Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 10

\"ദാ.. പുതുപ്പെണ്ണ് റെഡി..\" അമ്മുവിനെ മുറിക്കു പുറത്തേക്കു ഇറക്കികൊണ്ടു സ്റ്റെല്ല പറഞ്ഞു.

എല്ലാവരും അവളുടെ അടുത്തേക്ക് വന്നു, അവളെ കാണാൻ നന്നായിരിക്കുന്നു എന്നു പറഞ്ഞു സ്നേഹവായ്‌പ്പുകൾ കൊണ്ടു അവർ അവളെ മൂടി. പക്ഷേ അവളുടെ കണ്ണുകൾ അലെക്സിനെ തിരയുകയായിരുന്നു.

\"ഹമ്.. കാണട്ടെ എന്നെ.. വായും പൊളിച്ചു നോക്കി നിൽക്കും.. ഇന്നലെ ഞാൻ ഒന്ന് നോക്കിയപ്പോഴേക്കും എന്തായിരുന്നു ജാഡ \" (കാഞ്ചന ആത്മ )

അപ്പോഴാണ് വല്ല്യപ്പച്ചന്റെ മുറിയിൽ നിന്നു ഇറങ്ങിവരുന്ന അലെക്സിനെ അവൾ കാണുന്നത്. വല്യപ്പച്ചൻ കൊടുത്ത വെളുത്ത സിൽക്ക് ജുബ്ബായിലും കസ്സവു മുണ്ടിലും അവൻ ഒരു സിനിമ നടനെപ്പോലെ തിളങ്ങി. കഴുത്തിൽ സ്ഥിരം കാണുന്ന കുരിശു ലോക്കറ്റ് ഉള്ള സ്വർണമാല ജുബ്ബയ്ക്ക് മുകളിൽ കിടന്നു മിന്നി. കാഞ്ചന മതി മറന്നു അവനെ തന്നെ നോക്കി നിന്നു.

\"വായ അടയ്ക്ക് പെണ്ണെ.. വല്ല ഈച്ചയും കയറി പോകും.. \" അവനെ കാണെ അത്ഭുതം കൊണ്ടു തുറന്നു പോയ അവളുടെ വാ ചൂണ്ടു വിരൽ കൊണ്ടു അവളുടെ താടിയിൽ തട്ടി അടപ്പിച്ചു അലക്സ്‌.

\"എന്തുവാടി ഇങ്ങനെ നോക്കി നിന്നു വെള്ളം ഇറക്കുന്നത്? ആൺപിള്ളേരെ ഇതിനു മുൻപ് കണ്ടിട്ടില്ലേ?\" അലക്സ്‌ കളിയാക്കി ചോദിച്ചതും ചുണ്ട്കോട്ടി അവൾ മുറിയിലേക്ക് തന്നെ കയറി പോയി.

അവൾ നേരെ കണ്ണാടിയുടെ മുന്നിൽ ആണ് ചെന്നു നിന്നത്. അവൾ തിരിഞ്ഞും മറിഞ്ഞും നിന്നു എല്ലാ അംഗിളിൽ നിന്നും സ്വയം നോക്കി.

\"കാണാൻ കൊള്ളാലോ... ഒരു ചെക്കന് നോക്കാനുള്ള ഭംഗി ഒക്കെ ഉണ്ട്.. എന്നിട്ടും ആ തെണ്ടി ഡോക്ടറുടെ ഒരു ജാഡ... ഇനി ഇപ്പൊ ഞാൻ വെറുമൊരു നേഴ്സ് ആയത് കൊണ്ട് ആണോ?\" (കാഞ്ചന ആത്മ വിത്ത്‌ മുഖത്തെ എക്സ്പ്രക്ഷൻസ് )

പെട്ടി എടുക്കാൻ അകത്തേക്ക് കയറി വന്ന അലക്സ്‌ കാണുന്നത് കണ്ണാടിയിൽ നോക്കി വല്യ വല്യ ഭാവങ്ങൾ ഇട്ടു നിൽക്കുന്ന അമ്മുവിനെ ആണ്.

