Aksharathalukal

നിഹാരിക -9

നിഹാരിക 9

നിഹ പതിയെ പതിയെ പുറകോട്ട് നടന്നു.. വാതിൽ കടന്നതും പുറത്തേക്കിറങ്ങി ഓടി.. 

ശ്രീറാം ആ കാഴ്ച കണ്ട് സ്തബ്ധനായി നിന്നു.. 

\"നിഹ.. സ്റ്റോപ്പ്‌... \"

രാഹുൽ നിഹയെ വിളിച്ചു കൊണ്ട്  അവളുടെ പുറകെ പോയി..

ആ ഓഡിറ്റോറിയത്തിന്റെ മുന്നിലുള്ള തൂണിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു നിഹ.. 

\"നിഹ.. \"

രാഹുൽ അവളുടെ അടുത്തേക്ക് ചെന്നു.. 

\"Are you alright.. \"

രാഹുൽ ചോദിച്ചു.. 

നിഹ രാഹുലിനെ ഒന്ന് നോക്കി.. അവളുടെ മനസ്സിലുള്ള സങ്കടങ്ങൾ മുഴുവനും ആ നിറഞ്ഞ കണ്ണുകളിൽ ഉണ്ടായിരുന്നു.. 

\"ഡോ.. താനിങ്ങനെ അപ്സെറ്റാവാതെ... സത്യത്തിൽ നിങ്ങൾ തമ്മിലുള്ള സംസാരവും പെരുമാറ്റവും കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ നിങ്ങൾ തമ്മിൽ എന്തോ ഉണ്ടെന്ന്... അത് വെറുതെ തോന്നിയതല്ലാ അല്ലെ.. \"

രാഹുലിനെ ചോദ്യങ്ങൾക്ക് നിഹക്ക് മറുപടി ഉണ്ടായിരുന്നില്ല... 

\"  ഹിമ ശങ്കർ..  ശ്രീറാമിന്റെ ഫിയാൻസി ആണെന്നുള്ള കാര്യം തനിക്കറിയില്ലായിരുന്നോ..?  \"

അവൾ ഇല്ല എന്ന് തലയാട്ടി.. 

\"മ്മ് അധികമാർക്കും അറിയാത്ത കാര്യമാണ്.. പക്ഷേ ഇന്ന് അവരെങ്ങനെ ഇവിടെയെത്തി എന്ന് എനിക്ക് മനസ്സിലാവുന്നില്ല .. റാം അവരെ വിളിച്ചിട്ടില്ല അത് ഉറപ്പാണ്.. കാരണം ഗസ്റ്റിന്റെ ലിസ്റ്റ് എടുത്തത് ഞാനാണ് \"

രാഹുൽ പറയുന്നതൊന്നും നിഹയുടെ മനസ്സിലേക്ക് കയറുന്നില്ലായിരുന്നു.. 

ആ സമയത്ത് അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത് ശ്രീറാമിന്റെ ചിരിക്കുന്ന മുഖം  മാത്രമായിരുന്നു..

\" നിഹ അധികനേരം നമ്മളിങ്ങനെ പുറത്തു മാറിനിന്നു സംസാരിക്കുന്നത് ശരിയാവില്ല... താൻ അകത്തേക്ക് വാ ചേട്ടൻ അന്വേഷിക്കുന്നുണ്ടാവും.. \"

\" ഞാൻ ഇല്ല രാഹുൽ എനിക്ക് വീട്ടിൽ പോണം.. \"

\" ഇത്ര നേരത്തെയോ.. പാർട്ടി തുടങ്ങിയതേയുള്ളൂ കഴിഞ്ഞിട്ട് പോകാം\"

\" സോറി പാർട്ടി ആഘോഷിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ..  പറ്റുമെങ്കിൽ എനിക്ക് ഒരു ഓട്ടോ വിളിച്ചു താ ഞാൻ പൊയ്ക്കോളാം\"

\" ഏയ് അത് വേണ്ട ഇപ്പോൾ തന്നെ സമയം 7 മണി ആയി അസമയത്ത് തന്നെ എങ്ങനെയാ ഓട്ടോയിൽ കയറ്റി വിടുന്നത് ഒരു കാര്യം ചെയ്യാം താനിവിടെ നിൽക്കു  ഞാൻ കാർ എടുത്തിട്ട് വരാം ഞാൻ കൊണ്ടാക്കാം..\"

ആ സമയത്ത് രാഹുൽ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് നിഹ അത് സമ്മതിച്ചു.. 

