Aksharathalukal

നിഴൽ അറിയാതെ (chapter 2)

Chapter 2
ബീച്ചിൽ എത്തുന്ന മീനാക്ഷി നകുലിനെ തിരയുന്നു പക്ഷേ അവിടെ പെട്ടെന്ന് 

ഒരു പെൺകുട്ടി വരുന്നു മീനാക്ഷിയുടെ കയ്യിൽ ഒരു പാർസൽ കൊടുക്കുന്നു 

അത് തുറന്നു നോക്കാൻ ആവശ്യപ്പെടുന്നു. തുറന്നു നോക്കുന്ന മീനാക്ഷി അതിനുള്ളിൽ ഒരു റസ്റ്റോറന്റിന്റെ കാർഡ് കിട്ടുന്നു കാർഡിൽ  ക്യാബിൻ 2 ഇൽ പോകാൻ എഴുതിയിരിക്കുന്നു

 മടിച്ചു നിൽക്കുന്ന മീനാക്ഷിയുടെ കൈ പിടിച്ച് ആ കുട്ടി റസ്റ്റോറന്റിൽ  നടക്കുന്നു ,പോകുന്ന വഴിയിൽ മീനാക്ഷി ചോദിക്കുന്ന ഒരു ചോദ്യത്തിനും കുട്ടി ഉത്തരം നൽകുന്നില്ല അവർ റസ്റ്റോറന്റിൽ എത്തുന്നു

അവിടെ മീനാക്ഷിയെ വിട്ടിട്ട് ആ കുട്ടി പോകുന്നു.
റസ്റ്റോറന്റിൽ ഒരു സ്റ്റാഫ് മീനാക്ഷിയെ കാബിൻ 2ൽ കൊണ്ടുപോകുന്നു ഒന്നും മനസ്സിലാകാതെ മീനാക്ഷി പകച്ചിരിക്കുന്നു

ആ ക്യാബിനിൽ ഒരു സ്റ്റാഫ്  കോഫിയും മെനു കാർഡ് കൊണ്ടു വരുന്നു .മെനു കാർഡിനുള്ളിൽ ഒരു ലെറ്റർ അതിൽ എഴുതിയിരിക്കുന്നു

" മീനാക്ഷി ഞാൻ നിന്നെ കാണുന്നുണ്ടായിരുന്നു തന്റെ ഉള്ളിൽ എന്താണെന്ന് എനിക്കറിയില്ല എന്തായാലും ഞാൻ ഇപ്പൊ പറയുന്ന കാര്യങ്ങൾ താൻ ചെയ്യണം പക്ഷേ ഞാൻ നിർബന്ധിക്കില്ല തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ മാത്രം താൻ ഈ കുടിക്കുന്ന കോഫിയിൽ ഒരു കാര്യമുണ്ട് പിന്നെ തന്റെ ക്യാബിനിൽ ഒരു കാര്യം കൂടെ ഞാൻ വച്ചിട്ടുണ്ട് അതും അണിഞ്ഞ് ഞാൻ കോഫിലിട്ടിരിക്കുന്ന ആ കാര്യവും എടുത്തു കൊണ്ട് ഈ റസ്റ്റോറന്റിൻ്റ ബീച്ച് വിയൂ പാർക്കിൽ വരണം. ഇനി തനിക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ തനിക്ക് വീട്ടിൽ പോകാം ഇതെല്ലാം ഉപേക്ഷിച്ചു".
എന്ന്
നകുൽ വർമ്മ

ഇത്രയും വായിക്കുന്ന മീനാക്ഷി പെട്ടെന്ന് തന്നെ കോഫി കുടിച്ചു തീർക്കുന്നു അതിനുള്ളിൽ ഒരു കുഞ്ഞ് താക്കോൽ കിട്ടുന്നു പിന്നെ അവിടെ മുഴുവൻ തിരഞ്ഞ് നോക്കുമ്പോൾ ഒരു കവർ കിട്ടുന്നു അതിനുള്ളിൽ ഭംഗിയുള്ള ഒരു pink ഗൗൺ വേഗം തന്നെ മീനാക്ഷി അവിടുത്തെ സ്റ്റാഫിനോട് പറഞ്ഞു ഡ്രസിങ് ഏരിയയിൽ പോയി ഗൗൺ ധരിക്കുന്നു ആ സ്റ്റാഫിനോട് തന്നെ ബീച്ച് വ്യൂ പാർക്കിൽ പോകാനുള്ള വഴി തിരക്കുന്നു.

