Aksharathalukal

റൗഡി ബേബി



മാലിയേക്കാൽ തറവാട്ടിന്റെ ഗെയ്റ് കടന്നു ഒരു കാർ അകത്തേക്കു പ്രവേശിച്ചു...അതിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു..

\"അജയ് \"

***************----------------------

നിരഞ്ജൻ വീട്ടിൽ എത്തിയപ്പോൾ കണ്ടത് വിശ്വ നാഥനോട് സംസാരിച്ചു നിൽക്കുന്ന അജയെയാണ്....

\"നിരഞ്ജനെ കണ്ടതും അജയ് ഒന്ന് പുഞ്ചിരിച്ചു തിരിച്ചു അവനും.....

\"മോനെ നീ എവിടെ പോയതായിരുന്നു... മോന്റെ ഫ്രണ്ട് വന്നിട്ട് കുറച്ചു നേരമായി...\"

\"ഞാൻ ഒന്ന് അതിവിശ്യമായ കാര്യത്തിന് പുറത്തു പോയതായിരുന്നു..\"

അവരെ നോക്കി നിരഞ്ജൻ മറുപടി പറഞ്ഞു..

അവരുടെ കൂടെ സോഫയിൽ ഇരുന്നു....



അജയ് എല്ലാരോടും യത്ര പറഞ്ഞു ഇറങ്ങുമ്പോഴണ്..

\"മോൻ എവിടെയാ താമസം... വിശ്വ നാഥന്റെ വകയായിരുന്നു ചോദ്യം....

\"അങ്കിൽ താമസം പോലിസ് കോട്ടേഴ്‌സിൽ റെഡിയക്കിട്ടുണ്ട്... പക്ഷെ അതൊന്ന് സെറ്റ് ചെയ്യാൻ നാളെയാവും... അത് കൊണ്ട് എവിടെങ്കിലും റൂം നോക്കണം...\"

ഇത് കേട്ടതും വിശ്വ നാഥന്റെ ഉള്ളിൽ ഉറങ്ങി കിടന്ന സഹായി സടകുടഞ്ഞു എണീറ്റു..

\"വേറെ എവിടെ എങ്കിലും എന്തിനാ നോക്കുന്നത് ... ഇവിടെ നിൽക്കാമല്ലോ...അല്ലടാ നിരഞ്ജൻ \"

\"ഇങ്ങേർക്ക് എന്തിന്റെ സുഗേടാണ്..നിരഞ്ജൻ ആത്മ..
\"അ.. അത് തന്നെ... എന്റെ വീട് ഉണ്ടാകുമ്പോൾ നീ എന്തിനാ വെറുതെ റൂം നോക്കി കഷ്‌ടപ്പെടുന്നത്..
നിരഞ്ജൻ താല്പര്യമില്ലതത് പുറത്ത് കാണിക്കാതെ പറഞ്ഞു..


\"അയ്യോ അതൊന്നും വേണ്ടാ... നിങ്ങൾ എല്ലാം അതൊരു ബുദ്ധിമുട്ടാവും... അജയ് നിഷ്കു വാരി വിതറി മുഖത്ത് ഫിറ്റ്‌ ചെയ്തു പറഞ്ഞു...


\"എന്ത്‌ ബുദ്ധിമുട്ട് ഇതൊക്കെ ഒരു സന്ദോഷമല്ല... അയാൾ നിരഞ്ജന്റെ തോളിൽ തട്ടി പറഞ്ഞതും.. നിരഞ്ജൻ അതെ എന്ന് അർത്ഥത്തിൽ മൂളി....


അങ്ങനെ നിരഞ്ജന്റ് അമ്മാവന്റെ നിർബന്ധം കൊണ്ട് അജയ് ഒരു ദിവസം അവിടെ താമസിക്കാൻ തീരുമാനിച്ചു.......


സഞ്ജയ്‌ വീട്ടിലേക്ക് വന്നപ്പോൾ കണ്ടത് ആരോടോ ഫോണിൽ സംസാരിക്കുന്ന അജയെയാണ്... സഞ്ജയ്‌ അജയ്യുടെ പിറകിലൂടെ പോയി ചുമലിൽ കൈ വെച്ചതും പെട്ടന്ന് അജയ് ഞെട്ടി...

