Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 12

\"ഹലോ.. ഞങ്ങൾക്ക് അകത്തേക്ക് വരാമോ?\" വാതിൽക്കൽ ശബ്ദം കേട്ട് അലക്സും കഞ്ചാനയും അങ്ങോട്ട് നോക്കി.

ഗ്രേസും ലീനയും ഒപ്പം റാണിയും അവിടെ നിൽക്കുന്നതായിരുന്നു. റാണിയുടെ ട്വിൻസിൽ ഒരാൾ അവളുടെ കയ്യിലും മറ്റേ ആൾ ലീനയുടെ കയ്യിലും ഇരുന്നു ചിണുങ്ങുന്നുണ്ടായിരുന്നു.

\"വാ.. കേറി വാ...\" കാഞ്ചന അവരെ മുറിക്കു അകത്തേക്ക് ക്ഷണിച്ചു.

\"ജോയ്ക്ക് എന്നെ മനസ്സിലായോ?\" റാണി ചോദിച്ചു.

\"അതെന്താ റാണിച്ചേച്ചി അങ്ങനെ ചോദിച്ചേ? നിങ്ങളുടെ ഒത്തുകല്യാണത്തിന് ഞാൻ ഉണ്ടായിരുന്നതല്ലേ? \" അലക്സ്‌ മുന്നോട്ടു കയറി നിന്നുകൊണ്ട് പറഞ്ഞു.

\"കേട്ടോ അമ്മുവേച്ചി.. കുട്ടച്ചായിടേം റാണിയെച്ചീടേം ഒത്തുകല്യാണത്തിന്റെ അന്നാ ഗ്രേസെച്ചീടേം ജോയിച്ചായന്റേം കല്യാണക്കാര്യം പറഞ്ഞത്.. പിന്നെ ഇവിടെ നടന്ന വിപ്ലവം.. ഒന്നും പറയാതിരിക്കാ ബേധം..\" ലീന പറഞ്ഞതും റാണി അവളുടെ കയ്യിൽ കയറി പിടിച്ചു. കണ്ണുകൊണ്ടു ഗ്രേസിനെയും അമ്മുവിനെയും മാറി മാറി കാണിച്ചു അവളെ തടഞ്ഞു.

അമ്മു ഗ്രേസിനെ ഒന്ന് നോക്കി. കണ്ടാൽ അറിയാം പാവം ആണെന്ന്. ഒരുപാട് ഇഷ്ടപെട്ട ഒന്ന് കൈ വിട്ടു പോയ ഒരു ഭാവം അവളുടെ കണ്ണുകളിൽ കാണെ കാഞ്ചനയ്ക്ക് തന്നോട് തന്നെ വെറുപ്പ്‌ തോന്നി.

\"ഈ പാവം കൊച്ചിനെ പറ്റിക്കാൻ ആണല്ലോ ഈശ്വരാ ഞാൻ കൂട്ട് നിൽക്കണേ...\" (കാഞ്ചന ആത്മ )

\"ഗ്രേസിനു എന്നോട് ദേഷ്യമാണോ?\" അലെക്സിന്റെ ചോദ്യം കേട്ട് കാഞ്ചന അത്ഭുതപെട്ടു.

\"പിന്നെ.. ദേഷ്യം തോന്നാതെ ഇങ്ങേരെ പൊന്നാട അണിയിക്കണോ..\" (കാഞ്ചന പിന്നേം ആത്മ )

പക്ഷേ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി നിഷേധാർതത്തിൽ തലയാട്ടിയത് അല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.. \'പാവം..\' അറിയാതെ തോന്നിപോയി കാഞ്ചനയ്ക്ക്.

\"ഇവൾക്ക് പിന്നെ കല്യാണം ഒന്നും ആലോചിച്ചില്ലേ റാണിയേച്ചി?\" അലക്സ്‌ വീണ്ടും ചോദിച്ചു.

\"പിന്നെ.. നമ്മുടെ വർക്കിച്ചായന്റെ ഇളയ മോന്റെ ആലോചന വന്നതാ.. വില്ലി ചേട്ടൻ.. അമേരിക്കയിൽ ഉള്ളത്.. ഗ്രേസെച്ചി സമ്മതിച്ചില്ല.. പിന്നേം പഠിക്കണം എന്നു പറഞ്ഞു.. അങ്ങനെയാ എം ഫാമിന് ചേർന്നത്.. ശോ.. ഞാൻ ആണെങ്കിൽ എപ്പളെ കെട്ടിയേനെ..\" ലീനയാണ് മറുപടി പറഞ്ഞത്.