\"പച്ചാളം ഭാസി നവരസങ്ങൾ ഒക്കെ ഇട്ടു നിൽക്കുന്നത് കഴിഞ്ഞെങ്കിൽ നമുക്ക് ഇറങ്ങാം?\" ചുണ്ടിൽ ഊറി വന്ന ചിരിയോടെ അലക്സ്‌ പറഞ്ഞത് കേട്ട് അമ്മു ഞെട്ടി തിരിഞ്ഞു അവനെ നോക്കി ചാടി തുള്ളി അമ്മമാരുടെ അടുത്തേക്ക് പോയി

*************

പോലച്ചന്റെ വണ്ടിയിൽ ആണ് അലക്ക്സും കഞ്ചാനയും കയറിയത്. വല്ലപ്പച്ചന്റെ സൗകര്യത്തിന് അദ്ദേഹത്തെ കൊ പാസഞ്ചർ സീറ്റിൽ ഇരുത്തി. സ്റ്റേല്ലയുടെയും അലക്സായിന്റെയും ഇടയിൽ ആയി ആണ് കാഞ്ചനയ്ക്ക് സ്ഥലം കിട്ടിയത്. ഉച്ചയ്ക്ക് ഒരു വലിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തി. വീട്ടിൽ എത്താനുള്ള ദിര്ധിയിൽ എല്ലാവരും പെട്ടന് കഴിച്ചു ഇറങ്ങി.

ഉച്ചയൂണിന്റെ എഫെക്ട്ടിലും യാത്രയുടെ ക്ഷീണത്തിലും എപ്പോളോ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഉറക്കത്തിൽ തന്റെ തോളിലേക്ക് ചാഞ്ഞ അവളുടെ തല അലക്സ്‌ ആരും കാണാതെ സ്റ്റേല്ലയുടെ തോളിലേക്ക് ചെരിച്ചു വച്ചു.

\"അമ്മു... അമ്മു.. എഴുന്നേൽക്ക്..\" സ്റ്റെല്ല അവളുടെ മുഖത്ത് മെല്ലെ തട്ടി വിളിച്ചു.

ഉറക്കം ഉണർന്ന അമ്മു ചുറ്റും നോക്കി. നഗരത്തിന്റെ തിരക്കുകളിൽ നിന്നു ഗ്രാമത്തിന്റെ പച്ചപ്പിലേക്കു എത്തിയിരുന്നു അവർ.

\"ഇനി ഒരു അര മണിക്കൂറിൽ താഴയെ കാണു കടയാടിയിലേക്ക്.. എണീക്ക്..\" സ്റ്റെല്ല പറഞ്ഞതും കാഞ്ചന അവളുടെ തോളിലായ് ചാരി വച്ചിരുന്ന തല ഉയർത്തി അലെക്സിനെ നോക്കി, ഒന്ന് നിവർന്നിരുന്നു.

പെട്ടന്ന് ആണ് പോൾ വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തിയത്. വണ്ടിയുടെ മുന്നിൽ വന്നു മറിഞ്ഞു കിടന്ന ഒരു മേശ അപ്പോളാണ് മറ്റുള്ളവർ ശ്രദ്ധിച്ചത്. 

\"ഊഫ്.. എന്താടാ..\" വണ്ടി നിന്ന ആയത്തിൽ മുന്നോട്ട് ആഞ്ഞപ്പോൾ മാത്യുസ് ചോദിച്ചു.

\"തല്ലാ അപ്പാ.. \" പോളച്ചൻ പറഞ്ഞു.

\"ആരാടാ..?\" മാത്യുസ് ചോദിച്ചു.

