Aksharathalukal

ഗായത്രി ദേവി -2

       മായ കാറിൽ ഉച്ചത്തിൽ അലറി.. അത് കേട്ടതും ഡ്രൈവർ പെട്ടന്ന് ബ്രയിക്കിൽ ചവിട്ടി പ്രിയയും ഒരു ഞെട്ടലോടെ മായയെ നോക്കി

      \"എന്താ.... എന്താ... പ്രിയ മായയോട് ചോദിച്ചു....\"

       \"എന്താ.. മോളെ ഡ്രൈവറും പേടിയോടെ ചോദിച്ചു..\"


       \"അത്... അത് പിന്നെ പ്രിയ ആ വീട് ആ വീട് അത്... അത്... \"

   വീട്ടിലേക്കു പോകുന്ന വഴി വലതു വശത്തായി ഉള്ള ഒരു ചെറിയ ഇടവഴി അവിടെ ഉള്ള വലിയ ആൽ മരത്തിന്റെ അടുത്തായി മായ സ്വപ്നത്തിൽ കാണുന്ന ആ വലിയ  ഇരുനില ഓട് വീട് ചൂണ്ടി കൊണ്ട് മായ അലറി..

      \" അതോ... അത് ഞങ്ങളുടെ പഴയ തറവാട് ആണ് ആരും അങ്ങോട്ട്‌ പോകാറില്ല... ഈ വീട് കണ്ടതിനാണോ ഓ.. ഞാൻ പേടിച്ചു.. ചേട്ടാ ഒന്നുമില്ല നമ്മുക്ക് പോകാം... \" പ്രിയ ഡ്രൈവറോട് പറഞ്ഞു 


       \"മം.... ഞാൻ എന്താണാവോ എന്ന് വിചാരിച്ചു... ഭാഗ്യംകൊണ്ട് ഒരു ആക്‌സിഡന്റ് ഒഴിവായി...കുട്ടി കുറച്ചു വെള്ളം കുടിച്ചോളൂ.. നമ്മുക്ക് പോകാം..\" ഡ്രൈവർ പറഞ്ഞു 

       മായ ബാഗിൽ ഉള്ള വെള്ളം എടുത്ത് കുടിച്ചു.. കാർ അവിടെ നിന്നും പതിയെ യാത്രയിൽ നീങ്ങി അപ്പോഴും പിന്നിലേക്ക് നീങ്ങുന്ന ആ വീട് മാത്രമാണ് മായയുടെ കണ്ണിൽ..


     കുറച്ചു ദൂരം പോയതും അവരുടെ കാർ    വലിയൊരു ഗേറ്റിന്റെ അടുത്തായി വന്നു നിന്നു.... കാറിന്റെ ശബ്ദം കേട്ടതും രാമൻ അങ്ങോട്ട്‌ ഓടി വന്നു...ആ ഗേറ്റ് അവർക്കായി തുറന്നു കൊടുത്തു...കാർ പതിയെ അകത്തു കയറി വിശാലമായ ആ മുറ്റത്തു നിന്നു...

       കൈയിൽ ഉള്ള ചുവന്ന തോർത്തുകൊണ്ട് മുഖം തുടച്ച ശേഷം അയാൾ കാറിന്റെ പുറകിൽ നടന്നു... കാവി മുണ്ടും കൈയില്ലത്ത ബനിയനുമായിരുന്നു രാമന്റെ വേഷം....അയാൾ ഉടനെ തന്നെ കാറിന്റെ ഡിക്കിയുടെ ഭാഗത്തേക്ക്‌ പോയി നിന്നു....അപ്പോഴേക്കും മായയും പ്രിയയും കാറിൽ നിന്നും ഇറങ്ങി..

