Aksharathalukal

ഗായത്രി ദേവി -1

         \"ടാ..നമ്മുക്ക് എത്ര മണിക്കാണ് ട്രെയിൻ...\" മായ പ്രിയയോട് ചോദിച്ചു..

    \"നാളെ ഏർളി മോർണിംഗ്.. \"പ്രിയ പറഞ്ഞു

     ഇരുവരും മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു... മായയും പ്രിയയും ഒരുമിച്ചു  സെന്റ് ജോസഫ് കോളേജിൽ പഠിക്കുന്ന ബി. കോം വിദ്യാർത്ഥിനികൾ ആണ്... ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു... മായ മുംബൈയിൽ ഉള്ള ആകാശ്ഷർമ്മയുടെയും സുലേഖഷർമ്മയുടെയും ഓരേ ഒരു മകൾ ആയിരുന്നു... മുംബയിൽ ഉള്ള SMV ലെദർ കമ്പനിയുടെ ഓണർ ആയിരുന്നു ആകാശ്ഷർമ്മ 

      കേരളത്തിൽ ഒരു വീട് വാടകക്ക് എടുത്ത് വീട്ടിലെ ജോലിക്കായി ഉണ്ടായിരുന്ന ഊർമിളയുടെ കൂടെയാണ് മായ താമസിച്ചു പഠിക്കുന്നത്... അന്ന് അവരുടെ കോളേജ് ലൈഫ് അവസാനിച്ചു... എല്ലാവരും കണ്ണീരിൽ മുങ്ങി... കോളേജിലെ പഠനം പൂർത്തിയായ ശേഷം ഉണ്ടായ നല്ല അനുഭവങ്ങളും മറ്റും ചുമന്നു കൊണ്ട് എല്ലാവരും ആ സുന്ദര ജീവിതത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് പോകുന്ന സമയം...അന്ന് രാത്രി മായ പ്രിയയുടെ കൂടെ ഹോസ്റ്റലിൽ അവളുടെ മുറിയിൽ താമസിച്ചു... പ്രിയയുടെ കൂടെ അവളുടെ നാട്ടിലേക്കു പോയി കുറച്ചു ദിവസം നിൽക്കാൻ തീരുമാനിച്ചിരുന്നു .... മായ പ്രിയയുടെ ഹോസ്റ്റലിൽ പോയ ദിവസം ഊർമിള വീട്ടിലെ സാധനങ്ങൾ എല്ലാം എടുത്ത് കൊണ്ട് വീടിന്റെ ചാവി ഓണറെ ഏൽപ്പിച്ച ശേഷം അഡ്വാൻസും വാങ്ങിച്ചു നേരെ മുംബൈയിൽ ഉള്ള മായയുടെ വീട്ടിലേക്കു തിരിച്ചു... ഊർമിള അവരുടെ വീട്ടിലെ ജോലിക്കാരി കൂടിയായിരുന്നു...

   രാത്രി  ഒത്തിരി സമയം ആയതും മായയുടെ  ശരീരം വിറക്കാൻ തുടങ്ങി...അവളുടെ ശരീരം മുഴുവനും വിയർപിൻ തുള്ളികൾ സ്പർശിക്കാൻ തുടങ്ങി..

       ഒരു വലിയ ഗേറ്റ് അവളുടെ മുന്നിൽ... അവൾ അത് അതിശയത്തോടെ നോക്കി...മായ ആ ഗേറ്റ് തുറക്കാൻ പതിയെ തള്ളി നോക്കി എന്നാലും അത് തുറക്കുന്നില്ല പിന്നെ സമയം കളയാതെ സർവ്വ ശക്തിയും ഉപയോഗിച്ച് അത് തള്ളി... ഒരു വലിയ ശബ്ദത്തോടെ ആ ഗേറ്റ് തുറന്നു... മായ പതിയെ അകത്തു കയറി... വീടിന്റെ മുറ്റത്തു നിറയെ കരിയിലകൾ ഉണ്ടായിരുന്നു.. മായ അവളുടെ പാതങ്ങൾ മുന്നോട്ടു വെയ്ക്കുംതോറും കരിയിലകൾ പതിയെ ചിണുങ്ങി... മായ മുന്നിൽ കാണുന്ന ആ വീട്ടിലേക്കു തലയുർത്തി നോക്കി