അവിടെയെത്തുന്ന മീനാക്ഷി കാണുന്നത് മനോഹരമായ കുറെ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു മണ്ഡപമാണ് അതിനുള്ളിൽ മീനാക്ഷിയുടെ ഗൗണിന്റെ നിറത്തിലുള്ള ഡ്രസ്സും അണിഞ്ഞ് നിൽക്കുന്ന നകുലിനെ കാണുന്നു. മീനാക്ഷി ഓഡി നകുലിന്റെ അടുത്തേക്ക് ചെല്ലുന്നു

മീനാക്ഷിയെ കണ്ട നകുലി ന് സന്തോഷമായി നകുൽ പറഞ്ഞു
താൻ വരുമെന്ന് ഞാൻ കരുതിയില്ല. എനിക്ക് വളരെ സന്തോഷമുണ്ട്  "

നകുലിന്റെ കൈയിൽ ഹൃദയാകൃതിയിലുള്ള ഒരു ബോക്സ് ഇരിക്കുന്നു ആ ബോക്സിനെ മീനാക്ഷിയോട് കയ്യിലിരിക്കുന്ന താക്കോൽ കൊണ്ട് തുറക്കാൻ പറയുന്നു. ആ ബോക്സിനുള്ളിൽ ഒരു മോതിരം ആയിരുന്നു ആ മോതിരം മീനാക്ഷിയുടെ വിരലിൽ ഇട്ടു കൊടുക്കുകയും will you Mary me നു ചോദിക്കുന്നു ഇതെല്ലാം കണ്ട് അമ്പരന്നു നിൽക്കുന്ന മീനാക്ഷിക്ക് എന്തു പറയണമെന്ന് അറിയാതെ ഒരു നിമിഷം സൈലൻ്റ് ആകുന്നു.

 മീനാക്ഷി ചിരിച്ചുകൊണ്ട് പറയുന്നു yes I will 

അങ്ങനെ അവർ കുറച്ചു ദിവസം പല സ്ഥലങ്ങളിലും കണ്ടുമുട്ടുന്നു പക്ഷേ ഒരു ദിവസം മീനാക്ഷിയുടെ അച്ഛൻ നകുലിന്റെ ബൈക്കിൽ നിന്ന് ഇറങ്ങുന്ന മീനാക്ഷിയെ കാണുന്നു അങ്ങനെ വീട്ടിൽ തർക്കമാകുന്നു.

പിറ്റേ ദിവസം മീനാക്ഷിയുടെ അച്ഛനോട് സംസാരിക്കാൻ വരുന്നു.

" Hi uncle എൻ്റെ പേര് nakul, ഞാൻ ഓർഫനേജിലാണ് വളർന്നത് എൻറെ പാരൻസ് ആരാണെന്നോ എന്താണെന്നും എനിക്കറിയില്ല പക്ഷേ ഞാൻ മീനാക്ഷിയെ പൊന്നുപോലെ നോക്കാം. ഞാൻ ഐലൻഡിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ ഒരു ഫാമിലി നോക്കാനുള്ള ശമ്പളം എനിക്ക് കിട്ടുന്നുണ്ട് എനിക്ക് അവളെ കല്യാണം കഴിച്ച് തരണം" 

ചാടി എണീറ്റ് മീനാക്ഷിയുടെ അച്ഛൻ നകുലിന്റെ കോളറിൽ പിടിച്ചു പുറത്തിറങ്ങാൻ പറയുന്നു മേലിൽ എന്റെ മോളുടെ പിന്നാലെ നടക്കരുത് എന്ന് പറഞ്ഞു കഥകടക്കുന്നു. ഇതെല്ലാം മീനാക്ഷി മുറിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു നകുൽ വിഷമത്തിൽ പോകുന്നു.

