Aksharathalukal

ഗായത്രി ദേവി -3

          മായ ആ രൂപത്തെ നോക്കി അലറി... അപ്പോഴേക്കും  പ്രിയ എഴുന്നേറ്റു... എങ്കിലും അവൾ ലൈറ്റ് ഓൺ ചെയ്യാനോ കട്ടിലിൽ നിന്നും എഴുനേൽക്കാനോ ശ്രെമിച്ചില്ല

      \"ഓ... ന്റെ മായേ നീ ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ... \" പ്രിയ ഒരുഭാഗത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു..

  അപ്പോഴും ആ സ്ത്രീ രൂപം മായയെ നോക്കി നിൽക്കുണ്ടായിരുന്നു... ആ രൂപം പതിയെ അവളുടെ അരികിൽ നിന്നും ചുമരിലേക്ക് നടന്നു മറന്നു പോയി.. മായ അവളുടെ ഉറക്കം പോയ നിലയിൽ എഴുനേറ്റിരുന്നു...

     ഇത്രയുംദിവസം തനിക്കു ഒരു വീടിന്റെ സ്വപ്നം ആയിരുന്നു... ഇതിപ്പോ നേരിട്ട് ഒരു ആത്മാവ് എന്റെ കണ്ണിൽ കാണുന്നു.. ആ ആത്മാവുമായി എനിക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ... അതോ അത് എന്നോട് എന്തെങ്കിലും പറയാൻ ശ്രെമിക്കുകയാണോ എനിക്ക് ഒന്നും മനസിലാകുന്നില്ലലോ ദൈവമേ...അങ്ങനെ അത് എന്തെകിലും പറയണം എന്നുണ്ട് എങ്കിലും എന്തുകൊണ്ട് എന്നെ തേടി വരുന്നു.. എനിക്ക് ഒന്നും മനസിലാകുന്നില്ല... മായ ഓരോന്നും ആലോചിച്ച് അങ്ങനെ ഇരുന്നു...

    പിറ്റേന്ന് രാവിലെ പ്രിയയും മായയും ജോഗിംഗിനായി പുറപ്പെട്ടു..

    \"എന്നാൽ നമ്മുക്ക് പോകാം....\" മായ ചോദിച്ചു

       \"മം.. നിൽക്കൂ ഞാൻ അമ്മയോട് ഒരു വാക്ക് പറഞ്ഞിട്ട് വരാം..\"അതും  പറഞ്ഞു കൊണ്ട് പ്രിയ നേരെ  മുകളിൽ ഉള്ള അമ്മയുടെ മുറിയിൽ പോയി വാതിലിൽ മുട്ടി..

    \"ആരാണ് അകത്തേക്ക് വരൂ..\" അകത്തു നിന്നും ഗംഗാദേവി ചോദിച്ചു 

      അത് കേട്ടതും പ്രിയ വാതിൽ ചെറുതായി തുറന്നു അകത്തേക്ക് എത്തിനോക്കി.

       \"അമ്മേ ഞാനും മായയും ഒന്ന് നടക്കാൻ ഇറങ്ങുകയാണ് അവൾക്കു നമ്മുടെ ഗ്രാമം ഒന്ന് കാണിക്കാൻ...\" പ്രിയ അമ്മയോട് പറഞ്ഞു 

     \"മം.. പെട്ടന്ന് പോയിട്ട് വരണം...ആരാണ് കൂട്ടിനു വരുന്നത്...\" ഗംഗ ചോദിച്ചു 

     \"അത് പിന്നെ ആരുമില്ല അമ്മേ.. ഞാനും അവളും മാത്രം...\"

       \"ശെരി.. സൂക്ഷിച്ചു പോകണം പിന്നെ നമ്മുടെ ആ പഴയ മാളികയുടെ അരികിൽ പോകരുത്... പോയി എന്ന് ഞാൻ അറിഞ്ഞാൽ...\" ഗംഗ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു 

   \"ഇല്ല അമ്മേ പോകില്ല...\" പ്രിയ പറഞ്ഞു 

       പ്രിയ അമ്മയോടു  യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും മായയുടെ അരികിൽ പോയി

       \"പോകാം....\" പ്രിയ മായയോട് പറഞ്ഞു 

        മായ ഒരു കറുത്ത നിറ പാന്റും റോസ് ബനിയനും ധരിച്ചുകൊണ്ടാണ് ഇറങ്ങിയത്... പ്രിയ ഒരു നീല പാന്റും വെള്ള ബനിയനുമാണ് ധരിച്ചത്... ഇരുവരും ഉടനെ തന്നെ മുറിയിൽ നിന്നും പുറത്തിറങ്ങി... തണുന്ന കുളിര്മയുള്ള കാറ്റും ആസ്വദിച്ചുകൊണ്ട് അവർ പതിയെ നടന്നു... കുറച്ചു ദൂരം പോയതും ഇരുവരും അടുത്തുള്ള പാടത്തിന്റെ അരികിൽ എത്തി..