\"അയ്യോടി പെണ്ണെ.. നിന്നെ ഇപ്പോൾ ഒന്നും കെട്ടിക്കുന്നില്ല.. പി ജി ഒക്കെ കഴിഞ്ഞു ഒരു ജോലി ആയിട്ട് മോളു ആലോചിച്ചാൽ മതി അതൊക്കെട്ടാ..\" റാണി ചേച്ചി ലീനയെ ഒന്ന് ഇരുത്തി നോക്കി പറഞ്ഞു.

കാഞ്ചന റാണിയുടെ കയ്യിൽ ഇരുന്ന കുഞ്ഞു മോനെ നോക്കി കൊഞ്ചിച്ചു.. \"വരുന്നോ ചേച്ചിടെ കൂടെ?\"

\"ചേച്ചിയോ.. ആന്റി ആണ്... പ്രായമായി.. അതങ്ങ് ആക്സെപ്റ് ചെയ്തേക്കു മോളെ..\"റാണി കളിയാക്കി പറഞ്ഞു.

പക്ഷേ മോൻ അലക്സ്നു നേരെ ആണ് ചാടിയത്.. അവൻ മോനെ കയ്യിൽ എടുത്തു. \"എന്തൊക്കെയാ ഇവരുടെ പേര്?\" 

\"ഇവൻ നോഹ.. അതു നോയൽ.. രണ്ടും കുട്ടചയിടെ പോലെ തന്നെ ഇല്ലേ?\" ലീന പറഞ്ഞു..

\"ഉം.. കുട്ടച്ചായി ഇടയ്ക്ക് വരോ?\" അലക്സ്‌ ചോദിച്ചു.

\"ഉം.. പണിഷ്മെന്റ് ട്രാൻസ്ഫർ ആയിരുന്നല്ലോ..  ഇപ്പൊ ഒന്ന് ഒന്നര വർഷം ആയില്ലേ.. വല്യപ്പച്ചൻ മന്ത്രിയെ പൊയ്ക്കണ്ടു പറഞ്ഞു തിരികെ ട്രാൻസ്ഫർ ശരിയാക്കി.. ഇനി കോട്ടയതു തന്നെ കാണും.. ഈ ആഴ്ച അവിടന്ന് റിലീവ് ചെയ്യാ.. അതാ നിങ്ങൾ വരാന്നു പറഞ്ഞിട്ടും എത്താൻ പറ്റാത്തിരുന്നത്.. എന്തായലും അടുത്ത ആഴ്ച്ച വരുമല്ലോ..\" റാണിയുടെ വാക്കുകളിൽ പ്രതീക്ഷ നിറഞ്ഞിരുന്നു..

\"അമ്മു.. വീടും മിറ്റോം ഒന്നും കണ്ടിട്ടില്ലാലോ.. വാ എല്ലാം കാണിച്ചു തരാം..\" ഗ്രേസ് വിളിച്ചതും അമ്മു അലെക്സിനെ ഒന്ന് നോക്കി അവരുടെ കൂടെ പോയി..

വിശേഷം പറഞ്ഞും കുഞ്ഞുങ്ങളെ കൊഞ്ചിച്ചും അവർ മൂന്ന് പേരും അവിടെമാകെ നടന്നു.

\"ശെരിക്കും.. റാണിയേച്ചി ടീച്ചർ ആണോ? എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.. \" അമ്മു പറഞ്ഞു..

\"നിന്റെ അമ്മയായി അമ്മ അല്ലേ ഹെഡ് മിസ്ട്രേസ്.. നമ്മുടെ തന്നെ സ്കൂളും.. പിടിച്ച പിടിയാലേ കൊണ്ട് പോയി.. വേറെ നിവർത്തി ഇല്ലാരുന്നു.. \" റാണി ചിരിച്ചുകൊണ്ട് പറഞ്ഞു..