രാഹുൽ പോയിട്ട് കാർ എടുത്തു കൊണ്ട് വന്നു... 

നിഹ വന്നു  രാഹുലിന്റെ കാറിൽ കയറി... 

ആ സമയത്ത് അത് കണ്ടുകൊണ്ട് വാതിലിന്റെവിടെ ശ്രീറാം  നിൽക്കുന്നുണ്ടായിരുന്നു... 

റാം നോക്കുന്നത് നിഹയും കണ്ടിരുന്നു.... പക്ഷേ റാമിനെ മൈൻഡ് ചെയ്യാതെ നിഹ കാറിൽ കയറി.. രാഹുൽ കാർ മുന്നോട്ടെടുത്തു... 

കുറച്ചുദൂരം പോയപ്പോഴേക്കും രാഹുലിന്റെ ഫോൺ റിങ് ചെയ്തു... 

വണ്ടി ഒരു ഓരത്തേക്ക് ഒതുക്കി രാഹുൽ ഫോൺ എടുത്ത് നോക്കി.. 

\"ശ്രീറാം ആണല്ലോ \"...

രാഹുൽ നിഹയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു... 

എന്നിട്ട് കോൾ അറ്റൻഡ് ചെയ്തു.. 

\" ഹലോ ചേട്ടാ.. \"

\"ടാ നീയെവിടെയാ \"

\"ഞാനൊന്നു പുറത്തേക്ക് ഇറങ്ങിയതാ.. ഇപ്പൊ വരാം\"

\" നീ നിഹയെയും കൊണ്ട് എവിടെക്കാ പോകുന്നത്.. \"

\" ഓ അപ്പൊ കണ്ടു... ഞാൻ എങ്ങും കൊണ്ടുപോകുന്നൊന്നുമില്ല നിങ്ങളുടെ വീട്ടിലേക്ക് തന്നെയാ കൊണ്ടാക്കുന്നത് അവൾക്ക് വീട്ടിൽ പോകണമെന്ന്\"

\" നീയൊന്ന് അവൾക്ക് ഫോൺ കൊടുത്തെ.. \"

രാഹുൽ നിഹയെ നോക്കി.. 

\" നിഹ തന്നോട് ചേട്ടന് സംസാരിക്കണമെന്ന്.. \"

അവൾ വേണ്ടെന്ന് തലയാട്ടി.. 

രാഹുൽ വീണ്ടും ഫോൺ കാതോട് ചേർത്തു...

\" നിഹക്ക് വേണ്ടെന്ന്... \"

രാഹുലിനെ മറുപടികേട്ടപ്പോൾ ശ്രീറാമിന് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല.. 

രാഹുൽ കോൾ കട്ട് ചെയ്തു... 

\" തനിക്ക് ഒന്ന് സംസാരിക്കാമായിരുന്നില്ലേ...  എത്രനാൾ മിണ്ടാതിരിക്കും ഒന്നുമല്ലേലും ഒരു വീട്ടിലല്ലെ താമസിക്കുന്നേ.. \"

രാഹുലിന്റെ  ചോദ്യത്തിന് നിഹ മറുപടി ഒന്നും പറഞ്ഞില്ല... 

കുറച്ചു സമയത്തിനുള്ളിൽ രാഹുലിന്റെ  കാർ  ഇന്ദീവരത്തിലെത്തി...

ഗേറ്റിനു മുൻപിൽ വണ്ടി നിർത്തി.. 

\"താങ്ക്സ് രാഹുൽ.. \"

രാഹുലിന്  എന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിനു മുമ്പേ നിഹ അകത്തേക്ക് കയറിപ്പോയി... 