      ഇരുനിലയിൽ ഉള്ള ഒരു ഓട് വീട്... കണ്ടാൽ തന്നെ മനസിലാക്കാം ആ വീട് വര്ഷങ്ങളായി അടച്ചിട്ടിരുക്കുകയാണ് എന്ന്.. എങ്കിലും മായ പതിയെ ഒരു വിറയലോടെ അകത്തേക്ക് നടന്നു.. അവൾ ഉമ്മറത്ത് കയറിയതും പെട്ടന്ന് ആ വീടിന്റെ വാതിൽ തുറന്നു.. മായ  വിറച്ചുകൊണ്ട് അകത്തു കയറി... അവൾ അകത്തു കയറിയതും ആ വാതിൽ പെട്ടന്ന് തന്നെ വലിയശബ്ദത്തോടെ അടഞ്ഞു... ഇരുട്ട് നിറഞ്ഞ ആ വീടിനുള്ളിൽ പേടിച്ചു പോയ മായ പിന്നിലേക്ക് നോക്കിയതും പെട്ടന്ന് മുറിയുടെ ലൈറ്റ് ഓൻ ആയി..

     \"മോളെ നീ എത്തിയോ അമ്മ നിനക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കിയിട്ടുണ്ട് നീ വാ...\" അടുക്കളയിൽ നിന്നും ഒരു ശബ്ദം കേട്ട മായ അങ്ങോട്ട്‌ നടന്നു

      അവൾ പതിയെ അകത്തു കയറി.. ഒരു സ്ത്രീ മുഖം തിരിഞ്ഞു നിന്നുകൊണ്ട് അടുക്കളയിൽ എന്തോ ഉണ്ടാകുന്നു... മായ ഒരു പേടിയോടെ അവരുടെ അരികിൽ വന്നു..

       \"എത്തിയോ നീ... ഞാൻ നിനക്കായി ഇവിടെ വര്ഷങ്ങളായി കാത്തിരിക്കുന്നു മോളു വാ...\"

       \"നിങ്ങൾ... നിങ്ങൾ ആരാണ് ഞാൻ എവിടെയാണ് ഉള്ളത്..\" മായ വിറയലോടെ ചോദിച്ചു 

      \"ഞാൻ...ഞാൻ ആരാണ് എന്നോ...\" അപ്പോഴും ആ സ്ത്രീ മുഖം തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത്

      \"ആ... നിങ്ങൾ ആരാണ്.. ഇതെവിടെയാണ് സ്ഥലം..\" മായ വീണ്ടും ചോദിച്ചു 

      മായ ചോദിച്ചുകൊണ്ട്  അവരെ പതിയെ സ്പർശിച്ചതും ആ സ്ത്രീ തിരിഞ്ഞു... കത്തികരിഞ്ഞ വൃകൃതമായ അവരുടെ രൂപം കണ്ട മായ അലറി

     മായയുടെ അലർച്ച കേട്ടതും പ്രിയ ചാടി എഴുന്നേറ്റു

    \"എന്താ എന്താടി...\" പ്രിയ ചോദിച്ചു 


     \"അത്... അത് പിന്നെ ഞാൻ..\" മായ വിറക്കാൻ തുടങ്ങി 

       \"മം... പിന്നെയും അതെ സ്വപ്നം അല്ലെ ഓ...  തോറ്റു ഞാൻ നിനെകൊണ്ട്... നിൽക്കു കുടിക്കാൻ ഉള്ള വെള്ളം കൊണ്ടുവരാം...\" പ്രിയ അവൾക്കായി അടുത്തുള്ള ടേബിളിന്റെ മേൽ ഉണ്ടായിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ഒരു ക്ലാസ്സിലേക്ക് പകർത്തി കൊണ്ട് വന്നു

      \"ടി അറിയാമല്ലോ ഇനി നമ്മുക്ക് ടൈം ഇല്ല... രാവിലെ ജംഗ്ഷനിൽ എത്തണം ദയവു ചെയ്തു ഉള്ള രണ്ടു മണിക്കൂർ ഉറങ്ങാൻ സമ്മതിക്കു പ്ലീസ്... \"അതും പറഞ്ഞുകൊണ്ട് പ്രിയ കിടന്നു

     വെള്ളം കുടിച്ചു കഴിഞ്ഞു എങ്കിലും മായ അപ്പോഴും ആ സ്വപ്നത്തെ കുറിച്ച് ഓർത്തിരുന്നു


      \"തനിക്കു എന്താണ്  കുറച്ചു ദിവസങ്ങളായി ഇങ്ങനെ ഒരു സ്വപ്നം എന്താണ് ഇതിന്റെ അർത്ഥം എനിക്ക് ഒന്നും മനസിലാകുന്നില്ലല്ലോ... സത്യത്തിൽ ആ വീട് അത്... ആ വീടുമായി എനിക്ക് എന്താണ് ബന്ധം അവൾ അങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നു...\"