\"ഓഹ്.. മമ്മ അത്രയ്ക്ക് ടെറർ ആണോ?\" - അമ്മു

\"ദേ നിങ്ങൾ രണ്ടും കുറ്റം പറയുന്നത് എന്റെ മമ്മയെ ആണ്.. ഓർമ്മയുണ്ടോ?\" - ലീന

\"ജെസ്സി ആന്റി പാവമാണ്.. പിന്നേം കുറച്ചു അമ്മായിഅമ്മ പോര് ഒക്കെ എടുക്കാൻ സ്റ്റെല്ല ആന്റിക്കെ പറ്റു..\" - ഗ്രെസ്..

\"ഞാൻ പറഞ്ഞു കൊടുക്കും.. സ്റ്റെല്ല ആന്റിയോട് പറഞ്ഞു കൊടുക്കും \"- റാണി..

\"അയ്യോ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല..\"

\"ഞാൻ കേട്ടു..\"

വാർത്തമാനങ്ങൾക്കിടയിൽ സമയം പോയത് നാല് പേരും അറിഞ്ഞില്ല..

\"പിള്ളേരെ നിങ്ങൾ ഇവിടെ കറങ്ങി നടക്കാ.. അമ്മുന്നും ജോക്കും വർക്കിച്ചായന്റെ അടുത്ത് പോകാനുള്ളതാ.. നിങ്ങൾ പോണുണ്ടോ കൂടെ?\" മുറ്റത്തെ അത്തിമരത്തിന്റെ ചോട്ടിൽ നിന്നു വർത്തമാനം പറഞ്ഞിലരുന്ന പെൺപിള്ളേരോട് ആനിയമ്മ വിളിച്ചു ചോദിച്ചു.

\"ഗ്രേസെച്ചി  അവിടെ വില്ലി ചേട്ടൻ ഉണ്ട്.. നമുക്ക് പോയാലോ?\" ലീന ചോദിച്ചു.

\"ലീനേ.. നീ ഒന്ന് മിണ്ടാതിരിക്കാമോ? \" ഗ്രേസി അവളെ ശാസിച്ചു..

\"അവളെ എന്തിനാ നീ കുറ്റം പറയുന്നേ പെണ്ണെ.. അവനു നിന്നെ നല്ല ഇഷ്ടമായിട്ട് അല്ലേ വെയിറ്റ് ചെയ്യുന്നേ.. അല്ലെങ്കിൽ അവനു വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാ?\" റാണി ചോദിച്ചു.

\"ആഹാ.. എന്നാൽ നിങ്ങളും വാ.. എനിക്ക് ഒരു കൂട്ടാവും.. \" കാഞ്ചന പറഞ്ഞു.

\"നിങ്ങൾ മൂന്നും പോയി വാ.. ഇവര് ഉച്ചക്ക് ഒന്ന് ഉറങ്ങും.. അപ്പൊ കൂടെ കിടന്നു ഉറങ്ങാൻ കിട്ടുന്ന ചാൻസ് കളയാൻ വയ്യ.. നിങ്ങൾ പോയി വരുമ്പോളേക്കും ഞാൻ റെഡി ആയി ഇരിക്കാം.. എന്നിട്ട് നമുക്ക് ഒന്നിച്ചു സിനിമ കാണാം.. \" റാണി പറഞ്ഞത് കേട്ട് മൂന്ന് പേരും റെഡി ആവാൻ പോയി.

അമ്മു മുറിയിലേക്ക് വരുമ്പോളേക്കും അലക്സ്‌ റെഡി ആയിരുന്നു.  വെള്ള മുണ്ടും കോട്ടൺ ഡാർക്ക്‌ ഗ്രീൻ ജുബ്ബയും ഇട്ടു വരുന്ന അലക്സിനെ കണ്ടു കാഞ്ചനയുടെ കണ്ണുകൾ വിടർന്നു.

\"ഇവിടെ വന്ന ശേഷം കക്ഷി ഫുൾ ടൈം ജുബ്ബയും മുണ്ടും ആണ്.. എന്നാ സ്റ്റൈലാ കാണാൻ.. \" (കാഞ്ചന ആത്മ..)

\"വേഗം പോയി റെഡി അവടീ.. ചുമ്മാനോക്കി നിന്നു വെള്ളം ഇറക്കാ.. ആൺപിള്ളേരെ കണ്ടിട്ടില്ലേ നീ..?\" അലെക്സിന്റെ ചോദ്യം കേട്ട് കാഞ്ചന ചവിട്ടി തുള്ളി ഡ്രസ്സ്‌ മാറാൻ പോയി.