\"കൂരുവിക്കൂട്ടിലെ ജാക്കേബിന്റെ എളേത്.. ജോഷ്വാ.. \" പോളച്ചൻ പറഞ്ഞത് കേട്ട് കയ്യിലിരുന്ന ഫോൺ സീറ്റിലേക്ക് ഇട്ട് അലക്സ്‌ കാറിന്റെ ഡോർ തുറന്നു.

\"ജോകുട്ടാ.. ഇന്ന് വേണ്ടാ.. അല്ലങ്കിൽ ഞാൻ ഇറങ്ങിക്കോളാം..\" പോളച്ചൻ അവനെ തടഞ്ഞു കൊണ്ടു പറഞ്ഞു.

\"ഇന്നല്ലേ വേണ്ടത്.. ഈ അലക്സ്‌ തിരികെ വന്നത് കുരുവികൂട്ടിൽകാര് ഒന്ന് അറിയട്ടെ.. അച്ചാച്ചൻ അവിടെ ഇരി.. ഇത് നോക്കാൻ ഞാൻ മതി..\" വാശിയോടെ അലക്സ്‌ പറയുന്നത് കേട്ട് കാഞ്ചന അവനെ ഞെട്ടി നോക്കി.

ചെറിയൊരു ഹോട്ടലിനു മുന്നിൽ ആയി ആയിരുന്നു അവരുടെ വണ്ടി നിർത്തിയിരുന്നത്.. കുറച്ചു ചെറുപ്പക്കാർ ചേർന്നു ഹോട്ടൽ പൊളിച്ചടുക്കി അവിടെ ഉള്ളവരെ തല്ലുന്നുണ്ട്. പ്രായമായ ഒരു മനുഷ്യനെ തല്ലാൻ കൂട്ടത്തിൽ ഒരുത്തൻ കൈ പൊക്കിയതും അലക്സ്‌ അവന്റെ കൈ തടഞ്ഞു.

\"ഡാ.. ജോഷ്വാ.. പ്രായത്തിൽ മൂത്തവരെ തല്ലുന്നത് മോശമല്ലേ..\" അലക്സ്‌ ചോദിച്ചു.

\"അയ്യോടാ.. ഇതാര്.. കടയാടിയിലെ പുറപ്പെട്ടു പോയ അലക്സ്‌ പുണ്യാളച്ചൻ അല്ലിയോ..?  ഡാ.. പിള്ളേരെ നിർത്തട.. നമ്മുടെ അലക്സ്‌ വന്നു നിൽക്കുന്നത് കണ്ടില്ലയോ.. വന്നു സലാം പറയടാ..\"

ജോഷ്വാ പറഞ്ഞത് കേട്ട് അവന്റെ കൂട്ടത്തിൽ ഉള്ളവർ നിര നിര ആയി വന്നു അവന്റെ പിന്നിൽ നിന്നു.

\"എന്താ ഓസ്‌പ്പച്ചാ പ്രശ്നം?\" അലക്സ്‌ അടി കൊണ്ട് നിൽക്കുന്ന പ്രായമായ മനുഷ്യനോട് ചോദിച്ചു.

\"ഇവര്.. ഇവര് കടയിൽ വന്നു കുടുംബം ആയി കഴിക്കാൻ വരുന്നവരെ ശല്യം ചെയ്യാ.. പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാൻ ഇവിടുത്തെ പയ്യൻ പറഞ്ഞപ്പോൾ...\" ഓസ്‌പ്പ് പറഞ്ഞു.

\"അതെ.. ആണുങ്ങൾ ആവുമ്പോ പെണ്ണുങ്ങളെ കാണുമ്പോ നോക്കീന്നോ പിടിച്ചെന്നോ ഒക്കെ വരും.. അല്ലേടാ ഷമ്മി...?\" ജോഷ്വാ കൂട്ടത്തിൽ നിന്ന ഒരുത്തനെ നോക്കി ചോദിച്ചു.

അവൻ അതെ എന്നാ അർത്ഥത്തിൽ ചിരിച്ചു കാണിച്ചു.