അത് കണ്ടതും സഞ്ജയ്‌ പൊട്ടിച്ചിരിച്ചു

\"ഇത്രയും പേടിയുള്ള നിയൊക്കെ ഒരു പോലിസ്കാരനാണോ..\"


\"അത് പിന്നെ ഈ സമയത്തു ഇങ്ങനെ പിറകിലൂടെ വന്ന ആരായാലും ഒന്ന് ഞെട്ടും..,\"


\"അല്ലാതെ പേടി ഉണ്ടായിട്ടല്ല..\"ഒരു കള ചിരിയോടെ സഞ്ജയ്‌ അത് പറഞ്ഞതും അജയ് അവന്റെ വയറ്റിന് ഒരു കിഴിക് കൊടുത്ത്...


\"ഡാ പുല്ലേ പതുകെ...\"

\"പാതി രാത്രിയാണോ വീട്ടിൽ കയറി വരുന്നത്...ഇവിടെ ബോറടിച്ചു പാടാരമടങ്ങി \"

\"അത് പിന്നെ നീ വരുന്നത് അറിയില്ലല്ലോ...ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നേനെ എയർപോർട്ടിൽ..\"

\"ബെസ്റ്റ്... നേരത്തെ പറഞ്ഞിട്ട് വേണം നിനക്ക് മുങ്ങാൻ അല്ലടാ പുല്ലേ..\"

\"കണ്ടു പിടിച്ചു കളഞ്ഞല്ലോ പോലിസ്....\"

\"അതൊക്കെ പോട്ടെ എന്താ നിന്റെ ഭാവി പരിപാടി..\"

\"ഓഹ് ഒരു ഭുതത്തോട് വർത്തമാനം പറയുന്ന എനിക് എന്ത് ഭാവി...\"ഒരു ശോകത്തിൽ സഞ്ജയ്‌ അത് പറഞ്ഞതും അജയ് അവനെ നോക്കി പുച്ഛ ഭാവത്തിൽ ചോദിച്ചു..

\"എന്ത്‌ ചീഞ്ഞ കോമഡി യടാ... നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ...\"


\"ഒരു മാറ്റം ഞാൻ ആഗ്രഹിക്കുന്നത്തെ ഇല്ല..\"

\"നന്നായി..\"

\"ആര് നിയോ... എനിക്ക് തോന്നുന്നില്ല...\"

\"എന്റെ സഞ്ജു ഒന്ന് പോയി തരാമോ... നിന്റെ ചളി കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാണ്...\"

\"വീട്ടിൽ വന്ന ഗെസ്റ്റ് പറയുന്നത് കെട്ടിലെന്ന് വേണ്ടാ.. മോൻ ഇവിടെ നില്ക്.. ഞാൻ ഒന്ന് ഫ്രഷായി വരാം...

\"Ok ഡാ...

സഞ്ജു അകത്തേക്കു നടക്കുമ്പോൾ വിളിച്ചു പറഞ്ഞു..

\"ഡാ അധികം അവിടെ അങ്ങനെ നിൽക്കേണ്ട ഒരു പാട് കള്ളൻ മാരുള്ള ഏരിയായാണ്...\"

\"ഓഹ് പിന്നെ... ഇതിലും വലിയ കള്ളന്മാരെ കണ്ടവനാണ് ഈ അജയ്..
അജയ് തിരിച്ചും പറഞ്ഞു..


ഇതൊക്കെ കണ്ടു മുകളിൽ സിറ്റ് ഔട്ടിൽ നില്കുകയായിരുന്നു നിരഞ്ജൻ......

സഞ്ജയ്‌ അകത്തു കയറിയപ്പോൾ കണ്ടത് അമ്മയോട് സംസാരിച്ചു ഇരിക്കുന്ന നിളെയാണ്.. അവനെ കണ്ടതും അവളുടെ മുഖം വിടർന്നു.. അവനെ നോക്കി പുഞ്ചിരിച്ചെങ്കിലും അവൻ മുഖം വെട്ടിച്ചു പെട്ടന്ന് അവിടെ നിന്ന് നടന്നു..

\"ഡാ നിനക്ക് കഴിക്കാൻ എടുത്തു വെക്കട്ടെ..\"

\"വേണ്ട അമ്മ ഞാൻ പുറത്തു നിന്ന് കഴിച്ചു....

അവൻ മുകളിൽ കയറുന്നതിന്റെ ഇടയിൽ വിളിച്ചു പറഞ്ഞു.....

