Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -11

        അവർ തുണികടയിൽ നിന്നും അഭിക്കുള്ള തുണി വാങ്ങിച്ച ശേഷം   അതിന്റെ ബില്ലും നൽകി ചാരുവിനോട് ഒരു യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി...അവിടെ നിന്നും ഇറങ്ങി അവർ  നേരെ കയറിയത്  കുറച്ചു ദൂരെ ഉണ്ടായിരുന്ന ഹോട്ടൽ ലക്ഷ്മിയിലേക്കാണ്..

    \"വരു... വരു.. ഇവിടെ ഇരിക്കു.. സാർ.. അവരെ വെയിറ്റെർ വിളിച്ചു...\"

   \"ഇവിടെ വേണ്ട ഞങ്ങൾ ദേ ആ ഫാമിലിറൂമിൽ ഇരുന്നോളം..മിഥുൻ മറുപടിയായി പറഞ്ഞു \"

     \" ശെരി.. സാർ..അതും പറഞ്ഞുകൊണ്ടു വെയിറ്റെർ അവരുടെ കൂടെ ഫാമിലിറൂമിലേക്ക്‌ നടന്നു.. അവർ ഇരുവരും അവിടെയുള്ള ഉൺമേശയോട് ചേർന്നുള്ള കസേരയിലിരുന്നതും.. \"

     \"സാർ... എന്ത് വേണം കഴിക്കാൻ..\"

    \"കഴിക്കാൻ.. അഭി നീ പറ \"മിഥുൻ പറഞ്ഞു 

     \"ഇല്ല വേണ്ട.. മിഥുൻ പറഞ്ഞാൽ മതി..\"അഭി വിശപ്പില്ലാത്തതുപോലെ ഒരു ഭാവവും മുഖത്തു പിടിപ്പിച്ചു കൊണ്ടു പറഞ്ഞു 

    \"ചേട്ടാ നാല് പൊറോട്ട രണ്ടു ബീഫ്‌ഗ്രവി..\"മിഥുൻ തന്നെ ഓർഡർ നൽകി..

     വൈറ്റെർ അവിടെ നിന്നും ഓർഡർ സ്വീകരിച്ചു പോയതും 

     \"നീ കഴിക്കില്ലെ പൊറോട്ട..\"മിഥുൻ സംശയത്തോടെ അഭിയോട് ചോദിച്ചു 

    \"മം.. അഭി ഒന്ന് മൂളി\"

ഇരുവരും ചേർന്ന് ഉടനെ തന്നെ അടുത്തുണ്ടായിരുന്ന വാഷ്ബേസിന്റെ അടുക്കൽ പോയി കൈയും മുഖവും കഴുകി വീണ്ടും അവിടെ വന്നിരുന്നു അപ്പോഴേക്കും വൈറ്റെർ അവരുടെ ഓർഡറുമായി അങ്ങോട്ട്‌ വന്നു

    കൈയിൽ കരുതിയ ഭക്ഷണ പ്ലെയ്റ്റ് ഓരോന്നുമായി അയാൾ മേശയുടെ മേൽ നിരത്തി പിന്നെ മഗിൽ വെള്ളവും കൂടാതെ രണ്ടു ക്ലാസ്സ്‌ വെള്ളവും അവിടെ വെച്ചു..  അവരെ നോക്കി ഒരു പുഞ്ചിരി. നൽകി അവിടെ നിന്നും അയാൾ പോയി... അടുത്ത കസ്റ്റമറെ സ്വീകരിക്കാനായി....

    അയാൾ പോയി കഴിഞ്ഞതും വിശന്നു തളർന്ന അഭി ആർത്തിയോടെ പൊറാട്ടയും  ബീഫും ചേർത്ത് കഴിക്കാൻ തുടങ്ങി..അത്‌ കണ്ടതും മിഥുൻ അവളെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു

    \"പതുക്കെ.. പതുക്കെ കഴിക്കു അഭി.. മിഥുൻ പറഞ്ഞു\"

    ഒരു പുഞ്ചിരി മാത്രമായിരുന്നു അഭിയിൽ നിന്നും മറുപടിയായി ഉണ്ടായത്..ഇരുവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരുന്നു.. എന്തോ പങ്ക് വെയ്ക്കാൻ ഉള്ളത് പോലെ.. പക്ഷെ വാക്കുകൾ അവർക്കു വലിയ തടസ്സമായി..മൗനം ആ മുറിയിൽ തള്ളം കെട്ടി...