\"അകത്തിരിക്കുന്ന സാധനത്തെ ഒക്കെ അങ്ങ് വിട്ടേക്കേടാ.. ദേ കാറിനകത്തു ഇരിക്കുന്ന മുതലിനെ കണ്ടോ? കൊള്ളാലോട അലക്സേ.. എവിടന്ന് ഒപ്പിച്ചു?\" കാറിനകത്തു ഇരിക്കുന്ന കാഞ്ചനയെ നോക്കി ജോഷ്വാ ചോദിച്ചതും വീണു അലെക്സിന്റെ മുഷ്ടി അവന്റെ മുഖത്ത്.

ജോഷ്വാ തെറിച്ചു കാറിന്റെ ബൊണാറ്റിലേക്കു വീണപ്പോൾ അവന്റെ വായിൽ നിന്നു ചോര കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിലേക്ക് തെറിച്ചു. അതു കണ്ടു കാഞ്ചന കണ്ണു കൂട്ടിയടച്ചു. പിന്നെ അവിടെ നടന്നതൊന്നും അവൾ കാണുന്നുണ്ടായില്ല.. അടിയുടെ ബഹളങ്ങൾ മാത്രം അവൾ കേട്ടു. ഇടയ്ക്ക് വച്ചു അവൾ കണ്ണു മെല്ലെ തുറന്നു പുറത്തേക്കു നോക്കി..

അലക്സിന്റെ കയ്യിൽ ഒരുത്തൻ ഒരു വടി വച്ചു അടിച്ചതും വടി രണ്ടായി ഒടിഞ്ഞു. ആ കൈകൊണ്ട് തന്നെ അലക്സ്‌ അവനെ കറക്കി എടുത്തു അവന്റെ പുറം തന്റെ മുട്ടിൽ വച്ചു ഇടിച്ചു.

\"അയ്യോ..\" അവൻ വേദനയോടെ താഴേക്കു വീണതും പിന്നിൽ നിന്നു വന്ന മറ്റൊരുത്തന്റെ അടി തടഞ്ഞു കൊണ്ട് അലക്സ്‌ എഴുന്നേറ്റു. കാഞ്ചന മേല്ലേ മാത്യുസിനെയും പോലച്ചനെയും നോക്കി. അലെക്സിന്റെ ഓരോ ഇടിക്കും ഫ്രണ്ട് സീറ്റിൽ ഇരുന്നു എക്സ്പ്രക്ഷൻസ് ഇടുന്നുണ്ട് മാത്യുസ്.. പോളച്ചൻ ആവട്ടെ ചുമ്മാ ചുണ്ടിൽ ഒരു ചിരിയുമായി ഡ്രൈവിങ് സീറ്റിൽ ഇരുന്നു സ്റ്റാണ്ടു കാണുകയാണ്. സ്റ്റെല്ല കാഞ്ചനയെ പോലെ തന്നെ ശ്വാസം അടക്കി പിടിച്ചു നിന്നു നോക്കുന്നുണ്ട്.

തന്റെ അടികൊണ്ട് വീണ ജോഷ്വായുടെ കഴുത്തിലെ സ്വർണ കൊന്ത ഊരിയെടുത്തു ഓസ്‌പ്പിന്റെ കയ്യിൽ വച്ചു കൊടുത്തു അലക്സ്‌.

\"ഓസ്‌പ്പച്ചാ.. ദേ ഇത് വിറ്റു കടേടെ നഷ്ടം എത്രയാ എന്നു വച്ചാൽ അങ്ങ് എടുത്തിട്ട് ബാക്കി കുരുവികൂട്ടിൽ കൊണ്ടു കൊടുത്തേക്കണം..\" അലക്സ്‌ പറഞ്ഞു.

തിരികെ കാറിലേക്ക് നടന്ന അലക്സ്‌ ഒന്ന് തിരിഞ്ഞു അടികൊണ്ട് വീണു കിടക്കുന്ന ജോഷ്വായെ കോളറിൽ പിടിച്ചു ഉയർത്തി.

