Aksharathalukal

നിഹാരിക -8

നിഹാരിക 8

ശ്രീറാം കാറുമായി വന്നപ്പോൾ നിഹ ഓരോന്ന് ഓർത്തു നിൽക്കുവായിരുന്നു.. 

\"ഹലോ മാഡം.. ഏത് ലോകത്താണ് കേറുന്നില്ലേ.. \"

ശ്രീറാം പറയുന്നത് കേട്ട് നിഹ കാറിലേക്ക് കയറി.. 

അവരുടെ ഇടയിൽ വല്ലാത്ത നിശബ്ദത തളം കെട്ടി നിന്നു.. 

എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു റാമിന് പക്ഷേ ഒന്നും സംസാരിക്കാനും കഴിയാത്ത അവസ്ഥ.. നിഹ ആണെങ്കിൽ റാമിനെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു... 

അവസാനം ശ്രീറാം തന്നെ സംസാരത്തിന് തുടക്കം കുറിച്ചു 

\"നിഹ.. രാഹുൽ നന്നായി സഹായിച്ചോ??\"

\"ഉവ്വ് സർ.. രാഹുൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്ര വേഗം തീർക്കാൻ പറ്റിയത്.. \"

\"മ്മ്..  രാഹുലുമായി വലിയ അടുപ്പമൊന്നും വേണ്ട.. അവനാളത്ര ശരിയല്ല.. \"

\"എനിക്കങ്ങനെ തോന്നിയില്ല.. രാഹുൽ പെട്ടെന്ന് കമ്പനി ആകുന്ന കൂട്ടത്തിലാണ്.. അവനോട് സംസാരിച്ചാൽ സമയം പോകുന്നത് അറിയില്ല.. \"

റാമിനെ ചൂടാക്കാനെന്നവണ്ണം നിഹ പറഞ്ഞു.. 

അത് കേട്ടപ്പോൾ റാമിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. 

\"അവനങ്ങനെ ആയത് കൊണ്ടാണ് കൂടുതൽ അടുപ്പം വേണ്ടെന്ന് പറഞ്ഞത്.. മനസ്സിലായോ.. അല്ലെങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അവന്‌ കുറച്ചു കൂടുതലാ.. \"

ശ്രീറാം അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു.. 

ശ്രീറാമിന്റെ സംസാരം കേട്ടപ്പോൾ രാഹുൽ പറഞ്ഞതൊക്കെ ശരിയാണെന്നു നിഹയ്ക്ക് തോന്നി.. 

\"രാഹുൽ സാറിന്റെ അനിയനല്ലേ.. ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ.. \"

\"ഓഹ് അപ്പോഴേക്കും അവൻ അതൊക്കെ പറഞ്ഞോ.. \"

\"അയ്യോ അങ്ങനല്ല സംസാരിച്ച കൂട്ടത്തിൽ പറഞ്ഞതാ.. \"

\"അനിയനൊക്കെയാണ് പക്ഷേ അവന്റെ കാരക്ടർ എനിക്കിഷ്ടല്ല.. അതുകൊണ്ട് അത്രക്ക് അടുപ്പം വേണ്ട.. താനെന്റെ വീട്ടിൽ നിൽക്കുന്നിടത്തോളം തന്റെ ഉത്തരവാദിത്തം എനിക്കുള്ളതാണ്.. അതാണ് പറഞ്ഞു തരുന്നത്.. മനസ്സിലായോ \"

\"മ്മ്.. \"

\"അല്ലു വരാൻ കുറച്ചധികം സമയമുണ്ട്.. ഓഫീസും വീടും മാത്രം വല്ലാത്ത സ്ട്രെസ് ആകുന്നു.. നിഹയ്ക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ നമുക്കൊരു ഡ്രൈവ് പോയാലോ.. \"

റാം പറയുന്നത് കേട്ട് നിഹ റാമിനെ നോക്കി.. 

\"ഇങ്ങനെ നോക്കല്ലേ പെണ്ണെ.. \" റാം മനസ്സിൽ പറഞ്ഞു.. 

\"എന്താടോ വേണ്ടേ.. \"

\"പോകാം സർ.. \"

അവരുടെ ഇടയിൽ വീണ്ടും നിശബ്ദത തളം കെട്ടി.. 

