Aksharathalukal

നിഹാരിക -10

നിഹാരിക 10

അടുത്ത ദിവസം രാവിലെ.. 

ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്കു നടന്നു വരുമ്പോഴാണ് സ്നേഹദീപത്തിലോട്ട് തിരിയുന്ന വഴിയുടെ ഒരു ഓരത്തായി ഒരു വെള്ള കാർ കിടക്കുന്നത് നിഹയുടെ കണ്ണിൽ പെട്ടത്... 

\" ഈ കാർ... നല്ല പരിചയം ഉണ്ടല്ലോ... \"

നിഹ ഓർത്തു 

അവൾ കാറിന്റെ അടുത്ത് കൂടി നടന്നു വന്നു ഡ്രൈവിംഗ് സീറ്റിൽ അടുത്ത്  എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളി  നോക്കി... 

ഡ്രൈവിംഗ് സീറ്റ് ചെരിച്ചിട്ട് അതിൽ ചാരി  കിടന്നുറങ്ങുന്ന ശ്രീറാമിനെ കണ്ട നിഹ ഒന്ന് ഞെട്ടി.. 

തൊട്ടടുത്ത് കോ-ഡ്രൈവർ സീറ്റിൽ  അല്ലു ഉറങ്ങുന്നുണ്ടായിരുന്നു.. 

അവൾ പതിയെ കാറിന്റെ വിൻഡോയിൽ ഒന്ന് തട്ടി... 

പെട്ടന്ന് സൗണ്ട് കേട്ട് ശ്രീ കണ്ണു തുറന്നു നോക്കി... 

നിഹയെ മുന്നിൽ കണ്ടപ്പോൾ റാം വേഗം കണ്ണുതിരുമ്മി എഴുന്നേറ്റു എന്നിട്ട് വണ്ടിയുടെ ലോക്ക് തുറന്നു ... 

നിഹ വേഗം അല്ലു കിടക്കുന്ന ഭാഗത്തേക്ക് ചെന്ന് ആ ഡോർ തുറന്നു കുഞ്ഞിനെ  വിളിച്ചു ... 

പെട്ടെന്ന് അവൾ കുഞ്ഞിന്റെ കയ്യിലും കഴുത്തിലും നെറ്റിയിലും ഒക്കെ കൈ വച്ചു നോക്കി ചെറിയ ചൂട് ഉണ്ടായിരുന്നു അല്ലുവിന് 

\"അല്ലുവിന് എന്താ പറ്റിയെ.... നിങ്ങൾ എന്താ ഇവിടെ ഈ സമയത്ത് ...\"

നിഹ വേവലാതിയോടെ ചോദിച്ചു...

\"ഞങ്ങളോട്  ഒരു വാക്കു പോലും പറയാതെയല്ലേ ഇയാൾ ഇറങ്ങി പോയത്... താൻ പോയതിനുശേഷം കുഞ്ഞ് വാശിപിടിച്ച് കരഞ്ഞുകരഞ്ഞ് തളർന്നു...\"

കാറിൽ നിന്നും പുറത്തിറങ്ങാതെ ശ്രീറാം സംസാരിക്കാൻ തുടങ്ങി.. 

\"ഉച്ച കഴിഞ്ഞപ്പോഴേക്കും ചെറുതായി ചൂട് കയറിക്കൊണ്ടു... അപ്പോൾ തന്നെ ഞാൻ ആശുപത്രിയിൽ കൊണ്ടുപോയി... ഒരു ബോട്ടിൽ ട്രിപ്പ്  ഇട്ടു ഒപ്പം ആന്റിബയോടിക്കും കൊടുത്തു ... \"

\"പനിയുടെ ക്ഷീണം കുറഞ്ഞപ്പോഴേക്കും വീണ്ടും തുടങ്ങി നിച്ചുവിനെ  കാണണമെന്ന് പറഞ്ഞു വീണ്ടും ബഹളമായി .. \"

\"അവസാനം അവളുടെ വാശി  സഹിക്കാൻ വയ്യാതെ പുലർച്ചെ തന്നെ അല്ലുവിനെയും കൂട്ടി ഇറങ്ങിയതാ ഞാൻ... \"

റാം പറഞ്ഞത് കേട്ടപ്പോൾ നിഹയ്ക്ക് ഭയങ്കര സങ്കടം തോന്നി... 

