നിഹാരിക -10
നിഹാരിക 10അടുത്ത ദിവസം രാവിലെ.. ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്കു നടന്നു വരുമ്പോഴാണ് സ്നേഹദീപത്തിലോട്ട് തിരിയുന്ന വഴിയുടെ ഒരു ഓരത്തായി ഒരു വെള്ള കാർ കിടക്കുന്നത് നിഹയുടെ കണ്ണിൽ പെട്ടത്... \" ഈ കാർ... നല്ല പരിചയം ഉണ്ടല്ലോ... \"നിഹ ഓർത്തു അവൾ കാറിന്റെ അടുത്ത് കൂടി നടന്നു വന്നു ഡ്രൈവിംഗ് സീറ്റിൽ അടുത്ത് എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളി നോക്കി... ഡ്രൈവിംഗ് സീറ്റ് ചെരിച്ചിട്ട് അതിൽ ചാരി കിടന്നുറങ്ങുന്ന ശ്രീറാമിനെ കണ്ട നിഹ ഒന്ന് ഞെട്ടി.. തൊട്ടടുത്ത് കോ-ഡ്രൈവർ സീറ്റിൽ അല്ലു ഉറങ്ങുന്നുണ്ടായിരുന്നു.. അവൾ പതിയെ കാറിന്റെ വിൻഡോയിൽ ഒന്ന് തട്ടി...