പറയാതെ പോയ പ്രണയം 🥀
എന്റെ തൂലിക തുമ്പിൽ നിന്നും
അക്ഷരങ്ങൾ മറഞ്ഞ പോലെ
നീ മനസ്സിൽ കോറിയിട്ട
പ്രണയമാം വികാരത്തെ
അക്ഷരങ്ങളാൽ
അലങ്കരിക്കാനാവുന്നില്ലെനിക്ക്...
അകലങ്ങളിലെ നിന്നെ
ഓർക്കുമ്പോൾ വിരഹം
വാക്കുകളായി ഒഴുകാറുണ്ട്
എങ്കിലും സഖേ...
നിന്നോടുള്ള പ്രണയം വാക്കുകളിൽ
ഒതുക്കാനാവുന്നില്ലെനിക്ക്..
എന്റെ നാളുകൾ
അസ്തമിക്കുന്നത് നിന്നിലാണ്,
എന്റെ കാത്തിരിപ്പുകളിൽ,
പുതിയ പ്രതീക്ഷകൾ
പുനർജനിക്കുന്നതും
നിന്നിൽ തന്നെ
എങ്കിലും....
നോവിന്റെ മുൾമുനയിൽ
എൻ ജീവനെ
കിടത്തുന്നു പ്രണയം..
എവിടെയാണ് നിന്നിൽ നിന്നും
ഞാൻ ഒളിക്കേണ്ടത്
ഒരു നിശ്വാസം പോലെ നീ
കണ്ണടയ്ക്കുമ്പോഴും,
കൺതുറക്കുമ്പോഴും
നിന്റെ ചിരികളെന്നെ വേട്ടയാടുന്നു
ആണ്ടുകൾ നീണ്ട കാത്തിരിപ്പിൽ
എൻ ഭ്രാന്തമായ വരികൾ മാത്രം
ഇനി കൂട്ടിനു
എങ്കിലും സഖേ...
അറിയണം നീ,
മൃതിയുടെ കരങ്ങൾ എൻ തൊണ്ടയിൽ
മുറുകുന്ന നാളിലെങ്കിലും
കണ്ണീർ മുത്തിനാൽ പൊഴിഞ്ഞിരുന്നു
നിനക്കായി നീ അറിയാതെ
പോയെ എന്റെ പ്രണയം... 🥀