\"വിരുന്നിനു പോകുവല്ലേ.. നല്ല ഡ്രസ്സ്‌ വല്ലതും ഇട്ടേക്കാം..\" എന്നു ഓർത്തു കാഞ്ചന അവളുടെ ഓറഞ്ച് കുർത്ത ടോപ്പ് ഒരു കറുത്ത ലെഗ്ഗിൻസ്നു ഒപ്പം എടുത്തു ഇട്ടു.

ശാരിയുടെ കൂടെ പോയി റിടക്ഷൻ സെലിൽ വാങ്ങിച്ച ഫാബ് ഇന്ത്യയുടെ ബ്രാൻഡ്ഡ് ടോപ്പ് ആയിരുന്നു അതു. എന്നിട്ട് തന്നെ വില അവൾക്കു താങ്ങാവുന്നതിനു അപ്പുറം ആയിരുന്നു.

\"ഇത് ഇട്ടാൽ എനിക്ക് പ്രതേക ഭംഗി ആണ് എന്നു ശാരി എപ്പോളും പറയുന്നത് അല്ലേ.. അങ്ങേരു കണ്ടു ഞെട്ടട്ടെ.. അപ്പൊ എനിക്കും ചോദിക്കണം.. പെണ്ണുങ്ങളെ കണ്ടിട്ടില്ലേന്ന്.. ഹ്മ്..\" കാതിലേക്കു ബ്ലാക്ക് മെറ്റൽ ആന്റിക് കമ്മൽ എടുത്തു ഇട്ടുകൊണ്ട് അവൾ മനസ്സിൽ ഓർത്തു.

\"പോകാം?\" കണ്ണാടിയിൽ ഒന്നുകൂടി നോക്കി ഡ്രസിങ് റൂമിൽ നിന്നു പുറത്ത് ഇറങ്ങിക്കൊണ്ട് കാഞ്ചന ചോദിച്ചു.

അവളെ ഒന്ന് പാളി നോക്കി \"ഉം.. \" എന്നു മൂളി അലക്സ്‌ പുറത്തേക്കു നടന്നു. അതു കണ്ടു കാഞ്ചനയ്ക്ക് വല്ലാത്ത വിഷമം തോന്നി.

ഗ്രേസും ലീനയും റെഡി ആയി വന്നപ്പോൾ അവർ നാല് പേരും കൂടി വർക്കിച്ചായന്റെ വീട്ടിലേക്കു പുറപ്പെട്ടു.

***********

വർക്കിച്ചായനേം അദ്ദേഹത്തിന്റെ ഭാര്യ ലീലാമയെയും അവരുടെ മകൻ വില്ലി എന്നു വിളിക്കുന്ന വില്യമിനെയും കാഞ്ചനയ്ക്ക് വലിയ  ഇഷ്ടം ആയി.

\"വില്ലി എന്നാ തിരിച്ചു പോകുന്നെ?\" ഭക്ഷണം കഴിച്ചുകൊണ്ടു ഇരിക്കുമ്പോൾ അലക്സ് ചോദിച്ചു.

\"നാല് ആഴ്ച ആണ് ലീവ്.. ഇപ്പൊ ഒരാഴ്ചകഴിഞ്ഞു.\" വില്ലി പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.

\"നെൽസൻ ഞങ്ങൾക്ക് ഗ്രീൻകാർഡ് ശരിയാക്കിയിട്ടുണ്ട്.. ഇവന്റെ കൂടെ അങ്ങ് പോണം എന്നാ കരുതുന്നത്.. അതിനു മുൻപ് ഇവന്റെ കല്യാണക്കാര്യം ഒന്ന് ഉറപ്പിച്ചു വയ്ക്കണം.. കല്യാണം അടുത്ത വരവിനായാലും മതിയല്ലോ.. നാളെയും ഒരു പെണ്ണിനെ കാണാൻ പോകുന്നുണ്ട്.. എറണാകുളത്തു.. \" വർക്കിച്ചായൻ പറഞ്ഞു

\"ഇവന് ആണേൽ ഒരു പെണ്ണിനേയും പിടിക്കത്തില്ല.. നമ്മടെ കൂട്ടരിൽ ഇനി കാണാത്ത പെണ്ണില്ല..\" ലീലാമചേടത്തി പറഞ്ഞു.

