Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 9

\"ഓഹ്.. മണി ഏഴു കഴിഞ്ഞല്ലോ.. പ്രാർത്ഥിക്കണ്ടേ.. അമ്മു... നീ പോയി അലെക്സിനെ വിളിച്ചോണ്ട് വാ.. അപ്പന്റെ മുറിയിൽ ഇരുന്നു ചൊല്ലാം.. അതാവുമ്പോ അപ്പനും കൂടാലോ...\" ആനിയമ്മ പറഞ്ഞത് കെട്ട് കാഞ്ചന അലെക്സിന്റെ മുറിയിലേക്ക് പോയി.

അവൾ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ തന്നെ ആണ് അലക്സ്‌ കുളികഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയത്. ഒരു നേവി ബ്ലൂ ഷോർട്സ് മാത്രം ആയിരുന്നു അവന്റെ വേഷം. തോർത്തു കൊണ്ട് തല തോർത്തിക്കൊണ്ട് വരുന്ന അവനെ കണ്ടു കാഞ്ചന സ്റ്റക്ക് ആയി നിന്നു.

\"ആ ഫുൾ കൈ ഷർട്ടിനടിയിൽ ഇങ്ങനെ ഒരു ജിം ബോഡി ഉണ്ടായിരുന്നോ ഈശ്വരാ.. ഇതൊക്കെ കണ്ടോണ്ട് ഞാൻ രണ്ടു മാസം എങ്ങനെ കൺട്രോൾ ചെയ്തു നിൽക്കും?\" (കാഞ്ചന ആത്മ )

\"എന്താടീ നോക്കി നിന്നു വെള്ളം ഇറക്കുന്നത്? ആൺപിള്ളേരെ മുൻപ് കണ്ടിട്ടില്ലേ?\" ഒരു പുച്ഛഭാവത്തിൽ അവളോട് ചോദിച്ചു കൊണ്ട് അലക്സ്‌ അലമാര തുറന്നു ക്രീം കളർ ടീ ഷർട്ട് എടുത്തു ഇട്ടു.

\"പിന്നെ... വെള്ളം ഇറക്കാൻ പറ്റിയ ചാധനം.. പ്രാർത്ഥിക്കാൻ ആനിയമ്മ വിളിക്കുന്നുണ്ട്.. ഞാൻ അതു പറയാൻ വന്നതാ..\" അവൾ ചാടി തുള്ളി പോയി.

അലക്സ്‌ പുറത്തേക്കു വന്നപ്പോളേക്കും എല്ലാവരും മാത്യുസിന് അടുത്തായി നിലത്തു പ്രാർത്ഥനക്കു മുട്ട് കുത്തി കഴിഞ്ഞിരുന്നു. അലക്സ്‌ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു കാഞ്ചനയ്ക്ക് അരികിലായി വന്നു മുട്ട് കുത്തി. അവൾ അവനെ ഒന്ന് നോക്കി പുച്ഛിച്ചു ചുണ്ട് കോട്ടി.

\"ഇന്ന് അമ്മുമോള് ചൊല്ലട്ടെ പ്രാർത്ഥന.. അല്ലേ?\" തോമസ് പറഞ്ഞതും കാഞ്ചനയുടെ കണ്ണു മിഴിഞ്ഞു.

\"ആ അതെ.. മോളു ചൊല്ല് ഇന്നത്തെ പ്രാർത്ഥന..\" ആനിയമ്മയും ഏറ്റു പിടിച്ചു.

കാഞ്ചന ദയനീയമായി അലെക്സിനെ നോക്കി.. ഇതൊക്കെ എന്തു എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു അവൻ. അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അവനെ അവളുടെ അടുത്തേക്ക് നീക്കി സ്വകാര്യത്തിൽ പറഞ്ഞു.. \"മനുഷ്യ.. ഞാൻ എങ്ങനെ ചൊല്ലാൻ ആണ്.. ഒന്ന് ഹെല്പ് ചെയ്യൂ..\"

\"സഹായിക്കണോ?\" അവൻ ചോദിച്ചു.

\"ഉം.. \" അവൾ തല കുലുക്കികൊണ്ട് പറഞ്ഞു.

\"തിരിച്ചു എന്തു തരും? \"

\"എന്തു തരാൻ?\" കാഞ്ചന ചോദിച്ചു.

\"എന്നാൽ തുടങ്ങിക്കോ മോളെ...\" മാത്യുസ് കാഞ്ചനയോട് പറഞ്ഞു..

\"എന്തു വേണമെങ്കിലും തരാം.. ഹെല്പ്...\" കാഞ്ചന കെഞ്ചി.

\"വല്യപ്പച്ചാ.. അമ്മുന് ഇംഗ്ലീഷ് പ്രാർത്ഥനകളെ അറിയൂ.. യു കേ യിൽ വളർന്നത് അല്ലേ.. ഞാൻ ചൊല്ലാം...\" അലക്സ്‌ പറഞ്ഞു.

എല്ലാവരും അതു കെട്ട് തല കുലുക്കിയപ്പോൾ അലക്സ്‌ കഞ്ചാനയെ നോക്കി കണ്ണിറുക്കി പ്രാർത്ഥന തുടങ്ങി. പ്രാർത്ഥന കഴിഞ്ഞപ്പോൾ അനിയമ്മ ബൈബിൾ വായിക്കാൻ തുടങ്ങി.

\"അപ്പോ വാക്ക് മറക്കണ്ട...\" അലക്സ്‌ കാഞ്ചനയുടെ അരികിലേക്ക് നീങ്ങി പറഞ്ഞു.

\"ഏതു വാക്ക്? എന്ത് വാക്ക്? എനിക്ക് മലയാളം വായിക്കാൻ അറിയില്ലല്ലോ..എഴുതാൻ അല്ലേ അറിയൂ...\" കാഞ്ചന പുച്ഛത്തോടെ അവനെ നോക്കി നൈസ് ആയി അങ്ങ് തേച്ചു.

\"ആഹാ.. കാണിച്ചു താരാടി..\" അലക്സ്നു വാശി കയറി.

\"ഉടനെ എല്ലാവരും കാൺകേ അയ്യാൾ കിടക്കയും എടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കു പോയി... \" ആനിയമ്മ ബൈബിൾ വായിച്ചു നിർത്തി.

\"നമ്മുടെ കർത്താവായ ഈശോമിശിഹായ്ക്ക് സ്തുതി..\" എല്ലാവരും ഏറ്റു ചൊല്ലി.

\"സ്റ്റേല്ലേ.. ഇനി പാട്ടു നീ പാട്..\" അനിയമ്മ സ്റ്റേല്ലയെ നോക്കി പറഞ്ഞു.

\"അത്‌ അമ്മു പാടും.. അമ്മുന് മലയാളം ഭക്തി ഗാനങ്ങൾ എല്ലാം നന്നായി അറിയാം..\" അലക്സ്‌ ചാടി കയറി പറഞ്ഞത് കെട്ട് അമ്മുവിന്റെ നെഞ്ച് കത്തി.

\"പകരം വീട്ടുവാണല്ലേ ദുഷ്ടാ...\"(കാഞ്ചന ആത്മ )

\"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും \" (അലക്സ്‌ ആത്മ... )

\"അത്‌ വേണോ...?\" കാഞ്ചന പകപ്പോടെ ചോദിച്ചു

\"നന്നായില്ലെകിലും സാരമില്ലെന്നേ.. മോളു പാട്..\" ജെസ്സി അവളെ പ്രോത്സാഹിപ്പിച്ചു.

കാഞ്ചന ഒന്നു മുരടനക്കി കണ്ണടച്ചു പാടാൻ തുടങ്ങി..

വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ
കാത്തു കൊൾക നീ സർവ്വദായകാ
വിണ്ണിൽ വാഴും നിന്‍റെ രാജ്യം വന്നിടേണമേ
മധുരം നിൻ നാമം പാവനം 

നീല നീല വാനിലേതു കാവൽ മാടം തന്നിലോ
നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
നീളെ.. പൂ‍വിൻ കാതിൽ
കാറ്റിൻ ഈണമായ് വരൂ നീ
അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ
അലിയൂ പാൽത്തുള്ളിയായ്

വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ
കാത്തു കൊൾക നീ സർവ്വദായകാ

അവൾ പാടുന്നത് കേട്ട് അലക്സ്‌ കണ്ണു മിഴിച്ചു നിന്നു. പാട്ടു കഴിഞ്ഞതും കാഞ്ചന ഒരു പുച്ഛത്തോടെ അലെക്സിനെ നോക്കി.. കിളികൾ എല്ലാം പല വഴിക്കു പോയി നിൽക്കുന്ന അലെക്സിനെ കണ്ടു അവൾക്ക് ചിരി വന്നു.

\"നല്ല നല്ല മ്യൂസിക് ഡയറക്ടർമാർ ഇങ്ങനെ പള്ളിപ്പാട്ടും ഇടക്കെ സിനിമയിൽ വലിച്ചു കയറ്റുന്നതു എന്റെ ഭാഗ്യം \" ( കാഞ്ചന ആത്മ )

പ്രാർത്ഥന കഴിഞ്ഞു ഓരോരുത്തർ ആയി കുരിശ് വരച്ചു എഴുന്നേറ്റു. കഞ്ചനയും അലക്സ്‌ ചെയ്യുന്നത് പോലെ തന്നെ ചെയ്തു. അവന്റെ പിന്നാലെ പോയി ഓരോരുത്തർക്കും സ്തുതി കൊടുത്തു. മുറിയിൽനിന്ന് അവർ ഇറങ്ങാൻ തുടങ്ങാവേ സ്റ്റെല്ല അവളെ വിളിച്ചു.

\"അമ്മു.. നീ എന്താ അലക്സ്നു സ്തുതി കൊടുക്കാത്തെ?\" സ്റ്റേല്ലയുടെ ചോദ്യത്തിൽ അമ്മു ഒന്ന് പതറി എങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ കൂപ്പിയ കൈകളുമായി അലക്സ്നു മുന്നിൽ ചെന്നു നിന്നു.

\"ഈശോ മിശിഹക്കും സ്തുതിയായ്യിരിക്കാട്ടേ..\" അവൾ പറഞ്ഞു.

\"എപ്പോഴും ഇപ്പോഴും.. \" ഇടതു കൈകൊണ്ട് അവളുടെ കൂപ്പിയ കൈ പിടിച്ചു വലതു കരം കൊണ്ട് അവളുടെ തല അവനോട് ചേർത്തു അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

കണ്ണുകൾ കൂമ്പി പുഞ്ചിരിയോടെ നിന്നിരുന്ന കാഞ്ചന അവന്റെ ചുംബനമേറ്റതും ഒന്ന് ഞെട്ടി. കാലിന്റെ പെരുവിരലിൽ നിന്നു കയറിയ തരിപ്പ് കാരണം അനങ്ങാൻ വയ്യാതെ നിന്നു പോയി അവൾ.

അലെക്സിന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല. സാധാരണ വീട്ടിൽ ലീന(അലെക്സിന്റെ അനുജത്തി ) സ്തുതി കൊടുക്കാറുള്ള ഓർമയിൽ ആണ് അവൻ പെട്ടന്ന് അത്‌ ചെയ്തത്. എല്ലാം ഒന്ന് തെളിഞ്ഞു വന്നപ്പോളേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.

ഷോക്കടിച്ച പോലെ അവർ രണ്ടു പേരും അവിടെ തന്നെ നിന്നിരുന്നെങ്കിലും ബാക്കി ആർക്കും അതൊരു കാര്യമായേ തോന്നിയില്ല. അതുകൊണ്ട് തന്നെ എല്ലാവരും എഴുന്നേറ്റു ഊണ് കഴിക്കാൻ ആയി പോയി. വല്യപ്പച്ചൻ മാത്രം അവരെയും നോക്കി അങ്ങനെ കിടന്നു. പുള്ളിക്ക് പിന്നെ എങ്ങോട്ടും പോകാൻ നിർവാഹം ഇല്ലല്ലോ..!!

കാഞ്ചന മുഖമുയർത്തി അലെക്സിനെ നോക്കി. അവളുടെ മിഴികൾ കാണെ അവനു വല്ലാത്ത ഒരു പരിഭ്രാന്തി തോന്നി. അവനും ഒന്നും മിണ്ടാതെ ഊണ് മുറിയിലേക്ക് വിട്ടു. കാഞ്ചന മാത്യുസിന് അരികിലേക്ക് വന്നു അയ്യാളുടെ അടുത്തായി ഇരുന്നു.

\"വല്ല്യപ്പച്ചന് ഇപ്പൊ എങ്ങനെ ഉണ്ട്?\" അവൾ ചോദിച്ചു.

\"എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ലനെ.. വായയ്ക്ക് രുചിയിട്ട് വല്ലതും കഴിച്ചിട്ട് ദിവസം എത്ര അയിന്നാ.. മോളു ആനിയമ്മയോട് ഒന്ന് പറയാമോ?\" മാത്യുസ് പ്രതീക്ഷയോടെ ചോദിച്ചു.

\"ഉം.. ഇറച്ചിയും മീനും ഒന്നും തരാൻ പറ്റില്ല.. ഇച്ചിരി അപ്പവും വെജ് സ്ട്ടൂവും തരാം.. മതിയോ\" കാഞ്ചന ചോദിച്ചു.

\"ഹാ.. വെജ് സ്റ്റൂ എങ്കിൽ വെജ് സ്റ്റൂ.. കഞ്ഞിയെക്കാൾ ബേധം അതാ..\" നിരാശയോടെ മാത്യുസ് പറഞ്ഞത് കേട്ട് കാഞ്ചന ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

അലെക്സിനെ ഫേസ് ചെയ്യാൻ കാഞ്ചനയ്ക്ക് ഭയങ്കര ചമ്മൽ തോന്നി. അതുകൊണ്ട് തന്നെ അത്താഴത്തിന്റെ നേരത്ത് അവൾ ജെസ്സിയെ ചുറ്റി പറ്റി അടുക്കളയിൽ തന്നെ നിന്നു.

\"ആനി.. ജോക്കുട്ടൻ പറയുന്നത് നമുക്ക് നാളെ തന്നെ കടയാടിയിലോട്ടു പുറപ്പെടാം എന്നാണ്..\" തോമസ് കഴിക്കാൻ ഇരുന്നുകൊണ്ട് പറഞ്ഞു.

\"അപ്പൊ.. അപ്പന് യാത്ര ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞിട്ട്..\" ആനി സംശയത്തോടെ ചോദിച്ചു.

\"വല്യപ്പച്ചന് ഇപ്പൊ വളരെ ബെറ്റർ ആണ്.. പിന്നെ ഞാനും കൂടെ ഉണ്ടല്ലോ.. വീട്ടിൽ ചെന്ന് അവിടുത്തെ പരിചിതമായ അന്തരീക്ഷം ഒക്കെ ആകുമ്പോൾ വല്യപ്പച്ചന് പെട്ടന്ന് ബേധം ആകും.\" അലക്സ്‌ പറഞ്ഞത് കേട്ട് എല്ലാവർക്കും വലിയ സന്തോഷം ആയി.