അന്ന് രാത്രി

മീനാക്ഷിയെ നകുൽ ഫോൺ ചെയ്യുന്നു

മീനു നീ ഒന്നും ഇങ്ങോട്ട് പറയണ്ട നീ പറഞ്ഞിട്ടാണ് ഞാൻ വീട്ടിൽ വന്നു ചോദിച്ചത് ,എനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നു വീട്ടിൽ സമ്മതിക്കാൻ പോകുന്നില്ല .ഞാനിപ്പോ നിങ്ങടെ അപ്പാർട്ട്മെൻറ് താഴെയുണ്ട് നിനക്ക് എൻറെ കൂടെ ജീവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നീ ഇപ്പൊ എന്റെ കൂടെ ഇറങ്ങി വരണം. നീ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ കാണില്ല എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുന്നു.


ആകെ വിഷമത്തിലായ മീനാക്ഷി യോടൊപ്പം പോകാൻ തന്നെ തീരുമാനിക്കുന്നു ആരും അറിയാതെ അന്ന് രാത്രി തന്നെ അവൾ പോകുന്നു

അങ്ങനെ അവർ രജിസ്റ്റർ മാരേജ് ചെയ്തു കുറെ മാസങ്ങൾ കഴിയുകയും മീനാക്ഷി പ്രഗ്നൻറ് ആണെന്ന് അറിയുമ്പോൾ അവളുടെ അമ്മ അവളുടെ അച്ഛൻ അറിയാതെ വന്നു കാണുകയും സംസാരിക്കാനും തുടങ്ങി പിന്നെ ആൺ കുഞ്ഞു ജനിച്ചതിനു ശേഷം അവളുടെ അച്ഛനും എല്ലാം മറന്നു അവളെ സ്വീകരിച്ചു

മീനാക്ഷിക്ക് സമ്മാനമായി അവളുടെ ആഗ്രഹം പോലെ തന്നെ നകുൽ പുഴയുടെ തീരത്തുള്ള ഒരു വീട് വാങ്ങുന്നു കുഞ്ഞുമായി ഹോസ്പിറ്റലിൽ നിന്ന് അവിടേക്ക്  അവരെ കൊണ്ടുപോകുന്നു.  
നകുലിന് ഐലൻഡിൽ ജോലി ആയതിനാൽ ആറുമാസം കഴിയാതെ വരാൻ കഴിയില്ല നെറ്റ്‌വർക്ക് problem ഉള്ളതുകൊണ്ടും വല്ലപ്പോഴും സംസാരിക്കാൻ പറ്റുകയുള്ളൂ. അങ്ങനെ നകുൽ ലീവ് കഴിഞ്ഞ് പോകുന്നു വീട്ടിൽ മീനാക്ഷിയും കുഞ്ഞും മാത്രം ആയതിനാൽ അവളുടെ അമ്മയും അച്ഛനും അവിടേക്ക് താമസം മാറ്റുന്നു. മാത്രമല്ല മീനാക്ഷിയുടെ ചേട്ടൻറെ വൈഫും കുഞ്ഞും ആസ്ട്രേലിയയിൽ ചേട്ടൻറെ അടുത്തേക്ക് പോയി.

മീനാക്ഷി ഇപ്പോൾ ഈഗിൾ ന്യൂസ് ചാനലിലാണ് വർക്ക് ചെയ്യുന്നത് maternity ലീവിന് ശേഷം ജോയിൻ ചെയ്യുന്നു

മീനാക്ഷിയുടെ ബെസ്റ്റ് ഫ്രണ്ട്സ് സൂര്യ ,നജ്മ ,ജസ്റ്റിൻ, and ഗണേഷ്. അവർ കുഞ്ഞിനെ പറ്റി യും വീടിനെപ്പറ്റിയും അന്വേഷിക്കുന്നു മീനാക്ഷി അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു ഇവർ സംസാരിക്കുന്നതിനിടയിൽ മാനേജർ കൃഷ്ണയ്യർ അവരെ എല്ലാവരെയും ക്യാബിനിൽ വിളിക്കുന്നു.

