Aksharathalukal

റൗഡി ബേബി



ഭർത്താവിന്റെ കൈയിൽ നിന്ന് മകളെ രക്ഷിച്ച ആളെ നോക്കി കല്യാണിയുടെ അമ്മ നന്ദിയോടെ കൈകൾ കൂപ്പി... ഒരു പുഞ്ചിരി നൽകി അയാൾ തിരിഞ്ഞു നടന്നു....

\"ഹലൊ മീൻ കാരൻ ചേട്ടാ അവിടെ നിന്നെ....
കല്യാണി അദ്ദേഹത്തിന്റെ പിറകെ പോയി വിളിച്ചു പറഞ്ഞു...

അയാൾ അവിടെ നിന്ന് എന്താ എന്ന ഭാവത്തിൽ നോക്കി.
കല്യാണി അയാൾക്ക് നേരെ എത്തിയതും...

\"ചേട്ടാ താങ്ക്സ് ഉണ്ട്...\"

അതിന് അയാൾ ഒന്ന് പുഞ്ചിരിച്ചു..
\"അല്ല ചേട്ടാ... ചേട്ടൻ വല്ല കരാട്ടാ മാസ്റ്റർ വലതുമാണോ എന്താ ഒരു ഇടി.. കല്യാണി ആശ്വാര്യത്തോടെ ചോദിച്ചു.

\"ആണോന്നോ.. ഇത് കണ്ടോ....\"അയാൾ മസിൽ ഉരുണ്ടി കാണിച്ചു പറഞ്ഞു...

\"ആരിത് കോളനിയിലെ സൽമാൻ ഖനോ... കല്യാണി അത് പറഞ്ഞു ചിരിച്ചതും അയാളും ചിരിയോടപ്പം കൂടി.

\"അല്ല മോളെ.. നിങ്ങളെ അച്ഛൻ എന്തിനാ എന്നും ഇങ്ങനെ വഴക്കുണ്ടാകുന്നത്..\"

\"അത് അങ്ങേർക്ക് കഞ്ചാവ് അടിച്ചു നടക്കാൻ പൈസക് വേണ്ടി എന്നും വരും... കൊടുത്തില്ലെങ്കിൽ അടിയും പിടിയുമാകും...\"


\"മോളെ അച്ഛൻ എവിടെ നിന്നാണ് ഇതൊക്കെ കിട്ടുന്നത് എന്ന് അറിയോ...\"

\"അതൊന്നും അറിയില്ല.. ആ രുദ്രൻ ഉണ്ടായപ്പോൾ അവൻ കൊണ്ടൊന്നു കൊടുക്കും... എന്നെ കെട്ടിച്ചു തരാം എന്ന് വാക്ക് കൊടുത്തത് കൊണ്ട് ഫ്രീയായി കൊടുത്തു കൊണ്ടിരുന്നത്...\"

\"അല്ല അച്ഛൻ ഇടക്കല്ലേ വരാറുള്ളൂ.. അയാൾ എവിടയാണ് താമസം എന്ന് അറിയോ...\"

\"അതൊന്നും അറിയില്ല.... അല്ല ചേട്ടാ ചേട്ടൻ എന്തിനാ ഇതൊക്കെ അറിയുന്നത്...\"

\"അ.. അത് വെറുതെ ചോദിച്ചതാ... ഒരു പതറിയ ചിരി ചിരിച്ചു അയാൾ പെട്ടന്ന് നടന്നകന്നു...


\"ഇയാള് വല്ല സി ഐ ഡി യും മറ്റും ആണോ... നടന്നു പോകുന്ന അയാളെ നോക്കി കല്യാണി പറഞ്ഞു...

പെട്ടന്ന് അവൾ വീട്ടിലേക്ക് ചെന്നു.. അടുക്കളയിൽ പണി ചെയ്തു കൊണ്ടിരിക്കുന്ന അമ്മയുടെ പിറകെ പോയി കെട്ടി പിടിച്ചു...

