൂ അത് പറഞ്ഞു പഠിപ്പിക്കുമ്പോൾ, പെണ്ണ് പ്രണയത്തെ ഭയക്കും. പ്രതികാരഗ്നിയിലും സ്വയഹത്യയിലും പൊലിയുന്ന നേർക്കാഴ്ച്ചകൾ കാണുമ്പോൾ പ്രണയത്തിൽ നിന്നകന്ന് മാറും.

ഒരിക്കൽ തളർന്ന വഴിയിൽ വീണ്ടും പ്രണയം ആർജിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, ഇനിയും പഠിച്ചില്ലേ എന്ന പാഠം വീണ്ടും ഓർമിപ്പിക്കും.

പ്രണയത്തിനാണോ? പ്രണയിക്കുന്നവർക്കണോ പ്രശ്നം? സംശയമെന്ത് , അനാവശ്യ സ്വാർത്ഥത പ്രണയത്തെ നഷ്ടപ്പെടുത്തും.
ഒരു സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യതയാണ് പ്രണയം! സ്വകാര്യത ലംഘിക്കപെടുമ്പോൾ ബന്ധങ്ങൾ താറുമാറാവും.

ഇവിടെ എന്റെ ബുദ്ധിയാണ് എന്നെ നിയന്ത്രിക്കുന്നത്. എന്റെ ബുദ്ധിയെ മറികടന്നവളുടെ മനസ്സ് ജയിക്കട്ടെ! അന്നവൾ അർജുന്റെ ആരതിയായിരിക്കും.
അവളുടെ സ്നേഹം സത്യമാണ്! അത് ഞാൻ കാണാതിരിക്കുമെന്ന് ഏട്ടന് തോന്നുണ്ടോ? ഞങ്ങളുടെ ബന്ധത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. കാമുകിക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഉപേക്ഷിച്ചു പോകാം. പക്ഷേ ഭാര്യയ്ക്ക് ഒരിക്കലും അതിനാവില്ല. താലി ബന്ധനമാണ്! ആരതിക്കൊരു ബന്ധനമാവശ്യമാണ് തളച്ചിടാനല്ല! പറത്തി വിടാൻ .

എല്ലാം കേട്ട് നിന്ന ആദിൽ, പെട്ടെന്ന് തറഞ്ഞു നിൽക്കുന്നത് കണ്ട് അർജുൻ സ്തംഭിച്ചു. ആദിൽ നോക്കുന്ന ഭാഗത്തേക്ക്‌ അർജുൻ നോക്കിയപ്പോൾ
മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവനും
കുഴഞ്ഞു.

(തുടരുന്നു )



അർജുന്റെ ആരതി

അർജുന്റെ ആരതി

5
1393

അർജുന്റെ ആരതി അച്ചാച്ചൻ! \"എന്താടാ ഇവിടെ?\" ഓഹോ! ആരുമില്ലാത്ത സമയത്ത് ചേട്ടനും അനിയനും കൂടി കൂട്ടുകാരുമൊത്ത് വെള്ളമടിക്കുവാണല്ലേ! ഇന്ദ്രനും ശീതളും കൂടി മക്കളെ കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുന്നു. \" \"അച്ചാച്ചൻ കരുതുന്ന പോലെയല്ല, ഇത് ഏട്ടന്റെ കല്യാണത്തോടെനുബന്ധിച്ച് കൂട്ടുകാർക്കുള്ള ഒരു ചെറിയ വിരുന്ന് സൽക്കാരമാണ്.\" \"അപ്പോൾ പിന്നെ നാടുനീളെ വിളിച്ചുകൂട്ടി സദ്യ കൊടുക്കുന്നത് എന്തിനാണ്?\" \"അത് പിന്നേ, അർജുൻ നിഷ്കളങ്കത വാരി വിതറി.\" \"ഏത് പിന്നെ?\" \"അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ മക്കൾക്ക്‌ ഇങ്ങനെ ധൂർത്തടിക്കാൻ.\" അച്ചാച്ചൻ പറഞ്ഞു, പറഞ്ഞു കാട് കയറുന്ന മട്