     \"മോളെ... യാത്ര സുഖമായിരുന്നോ..\" രാമൻ പ്രിയയയോട് ചോദിച്ചു 

       \"രാമേട്ടാ... സുഖം കുഴപ്പമില്ല...\"

         \"പഠനം ഒക്കെ... എക്സാം നന്നയി എഴുതിയോ മക്കൾ രണ്ടാളും...\" 

   \"മം...\" ഇരുവരും ഒന്ന് മൂളി 

       \"ഇതാണ്  ലെ പ്രിയമോള് പറഞ്ഞ ആ ബോംബെ കുട്ടി മായ...\" രാമൻ ചോദിച്ചു 

     \"മം..\" 

       \"മലയാളം സംസാരിക്കാൻ അറിയുമോ..\" രാമൻ ചോദിച്ചു 

   \"മം... നന്നായിട്ടറിയാം...\"

  \"  ആ ... ഹാ.. \"

      \"ഞാൻ മുംബൈയിൽ ആണ് എങ്കിലും അമ്മയുടെ നാട് കേരളം തന്നെയാണ് ഇവിടെ ഇപ്പഴും അമ്മയുടെ റിലേറ്റീവ്സ് ഉണ്ട്‌...\" മായ പറഞ്ഞു 


    \"ആഹാ...\"


      അപ്പോഴേക്കും രാമൻ സംസാരിച്ചുകൊണ്ട് തന്നെ എല്ലാം  ബാഗ്കളും താഴെ ഇറക്കി... ഈ സമയം പ്രിയ ഡ്രൈവർക്കു അദേഹത്തിന്റെ വണ്ടിയുടെ ഓട്ടത്തിന്റെ കൂലിയും നൽകി..

    \"അപ്പോ ശെരി...\" ഡ്രൈവർ പറഞ്ഞു 

    \"ശെരി ചേട്ടാ... താങ്ക് യു..\"

       ഡ്രൈവർ അയാളുടെ കാറുമായി ആ ഗേറ്റ് കടന്നു പോയി... രാമൻ അവിടെ ഉണ്ടായിരുന്ന രണ്ടു ബാഗും കൈയിൽ എടുത്ത് അകത്തേക്ക് നടന്നു... പിന്നെ ഉണ്ടായിരുന്ന രണ്ടു കുഞ്ഞു ബാഗുകൾ മായയും പ്രിയയും കൈയിൽ എടുത്ത് നടന്നു...



     \"അല്ല അപ്പോ മോളു ഇവിടെ റിലേറ്റീവ്സിന്റെ വീട്ടിൽ നിന്നാണോ പഠിച്ചത്...\" അകത്തേക്ക് പോകുന്ന സമയം രാമൻ മായയോട് ചോദിച്ചു.

      \"ഏയ്യ്... അല്ല അവർക്കു ഒരു ബുദ്ധിമുട്ടാവണ്ട എന്ന് കരുതി അച്ഛൻ ഇവിടെ ഒരു വീട് വാടകക്ക് റെഡിയാക്കി തന്നു... കൂടെ സഹായത്തിനു എന്റെ വീട്ടിലെ ജോലിക്കാരിയായ ഊർമിളയും പിന്നെ ഇവിടെ ഉള്ള ഒരു തങ്കമണി ചേച്ചിയും ഉണ്ടായിരുന്നു...\"

    \"മ്മം...\"

     \" ഊർമിള നാട്ടിലേക്കു റിട്ടേൺ പോയിരിക്കുന്നു... ഞാൻ കുറച്ചു ദിവസം ഇവിടെ പ്രിയയുടെ കൂടെ നിന്നിട്ടു പോകാം എന്ന് കരുതി അതാണ്‌... \" മായ പറഞ്ഞു 

    \"മ്മം... നല്ലത് ഞങ്ങളുടെ ഗ്രാമത്തിന്റെ ഭംഗി മോളു ഇനി  ബോംബെയിൽ പോയാൽ ഒന്നും കാണാൻ കഴിയില്ല... എത്ര ദിവസം ഉണ്ടാകും... ഇവിടെ..\"