    ഇരുവരും വീണ്ടും വാഷ് ബേസിന്റെ  അരികിൽ പോയി കൈയും വായയും മുഖവും കഴുകി.. ബില്ല് പേ ചെയ്തു കൊണ്ടു ഹോട്ടലിൽ നിന്നുമിറങ്ങി.. മിഥുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അത്‌ അഭിയുടെ ഗ്രാമത്തെ ലക്ഷ്യമാക്കി പാഞ്ഞു...

   കുറച്ചു ദൂരം പോയതും മിഥുൻ ബൈക്ക് ഒരു വലിയ മാവിന്റെ ചുവട്ടിൽ ഉള്ള നിഴലിൽ നിർത്തി..

ചൂട് കൂടിയ അന്തരീക്ഷം എന്നാലും അഭിക്കും മിഥുനും മാത്രം നേരിയ തണുപ്പ് അനുഭവപ്പെട്ടു... വണ്ടിയിൽ നിന്നും ഇറങ്ങിയ അഭി മരത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്ന ചെറിയ കല്ലിൽ ഇരുന്നു.. മിഥുൻ വണ്ടിയിൽ ചാരിയും നിന്നു.. എന്തോ സംസാരിക്കാൻ ഉള്ളതുപോലെ രണ്ടുപേരും മിഴിയോട് മിഴികൾ നോക്കി... എന്നാൽ അന്നേരം വാക്കുകൾ ശൂന്യമായി തോന്നി... ചെറിയ ഇളം കാറ്റ് മരത്തിന്റെ ഇതളുകളെ തഴുകി കൂട്ടത്തിൽ അവിടെ ഇരിക്കുന്ന അഭിയെ സ്പർശിക്കാനും അത്‌ മടി കാണിച്ചില്ല.. തന്റെ ശരീരത്തിൽ സ്‌പർശിച്ചു ഓടിപ്പോയ തെന്നലിനെ നോക്കുന്ന സമയം


    \"മിഥുൻ നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ... അഭി അവന്റെ മുഖത്തു നോക്കാതെ ചോദിച്ചു...\"

    പെട്ടന്ന് ഉള്ള അഭിയുടെ പ്രതീക്ഷിക്കാത്ത ചോദ്യത്തിന് മുന്നിൽ അവൻ കുറച്ചു നേരം നിന്നു.. ഒരു ദീർഘശ്വാസം എടുത്തുകൊണ്ടു അവൾക്കുള്ള മറുപടി നൽക്കാൻ അവൻ തീരുമാനിച്ചു...

   \"ഉണ്ട്...\"

    \"എങ്കിൽ അത്‌ പറ... അല്ലാതെ ഈ മരം കാണിക്കാൻ അല്ലലോ ഇവിടെ നിർത്തിയത്..\"

    \"അത്‌ പിന്നെ\"മിഥുൻ എങ്ങനെ പറയും എന്ന ആശങ്കയിൽ മടിച്ചു 

   \"പറ...\"അഭി നിർബന്ധം കാണിച്ചു 

    \"ഞാൻ.... നീ വിചാരിക്കും പോലെ ഞാൻ അല്ല കീർത്തിയുടെ മരണത്തിന് പിന്നിൽ..\"ഒരു വിറയലോടെ മിഥുൻ പറഞ്ഞു 


    \"മിഥുൻ പ്ലീസ് കുറ്റം ചെയ്തവർ ആരും തന്നെ അവരുടെ കുറ്റം സമ്മതിക്കില്ല അത്രക്കും വലിയ മനസ്സുള്ള ആളുകൾ ഒന്നും നമ്മുടെ ഈ കാലത്തു ജീവിച്ചിരിപ്പില്ല...\"അഭി പറഞ്ഞു 

        \"ഞാൻ പറയുന്നത് നീ വിശ്വസിക്കണം അഭി ഞാൻ അല്ലാ..\"

