Aksharathalukal

ഭൂമിയും സൂര്യനും 41

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 41
𝙱𝚢 @_jífní_
    
_______________________________________


ഞാൻ ഒന്നും ഇല്ലന്ന് പറഞ്ഞു.
പിന്നെ അവൾ നേരെ ചെന്ന് ഡോർ തുറന്ന് മുന്നിൽ നിൽകുന്നെ ആളെ കണ്ട് കിടന്ന ഇടത്ത് നിന്ന് എണീക്കണോ അതോ തലയിലൂടെ പുതപ്പ് മൂടണോ എന്നാലോചിച്ചു ഞാൻ ഒരു നിമിഷം.
പിന്നെ പതിയെ ഞാൻ എണീറ്റു.
അപ്പൊ തന്നെ മുന്നിൽ നിൽക്കുന്ന ആളെ മനസിലാവാതെ ഭൂമി എന്നെ നോക്കുന്നുണ്ട്.

\"ഹൈ ഋഷിയേട്ടാ...\"

എന്ന് പറഞ്ഞോണ്ട് അഖില അകത്തേക്ക് വന്നതും ഞാൻ അവൾക് ഒന്ന് ചിരിച് കൊടുത്ത്.

ഭൂമി ഇതാരപ്പോ എന്ന് അറിയാതെ മിയിച്ചു നോക്കുന്നുണ്ട്. പാവം. എന്നാൽ അഖി അവളെ മൈന്റ് പോലും ചെയ്യാതെ എന്റെ അടുത്തേക്ക് വന്നു.

\"ഗുഡ് മോർണിംഗ്. വല്യ സാർ ഒക്കെ ആയിട്ട് ഈ നേരത്ത് ആണോ എണീക്കുന്നെ.\" അവൾ എന്റെ കയ്യിൽ പിടിച്ചോണ്ട് ചോദിച്ചു.

\"അത് പിന്നെ ഇന്നൊന്ന് അധികം ഉറങ്ങി അതാ...\"
ഞാൻ അഖിനോട്‌ ആണ് സംസാരിക്കുന്നത് എങ്കിലും ഞാൻ നോക്കുന്നത് എന്റെ കെട്യോളെ ആണ്. അവൾ അഖി പിടിച്ച എന്റെ കയ്യിലേക്കും അവളെയും മാറി മാറി നോക്കുന്നുണ്ട്.എന്നിട്ട് ഒറ്റ പോക്കായിരുന്നു താഴേക്ക്..

\"അവൾക്ക് ഞാൻ വന്നത് പിടിച്ചില്ലാന്ന് തോന്നുന്നു.\"

ഭൂമി ഇറങ്ങി പോകുന്നത് നോക്കി അഖി പറഞ്ഞു.

\"അങ്ങനെ ഒന്നും ഇല്ല. കാപ്പി എടുക്കാൻ പോയെ ആകും. കോളേജിൽ പോകാൻ സമയം ആയല്ലോ.\"(ഞാൻ )

\"എന്നാ അതാകും. നിങ്ങൾ രണ്ടാളും ഒരുമിച്ചാണോ പോകാർ.\"(അഖി )

\"അതെ...\"

വീട്ടീന്ന് ഒരുമിച്ച് ഇറങ്ങി അവളെ ബസ് സ്റ്റോപ്പിൽ തള്ളാറാണെന്ന് ഇവളോട് പറയാൻ വയ്യല്ലോ...

\"നീ ഇരിക്ക് ഞാൻ ഫ്രഷ് ആകട്ടെ...\" എന്ന് പറഞ്ഞു ബാത്‌റൂമിലേക്ക് പോകാൻ നിന്നതും അവൾ എന്നെ തടഞ്ഞു വെച്ചു.

എന്താ എന്നാ ഭാവത്തിൽ ഞാൻ അവളെ നോക്കി.

