Aksharathalukal

ഭൂമിയും സൂര്യനും 40

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 40
By_jifni_
    
_______________________________________

പനി കാരണം അവശയായ അവന് ഉള്ളിൽ സങ്കടം കൂടി വന്നപ്പോൾ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിന് മുമ്പേ അഭിയുടെ കൈകളിലേക്ക് കുഴഞ്ഞു വീണു.

അഭി അവനെ തട്ടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ സൂര്യനെ എടുത്ത് കൊണ്ട് അഭി പുറത്തേക്ക് ഇറങ്ങി അവന്റെ കാറിൽ സൂര്യയെ കിടത്തി കൊണ്ട് ഡോറും അടച്ചു അഭി ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു വണ്ടി വിട്ട്.

ഡോക്ടറെ കണ്ട് മെഡിസിനും വാങ്ങി കുറച്ചു നേരം അവിടെ റസ്റ്റ്‌ എടുക്കുകയും ചെയ്ത്. ഭക്ഷണം കഴിക്കാത്തത് കാരണം ശരീരത്തിന് ക്ഷീണം സംഭവിച്ചതാണെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് അഭി പുറത്ത് നിന്ന് സൂര്യക്ക് ഫുഡും വാങ്ങി കൊടുത്ത് കഴിപ്പിച്ചു.

അഭി തന്നെ പരിചരിക്കുന്നതും തന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുന്നതുമെല്ലാം കണ്ടിട്ട് സൂര്യക്ക് വല്ലാത്ത സന്തോഷം ആയി. ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയ സ്നേഹം. കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ച തന്റെ കൂട്ടുകാരൻ വീണ്ടും തന്റെ അടുത്ത് തന്നെ സ്നേഹിക്കാൻ വന്നിട്ടുണ്ടെന്ന സത്യം അവനെ ഒത്തിരി ഒത്തിരി സന്തോഷിപ്പിച്ചു. വാക്കുകളിൽ മുഴുവിക്കാൻ പറ്റാത്ത അത്ര അവന് സന്തോഷം തോന്നി. ആ സന്തോഷം തന്നെ ശരീരത്തിന്റെ പാതി ക്ഷീണം മാറ്റിരുന്നു.

തിരിച്ചു സൂര്യയെ വീട്ടിൽ കൊണ്ട് ആക്കി രാത്രിയിലേക്ക് ഉള്ള ഭക്ഷണവും അഭി റെഡി ആക്കി കൊടുത്ത്. പിന്നീട് ഒത്തിരി നേരം അവർ സംസാരിച്ചു.
ആ സംസാരം മുഴുവൻ അവരുടെ കുട്ടികാലം ആയിരുന്നു. സൂര്യയുടെ സംസാരത്തിൽ ഇടക്കൊക്കെ ഭൂമിയും ഉണ്ടായിരുന്നു.

\"നേരം ഒത്തിരി ആയല്ലോ ഞാൻ എന്നാ പോയിട്ട് പിന്നെ വര...\" എന്ന് പറഞ്ഞു അഭി പോകാൻ എണീറ്റപ്പോ സൂര്യ അവന്റെ കൈകളിൽ പിടിത്തം ഇട്ട്.


എന്തേ.... എന്ന ഒരു ഭാവത്തിൽ അഭി അവനെ തിരിഞ്ഞു നോക്കി.

\"അഭി.... എനിക്ക് സൂര്യയെ കാണണം. ഞാൻ അവളുടെ ജീവിതം ഇല്ലാതെ ആകുക ഒന്നും ഇല്ല. പക്ഷെ അവളിപ്പോഴും എന്നെ ആണ് സ്നേഹിക്കുന്നതെങ്കിലും അവളെ ഇനി ഞാൻ സങ്കടപെടുത്തില്ല. എനിക്ക് അവളെ ഒന്ന് കാണണം ഡാ...\" (സൂര്യ )

അതിന് അഭി ഒന്ന് ചിരിച്ചു കൊടുത്ത്.

\"കാണാം... ആദ്യം നീ റസ്റ്റ്‌ എടുത്ത് അസുഗം ഒകെ മാറട്ടെ. സാവകാശം അവളെ കാണാ....\" എന്ന് പറഞ്ഞോണ്ട് അഭി അവിടെന്ന് ഇറങ്ങി.

അഭിയെ കാത്ത് വീട്ടിൽ എല്ലാവരും ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
സത്യങ്ങൾ എല്ലാം അറിഞ്ഞ എല്ലാർകും സൂര്യയോട് ഇപ്പൊ ഇഷ്ട്ടം മാത്രം ഒള്ളൂ...
ഭൂമി സൂര്യയെ സ്നേഹിച്ചിരുന്നു എന്ന് അറിഞ്ഞ ടെൻഷനിൽ ആണ് നന്ദു. അവൾ ഇപ്പോഴും സൂര്യയെ സ്നേഹിക്കുന്നുണ്ടോ ഋഷിയെ സ്നേഹിക്കില്ലേ എന്നൊക്കെ ഓർത്തു ആകെ വട്ടായി ഇരിക്കാണ് നന്ദു.