      \"ടി നീ ഉറങ്ങിയില്ലേ...\" പെട്ടന്ന് പ്രിയ ചോദിച്ചു

    \"മം..\"   ഒന്ന് മൂളിയ ശേഷം മായ കിടന്നു... എങ്കിലും മായക്കു അവളുടെ മിഴികളിൽ ഉറക്കം തഴുകിയില്ല... ഓരോന്നും ആലോചിച്ചു അവൾ രാത്രിയുടെ യാമങ്ങൾ കടത്തി... സമയം ഒത്തിരിയായി പെട്ടന്ന് അലാറം അടിക്കുന്ന ശബ്ദം കേട്ടതും മായയും പ്രിയയും ഒരുമിച്ചു എഴുന്നേറ്റു...

      \"സമയം ആയി നീ ആദ്യം പോയി കുളിച്ചിട്ടു വാ... \"പ്രിയ മായയോട് പറഞ്ഞു

      മായ തലയാട്ടിയ ശേഷം കുളിക്കാൻ പോയി ... കുളിയും പല്ലുതേപ്പും കഴിഞ്ഞതും അവൾ പുറത്തു വന്നു പിന്നെ പ്രിയയും അവളുടെ പ്രാതൽ കാര്യങ്ങൾ ചെയ്തു... അവരുടെ ബാഗുകൾ കൈയിൽ എടുത്ത് നേരെ മുറിയിൽ നിന്നും പുറത്തിറങ്ങി...ഈ സമയം പ്രിയയുടെ അമ്മ അവൾക്കു ഫോൺ ചെയ്തു...


    \"ഹലോ.. മോളെ നീ പുറപ്പെട്ടോ...\" പ്രിയയുടെ അമ്മ ഗംഗാദേവി 

     \"ഉവ്വ്.. അമ്മ പുറപ്പെട്ടു ദേ മുറിയിൽ നിന്നും ഇറങ്ങുന്നു... അമ്മ ഉറങ്ങിയില്ലേ...\"

    \"മം... കിടന്നു പിന്നെ നീ രാവിലെ പോരുന്നു എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചു ചോദിക്കാൻ അലാറം വെച്ച് കിടന്നു... ട്രെയിൻ എത്ര മണിക്കാണ് സ്റ്റേഷനിൽ എത്തുക ഞാൻ വേണമെങ്കിൽ വിശ്വനെ പറഞ്ഞുവിടാം...\"

       \"ഏയ്യ്... അത് വേണ്ട അമ്മ അവൻ കിടന്നോട്ടെ ഞങ്ങൾ  വന്നു കൊള്ളാം ഒരു കാർ  വിളിച്ച്...\" പ്രിയ പറഞ്ഞു

    \"മം... നോക്കി പോരണം..\" അതും പറഞ്ഞുകൊണ്ട് അമ്മ ഫോൺ കട്ട്‌ ചെയ്തു..

     മായായും പ്രിയയും നേരെ ഹോസ്റ്റൽ വാർഡന്റെ മുറിയിൽ പോയി

    \"മാഡം... മാഡം... \"ഇരുവരും കതകിൽ മുട്ടി

     വാർഡൻ പെട്ടന്ന് തന്നെ കതക് തുറന്നു

     \"ആാാ മ്മക്കളെ.. പുറപ്പെട്ടോ...\" വാർഡൻ ചോദിച്ചു 

    \"  മ്മം...എന്നാൽ ഞങ്ങൾ.. \"പ്രിയ പറഞ്ഞു 

      \"മം.. സൂക്ഷിച്ചു പോകണം നാട്ടിൽ എത്തിയാൽ എന്നെ വിവരം അറിയിക്കണം കേട്ടോ...\"വാർഡൻ പറഞ്ഞു 

    \"മം..\" ഇരുവരും ഒന്ന് മൂളി 

        \" ഇപ്പോൾ നിങ്ങൾ ജംഗ്ഷനിലേക്ക്  എങ്ങനെ പോകും.. \" വാർഡൻ വീണ്ടും ചോദിച്ചു 


      \"അത് ഇപ്പോൾ ഉള്ള ബസിൽ ടൗണിൽ പോയി... അവിടെ നിന്നും ഒരു ഓട്ടോയിൽ പോകണം..\" പ്രിയ പറഞ്ഞു 