അവൾ അല്ലുവിന്റെ കുഞ്ഞു മുഖത്തേക്ക് നോക്കി.. നിഷ്കളങ്കമായി കിടന്നുറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ അവളുടെ നെഞ്ചിൽ ഒരു വേദന നിറഞ്ഞു.. 

\"ഞാൻ കാരണം... ബുദ്ധിമുട്ടായി അല്ലേ...\"

ഇടറുന്ന ശബ്ദത്തിൽ നിഹ ചോദിച്ചു.. 

\"നല്ല ബുദ്ധിമുട്ടായി താൻ തന്റെ ഫോണെങ്കിലും എടുത്തുകൊണ്ടു പോയിരുന്നു എനിക്ക് ഇത്രയും കഷ്ടപ്പാട് വരില്ലായിരുന്നു... 

\"തന്റെ അഡ്രസ്സ് എന്താണെന്നോ വീട് എവിടെയാണെന്നോ ഒന്നും അറിയില്ലായിരുന്നു അവസാനം രാത്രിക്ക് രാത്രി സ്റ്റെഫിയെ വിളിച്ചുണർത്തി ഓഫീസ് വെബ്സൈറ്റിൽ നിന്നും തന്റെ റെസ്യും എടുപ്പിച്ചു  അതിൽനിന്നാണ് അഡ്രസ് കണ്ടുപിടിച്ചത്... \"

\"ഇങ്ങനെ കളഞ്ഞിട്ട് പോകാനായിരുന്നെങ്കിൽ എന്തിനാ നിഹ എന്റെ മോളേ ജീവൻ കൊടുത്തു സ്നേഹിച്ചത്... \"

അപ്പോഴേക്കും അല്ലു ഉണർന്നു...

\"നിച്ചു... എന്തിനാ അല്ലുവിനെ ഇട്ടിട്ട് പോയേ...\"

അല്ലു ചിണുങ്ങി കൊണ്ട് ചോദിച്ചു.. 

\"അങ്ങനെ പറയല്ലേ മുത്തേ ഞാൻ എന്റെ മുത്തിനെ തനിച്ചാക്കിയിട്ട് പോയതല്ലട്ടോ... ഇന്ന് അങ്ങോട്ട് തിരികെ വരാൻ ഇരിക്കുകയായിരുന്നു ഞാൻ... അല്ലുവിനെ  കാണാതെ ഇരിക്കാൻ നിച്ചു വിനും പറ്റില്ല കുട്ടാ.. \"

അല്ലു നിച്ചുവിന്റെ കഴുത്തിൽ കൂടി കൈയിട്ടു മുറുക്കി കെട്ടിപിടിച്ചു..

\"ഇനി പോവല്ലേ നിച്ചു... \"

\"ഇല്ല മുത്തേ ഇനി നിച്ചു ഒരിടത്തും പോവില്ല സത്യം... \"

അല്ലുവിന്റെ കുഞ്ഞിക്കയ്യിൽ പിടിച്ചു നിഹ സത്യം ചെയ്തു... 

അവരുടെ സ്നേഹം കണ്ടു  കണ്ണിമവെട്ടാതെ നോക്കുകയായിരുന്നു ശ്രീറാം...

\"സർ... വീട്ടിലേക്ക് വരുമോ? \"

\"അതെന്താടോ താൻ വരുമോ എന്ന് ചോദിച്ചത്.. ഞാൻ വരാൻ പാടില്ലേ \"

\"അങ്ങനല്ല സർ.. നിങ്ങളൊക്കെ വല്യ ആൾക്കാരല്ലെ അവിടേക്ക് വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലോ എന്ന് കരുതി ചോദിച്ചതാണ്\"

\" എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല...\"

\" എങ്കിൽ സാർ വരൂ ആ കാണുന്നതാണ് സ്നേഹദീപം...\"

കുറച്ച് അകലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് നിഹ പറഞ്ഞു ...