\"മനസിന്‌ പിടിക്കണ്ടേ അമ്മച്ചി..\" ഒരു പരിഭവത്തോടെ വില്ലി പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ ഗ്രേസിലേക്ക് പാറി വീണത് കാഞ്ചന ശ്രദ്ധിച്ചു.

ചാറിൽ കുഴച്ച ചോറ് പാത്രത്തിൽ ഒരു വിരൽ കൊണ്ട് തോണ്ടി താഴോട്ട് തന്നെ നോക്കി ഇരിപ്പാണ് ഗ്രേസ്..

\"ഞാൻ പറഞ്ഞില്ലേ ചേച്ചി.. അങ്ങേരു ഗ്രേസെച്ചിയെ കാത്തു ഇരിപ്പാണ്..\" ലീന ഒന്ന് ചെരിഞ്ഞു അമ്മുവിന്റെ കാതിൽ ആയി പറഞ്ഞു.

\"വരട്ടെ.. നമുക്ക് നോക്കാം.. \" അമ്മു അവളെ കണ്ണു ചിമ്മി കാണിച്ചു പറഞ്ഞു.

എല്ലാവരും കൈ കഴുകി എണീറ്റു. വർക്കിച്ചായനും അലക്സും വില്ലിയും വിശേഷം പറഞ്ഞു ഇരുന്നപ്പോൾ ലീനയും ഗ്രേസും അമ്മുവും ലീലാമ ചേച്ചിയുടെ കൂടെ അടുക്കളയിലേക്ക് പോയി. ലീലാമ അവരുടെ ആന്തൂറിയം തോറ്റമെല്ലാം അവരെ കാണിച്ചു കൊടുത്തു.

\"ഇനി ഇപ്പൊ ലീലാമമച്ചി അമേരിക്കയിലോട്ട് പോയാൽ ഇതൊക്കെ ആരാ നോക്കാ?\" ലീന ചോദിച്ചു.

\"അതാ മോളെ ഒരു വിഷമം.. സ്റ്റെല്ലക്ക്‌ ഒരു നോട്ടം ഉണ്ട്.. അവൾക്കു കുറച്ചു കൊടുക്കാം എന്നു ഞാൻ പറഞ്ഞിട്ടുണ്ട്.. \" ലീലാമ പറഞ്ഞത് കേട്ട് ലീന തല കുലുക്കി.

പക്ഷേ കാഞ്ചനയുടെ കണ്ണുകൾ അങ്ങോട്ട്‌ നടന്നു വരുന്ന വില്ലിയിൽ ആയിരുന്നു. അവൾ ലീനയെ ചൂണ്ടി വില്ലിയെ കാണിച്ചു കൊടുത്തു.

\"ലീലാമ്മച്ചി.. വർക്കിച്ചായൻ വിളിക്കുന്നുണ്ടോ?\" ലീന ചോദിച്ചു.

\"മോൾ കേട്ടോ? എനിക്ക് ഈ ഇടെ ആയി ചെവി അങ്ങ് കേൾക്കുന്നില്ല.. ഞാൻ ഒന്ന് പോയി നോക്കട്ടെ..\" ലീലാമ അകത്തേക്ക് നടന്നു. അപ്പോഴേക്കും വില്ലി അവിടെ എത്തിയിരുന്നു.

\"അമ്മുന് ഗാർഡനിങ്ങിൽ ഒക്കെ താല്പര്യം ഉണ്ടോ?\" അമ്മുവിനോട് ആണ് ചോദിച്ചത് എങ്കിലും അവന്റെ കണ്ണുകൾ ഗ്രേസിൽ തന്നെ ആയിരുന്നു.

\"ഓഹ്.. അങ്ങനെ ഇഷ്ടക്കുറവ് ഒന്നും ഇല്ല.. വില്ലി യു എസ്സിൽ എന്തു ചെയ്യുന്നു?\" അവൾ ചോദിച്ചു.

\"ഞാൻ phd ചെയ്യാണ്.. കെമിക്കൽ സയൻസ്..\"  അവൻ പറഞ്ഞു.

\"ഓഹ്.. അപ്പൊ പഠിപ്പിസ്റ്റ് ആണല്ലേ..\" അമ്മു ചിരിച്ചുകൊണ്ടു ചോദിച്ചു.

