ജെസ്സി അമ്മുവിനെ കൈ പിടിച്ചു വീട്ടിലേക്കു കയറ്റി. പ്രാർത്ഥനാ മുറിയിലേക്ക് ആണ് അവളെ ആദ്യം കൊണ്ടുപോയത്. കയ്യിലിരുന്ന നിലവിളക്കു അവൾ ജെസ്സി നിർദ്ദേശിച്ച പ്രകാരം കർത്താവിന്റെ രൂപത്തിന് മുന്നിൽ വച്ചു. അലക്സ് അവളുടെ അരികിൽ ആയി നിന്നു.
പ്രാർത്ഥന കