Aksharathalukal

ഭൂമിയും സൂര്യനും42

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 42
𝙱𝚢 @_jífní_
    
_______________________________________



\"ഈശ്വര... ഇത് എന്നെ കൊണ്ടാവാതെ പോകാനുള്ള വഴി വല്ലതും ആണോ...\"

എന്നും മനസ്സിൽ കരുതി ഞാൻ ഞാൻ വേഗം കാറിൽ നിന്നിറങ്ങി അപ്പൊ ഉണ്ട് ആ കാലമാടൻ ഒരു കീ കയ്യിലിട്ട് കറക്കി കൊണ്ട് അങ്ങേരെ ബുള്ളറ്റ് ലക്ഷ്യം വെച്ച് നടക്കുന്നുണ്ട്.
അപ്പൊ അത് തന്നെ അങ്ങേരെ മനസ്സിലിരിപ്പ് എന്നെ കൊണ്ട് പോകാതെ പോകാൻ. അല്ലെങ്കിൽ എന്നെ കൊണ്ട് അയാലെ ബൈക്കിൽ കൊണ്ട് പോകാൻ.. മോനെ ഈ പരിപ്പ് ഇവിടെ വേവില്ല.... എന്നും മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ബുള്ളറ്റിന്റെ മുന്നിൽ പോയി നിന്ന്. അപ്പോയെക്കും ആ കാലമാടാൻ ബുള്ളറ്റിൽ കേറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്തിരുന്നു.

\"എന്താടി മുന്നിൽ വാ തുറന്ന് നില്കുന്നെ... മരിക്കാൻ പൂതിയായോ.\"(സാർ )

\"ന്താ ഇയാളെ ഉദ്ദേശ്യം... എന്നെ കൊണ്ട് ഒന്നും വയ്യ നിങ്ങളെ കൂടെ ബുള്ളറ്റിൽ വരാൻ.\"( ബുള്ളറ്റിൽ പോകാൻ ഭയങ്കര പൂതി ആണെങ്കിലും ഞാൻ കുറച്ചു വെയിറ്റ് ഇട്ട് നിന്ന് )

\"പിറകിൽ ഇരിത്തി കൊണ്ട് പോകാൻ പറ്റിയ ഒരു ചെരക്കും. വേണെങ്കിൽ നടന്ന് പോയി ബസ് കേറി പോരെ...\"

എന്നും പറഞ്ഞോണ്ട് ഞാൻ എന്തെങ്കിലും പറയും മുമ്പ് എന്റെ സൈഡിലൂടെ പോയി ആ കുരിപ്പ്.

\"ഈശ്വരാ.... എന്റെ ഇന്നത്തെ ക്ലാസ്സ്‌...\" ന്റ മനസ്സ് ആത്മഗതിച്ചു.

\"മോളെ നീ പോയില്ലേ....\" അപ്പോഴാണ് പപ്പയും അമ്മയും ഇറങ്ങി വന്നത്.

\"അതിന് അമ്മന്റെ മോന്ക് എന്നെ പറ്റണ്ടേ....\" (ഞാൻ )

\"സാരല്യ നീ ആ പറഞ്ഞത് അവന് പിടിച്ചിണ്ടാവില്ല അതാകും. മോളെ ഞാൻ ട്രോപ് ചെയ്യാ...\" എന്ന് പറഞ്ഞു അച്ഛൻ കാറിന്റെ കീ എടുക്കാൻ നിന്ന്.

\"വേണ്ട അച്ഛാ....\"
ക്ലാസ്സിൽ പോകാൻ ഇജ്ജിരി മടിയുള്ള കൂട്ടത്തിൽ ആയത് കൊണ്ട് ഞാൻ ആ അവസരം അങ്ങട്ട് മുതലാക്കി..

\"അതെന്താ മോളെ അച്ഛൻ കൊണ്ടാക്കി തരും നിന്നെ.\"(അമ്മ.)