\"നിഹ കേറ്.. \"

ശ്രീറാം പറഞ്ഞു.. 

\"വേണ്ട സർ ഇത്രേയല്ലേ ഉള്ളൂ.. ഞങ്ങൾ  നടന്നോളാം അല്ലെ അല്ലൂട്ടി... \"

\"ആഹ്.. പപ്പാ പൊക്കോ ഞാൻ നിച്ചൂന്റെ കൂടെയാ.. \"

\"ഓഹ് ആയിക്കോട്ടെ മാഡം അല്ലേലും നിച്ചുനെ കിട്ടിയാൽ പിന്നെ പപ്പായേ  വേണ്ടല്ലോ... എന്റെ കുറുമ്പിക്ക്.. \"

ശ്രീറാം മുഖം ചുളിച്ചു ചെറിയ പിണക്കത്തിൽ പറഞ്ഞു.. 

\"അയ്യേ നോക്കിക്കേ നിച്ചു ഈ പപ്പയ്ക്ക് കുച്ചുമ്പാ.. \"

അല്ലുവിന്റെ സന്തോഷം കണ്ടപ്പോൾ ശ്രീറാമിന്റെ മനസ്സ് നിറഞ്ഞു... ഒപ്പം നിഹയുടെ മുഖത്തെ വേദന അയാളുടെ നെഞ്ചിൽ കൊളുത്തി വലിക്കുന്നപോലെ തോന്നി... 

അപ്പോഴേക്കും നിഹയും അല്ലുവും മുന്നോട്ട് നടന്നു.. പുറകെ പതിയെ ശ്രീറാം വണ്ടിയെടുത്തു.. 

സ്‌നേഹദീപത്തിലേക്കുള്ള ഗേറ്റ് തുറക്കുന്നതിന് മുൻപ് നിഹ കാറിന്റെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു.. 

\"സർ.. സാറെന്റെ ബോസ് ആണെന്നെ ഇവിടെ എല്ലാവർക്കും അറിയൂ... ഞാൻ ശ്രീറാം എന്റെപ്രൈസെസ്സിലെ സ്റ്റാഫ്‌ ആണെന്നാണ് എല്ലാവരും കരുതിയെക്കുന്നത് എന്താണ് എന്റെ ജോലി എന്ന് ആർക്കുമറിയില്ല ദയവായി അത് ആരുമറിയരുത്.. എന്റെ അപേക്ഷയാണ്.. \"

നിഹ പറയുന്നത് കേട്ട് ശ്രീറാം ഞെട്ടി.. 

അത്രയും പറഞ്ഞിട്ട് നിഹ ഗേറ്റ് തുറന്നിട്ട്‌ എന്നിട്ട് കാർ കയറ്റാനായി ഒതുങ്ങി നിന്നു.. 

അപ്പോഴും ശ്രീറാമിന്റെ മനസ്സിൽ നിഹ എന്തിനാവും നുണ പറഞ്ഞെ എന്നുള്ള ചിന്തയായിരുന്നു.. 

വണ്ടി ഒതുക്കിയിട്ട് റാം പുറത്തേക്കിറങ്ങി വന്നു... 

സ്ഥിരം കാണുന്ന സ്യുട്ടിൽ നിന്നും വ്യത്യസ്തമായി മുണ്ടും ഷർട്ടുമായിരുന്നു റാമിന്റെ വേഷം.. 

ശരിക്കും ഒരു പ്രത്യേക ഐശ്വര്യമായിരുന്നു അപ്പോൾ റാമിന്.. 

നിഹ ഇമ വെട്ടാതെ അയാളെ നോക്കി നിന്നു.. 

\"ഓയ്.. \"

നിഹയുടെ മുന്നിൽ നിന്ന് അയാൾ വിരൽ ഞൊടിച്ചപ്പോഴാണ് താനേതോ സ്വപ്നലോകത്തു ആണെന്ന് നിഹയ്ക്ക് മനസ്സിലായത്.. 

\"നിഹ.. ഏത് ലോകത്താടോ.. \"

\"സോറി... ഞാൻ.. പെട്ടെന്ന്.. \"

\"മം.. \"

\"സർ വരൂ... \"

അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി.. 