\"സാരമില്ല അമ്മേ... ഈ വർഷം കൂടിയല്ലേ എന്റെ പഠിത്തം ഉള്ളു.. അത് കഴിഞ്ഞാൽ ഒരു ജോലിയൊക്കെയായി നമ്മൾ ഇവിടുന്ന് രക്ഷപെട്ടു പോവില്ലേ...\"

കല്യാണി പറയുന്നത് കേട്ട് അവളുടെ അമ്മ അവളുടെ നേരെ നിന്നു...

\"ഇത് തന്നെയായിരുന്നു നിന്റെ ചേച്ചിയും പറഞ്ഞിരുന്നത്.. എന്നിട്ട് എന്താ ഉണ്ടായത്..
പെട്ടന്ന് അമ്മ അത് പറഞ്ഞപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു....അവൾ അത് പുറത്ത് കാണിക്കാതിരിക്കാൻ നന്നായി പാട് പെട്ടു...

\"അതൊക്കെ വിധിയാണ് അമ്മേ.. ഈ കല്യാണി എന്ത് ചെയ്തിട്ടാണെങ്കിലും ഈ നരകത്തിൽ നിന്ന് അയാളിൽ നിന്ന് എല്ലാവരെയും രക്ഷിച്ചു കൊണ്ടുപോകും \"

പിന്നെ അവൾ അവിടെ നിന്നില്ല... അവിടെ നിന്നാൽ സെന്റി അടിച്ചു അവളെ കൈയിൽ നിന്ന് പോകും എന്ന് അവൾക്ക് നന്നായി അറിയാം... അപ്പോഴും അവളുടെ നെഞ്ചിൽ ഒരു നോവായി ചേച്ചിയുടെ ഓർമകൾ വന്നു.....

അവൾ പെട്ടെന്ന് തന്നെ ഫ്രഷായി പലഹാരങ്ങൾ സപ്ലൈ ചെയ്യാനായി പോയി....

പതിവ് പോലെ ബക്കറിയിൽ സപ്ലൈ ചെയ്തു വരുമ്പോൾ അവളെയും കാത്തു സഞ്ജയ്‌ ഉണ്ടായിരുന്നു..
അവളെ കണ്ടതും അവന്റ നെഞ്ച് പിടഞ്ഞു.. അവൻ പെട്ടെന്ന് തന്നെ അവളുടെ അടുത്തേക്ക് നടന്നു...

\"ടീ ഇന്നും അയാൾ വന്ന് തല്ലിയോ അവൻ അമർഷം കളർന്നു ചോദിച്ചു...\"

\"ഇത് ഇടക്ക് ഇടക്ക് കിടാറുള്ളതല്ലേ... ഇപ്പൊ കിട്ടിയില്ലെങ്ങിലാണ് സങ്കടം....


\"ഓഹ് നിനക്ക് എല്ലാ ഒരു തമാശയാണ്...

\"പിന്നെ ഞാൻ എന്താ വേണ്ടത് ഇരുന്ന് കരയണോ... ഞാൻ കരഞ്ഞാൽ തളരുന്ന ഒരു കുടുംബം ഉണ്ട് എനിക്ക്... അവൾ അത് പറയുമ്പോ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. അവൾ അത് അവൻ കാണാതെ തുടച്ചു...



\"ടീ നമുക്ക് പോലീസിൽ ഒരു കംപ്ലയിന്റ് കൊടുക്കാം.. ഞാനും വരാം കൂടെ....\"

\"എന്റെ പൊന്ന് സഞ്ജു..എന്നെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ.... നമ്മുടെ പോലീസ് സേഷനിൽ ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ കംപ്ലയിന്റ് കൊണ്ട് പോയത്.. അതും അയാൾക്ക് എതിരെ.. എന്നിട്ട് എന്താ ഉണ്ടായത്.....\"

\"അതൊക്കെ പോട്ടെ.. അവൻ അതും പറഞ്ഞു പോക്കറ്റിൽ നിന്ന് കുറച്ചു പൈസ എടുത്തു അവൾക്ക് നീട്ടി...\"

അവൾ ഇത് എന്താ എന്ന ഭാവത്തിൽ അവനെ നോക്കി...