\"നിഹക്ക് എന്നോടെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ..\"

\" അതെന്താ സർ അങ്ങനെ ചോദിച്ചത്..\"

\" അല്ല തനിക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ ഒരു തോന്നൽ...\"

\"അത് പിന്നെ.. സർ.. \"

\" എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കടോ.. എന്തിനാ പേടിക്കുന്നേ...\"

\"അല്ലുമോൾടെ അമ്മ... \"

\"മം.. എനിക്ക് തോന്നി അത് തന്നെയാവും താൻ ചോദിക്കാൻ പോകുന്നത് എന്ന്... ആക്ച്വലി  താൻ ഇങ്ങോട്ട് ചോദിക്കുന്നതിനു മുമ്പ് തന്നെ അങ്ങോട്ട് പറയേണ്ടതായിരുന്നു...\"

\"ഒക്കെ പറയാം.. അതിനു മുൻപ് നമുക്ക് ഒരു കോഫി കുടിച്ചാലോ.. \"

\"മ്മ്.. \"

അധികം തിരക്കില്ലാത്ത ഒരു റെസ്റ്ററന്റിലേക്ക് ശ്രീറാം വണ്ടി ഒതുക്കി..

നിഹ നമുക്ക് ഫാമിലി ക്യാബിനിൽ ഇരിക്കാം അപ്പോൾ അത്യാവശ്യം പ്രൈവസി ഉണ്ടാവും.. 

അവർ രണ്ടാളും ഒരു ടേബിളിന് ഓപ്പോസിറ്റ് ആയി ഇരുന്നു...

അവരവിടെ ഇരുന്നപ്പോൾ ഓർഡർ എടുക്കാനായി വെയ്റ്റർ വന്നു.. 

\"സർ കഴിക്കാൻ എന്താ വേണ്ടത്.. \"

\"രണ്ടു കോഫി മാത്രം മതി.. \"

\"ശരി സർ.. \"

ഓർഡർ എടുത്തു വെയ്റ്റർ പോയി.. 

മ്മ് കോഫി കൊണ്ടുവരാൻ എന്തായാലും കുറച്ചു സമയം പിടിക്കും നമുക്ക് അത് വരെ സംസാരിക്കാം...

\"എന്റെ അച്ഛൻ ശ്രീകുമാർ അമ്മ രമാദേവി... \"

\"അമ്മ ഒരു റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആണ്... അച്ഛന്റെ ലോകം ബിസിനസ് ആയിരുന്നു... എന്റെ അച്ഛൻ ഒറ്റയ്ക്ക് കെട്ടി പടുത്തിയതാണ് ഈ കാണുന്നതൊക്കെ...\"

\"ഡിഗ്രി കഴിഞ്ഞതോടെ ബിസിനെസ്സ് അഡ്മിനിസ്ട്രേഷൻ പഠിക്കാനായി എന്നെ വിദേശത്തേക്ക് അയച്ചു.. അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്തായ മാധവൻ അങ്കിളിന്റെ അടുത്തേക്ക്...\"

\"മൂന്ന്കൊല്ലം അവരുടെ വീട്ടിൽ താമസിച്ച് പഠിക്കുന്നതിനും അപ്പുറം  അവർക്ക് മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു... അങ്കിളിന്റെ മകളായ മേഘയും  ഞാനും തമ്മിലൊരു അലയൻസ്... \"

\" പക്ഷേ ഒരിക്കൽ പോലും ഞങ്ങൾക്ക് തമ്മിൽ അങ്ങനെ ഒരു അടുപ്പം തോന്നിയിട്ടില്ല... അടുപ്പം പോയിട്ട് ഞങ്ങളുടെ ഇടയിൽ ഒരു സൗഹൃദം പോലും ഉണ്ടായിരുന്നില്ല...\"

\" വിദേശത്തെ കൾച്ചറുമായി പൊരുത്തപ്പെട്ടു പലരുടെയും കൂടെ ഡേറ്റിംഗ് ഒക്കെ നടത്തി ജീവിക്കുന്ന ഒരു പെൺകുട്ടി അതായിരുന്നു മേഘ.. \"

\" എന്റെ അഭിപ്രായം പോലും അന്വേഷിക്കാതെ രണ്ടു വീട്ടുകാരും കൂടി വിവാഹം നിശ്ചയിച്ചു... അങ്ങനെ ഒട്ടും താൽപര്യമില്ലാതെ ഞാൻ മേഘയുടെ കഴുത്തിൽ താലി ചാർത്തി..\"

\" ഒരിക്കലും നല്ലൊരു ഭാര്യയോ നല്ലൊരു മരുമകളോ ആയിരുന്നില്ല മേഘ...\"

\" പക്ഷേ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു എന്റെ സ്നേഹം അവളെ മാറ്റി എടുക്കുമെന്ന്... പക്ഷേ ആ വിശ്വാസം അസ്ഥാനത്തായിരുന്നു... ഏകദേശം ഒരു കൊല്ലത്തോളം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു  ഒരുപാട് ശ്രമിച്ചു പരസ്പരം പൊരുത്തപ്പെട്ട് പോകാൻ പക്ഷേ  കഴിഞ്ഞില്ല..\"