സിറ്റൗട്ട് എന്ന് തോന്നിക്കുന്നിടത്തു കുറച്ചു ചൂരൽ കസേരകൾ കിടക്കുന്നുണ്ടായിരുന്നു.. 

അതിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് നിഹ പറഞ്ഞു.. 

\"സർ.. ഇരിക്കൂ.. \"

റാം അവിടേക്ക് ഇരുന്നു.. 

അവിടെ കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയെ അടുത്തേക്ക് വിളിച്ചു നിഹ.. 

\"കല്ലു.. \"

\"എന്താ നിച്ചുവെച്ചി.. \"

\"മോളു യമുനമ്മയെ കൂട്ടിയിട്ടു വാ.. \"

\"മ്മ്.. \"

ആ കുട്ടി തലയാട്ടികൊണ്ടു അകത്തേക്ക് ഓടി.. 

അവിടെ ചുവരിൽ ഒരു പുരുഷന്റെ ഫോട്ടോ ഫ്രെയിം ചെയ്തു മാല ചാർത്തി വെച്ചിട്ടുണ്ടായിരുന്നു... 

റാം നോക്കുന്നത് കണ്ടു നിഹ പറഞ്ഞു.. 

\"അതാണ് യമുനമ്മയുടെ ഭർത്താവ്... \"

അപ്പോഴേക്കും അകത്തു നിന്നും യമുനാമ്മ ഇറങ്ങി വന്നു.. 

\"സർ.. അമ്മ.. \"

നിഹ പറഞ്ഞപ്പോൾ ശ്രീറാം എഴുനേറ്റു നിന്നു.. 

യമുനാമ്മ മനസ്സിലാവാതെ നിന്നപ്പോൾ നിഹ പരിചയപ്പെടുത്തി കൊടുത്തു.. 

\"അമ്മെ.. ഇതാണ് ശ്രീറാം സർ....\"

\"അയ്യോ.. എനിക്ക് മനസ്സിലാവാഞ്ഞിട്ടാട്ടോ.. സർ ഇരിക്ക്.. മോള് പറഞ്ഞിട്ടുണ്ട് സാറിനെക്കുറിച്ചു.. \"

അപ്പോഴാണ് നിഹയുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന അല്ലുവിനെ കണ്ടത്.. 

\"ഇത്.. \"

\"സാറിന്റെ മകളാണ്..അലംകൃത എന്ന അല്ലൂട്ടി.. \"

നിഹ പറഞ്ഞു.. 

\"നിച്ചു ഇതാരാ.. \"

അല്ലു നിഷ്കളങ്കമായി ചോദിച്ചു.. 

യമുനാമ്മ അല്ലുവിനെ അടുത്തേക്ക് വിളിച്ചു.. 

\"ഞാൻ ആരാണെന്നാണോ മോൾക്ക് അറിയേണ്ടത്.. ഞാനീ നിൽക്കുന്ന നിച്ചൂന്റെ അമ്മയാണ്... \" 

യമുനാമ്മ പറഞ്ഞു.. 

\"അല്ല മോളേ നിനക്കെങ്ങനെ ഈ കുഞ്ഞുമായി പരിചയം... നീ വർക്ക്‌ ചെയ്യുന്നത് സാറിന്റെ ഓഫീസിൽ അല്ലെ.. \"

യമുനമ്മയുടെ ചോദ്യം കേട്ടപ്പോൾ നിഹ ഒന്ന് പതറി... 

നിഹാരിക താമസിക്കുന്നത് എന്റെ വീടിനോട് ചേർന്ന് സ്റാഫിനായി അറേഞ്ച് ചെയ്ത ഒരു വീട്ടിലാണ്.. ഏകദേശം ഒരു ക്വാർട്ടേഴ്‌സ് പോലെ... 

അല്ലു എപ്പോഴും അവിടെ പോകാറുണ്ട്.. അങ്ങനെയാണ് അവർ തമ്മിൽ പരിചയം.. 