\"ഡാ.. പോയി നിന്റെ പാപ്പന്മാരോട് പറഞ്ഞേക്ക് കടയാടിയിലെ അലക്സ്‌ തിരിച്ചു വന്നുന്ന്.. ആ പൂട്ടി കിടക്കുന്ന ഹോസ്പിറ്റൽ ഇല്ലേ.. ഞാൻ അതങ്ങു തുറക്കാൻ പോവാ.. കുരുവിക്കൂട്ടില്കാർക്ക് തടയ്യാൻ പറ്റുമെങ്കിൽ അങ്ങ് തടയ്..\" അലക്സ്‌ അവനെ നിലത്തേക്ക് തള്ളിയിട്ട് കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി.

അവനെ തന്നെ നോക്കി കണ്ണും മിഴിഞ്ഞു ഇരിക്കുകയായിരുന്നു കാഞ്ചന. \"എന്തുവാടി നോക്കി വെള്ളമിറക്കുന്നത്? നീ ആൺപിള്ളേരെ കണ്ടിട്ടില്ലേ?\" ഒരു പുച്ഛത്തോടെ അലക്സ്‌ ചോദിച്ചപ്പോൾ അവൾ ചുണ്ട് കോട്ടി തിരിഞ്ഞിരുന്നു.

\"ഗുണ്ട.. \" അവളുടെ ചുണ്ടുകൾ മന്ത്രിച്ചത് കേട്ട് അലെക്സിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.

*************

പോലച്ചന്റെ കാറ് കടയാടി എന്നു ബോർഡ് വച്ച പ്രൗഡഗംഭീരമായ ഗേറ്റിനു മുന്നിൽ വന്നു നിന്നു. റിമോർട്ട് കൊണ്ട് തുറക്കുന്ന ഗെയിട്ട് കണ്ടു കാഞ്ചനയുടെ കണ്ണു തള്ളി. ഇരുവശവും നിൽക്കുന്ന റബർ മരങ്ങൾക്കിടയിലൂടെയുള്ള റോട്ടിലൂടെ ഒന്നോ രണ്ടോ മിനിട്ട് ഉള്ളിലേക്ക് പോയപ്പോൾ ആണ് തലയുയർത്തി തോളോട് തോൾ ചേർന്നു നിൽക്കുന്ന രണ്ടു വീടുകൾ അവൾ കണ്ടത്.

അതിലൊന്ന് ഒറ്റനിലയിൽ പണിത ഒരു പഴയ ഓടിട്ട വീട് ആയിരുന്നു. നന്നായി സൂക്ഷിക്കുന്നത് കൊണ്ട് ഇപ്പോഴും കെടുപാടുകൾ ഒന്നും തന്നെ ഇല്ല അതിനു.

\"ഇതാണ് നമ്മുടെ കുടുംബ വീട്.. ഇപ്പൊ ആരും താമസം ഇല്ല.. എന്നാലും എല്ലാവരും ജനിച്ചു വളർന്ന വീടല്ലേ.. അതാണ് നിർത്തിയിരിക്കുന്നത്..\" സ്റ്റെല്ല കഞ്ചാനയെ തറവാട് കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.

അതിനപ്പുറത്തു രണ്ടു നിലയിൽ തീർത്ത പുതിയ വീടും നന്നായി ലാൻഡ് സ്‌കേപ്പ് ചെയ്തെടുത്ത മുൻവശവും കണ്ടു കാഞ്ചനയുടെ കണ്ണു തള്ളി. പോളച്ചൻ വണ്ടി മുന്പിലെ വലിയ പോർച്ചിൽ ആയി നിറുത്തി. ഇരുട്ട് വീണു തുടങ്ങിയിരുന്നെങ്കിലും ഫ്രണ്ടിലെ ഫ്ലഡ് ലൈറ്റുകളുടെ വെളിച്ചത്തിൽ പകൽ ആണെന്ന് തോന്നി കാഞ്ചനയ്ക്ക്.