    \"ദേ... ആ കാണുന്ന കുളം ഉണ്ടല്ലോ... ഞാനൊക്കെ നീന്തൽ പടിച്ചത് അവിടെയാണ്.. ദേ ഈ കണ്ടതിലെ ചെളിയിൽ എത്ര കളിച്ചിരുന്നു എന്ന് അറിയുമോ... ആ കാണുന്ന കുന്നിൽ കുറെ കറങ്ങിയിട്ടുണ്ട് ഓണത്തിന് അത്തക്കളം ഒരുക്കാൻ പൂക്കൾക്ക് വേണ്ടി... അങ്ങനെ എത്രയോ സുന്ദരമായ ഓർമ്മകൾ ഈ ഗ്രാമത്തിൽ ഉണ്ട്‌ അത് ഇനി  എവിടെ പോയാലും കിട്ടില്ല... പിന്നെ ദേ ഇടവഴിയിൽ ഒളിച്ചിരുന്ന് കൂട്ടുക്കാരികളെ പേടിപ്പിക്കുകയും പിന്നെ ഓടിപിടിച്ചു കളിക്കുന്നതും ചെയ്യാറുണ്ട് സ്കൂളിൽ നിന്നും വരുമ്പോൾ....\" പ്രിയ ആവളുടെ കുട്ടിക്കാല ഓർമ്മകൾ ഓരോന്നോയ് ഓർത്തുകൊണ്ട് മായയോട് പറഞ്ഞു 

     \"ആണോ നീ പറയുന്നത് കേൾക്കുമ്പോ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു എനിക്കും..\" മായ പറഞ്ഞു 

    \"മം..\"

    ഇരുവരും ഓരോന്നും പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്ന സമയം....

   \"പ്രിയേ....\" മായ വിളിച്ചു 

   \"ആ... പറയടാ...\"


    \"നമ്മുക്ക് ആ  വീടിനടുത്തേക്ക് പോയാലോ...\" മായ അല്പം ഭയത്തോടെ ചോദിച്ചു 

    \"ഏതു വീടിനടുത്തേക്ക് എനിക്ക് മനസിലായില്ല..\" പ്രിയ ചോദിച്ചു 

        \"അത് തന്നെ ഞാൻ കണ്ടു  പേടിച്ചതും അലറിയതും നീ പറഞ്ഞ നിങ്ങളുടെ ആ പഴയ വീടിനടുത്തേക്ക്..\"

    \"മായേ നീ അതല്ലാതെ വേറെ എവിടെ വേണമെങ്കിലും പറ ഞാൻ കൊണ്ടുപോകാം പക്ഷെ അവിടെ അത് സാധിക്കില്ല...\"

    \"പ്ലീസ് ടാ ഒരുവട്ടം ആ ഗേറ്റിന്റെ അടുത്തു വരെ ഒന്ന് പോയാ മതി...\"മായ അവളോട്‌ അപേക്ഷിച്ചു 

    \"ദേ നോക്കു നീ കളിക്കാൻ നിൽക്കല്ലെ മായേ... ആരെങ്കിലും കണ്ടാൽ ആകെ പ്രശ്നമാകും മാത്രമല്ല അമ്മ പ്രേത്യകിച്ചും പറഞ്ഞിട്ടുണ്ട് ആ പരിസരത്തു പോകരുത് എന്ന്..\" പ്രിയ അവളോട്‌ പറഞ്ഞു 

     \"ഡി പ്ലീസ് ഒരു തവണ..\" മായ വീണ്ടും അവളോട്‌ കെഞ്ചി 

     \"നിനക്കു എന്താ ആ വീടിനടുത്തേക്ക് പോകണം എന്ന് ഇത്ര വാശി..\"പ്രിയ കുറച്ചു ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചു 