\" അവസാനം അവൾ ഗർഭിണിയായി... അപ്പോഴെങ്കിലും അവൾക്കൊരു മാറ്റം ഉണ്ടാവും എന്ന് ഞാൻ കരുതി.. പക്ഷേ ഒക്കെ വെറുതെയായിരുന്നു.. \"

\" ഗർഭിണിയായതോടെ കൂടി അവളുടെ സ്വഭാവം കുറച്ചുകൂടി മോശമാകാൻ തുടങ്ങി.. പലതവണ എന്റെ മോളെ കളയാൻ അവൾ ശ്രമിച്ചു... അതിന് അവർ പറഞ്ഞ കാരണം പ്രസവിച്ചു സൗന്ദര്യം നഷ്ടപെട്ട പോകും എന്നുള്ളതായിരുന്നു...\"

\" എങ്ങനെയൊക്കെ ഒമ്പതുമാസം തള്ളിനീക്കി എന്റെ കുഞ്ഞിനെ അവൾ പ്രസവിച്ചു... മൃഗങ്ങൾ ആണെങ്കിൽ പോലും പ്രസവിച്ച സ്വന്തം കുഞ്ഞിനെ കയ്യിലെടുക്കാനോ  ഒന്ന് നെഞ്ചോട് ചേർത്തുപിടിക്കാനോ  പാലു കൊടുക്കാനോ ഒക്കെ തയ്യാറാവും.. ഇവൾ മൃഗങ്ങളെക്കാൾ മോശമായിരുന്നു.. \"

\" ആറുമാസം പോലും എന്റെ കുഞ്ഞിന് അവൾ മുലപ്പാൽ കൊടുത്തിട്ടില്ല... ഫോർമുല മിൽക്ക് ആണ് കലക്കി കൊടുത്തത്.. \"

\" കുഞ്ഞിനെ നോക്കുന്നതും ഉറക്കുന്നതും ഒക്കെ എന്റെ അമ്മ ആയിരുന്നു... സഹിക്കാവുന്ന പരമാവധി ഞാൻ സഹിച്ചു നിഹാ... ഇതൊക്കെ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... ഇങ്ങനെയൊരു അമ്മയേ എന്റെ കുഞ്ഞിന് ആവശ്യമില്ല എന്ന് എനിക്ക് തോന്നി... അതോടുകൂടി ഞാൻ അവളോട് ഡിവോഴ്സ് ആവശ്യപ്പെട്ടു...\"

\" ഡിവോഴ്സ് തരാൻ അവൾ ചോദിക്കുന്നതെന്തും കൊടുക്കാം എന്ന് ഞാൻ സമ്മതിച്ചു എന്റെ കുഞ്ഞിനെ മാത്രം ഞാൻ വിട്ടുകൊടുക്കില്ല എന്ന് വാശിപിടിച്ചു അവർക്കും സമ്മതമായിരുന്നു കാരണം അവളുടെ മുന്നോട്ടുള്ള ജീവിതത്തിൽ എന്റെ മോള് ഒരു തടസ്സമായിരുന്നു...\"

\" അങ്ങനെ നിയമപരമായി ഞങ്ങൾ രണ്ടായി.. ഡിവോഴ്സ് കിട്ടിയതിന്റെ പിറ്റേ ദിവസം അവൾ തിരികെ ലണ്ടനിലേക്ക് പോയി... ഇപ്പോ ഏതോ ഒരു സായിപ്പിന്റെ കൂടെ ആണെന്നാണ് അറിഞ്ഞത്... പിന്നീട് ഒരിക്കൽ പോലും അവൾ എന്റെ കുഞ്ഞിനെ അന്വേഷിച്ചു വന്നിട്ടേയില്ല..

\"എന്റെ ജീവിതം ഇങ്ങനെയായത് അച്ഛൻ കാരണമാണ് എന്നുള്ള കുറ്റബോധം എന്റെ അച്ഛനെ ഒരുപാട് വിഷമിപ്പിച്ചിരുന്നു ...

\"വിഷമം ഒരുപാട് കൂടിയതുകൊണ്ടായിരിക്കും ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അച്ഛനങ്ങു  പോയി... അച്ഛൻ പോയത്തോടെ അമ്മ വീണുപോയി... സ്ട്രോക്ക് ആയിരുന്നു.. \"

\"അതോടെ അമ്മയുടെ വലതു ഭാഗം തളർന്നു പോയി... കുറെ ചികിത്സകൾ  ഒക്കെ ചെയ്തു പക്ഷേ പിന്നീട് ഒരിക്കലും അമ്മയ്ക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല...\"

\"ഇടതുകൈ അനക്കും അത്യാവശ്യം സംസാരിക്കുകയും ചെയ്യും എങ്കിലും നാക്ക് കുഴഞ്ഞു പോയത് കൊണ്ട് വ്യക്തമാവില്ല... \"