    \"ഇതാണ് സംസാരിക്കാൻ ഉള്ള വിഷയം എങ്കിൽ നമ്മുക്ക് ഇത് ഇവിടെ വെച്ചു നിർത്താം.. എന്നെ രക്ഷപ്പെടുത്തിയത് നിയാണ് സമ്മതിച്ചു  പക്ഷെ അത്രതന്നെ സത്യമാണ് എന്റെ അപകടത്തിനും നീ തന്നെയാണ് കാരണം  എന്ന് അതും മറക്കണ്ട..\"

     \"അഭി പ്ലീസ് വാക്കുകൾ കൊണ്ടു വേദനിപ്പിക്കല്ലെ..\"

      \" എനിക്കു ഇനി തുടർന്ന് സംസാരിക്കാൻ താല്പര്യമില്ല എല്ലാറ്റിനും താങ്ക്സ് ഇനി ഇവിടെ നിന്നും ഞാൻ പോയിക്കോളാം...\" അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റത്തും 


    \"അഭി നീ എന്താ എനിക്കു സംസാരിക്കാൻ അല്ലെങ്കിൽ എന്റെ പക്ഷം പറയാൻ ഒരു അവസരം തരാത്തത്\"

   \"അവസരം തന്നാലും അതിൽ ഒരു പ്രസക്തിയും ഇല്ലാ അത്‌ കൊണ്ടു തന്നെ...\"

    \"എന്നെ ഇങ്ങനെ വാക്കുകൾ കൊണ്ടു മുറിവ് ഏൽപ്പിക്കല്ലെ അഭി... കൊലകുറ്റം ചെയ്തവന് പോലും അവസാനമായി അവൻ എന്തിനു അത്‌ ചെയ്തു എന്നറിയാൻ അവന്റെ പക്ഷം പറയാൻ ഒരു അവസരം. നൽകും എന്നാൽ നീ \"

മിഥുൻ സങ്കടത്തോടെ അങ്ങനെ പറഞ്ഞത് കേട്ടതും

    \"ശെരി.. നീ പറ.. \"അഭി ശാന്തമായി അവനോടു പറഞ്ഞു അവന്റെ ഭാഗം കേൾക്കാനായി

     \"ആദ്യം നീ പറ അഭി.. കീർത്തിയുടെ മരണത്തിനു പിന്നിൽ ഞാൻ തന്നെയാണ് എന്ന് നീ ഉറപ്പിക്കാൻ  അല്ലെങ്കിൽ തീരുമാനിക്കാൻ കാരണം എന്താണ് ഞാൻ അവളെ സ്നേഹിച്ചത് കൊണ്ടാണോ.\"

    \"അല്ലാ..\"

    \"പിന്നെ\"

  \"  നിനക്ക് അവൾ...അയച്ച മെസ്സേജ് പിന്നെ ഫോൺ കാൾ... ആ മെസ്സേജിൽ  നിന്നെ മിസ്സ്‌ ചെയുന്നു എന്ന് എഴുതിയിരുന്നു നീ അത്‌ വായിച്ചിട്ടും റിപ്ലേ ഇല്ലാ പിന്നെ നിറയെ കാൾ അവൾ ചെയ്തിട്ടുണ്ട് അതിനും റിപ്ലേ ഇല്ലാ...അതിൽ നിന്നും നീ അവളെ ഒഴിവാക്കുന്നു എന്ന് മനസിലായി ആ വേദനയിൽ ആയിരിക്കും ന്റെ കീർത്തി.. ഒരു നിമിഷം അഭി വാക്കുകൾ നിർത്തി.. പോരാത്തതിന് ഞാൻ വന്നു കണ്ടപ്പോ നിന്റെ വിവാഹനിശ്ചയം ഇത് മതിയല്ലോ.. നീ ശെരിക്കും ന്റെ കീർത്തിയെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് മനസിലാക്കാൻ..\"

    \"ശെരിയാണ് ന്റെ നിശ്ചയം തന്നെയായിരുന്നു പക്ഷെ എന്റെ താല്പര്യo കൊണ്ടല്ല മറിച്ചു വീട്ടുകാരുടെ നിർബന്ധം മൂലമാണ് നീ വരാൻ വൈകിയിരുന്നു എങ്കിൽ അന്ന് എന്റെ മരണവും സംഭവിക്കുമായിരുന്നു...കുറച്ചുനേരം ഇരുവരും മൗനം പാലിച്ചു... വീണ്ടും മിഥുൻ പറഞ്ഞുതുടങ്ങി 