അവളുടെ അവസ്ഥ കണ്ടപ്പോൾ രാഹുലിന് ശരിക്കും വിഷമം തോന്നി.. 

അവൻ തിരികെ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് പോയി... 

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നിഹ വന്ന് കോളിംഗ് ബെല്ലടിച്ചപ്പോൾ കാർത്തിക വന്ന് വാതിൽ തുറന്നു...

\"മോൾ എന്താ നേരത്തെ...\"

\"ഹേയ് ഒന്നുമില്ല ചേച്ചി നല്ല തലവേദന ഞാനിങ്ങു പോന്നു...\"

\"നിഹ എന്തെങ്കിലും കഴിച്ചോ...\"

\"എനിക്ക് വിശക്കുന്നില്ല ഒന്നു കിടന്നാൽ മതി.. ചേച്ചി ഇന്ന് പോകുന്നുണ്ടോ വീട്ടിലേക്ക്..\"

\"ഇല്ല ഞാൻ ഇന്ന് വരില്ല എന്ന് പറഞ്ഞിട്ടാ വന്നത് ഇനി എന്തായാലും പോകുന്നില്ല നാളെ പോകുന്നുള്ളൂ...\"

\"മം.. എങ്കിൽ ഞാൻ കിടന്നോട്ടെ...\"

\" അതിനെന്താ മോള് പോയി കിടന്നോ കാപ്പിയോ ചായയോ എന്തെങ്കിലും വേണോ.. \"

\"ഒന്നും വേണ്ട ചേച്ചി ഒന്നു കിടന്നാൽ മതി..\"

\"എന്നാൽ പൊക്കോ..\"

നിഹ തന്റെ മുറിയിലേക്ക് പോയി..

മുറിയിലെത്തിയതും അവൾ ബെഡിലേക്ക് വീണു... തലയണയിൽ മുഖമമർത്തി അതുവരെ പിടിച്ചു വെച്ച സങ്കടങ്ങൾ മുഴുവനും കരഞ്ഞു തീർത്തു...

കുറച്ചുനേരം കരഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മനസ്സ് ശാന്തമായി...

അപ്പോഴേക്കും നിഹ ഒരു തീരുമാനം എടുത്തിരുന്നു...

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

പാർട്ടി കഴിഞ്ഞു രാത്രിയിൽ ഒരുപാട് വൈകിയാണ് റാം തിരിച്ചു വന്നത്.. 

റാമിനോടൊപ്പം ഗൗതവും കുടുംബവും ഉണ്ടായിരുന്നു... 

കോളിംഗ് ബെല്ലടിച്ചപ്പോൾ കാർത്തിക വന്ന് വാതിൽ തുറന്നു...

ഗൗതമിന്റെ ഭാര്യ മായയോടൊപ്പം ആയിരുന്നു അല്ലുമോൾ.. സമയം ഒത്തിരി വൈകിയത് കൊണ്ട് അല്ലു മോൾ  ഉറങ്ങിയിരുന്നു.. 

\" മായ കുഞ്ഞിനെ സോഫയിലേക്ക് കിടത്തിക്കോളു ഞാൻ കൊണ്ട് കിടത്തിക്കോളാം മുറിയിൽ...\"  ശ്രീറാം പറഞ്ഞു... 

അല്ലു മോളെ ഹാളിൽ കിടത്തിയിട്ട് ഗൗതവും ഭാര്യയും യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി... 

\"നിഹ എവിടെ..? \"

ശ്രീറാം കാർത്തികയോട്  ചോദിച്ചു... 

\"മുറിയിൽ ഉണ്ട്... നല്ല തലവേദന ആണ് വിളിക്കേണ്ട എന്ന് പറഞ്ഞു കിടന്നു ഒന്നും കഴിച്ചിട്ടുമില്ല... \"

\"മം... കാർത്തിക കിടന്നോ.. \"

റാം ക്ലോക്കിലേക്ക് നോക്കി സമയം പതിനൊന്നു കഴിഞ്ഞിരുന്നു... 