     \"അത് തീരുമാനിച്ചിട്ടില്ല ചിലപ്പോ  വൺ അല്ലെങ്കിൽ ടു വീക്ക്‌... പ്രിയ ഉടനെ പോകണ്ട എന്നാ പറയുന്നത്...\"

    \"മം..\"

      മൂന്നുപേരും നടന്നുകൊണ്ട്‌ അകത്തേക്ക് കയറുന്ന സമയം മായ ആ വീടിന്റെ മുൻ വശത്തുള്ള ആ വലിയ വാതിൽ ശ്രദ്ധിക്കാൻ മറന്നില്ല... ഉമ്മറത്ത് വലിയ രണ്ടു ചാരു കസേരകൾ കാണാം തേക്കു മരത്തിൽ ഉണ്ടാക്കിയതാണ് എന്ന് തോന്നുന്നു... പിന്നെ ആ വാതിൽ അതിൽ നിറയെ ദേവി ദേവന്മാരുടെ രൂപങ്ങൾ കൊത്തി വെച്ചിരിക്കുന്നു... ആരെയും ആകർഷിക്കുന്ന വാതിൽ എന്ന് വേണം പറയാൻ... തേക്കിന്മരത്തിൽ പണിതീർത്ത ആ വാതിൽ വീട്ടിൽ വരുന്ന എല്ലാവരെയും പുഞ്ചിരിയോടെ വരവേൽക്കുന്ന പോലെ തോന്നി മായക്ക്... രാമൻ അകത്തു കയറി പ്രിയ മോളുടെ മുറിയിൽ ആ ബാഗുകൾ വെച്ച് തന്റെ ജോലികൾ നോക്കൻ പിന്നിലേക്കുപോയി... അപ്പോഴേക്കും മായ ആ വീടിന്റെ ഭംഗി മുഴുവനും ആസ്വദിച്ചു നോക്കുന്നുണ്ടായിരുന്നു... ഹാളിൽ ഉള്ള സോഫയിൽ യാത്രയുടെ ക്ഷീണം  മാറ്റാൻ പ്രിയ ഇരിക്കുകയും ചെയ്തു....

     അപ്പോഴേക്കും അങ്ങോട്ട്‌ എല്ലാവരും വന്നു...

        \"മോളെ... പ്രിയേ നിനക്ക് യാത്ര സുഖമായിരുന്നോ... പറഞ്ഞിരുന്നു എങ്കിൽ സ്റ്റേഷനിലേക്ക് കാർ അയക്കുമായിരുന്നല്ലോ...\" പ്രിയയുടെ ചിറ്റപ്പനായ കാർത്തികേയൻ ചോദിച്ചു 

       \"ഏയ്യ് അത് വേണ്ട എന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു...\" പ്രിയ ചിറ്റപ്പനോട് പറഞ്ഞു 

       \"മം... ചേട്ടത്തിയമ്മ  അറിഞ്ഞിരുന്നോ അപ്പോൾ ശെരി...\"

      \"ചിറ്റപ്പൻ പോകുന്നില്ലെ കമ്പനിയിലേക്ക്..\" പ്രിയ ചോദിച്ചു 

       \"ഉവ്വ് പോകണം മോളെ... അല്ല ഇതാരാ ഈ കുട്ടി ഇതാണോ നീ പറഞ്ഞ മായ..\" പ്രിയയുടെ ചിറ്റമ്മ ഗോമതിദേവി ചോദിച്ചു 

        \" ആ... അതെ ഇതാണ് ഞാൻ പറഞ്ഞ മായ.. ഇവളുടെ വീട്  മുംബൈയിൽ ആണ് കുറച്ചു ദിവസം എന്റെ കൂടെ ഇവിടെ നിൽക്കാൻ.... \"