\"ഒത്തിരി ആഗ്രഹിച്ചു ഈ വീട്ടിൽ ഋഷിയേട്ടന്റെ ഭാര്യയായി ദേവിയമ്മന്റെയും ജോർജ്അങ്കിളിന്റെയും മകൾ ആയി ഈ വീട്ടിൽ ജീവിക്കണം എന്ന്. പക്ഷെ അത് ഒരിക്കലും നടക്കാത്ത ദിവാസ്വപ്നം ആയി.\"

അവളുടെ വാക്കുകൾക്ക് അനുസരിച്ചു അവളുടെ മുഖത്തെ സങ്കടവും എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

\"അഖി എന്തിനാ ഇപ്പൊ അതൊക്കെ പറയുന്നേ...\"(ഞാൻ )

\"പറയണം. എല്ലാം പറഞ്ഞു അവസാനിപ്പിക്കണം. സുന്ദരിയാ എന്നെക്കാൾ ഒത്തിരി സുന്ദരിയാ ഋഷിയേട്ടന്റെ പെണ്ണ്. അതാകും എന്നെ ഒന്ന് ഓർക്ക പോലും ചെയ്യാതെ ഏട്ടൻ ഈ വിവാഹത്തിന് സമ്മതിച്ചത്. പക്ഷെ എനിക്ക് ഒരിക്കലും ഋഷിയേട്ടനെ അല്ലാതെ ഒരാളെ സ്നേഹിക്കാൻ പറ്റില്ല. അത് കൊണ്ട് പറയാണ് ഏട്ടൻ എനിക്കൊരു സഹായം ചെയ്യണം. പറ്റില്ലാന്ന് പറയരുത് പ്ലീസ്‌. ഈ സഹായം ചെയ്ത് തന്നാൽ പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ വരില്ല. സത്യം. ഏട്ടന് എന്നെക്കാൾ ചേരൽ അവളാകും അതാകുമല്ലോ വിധി അവൾക് ഏട്ടനെ നൽകിയത്.\"

അവളെന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ എനിക്കൊന്നും വ്യക്തമാകുന്നില്ലായിരുന്നു.

\"എന്ത് ഹെല്പ് ആണ് ഞാൻ ചെയ്യേണ്ടത്.\"(ഞാൻ )

\"അത് ആകാഷേട്ടൻ ആര് പറഞ്ഞാലും കേൾക്കില്ല. ബട്ട്‌ നിങ്ങൾ പറഞ്ഞാലും എന്തും കേൾക്കും അത് കൊണ്ട് നിങ്ങൾ ഒരു കാര്യം പറയണം.\"(അഖി )

\"എന്താ ഞാൻ പറയേണ്ടത് \"(ഞാൻ )

\"അത് എന്നെ ഒരിക്കലും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കരുത് എന്ന്.\"

അവൾ പറയുന്നത് കേട്ട് ഞാൻ ഒന്ന് ഞെട്ടി അവളെ തന്നെ നോക്കി.

\"പ്ലീസ്‌ നിങ്ങളെ അല്ലാതെ ഒരാളെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല. ആകാഷേട്ടൻ എന്നെ നിർബന്ധിപ്പിച്ചാൽ ഞാൻ ചത്ത് കളയും ഉറപ്പാണ്. നിങ്ങളെ കൊണ്ട് ഒരു മരണം തടയാൻ പറ്റുമെങ്കിൽ എന്നെ സഹായിക്കണം പ്ലീസ്‌...\" എന്നും പറഞ്ഞോണ്ട് ഒലിച്ചിറങ്ങാനായ കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ട് അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി.

ഉടനെ ആകാഷിനോട് സംസാരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ ഫ്രഷ് ആവാൻ കയറി.


------------------------------------------------------

*ഭൂമി*

ഞാൻ കോളേജിൽ പോകാൻ റെഡി ആകുമ്പോഴാണ് ആരോ റൂമിന്റെ ഡോർ മുട്ടുന്നെ കേട്ടത്. ചെന്ന് നോകിയപ്പോ ഇത് വരെ കാണാത്ത ഒരു പെണ്ണ്.