     \"അത് വേണ്ട... ഈ ബാഗുകൾ വെച്ചുകൊണ്ട് ബുദ്ധിമുട്ടാവും ഞാൻ ഒരു ഓട്ടോ വിളിച്ചു തരാം ജംഗ്ഷൻ വരെ...\" വാർഡൻ പറഞ്ഞു 

       ഇരുവരും പരസ്പരം നോക്കി  വാർഡൻ പറഞ്ഞതിന് സമ്മതിച്ചു 

  വാർഡൻ ഉടനെ തന്നെ ഫോണിൽ ഉള്ള ഒരു നമ്പറിലേക്കു വിളിച്ചു 

     \"ഹലോ... പ്രമീളെ ഒന്ന് വരാൻ കഴിയുമോ.. ജംഗ്ഷൻ വരെ രണ്ടു കുട്ടികളെ കൊണ്ടാക്കാൻ...\"

     \"മം... ഇപ്പോൾ വരാം..\"

      \"പേടിക്കണ്ട എന്റെ സുഹൃത്താണ്ഓട്ടോ ഓടിക്കുന്നത്... അവൾ ഇപ്പോൾ വരും എത്ര മണിക്കാണ് ട്രെയിൻ..\"

    \"4.30 nu..\" മായ പറഞ്ഞു 

      \"ആ.. അപ്പോഴേക്കും എത്താം  ടൈം ഉണ്ടല്ലോ...\"


     മൂന്നുപേരും ഓരോന്നും പറഞ്ഞു അങ്ങനെ ഇരിക്കുന്ന സമയം അങ്ങോട്ട്‌ പ്രമീള അവളുടെ ഓട്ടോയിൽ വന്നു... മായയും പ്രിയയും അവരുടെ ബാഗും ഓട്ടോയിൽ വെച്ചു എന്നിട്ട് വാർഡ്നെ ഒന്ന് കെട്ടിപിടിച്ച ശേഷം വീണ്ടും യാത്ര പറഞ്ഞുകൊണ്ട് ഓട്ടോയിൽ കയറി ഇരുന്നു... വണ്ടി നേരെ ജംഗ്ഷനിൽ എത്തി

    \"എത്രയായി ചേച്ചി..\"

     \"150..\"രൂപ

   \"മം..\"

    പ്രിയ പേസിൽ നിന്നും 150 രൂപ എടുത്ത് അവർക്കു കൊടുത്തു നേരെ അകത്തേക്ക് പോയി... കുറച്ചു നേരം വെയിറ്റ് ചെയ്തതും അവരുടെ ട്രെയിൻ പ്ലാറ്റ്ഫോം നമ്പർ 3 ഇൽ വന്നു...

      പ്രിയയും മായയും തങ്ങളുടെ കംബാർട്ട്മെന്റിൽ കയറി തങ്ങളുടെ സീറ്റിൽ ഇരുന്നു... പിന്നെ ട്രെയിൻ പോകുന്ന വഴിയിലെ കാഴ്ചകളും ഫോണിലും മറ്റുമായി സമയം കളഞ്ഞു...5
മണിക്കൂർ യാത്ര ചെയ്ത ശേഷം അവർ എറണാംകുളം ജംഗ്ഷനിൽ എത്തി... അവിടെ ഇറങ്ങിയതും നേരെ പുറത്തേക്കു നടന്നു...


    \" എനിക്ക് ഒരു ചായ കുടിച്ചാൽ കൊള്ളാം എന്നുണ്ട്...\"മായ പറഞ്ഞു

    \" മം.. പുലർച്ചെ മുതൽ യാത്രയിൽ ആയിരുന്നല്ലോ.. പിന്നെ ഇനി ഒരു കാർ വിളിച്ചു ഒരു മുക്കാമണിക്കൂർ യാത്ര ഉണ്ട്‌ അതുകൊണ്ട് വല്ലതും കഴിച്ചിട്ട് പോകാം... \"

     അവിടെ അടുത്തുണ്ടായിരുന്ന ചെറിയൊരു ചായക്കടയിൽ കയറി..