\"അതോടെ അമ്മ സ്വയം ഉൾവലിഞ്ഞു ആരെയും കാണാൻ ആഗ്രഹിക്കുന്നില്ല...പക്ഷേ നിഹയുടെ കാര്യം ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മക്ക് തന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞിട്ടുണ്ട്... \"

\"അല്ലുവിനെ നോക്കാൻ കുറെ ആൾക്കാർ വന്നുപോയി... പക്ഷേ ഒരാളുമായിട്ടും മോള് പൊരുത്തപ്പെട്ടു പോയില്ല... പിന്നെയും അത്യാവശ്യം അടങ്ങിയിരിക്കുന്നത് കാർത്തികയുടെ കൂടെ തന്നെയാണ്... പക്ഷേ കാർത്തികയ്ക്ക് അമ്മയുടെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഒരുമിച്ച് നോക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു...\"

\"അതുകൊണ്ടാണ് ഞാൻ മറ്റൊരാളെ  അന്വേഷിച്ചതും നിഹ ഇവിടേയ്ക്ക് വന്നതും.. \"

\"പക്ഷേ അതൊരു നിമിത്തമായി ആണ് എനിക്കിപ്പോൾ തോന്നുന്നത്.. എന്റെ കുഞ്ഞിന് ഇതുവരെ കിട്ടാത്ത അമ്മയുടെ സ്നേഹം ആണ് നിഹ കൊടുക്കുന്നത് അതിന് ഞാൻ എന്ത് തിരികെ തന്നാലും മതിയാവില്ല....\"

\" എങ്ങനെയാടോ തന്നോട് നന്ദി പറയേണ്ടത്...\"

\"സാർ എന്തൊക്കെയാ ഈ പറയണേ... ഞാൻ തിരിച്ച് എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചല്ല അല്ലുവിനെ  സ്നേഹിക്കുന്നത്... അവൾ എന്റെ ജീവനാണ്... \"

\"എന്നെങ്കിലും ഞാൻ ഇവിടെനിന്നും പോകേണ്ട സാഹചര്യം വന്നാൽ ഇടക്കൊക്കെ അല്ലുവിനെ കാണാൻ എന്നെ അനുവദിക്കണം... അതുമാത്രം മതി എനിക്ക്.. \"

നിഹ പറയുന്നത് കേട്ട് റാം  ഒന്ന് ചിരിച്ചു...

\"ഒരിക്കലും ഞാനായിട്ട് തന്നെ ഇന്ദീവരത്തിൽ  നിന്ന് പറഞ്ഞു വിടില്ല എപ്പോഴും അവിടെ തന്നെ നിൽക്കണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല കാരണം തനിക്ക് ഒരു ജീവിതം ഉണ്ടല്ലോ എന്നായാലും പോയല്ലേ പറ്റൂ... \"

അവസാന വാചകംപറഞ്ഞതിനുശേഷം റാം നിഹയുടെ മുഖത്തേക്ക് നോക്കി അവൾ മുമ്പിലുള്ള കപ്പിലേക്ക് കണ്ണുംനട്ട് ഇരിക്കുകയായിരുന്നു...

\"അത് ഇരുന്ന് തണുത്ത പോകും എടുത്ത് കുടിക്ക്...\"

\"അതൊക്കെ പോട്ടെ.. എനിക്ക് തന്നെകുറിച്ചോ  തന്റെ വീട്ടിലുള്ളവരെകുറിച്ചോ  ഒന്നുമറിയില്ല.. ഇതുവരെ അത് പറയാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല.. വീട്ടുകാരെക്കുറിച്ചു പറയാൻ ബുദ്ധിമുട്ട് ഉണ്ടോ നിഹ \"

\"എന്ത്‌ ബുദ്ധിമുട്ട് സർ.. ഞാൻ പറയാം.. \"

അവർ റസ്റ്റോറന്റിൽ നിന്നും ഇറങ്ങി കാറിൽ കയറി.. 

തൊടുപുഴയിൽ  ആണ് എന്റെ വീട്.. വലിയ കുടുംബമാണ്.. അമ്മയുണ്ട്.. പിന്നെ കുറെയേറെ സഹോദരങ്ങളും.. 

\"കുറെ സഹോദരങ്ങളോ അത് കൊള്ളാമല്ലോ... എത്രപേരുണ്ട്.. നിഹയുടെ അച്ഛൻ?? \"

\"ഞങ്ങൾക്ക് അച്ഛനില്ല.. സർ.., അമ്മ മാത്രേയുള്ളു.. സഹോദരങ്ങൾ എല്ലാം കൂടെ മുപ്പതോളം ഉണ്ട്.. \"

നിഹ പറയുന്നത് മനസ്സിലാവാതെ റാം നിഹയെ നോക്കി.. 