\"അതൊന്നും വേണ്ട അമ്മേ... ഇന്ന് കോളേജിൽ സമരമോ മറ്റെന്തൊക്കെയോ ഉണ്ട്. അത് കൊണ്ട് ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടകൊള്ളൂ.. അതും അമ്മയുടെ മകന്റെ ക്ലാസ്സ്‌ ആകും അധികം. അപ്പൊ അത് എനിക്ക് സാർ നൈറ്റ് എടുത്ത് തന്നോളും. ഇന്ന് ഞാൻ പോണില്ല.\" 

ക്ലാസ്സ്‌ പോയിട്ട് ഡൌട്ട് പോലും അങ്ങേര് ഇൻക് ക്ലിയർ ചെയ്ത് തരില്ലാ എന്ന് നന്നായിട്ട് അറിയാ എങ്കിലും ലീവെടുക്കാൻ വേണ്ടി ഞാൻ അങ്ങട്ട് തട്ടി വിട്ടു.

\"എന്നാ ഇന്ന് പോണ്ട... എനിക്കും പപ്പക്കും കൂടി എന്റെ വീട് വരെ ഒന്ന് പോകാൻ ഉണ്ട് നീ ഉണ്ടല്ലോ വീട്ടിൽ അപ്പൊ അടച്ചിട്ടു പോകണ്ടല്ലോ...\"(അമ്മ )

\"എന്താ നീ ഈ പറയുന്നേ മോൾക് തനിച് പേടിയാവില്ലേ.\"(പപ്പ )

\"ഇല്ല അച്ഛാ എനിക്ക് പേടിയൊന്നും ആകില്ല. നിങ്ങൾ പൊക്കോള്ളു...\"(ഞാൻ )

അങ്ങനെ ഞാൻ റൂമിലേക്ക് പോയി ബാഗ് കട്ടിലിലേക്ക് ഇട്ട് കൊണ്ട് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത്. ഫോൺ കയ്യിലെടുത്തു.

വീട്ടിലേക്ക് വിളിച്ചിട്ട് one വീക്ക് കഴിഞ്ഞിണ്ട്. ഇങ്ങോട്ട് കുറെ കാൾ ഉണ്ടെങ്കിലും ഞാൻ അറ്റന്റ് ചെയ്തിട്ടില്ല. ഇടക്ക് സാറിന്റെ ഫോണിലേക്ക് വിളിക്കും അതും ഞാൻ എടുക്കില്ല. സാറിന് ചില ഡൌട്ട്സ് ഉണ്ട് എന്താ ഞാൻ സാറിന്റെ ഫോണിലേക്ക് വിളിച്ചിട്ടും എടുക്കാതെ എന്ന് അപ്പൊ ഞാൻ പറഞ്ഞു \"ഇയാളെ ഫോണിൽ ഒരാളോട് എനിക്ക് സംസാരിക്കണ്ട എന്ന്.\" അല്ല പിന്നെ.
എന്തായാലും ഒന്ന് വിളിച്ചു നോക്കാ എന്ന് കരുതി ഞാൻ അമ്മയുടെ നമ്പറിലേക്ക് അടച്ചു.
ഒറ്റ കാളിൽ തന്നെ അമ്മ ഫോൺ എടുത്ത്. വല്യ ഉഷാറില്ലാതെ ഞാൻ കുറച്ചു നേരം സംസാരിച്ചു അവിടത്തെ വിവരങ്ങൾ ഒകെ ചോദിച്ചറിഞ്ഞു ഫോൺ വെച്ച് താഴെ അമ്മയുടെ അടുത്തേക്ക് പോയി.

എന്നിട്ട് അടുക്കള കാര്യത്തിൽ ഒകെ അമ്മയെ സഹായിച്ചു അടിച്ചുവാരി തുടക്കാൻ വരുന്ന ചേച്ചിയോട് കുറെ തള്ളിമറിച്ചു ഇരുന്ന്.
ഒരു പതിനൊന്നു മണിയൊക്കെ കഴിഞ്ഞ ശേഷം അമ്മ പോയി. രണ്ട് മൂന്ന് ദിവസത്തിന് ശേഷമേ തിരിച്ചു വരൂ. അടുത്ത ആഴ്ച്ച അങ്കിളിന്റെ മകളെ കല്യാണം ആണ്. അപ്പൊ അതിന്റെ ഡ്രസ്സ്‌ ആഭരണം ഒകെ എടുക്കാൻ വേണ്ടിയാ അമ്മയെ അവർ വിളിച്ചത്. സാറിനും എനിക്കും ലീവ് ഇല്ലല്ലോ എന്ന് കരുതി ഞങ്ങളെ ഒന്ന് വിളിച്ചത് പോലും ഇല്ലാ. ഒരു വട്ടം ഒരേ ഒരു വട്ടം ചോദിച്ചിരുന്നെങ്കിൽ ഞാൻ എന്നോ ലീവ് എടുത്തിരുന്നു. ഇനി പഠിത്തം നിർത്തണമെങ്കിൽ അതും ചെയ്യുമായിരുന്നു. പക്ഷെ ഒന്ന് വിളിച്ചില്ല. മ്മക്ക് സങ്കടം ഒന്നും ഇല്ലാ എന്നാലും ഒരു വെസ്‌മം.