\"ടീ ഈ അവസ്ഥയിൽ നീ ജോലിക്ക് പോവേണ്ട.. ഇത് വെച്ചോ..\"

\"ഇത് തത്കാലം ഇയാളെ കൈയിൽ തന്നെ വെച്ചോ.... എനിക്ക് ആവിശ്യം ഉള്ളപ്പോൾ ചോദിക്കും. അപ്പൊ തരണം.. അവൾ കണ്ണറുക്കി പറഞ്ഞു...

\"ടീ അതല്ല..\"

\"സഞ്ജു എനിക്ക് ഇപ്പൊ ആവിശ്യമില്ല.. ഉണ്ടാകുമ്പോൾ എനിക്ക് ഇയാളോട് ചോദിക്കാൻ ഒരു മടിയുമില്ല...

അവൾ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു...

അവൾ നോക്കി കാണുകയായിരുന്നു സഞ്ജയെ... പരിചയപ്പെട്ട നാൾ മുതൽ അവൻ എന്നും ഒരു അത്ഭുതമായിരുന്നു...അവളുടെ ദുഖങ്ങളിൽ അവൻ തണലായി ഉണ്ടായിരുന്നു..ആരായാലും ഇഷ്‌ടപ്പെട്ട് പോകുന്ന സ്വഭാവം.. അതായിരിക്കും നിളയ്ക്ക് ഇവനോടുള്ള ഇഷ്ടം അസ്ഥിക് പിടിച്ചത് അവൾ ചിന്തിച്ചു...

വൈഷ്ണവിയുമായുള്ള ഫ്രണ്ട്ഷിപ് അവളുടെ വീട്ടിലേക്കും വളർന്നു... അവളുടെ അച്ഛനും അമ്മയും സ്വന്തം മകളെ പോലെ തന്നെ അവളെയും കണ്ടു... അവൾക്ക് കോളേജിൽ പഠിക്കാനുള്ള എല്ലാ സഹായവും അവളുടെ അച്ഛനാണ് ചെയ്തിരുന്നത്... അങ്ങനെ ഉള്ള കുടുംബത്തെ ചതിക്കാൻ അവൾക്ക് മനസ്സ് വന്നില്ല...അവൻ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നപ്പോൾ ഒഴുഞ്ഞു മാറി നടന്നതും അത് കൊണ്ട് തന്നെ.. അറിയാതെ ആ സ്നേഹത്തിൽ വീണുപോകുമോ എന്ന പേടിയും ഉണ്ടായിരുന്നു...

കല്യാണിയും സഞ്ജയും സംസാരിച്ചു കൊണ്ടിരിക്കുമ്പോയാണ് ഒരു കാർ അങ്ങോട്ടേക്ക് കടന്നു വന്നത്....അതിൽ നിന്ന് ഇറങ്ങുന്ന നിരഞ്ജനെ കണ്ടതും സഞ്ജയ്‌ ഒന്ന് പതറി 



\"സഞ്ജയ്‌ എന്താ ഇവിടെ...\"

\"ഞാൻ ചുമ്മാ വെറുതെ.... ഇത് വഴി വന്നപ്പോൾ... അല്ല താൻ എന്താ ഇവിടെ..\"

\"ഞാനും ചുമ്മാ ഇത് വഴി വന്നതാണ് നിരഞ്ജൻ ദേഷ്യം അടക്കി പിടിച്ചു പറഞ്ഞു...

\"എന്ന ok ഞാൻ അങ്ങോട്ട്...\"
സഞ്ജയ്‌ നിരഞ്ജനെ നോക്കി പറഞ്ഞു കല്യാനോയോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു അവന്റ കാറിന്റെ അടുത്തേക്ക് നടന്നു... അവൻ കാറിൽ പോകുന്നത് നോക്കി രണ്ടാളും അവിടെ നിന്നു... ഞാൻ പോയി മറഞ്ഞ ശേഷംകല്യാണി നിരഞ്ജനെ നോക്കാതെ അവിടെന്നു നടന്നതും ഒരു പിൻ വിളി കേട്ടു..


\"അതെ അവിടെ ഒന്ന് നിന്നെ....\"

കല്യാണി എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കിയതും...

\"എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്...

\"എനിക്ക് ഒന്നും കേൾക്കാനില്ല...
അതും പറഞ്ഞു അവൾ നടക്കാൻ പോയതും അവൻ അവളുടെ കൈ പിടിത്തമിട്ടു..