      \"മം... അമ്മക്ക് അറിയാമല്ലോ...\" കാർത്തികേയൻ ചോദിച്ചു 

      \"ഉവ്വ് ചിറ്റപ്പാ... അമ്മയോട് ഞാൻ പറഞ്ഞിരുന്നു.. ഞങ്ങൾ രണ്ടാളും വരും എന്നും കുറച്ചു ദിവസം ഇവൾ നമ്മുടെ വീട്ടിൽ താമസിക്കും എന്നും...\"

        ഇവരുടെ ഈ സംസാരത്തിനിടയിൽ മായ    അതൊന്നും ശ്രെദ്ധിക്കാതെ ആ വീടിന്റെ ചുറ്റും നോക്കുകയായിരുന്നു... എന്തൊരു ഭംഗിയാണ് ആ വീടിനു... വലിയൊരു ഹാൾ ചുറ്റും കുറച്ചു മുറികൾ ഉണ്ട്‌ പിന്നെ വലിയൊരു പടിയും കാണുന്നു അതിലൂടെ മുകളിൽ പോയാൽ അവിടെയും ഉണ്ട്‌ കുറച്ചു മുറികൾ.. വീട് കണ്ടാൽ അറിയാം ഒത്തിരി ആളുകൾ അതായത് കൂട്ടുകുടുംബമായി കഴിയുന്നു എന്ന്... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കൂട്ടുകുടുംബ കഥയൊക്കെ എന്നാൽ താൻ ആദ്യമായാണ് ഇതൊക്കെ കാണുന്നത് മുംബൈയിൽ ഓരോ ഫ്ലാറ്റിലും ഓരോ കുടുംബമായി കഴിയുന്നവരാണ് ഉള്ളത്... മായ ഓരോന്നും അങ്ങനെ ആലോചിച്ചു നിൽക്കുന്ന സമയം അങ്ങോട്ട്‌ ഗംഗാദേവി വന്നു... മുകളിലെ മുറിയിൽ നിന്നും പടിയിറങ്ങി വരുന്ന അവരെ വീട്ടിലുള്ളവർ വളരെ ബഹുമാനത്തോടെ നോക്കുന്നത് മായ ശ്രെധിച്ചു...

         തടിയും അതിനൊത്ത നീളം ഉള്ള അവരെ കണ്ടതും മായ നോക്കിനിന്നു.. വലിയൊരു ചുവന്ന പൊട്ടും കഴുത്തിൽ ഒരു ചെറിയ താലിയും വലിയൊരു ആരവും  ഭരിച്ചിരുന്ന ഗംഗാദേവി താഴേക്കു ഇറങ്ങി വന്നു...

         \"എന്തിനാ എല്ലാവരും ഇവിടെ ഇങ്ങനെ ഒത്തുചേർന്നിരിക്കുന്നത്...\" ഗംഗാദേവി ചോദിച്ചു 

     \"അത് പിന്നെ ചേച്ചി മോളു വന്നതുകൊണ്ട്...\" ഗോമതിദേവി വാക്കുകൾ മുഴുമിപ്പിക്കാതെ നിർത്തി....

         \"മ്മം... അവൾ വന്നല്ലോ കണ്ടല്ലോ... മതി എല്ലാവരും അവരവരുടെ ജോലികൾ കൃത്യമായി ചെയുക...അത് മറക്കണ്ട...\" ഗംഗാദേവി പറഞ്ഞു 

    \"ശെരി ചേച്ചി...\" ഗോമതിദേവി അല്പം താഴ്ന്നുകൊണ്ട് പറഞ്ഞു 

         \"അമ്മേ ഇത് മായ...\" പ്രിയ അതിനിടയിൽ കയറി പറഞ്ഞു 

           \" മം... കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മുറിയിൽ പോയി ഫ്രഷ് ആയിട്ടു വാ രണ്ടാളും...\" അമ്മ ഗംഗാദേവി പറഞ്ഞു 


      \"മ്മം..\"