പിന്നെ സങ്കടം ഒക്കെ ഒരു കാര്യം ഓർത്തിട്ടാണ് ഈ ഒരു ആഴ്ച ഞാനും ആ കാലമാടനും ഒറ്റക്ക് ആണല്ലോ . അമ്മ ഉണ്ടാകുമ്പോ ഞാൻ ഫുൾ ടൈം അമ്മയുടെ കൂടെ സൊറ പറഞ്ഞു നടക്കും. രാത്രി മാത്രം കാലമാടന്റെ തിരുമോന്ത കണ്ടാ മതിയല്ലോ. ഇനിയിപ്പോ ഒന്നിങ്കിൽ ഞാൻ ബോറടിച്ചു ചാവും അല്ലെങ്കിൽ ആ കുരിപ്പിനോട് തല്ല്കൂടി ചാവും.

അങ്ങനെ ഓരോന്നു ഓർത്തു കൊച്ചുടീവിയിൽ ഡോറബുജിയും കണ്ടിരുന്നപ്പോഴാണ് മ്മക്ക് ഒരു കാര്യം ഓർമ വന്നത്.

------------------------------------------------------------
*സോഫി*

ഞങ്ങൾ അഞ്ചു പേരും കോളേജിൽ എത്തി ക്ലാസിലേക്ക് കയറാതെ ഭൂമിയെയും കാത്ത് നിൽക്കാണ്. എത്ര ആയിട്ടും അവൾ വരുന്നത് കാണുന്നില്ല. ഗേറ്റിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോയാണ് ഞാൻ ആകാശ് സാറിനെ കണ്ടത്.

\"ഹായ് sir ഗുഡ് മോർണിംഗ്.\"
എന്ന് പറഞ്ഞു വിഷ് ചെയ്ത് ഞാൻ സാറിന്റെ അടുത്തേക്ക് പോയി.

\"ഗുഡ് മോർണിംഗ് സോഫിയാ...\"(sir )

\"സാർ... ഋഷി സാർ എത്തിയോ...\"(ഞാൻ )

\"ഇല്ലാ.. ഞാൻ അവനെയാ കാത്ത് നിൽകുന്നെ \"(sir )

\"ഭൂമിയെയും കണ്ടില്ല. അതാ ഞങ്ങൾ ഇവിടെ നിൽക്കുന്നത്.\"(ഞാൻ )

\"അവൾ വന്നാ ക്ലാസിലേക്ക് വന്നോളും അവർ രണ്ട് പേരും സംസാരിച്ചു വരുന്നുണ്ടാകും... അവളെ കാത്ത് ക്ലാസ് കളയണ്ട പോകാൻ നോക്ക്.\"

എന്ന് പറഞ്ഞോണ്ട് sir പോയി.

ഹോ പിന്നെ ഇന്ന് വരെ ആരും പറഞ്ഞിട്ട് കേൾക്കാത്ത ഞങ്ങളെ ഇപ്പൊ അടുത്ത് വന്ന അയാളെ പേടിച് ക്ലാസിൽ പോക... സാർ പിന്നെ എങ്ങോട്ടാ പോയത് ഒന്നൊന്നും ഞങ്ങൾ ശ്രദ്ധിച്ചീല. ഫെബിയും നിസും കൂടി ലൈബ്രറിയിൽ പോയി. ഞാനും അക്കും ഫാസിയും കത്തിയടിച്ചു ഇരുന്ന്.