അവൾ കൈ വിടാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു .
\"ഡാ പോലിസ്കാര കൈ വിട് വേദനിക്കുന്നു..


\"എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി നീ...\"


\"നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാം... അത് കൊണ്ട് കേൾക്കാൻ ഒട്ടും താല്പമില്ല...\"

കല്യാണി പറയുന്നത് കേട്ട് നിരഞ്ജൻ അവളെ പിടിത്തം അമർത്തി...

അവളെ വലിച്ചു അവന്റെ കാറിൽ ബലമായി കയറ്റി. ലോക്ക് ചെയ്തു...എന്നിട്ട് അവൻ ഡ്രൈവിങ് സീറ്റിൽ കയറി...

കല്യാണി കാർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല....

നിരഞ്ജൻ പെട്ടന്ന് കാർ സ്റ്റാർട്ട്‌ ചെയ്തു...


\"ഡാ പോലിസ്ക്കാരാ നീ എന്നെ കൊല്ലാൻ കൊണ്ടുപോകുകയാണോ...\"

അവളെ ചോദ്യം കേട്ട് അവൻ അവളെ രൂക്ഷമായി നോക്കി..

\"ടീ അവന്റെ പിറകിൽ നിന്ന് പോവാൻ നിനക്ക് എന്താണ് വേണ്ടത്... അവൻ കലിപ്പിൽ തന്നെ ചോദിച്ചു...

അവന്റെ ചോദ്യം കേട്ട് അമർഷം തോന്നി കല്യാണിക്ക്...


\"അതെ ഞാൻ അവന്റെ പിറകെ അല്ല അവനാണ് എന്റെ പിറകെ.. അല്ല ഇതൊക്കെ എന്തിനാ ഇയാള് അറിയുന്നത്..

\"എന്തിനാ എന്ന് നിനക്ക് അറിയില്ലേ 

\"ഓഹ് അറിയാം.. അവൾ പറഞ്ഞു വിട്ടത് ആവും അല്ലേ കല്യാണി പുച്ഛിച്ചു പറഞ്ഞു..

അത് കേട്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി..
\"അതെ നോക്കി പേടിപ്പിക്കല്ലേ..
പിന്നെ പുട്ടി അനിയത്തിയെ അവൻ സ്വികരിക്കാത്തത്തിൽ അവനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.... അമ്മാതിരി അഹങ്കാരം തലയ്ക്കു പിടിച്ച സാധനമാണ് അത്...

കല്യാണിയുടെ സംസാരം കേട്ട് കലിപ്പിലായ നിരഞ്ജൻ പെട്ടന്ന് ബ്രേക്ക്‌ ചാവിടിയത്തും കല്യാണിയുടെ തല മുന്നിൽ പോയി ഇടിച്ചു...


അവൾ തല തടവി അവനെ തുറിച്ചു നോക്കി..


അവൻ അവളെ നോക്കാതെ പെട്ടന്ന് കാറിൽ നിന്ന് ഇറങ്ങിപ്പോയി..

അവൾ കാർ തുറക്കാൻ നോക്കിയെങ്കിലും പറ്റിയില്ല ലോക്ക് ആയിരുന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ കൈയിൽ ഒരു പൊതിയുമായി അവൻ കാറിലേക്ക് തിരിച്ചു വന്നു...

ആ കവർ അവൾക്ക് നേരെ എറിഞ്ഞു...
അവൾ ഇത് എന്താ എന്ന ഭാവത്തിൽ അവനെ നോക്കിയതും...

\"തുറന്നു നോക്കടി...\"

വല്ല ബോംബ് ആയിരിക്കുമോ.. ഹേയ് അങ്ങനെ ആണേൽ ഇവൻ ഇവിടെ ഇരിക്കില്ല... അവൾ ഓരോന്ന് ചിന്തിച്ചു മടിയോടെ അത് പൊട്ടിച്ചു നോക്കി...

\"മെഡിസിനോ.. ഇത് ആർക്കാ...\"
മുന്നോട്ടു നോക്കി ഇരിക്കുന്ന അവനെ നോക്കി അവൾ ചോദിച്ചു..