        \"സമയമായി ചായകുടിക്കാൻ ഒന്നും ഇതുവരെ ടേബിളിൽ എത്തിയില്ലേ...\" ഗംഗാദേവി ഗൗരവത്തോടെ ചോദിച്ചു

   \" ദാ ചേച്ചി ഉടനെ കൊണ്ടുവരാം... \" ഗോമാതിദേവി പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു 


        \"എന്താ  കാർത്തികേയാ... ഓഫീസിലേക്ക് പോകാൻ സമയം ആയില്ല എന്നുണ്ടോ....\" ഗംഗാദേവി ചോദിച്ചു 

        \"അത് പിന്നെ ഞാൻ...\" 

       \"മം... ഒഴിവുകഴിവുകൾ പറയാതെ ചെയ്യുന്ന ജോലി കൃത്യമായി ചെയുക...


     \"മം..\"


       ഇതെല്ലാം മുറിയിലേക്ക് പോകുന്ന സമയം മായ ശ്രെദ്ധിച്ചിരുന്നു... മായ മുന്നോട്ടു നടക്കാതെ മടിച്ചു നിന്നതും പ്രിയ ഉടനെ കൈയിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി... അപ്പോഴേക്കും ടേബിളിന്റെ മേൽ അന്ന് രാവിലെ കഴിക്കാൻ ഉള്ള ദോശയും സാമ്പാറും തക്കാളി ചട്ണിയും എത്തിയിരുന്നു... ഈ സമയം തന്നെ പ്രിയയും മായയും അവരുടെ മുറിയിൽ എത്തുകയും കൊണ്ടുവന്ന ബാഗിൽ നിന്നും മായ ചുരിദാർ കൈയിൽ എടുക്കുകയും  ചെയ്തു..

        \"അല്ല ടി നിന്റെ അമ്മ...\" മായ പ്രിയയോട് ഒരു കാര്യം ചോദിക്കാൻ തുടക്കം കുറിച്ചു 

           \"ആ ടോപ്പിക് നമ്മുക്ക് സംസാരിക്കാം പക്ഷെ ഇപ്പോൾ അല്ല അതിനുള്ള ടൈം ആവട്ടെ ആദ്യം നമ്മുക്ക് ഒന്ന് ഫ്രഷ് ആയി  വരാം പിന്നെ ബാക്കി കാര്യങ്ങൾ..\" പ്രിയ ആ സംസാരം അവിടെ വെച്ചു തന്നെ അവസാനിപ്പിച്ചു 

      \"മം..\" മായ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല 

         മായ കുളിക്കാൻ പോയി... അവൾ വന്നതിനു ശേഷം പ്രിയയും ബാത്റൂമിൽ കയറി... കുളിച്ചു.. ഇരുവരും മുറിയിൽ ഇരിക്കുന്ന സമയം ഭാനു അങ്ങോട്ട്‌ വന്നു... കതകിൽ മുട്ടി.. ശബ്ദം കേട്ടതും പ്രിയ കതക് തുറന്നു...

        \"ഫ്രഷ് ആയി എങ്കിൽ ചായ കുടിക്കാൻ അമ്മ കൊച്ചിനോട് കൂട്ടുക്കാരിയോടും വരാൻ പറഞ്ഞു...\" ഭാനു പറഞ്ഞു 

        ഇരുവരും ഭാനുവിന്റെ കൂടെ പുറത്തേക്കു പോയി... ചായ കുടിച്ച ശേഷം മുറിയിൽ വന്നു കിടന്നു... രണ്ടാളും ഏകദേശം ഉച്ചവരെ മുറിയിൽ തന്നെ കിടന്നുറങ്ങി..