കൃഷ്ണ അയ്യർ പറഞ്ഞു നമ്മുടെ ത് ഒരു ചെറിയ ന്യൂസ് ചാനലാണ് അതിനെ വിപുലീകരിക്കണം എങ്കിൽ നിങ്ങൾ സഹകരിക്കണം കഴിഞ്ഞ കുറെ മാസമായി നമ്മുടെ ചാനൽ റേറ്റിങ്ങിൽ കുറവാണ് ന്യൂസ് പോലുമില്ല. നിങ്ങടെയൊക്കെ കഴിവുകൾ കണ്ടാണ് പുതിയ ചാനൽ ആരംഭിച്ചപ്പോൾ നിങ്ങൾക്ക് ജോലി തന്നത് ,നിങ്ങൾ എല്ലാവരും പ്രത്യേകിച്ച് ഈ ടീം എന്തോ വെക്കേഷന് വന്നതുപോലെയാണ് ഡെയിലി വന്നിട്ട് പോകുന്നത് അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് എന്തെങ്കിലും എക്സ്ക്ലൂസീവ് ന്യൂസ് കിട്ടിയേ പറ്റൂ മീനാക്ഷിക്കും ബാധകമാണ്

സാർ ഒരാഴ്ച എന്ന് പറയുമ്പോൾ ടൈം ഇല്ലല്ലോ സർ എന്ന് മീനാക്ഷി പറഞ്ഞു

ഒരാഴ്ച എന്ന് പറയുന്നത് ഏഴു ദിവസമാണ് അത് കുറവല്ല നിങ്ങളൊക്കെ ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ഏത് ടാർഗറ്റും അച്ചീവ് ചെയ്യും എന്ന് പറഞ്ഞല്ലേ വരുന്നേ ഇപ്പൊ എന്തുപറ്റി. വേണമെങ്കിൽ ഞാൻ ഡെ കുറയ്ക്കാം എന്തായാലും കൂട്ടുന്ന പ്രശ്നമില്ല. പിന്നേ one week il news ഇല്ലെങ്കിൽ ഞാൻ ഈ ടീം നെ സസ്പെൻഡ് ചെയ്യും.

ക്യാബിനിൽ നിന്ന് ഇറങ്ങുന്നു എല്ലാരും, വർക്കേരിയയിൽ പോയി ചർച്ച ചെയ്യുന്നു

എന്ത് എക്സ്ക്ലൂസീവ് കൊടുക്കും? One week തികയില്ല അതിനിടയിൽ അയാൾ ദിവസം കുറയ്ക്കാൻ പോകുന്നു എന്തു ചെയ്യും 
(എന്ന് സൂര്യ ചോദിക്കുന്നു )


  ഞാൻ വന്ന ദിവസം കൊള്ളാം നമുക്ക് ഇന്ന് ഒരു ഐഡിയയും കിട്ടാത്ത സ്ഥിതിക്ക് നാളെ എല്ലാരും എൻറെ വീട്ടിലേക്ക് പോര് നമുക്ക് അവിടെയിരുന്ന് പ്ലാൻ ചെയ്യാം എന്തായാലും
മീനാക്ഷി അവരെ വീട്ടിലോട്ട് ക്ഷണിക്കുന്നു

അടുത്ത ദിവസം രാവിലെ എല്ലാവരും മീനാക്ഷിയുടെ വീട്ടിൽ പോകുന്നു വീട് എല്ലാവർക്കും ഇഷ്ടപ്പെടുന്നു 

ജസ്റ്റിൻ മീനാക്ഷിയോട് " ഹസ്ബൻഡ് എന്നാണ് വരുന്നത് പുള്ളിക്കാരൻ പോയിട്ട് കുറെ ആയല്ലോ വിളിക്കാറുണ്ടോ ?