-----------------------------------------
*ഋഷി*


ഞാൻ കോളേജിൽ എത്തിയപ്പോ ഉണ്ട് മുമ്പിൽ തന്നെ ഭൂമിയുടെ വാലുകൾ. പക്ഷെ അവളില്ല. വരുന്ന വഴിക്ക് ഒരു പഴയ കൂട്ടുകാരനെ കണ്ട് നിന്ന് സംസാരിച്ചു ഞാൻ നേരം വൈകീട്ട് ഉണ്ട്. എന്നിട്ടും അവൾ എന്തേ എത്താഞ്ഞേ. ഇനി ഞാൻ കൊണ്ട് വരാഞ്ഞിട്ട് ആ കുരിപ്പ് വന്നുണ്ടാവില്ലേ.പപ്പ അവളെ ബസ് സ്റ്റോപ്പിലേക്ക് ആക്കി കൊടുക്കും എന്നറിയുന്നത് കൊണ്ടാ ഞാൻ അവൾക്കിട്ട് ഒരു പണി പണിതത്. പക്ഷെ അവൾ അത് മൊതലാക്കി ലീവെടുത്തെന്ന് തോന്നുന്നു. എന്നൊക്കെ ചിന്തിച് നിന്നപ്പോയാണ് എന്റെ കണ്ണുകൾ മറ്റൊരു കാഴ്ചയിൽ ഉടക്കിയത്. ആൽമരതിന്റെ ചുവട്ടിൽ ഇരുന്ന് സോഫിയെ തന്നെ നിരീക്ഷിക്കുന്ന രണ്ട് കണ്ണുകൾ.

അമ്പഡാ അപ്പോ ചെക്കൻ വെറുതെ അല്ല ഭൂമിയെയും സോപ്പിട്ടു എന്നോട് ഇവരെ പറ്റി ചോദിച്ചറിയുന്നത്.
ആളാരാന്ന് ഇങ്ങൾക്ക് മനസിലായില്ലേ മ്മളെ ചങ്കും കരളുമായ ആകാശ് തന്നെ. സോഫി ആണെങ്കിൽ ഫാസിനോടും അക്കുനോടും ഭയങ്കര കത്തിയടിയിലാണ് ..ആകാശ് നോക്കുന്നത് ഒന്നും അറിഞ്ഞിട്ട് പോലും ഇല്ല.

അവരെ രണ്ടാളെയും മാറി മാറി നോക്കിയപ്പോഴാണ് ബാക്കിൽ നിന്ന് എന്നെ ആരോ വിളിച്ചത്.


\"ഋഷി സാർ.....\"

തിരിഞ്ഞു നോക്കിയപ്പോ ഫെബി ആണ്.

\"എന്താ ഫെബിന.\"(ഞാൻ )


\"സാർ ഭൂമി ലീവ് ആണോ ഇന്ന്.ഇത്ര ടൈം ആയിട്ടും വന്നില്ല.\"(ഫെബി )

\"അതെ അവൾ ലീവാണ് ഇന്ന്. അവൾക് സുഖമില്ല.\"(ഞാൻ )


\"എന്ത് പറ്റി സാർ... ഹോസ്പിറ്റലിൽ കാണിച്ചില്ലേ.. \"

വെപ്രാലപ്പെട്ടുള്ള അവളുടെ ചോദ്യം കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ഫ്രണ്ട്‌സ് ആയ ഇങ്ങനെ വേണം. എന്താ സ്നേഹം. എനിക്കുണ്ട് മൂന്ന് ഫ്രണ്ട്‌സ് സുഗല്ലാന്ന് കേട്ടാ ഇരുന്ന് ചിരിച്ചോളും. എന്നാലും പാവ അവന്മാർ.


\"എന്താ ചെയ്യാ ഫെബി തലക്കാ സുഖല്ലാത്തത്. ഷോക്ക് അടിപ്പിക്കേണ്ടി വരും എന്നാ ഡോക്ടർസ് പറയുന്നത്.\"

എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു അപ്പൊ തന്നെ ഫെബിയുടെ ഭാവം ഒകെ മാറി. മുഖത്ത് ദേഷ്യവും സങ്കടവും എല്ലാം മിന്നിമറഞ്ഞു.