\"എന്താ സർ കൺഫ്യൂഷൻ ആയോ..\"

\"പിന്നെ കൺഫ്യൂഷൻ ആകാതെ.. മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയെടോ.. \"

\"പറയാം.. \"

\"ഒരു ബസ് കണ്ടക്ടറുടെ മൂന്നു പെൺമക്കളിൽ മൂത്തത് ആയിരുന്നു യമുന... അന്നന്നത്തെ വകയ്ക്ക് കഷ്ടപ്പെടുന്ന ഒരു സാധാരണ കുടുംബം.. \"

\"ടൈപ്പിംഗ്‌ പഠിക്കാൻ പോകുന്ന സമയത്താണ് യമുനയെ കണ്ടിഷ്ടപ്പെട്ടു ഒരു പയ്യൻ വിവാഹാലോചനയുമായി വന്നത്.. \"

\" അത്യാവശ്യം സമ്പത്തുള്ള കുടുംബത്തിലെ ആയിരുന്നു പ്രസാദ്.. പക്ഷേ അയാളുടെ വീട്ടിൽ അച്ഛനും അമ്മയും സഹോദരങ്ങളും ആരുമുണ്ടായിരുന്നില്ല... ഒറ്റക്കായിരുന്നു ജീവിച്ചിരുന്നത്.. കുറച്ചു ബന്ധുക്കൾ ആണ് വിവാഹാലോചനയുമായി എത്തിയത്... \"

\" കഷ്ടപ്പാടുകളിൽ നിന്ന് ഒരു മകളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് കരുതി മുൻപിൻ ആലോചിക്കാതെ അച്ഛൻ ആ വിവാഹത്തിന് തയ്യാറായി.. \"

\"അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞു.. \"

\" അത്യാവശ്യം സ്വത്തുവകകൾ ഒക്കെ ഉള്ള കൂട്ടത്തിൽ ആയിരുന്നു അദ്ദേഹം... അതുകൊണ്ട് തന്നെ യമുനാമ്മയുടെ കുടുംബത്തെ അദ്ദേഹം ഒരുപാട് സഹായിച്ചു താഴെയുള്ള രണ്ട് അനിയത്തിമാരെയും വിവാഹം കഴിപ്പിച്ചു വിട്ടു... സ്വന്തമായി ഒരു തുണിക്കട ഉണ്ടായിരുന്നു അദ്ദേഹത്തിന്.. \"

\" അങ്ങനെ വളരെയധികം സന്തോഷത്തോടെ ജീവിച്ചു പോകുന്നതിനിടയിലാണ് അമ്മ ഗർഭിണി ആകുന്നത്... \"

\"ആ സന്തോഷം പങ്കുവയ്ക്കാൻ ചോറ്റാനിക്കര അമ്മയെ തൊഴാൻ വന്നതാണ് രണ്ടാളും... പോയവഴിക്ക് അവരുടെ കാർ ഒരു ബസ്സുമായി കൂട്ടി ഇടിച്ചു.. അദ്ദേഹം അവിടെ വെച്ച് തന്നെ മരിച്ചു... അമ്മ റോഡിലേക്ക് തെറിച്ചു വീണു.. കൈകാലുകൾ ഒടിഞ്ഞു. അതോടൊപ്പം വയറ്റിലുള്ള കുഞ്ഞിനേയും നഷ്ടമായി.. \"

\"പിന്നീട് ചികിത്സയുടെ നാളുകൾ.. \"

\" അമ്മയുടെ അസുഖം ഭേദമായി തിരികെ വീട്ടിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വത്തുക്കളൊക്കെ ബന്ധുക്കളിൽ പലരും തട്ടിയെടുത്തിരുന്നു.. \"

\" അവിടെ ബാക്കിയുള്ളത് ഒരു വീടും ഒരു കട മുറിയും മാത്രമാണ്.. ആ കടയിൽ ഉള്ള സാധനങ്ങൾ പോലും ബന്ധുക്കൾ എടുത്തുകൊണ്ടു പോയിരുന്നു... \"

\" അതൊന്നും നോക്കി നടത്താനുള്ള മാനസികവസ്ഥയിലായിരുന്നില്ല അമ്മ.. \"

\" ആ സമയത്തൊക്കെ അമ്മയ്ക്ക് കൂടെ നിന്ന് ധൈര്യം കൊടുത്തത് അമ്മയ്ക്ക് സഹായത്തിനായി വന്നു കൂടെ നിന്ന ഒരു സ്ത്രീ ആയിരുന്നു...  സരോജിനി.. \"

\" സ്വന്തം സഹോദരങ്ങൾ പോലും അമ്മയെ തിരിഞ്ഞുനോക്കിയില്ല... \"