പോയിട്ട് ആറുമാസം ആയടാ വരാറായി അവിടെ നെറ്റ്‌വർക്ക് പ്രശ്നമുള്ളതുകൊണ്ട് വല്ലപ്പുഴയെ വിളിക്കാൻ പറ്റുള്ളൂ ടൈം സെറ്റ് ചെയ്തിട്ടുണ്ട് എപ്പോഴെങ്കിലും വിളിക്കും ചില ദിവസങ്ങൾ ഞാൻ അങ്ങോട്ട് വിളിക്കാറുണ്ട്, നമ്മൾ വിളിച്ചാലും കുറച്ചുസമയം മാത്രമേ സംസാരിക്കാൻ പറ്റത്തൊള്ളൂ (മീനാക്ഷി പറയുന്നു)

അതൊക്കെ ഇരിക്കട്ടെ എക്സ്ക്ലൂസീവ് എന്തു ചെയ്യും? നിങ്ങൾക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ?( നജ്മ ചോദിക്കുന്നു)

ഗണേഷ് : ഇന്നലെ എൻ്റെ ഫ്രണ്ട് ഒരു ആളെക്കുറിച്ച് പറഞ്ഞു അവൻ പറഞ്ഞതനുസരിച്ച് ആളൊരു തല്ലിപ്പൊളിയാ

ജസ്റ്റിൻ: നീ സസ്പെൻസ് വയ്ക്കാതെ ആളാരാണെന്ന് പറയു

ഗണേഷ്: വേലായുധൻ തമ്പി അങ്ങേർക്ക് കോടിക്കണക്കിന് സ്വത്തുണ്ട്, പണ്ട് ലോട്ടറി കച്ചവടം ആയിരുന്നു

സൂര്യ: അതാണ് വലിയ വിഷയം അയാൾക്ക് ലോട്ടറി അടിച്ചു കാണും

മീനാക്ഷി: അല്ല എനിക്ക് ഇയാളെ അറിയാം . എൻറെ അയൽവാസി എലീന ചേച്ചി ഇയാളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഇയാൾക്ക് ഗുണ്ടായിസം ഉണ്ടെന്നൊക്കെയാണ് പറയുന്നത്

ഗണേഷ്: exactly .. ഞാനും ഇതു തന്നെ അറിഞ്ഞത് ഒരു കൈ നോക്കിയാലോ?

Najma: പക്ഷേ റിസ്കാണ് അങ്ങേർക്ക് ഒക്കെ നല്ല ആൾ കാണും കണ്ടുപിടിച്ചാൽ നമ്മൾ തീർന്നത് തന്നെ

മീനാക്ഷി: അത് ശരിയാ, ഗണേശേ നീ ഒന്ന് ഡീപ്പായിട്ട് അന്വേഷിക്കു. അവിടെ എന്തെങ്കിലും തരികിട ഉണ്ടെങ്കിൽ ബാക്കി നമുക്ക് നോക്കാം എനിക്ക് ഒരു പ്ലാൻ ഉണ്ട്

സൂര്യ: എന്തു പ്ലാനാടാ എന്നോട് പറയടി

Meenakshi: ആദ്യം അന്വേഷിക്കട്ടെ പിന്നെ പറയാം

അന്ന് വൈകുന്നേരം ഗണേഷ് എല്ലാവരെയും കോൺഫറൻസ് കോൾ വിളിക്കുന്നു

അതെ ഞാൻ അന്വേഷിച്ചു അവിടെ ഗുണ്ടായിസം മാത്രമല്ല പലപ്പോഴും ഫോറിനേഴ്സും വന്നു പോകാറുണ്ടെന്നും വേറെ പല ബിസിനസും ഉണ്ടെന്നൊക്കെയാ കേട്ടത്. ആണ് നമ്മൾ വിചാരിക്കുന്നത് പോലെ ചില്ലറക്കാരനല്ല വളരെ സൂക്ഷിച്ചെ എന്തെങ്കിലും ചെയ്യാവൂ.