\"ഹോ വല്യ ജോക്ക് ആണോ സാറെ ഇത്. അല്ലെങ്കിലും സാറിന് എല്ലാം ജോക്ക് ആണല്ലോ.... എന്തിനാ സാറെ അവളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ... അവൾ ആദ്യമേ പറഞ്ഞതല്ലേ കല്യാണത്തിൽ നിന്ന് പിന്തിരിയാൻ. പിന്നെന്തിനാ ഇഷ്ടല്ലാതെ അവളെ കഴുത്തിൽ താലി ചാർത്തിയത്. എന്തിനാ സാറെ...\" അവൾ വല്ലാത്ത സങ്കടത്തിൽ എന്റെ മുഖത് നോക്കി ചോദിച്ചു.


ഇവളെന്താ ഇങ്ങനെ ഒകെ സംസാരിക്കുന്നെ. അവൾ ക്ക് സമ്മദം അല്ലെന്ന് പറഞ്ഞൂടെ കല്യാണത്തിന്. പിന്നെ അവൾ എന്നെയും കഷ്ടപ്പെടുത്തുന്നുണ്ടല്ലോ 

\"ഫെബിന അവൾ ചെയ്യുന്നേ എല്ലാം ശരിയാകും അല്ലെ. അവളെന്തിനാ കല്യാണത്തിന് സമ്മതിച്ചേ... ഇഷ്ട്ടല്ലങ്കിൽ വേണ്ടാന്ന് പറഞ്ഞൂടെ അവൾക്. കല്യാണം കയിഞ്ഞ് ഇത്ര ആയിട്ടും അവളെന്താ ഇറങ്ങി പോകാതെ. എന്റെ വീട്ടിൽ നിന്നിട്ട് അല്ലെ ഞാൻ കഷ്ടപ്പെടുത്തുന്നെ... സഹിക്കാൻ വെയ്യെങ്കിൽ ഇറങ്ങി പോകാൻ പറ തന്റെ ഫ്രണ്ടിനോട് \"

ഞാനും അവളോട് നല്ല ദേഷ്യത്തിൽ തന്നെ പറഞ്ഞു.ആ ഭൂമി എന്തൊകെ ആണാവോ എന്നെ കുറിച് പറഞ്ഞു കൊടുത്തിട്ടുള്ളെ എന്ന് ആർക്കറിയാം. നല്ല അച്ചടക്കം ഉള്ള സ്റ്റുഡന്റ് ആയിരുന്നു. ഇപ്പോ എന്നോട് ഇങ്ങനെ ഒകെ സംസാരിക്കുന്നെ കണ്ടില്ലേ...


\"ഇനിയും ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാ അവൾ സാറിന്റെ വീട്ടിൽ നിൽകുന്നെ. എന്തും സഹിച്ചു നിൽകുന്നത് ഒരിക്കെ അവളുടെ പ്രാണൻ അവളെ തിരഞ്ഞു വരും എന്ന പ്രതീക്ഷയിലാ അങ്ങനെ വരുമ്പോൾ അവൾ മരിച്ചെന്നു ആരും പറയാതിരിക്കാൻ വേണ്ടിയാ... അല്ലെങ്കിൽ എന്നോ ജീവൻ ഒടുക്കും അവൾ. ഒരിക്കെ അതിന് മുതിർന്നതും ആണ്. പിന്നെ സാറെ അവളുടെ സ്നേഹം ഒന്നും അനുഭാവിക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് ഇല്ല. സ്നേഹിച്ചാൽ പ്രാണൻ വെടിയുന്ന വരെ പ്രാണൻ പറിച്ചു തന്നു സ്നേഹിക്കും അവൾ. മനഃപൂർവ്വം ആരെയും വേദനിപ്പിച്ചിട്ടില്ല അവൾ സ്വയം കരഞ്ഞിട്ടെ ഒള്ളൂ.. സാർ അവളെ ഒരിക്കെ സ്നേഹിക്കും ആ സ്നേഹം അവളുടെ കരച്ചിൽ ഇല്ലാതെ ആകും എന്നൊക്കെ ഞങൾ ഒത്തിരി സ്വപ്നം കണ്ടു. പക്ഷെ സാറിന് 100 ൽ ഒരു ശതമാനം പോലും അവളെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടല്ലേ സ്നേഹിക്കാൻ കഴിയുന്നെ .\"(ഫെബി )