\"നിഹ ഉറങ്ങിക്കാണുമൊ... വിളിച്ചാലോ..\"

ശ്രീറാം ഓർത്തു.. 

അല്ലുവിനെ എടുത്തുകൊണ്ട് മുകളിലത്തെ മുറിയിൽ കൊണ്ട് കിടത്തിയതിനു ശേഷം ശ്രീറാം നിഹയുടെ മുറിയിലേക്ക് വന്നു.. 

വാതിലിൽ ചെറുതായ് ഒന്ന് മുട്ടി നോക്കി 
പക്ഷെ നിഹ തുറന്നില്ല... 

\"ഉറങ്ങിക്കാണും രാവിലെ സംസാരിക്കാം.. \"

സ്വയം സമാധാനിച്ചു കൊണ്ട് ശ്രീറാം  തന്റെ മുറിയിലേക്ക് പോയി... 

ഫ്രഷ് ആയി ഉറങ്ങാൻ കിടന്നിട്ടും എന്തോ ശ്രീറാമിന് അത് കഴിഞ്ഞില്ല... 

ഹിമയും ആയുള്ള ബന്ധം  വേണ്ടിയിരുന്നില്ല എന്ന് ഉള്ളിന്റെ ഉള്ളിൽ  ഇരുന്ന് ആരോ പറയുന്നത് പോലെ ശ്രീറാമിന് തോന്നി

നിഹയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... കിടന്നു എങ്കിലും കണ്ണടയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ.. റാം വാതിലിൽ മുട്ടിയത് അറിഞ്ഞിട്ടും അവൾ എഴുന്നേറ്റില്ല.. ഉറക്കം നടിച്ചു കിടന്നു.. 

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടുത്ത ദിവസം രാവിലെ.. 

അല്ലു മോൾ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ശ്രീറാം കണ്ണ് തുറന്നത്.. 

\"പപ്പായി... എന്തൊരു ഉറക്കമാ ഒന്നു വേഗം എണീറ്റെ.. \"

\" എന്താടാ കുറുമ്പാ എന്നെ ഒന്ന് ഉറങ്ങാൻ സമ്മതിക്ക്.. \"

\"മതി പപ്പാ ഉറങ്ങിയത് എണീക്ക്.. \"

അല്ലുവിന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ ശ്രീറാം എഴുന്നേറ്റു..

\"മം.. ഇനി പറ നിനക്കെന്താ വേണ്ടത്.. \"

\" പപ്പാ..  നിച്ചു പോയി..\"

ചിണുങ്ങി കൊണ്ട് അല്ലു പറഞ്ഞു.. 

\"ഏഹ്.. എന്താ.. \"

റാം ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു.. 

\"മോളെന്താ പറഞ്ഞെ.. \"

\"ഞാൻ രാവിലെ നിച്ചുനെ നോക്കി പോയപ്പോൾ നിച്ചു മുറിയിൽ ഇല്ല..\"

\"മുറിയിൽ ഇല്ലെങ്കിൽ താഴെ എവിടെയെങ്കിലും ഉണ്ടാകും അല്ലെങ്കിൽ ഗാർഡനിൽ ഉണ്ടാകും അല്ലാതെ നിച്ചു എവിടെ പോകാനാ..\"

മോളെ സമാധാനിപ്പിച്ചു കൊണ്ട്  ശ്രീറാം കുഞ്ഞിനെ എടുത്തിട്ട് നിഹയുടെ മുറിയിലേക്ക് പോയി...

അവിടെ നിഹയുടെ ഒരു സാധനങ്ങളും ഉണ്ടായിരുന്നില്ല... കബോർഡിൽ  റാം  കൊടുത്ത ഡ്രസ്സും ഫോണും  വെച്ചിട്ടുണ്ടായിരുന്നു... 

റാമിന് എന്തോ സംശയം തോന്നി അല്ലുവിനെയും കൂട്ടി താഴേക്ക് ചെന്നു.. 

റാം ഇറങ്ങി വരുന്നത് കണ്ട് കാർത്തിക ചായ എടുത്തു കൊടുത്തു..