അഭി കയറി വന്ന ഉടനെ എല്ലാരും കൂടി അഭിയെ പൊതിഞ്ഞു സൂര്യ എന്ത് പറഞ്ഞു എന്നറിയാൻ.

അവിടെ നടന്നതെല്ലാം അഭി എല്ലാരോടും പറഞ്ഞു.

\"ഭൂമി അവൾ സൂര്യയെ കാണണ്ട.\" നന്ദുവിന്റെ ശബ്ദം ഇത്തിരി ഉച്ചത്തിൽ ആയിരുന്നു.

\"എന്താ നന്ദു എന്ത് പറ്റി.\"(അമ്മ )

\"അമ്മാ... എന്റെ ഋഷി പാവ... അവനെ ചതിക്കാൻ ഞാൻ സമ്മദിക്കില്ല. ഭൂമി ഋഷിന്റെ പെണ്ണാ... ഇനി ആരും അവരുടെ ജീവിതത്തിലേക്ക് വരണ്ട.\" (നന്ദു )

\"അതെ...നന്ദു പറഞ്ഞത് ആണ് ശരി. ഋഷി താലി കെട്ടിയ പെണ്ണാണ് ഭൂമി. അത് ഇനി മരിക്കുവോളം അങ്ങനെ തന്നെ മതി. അല്ലെങ്കിൽ ഞമ്മൾ ഋഷിമോനോട് ചെയുന്ന ഒരു വലിയ ചതി ആകും ഈ കല്യാണം.\"

എന്ന് പറഞ്ഞോണ്ട് അച്ഛൻ അകത്തേക്ക് പോയി.

ഇനി എന്തൊക്കെ നടക്കും എന്നാലോചിച്ചു കൊണ്ട് അമ്മയും അച്ഛമ്മയും കിച്ചണിലേക്കും.

\"ഒരിക്കലും ഋഷിയെ സങ്കടപെടുത്താൻ ഞാൻ സമ്മദിക്കില്ല.\" എന്ന് മനസ്സിൽ പലാവർത്തി പറഞ്ഞു കൊണ്ട് നന്ദുവും അവർക്ക് പിറകെ വെച്ച് പിടിച്ചു.



🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

*ദിവസങ്ങൾ കടന്ന് പോയി. ഇടക്കപ്പോയൊക്കെയോ അഭി സൂര്യയെ കാണാൻ പോയെങ്കിലും സൂര്യ ഭൂമിയെ ചോദിക്കുമ്പോൾ മാത്രം അഭി ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറി കൊണ്ടിരുന്നു.ഭൂമിയും ഋഷിയും തമ്മിലുള്ള യുദ്ധം ലോക മഹാ യുദ്ധത്തെ പോലും വെട്ടി കടക്കും എന്ന രീതിക്ക് ആർജിച്ചു കൊണ്ടിരുന്നു. ഋഷിയോട് യുദ്ധം ആണെങ്കിലും അവന്റെ വീട്ടുകാർക്ക് ഭൂമി നന്ദുവിനെ പോലെ പ്രിയപ്പെട്ടവൾ ആയിമാറി . അവൾക്കും അവളെ വീട്ടുകാരെക്കാൾ സ്നേഹം ഋഷിയുടെ അമ്മയോടും പപ്പയോടും തോന്നി തുടങ്ങി. പിന്നെ കോളേജിൽ ഭൂമി ഋഷിക്ക് പണി കൊടുക്കലും തിരിച്ചു അവന് അവൾക്ക് പണിയലും മുടങ്ങാതെ നടന്നു. അവളുടെ ഫ്രണ്ട്‌സ് അവരെ ഒന്നിപ്പിക്കാൻ കഷ്ട്ടപെടുന്നത് എല്ലാം വെള്ളത്തിൽ വരച്ച വര പോലെ മാഴ്ഞ്ഞു പോകും. പിന്നെ ഇതൊന്നും അറിയാതെ ലക്ഷ്മിയുടെ മനസ്സിൽ അവളുടെ നാല് മക്കളുടെ അച്ഛനായി അടക്കം ഋഷിയെ പ്രദർശിച്ചിട്ടുണ്ട്.*