ഇങ്ങനെ എന്തൊക്കെ പറഞ്ഞോണ്ട് അവൾ ദേഷ്യവും സങ്കടവും ഒകെ അമർത്തി പിടിച്ചോണ്ട് പോയി. അപ്പുറത് നിൽക്കുന്ന സോഫിയെയും പിടിച്ചു വലിച്ചു.

സോഫി എന്തേ എന്തെടി എന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും അവൾ അതു കാര്യമാക്കിയില്ല.

\"ആർക്കും ആരെയും മനസിലാവില്ലടി.ഒക്കെ കാപട്യം നിറഞ്ഞവരാ...... \"
എന്നൊക്കെ എന്തൊക്കെയോ പിറു പിറുത്തോണ്ട് ആണ് ഫെബിയുടെ പോക്ക്.

സത്യം പറഞ്ഞാൽ ഞാൻ കിളിയൊക്കെ പോയി ഇരിക്കാണ്. ഇവൾ എന്തൊക്കെ ഈ പറഞ്ഞത്.
ഇടക്കൊക്കെ ഭൂമിയെ കണക്കുമ്പോ തോന്നാറുണ്ട് ഒരു പാവാണെന്ന് എന്തൊക്കെ പ്രശനങ്ങൾ ഉണ്ടെന്ന് ഒകെ. പിന്നെ അവളെ വീട്ടുകാരോട് അവൾക്കെന്തോ ദേഷ്യം ഉണ്ടെന്ന് ഒകെ. പക്ഷെ അതിനൊക്കെ കാരണം എന്താകും.

അവളെ പ്രാണൻ വരാൻ വേണ്ടിയാണ് അവൾ മരിക്കാതെ എന്നൊക്കെ. ഒരിക്കെ മരിക്കാൻ നോക്കി എന്നൊക്കെ പറഞ്ഞല്ലോ ഫെബി അതെന്താ...


എല്ലാം കൂടി ആലോചിച്ചു ഭ്രാന്തായി നിന്നപ്പോഴാണ് ഫോൺ റിങ് ചെയ്തത്.

അമ്മയാണ് എന്ന് കണ്ടപ്പോ വേഗം എടുത്ത് സംസാരിച്ചു.

അമ്മയും പപ്പയും വീട്ടിൽ ഇല്ലാന്നും അവൾ ഒറ്റക്കാണ് വീട്ടിൽ എന്നൊക്കെ പറയാനാണ് അമ്മ വിളിച്ചത്.

ഇനി ഒരാഴ്ച ഞാനും അവളും ഒറ്റക്കാണ് വീട്ടിൽ. എന്തായാലും ഫെബി പറഞ്ഞതിന്റെ പൊരുൾ കണ്ടെത്തണം അല്ലാതെ എനിക്ക് ഇനി ഉറക്കം കിട്ടില്ല..

അതൊക്കെ മനസ്സിൽ കണക്ക് കൂടി ആകാശ് ഇരുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ അവന് ഉണ്ട് സോഫി ന്റെ പിറകെ പോണ്.

ഇത് അതു തന്നെ പ്രേമം. മോനെ നിന്നെ ഞാൻ എടുത്തോളാ ഇപ്പൊ സമയമില്ല.

എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ക്ലാസിലേക്ക് പോയി.

ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഞാൻ വീട്ടിലേക്ക് തിരിച്ചു. ആകാഷിനെ പിന്നെ ശരിക്കും ഒന്ന് കയ്യിൽ കിട്ടിയിട്ട് ഇല്ലാ.നാളെ പൊക്കാന്ന് കരുതി.

അങ്ങനെ ഞാൻ വീട്ടിൽ എത്തിയപ്പോ ഗേറ്റും ഉമ്മറത്തെ ഡോറും ഒകെ ഓപ്പൺ ആണ്.