       \" അത് പിന്നെ ഞാൻ.. നീ വിശ്വസിക്കുമോ എന്ന് അറിയില്ല... ഞാൻ സ്വപ്നത്തിൽ എന്നും നടന്നു പോയതും ഒരു  ആത്മാവിനെ കണ്ടതും ആ വീട്ടിൽ ...അതെ ആ വീട് തന്നെയാണ് ഞാൻ എന്നും സ്വപ്നത്തിൽ കാണുന്നത്... ആ വീട്ടിൽ എന്തോ ഉണ്ട്‌... അവിടെ എന്തോ ഒരു മർമ്മം  ഒളിഞ്ഞിരിക്കുന്ന അവിടെ ഉള്ള എന്തോ ഒന്ന് എന്നോട് എന്തോ പറയാൻ വരുന്നത് പോലെ എനിക്ക് തോന്നുന്നു...\"

    \"നീ പറയുന്നത്..\" പ്രിയ അതിശയത്തോടെ ചോദിച്ചു 

      \"സത്യം നീ വിശ്വസിക്ക് പ്ലീസ് നമ്മുക്ക് ഒന്ന് അങ്ങോട്ട്‌ പോയിട്ട് വരാം... സത്യത്തിൽ ആ വീട് കണ്ടപ്പോ എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല അതുകൊണ്ടാണ് ഞാൻ കാറിൽ വെച്ചു അലറിയത്തും.... ആ വീടുമായി എന്തോ ബന്ധം ഉള്ളതുപോലെ അല്ലെങ്കിൽ അവിടെ ഉള്ള ആ ആത്മാവുമായി അത് ആരാണ് എന്നോട് അവർക്കു എന്താണ് പറയാൻ ഉള്ളത്... ഇത് വെറും സ്വപ്നം ആയിരുന്നു എങ്കിൽ ഞാൻ ഒരുപക്ഷെ ഇത് ഇങ്ങനെ തന്നെ വിട്ടുപോകുമായിരുന്നു.. പക്ഷെ ഇപ്പോ ഈ വീട് കണ്ടത് മുതൽ എന്തോ ഉണ്ട്‌ എന്ന് മനസിലായി.. അത് കണ്ടെത്തിയെ തീരു..\" 

   
   അത് കേട്ടതും പ്രിയ കുറച്ചു നേരം ആലോചിച്ചു നിന്നു.... ഒടുവിൽ മായ പറയുന്നത് പോലെ ആ വീടിനരികിൽ പോകാൻ അവളും തീരുമാനിച്ചു...

     \"ശെരി...പോകാം പക്ഷെ ആ ഗേറ്റ് തുറന്നു അകത്തു പോകില്ല മനസിലായോ... \"പ്രിയ പറഞ്ഞു 

      \"മതി... പുറത്തു നിന്നു കണ്ടാൽ മാത്രം മതി... \"മായ വളരെ സന്തോഷത്തോടെ പറഞ്ഞു..

     \"അവിടെ എത്തിയ ശേഷം വാക്ക് മാറ്റി പറയരുത്...\" പ്രിയ വീണ്ടും  ഓർമിപ്പിച്ചു 

      ഇരുവരും അത് സമ്മതിച്ചുകൊണ്ട് അവർ പതിയെ ചെറിയ ഭയത്തോടെ അങ്ങോട്ട് നടന്നു... ആ റോഡിനരികിൽ വന്നതും ഇടവഴിയിലേക്ക് കയറുന്നതിനു മുൻപ് പ്രിയയും മായയും ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പാണ് വരുത്തിയ ശേഷം ഇരുവരും ആ ഇടവഴിയിലേക്ക് നടന്നു ....

      അവർ പതിയെ ആ വീടിന്റെ മുന്നിൽ എത്തിയതും മായ എല്ലാം മറന്നു അത് നോക്കി നിന്നു... താൻ ഇതുവരെ സ്വപ്നത്തിൽ കണ്ട ആ വീട് തന്റെ കണ്മുന്നിൽ നിൽക്കുന്നു... ആ വീട് കണ്ടതും മായ്ക്ക് വല്ലാത്ത അടുപ്പം തോന്നി.. അവൾ അറിയാതെ ആ വീടിന്റെ ഗേറ്റിന്റെ മേൽ കൈ വെയ്ക്കാൻ നോക്കിയതും

     \"പ്രിയേ... \"കുറച്ചു ദൂരെ നിന്നും ഒരു ശബ്ദം കേട്ട് മായയും പ്രിയയും അങ്ങോട്ട്‌ നോക്കി...