മീനാക്ഷി: ഒന്നും നീ പേടിക്കേണ്ട നമുക്ക് എന്തെങ്കിലും പ്ലാൻ ചെയ്യാം നീ അതിനുമുൻപേ അയാൾക്ക് എന്തെങ്കിലും വീക്നെസ് ഉണ്ടോ എന്ന് അറിയണം

ഗണേഷ്: അതെനിക്കറിയാം അയാൾ ഭയങ്കരമായിട്ടുള്ള ഒരു ഈശ്വര വിശ്വാസിയാണ്

മീനാക്ഷി: അതുമതി ബാക്കിയൊക്കെ നമുക്ക് നാളെ പ്ലാൻ ചെയ്യാം 

ജസ്റ്റിൻ: ഇത് വേണോ മീനാക്ഷി കാരണം തീ കൊണ്ടുള്ള കളിയാണ് പിടിപെട്ടാൽ പൊള്ളും

നജ്മ: അത് ജസ്റ്റിൻ പറഞ്ഞത് ശരിയാണ് എന്താണ് സൂര്യ നിൻറെ അഭിപ്രായം

സൂര്യ: എനിക്ക് പേടി തോന്നുന്നില്ല നമ്മൾ പക്കാ പ്ലാനിങ്ങില് പോയി കഴിഞ്ഞാൽ നമുക്ക് വിജയിക്കാം എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ രതീഷും ടീമും പോയ മാസം ബെസ്റ്റ് പെർഫോമൻസ് അവാർഡ് വാങ്ങി . ഇത്തവണ നമ്മൾ മേടിക്കണം.

ജസ്റ്റിൻ: അതിന് നമുക്ക് ജീവൻ ഉണ്ടായിരിക്കണം മേടിക്കാൻ

മീനാക്ഷി: അതേ നിർത്ത് എല്ലാ കാര്യത്തിനും അതിൻറെ തായ റിസ്ക് ഉണ്ട് റിസ്ക് നോക്കിയിരുന്നാൽ നമുക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഒന്നും നേടാൻ പറ്റില്ല. So പക്കാ പ്ലാൻ ചെയ്തു ആരും പിടിപെടാത്ത രീതിയിൽ കളത്തിൽ ഇറങ്ങും എല്ലാരും സമാധാനമായിട്ട് പോയി കിടന്നുറങ്ങ്

ജസ്റ്റിൻ: എന്തുറങ്ങാൻ ഇന്നത്തെ ഉറക്കം പോയി

എല്ലാരും good night പറഞ്ഞു കോൾ cut ചെയ്യുന്നു 

Next day morning 

To be continued ( chapter 3)
Follow me for chapter 3 
Thank u for reading 











നിഴൽ അറിയാതെ (chapter 3)

നിഴൽ അറിയാതെ (chapter 3)

4.3
937

Chapter 3അടുത്ത ദിവസം മീനാക്ഷിയും ഫ്രണ്ട്സും ചേർന്ന് ഒരു പ്ലാൻ തയ്യാറാക്കുന്നു അത് ഇപ്രകാരമാണ് മീനാക്ഷി പറയുന്നു " വേലായുധൻ തമ്പി ഒരു ഈശ്വര വാസി എന്നതിലുപരി ഒരു അന്ധവിശ്വാസി കൂടെയാണ് അതുകൊണ്ട് ഞാൻ ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് മറ്റൊന്നുമല്ല ഒരു കൈനോട്ടക്കാരിയുടെ വേഷത്തിൽ അവിടേക്ക് പോകുന്നു, അവര് പ്രോബ്ലത്തിൽ ആണെന്നൊക്കെ കുറെ പറയുന്നു തകിട് എന്ന രീതിയിൽ ഒരു ഹിഡൻ ക്യാമറ അയാളുടെ ഓഫീസിൽവയ്ക്കാൻ കൊടുക്കുന്നു നമുക്ക് അത് മോണിറ്റർ ചെയ്തു, എന്താണ് അയാളുടെ പദ്ധതി എന്നറിയാം"  നജുമ പറയുന്നു " ഈ പ്ലാൻ സക്സസ് ആകുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം പിടി