സ്റ്റെല്ല നേരത്തെ കഞ്ചാനയോട് പറഞ്ഞിരുന്നത് പോലെ ഒരുപാട് പേർ വീടിനു അകത്തും പുറത്തുമായി അവരെ കാത്ത് നിന്നിരുന്നു.

\"എന്താടാ വൈകിയേ?\" തോമസ് പോളച്ചന് അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

\"ഓഹ്.. കവലയിൽ ഒരു അടിപിടി.. ആ ജാക്കേബിന്റെ മോനുമായിട്ട്..\" പോളച്ചൻ പറഞ്ഞത് കേട്ട് തോമസ് അയ്യാളെ കൂർപ്പിച്ചു നോക്കി.

\"ഞാൻ അല്ല.. അലക്സാ..\" അയ്യാൾ ഒന്നും അറിയാത്തത് പോലെ പറഞ്ഞത് കേട്ട് തോമസ് അലെക്സിനെ ദേഷ്യത്തോടെ നോക്കി.

\"ഇന്നൊരു നല്ല ദിവസമായിട്ട്.. നീ എന്തിനാ കവല വഴി വന്നേ.. ആ പാലം കേറി പോന്നാൽ മതിയായിരുന്നില്ലേ.. ഞങ്ങൾ ഒക്കെ അങ്ങനെ അല്ലേ വന്നേ.. \" ആൻഡ്റൂസ് കേറുവോടെ പോലച്ചനോട് ചോദിച്ചു.

\"എനിക്ക് അറിയാമായിരുന്നോ?\" പോളച്ചൻ കെറുവിച്ചു.

\"ചോദ്യോം പറച്ചിലും ഒക്കെ പിന്നെ ആവാം.. നീ അപ്പനെ ഇറക്കു..\" തോമസ് പറഞ്ഞത് കേട്ട് ആൻഡ്റൂസും പോളച്ഛനും ചേർന്നു മാത്യുസിനെ പിടിച്ചു വണ്ടിയിൽ നിന്നു ഇറക്കി വീടിനു അകത്തേക്ക് കൊണ്ടുപോയി.

ജെസ്സി മുൻവശത്തെ ഡോറിന് മുന്നിൽ നിന്നിരുന്നു. അവളുടെ പിന്നിൽ ഒരു പെൺകുട്ടി കത്തിച്ചു പിടിച്ച കുരിശ് വച്ച നിലവിളക്കുമായി നിന്നിരുന്നു. അതു അലെക്സിന്റെ അനുജത്തി അലീന ആണെന്ന് കാഞ്ചന തിരിച്ചറിഞ്ഞു. അവൾക്കു പിന്നിൽ പിന്നെയും ഒരുപാട് പേർ നിന്നിരുന്നു.

\"മോളിവിടെ ജോകുട്ടന്റെ കൂടെ ഇരിക്ക്..\" എന്നു അമ്മുവിനോട് പറഞ്ഞു സ്റ്റെല്ല വണ്ടിയിൽ നിന്നു ഇറങ്ങി. അവൾ എന്തോ പറഞ്ഞുകൊണ്ട് ജെസ്സിയുടെ അരികിൽ ആയി നിന്നു.

\"ചെക്കനെയും പെണ്ണിനേയും ഇറക്കട്ടെ...\" ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു കാഞ്ചന.

ആരോ കാറിന്റെ ഡോർ തുറന്നു കൊടുത്തപ്പോൾ അവൾ തിരഞ്ഞു അലെക്സിനെ നോക്കി. അവളുടെ മുഖത്തെ പരിഭ്രാന്തി അവനു കാണാമായിരുന്നു. \"പേടിക്കണ്ട.. ഇറങ്ങിക്കോ.. ഞാൻ കൂടെ തന്നെ ഉണ്ട്..\" അവന്റെ വാക്കുകൾ അവൾക്കു ആശ്വാസം പകർന്നു.