    നിനക്ക് ഓർമ്മയുണ്ടോ അവൾക്കു വയ്യ എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ പോയ ദിവസം അന്ന് അവൾ എന്നെ കാണാൻ ഞാൻ ജോലി ചെയുന്ന സ്കൂളിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ വന്നു..എന്നിട്ടു എനിക്കു ഫോൺ ചെയ്തു ഞാനും അങ്ങോട്ട്‌ പോയി.. അപ്പോൾ അവൾ ഒരു കോഫിയും ഓർഡർ ചെയ്തു അത്‌ കുടിക്കാതെ എന്തോ ആലോചനയിൽ മുങ്ങി ഇരിപ്പാണ്..


അന്നത്തെ സീൻ


     \"അല്ലാ ആരിത്.. എന്താ ഇന്ന് തമ്പുംരാട്ടി തമ്പുംരനെ കാണാൻ ഇങ്ങോട്ട്.. മിഥുൻ കളിയാക്കി കൊണ്ടു ചോദിച്ചു...\"

    എന്നാൽ അവൻ ചോദിച്ചത് കേട്ടും അവന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ  ആലോചനയിൽ തന്നെയായിരുന്നു കീർത്തി ഉണ്ടായത്...

    \"നിനക്ക് എന്ത് പറ്റി.. കീർത്തി ഒരു വല്ലായ്മ പോലെ.. എന്നെ വിളിച്ചുവരുത്തിയിട്ട് ഒന്നും മിണ്ടുന്നില്ലലോ.. എന്ത് പറ്റി...\"

     \"ഒന്നുമില്ല എനിക്കു എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് \"അല്പം ഗൗരവത്തോടെ കീർത്തി അവനെ നോക്കി പറഞ്ഞു 

    \" മം..പറ ന്താ  ഒരു ഗൗരവം മുഖത്തു നിന്റെ വീട്ടിൽ വിവവഹലോചന നടക്കുന്നുണ്ടോ.. ഹാവൂ എങ്കിൽ വേഗം. ഓക്കേ പറഞ്ഞു കെട്ടിക്കോ എനിക്ക് സമാധാനമാകും..\"

എന്ത് പറയണം എന്ന് ആലോചിച്ചിരുന്ന കീർത്തിക്കു മിഥുൻ പറഞ്ഞതിൽ നിന്നും തന്നെ ഒരു കാരണം കിട്ടിയതുപോലെ.. അവൾ സംസാരിക്കാൻ തുടങ്ങി 

     \"ആ... അത്‌ തന്നെ എന്നെ മറക്കാൻ വേറെ കെട്ടിക്കോളാൻ..തന്നെയാ ഞാനും പറയുവാൻ വന്നത്..\"

    \"കീർത്തി\"ഒരു ഞെട്ടലോടെ മിഥുൻ വിളിച്ചു 

      \"കാര്യമായിട്ട് തന്നെ മിഥു  നീ സ്കൂൾ മാഷല്ലെ അങ്ങേരു അമേരിക്കയിൽ ഡോക്ടർ ആണ് ഡോക്ടർ.. എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും ഇഷ്ടമായി പിന്നെ വിവാഹാശേഷം ഞാൻ പോകും അമേരിക്കയിൽ.. അത്‌ കൊണ്ടു...\"

     \"മതി നിർത്തു നീ എന്തൊക്കയാ പറയുന്നത് എന്നിട്ട് നീ അതിനു സമ്മതിച്ചോ.. നിനക്ക് എങ്ങനെ കഴിഞ്ഞു..\"മിഥുൻ അവൾക്കു നേരെ ദേഷ്യത്തിൽ ചോദിച്ചു 

     \"ഉവ്വ്... സമ്മതിച്ചു.. എന്നെ ഇനി ശല്യം ചെയ്യരുത് ഫോൺ ചെയ്യരുത് മിഥു പ്ലീസ് നീ നിന്റെ അമ്മാവന്റെ മകളെ വിവാഹം. കഴിക്കണം. എന്നെ മറക്കണം\"

     അത്‌ കേട്ടതും മിഥുൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു..