----------------------------------------
*ഭൂമി*

ദിവസങ്ങൾ ശര വേഗത്തിൽ കടന്ന് പോയി.
കുറച്ചു ദിവസമായി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു വീട്ടിൽ വന്നാൽ സാർ പിന്നെ അതികം ആരോടും സംസാരിക്കാനോ എന്നോട് തല്ല് കൂടാനോ ഒന്നും ഇരിക്കാറില്ല. സാറിന്റെ ഓഫീസ് റൂമിൽ ആകും അധിക സമയവും. ആ റൂമിലേക്ക് സാർ പണ്ട് മുതലേ ആരെയും കയറ്റാറില്ല എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ സാറിന്റെ കാര്യത്തിൽ ഇടപെടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ പോയി നോക്കിയിട്ടും ഇല്ല. ഇപ്പൊ സമയം 12 ആവാൻ ആയി. ഞാൻ ഒരു ഉറക്കം കഴിഞ്ഞു എണീറ്റെ ആണ് എന്നിട്ടും സാർ വന്നു കിടന്നിട്ടില്ല. എന്താണവോ ഇത്ര വല്യ പണി. ഒന്ന് പോയി നോക്കിയിട്ട് തന്നെ കാര്യം എന്നും മനസ്സിൽ ഉറപ്പിച്ചു ഞാൻ പുതപ്പ് മാറ്റി കട്ടിലിൽ നിന്ന് എണീറ്റത്തും പുറത്ത് നിന്ന് ആരോ ഡോർ തുറന്ന്.

മറ്റാരും അല്ല സാർ തന്നെ. ഞാൻ എണീറ്റു നില്കുന്നെ കണ്ടിട്ട് പണ്ടംകണ്ട പെരുച്ചായിയെ പോലെ എന്നെ നോക്കുന്നുണ്ട്.

\"നീ എങ്ങോട്ടാടി ഈ പാതിരാക്ക്.\"(സാർ )

\"അത് ഇങ്ങേര് എന്തിന് അറിയണം.\"(ഞാൻ )

\"അല്ല എങ്ങോട്ടെങ്കിലും പോകാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ വേഗം പോയിക്കോ.\"(സാർ )

\"ഹോ ഞാൻ പോയിട്ട് വേറെ ഒരുത്തിയെ കെട്ടി സുഗിച്ചു ജീവിക്കാൻ ആണല്ലേ... മോനെ അതങ്ങ് സ്വപ്നം കണ്ടാൽ മതി ഇപ്പൊ തന്നെ ഒന്നും ഞാൻ പോയി തരില്ല.\"(ഞാൻ )

\"ഒന്നിനെ കെട്ടിയത് തന്നെ ധാരാളം. ഒന്ന് പോയി തന്നാൽ മതി. വേറെ കെട്ടിയില്ലെങ്കിലും വേണ്ട.\"(സാർ)

*ഞാൻ പോകും ന്റ സൂര്യേട്ടൻ വന്നാൽ... അത് വരെ നീ എന്നെ സഹിച്ചേ പറ്റൂ മോനെ ഋഷികേഷേ ... ഒരുന്നാൽ വരും എന്നെ മാറോടു ചേർക്കാൻ ന്റ സൂര്യട്ടൻ വരും❣️.*

ഇത് ഞാൻ പറഞ്ഞത് എന്റെ മനസിലാണ് അല്ലാതെ ആ കാട്ടുമാക്കനോട് അല്ല.

\"അങ്ങനെ ഇപ്പൊ സുഗിച്ചു ജീവിക്കണ്ട.. അല്ല ഇങ്ങേർക്ക് ഏത് നേരവും ആ റൂമിൽ ന്താ പണി. വല്യ നിധിയും ഉണ്ടോ അതിന്റെ ഉള്ളിൽ.\"(ഞാൻ )

\"ആടി ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ആ റൂമിൽ ഉണ്ട് ന്തേ നിനക്ക് അതിന്.\" അവൾ ചോദിച്ചപ്പോ ഒരു ഫ്ലോയിൽ അവൻ പറഞ്ഞു പോയി. പിന്നെ അവന് പറയേണ്ടി ഇല്ലായിരുന്നെന്ന് തോന്നി. കാരണം അവളാണ് പറയാൻ പറ്റൂല ചിലപ്പോ ഇനി ആ റൂമിൽ കേറി നോക്കൽ ആകും അവളുടെ പണി എന്ന് അവന് അറിയാ..

\"ഹോ ന്നാ നിധിയും കെട്ടിപിടിച് ഇരുന്നോ...\" എന്നും പറഞ്ഞു അവനെ പിടിച്ചു ഒരു തള്ള് കൊടുത്ത് അവൾ കട്ടിലിൽ കേറി കിടന്നു.

ഇപ്പൊ രണ്ടാളും കൂടി പറഞ്ഞു ഒരു കണ്ടീഷനിൽ എത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാൾ സോഫയിൽ മറ്റേ ദിവസം മറ്റേ ആൾ സോഫയിൽ അങ്ങനെ.