    അപ്പോഴാണ് അവരുടെ അരികിലേക്ക് സൈക്കിൾ ചവിട്ടി കൊണ്ട് വേണു വന്നത്... പിങ്ക് ഷർട്ടും കാവി മുണ്ടുമായിരുന്നു അവന്റെ വേഷം.. അവൻ അവരുടെ അരികിൽ എത്തിയതും സൈക്കിൾ നിർത്തി...അവൻ താഴെ ഇറങ്ങി..സൈക്കിളിന്റെ  പുറകിൽ അന്നത്തെ പത്രവും ഉണ്ടായിരുന്നു..

  മെലിഞ്ഞ ശരീരവും വെളുത്ത നിറവും താടിയും കട്ട മീശയും ഉള്ള രൂപമായിരുന്നു വേണുവിന്റെ...

    \"  നീ എന്താ ഇവിടെ... ഇവിടേയ്ക്ക് വരാൻ പാടില്ല എന്ന് അറിയില്ലേ നിനക്ക്.. ഞാൻ ഓർമ്മിപ്പിക്കണം എന്നുണ്ടോ... പ്രിയേ...\" വേണു അല്പം ഗൗരവത്തിൽ ചോദിച്ചു


      \" അത് പിന്നെ വേണുവേട്ടാ.. ഞാൻ അത്... \"പ്രിയ എന്തു പറയണം എന്നറിയാതെ പതറി നിന്നു

   \" എന്തിനാ ഇങ്ങോട്ട് വന്നത് ഇവിടെ എന്താണ് ആവശ്യം.. സത്യം നീ പറഞ്ഞില്ല എങ്കിൽ ഞാൻ ഈ വിവരം അമ്മയോട് പറയും.. \" വേണു രണ്ടുപേരോടുമായി പറഞ്ഞു 

      \"അയ്യോ പ്ലീസ്  വേണുവേട്ടാ അമ്മയോട് പറയരുത്.. ഞാനയും ഇവളും വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ അപ്പോൾ നമ്മുടെ ഈ വീട് ഇവൾക്ക് കാണിക്കണം  എന്ന് തോന്നി അതാ ഞാൻ... ഇവൾ ഇതുപോലെ ഉള്ള വീട് ഒന്നും കണ്ടിട്ടില്ല അതുകൊണ്ട് വന്നതാ ഇനി ഞങ്ങൾ ഈ ഭാഗത്തേക്ക്‌ വരില്ല... ഇത് അമ്മയോട് പറയല്ലെ... \"പ്രിയ കെഞ്ചി

        \" മം.. പറയുന്നില്ല... മറക്കണ്ട ഇതാണ് ഫസ്റ്റ് ഏൻഡ് ലാസ്റ്റ് വാർണിങ്... ഈ വീടിന്റെ പ്രശ്നം എന്താണ് എന്ന് നിനക്കും നന്നായിട്ടറിയാം...\"

      \"അതിനു ഈ വീടിന് വസ്തു പ്രശ്നം മാത്രമല്ലേ ഉള്ളു... അതിനെന്താ അകത്തു കയറിയാലും... ഇങ്ങോട്ട് വരുന്നതും അത്ര വലിയ പ്രശ്നം ഒന്നുമില്ലല്ലോ...\" മായ അവളുടെ പക്ഷം പറഞ്ഞു

     \"ദേ   നോക്കു ഹിന്ദിക്കാരി നിനക്കു ഇവിടുത്തെ കാര്യങ്ങളിൽ ഇടപെടണം എന്നില്ല... നീ ഇപ്പോൾ ഈ ഗ്രാമത്തിൽ കുറച്ചു ദിവസം ചിലവഴിച്ച ശേഷം തിരിച്ചു പോകുക അത്ര തന്നെ ... അല്ലതെ ഈ ഗ്രാമത്തിൽ ഉള്ള കാര്യത്തിൽ കൂടുതൽ ഇൻവോൾവ് ആകരുത്  മനസിലായോ...\"വേണു മായയോട് പറഞ്ഞു

    വേണു പറഞ്ഞത്. കേട്ടതും മായ അവനെ ദേഷ്യത്തിൽ നോക്കി...