ശ്രീറാം യമുനമ്മയോട് പറഞ്ഞു.. അത് കേട്ട് നിഹ റാമിനെ നോക്കി.. 

റാം അവളെ നോക്കി കണ്ണടച്ചു കാണിച്ചു.. 

\"സർ ഇവിടെ.. എവിടെയെങ്കിലും പോകാൻ വന്നതാണോ.. \"

യമുനാമ്മ ചോദിക്കുന്നത് കേട്ടപ്പോൾ എന്താ മറുപടി പറയേണ്ടത് എന്നറിയാതെ ശ്രീറാം നിഹയെ നോക്കി.. 

\"അത് അമ്മെ സർ ചോറ്റാനിക്കര പോകാൻ വന്നതാ തിരിച്ചു പോകുന്ന വഴിയിൽ എന്നെ കണ്ടു അല്ലുവിന് എന്റെ വീട് കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ കൂട്ടികൊണ്ട് വന്നതാ..\"

\"മം അതെന്തായാലും നന്നായി മോളേ.. \"

\"സർ ഒറ്റക്കാണോ വൈഫ്‌?? \"

\"ഇല്ല ഞാനും മോളും  തനിച്ചേയുള്ളു.. \" 

റാമിന്റെ മറുപടി കേട്ടപ്പോൾ ആ ചോദ്യം വേണ്ടിയിരുന്നില്ലെന്ന് യമുനാമ്മക്ക് തോന്നി.. 

\"അല്ലുട്ടിക്ക് വിശക്കുന്നുണ്ടോ?? \"

വിഷയം മാറ്റാനായി നിഹ ചോദിച്ചു.. 

\"സർ.. \"

\"അമ്മ എന്നെയിങ്ങനെ സർ എന്ന് വിളിക്കല്ലേ.. എനിക്കത് വല്ലാതെ ബുദ്ധിമുട്ട് ആകുന്നു.. അമ്മക്കൊരു മോൻ ഉണ്ടെങ്കിൽ ആ പ്രായമല്ലേ എനിക്കുള്ളൂ.. എന്നെ ശ്രീറാം എന്നൊ റാം എന്നൊ വിളിച്ചോളൂ.. \"

റാം പറഞ്ഞു.. 

അത് കേട്ട് യമുനമ്മ പുഞ്ചിരിച്ചു.. 

\"പേര് വിളിക്കാൻ തോന്നുന്നില്ല എന്റെ മോൾടെ സർ അല്ലെ.. ഞാൻ മോനെന്ന് വിൽക്കുന്നത് കൊണ്ട് കുഴപ്പമില്ല.. \"

\"അമ്മക്കിഷ്ടമുള്ളത് വിളിച്ചോ.. \"

\"നിങ്ങളെന്തെങ്കിലും കഴിച്ചതാണോ \"

\"ഇല്ല അമ്മെ.. \"

\"ഇവിടെ.. ഇതൊരു അനാഥാലയമാണ്.. വല്യ വിഭവങ്ങൾ ഒന്നും ഉണ്ടാവില്ലെങ്കിലും എല്ലാവർക്കും കഴിക്കാറുള്ളത് ഉണ്ടാവും... മോന് ഇവിടുന്ന് കഴിക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ.. \"

\"എനിക്കൊരു ബുദ്ധിമുട്ടുമില്ല.. സന്തോഷമേ ഉള്ളൂ.. ഒരു ദിവസം ഈ കുട്ടികൾക്കൊപ്പം ചിലവഴിക്കാമല്ലോ.. \"

അവർ അകത്തേക്ക് കടന്നപ്പോൾ ഒരു വല്യ മേശക്കു ചുറ്റിനും കുറെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.. 

\"സർ.. ഇവിടെ ഇരിക്കാം.. \"

ഒരു ചെയർ നീക്കിയിട്ടിട്ട് നിഹ പറഞ്ഞു.. 

അവൾ തന്നെ ശ്രീറാമിന് കഴിക്കാനെല്ലാം എടുത്തു കൊടുത്തു.. 