\"അപ്പൊ നാളെ പ്രാതൽ കഴിഞ്ഞു നമുക്ക് ഇറങ്ങാം..\" പോളച്ചൻ പറഞ്ഞു.

ഭക്ഷണം കഴിച്ചു എഴുന്നേറ്റ അലക്സ്‌ നേരെ മുറിയിലോട്ട് പോയി. അമ്മമാരുടെ കൂടെ നിന്നു അടുക്കളയിലെ പണി എല്ലാം ഒതുക്കി മുറിയിലേക്ക് വന്ന കാഞ്ചന കാണുന്നത് ബാൽക്കാണിയിൽ ഇരുന്നു ബുക്ക്‌ വായിക്കുന്ന അലെക്സിനെ ആണ്. അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ വന്നിരുന്നു.

\"ഡോ.. താനെന്താ ഒന്നും മിണ്ടാതെ?\" അലക്സ്‌ ചോദിച്ചു.

അവന്റെ ചോദ്യം കേട്ട് കാഞ്ചന അവനെ കൂർപ്പിച്ചു നോക്കി.

\"താൻ അത്‌ ഇതുവരെ വരെ വിട്ടില്ലേ?\" അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.

\"ഇയ്യാൾക്ക് ഞാൻ പറഞ്ഞ കണ്ടീഷൻസ് ഒന്നും ഓർമയില്ലേ?\" നെറ്റി ചുളിച്ചുകൊണ്ട് കാഞ്ചന ചോദിച്ചു.

\"ഉണ്ടല്ലോ.. അതിനു ഇപ്പൊ ഞാൻ ഒന്നും ചെയ്തില്ലലോ.. സ്തുതി കൊടുക്കുമ്പോ അതു ഇവിടെ പതിവുള്ളതാ.. മമ്മ എനിക്ക് തരും.. ഞാൻ ലീനമോൾക്ക് കൊടുക്കും.. അങ്ങനെ.. താൻ ഇങ്ങനെ ഡെസ്പ് ആവണ്ട കാര്യം ഒന്നും ഇല്ല.. പിന്നെ.. അതല്ല.. തനിക്കു വേറെ എന്തെങ്കിലും വികാരങ്ങൾ തോന്നിയെങ്കിൽ..\" ഒന്ന് മുന വച്ചു പറഞ്ഞു അലക്സ്‌ കഞ്ചാനയെ പാളി നോക്കി.

\"എനിക്ക് എന്തു വികാരങ്ങൾ തോന്നാൻ.. അയ്യോടാ.. കാമദേവൻ ആണെന്ന വിചാരം..\" മുഖത്ത് പുച്ഛഭാവം വരുത്തി കാഞ്ചന പറഞ്ഞു.

\"ആഹാ.. അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ.. അങ്ങ് വിട്ടു കളഞ്ഞേക്ക്..\" അലക്സ്‌ പറഞ്ഞു.

കാഞ്ചന എന്തോ പറയാൻ വാ തുറന്നതും വാതിലിൽ മുട്ട് കേട്ടു. ചാരിയിട്ടിരുന്ന വാതിൽ അലക്സ്‌ തുറന്നപ്പോൾ കണ്ടു നിര നിര ആയി നിൽക്കുന്ന മൂന്ന് അമ്മമാരെയും.

\"ഡാ.. അമ്മുകൊച്ചു എന്ത്യേ?\" സ്റ്റെല്ല ചോദിച്ചു.

അലക്സ്‌ നീങ്ങി കൊടുത്തതും അവർ മൂന്ന് പേരും അകത്തേക്ക് കയറി.

\"അമ്മുന് ബുദ്ധിമുട്ട് ആയില്ലല്ലോ? ദേ ഞങ്ങൾ ഇതൊക്കെ മോൾക്ക് തരാൻ വന്നതാ..\" ജെസ്സി കയ്യിലിരുന്ന കവറുകൾ അവളുടെ നേരെ നീട്ടി.