അവൾ വലതുകാൽ വച്ചു മുറ്റത്തേക്ക് ഇറങ്ങി. അവളുടെ പിന്നാലെ അലക്ക്സും. അലക്സ് അവന്റെ ഇടതു കൈ അവളുടെ വലത്തേ കയ്യിൽ കൊരുത്തു. അവളെ ചെറുതായ് ഒന്ന് വലിച്ചു ജെസ്സിയുടെ മുന്നിലായി നിർത്തി. ജെസ്സി അവളുടെ കയ്യിലിരുന്ന കൊന്തയുടെ കുരിശുകൊണ്ട് അവളുടെ നെറ്റിയിലായി കുരിശു വരച്ചു. അവളുടെ മൂർദ്ധാവിൽ വാത്സല്യത്തിന്റെ ഒരു ചുംബനം ജെസ്സി നൽകിയപ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു. ജെസ്സി അതെ കൊന്ത കൊണ്ട് അലക്സാനെയും കുരിശു വരപ്പിച്ചു.

ജെസ്സി അവളുടെ കയ്യിൽ ഇരുന്ന കൊന്ത കാഞ്ചനയുടെ വലതു കയ്യിലേക്ക് നൽകി. അപ്പോളേക്കും സ്റ്റെല്ല ഒരു ഓർണമെന്റ് ബോക്സ്മായി വന്നു. ജെസ്സി അതു തുറന്നു ഡയമാൻഡ് ലോക്കറ്റ് വച്ച ഒരു കുറുക്കുമാല എടുത്തു കാഞ്ചനയുടെ കഴുത്തിൽ അണിയിച്ചു. ലീനയുടെ കയ്യിലെ നിലവിളക്കു വാങ്ങിച്ചു കാഞ്ചനയുടെ കയ്യിൽ കൊടുത്തു അവർ വിളിച്ചു. \"വാ മോളെ.. വലതു കാലു വച്ചു കയറ്..\"

ജെസ്സി പറഞ്ഞത് കേട്ട് അമ്മു കടയാടിയുടെ പടി വലതുകാൽ വച്ചു കയറി. അലെക്സിന്റെ ഭാര്യയായി.

(തുടരും...)



വെള്ളാരപൂമലമേലെ.. ❤❤ - 11

വെള്ളാരപൂമലമേലെ.. ❤❤ - 11

4.5
2482

ജെസ്സി അമ്മുവിനെ കൈ പിടിച്ചു വീട്ടിലേക്കു കയറ്റി. പ്രാർത്ഥനാ മുറിയിലേക്ക് ആണ് അവളെ ആദ്യം കൊണ്ടുപോയത്. കയ്യിലിരുന്ന നിലവിളക്കു അവൾ ജെസ്സി നിർദ്ദേശിച്ച പ്രകാരം കർത്താവിന്റെ രൂപത്തിന് മുന്നിൽ വച്ചു. അലക്സ്‌ അവളുടെ അരികിൽ ആയി നിന്നു.പ്രാർത്ഥന കഴിഞ്ഞതും എല്ലാവരും ചേർന്നു അലക്സ്നെയും കാഞ്ചനയെയും മുൻവശത്തെ മുറിയിലേക്ക് കൊണ്ട് പോയി അവിടെ ഉള്ള സോഫയിൽ അടുത്തടുത്തായി ഇരുത്തി.\"ലിസെ.. റെഡി ആയില്ലേ...\" തോമസ് അകത്തേക്ക് നീട്ടി വിളിച്ചു ചോദിച്ചു.\"വരുന്നു തൊമ്മിച്ചായ...\" കയ്യിൽ പാലും പാഴവുമായി അലക്സിന്റെ അമ്മായി ലിസ വന്നു. അവൾ സ്നേഹപൂർവ്വം അതു അലക്സിനും അമ്മുവിന