     \"എന്താ എന്തു വേണം..\" വെയിറ്റർ ചോദിച്ചു 

       \"രണ്ടു കോഫിയും രണ്ടു മസാല ദോശയും...\" പ്രിയ  പറഞ്ഞു

     ദാ അങ്ങോട്ട്‌ ഇരുന്നോളു.. വെയ്റ്റെർ പറഞ്ഞു 


    ഇരുവരും ഒരു ടേബിളിന്റെ അരികിൽ ചെന്നു.. ബാഗുകൾ താഴെ വെച്ചു.. അടുത്തുള്ള ടാപ്പിന്റെ അരികിൽ പോയി കൈയും മുഖവും കഴുകി വന്നിരുന്നു... അപ്പോഴേക്കും വെയ്റ്റെർ അവർക്കുള്ള ഭക്ഷണവും ചായയും എത്തിച്ചു ഇരുവരും കഴിക്കാൻ തുടങ്ങി... ഭക്ഷണം കഴിച്ചു കഴിഞ്ഞതും കൈയും വായയും കഴുകി ബില്ല് പേ ചെയ്ത ശേഷം ഹോട്ടലിന്റെ പുറത്ത് വന്നു അവിടെ ഉണ്ടായിരുന്ന ഒരു കാർ വിളിച്ചു..

    \"എങ്ങോട്ടാ...\" ഡ്രൈവർ ചോദിച്ചു 

      \"ചേട്ടാ തേക്കിൻക്കോട് പോകണം..\"

   \"മം...\"

     \"അവിടെ ഗംഗാദേവികൊട്ടാരത്തിൽ പോകണം..\"

  \"മം.. മോളു ആ വീട്ടിലെയാണോ...\"

   \"മം... അതെ പ്രിയ ഗംഗാദേവിയുടെ മകൾ...ഇത് എന്റെ കൂട്ടുകാരി മായഷർമ്മ മുംബൈയിൽ ആണ് വീട്.. കോളേജ് കഴിഞ്ഞതിനാൽ ലീവിൽ കുറച്ചു ദിവസം എന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്...\" പ്രിയ ഡ്രൈവറോട് പറഞ്ഞു 


   

     കാറിൽ കയറി നേരെ പ്രിയയുടെ തേക്കിൻക്കോട് ഗ്രാമത്തിലേക്കു കാർ യാത്രയായി... പോകുന്ന വഴി മായ പ്രിയയുടെ ഗ്രാമത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരിന്നു... മുംബൈയിൽ തിരക്ക് പിടിച്ച നഗരത്തിൽ വളർന്ന മായ്ക്ക് ആ ഗ്രാമത്തിന്റെ സൗന്ദര്യം വാക്കുകൾക്കും അപ്പുറം.. കുഞ്ഞുകുട്ടികളെ പോലെ പാടങ്ങളും കുഞ്ഞു കുഞ്ഞു തോടുകളും അവൾ ആസ്വദിച്ചു നോക്കുന്ന സമയം അവൾ ആ കാഴ്ച കണ്ടു ഞെട്ടി പേടിച്ചുപോയി...അവൾ കാറിൽ ഇരുന്നുകൊണ്ട് ഉച്ചതിൽ അലറി..



തുടരും 



ഗായത്രി ദേവി -2

ഗായത്രി ദേവി -2

4.3
2350

       മായ കാറിൽ ഉച്ചത്തിൽ അലറി.. അത് കേട്ടതും ഡ്രൈവർ പെട്ടന്ന് ബ്രയിക്കിൽ ചവിട്ടി പ്രിയയും ഒരു ഞെട്ടലോടെ മായയെ നോക്കി      \"എന്താ.... എന്താ... പ്രിയ മായയോട് ചോദിച്ചു....\"       \"എന്താ.. മോളെ ഡ്രൈവറും പേടിയോടെ ചോദിച്ചു..\"       \"അത്... അത് പിന്നെ പ്രിയ ആ വീട് ആ വീട് അത്... അത്... \"   വീട്ടിലേക്കു പോകുന്ന വഴി വലതു വശത്തായി ഉള്ള ഒരു ചെറിയ ഇടവഴി അവിടെ ഉള്ള വലിയ ആൽ മരത്തിന്റെ അടുത്തായി മായ സ്വപ്നത്തിൽ കാണുന്ന ആ വലിയ  ഇരുനില ഓട് വീട് ചൂണ്ടി കൊണ്ട് മായ അലറി..      \" അതോ... അത് ഞങ്ങളുടെ പഴയ തറവാട് ആണ് ആരും അങ്ങോട്ട്‌ പോകാറില്ല... ഈ വീട് കണ്ടതിനാണോ ഓ.. ഞാൻ പേടിച്ചു..