         ഉച്ച തിരിഞ്ഞതും ഇരുവരും മുറ്റത്തേക്ക് പോയി... വീടിന്റെ പുറകിൽ ആയി കാണുന്ന കൊച്ചു പൂന്തോട്ടത്തിൽ ഉള്ള സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ ചെയ്യറുകളിൽ ഇരുന്നു

     \"നല്ല ചന്തമുള്ള പൂക്കൾ...\" മായ പറഞ്ഞു 

        \"മം..  ശെരിയാ ഇവ ഓരോന്നും എന്റെ അമ്മ നോക്കി വളർത്തിയതാണ്... ഇതുപോലെയാണ് എന്റെ അമ്മ ഈ കുടുംബത്തെയും നോക്കി വളർത്തുന്നത്..\"

       \"എന്നുവെച്ചാൽ...\" മായ സംശയത്തോടെ ചോദിച്ചു 

        \"എന്നുവെച്ചാൽ എന്റെ അമ്മയാണ് ഈ കുടുംബത്തിനു വേണ്ടി ഇവിടെ ഉള്ളവർക്ക് വേണ്ടിയും ഓരോന്നും നോക്കി ചെയുന്നത്... ഇവിടെ മൊത്തം  ആളുകളെയും നോക്കുന്നത് അമ്മയാണ്....\"

    \" എങ്ങനെ...\" മായ പ്രിയ സംസാരിക്കുന്നതും ഇടയ്ക്കു കയറി ചോദിച്ചു 
   

         ഇവിടെ എന്റെ ചിറ്റമ്മ അവരുടെ രണ്ടു കുട്ടികൾ ഭർത്താവും പിന്നെ എന്റെ ചേട്ടനും അച്ഛനും അമ്മയും പിന്നെ ഞങ്ങളുടെ വലിയമ്മയുടെ ഭർത്താവിന്റെ ചേട്ടനും ഞങ്ങളുടെ വലിയമ്മ ഗായത്രി ദേവി അവർ ഇന്ന് ജീവിച്ചിരിപ്പില്ല പക്ഷെ അവരുടെ ഭർത്താവിന്റെ ചേട്ടന്റെ കുടുംബവും എന്റെ അമ്മയാണ് നോക്കുന്നതും ഇങ്ങോട്ട് കൊണ്ടുവന്നത് അവർക്കു ഒരു മോൻ ഉണ്ട്‌... എന്റെ അമ്മയുടെ ഗൗരവം ഈ കുടുംബത്തിനു വേണ്ടിയാണ്... അമ്മയാണ് ഞങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലും...ഞങ്ങൾ ഈ നിലയിൽ കഴിയുന്നതിനും ഓരേ ഒരു കാരണക്കാരി എന്റെ അമ്മയാണ്... നീ മുൻപ് കണ്ടു പേടിച്ച ആ തറവാട് അത് ഞങ്ങളുടെയാണ്... അത് വാസ്തു ശെരിയല്ലാതെ പണിത  വീടാണ്.. ഞങ്ങളുടെ മുത്തശ്ശൻ ആണ് ആ വീട് പണിതത്... അവിടെ പാൽ കച്ചാലിന്റെ അന്ന് തന്നെ പാൽ മുറിഞ്ഞു പോവുകയും തീ പിടിത്തം ഉണ്ടായത്തും എല്ലാം അമ്മ ഭയപ്പെടാൻ കാരണമായി... അത് മനസിലാക്കിയ അമ്മ ഉടനെ തന്നെ ജ്യോത്സ്യനെ കാണുകയും പ്രേശ്നങ്ങൾ അറിയുകയും ചെയ്തു...അവിടെ ഇനിയും ഞങ്ങളുടെ കുടുംബം താമസിച്ചാൽ അത് ആപത്താണ് എന്ന്  അറിഞ്ഞതും എന്റെ അമ്മ ഈ പുതിയവീട് പണിയാൻ തീരുമാനിച്ചു എന്നാൽ അമ്മയുടെ ആ തീരുമാനത്തിൽ ആരും കൂട്ട് നിലന്നില്ല... എല്ലാവരും അമ്മയെ കുറ്റം പറഞ്ഞു എങ്കിലും അമ്മ പുതിയ വീട് പണിതു അവരുടെ സ്വർണങ്ങൾ വിറ്റും മറ്റും ഒരു കൊച്ചു വീട്.... അമ്മ വീട് പണി മുഴുപ്പിക്കാത്തതിന് മുൻപ് മുതൽ അവിടെ അനർത്ഥങ്ങൾ സംഭവിക്കാൻ തുടങ്ങി.... ഒടുവിൽ ഒരു ദിവസം മുത്തശ്ശന്റെ പിറന്നാൾ ദിനം വീടിന്റെ ചുവർ ഇടിഞ്ഞു വീണു... അതോടെ അവിടെ താമസിക്കണ്ട എന്ന തീരുമാനം എല്ലാവരും തീരുമാനിച്ചു... ഒടുവിൽ ഈ പുതിയ വീട് അതായതു ഈ വീട്ടിലേക്കു എല്ലാവരും വന്നു... ഇങ്ങോട്ട് വന്നത് മുതൽ ബിസിനസും വർധിച്ചു അതിൽ പിന്നെ എന്റെ അമ്മ എന്തു പറഞ്ഞാലും അനുസരിക്കുന്നവയി ഇവിടെ ഉള്ളവർ...എന്റെ മുത്തച്ഛൻ പോലും....\"