വാതിൽ തുറന്നപാടെ അവൾ റൂമിലേക്ക് ഇടിച്ചു കയറി സാറിന്റെ കയ്യും പിടിച്ചു കൊഞ്ചികുഴയുന്നുണ്ട്. ആരാണാവോ ഇനി ഇങ്ങേരെ കാമുകി വല്ലതും ആവോ. ചിലപ്പോ ആകും. ഇങ്ങനെ ഒരു കാമുകി ഉള്ളത് കൊണ്ടാവാം ഈ സുന്ദരിയും സുശീലയും ആയ എന്നെ പോലും ഒന്ന് നോക്കാത്തെ.

ആരെങ്കിലും ഒകെ ആവട്ടെ ഞാൻ എന്തിന് അത് നോക്കണം. അവളെ ഒരു കൈയ്യിൽ പിടിത്തം എന്നും മനസ്സിൽ പ്രാകി കൊണ്ട് ഞാൻ കിച്ചണിലേക്ക് വിട്ട്.

\"ആ മോള് റെഡി ആയോ... അവനിപ്പോയും എണീറ്റില്ലേ.\"(അമ്മ )

\"ആ എണീറ്റിട്ടുണ്ട്. അല്ല അമ്മേ ആ വന്നത് ആരാ..?\"(ഞാൻ )

\"അതോ... അത് അഖില.. നിങ്ങളെ കോളേജിലെ ആകാശ് സാർ ഇല്ലേ അവന്റെ പെങ്ങൾ ആണ്.\"

എന്തോ എന്നിൽ നിന്ന് മറച്ചു വെക്കുന്ന പോലെ പരുങ്ങി പരുങ്ങി ആയിരുന്നു അമ്മയുടെ സംസാരം. അവൾ ആരാന്ന് പറയുന്നതിന് അമ്മക്ക് ന്താ ഇത്ര വെപ്രാളം. എന്നാലോചിച്ചു വായയിലും വിരലിട്ട് നിന്നപ്പോയാണ് ആ പെണ്ണ് മേലെ നിന്ന് കരഞ്ഞോണ്ട് ഇറങ്ങി വരുന്നത് കണ്ടത്. ഇറങ്ങി വന്നു എന്നെയോ അമ്മയെയോ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഒറ്റ പോക്ക് ആയിരുന്നു.

ഇവളെന്തിനാ കരയുന്നെ.. ഇവളും ആ കാലമാടനും തമ്മിൽ എന്താകും സംസാരിച്ചിട്ടുണ്ടാകുക...
എന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ കുന്ന് കൂടി..

\"മോളെ......\" ഞാൻ അത് തന്നെ ഓർത്തിരുന്നപ്പോയാണ് അമ്മ എന്നെ വിളിച്ചത്.

\"ആ അമ്മേ... അവളെന്തിനാ കരയുന്നെ...\"(ഞാൻ )

\"ആര് കരയ... ആരും കരയുന്നില്ലല്ലോ....\"

അവിടെയും അമ്മ ബബബ കളിച്ചപ്പോൾ എനിക്ക് ഉറപ്പായി ഞാൻ അറിയാൻ പാടില്ലാത്ത എന്തോ ഈ പെണ്ണുമായി ബന്ധപ്പെട്ട് ഉണ്ടെന്ന്. വരട്ടെ ഞാൻ കണ്ടെത്തും ഒക്കെ..

പിന്നെ അധികം അത് ആലോചിച്ചു നിൽക്കാതെ ഞാൻ ചായ എടുത്ത് കുടിച്ചു പാത്രം ഒകെ കഴുകി റൂമിലേക്ക് പോയി.
അപ്പൊ ഉണ്ട് ആ കാട്ടുമാക്കാൻ കണ്ണടയിൽ നോക്കി മുടി ചീകുന്നു ഞാൻ അത് കാര്യം ആകാതെ എന്റെ ബാഗും എടുത്ത് തായേക്ക് പോയി.

\"മോളെ അവനവിടെ... സമയം ആയില്ലേ പോകാൻ.\"(പപ്പ )

\"അതിന് സ്റ്റുഡന്റസ് മാത്രമല്ലേ നേരവും സമയം ഒക്കെ ഒള്ളൂ സർമാർക്ക് എന്തും ആയിക്കൂടെ. പെൺമ്പിള്ളേരെ കൊണ്ട് നോക്കിക്കാൻ വേണ്ടി കണ്ണടയിൽ നോക്കി ഒരുങ്ങി തീരണ്ടേ...\" അവൻ വരുന്നുണ്ടെന്ന് കണ്ട അവൾ അവനിട്ടു ഒന്ന് താങ്ങി.