കഴിച്ചു കഴിഞ്ഞു ശ്രീറാം  പുറത്തേക്ക് വന്നപ്പോൾ അവിടെ അല്ലു ബാക്കിയുള്ള കുഞ്ഞുങ്ങളോടൊപ്പം കളിക്കുന്നതാണ് കണ്ടത്.. 

\"അമ്മെ.. \"

\"മോൻ ഇറങ്ങുവാനോ.. \"

\"ഇല്ല കുറച്ചു നേരം ഇവിടെ ഇരിക്കണമെന്ന് ഉണ്ട് എന്റെ മോൾടെ സന്തോഷം കാണുമ്പോൾ പോകാൻ തോന്നുന്നില്ല അതാണ് സത്യം.. \"

\"അയ്യോ അതിനെന്താ എത്ര നേരം വേണമെങ്കിലും റാമിന് ഇവിടെ ഇരിക്കാമല്ലോ ഞങ്ങൾക്ക് സന്തോഷം മാത്രേയുള്ളു.. \"

\"ഇവിടുത്തെ കാര്യങ്ങളൊക്കെ എങ്ങനെയാ.. \"

റാം ചോദിച്ചു.. 

\"ഉള്ള കാര്യം തുറന്ന് പറയാമല്ലോ.. വല്യ പരുങ്ങലിലാ.. കാരണം ഞങ്ങളുടെ വരുമാനം എന്ന് പറയുന്നത് ദോ ആ കാണുന്ന സ്റ്റിച്ചിംഗ് യൂണിറ്റ് ആണ്.. പിന്നൊരു കടമുറി വാടകയ്ക്ക് കൊടുത്തിട്ടുണ്ട്... \"

\"പക്ഷേ അതൊന്നും കൊണ്ട് ഒന്നുമാകില്ല... കാരണം നിഹയുടെ കൂടെ രോഹിണി എന്ന ഒരു കുട്ടിയുണ്ട് അവൾക്ക് ജന്മനാ ഹൃദയ വാൽവിന്  തകരാറുണ്ട്...അവളുടെ ചികിത്സക്ക് തന്നെ നല്ല പൈസയാവും \"

\" നിച്ചുവിന്റെ സ്പോൺസർ ആയിരുന്നു അവളുടെ ഓപ്പറേഷൻ  നടത്തി കൊടുക്കാം എന്ന് പറഞ്ഞത് പക്ഷേ ആ മനുഷ്യൻ കഴിഞ്ഞമാസം മരണപ്പെട്ടു.. അതോടുകൂടി എന്റെ കുട്ടിയുടെ പഠിത്തവും നിന്നു രോഹിണിയുടെ ഓപ്പറേഷനു മുടങ്ങി... \"

\"നിഹയ്ക്ക് സ്പോൺസറോ.. അതിനു ആ കുട്ടി എന്താ പഠിക്കുന്നത്.. \"

\"അത് സാറിന് അറിയില്ലേ..  മുവാറ്റുപുഴയിൽ ഉള്ള നിർമലാ കോളേജിൽ നിഹ എംഫിൽ ചെയ്യുവായിരുന്നു.. ഇനി ആറുമാസം കൂടിയേ  ക്ലാസ് ഉണ്ടായിരുന്നു പക്ഷേ അപ്പോഴേക്കും....\"

യമുനമ്മയുടെ വാക്കുകൾ റാമിൽ ഒരു നടുക്കമുണ്ടായി... 

അപ്പൊ അതാണ് തന്റെ ജോലി എന്താണെന്ന് നിഹ മറച്ചു വെച്ചതെന്ന് ശ്രീറാമിന് മനസ്സിലായി.. 

\" ഇവിടുത്തെ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഉള്ള ഒരു ഡോക്ടർ ആയിരുന്നു ഡോക്ടർ അലക്സാണ്ടർ... കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ആയിരുന്നു...\"

\" ഇവിടെ ഇടയ്ക്കിടയ്ക്ക് കുട്ടികൾക്ക് ചെക്കപ്പിന് അദ്ദേഹം വരുമായിരുന്നു.. നിഹ നല്ലോണം പടിക്കുമെന്ന് അറിഞ്ഞാണ് അദ്ദേഹം നിഹയുടെ  സ്പോണ്സർ ആയത്.. \"

\"പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം ആൾടെ മകൻ അത് സമ്മതിച്ചില്ല... അതോടെ എന്റെ കുട്ടി പഠിത്തം അവസാനിപ്പിച്ചു ജോലിക്ക് ഇറങ്ങി.. \"

യമുന അമ്മ പറയുന്നത് കേട്ട് വിശ്വാസം വരാതെ ഇരിക്കുകയായിരുന്നു ശ്രീറാം...