    \"മം..\"

     \"എന്റെ അമ്മ ഇല്ല എങ്കിൽ ഞങ്ങൾ ആരുമില്ല...ഈ വീട് പണിയുമ്പോൾ അച്ഛൻ പോലും അമ്മയെ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു എങ്കിലും അമ്മ അമ്മയുടെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല... അതിൽ പിന്നെ അമ്മയുടെ തീരുമാനങ്ങൾക്ക് എല്ലാവരും വില കല്പിച്ചു തുടങ്ങി...\"

     \"മം... മനസിലായി..\"


       ഇരുവരും കുറച്ചു നേരം ഒന്നും പറയാതെ മൗനം. പാലിച്ചു അപ്പോഴേക്കും ഭാനു അവർക്കായി ചായ അങ്ങോട്ട്‌ കൊണ്ടുവന്നു.. ചായ കുടിച്ച ശേഷം മായ ചുറ്റും ഉള്ള പൂക്കൾ അവളുടെ ഫോണിൽ ഫോട്ടോകൾ പകർത്തി ...അവർ കുറച്ചു നേരം അവിടെ സമയം കളയുന്ന സമയം മായയുടെ അമ്മ ഫോൺ ചെയ്തു.


      \"ഹലോ.. മോളെ നീ പ്രിയയുടെ വീട്ടിൽ എത്തിയോ...\"

      \"മം.. എത്തി അമ്മ... ഞാൻ പറഞ്ഞില്ല ക്ഷമിക്കണം....\"

      \"അത് സാരമില്ല... അവിടെ എല്ലാവർക്കും സുഖമാണോ എല്ലാവരെയും പരിചയപെട്ടോ നീ...\"

      \"പരിചയപെട്ടു തുടങ്ങുന്നേ ഉള്ളു.... ഇവിടെ എല്ലാവർക്കും സുഖം...\"

     \"എന്ന തിരിച്ചു വരുന്നത്...\"

     \"അത് ഞാൻ ഒരു  ടു വീക്ക്‌ നിൽക്കട്ടെ എന്നിട്ടു വരാം..\"

      \"ശെരി...പിന്നെ നീ വരുന്നതിനു മുൻപ് അമ്മാവന്റെ വീട്ടിൽ പോയിട്ട് വന്നാൽ മതി..\"

     \"മം.. ശെരി മ്മാ..\"


      അങ്ങനെ ഇരുവരും ഫോൺ കട്ട്‌ ചെയ്തു...കൂടുതൽ ഒന്നും സംസാരിക്കാൻ നില്കാതെ മായയും പ്രിയയും വീട്ടിലേക്കു നടന്നു...