അവന്റെ അവോയ്ഡിങ് നിളയെ വല്ലാതെ തളർത്തി...
പണ്ട് ചെറുപ്പത്തിൽ വെക്കേഷൻ അമ്മയുടെ കൂടെ ഇവിടെ വരുമ്പോൾ അവളോട് കളിച്ചു ചിരിച്ചു നടന്നിരുന്ന പഴേ സഞ്ജുവിനെ പെട്ടന്ന് അവളുടെ മനസ്സിലേക്ക് ഓടി വന്നു... അമ്മയുടെ മരണ ശേഷമാണ് ഇങ്ങോട്ടേക്കുള്ള അവരുടെ വരവ് കുറഞ്ഞത്... എന്നാലും സഞ്ജുവിനെ മറക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല... നാടിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അവൾ പെട്ടന്ന് സമ്മതിച്ചതും സഞ്ജു ഇവിടെ ഉള്ളത് കൊണ്ട് മാത്രമായിരുന്നു...
സങ്കടപെര്ട്ടിരിക്കുന്ന നിളയുടെ മുടിയിൽ തലോടി അവന്റെ അമ്മ പറഞ്ഞു...

\"മോള് വിഷമിക്കേണ്ട ഒരിക്കൽ അവൻ നിന്റെ സ്നേഹം മനസ്സിലാകും...\"

അവൾ അതിന് ഒരു പുഞ്ചിരി മറുപടി നൽകി റൂമിലേക്ക് നടന്നു....

**********†****†************************

    റെസ്റ്റോറന്റിലെ ജോല് കഴിഞ്ഞു തിരിച്ചു വരുകയായിരുന്നു കല്യാണിയും ജിത്തുവും..

അവൾ നടന്നതെല്ലാം ജിത്തുവിനോട് പറഞ്ഞു..

അവളുടെ മൂഡ് ഓഫ്‌ മാറാൻ അവൻ പല പൊട്ടത്തരങ്ങളും പറഞ്ഞു കൊണ്ടിരുന്നു.....
അതിൽ പകുതിയും അവൻ വിജയിച്ചു...

അവർ വീടിൽ എത്തിയപ്പോൾ വീടിന്റെ മുന്നിൽ നിർത്ത് വെച്ചിരിക്കുന്നു അവളുടെ സൈക്കിൾ......

അത് കണ്ടതും അവൾക്ക് സന്ദോഷമായി...

\"ആരാ അമ്മ ഇത് ഇവിടെ കൊണ്ട് വെച്ചത്...\"

ഉമ്മറത്തു ഇരിക്കുന്ന അമ്മയോട് അവൾ ചോദിച്ചു...

\"അത് ഈ കോളനിയിൽ ഉള്ള ഒരു പോലിസ്കാരനില്ലേ അയാൾ കൊണ്ട് വെച്ചതാണ്...\"

\"ആര് തങ്കപ്പൻ ചേട്ടനോ...... കല്യാണിയുടെ ചോദ്യം കേട്ട് ജിത്തു ഞെട്ടി..


\"അയാളുടെ പേര് തങ്കപ്പൻ എന്നാണോ...\"


\"അതൊന്നും അറിയില്ല... അയാളെ തങ്ക പോലുള്ള സ്വഭാവം അല്ലേ.. അത് കൊണ്ട് ഞാൻ അയാൾക്ക് ഇട്ട പേരാണ്... ഇളിച്ചു കൊണ്ട് കല്യാണി പറഞ്ഞു...\"

\"നന്നായി... ചില നേരമുള്ള അയാളുടെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും..\"

\"എന്ന മോൻ പോയി അയാളെ കിണറ്റിൽ എറിഞ്ഞു വാ ഞാൻ പോവാ...\"

അതും പറഞ്ഞു കല്യാണി വീടിന്റ അകത്തേക്കു കയറി ജിത്തു നേരെ വീടിലേക്കും..