\" പിന്നീട് ആ കടമുറി വാടകയ്ക്ക് കൊടുത്ത് അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അമ്മ ജീവിച്ചു തുടങ്ങിയത്... \"

\" അങ്ങനെയിരിക്കെ ഒരു ദിവസം ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് വഴിയരികിൽ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു പിഞ്ചു കുഞ്ഞിനെ അമ്മയുടെ കയ്യിൽ കിട്ടുന്നത്... \"

\" ആ കുഞ്ഞ് എവിടെ നിന്ന് വന്നു എങ്ങനെ വന്നു ആർക്കും അറിയില്ലായിരുന്നു...  ആ തുണി അല്ലാതെ ആ ചോരക്കുഞ്ഞിന്റെ  ശരീരത്തിൽ ആകെ ഉണ്ടായിരുന്നത് ഹോസ്പിറ്റലിൽ നിന്നും പ്രസവിച്ചു കഴിയുമ്പോൾ കയ്യിൽ കെട്ടുന്ന ഒരു ടാഗ് ആയിരുന്നു അതിൽ ഒരു പേര് കുറിച്ചിരുന്നു... നിഹാരിക... \"

നിഹ പറഞ്ഞത് കേട്ടതും ശ്രീറാമിന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി...

അകാലത്തിൽ അമ്മക്ക് നഷ്ടപെട്ട കുഞ്ഞിനെ തിരിച്ചു കിട്ടിയതാണെന്ന് കരുതി അമ്മ ആ ചോരക്കുഞ്ഞിനെ നെഞ്ചോട് ചേർത്തു.. പ്രസവിക്കാതെ യമുനാമ്മ എനിക്കമ്മയായി മാറി.. 

അത് കഴിഞ്ഞു പിന്നൊരിക്കൽ തെരുവിൽ മരിച്ചു കിടന്ന ഒരു ഭിക്ഷക്കാരി സ്ത്രീയുടെ അടുത്ത് മുലപ്പാലിനായി പരതുന്ന ഒരു കുട്ടിയെ കണ്ടു... അമ്മ അതിനെയും കൂടെ കൂട്ടി രോഹിണി എന്ന് പേര് വിളിച്ചു.. 

പിന്നീട് അമ്മക്ക് തോന്നി അമ്മയുടെ ജീവിതം എന്നെപോലെയുള്ള അനാഥകുട്ടികൾക്ക് വേണ്ടിയുള്ളതാണെന്ന്.. 

അങ്ങനെ എന്നപോലെ അനേകം അനാഥകുട്ടികൾക്ക് അമ്മയായി മാറി യമുനാമ്മ... 

പറഞ്ഞു തീർന്നതും നിഹയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. 

റാം കാർ വഴിയുടെ ഓരത്തായി ഒതുക്കി നിർത്തി.. 

\"സോറി നിഹ.. ഞാൻ തന്നെ വിഷമിപ്പിച്ചോ.. \"

\"ഏയ്.. ഇല്ല സർ.. യമുനമ്മയുടെ സ്നേഹം കണ്ടു വളർന്നതാ ഞാൻ.. ഇപ്പൊ സാറിന് മനസ്സിലായിക്കാണുമല്ലോ അല്ലുവിനെ ഇങ്ങനെ എനിക്ക് സ്നേഹിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന്.. \"

നിഹ പറഞ്ഞു തീർന്നതും നിഹയുടെ കൈയിൽ റാം ഇടതു കൈകൊണ്ട് മുറുക്കി പിടിച്ചു.. 

നിഹ പതിയെ റാമിന്റെ കൈ പിടിച്ചു മാറ്റി.. നിറഞ്ഞ കണ്ണുകൾ തുടച്ചു.. 

\"നമുക്ക് പോകാം സർ മോള് വരാറായി.. \"

\"മ്മ് പോകാം.. \"

റാം കാർ മുന്നോട്ടെടുത്തു.. 

🌸🌸🌸🌸🌸🌸നിഹാരിക 🌸🌸🌸🌸🌸🌸

ദിവസങ്ങൾ കഴിഞ്ഞു.. 

ഇന്ന് അല്ലുവിന്റെ പിറന്നാൾ ആണ്.. 

നിഹ അല്ലുവിനെ രാവിലെ തന്നെ ക്ഷേത്രത്തിൽ കൊണ്ടുപോയി പ്രാർത്ഥിച്ചിരുന്നു.. 

വൈകിട്ടായിരുന്നു പാർട്ടി അറേഞ്ച് ചെയ്തത്.. 

പാർട്ടിക്കായി റെഡ് കളർ ഫ്രോക്കിൽ ഒരു മാലാഖ കുട്ടിയെ പോലെ അല്ലുമോളെ നിഹ ഒരുക്കിയിറക്കി.. 