      \"മ്മം... പെട്ടന്ന് പൊക്കോ രണ്ടും ഇപ്പോ ഇവിടെനിന്നും...\"

പ്രിയയും മായയും പിന്നെ അവിടെ നിന്നില്ല.. മുന്നോട്ടു നടന്നു..


  അവർ ഇരുവരും കുറച്ചു ദൂരം പോയതും.. വേണുവും മുന്നോട്ടു പോയി.

      \"അയാൾ ആരാ...\" മായ ചോദിച്ചു

      \"അതോ... അത് നമ്മുടെ രാമേട്ടന്റെ മകൻ ആണ്..\" പ്രിയ പറഞ്ഞു 

      \"അത് ശെരി... അപ്പോ  വേലക്കാരൻ ആണോ... എന്നിട്ടാണോ ഇത്ര അഹങ്കാരം.. നീ എന്തിനാ ആൾക്ക് ഭയക്കുന്നത്..\"

       \"ഏയ്‌ അങ്ങനെയല്ല... ആള്  ഇവിടുത്തെ സഹകരണ ബാങ്കിലെ മേനേജർ ആണ്... മാത്രമല്ല  അമ്മയോട് എന്തു കാര്യവും നേരിട്ട് പറയ്യാൻ ഉള്ള അധികാരവും വീട്ടിൽ ആൾക്കുണ്ട്... സത്യം പറഞ്ഞാൽ സ്വന്തം ചേട്ടനെ പോലെയാണ്...പിന്നെ ഈ പത്രം ഇടൽ ആള് പാർട്ട്‌ ടൈം ആയി ചെയുന്ന ജോലിയാണ്..\" പ്രിയ പറഞ്ഞു

മായ ഒന്നും മറുപടി പറയാതെ പ്രിയ പറയുന്നത് കേട്ട് നിന്നു...

       \"എന്തുകൊണ്ടാ ആാാ വീടിനടുത്തേക്ക് പോകരുത് എന്ന് പറയുന്നത്... അങ്ങനെ ആ വീട്ടിൽ എന്താണ് ഉള്ളത്... ഇത് വെറും വസ്തു പ്രശ്നം അല്ല വേറെ എന്തോ രഹസ്യം ഉണ്ട്‌ പറ അത് എന്താണ്...\" മായ പ്രിയയോട് ചോദിച്ചു..

     മായയുടെ ചോദ്യം കേട്ട് പ്രിയ ആകെ ഭയന്നു നിന്നു...അത് കണ്ടതും ആ വീട്ടിൽ താൻ വിചാരിച്ചത് പോലെ എന്തോ ഒരു രഹസ്യം ഉണ്ടെന്നു മായ്ക്ക് തോന്നി...

തുടരും 




  



ഗായത്രി ദേവി -4

ഗായത്രി ദേവി -4

4.4
1711

           \" എന്താണ് പ്രിയേ എന്നിൽ നിന്നും നീ മറച്ചു വെയ്ക്കുന്നത്... \"മായ ചോദിച്ചു      \"അത് പിന്നെ ഒന്നുമില്ല...\" പ്രിയ അത് പറയാൻ മടിച്ചു   \"    ഇല്ല എന്തോ ഉണ്ട്‌.. എന്തുകൊണ്ടാണ് ഈ വീടിനകത്തേക്കും ഈ വീടിന്റെ പരിസരത്തേക്കും പോകാൻ പാടില്ല എന്ന് പറയുന്നത്....നി അത് പറഞ്ഞെ പറ്റൂ... \"മായ വാശിയോടെ ചോദിച്ചു    അവളുടെ വാശികൂടിയായ്യപ്പോൾ എന്തു ചെയ്യണം എന്നറിയാതെ പ്രിയ അത് പറയാൻ തന്നെ തീരുമാനിച്ചു...        \"പറയാം... ഇവിടെ ഞങ്ങളുടെ ഈ തറവാട്ടിൽ വർഷങ്ങൾക്കു മുൻപ് ഞാൻ കുഞ്ഞായിരുന്നപ്പോൾ ഞങ്ങളുടെ വീടിനു വാസ്തു ശെരിയല്ല എന്ന് അമ്മ കണ്ടതെയില്ലേ  അതി