\"എന്താ ഇത്?\" അമ്മു ചോദിച്ചു.

\"ഓഹ്.. ഒന്നും ഇല്ലാന്നേ.. ഒരു സാരിയും കുറച്ചു ഓർണമന്റ്സും ആണ്.. \" സ്റ്റെല്ല പറഞ്ഞു.

ആനിയമ്മ അവളെ വിളിച്ചു കട്ടിലിലേക്ക് ഇരുത്തി അവളുടെ അരികിൽ ആയി ഇരുന്നു.

\"കാര്യം നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒത്തിരി നാളായി.. എന്നാലും മോളു നാളെ ആദ്യം ആയി അല്ലേ വീട്ടിലേക്കു വരുന്നത്.. അപ്പൊ ഇതൊക്കെ ഇട്ടു നന്നായി ഒരുങ്ങി വേണം മോളു വീട്ടിൽ കയറാൻ എന്നു ഞങ്ങൾക്ക് ഒക്കെ ഒരു ആഗ്രഹം.. ആനിയമ്മക്ക് അറിയാം ഇതൊക്കെ ഇട്ട് സാരിയൊക്കെ ഉടുത്തു ഇത്രയും ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന്.. എന്നാലും.. ഞങ്ങളുടെ ഒരു ആഗ്രഹം ആണ്..\" അവളുടെ മുടിയിൽ തലോടിക്കൊണ്ട് ആനി പറഞ്ഞത് കേട്ട് അവൾ അലെക്സിനെ പാളി നോക്കി.

\"മോള് അവനെ നോക്കൊന്നും വേണ്ട.. അവൻ ഒന്നും പറയത്തില്ല.. വാങ്ങിച്ചോന്നെ..\" അതു കണ്ടു ജെസ്സി പറഞ്ഞു.

അമ്മു കവറുകൾ വാങ്ങിച്ചപ്പോൾ അവർ പോകാനായി എഴുന്നേറ്റു. തലയിണയും എടുത്തു പുറത്തേക്കു ഇറങ്ങുന്ന അലെക്സിനെ അപ്പോൾ ആണ് അവർ കണ്ടത്.

\"അല്ല ജോകുട്ടാ.. നീ ഇതെങ്ങോട്ടാ?\" സ്റ്റെല്ല ചോദിച്ചു.

\"ഞാനെ വല്യപ്പച്ചന്റ് കൂടെ ആണ് കിടക്കുന്നത്.. രാത്രി എന്തെങ്കിലും ആവശ്യം വന്നാലോ..\" എന്ന് പറഞ്ഞു അലക്സ്‌ കാഞ്ചനയെ ഒന്ന്  നോക്കി കണ്ണു ചിമ്മി.

ഓരോ ദിവസവും മുറിയിൽ കിടക്കുന്നത് ഒഴിവാക്കാൻ അലക്സ്‌ ഓരോ കാരണങ്ങൾ കണ്ടു പിടിക്കുന്നത് കണ്ടു കാഞ്ചനയ്ക്ക് ചിരി വന്നു.

\"സ്റ്റേല്ലേ.. അമ്മുനെ തനിച്ചു ആക്കണ്ടാ.. നീ എന്നാ ഇവിടെ കിടന്നോ..\" സ്റ്റേല്ലയെ അമ്മുവിന് കൂട്ടുകിടത്തി അനിയും ജെസ്സിയും അകത്തെ മുറിയിലോട്ട് പോയി.