പക്ഷേ നിഹ എന്നോട് പറഞ്ഞത് ഡിഗ്രിയാണ് ആ കുട്ടിയുടെ കോളിഫിക്കേഷൻ എന്നാണ്..

അതിന്റെ കാരണം വേറൊന്നുമല്ല... എന്റെ മോള് ഒരുപാട് സ്ഥലത്ത് ജോലിക്കായി ശ്രമിച്ചു.. അവിടെ അവൾടെ വിദ്യാഭ്യാസത്തിനുള്ള ജോലി ഇല്ല എന്ന് പറഞ്ഞ് പലയിടത്തുനിന്നും തിരിച്ചയച്ചു... 

അതാണ് അവസാനം വന്ന ഈ  ജോലിക്ക് അവൾ തന്റെ ക്വാളിഫിക്കേഷൻ മുഴുവൻ വയ്ക്കാതെ റെസ്യും  അയച്ചത്... 

\"മം.. \"

അതിനു ശ്രീറാം മറുപടി ഒന്നും പറഞ്ഞില്ല പകരം ഒന്നിരുത്തി മൂളി..

🌷🌷🌷🌷🌷🌷നിഹാരിക 🌷🌷🌷🌷🌷🌷

\"നിച്ചു.. ഇയാളെന്തിനാ ഇവിടെ... \"

\"എനിക്കറിയില്ല രോഹിണി.. \"

\"പിന്നെ... നിന്നെ ഓരോന്ന് പറഞ്ഞു ചതിച്ചിട്ടു പിന്നേം വന്നേക്കുവാണോ.. \"

\"രോഹിണി... അങ്ങനെയൊന്നും പറയരുത്..അയാൾ എന്നെ എങ്ങനെ ചതിച്ചു... ഞാനല്ലേ വേണ്ടാത്ത ചിന്തകളൊക്കെ മനസ്സിൽ കൊണ്ടു നടന്നത്..  \"

\" പിന്നല്ലാതെ എന്താ പറയുന്നത് സ്വന്തം മക്കളെ നോക്കാൻ ഒരു ദിവസം പോലും കഴിയില്ലെന്ന പറഞ്ഞാൽ പിന്നെ അയാൾ എന്തൊരു അച്ഛനാണ്... \"

\" എന്റെ രോഹിണി  അയാൾ അച്ഛനാണ് അമ്മയല്ല... അതാണ് വ്യത്യാസം.. ഞാനവിടെ നിന്നിറങ്ങിയത് തെറ്റായിപ്പോയി.. ഒരു നിമിഷം അല്ലുവിനെ ഓർക്കാമായിരുന്നു.. \"

\"നീ പോകാൻ തീരുമാനിച്ചോ... \"

\" ഞാൻ അല്ലെങ്കിലും തിരിച്ചുപോകാൻ നിന്നതാണ് ഇനിപ്പം അല്ലു എന്നെ  കണ്ട സ്ഥിതിക്ക് ഞാൻ അവരുടെ കൂടെ ചെല്ലാൻ വാശിപിടിക്കും... \"

\"എനിക്കിനി ഒന്നും പറയാനില്ല നിച്ചു... നീയെന്താണെന്ന് വെച്ചാൽ ചെയ്യ്.. \"

രോഹിണി പരിഭവത്തിൽ പറഞ്ഞു.. 

അവളുടെ പരിഭവത്തിനു ഒരു നീർക്കുമിളയുടെ ആയുസ്സേ ഉണ്ടാവുള്ളു എന്ന് അറിയാവുന്ന നിഹ വേഗം തന്റെ ബാഗ് തയ്യാറാക്കാൻ തുടങ്ങി.. 