\"നിന്നെ ആരാ തല്ലിയത്...!

അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പതറിയെങ്കിലും അത് മറച്ചു വെച്ച് അവൾ പറഞ്ഞു..

\"ഇയാള് ആരാ പറഞ്ഞത് എന്നെ തല്ലി എന്ന്..


\"അത് ആരേലും പ്രത്യകം പറയണോ... നിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടല്ലോ... അവൻ പുച്ഛ ഭാവത്തിൽ പറഞ്ഞു...

അവൾ ഒന്നും പറയാതെ അവനോട് മുഖം തിരിച്ചു ഇരിന്നു...

\"ടീ ഇത് കാണാനല്ല വാങ്ങിയത്..\"

അവന്റെ പറച്ചിൽ കേട്ട് അവൾ അതിൽ നിന്ന് ഒരു ഒലമെന്റ്റ് എടുത്ത് ചെറുതായ് കൈയിൽ ആക്കി നെറ്റിയിൽ പുരട്ടിയതും അവൾ നിറ്റൽ കൊണ്ട് പിടഞ്ഞു...

രണ്ടാമത് ഓൾമെന്റ് തടവാൻ അവൾ കണ്ണടച്ചു കൈ അങ്ങോട്ടേക്ക് ചലിപ്പിച്ചതും പേടിച്ചു അവൾ അറിയാതെ തന്നെ കൈ വലിച്ചു...

\"മരുന്ന് വെക്കാൻ ഇത്രയും പേടിയാണോ... അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ ചെറുതായ് കണ്ണുതുറന്നു നോക്കിയപ്പോൾ അവളെ കളി കണ്ടു ചിരിക്കുന്ന നിരഞ്ജനെയാണ് കണ്ടത്..

\"ഞാൻ വേദനിക്കുന്നത് കണ്ടിട്ട് ഇയാള് സന്തോഷിക്കാനല്ലേ... അവൾ മുഖം കുർപ്പിച്ചു പറഞ്ഞത് പെട്ടന്ന് അവന്റെ മുഖത്ത് ഉണ്ടായിരുന്നു ചിരി മാഞ്ഞു.

അവൻ പെട്ടന്ന് അവളുടെ കൈയിലുള്ള ഓൽമെന്റ് പിടിച്ചു വാങ്ങി.. അതിൽ നിന്ന് കുറച്ചു കയ്യിലാക്കി അവളുടെ നേരെ തിരിഞ്ഞു....

അവൾ ഇവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന ഭാവത്തിൽ അവനെ നോക്കിയതും അവൻ അവന്റെ കൈ അവളുടെ നെറ്റിയിലുള്ള മുറിവിലേക്ക് നീങ്ങി... അവൾ പെട്ടന്ന് തന്നെ കണ്ണടച്ചു....പെട്ടനാണ് അവളുടെ മുറിവിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു... അവൻ ഊതി കൊടുത്തതാണ് എന്ന് അവൾക് അപ്പൊ തന്നെ മനസ്സിലായി.. അതിന്റെ കൂടെ ഒരു നീറ്റൽ അനുഭവപ്പെട്ടെങ്കിലും അവൻ വീണ്ടും വീണ്ടും ഊതിയപ്പോൾ അത് പതിയെ ഇല്ലാതായത് പോലെ അവൾക്ക് തോന്നി....

\"അതെ കഴിഞ്ഞു കണ്ണ് തുറന്നോ...\"

അവൻ പറയുന്നത് കേട്ട് അവൾ പതുക്കെ കണ്ണ് തുറന്നപ്പോൾ കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്ന നിരഞ്ജനെയാണ്.. പെട്ടന്ന് അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.. അവർ പരസ്പരം കുറച്ചു സമയം അങ്ങനെ പരസ്പരം നോക്കി പെട്ടന്ന് പുറകിൽ നിന്ന് ഹോൺ അടി കേട്ട് കണ്ടാലും ഞെട്ടി പരസ്പരം മുഖം വെട്ടിച്ചു....

അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു... അവർ പിന്നീട് ഒന്നും സംസാരിച്ചില്ല... അവർ ഇടയിൽ മൗനം തളം കെട്ടി... ആ മൗനം ബെധിക്കാതെ തന്നെ അവളുടെ കോളനി എത്തി...അവൻ വണ്ടി നിർത്തി.. അവളെ നോക്കി..

അവൾ കാർ തുറക്കാൻ നോക്കിയതും അവൻ അവക്കൂടെ കൈ പിടിച്ചു വലിച്ചു അവളുടെ മുഖം അവന്റെ നേരെയാക്കി.. അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

\"നിള അവൾക്ക് വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും... നീ സ്വയം ഒഴിഞ്ഞു പോയാൽ നിനക്ക് നല്ലത്..\"

അവൻ പറയുന്നത് കേട്ട് അവൾ കലിപ്പിൽ അവനെ തള്ളി മാറ്റി കാറിൽ നിന്ന് ഇറങ്ങി... പിന്നീട് എന്തോ ഓർത്തത് പോലെ കുനിഞ്ഞു നിന്ന് അവനെ നോക്കി..

അവൻ എന്താ എന്ന ഭാവത്തിൽ അവളെയും..

\"അതെ എന്റെ സൈക്കിൾ.. അത് അവിടെയാണ്.. എനിക്ക് രാവിലെ പത്രവുമായി പോകേണ്ടതാണ്.. \"

\"രാവിലെ അല്ലേ... സമയം ആകുമ്പോയേകും അത് ഇവിടെ ഉണ്ടാകും...\"

അവൻ അത് പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്ന് പോയി.. അവൾ നേരെ വീട്ടിലേക്കും...



*********----------************ മാളിയെക്കേല് തറവാട്ടിലെ വിശ്വനാഥന്റെയും ശ്രീ ദേവിയുടെയും മക്കളാണ് വൈഷ്ണവിയും സഞ്ജയും.. വിശ്വ നാഥൻ നാട്ടിൽ പ്രമാണിയാണ്..നാടുകാർക്ക് എന്ത് സഹായത്തിനും അയാൾ മുന്നിൽ തന്നെ ഉണ്ടാകുമായിരുന്നു.. അത് കൊണ്ട് തന്നെ എല്ലാർക്കും അദ്ദേഹത്തെ ഇഷ്‌ടവും ബഹുമാനവും ആയിരുന്നു... ബാംഗ്ലൂരിൽ നിന്ന് വന്ന ശേഷം നിരഞ്ജനും നിളയും ഇവരുടെ കൂടെയാണ് താമസം...

     ഉറച്ച ലക്ഷ്യബോധത്തോടെ കണ്ണിൽ പ്രതികരവുമായി അവൻ മാളിയേക്കൽ തറവാട്ടിൽ കാറിൽ വന്നിറങ്ങി ...

--

റൗഡി ബേബി

റൗഡി ബേബി

4.7
3662

മാലിയേക്കാൽ തറവാട്ടിന്റെ ഗെയ്റ് കടന്നു ഒരു കാർ അകത്തേക്കു പ്രവേശിച്ചു...അതിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു..\"അജയ് \"***************----------------------നിരഞ്ജൻ വീട്ടിൽ എത്തിയപ്പോൾ കണ്ടത് വിശ്വ നാഥനോട് സംസാരിച്ചു നിൽക്കുന്ന അജയെയാണ്....\"നിരഞ്ജനെ കണ്ടതും അജയ് ഒന്ന് പുഞ്ചിരിച്ചു തിരിച്ചു അവനും.....\"മോനെ നീ എവിടെ പോയതായിരുന്നു... മോന്റെ ഫ്രണ്ട് വന്നിട്ട് കുറച്ചു നേരമായി...\"\"ഞാൻ ഒന്ന് അതിവിശ്യമായ കാര്യത്തിന് പുറത്തു പോയതായിരുന്നു..\"അവരെ നോക്കി നിരഞ്ജൻ മറുപടി പറഞ്ഞു..അവരുടെ കൂടെ സോഫയിൽ ഇരുന്നു....അജയ് എല്ലാരോടും യത്ര പറഞ്ഞു ഇറങ്ങുമ്പോഴണ്..\"മോൻ എവിടെയാ താമസം... വിശ്വ ന