     രാത്രി അത്താഴം കഴിക്കാൻ ടേബിളിന്റെ മുന്നിൽ ഇരിക്കുന്ന സമയം ആ വീട്ടിലെ എല്ലാവരെയും മായ കാണുകയും പരിചയപെടുകയും ചെയ്തു.. അത്താഴം കഴിച്ചതിനു ശേഷം പ്രിയയും മായയും കിടക്കുന്ന സമയം മായ വീണ്ടും വിയർക്കാൻ തുടങ്ങി... അന്നേരം ആരോ അവളുടെ കാലിലും തലയിലും മാറി മാറി തഴുകുന്നത് പോലെ തോന്നിയ മായ പതിയെ അവളുടെ കണ്ണുകൾ തുറന്നു... ഇരുള്ളിൽ ഒരു കറുത്ത നിഴൽ അവളെ നോക്കുന്നത് അവൾ കണ്ടു.... അവൾ അങ്ങാതെ ഒരു പ്രതിമ കണക്കെ കിടന്നു കണ്ണുകൾ ഇറുക്കി അടച്ചു... ആ രൂപം അവളുടെ അരികിൽ വന്നു....അവളുടെ കാതിന്റെ അടുത്തായി ആ രൂപം തലതാഴ്ത്തി ഒരു  ചുടുള്ള ശ്വാസം അവളുടെ കാതിൽ പതിഞ്ഞു...

       \"മോളെ  മായേ...മോളെ നിനക്കായ് നിനക്കായ്‌ മാത്രമാണ് നിന്റെ വരവിനു വേണ്ടിയാണ് ഞാൻ ഇവിടെ  വര്ഷങ്ങളായി കാത്തിരിക്കുന്നത്....\"ആ രൂപം അവളുടെ കാതിൽ പറഞ്ഞു

      മായ  വിറക്കാൻ തുടങ്ങി... അവളുടെ ഭയം ശരീരത്തിൽ വിയർപ്പിന്റെ തുള്ളികൾ ഉണ്ടാക്കി... എങ്കിലും മായ പതിയെ വിറയലോടെ കണ്ണുകൾ  തുറന്നു തന്റെ ചെവിയുടെ അരികിൽ ആയി അവൾ നോക്കി... അപ്പോൾ അവളുടെ അരികിൽ ഉണ്ടായിരുന്ന ആ  മനുഷ്യരൂപത്തിന്റെ രണ്ടു കണ്ണുകളിൽ കണ്ട ചോര തുള്ളികൾ കണ്ടതും അവൾ അലറി വിളിച്ചു...


  തുടരും 



ഗായത്രി ദേവി -3

ഗായത്രി ദേവി -3

4.5
1822

          മായ ആ രൂപത്തെ നോക്കി അലറി... അപ്പോഴേക്കും  പ്രിയ എഴുന്നേറ്റു... എങ്കിലും അവൾ ലൈറ്റ് ഓൺ ചെയ്യാനോ കട്ടിലിൽ നിന്നും എഴുനേൽക്കാനോ ശ്രെമിച്ചില്ല      \"ഓ... ന്റെ മായേ നീ ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ... \" പ്രിയ ഒരുഭാഗത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു..  അപ്പോഴും ആ സ്ത്രീ രൂപം മായയെ നോക്കി നിൽക്കുണ്ടായിരുന്നു... ആ രൂപം പതിയെ അവളുടെ അരികിൽ നിന്നും ചുമരിലേക്ക് നടന്നു മറന്നു പോയി.. മായ അവളുടെ ഉറക്കം പോയ നിലയിൽ എഴുനേറ്റിരുന്നു...     ഇത്രയുംദിവസം തനിക്കു ഒരു വീടിന്റെ സ്വപ്നം ആയിരുന്നു... ഇതിപ്പോ നേരിട്ട് ഒരു ആത്മാവ് എന്റെ കണ്ണിൽ കാണുന്നു.. ആ ആത