അത് കൊണ്ട് അവളെ പ്രാകി പറഞ്ഞു കൊണ്ട് അവൻ സോഫയിൽ പോയി കിടന്ന്.

-------------------------------------------------------
*ഋഷി*

രാവിലെ എണീറ്റപ്പോ തന്നെ കണ്ടത് ആ പിശാജ് കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് കണ്ണെഴുതുന്നത് ആണ്.
ഈ പെണ്ണ് കണ്ണ് എഴുതിയാൽ ഒടുക്കത്ത മൊഞ്ജാ ആരും ഒന്ന് നോക്കും. കോളേജിലെ ഒരു വലിയ നിര തന്നെ ഉണ്ട് അവളുടെ പിറകെ. എല്ലാം എനിക്കറിയാ പക്ഷെ അവളുടെ വിചാരം എനിക്കൊന്നും അറിയില്ലെന്ന് ആണ്.
ബ്ലാക്ക് and red കളർ ടോപ്പും ബ്ലാക്ക് പാന്റും ആണ് അവളുടെ ഡ്രസ്സ്‌. ഒരു ബ്ലാക്ക് നെറ്റിന്റെ ഷാൾ തോളിലൂടെ ഇട്ടിട്ടുണ്ട്. മുടി കുളിച് വന്നു നിവർത്തി വെച്ചിട്ടുണ്ട്. എന്തോ കണ്ണ് തുറന്നപ്പോ അവളെ കണ്ടത് മുതൽ ഒന്ന് കണ്ണ് വെട്ടിക്കാൻ പോലും തോന്നിയില്ല. അവളുടെ ആ പീലിവിടർന്ന പോലുള്ള കണ്ണുകളിൽ ഞാൻ പോലും അറിയാതെ ഞാൻ ലയിച്ചു പോയിട്ടുണ്ട്. പെട്ടന്ന് ആരോ ഡോറിൽ മുട്ടിയതും അവൾ തിരിഞ്ഞു. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ആ വിടർന്ന കണ്ണുകളിൽ നിന്ന് എനിക്ക് ഒരു മോചനം കിട്ടാത്ത പോലെ അവളിൽ തന്നെ പതിഞ്ഞു നിന്ന്.

\"എന്താ...\" എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോനുന്നു പിരികം പൊക്കി കൊണ്ട് അവൾ എന്തെന്ന് ചോദിച്ചു.

ഞാൻ ഒന്നും ഇല്ലന്ന് പറഞ്ഞു.
പിന്നെ അവൾ നേരെ ചെന്ന് ഡോർ തുറന്ന് മുന്നിൽ നിൽകുന്നെ ആളെ കണ്ട് കിടന്ന ഇടത്ത് നിന്ന് എണീക്കണോ അതോ തലയിലൂടെ പുതപ്പ് മൂടണോ എന്നാലോചിച്ചു ഞാൻ ഒരു നിമിഷം.



തുടരും. ❣️

ലെങ്ത്തില്ലന്ന് ഒഴിച്ച് എന്തെങ്കിലും ഒരു അഭിപ്രായം എനിക്ക് വേണം ട്ടോ... ന്നലെ ഞാൻ മിണ്ടൂ. 😔

ഭൂമിയും സൂര്യനും 41

ഭൂമിയും സൂര്യനും 41

4.7
1674

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 41𝙱𝚢 @_jífní_    _______________________________________ഞാൻ ഒന്നും ഇല്ലന്ന് പറഞ്ഞു.പിന്നെ അവൾ നേരെ ചെന്ന് ഡോർ തുറന്ന് മുന്നിൽ നിൽകുന്നെ ആളെ കണ്ട് കിടന്ന ഇടത്ത് നിന്ന് എണീക്കണോ അതോ തലയിലൂടെ പുതപ്പ് മൂടണോ എന്നാലോചിച്ചു ഞാൻ ഒരു നിമിഷം.പിന്നെ പതിയെ ഞാൻ എണീറ്റു.അപ്പൊ തന്നെ മുന്നിൽ നിൽക്കുന്ന ആളെ മനസിലാവാതെ ഭൂമി എന്നെ നോക്കുന്നുണ്ട്.\"ഹൈ ഋഷിയേട്ടാ...\"എന്ന് പറഞ്ഞോണ്ട് അഖില അകത്തേക്ക് വന്നതും ഞാൻ അവൾക് ഒന്ന് ചിരിച് കൊടുത്ത്.ഭൂമി ഇതാരപ്പോ എന്ന് അറിയാതെ മിയിച്ചു നോക്കുന്നുണ്ട്. പാവം. എന്നാൽ അഖി അവളെ മൈന്റ് പോലും ചെയ്യാതെ എന്റെ അടുത്തേക്ക് വന്നു.\"ഗുഡ് മോർണി