\"നിഹ.. \"

റാം വിളിച്ചു.. 

\"എന്താ സർ.. \"

ശ്രീറാം ഒരു പാക്കറ്റ് നിഹയുടെ നേരെ നീട്ടി.. 

\"ഇതെന്താ.. \"

\"ഇതൊരു സാരി ആണ്.. ഇന്നത്തെ ഫങ്ക്ഷന് വേണ്ടിയാണ്.. ഇത് ഉടുക്കണം.. പറ്റില്ലെന്ന് പറയരുത്... തനിക്കിതൊന്നും താല്പര്യമില്ല എന്നെനിക്കറിയാം പക്ഷേ എന്റെ മോൾടെ സന്തോഷത്തിന് വേണ്ടിയെങ്കിലും ഇത് ഉടുക്കണം.. \"

സാരി വാങ്ങാൻ താല്പര്യമില്ല എങ്കിലും അല്ലുമോൾക്ക് വേണ്ടി നിഹ അത് വാങ്ങി.. 

അല്ലുവിന്റെ ഡ്രെസ്സിനു മാച്ചിങ് ആയ ഒരു ചുവന്ന ഡിസൈനർ സാരി ആയിരുന്നു അത്.. 

റാം കുഞ്ഞുമായി നേരത്തെ ഹാളിലേക്ക് പോയിരുന്നു.. 

കുറച്ചു കഴിഞ്ഞു നിഹയ്ക്ക് വരാനായി കാറും ഡ്രൈവറെയും റാം പറഞ്ഞുവിട്ടിരുന്നു.. 

നിഹ ഹാളിൽ എത്തിയപ്പോൾ അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... ഏറ്റവും മുൻപിൽ റാമിനൊപ്പം അല്ലുമോൾ നിൽക്കുന്നതും കണ്ടു.. 

അവരുടെ അടുത്തേക്ക് പോകണം എന്ന നിഹയ്ക്ക് ആഗ്രഹമുണ്ടെങ്കിലും താനൊരു ജോലിക്കാരി മാത്രമാണെന്ന് അവൾ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...

അവിടെ ഒഴിഞ്ഞ ഒരു കോണിൽ നിഹ ഇരുന്നു...

അപ്പോഴാണ് കുറച്ചകലെ നിന്ന് ശ്രീറാം അവളെ നോക്കുന്നത് നിഹ കണ്ടത്.. 

റാം കൊടുത്ത സാരിയിൽ നിഹയെ കണ്ടപ്പോൾ റാമിന്റെ മുഖം വിടർന്നു.. 

നിഹ തനിച്ചിരിക്കുന്നത് കണ്ട് രാഹുൽ അവളുടെ അടുത്തേക്ക് വന്നു അടുത്തുള്ള കസേരയിൽ ഇരുന്നു.. 

\"എന്താടോ തനിച്ചാണോ.. \"

\"രാഹുൽ!! ...  എനിക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നും ഇല്ലല്ലോ അതുകൊണ്ട് ഇവിടെ ഇരുന്നു അത്രേയുള്ളൂ.. \"

\" അങ്ങനെയാണ് എങ്കിൽ ഞാൻ തനിക്ക് കമ്പനി തരട്ടേ.. \"

രാഹുൽ അങ്ങനെ പറഞ്ഞപ്പോൾ നിഹ ശ്രീറാമിനെ നോക്കി.. രാഹുൽ അടുത്ത് വന്നത് കൊണ്ടാവും റാമിന്റെ മുഖം മാറുന്നത് നിഹ കണ്ടു.. 

നിനക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ രാഹുൽ അവിടെയുള്ള കസേരയിൽ ഇരുന്നിരുന്നു... 

കുറച്ചു സമയത്തിനുള്ളിൽ അല്ലുമോൾ കേക്ക് കട്ട്‌ ചെയ്യാൻ തയ്യാറെടുത്തു.. 

പെട്ടെന്ന് സ്ലീവ്ലെസ്സ് ബ്ലൗസും തിളക്കമുള്ള  ഒരു ബ്ലാക്ക് സാരിയും ഉടുത്ത ഒരു സ്ത്രീ ശ്രീറാമിന്റെ അടുത്തേക്ക് വന്നു.. 

അല്ലുമോളെ എടുത്തു കവിളിൽ ഒരുമ്മകൊടുത്തു എന്നിട്ട് ഒരു ഗിഫ്റ്റ് പാക്കറ്റ് കുഞ്ഞിന് കൊടുത്തു.. 

ആ സ്ത്രീയോടൊപ്പം പ്രായമായ ഒരു മനുഷ്യനും ഉണ്ടായിരുന്നു... 

അയാൾ മുന്നോട്ട് വന്നു... എന്നിട്ട് സംസാരിക്കാൻ തുടങ്ങി.. 