****************
പ്രാതൽ കഴിഞ്ഞ ഉടനെ എല്ലാവരും പുറപ്പെടാൻ ഉള്ള ഒരുക്കങ്ങളിൽ ആയി. സ്റ്റെല്ല അമ്മുവിനെ സാരി ഉടുക്കാൻ സഹായിക്കാനായി പോയി. അവൾ തന്നെ ആണ് അമ്മുവിനെ ഒരുക്കിയതും. വൈൻ റെഡ് കളർ ബ്രോക്കേട് സാരി നന്നായി ഞൊറിഞ്ഞു ഉടുപ്പിച്ചു സ്റ്റെല്ല അവളെ. കഴുത്തിൽ സ്വർണത്തിന്റെ ഒരു ട്രാടീഷനാണ്ൽ സ്റ്റൈൽ ചോക്കറും അതിനു മാച്ചിംഗ് ആയ ജിമുക്കി കമ്മലും ഇടിയിച്ചു. കയ്യിൽ രണ്ടു നേർത്ത തടവളയും കൂടി ആയപ്പോൾ ഓർണമെൻറ്സ് എല്ലാം സെറ്റ് ആയി.

സ്റ്റെല്ല തന്നെ അമ്മുവിന്റെ മുടി ബൺ ചെയ്തു പൊക്കി കെട്ടി കൊടുത്തു. വേണ്ടെന്ന് പല വട്ടം  അമ്മു നിർബന്ധം പിടിച്ചിട്ടും സ്റ്റെല്ല നിർബന്ധിച്ചു ലൈറ്റ് ആയി മേക്കപ് ചെയ്തു കൊടുത്തു.

\"അതിപ്പോ ജോകുട്ടന്റെ പെണ്ണിനെ കാണാൻ അയലത്തൊള്ളൊരു ഒക്കെ വന്നു കാത്ത് നിൽക്കും. അമ്മുനെ കണ്ടാൽ എല്ലാർക്കും ഇഷ്ടപെടും. എന്നാലും ചിലതുങ്ങൾ കാണും.. എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചു പറയാൻ. അവർക്ക് ആർക്കും നമ്മൾ ഒരു ചാൻസും കൊടുക്കണ്ട.. \" മേക്കപ്പ് ചെയ്തപ്പോൾ സ്റ്റെല്ല പറഞ്ഞു.

\"ദാ.. പുതുപ്പെണ്ണ് റെഡി..\" അമ്മുവിനെ മുറിക്കു പുറത്തേക്കു ഇറക്കികൊണ്ടു സ്റ്റെല്ല പറഞ്ഞു.

(തുടരും...)

കമന്റ്സ് പ്ലീസ്....


വെള്ളാരപൂമലമേലെ.. ❤❤ - 10

വെള്ളാരപൂമലമേലെ.. ❤❤ - 10

4.5
2829

\"ദാ.. പുതുപ്പെണ്ണ് റെഡി..\" അമ്മുവിനെ മുറിക്കു പുറത്തേക്കു ഇറക്കികൊണ്ടു സ്റ്റെല്ല പറഞ്ഞു.എല്ലാവരും അവളുടെ അടുത്തേക്ക് വന്നു, അവളെ കാണാൻ നന്നായിരിക്കുന്നു എന്നു പറഞ്ഞു സ്നേഹവായ്‌പ്പുകൾ കൊണ്ടു അവർ അവളെ മൂടി. പക്ഷേ അവളുടെ കണ്ണുകൾ അലെക്സിനെ തിരയുകയായിരുന്നു.\"ഹമ്.. കാണട്ടെ എന്നെ.. വായും പൊളിച്ചു നോക്കി നിൽക്കും.. ഇന്നലെ ഞാൻ ഒന്ന് നോക്കിയപ്പോഴേക്കും എന്തായിരുന്നു ജാഡ \" (കാഞ്ചന ആത്മ )അപ്പോഴാണ് വല്ല്യപ്പച്ചന്റെ മുറിയിൽ നിന്നു ഇറങ്ങിവരുന്ന അലെക്സിനെ അവൾ കാണുന്നത്. വല്യപ്പച്ചൻ കൊടുത്ത വെളുത്ത സിൽക്ക് ജുബ്ബായിലും കസ്സവു മുണ്ടിലും അവൻ ഒരു സിനിമ നടനെപ്പോലെ തിളങ