\"ന്താ ചെയ്യ ന്റ പപ്പാ... ഞാൻ ഒരുങ്ങിയാലും ഇല്ലെങ്കിലും പെൺകുട്ടികൾ ഒക്കെ എന്റെ പിറകെയ അത് ചില അസൂയക്കാർക്ക് പിടിക്കില്ല.\"

ഞാൻ അങ്ങട്ട് വെച്ച അതെ റൂട്ടിൽ സാർ എനിക്കിട്ടും വെച്ചു.


\"ആർക്കാടാ അസൂയ... അസൂയപെടാൻ പറ്റിയ ഒരു മൊതലും. പാടത്തു കോലം വെക്കാ.. കണ്ണ് കാണാത്ത ചിലഒരുമ്പെട്ടവൾമാർ നോക്കുന്നുണ്ടെന്ന് വെച്ചു അഹങ്കരികണ്ട \"

സാർ എന്നെ അസൂയകാരി എന്ന് പറഞ്ഞത് എനിക്ക് ഒട്ടും പിടിക്കാത്തത് കൊണ്ട് ഞാനും നല്ലോണം പറഞ്ഞു.

\"മതി മതി രണ്ടും തല്ല് കൂടിയത് നേരം വൈകാതെ പോകാൻ പോകാൻ നോക്ക്.\" (അമ്മ )

അമ്മയുടെ ഓഡർ കിട്ടിയതും ഞാനും ആ കാലമാടനും ഇറങ്ങി..

മുറ്റത്തേക്ക് ഇറങ്ങി ഞാൻ അങ്ങേരെ മൈന്റ് ആകാതെ കാറിൽ കയറി ഇരുന്നതും അങ്ങേര് ഉണ്ട് മറ്റൊരു ഭാഗത്തേക്ക് പോകുന്നു.

\"ഈശ്വര... ഇത് എന്നെ കൊണ്ടാവാതെ പോകാനുള്ള വഴി വല്ലതും ആണോ...\"


തുടരും. ❣️....

ലെങ്ത് കൂട്ടാൻ നിന്നാൽ ചിലപ്പോ ഇന്ന് പോസ്റ്റാൻ പറ്റിയെന്ന് വരില്ല അത് കൊണ്ട് ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യണേ. ❣️

ഭൂമിയും സൂര്യനും42

ഭൂമിയും സൂര്യനും42

4.8
1621

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 42𝙱𝚢 @_jífní_    _______________________________________\"ഈശ്വര... ഇത് എന്നെ കൊണ്ടാവാതെ പോകാനുള്ള വഴി വല്ലതും ആണോ...\"എന്നും മനസ്സിൽ കരുതി ഞാൻ ഞാൻ വേഗം കാറിൽ നിന്നിറങ്ങി അപ്പൊ ഉണ്ട് ആ കാലമാടൻ ഒരു കീ കയ്യിലിട്ട് കറക്കി കൊണ്ട് അങ്ങേരെ ബുള്ളറ്റ് ലക്ഷ്യം വെച്ച് നടക്കുന്നുണ്ട്.അപ്പൊ അത് തന്നെ അങ്ങേരെ മനസ്സിലിരിപ്പ് എന്നെ കൊണ്ട് പോകാതെ പോകാൻ. അല്ലെങ്കിൽ എന്നെ കൊണ്ട് അയാലെ ബൈക്കിൽ കൊണ്ട് പോകാൻ.. മോനെ ഈ പരിപ്പ് ഇവിടെ വേവില്ല.... എന്നും മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ബുള്ളറ്റിന്റെ മുന്നിൽ പോയി നിന്ന്. അപ്പോയെക്കും ആ കാലമാടാൻ ബുള്ളറ്റിൽ കേറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്ത