ഈ വാതിൽ ഒകെ തുറന്നിട്ട് അവൾ ഇതെവിടെ പോയി എന്നോർത്ത് ഞാൻ അകത്തേക്ക് കയറി. അപ്പൊ ഉണ്ട് ഹാളിൽ നിന്ന് ഡോറയുടെ ശബ്ദം കേൾക്കുന്നു.

ഹോ അപ്പൊ വാതിലും തുറന്നിട്ട് ഡോറബുജി കാണാണ് ഓള്.
എന്നും കരുതി ഹാളിലേക്ക് നോക്കിയപ്പോ അവിടെ ഒന്നും ഇല്ലാ അവൾ. പിന്നെ കിച്ചണിലും പുറവശത്തെ മുറ്റത്തും ഒകെ ഞാൻ പോയി നോക്കി. പെണ്ണിന്റെ പൊടി പോലും അവിടെ ഒന്നും ഇല്ലാ...


\"ഭൂമി.... ഭൂമി.... ഭൂമി.....\" ഞൻ അവളെ വിളിച്ചു എല്ലാ ഭാഗത്തും നടന്നു. പക്ഷെ അവളെ കണ്ടില്ല. എന്റെ ശബ്ദം ഇടറുന്ന പോലെ തോന്നി.

കർത്താവേ അവൾ എവിടെ അമ്മ വിളിച്ചപ്പോ കൂടി പറഞ്ഞോളൂ കുഞ്ഞി കുട്ടികളെ പോലെയാണ് അവൾ നീ ശ്രദ്ധിക്കണം എന്ന്. എവിടെ അവൾ വീണ്ടും ഞാൻ നോക്കിയ ഭാഗത്ത് തന്നെ വീണ്ടും വീണ്ടും നോക്കി കൊണ്ടേ ഇരുന്ന്.

പെട്ടന്ന് എന്തോ ചില്ല് നിലത്തു വീണ് ഉടയുന്ന ശബ്ദവും ഒരു തേങ്ങി കരച്ചിലും കേട്ടതും ഞാൻ ആ ഭാഗത്തേക്ക് ഓടി.



തുടരും ❣️....


നല്ല ലെങ്ത്തിൽ തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇല്ലന്ന് ആരും പറയുല്ലല്ലോ... അപ്പൊ കമന്റ് ലെങ്ത്തിൽ തന്നാൽ മാത്രം nxt ഉടനെ പോസ്റ്റൊള്ളൂ...

*പിന്നെ ഒരു ചെറിയ ടാസ്ക് :- stry യിൽ നിങ്ങൾക്ക് ഇഷ്ട്ടപെട്ട കഥാപാത്രം ആരെന്ന് cmnt ചെയ്യിട്ടാ ❣️*

ഭൂമിയും സൂര്യനും 43

ഭൂമിയും സൂര്യനും 43

4.6
1725

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 43 ✍️@_jífní_   *ആദ്യമേ എല്ലാരോടും സോറി ചോദിക്കാണ് ഒത്തിരി വൈകി പോസ്റ്റിയതിന്. 🙏കുറച്ചു തിരക്കിൽ പെട്ട് പോയി പിന്നെ സുഗല്ലാതെ ആകുകയും ചെയ്ത് അതാണ് 😔സോറിട്ടാ.. പിന്നെ എത്ര വൈകി ആണെങ്കിലും എത്ര തിരക്കിൽ ആണെങ്കിലും സ്റ്റോറി ഞാൻ ഒരിക്കലും പാതി നിർത്തി വെച്ച് പോകില്ല. പ്രോമിസ്. 🤝. എത്ര കുഞ്ഞി പാർട്ടുകൾ ആയിട്ട് എത്ര day കഴിഞ്ഞാണെങ്കിലും ഞാൻ ഈ സ്റ്റോറി ഫുള്ളാകും.നിർത്തിയോ എന്നോർത്ത് ആരും ടെൻഷൻ ആവേണ്ടി ഇല്ലാട്ടോ..*_______________________________________പെട്ടന്ന് എന്തോ ചില്ല് നിലത്തു വീണ് ഉടയുന്ന ശബ്ദവും ഒരു തേങ്ങി കരച്ചിലും കേട്ടതും ഞാൻ ആ ഭാഗത്തേക്ക് ഓട