        \"നീ എന്തൊക്കയാ പറയുന്നത്  എന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ..നിനക്ക് വട്ടാ.. നിന്റെ ഈ ഭ്രാന്ത് കേൾക്കാൻ എനിക്കു സമയമില്ല ഞാൻ പോകുന്നു..\" അതും പറഞ്ഞുകൊണ്ട് ദേഷ്യം അടക്കി പിടിച്ചുകൊണ്ടു മിഥുൻ അവിടെ നിന്നും നടന്നതും 

      \"ഞാൻ എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു... എന്നെ ഇനി ശല്യം ചെയ്യരുത്.. എന്നെ മറക്കണം\"

   അത്‌ കേട്ടതും മിഥുൻ തിരിഞ്ഞു അവളുടെ അടുത്ത് വന്നു അവളുടെ  ഇരു തോളിൽ ഇരു കൈകൾ. കൊണ്ടു അമർത്തി പിടിച്ചു..

      \"നിനക്ക് തോന്നുണ്ടോ എന്നെ മറക്കാൻ നിനക്ക് കഴിയും എന്ന്  അതുപോലെ എനിക്കു നിന്നെ മറക്കാൻ കഴിയും എന്ന്... നമ്മൾ പങ്ക് വെച്ച സ്വപനം. കുടുംബം ജീവിതം ഇതെല്ലാം. നിനക്ക് മറക്കാൻ കഴിയുമോ എന്തിനു അന്ന് ആദ്യമായി ഞാൻ എന്റെ ഇഷ്ടം. നിന്നോട് പറഞ്ഞ നിമിഷം.... ആരും കാണാതെ നിന്റെ ഹോട്ടൽ ബിൽഡിങ്ങിന് പുറത്തു വെച്ച്കണ്ടതും ആദ്യമായി നിന്റെ ശരീരഗന്ധം  ഞാൻ ആസ്വദിച്ചതും നിന്റെ ചുണ്ടിൽ മുത്തം നൽകിയ ആ സമയം എല്ലാം മറന്നു എന്നെ നിന്റെ മാറോടു ചേർത്ത ആ നിമിഷവും നിനക്ക് മറക്കാൻ കഴിയുമോ..\"

     \"കഴിയും....തോളിൽ അവൻ പിടിച്ചപ്പോൾ ഉണ്ടായ വേദന കടിച്ചമർത്തിയതുപോലെ മനസ്സിൽ ഉണ്ടായ വേദനയും കണ്ണിൽ കണ്ണുനീർ തുള്ളികൾ എത്തി നോക്കാത്ത വിധം അവൾ പറഞ്ഞു..\"

   അത്‌ കേട്ടതും മിഥുൻ ഒന്നും ഉരിയാടാൻ കഴിയാതെ അവിടെ നിന്നും പോയി... മിഥുൻ സങ്കടത്തോടെ പികുന്ന സമയം കീർത്തി അവൾ അവനോടു മനസ്സ് കൊണ്ടു ക്ഷമ ചോദിക്കുകയായിരുന്നു...
.   .    .    .    .    .   . .  .   .    .    .    .    .   .   . .


       പിന്നെ ഞാൻ അവിടെ നിന്നില്ല എനിക്കു അവിടെ നിൽക്കാൻ കഴിയാതെ പുറത്തേക്കു വന്നു...  അതിനു ശേഷം എന്റെ ദേഷ്യമെല്ലാം കുറഞ്ഞ സമയം അവൾക്കു വിളിച്ചു എന്നാൽ ഫോൺ എടുത്തില്ല അപ്പോഴാണ് ഞാൻ നിന്നെ അന്ന് വൈകുംന്നേരം വന്നുകണ്ടത് ഓർമ്മയുണ്ടോ നിനക്ക് അവളോട്‌ വിളിക്കാൻ പറഞ്ഞതും...