\"കാർത്തിക.. നിഹ എവിടെ?? \"

\"സർ.. നിഹ രാവിലെ വീട്ടിലേക്ക് പോയി..\"

കാർത്തിക പറയുന്നത് കേട്ട് ശ്രീറാമിന് ദേഷ്യം വന്നു.. 

\"പോയെന്നോ.. എന്നോടൊരു വാക്കുപോലും പറയാതെയോ \"

\" സർ രാവിലെ ആണ് നിഹയുടെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞു ഫോൺ വന്നത്.. സാർ ഉറങ്ങുക  ആയതുകൊണ്ടാണ് എന്നോട് പറയാൻ പറഞ്ഞിട്ട് പോയത്.. \"

റാം ഒന്നും പറയാതെ ഗാർഡനിലേക്ക് പോയി.. 

അവിടെയുള്ള ഊഞ്ഞാലിൽ ഇരുന്നു..

\"എന്താണ് സംഭവിച്ചതെന്ന് എന്നോടൊരു വാക്കുപോലും ചോദിക്കാതെ പോയില്ലേ.. പോട്ടെ എങ്ങോട്ടെന്ന് വെച്ചാൽ പോട്ടെ എവിടെ നിന്നോ  വന്നു എവിടേക്കോ പോയി.. \"

നിഹ പോയത് കേട്ടപ്പോൾ ഇടനെഞ്ചിൽ ഒരു വേദന പോലെ... ഇടതു കൈ കൊണ്ട് നെഞ്ചിൽ അമർത്തി റാം.. 

അപ്പോഴാണ് കൈയിൽ തിളങ്ങുന്ന പ്ലാറ്റിനം റിങ് റാം ശ്രദ്ധിച്ചത്... 

അത് കാണുന്തോറും ഹിമയെ കൊല്ലാനുള്ള ദേഷ്യം തോന്നി റാമിന്.. 

പക്ഷെ അതിനുമപ്പുറം  നിഹയുടെ അഭാവമാണ്  ശ്രീറാമിന്റെ ഉള്ളിൽ വേദനയുണ്ടാക്കിയത്  എന്ന് അയാൾ ഓർത്തു.. 

ഒന്നും വേണ്ടിയിരുന്നില്ല.. ഒന്നും.. 

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

രാവിലെ സ്നേഹദീപത്തിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു യമുനാമ്മയും  സരോജിനിയമ്മയും.. 

അപ്പോഴാണ് നിഹ അവിടേക്ക് കയറി വന്നത്...

\"നിച്ചു.... മോളെ.... നീ വരുന്ന കാര്യം ഒന്ന് വിളിച്ചു കൂട്ടി പറഞ്ഞില്ലല്ലോ...\"

നിഹ ഓടിവന്നു ആ അമ്മയുടെ നെഞ്ചിലേക്ക് വീണു.. 

\"അതെന്താമ്മേ അങ്ങനെ എനിക്ക് എന്റെ വീട്ടിലേക്ക് വരാൻ അനുവാദം ചോദിക്കണോ.....\"

\"എന്നാണോ പെണ്ണെ ഞാൻ പറഞ്ഞതിന്റെ  അർത്ഥം.. നീ പോയിട്ട് മൂന്നാല് മാസം ആയില്ലേ പെട്ടെന്ന് എന്റെ മോളെ മുന്നിൽ കണ്ട സന്തോഷത്തിൽ അമ്മ ചോദിച്ചു പോയതാണേ....\"

\"നിച്ചുവിന്റെ മുഖത്ത് എന്തെങ്കിലും വിഷമം വന്നാൽ യമുനാമ്മ പെട്ടെന്ന് തിരിച്ചറിയും അതുകൊണ്ട് അമ്മയുടെ മുൻപിൽ പരമാവധി സന്തോഷം അഭിനയിച്ചാണ് അവൾ നിന്നത്...\"

\"ദൂരെ യാത്ര കഴിഞ്ഞ് വന്നത് അല്ലേ മോള് പോയി കുളിച്ച് ഫ്രഷായി എന്തെങ്കിലും കഴിക്ക് അമ്മ പോയി കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് വരാം... \"

\"മം..\"

നിഹ അകത്തേക്ക് കടന്നു.. 