\"അതിപ്പോ അലക്സ്‌ഇച്ചായനും മോശം അല്ലല്ലോ.. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അലക്സ് ചേട്ടനെ നോക്കി പഠിക്കു പഠിക്കു എന്നു പറഞ്ഞു എല്ലാവരും എന്റെ തല തിന്നുവായിരുന്നു..\"

\"അഹ്.. അങ്ങേരു തല തിന്നുന്ന കൂട്ടത്തിൽ ആണെന്ന് ആർക്കാ അറിയാത്തെ \" (കാഞ്ചന ആത്മ.. )

\"ലീനെ.. എനിക്ക് ഇത്തിരി വെള്ളം വേണം.. എവിടാ എന്നൊന്ന് കാണിച്ചു തരോ?\" കാഞ്ചന ലീനയെ തട്ടി ചോദിച്ചു.

\"വാ ചേച്ചി.. ഞാൻ കാണിച്ചു തരാം..\" ലീന കാഞ്ചനയുടെ കൂടെ പോകാൻ തുടങ്ങിയതും ഗ്രേസും അവരോടൊപ്പം കൂടി.

\"നീ ഇവിടെ നിന്നു വില്ലിക്കു ഒരു കമ്പനി കൊടുക്ക്‌.. ഞങ്ങൾ വെള്ളം കുടിച്ചിട്ട് ഇപ്പൊ വരാം..\" കാഞ്ചന അവളെ നിർബന്ധിച്ചു അവിടെ നിർത്തി ലീനയുമായി അകത്തേക്ക് നടന്നു.

കുറച്ചു മുന്നോട്ട് നടന്നു രണ്ടുപേരും അടുത്തുള്ള ഒരു തെങ്ങിന് പിന്നിൽ മറഞ്ഞു നിന്ന് അവരെ വീക്ഷിക്കാൻ തുടങ്ങി.

\"സുഖാണോ ഗ്രെസ്സിനു?\" വില്ലി ആണ് സംസാരിക്കാൻ തുടങ്ങിയത്.

\"ഉം...\" മറുപടി അവൾ ഒരു മൂളലിൽ ഒതുക്കി.

\"അമ്മു നല്ല കുട്ടി ആണല്ലേ..?\"

\"ഉം...\"

\"അലക്സഇച്ചായൻ കല്യാണം കഴിഞു സെറ്റിൽ ആയില്ലേ.. ഇനി ഇപ്പൊ ഗ്രേസിനും വേണ്ടേ ഒരു ജീവിതം.. ഞാൻ അപ്പയെ ഒന്നുകൂടി വിടട്ടെ കടയാടിയിലേക്ക്?\" അവന്റെ ചോദ്യത്തിൽ പ്രതീക്ഷ വിടർന്നു നിന്നിരുന്നു.

(തുടരും...)


വെള്ളാരപൂമലമേലെ.. ❤❤ - 13

വെള്ളാരപൂമലമേലെ.. ❤❤ - 13

4.4
2624

\"അലക്സഇച്ചായൻ കല്യാണം കഴിഞു സെറ്റിൽ ആയില്ലേ.. ഇനി ഇപ്പൊ ഗ്രേസിനും വേണ്ടേ ഒരു ജീവിതം.. ഞാൻ അപ്പയെ ഒന്നുകൂടി വിടട്ടെ കടയാടിയിലേക്ക്?\" ഗ്രേസിനോട് ചോദിക്കുമ്പോൾ വില്ലിയിൽ  പ്രതീക്ഷ വിടർന്നു നിന്നിരുന്നു.\"എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട.. കോർസ് കമ്പ്ലീറ്റ് ചെയ്യണം...\" ഗ്രേസിന്റെ പ്രതികരണം കേട്ട് വില്ലിയുടെ മുഖം വാടി.ഗ്രേസ് അത്‌ ശ്രദ്ധിക്കാതെ മുൻവശത്തെ മുറിയിലേക്ക് പോയി.\"കളഞ്ഞു.. ഗ്രേസെച്ചി എല്ലാം കളഞ്ഞു.. \" ലീന നിരാശയോടെ പറഞ്ഞു.\"എന്ത്‌ പോയിന്നു? ഇപ്പൊ കല്യാണം വേണ്ട എന്നല്ലേ അവള് പറഞ്ഞോള്ളു.. കോർസ് കഴിയുമ്പോ ആവാമല്ലോ... \" കാഞ്ചന ചൊടിയിൽ ചിരി വിടർത്തി ലീനയു