   അഭി ഒരു നിമിഷം ആലോചിച്ചു

    \"ഉണ്ട്\"

    \"അപ്പോൾ സംസാരിക്കുമ്പോഴും അവൾക്കു ഒരു താല്പര്യവുമില്ലാതെയാണ് സംസാരിച്ചത്... എന്നെ വീണ്ടും വാക്കുകൾ കൊണ്ടു വേദനിപ്പിച്ചു എന്നെ ഒഴിവാക്കും രീതിയിൽ തന്നെയായിരുന്നു സംസാരം എന്റെ മനസ്സ് വേദനിക്കും എന്നുപോലും അവൾ ഓർത്തില്ല..പിന്നെ എനിക്കും ദേഷ്യം വന്നു... പിന്നെ അവൾ വിളിച്ചപ്പോ ഞാൻ എടുത്തില്ല.. ഒരു മെസ്സേജും കണ്ടു

I miss you എന്ന്... അവൾ എന്നെ ഒഴിവാക്കുകയാണ് എന്ന് ഞാൻ മനസിലാക്കിയത് കൊണ്ടു ദേഷ്യത്തിൽ ടെൻഷനിൽ ആണ് ഞാൻ.. എന്നാൽ ന്റെ കീർത്തി ഇങ്ങനെ ഒന്നും ചെയ്യും എന്ന് ഞാൻ...അവൻ നിർത്തി കണ്ണീരോടെ..\"


    \"എനിക്കു ഇത് വിശ്വസിക്കാൻ കഴിയുന്നില്ല..അവൾക്കു അങ്ങനെ ഒരു ആലോചനയും വന്നിട്ടില്ല... മാത്രമല്ല അവൾക്കു നിങ്ങൾ ജീവനായിരുന്നു എന്നിട്ടും എന്തിനു കീർത്തി ഈ കള്ളം പറഞ്ഞു....എനിക്കു ഒന്നും മനസിലാകുന്നില്ല\"അഭി സംശയത്തോടെ പറഞ്ഞു നിർത്തി 

   \"ഒരു കാര്യം എനിക്കുറപ്പാണ്.കീർത്തിയുടെ ആത്മഹത്യക്കുള്ള ഉത്തരം ഒരു സ്ഥലത്തുനിന്നും മാത്രമേ കണ്ടെത്താൻ കഴിയു..\'\"

    \"എവിടെ..\"അഭി ചോദിച്ചു

   \"നിങ്ങളുടെ ഹോസ്റ്റൽ... അവിടെ നിന്നുമാണ് എല്ലാ പ്രശ്നത്തിനും തുടക്കം.. അത്‌ കണ്ടെത്താൻ നീ വീണ്ടും ജോലിക്ക് കയറണം..\"

മിഥുൻ പറയുന്നത് ശെരി വെച്ചുകൊണ്ട് അഭി ആലോചിച്ചു നിന്നു....


തുടരും

🌹chithu🌹



അഭി കണ്ടെത്തിയ രഹസ്യം -12

അഭി കണ്ടെത്തിയ രഹസ്യം -12

4.8
1984

       മിഥുൻ പറഞ്ഞത് ശെരിയാണ് എന്ന തീരുമാനത്തിൽ ആണ് അഭിയും ഇപ്പോൾ     \"ശെരി.. മിഥു ..അഭി  അതിനു സമ്മതിച്ചു എങ്കിലും മനസ്സിൽ ഒരു ഭാരം ഉണ്ടായിരുന്നു.. ഇനി ജോലിക്ക് പോകും എന്ന് പറഞ്ഞാൽ അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന ഭയം...\"     \" പക്ഷെ ഒരു കാര്യം അവിടെ നിനക്ക് എന്തെല്ലാം ആപത്തുകൾ നേരിടേണ്ടിവരും എന്ന് എനിക്കറിയില്ല..എനിക്കു മാത്രമല്ല നിനക്കും ഊഹിക്കാൻ പോലും സാധിക്കില്ല എല്ലാം അറിഞ്ഞു കൊണ്ടു അങ്ങോട്ട്‌ പോകാൻ നീ തയ്യാർ ആണോ...\" മിഥുൻ സംശയത്തോടെ ചോദിച്ചു       \"ഞാൻ... എനിക്കു എന്ത് സംഭവിക്കും എന്ന്  അറിയില്ല പക്ഷെ കീർത്തിയുടെ മരണത്തിനു പിന്ന