അവളുടെ ബെഡിൽ രോഹിണി കിടക്കുന്നുണ്ടായിരുന്നു.. 

നിഹ  രോഹിണിയോടൊപ്പം കയറിക്കിടന്നു എന്നിട്ട് അവളെ പുറകിൽ കൂടി കെട്ടിപ്പിടിച്ചു.. 

\"നിച്ചു.. നീ.. \"

രോഹിണി ചാടിയെഴുന്നേറ്റു.. 

\"പെണ്ണെ പതിയെ.. വയ്യാത്തതാണെന്നുള്ള ബോധം വേണം..\" 

നിഹ രോഹിണിയെ സ്നേഹത്തോടെ ശാസിച്ചു.. 

\"നിച്ചു.. എന്താടാ നിനക്ക് .. \"

രോഹിണിയോളം തന്നെ മനസ്സിലാക്കാൻ കഴിവുള്ള മറ്റാരും ഈ ലോകത്തില്ല എന്ന് നിഹയ്ക്ക് അറിയാമായിരുന്നു.. അവൾ രോഹിണിയെ മുറുക്കി കെട്ടിപിടിച്ചു.. അതുവരെ അടക്കി വെച്ച വിഷമങ്ങളൊക്കെ നിഹയുടെ മിഴികളിൽ കൂടി പെയ്തിറങ്ങി..

മനസ്സൊന്നു ശാന്തമായപ്പോൾ സംഭവിച്ച കാര്യങ്ങളൊക്കെ നിഹ രോഹിണിയോട് പറഞ്ഞു.. 

\"നിച്ചു... മോളേ.. \"

\"സാരമില്ലെടാ.. അദ്ദേഹത്തെ പോലെയൊരാളെ ആഗ്രഹിക്കാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളത് .. അത് ഞാൻ ആലോചിക്കണമായിരുന്നു... \"

\" ഞാനും കൂടി ചേർന്നാണ് നിന്റെ മനസ്സിൽ വേണ്ടാത്ത ആഗ്രഹങ്ങൾ ഉണ്ടാക്കിയെടുത്തത്... സോറി മോളേ.. \" 

രോഹിണി വിഷമത്തിൽ പറഞ്ഞു.. 

\" അതൊന്നും സാരമില്ല... നീ എന്റെ നല്ലതിനെ വേണ്ടിയല്ലേ ഓരോന്നും ചെയ്തത്...പക്ഷെ അയാൾ.. അയാൾ എന്നെ ചതിക്കുവായിരുന്നില്ലേ.. എന്റെ മനസ്സിൽ ആഗ്രഹങ്ങൾ ഉണ്ടാക്കിയത് അയാളല്ലേ.. \"

\"സാരമില്ല കഴിഞ്ഞത് കഴിഞ്ഞു.. നീ ഇങ്ങു തിരിച്ചു വന്നത് നന്നായി.. ആ ജോലി പോകുന്നതിൽ പോകട്ടെ നമുക്ക് മറ്റെന്തെങ്കിലും ജോലി നോക്കാം.. \"

\"അല്ലെങ്കിലും  നിന്നെപ്പോലെ ഒരു പെൺകുട്ടിക്ക് ഇതുപോലൊരു ജോലി ശരിയാവില്ല നമുക്ക് എവിടെയെങ്കിലും ഒരു ചെറിയ കടയിൽ ആണെങ്കിലും നിനക്കൊരു ജോലി ശരിയാക്കാൻ പറ്റുമോ എന്ന് നോക്കാം..\"

\"രോഹിണി... \"

\"മം എന്താടാ.. \"

\" ഞാൻ ജോലി ഉപേക്ഷിച്ച് വന്നതൊന്നുമല്ല...\"

\"പിന്നെ... \"

\" എനിക്കെന്തോ നിങ്ങളൊക്കെ കാണണമെന്ന് തോന്നി രണ്ടുദിവസം ഇവിടെ നിൽക്കണം അത് കഴിഞ്ഞ് ഞാൻ തിരിച്ചു പോകും..\"