കല്യാണി ഫ്രഷായി വന്നു എല്ലാരുംഒരു മിച് ഇരുന്ന് ഫുഡ്‌ ഒക്കെ കഴിച്ചു... അവൾ നേരെ റൂമിലേക്ക് പോയി...
ബുക്ക്‌ എടുത്തു പഠിക്കാൻ ഇരുന്നെങ്കിലും അവളുടെ മനസ്സ് കലങ്ങി മറിഞ്ഞത് കൊണ്ട് അവൾക്ക് ഒന്നിന്നും മൂഡ് ഇല്ലായിരുന്നു.. അവൾ പെട്ടന്ന് ബുക്ക്‌ മടക്കി വെച്ച് കണ്ണടച്ചു ഇരുന്നു.. പെട്ടന്ന് അവളുടെ മനസ്സിലേക്ക് ആ ദിവസം ഓർമയിൽ വന്നു...
എല്ലാരോടും യാത്ര ചോദിച്ചു സന്ദോഷത്തോടെ ജോലിക്കുള്ള ഫ്രസ്റ് ദിവസം ചേച്ചി ഇറങ്ങി പോയതും... ഫ്രസ്റ് ദിവസം ആയത് കൊണ്ട് ലൈറ്റ് ആവാതിരിക്കാൻ ചേച്ചി തിരക്കിടയിരുന്നു പോയത്.. ഒരു ആക്സിഡന്റ്.പിന്നീട് വീടിലേക്ക് തിരിച്ചു വന്നത് വെള്ള തുണിയിൽ പൊതിഞ്ഞ ചേച്ചിയെയായിരുന്നു.....ഓർമകളിൽ കല്യാണിയുടെ മിഴികൾ നിറഞ്ഞൊഴുകി...



-----------------------------------------------------------------------
അജയ് എന്തോ സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.. അവൻ നന്നായി കിതാകുന്നുണ്ടായിരുന്നു...
അവൻ പെട്ടന്ന് വല്ലാതെ ദാഹം തോന്നി അടുത്തുള്ള ജെഗിൽ നോക്കിയെങ്കിലും അത് കാലിയായിരുന്നു... അവൻ പെട്ടന്ന് എഴുനേറ്റ് താഴെലേക്ക് പോയി...ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്തു തിരികെ വരുമ്പോയാണ് ഹാളിൽ കർട്ടന്റെ മറവിൽ ഒരു നിഴൽ രൂപം കാണുന്നത്..അപ്പോയാണ് അവൻ രാത്രി സഞ്ജു പറഞ്ഞത് ഓർമയിൽ വന്നത്.. അവൻ പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് നടന്നു..കർട്ടൻ മാറ്റി ജനലിലൂടെ പുറത്തേക്ക് നോക്കി..അവിടെ ആരെയും കാണാൻ ഇല്ലായിരുന്നു.. തനിക് തോന്നിയതായിരിക്കും എന്ന് കരുതി അവൻ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ അവിടേക്ക് നോക്കി..
ഒരു ഹൂഡി ധരിച്ച നിഴൽ രൂപം അകത്തേക്കു പ്രേവേശിച്ചു....

---


റൗഡി ബേബി

റൗഡി ബേബി

4.7
3618

ഹൂഡി ധരിച്ചയാൾ പതുക്കെ അകത്തേക്കു പ്രവേശിച്ച ശേഷം പതുക്കെ നടന്നു എന്തിനോ കൈ നീടിയതും അജയ് പിന്നിലൂടെ പോയി തള്ളിയിട്ടു... ഹൂഡി ധരിച്ചയാൾ മറഞ്ഞു സോഫയിലേക്ക് വീണു.. പെട്ടന്ന് ഹൂഡി ധരിച്ചയാൾ തിരിഞ്ഞു ഇരുന്നു സോഫയുടെ അടുത്തുള്ള ഫ്ലാവെർ വെസ് എടുത്തു അജയ്യുടെ നേരെ എറിഞ്ഞു... ഫ്ലാവെർ വെസ് തന്റെ നേരെ വരുന്നത് കണ്ട് ഒഴിഞ്ഞു മാറാൻ വേണ്ടി മറുഭാഗത്തേക്ക് കാല് എടുത്തു വെച്ചതും എന്തോ തടഞ്ഞു അജയ് ധും...നിലത്തു വീണ അജയ് എഴുനേട്റ്റിരുന്നു കൈ കൊണ്ട് എത്തി പിടിച്ചു സോഫയിൽ നിന്ന് കുഷ്യൻ എടുത്തു ഹൂഡി ധരിച്ചയാലെ നേരെ എറിഞ്ഞു....crct അത് അയാളുടെ മേലെ തന്നെ കൊണ്ടു...ഹൂഡി ധരിച്ചയാ