🌸🌸🌸🌸🌸🌸നിഹാരിക🌸🌸🌸🌸🌸🌸

നിഹ അല്ലുവിനെയും കൂട്ടികൊണ്ട് ശ്രീറാമിന്റെ അടുത്തേക്ക് ചെന്നു.. 

അവിടേക്ക് ചെന്നപ്പോൾ റാം തന്റെ ചെക്കിൽ ഒപ്പിട്ട് കൊണ്ടിരിക്കുവായിരുന്നു.. 

യമുനാമ്മ സാരിത്തുമ്പു കൊണ്ട് കണ്ണുകൾ ഒപ്പുന്നുണ്ടായിരുന്നു.. 

റാം ആ ചെക്ക് യമുനമ്മയ്ക്ക് കൊടുത്തു.. 

അഞ്ചു ലക്ഷം ഉണ്ട്.. അമ്മക്ക് എന്താവശ്യമുണ്ടെങ്കിലും സ്വന്തം മകനോട് ചോദിക്കുന്നപോലെ എന്നോട് എപ്പോൾ വേണമെങ്കിലും ചോദിക്കാം.. 

പിന്നെ ഞാനിടക്കിടക്ക് ഇവിടെ വരും ഈ സ്ഥലവും ഇവിടുത്തെ അന്തരീക്ഷവും എനിക്കും എന്റെ മോൾക്കും വല്ലാതങ്ങു ഇഷ്ടപ്പെട്ടു.. 

അതിനെന്താ റാമിന് എപ്പോൾ വേണമെങ്കിലും വരാം. 

\"രോഹിണിയുടെ ഓപ്പറേഷൻ ഫിക്സ് ചെയ്തോളു.. എന്നിട്ട് എന്നെ അറിയിച്ചാൽ മതി.. ഇനി താമസിപ്പിക്കേണ്ട.. \"

ഇതൊക്കെ കേട്ട് വിശ്വാസം വരാതെ നിൽക്കുവായിരുന്നു നിഹ.. 

\"നിഹ... എപ്പോഴാ വരുന്നത്.. വരുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒപ്പം പോരെ.. അല്ലെങ്കിൽ നാളെ രാവിലെ വന്നാലും മതി.. \"

റാം പറയുന്നത് കേട്ട് നിഹ അമ്മയെ നോക്കി 

\"മോള് പൊയ്ക്കോളൂ.. നാളെയായാലും പോകണ്ടേ.. \"

\"മം.. ഞാൻ വരാം സർ.. \"

കുറച്ചു സമയത്തിനുള്ളിൽ എല്ലാവരോടും യാത്ര പറഞ്ഞു നിഹ ശ്രീറാമിനും കുഞ്ഞിനുമൊപ്പം കാറിൽ കയറി.. 

കാത്തിരിക്കു...


നിഹാരിക -11

നിഹാരിക -11

4.3
3562

നിഹാരിക 11ഇന്ദീവരത്തിൽ എത്തുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല... സ്നേഹദീപത്തിൽ കണ്ടത് പോലെയായിരുന്നില്ല നിഹയുടെ റാമിനോടുള്ള പെരുമാറ്റം... അങ്ങനെയൊരാൾ അവരോടൊപ്പം ഉണ്ടെന്ന് പോലും കരുതാതെ ആയിരുന്നു നിഹ പെരുമാറിയത് .... ഉച്ചയോടെ അവർ ഇന്ദീവരത്തിൽ എത്തി..അല്ലു നിഹയുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറി.. അവൾ തിരിഞ്ഞു റാമിനെ നോക്കി.. റാം അവരെത്തന്നെ നോക്കി നിൽക്കുവായിരുന്നു ദൂര യാത്ര കഴിഞ്ഞ് വന്നത് കൊണ്ടുതന്നെ റാം പിന്നീട് ഓഫീസിലേക്ക് പോയില്ല... വൈകിട്ടു അല്ലുവിന് കഴിക്കാൻ കൊടുത്തു കൊണ്ട് ഇരിക്കുവായിരുന്നു നിഹ.. അവരോടൊപ്പം തന്നെ ഡൈ