\" നീ എവിടെയും പോകുന്നില്ല... നിന്റെ മനസ്സ് വേദനിച്ചു കൊണ്ട് ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യേണ്ട...\"

\" ഇവിടെയുള്ളവർക്ക് വേണ്ടി മാത്രമല്ല രോഹിണി.. ആ വീട്ടിൽ എന്നെ അന്വേഷിക്കുന്ന ഒരു കുഞ്ഞുണ്ട് അവിടെ അവളുടെ കാര്യം കൂടി എനിക്ക് നോക്കണം...\"

നിഹയുടെ വർത്താനം കേട്ടപ്പോൾ രോഹിണിക്ക് ദേഷ്യം വന്നു.. 

\" ആ കുട്ടി നിന്റെ ആരാ...നീ പ്രസവിച്ചതാണോ.. \"

\"രോഹിണി.. \"

\" എന്തേ നിച്ചു നിനക്ക് ദേഷ്യം വന്നോ...ആ കൊച്ചിനെ ജീവൻ കൊടുത്തു സ്നേഹിച്ചിട്ട് നിനക്കെന്താ കിട്ടിയേ?? \"

\"രോഹിണി... ഞാൻ ശ്രീറാമിന്റെ ഭാര്യയായല്ല അവിടേക്ക് ചെന്നത്.. ആ കുഞ്ഞിനെ നോക്കാനാണ്... അർഹതയില്ലാത്തത് ആഗ്രഹിച്ചത് ഞാനല്ലേ... അതെന്റെ തെറ്റ്.. \"

\" സാരമില്ല പോട്ടെ... അതിനെക്കുറിച്ച് ഒന്നും സംസാരിക്കണ്ട... രണ്ടു ദിവസം നീ ഇവിടെ നിൽക്ക്  നിന്റെ  മനസ്സ് ശാന്തമാകട്ടേ.. അത് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം പോകണോ വേണ്ടയോ എന്ന്... \"

രോഹിണിയോട് കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ നിഹക്ക് കുറച്ച് ആശ്വാസം തോന്നി.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

നിഹ പോയതോടെ അല്ലു ഭയങ്കര വാശിയിൽ ആയിരുന്നു... 

നിച്ചുവിനെ കാണണം എന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞു.. ചെറുതായി പനിക്കാൻ തുടങ്ങി... 

നിഹയെ വിളിക്കാൻ അവൾ ഫോൺ കൊണ്ടുപോയതുമില്ല 

കുഞ്ഞിനേയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ റാം നട്ടം തിരിഞ്ഞു.. 

കാത്തിരിക്കൂ..



നിഹാരിക -10

നിഹാരിക -10

4.3
3517

നിഹാരിക 10അടുത്ത ദിവസം രാവിലെ.. ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്കു നടന്നു വരുമ്പോഴാണ് സ്നേഹദീപത്തിലോട്ട് തിരിയുന്ന വഴിയുടെ ഒരു ഓരത്തായി ഒരു വെള്ള കാർ കിടക്കുന്നത് നിഹയുടെ കണ്ണിൽ പെട്ടത്... \" ഈ കാർ... നല്ല പരിചയം ഉണ്ടല്ലോ... \"നിഹ ഓർത്തു അവൾ കാറിന്റെ അടുത്ത് കൂടി നടന്നു വന്നു ഡ്രൈവിംഗ് സീറ്റിൽ അടുത്ത്  എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളി  നോക്കി... ഡ്രൈവിംഗ് സീറ്റ് ചെരിച്ചിട്ട് അതിൽ ചാരി  കിടന്നുറങ്ങുന്ന ശ്രീറാമിനെ കണ്ട നിഹ ഒന്ന് ഞെട്ടി.. തൊട്ടടുത്ത് കോ-ഡ്രൈവർ സീറ്റിൽ  അല്ലു ഉറങ്ങുന്നുണ്ടായിരുന്നു.. അവൾ പതിയെ കാറിന്റെ വിൻഡോയിൽ ഒന്ന് തട്ടി...