\"ശ്രീറാം എങ്ങനെയാ എല്ലാവരോടും പറയുവല്ലേ.. \"

ആ മനുഷ്യൻ പറഞ്ഞതിന് ശ്രീറാം എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപേ അയാൾ ഗസ്റ്റിനോട് സംസാരിക്കാൻ തുടങ്ങി.. 

\"കേക്ക് കട്ട്‌ ചെയ്യുന്നതിന് മുൻപ് എല്ലാവരോടും ഒഫീഷ്യലായി ഒരു കാര്യം പറയാനുണ്ടായിരുന്നു.. \"

എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിഹ റാമിന്റെ മുഖത്തേക്ക് നോക്കി.. 

റാമിന്റെ മുഖം വിളറി വെളുത്തിരുന്നു.. അയാൾ കണ്ണിമവെട്ടാതെ നിഹയെ നോക്കി നിന്നു.. 

അയാൾ തുടർന്നു.. 

എന്റെ മകളായ ഹിമ ശങ്കറും ശ്രീറാമും തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചിരുന്നതാണ് ഇപ്പൊ അത് ഒഫീഷ്യലായി അന്നൗൻസ് ചെയ്യുവാണ്... 

അത് പറഞ്ഞിട്ട് അയാൾ കയ്യിലുള്ള  ഒരു ചെറിയ ബോക്സ് തുറന്ന് അവരുടെ നേരെ നീട്ടി... 

ആ സ്ത്രീ അതിൽ നിന്നും ഒരു റിങ് എടുത്തു ശ്രീറാമിന്റെ കൈകളിൽ അണിയിച്ചു... അവർ അത് ചെയ്യുമ്പോൾ റാം യാന്ത്രികമായി നിന്നു.. അപ്പോഴും അയാളുടെ കണ്ണുകൾ നിഹയിൽ ആയിരുന്നു.. 

\"റാം.. റിങ് എടുത്തു ഹിമയെ അണിയിക്കു... \"

ഗൗതം പറഞ്ഞപ്പോൾ റാം റിങ് എടുത്തു ആ സ്ത്രീയുടെ കൈയ്യിൽ അണിയിച്ചു.. ശേഷം അല്ലുമോളെ കൊണ്ട് കേക്ക് മുറിച്ചു രണ്ടാളുടെയും വായിൽ വെച്ച് കൊടുത്തു.. 

മുന്നിൽ നടക്കുന്ന കാഴ്ച നിഹയുടെ നിറഞ്ഞ കണ്ണുകൾ മറച്ചു.. 

അവൾ പതിയെ പുറകോട്ട് നടന്നു.. വാതിൽ കടന്നതും പുറത്തേക്കിറങ്ങി ഓടി.. 

ശ്രീറാം ആ കാഴ്ച കണ്ട് സ്തബ്ധനായി നിന്നു.. 

\"നിഹ.. സ്റ്റോപ്പ്‌... \"

രാഹുൽ നിഹയെ വിളിച്ചു കൊണ്ട്  അവളുടെ പുറകെ പോയി.. 

കാത്തിരിക്കൂ..

കുറച്ചധികം തിരക്കുകളിൽ പെട്ടുപോയി അതാണ് ഇടാൻ വൈകിയത് 



നിഹാരിക -9

നിഹാരിക -9

4.3
3596

നിഹാരിക 9നിഹ പതിയെ പതിയെ പുറകോട്ട് നടന്നു.. വാതിൽ കടന്നതും പുറത്തേക്കിറങ്ങി ഓടി.. ശ്രീറാം ആ കാഴ്ച കണ്ട് സ്തബ്ധനായി നിന്നു.. \"നിഹ.. സ്റ്റോപ്പ്‌... \"രാഹുൽ നിഹയെ വിളിച്ചു കൊണ്ട്  അവളുടെ പുറകെ പോയി..ആ ഓഡിറ്റോറിയത്തിന്റെ മുന്നിലുള്ള തൂണിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു നിഹ.. \"നിഹ.. \"രാഹുൽ അവളുടെ അടുത്തേക്ക് ചെന്നു.. \"Are you alright.. \"രാഹുൽ ചോദിച്ചു.. നിഹ രാഹുലിനെ ഒന്ന് നോക്കി.. അവളുടെ മനസ്സിലുള്ള സങ്കടങ്ങൾ മുഴുവനും ആ നിറഞ്ഞ കണ്ണുകളിൽ ഉണ്ടായിരുന്നു.. \"ഡോ.. താനിങ്ങനെ അപ്സെറ്റാവാതെ... സത്യത്തിൽ നിങ്ങൾ തമ്മിലുള്ള സംസാരവും പെരുമാറ്റവും കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയ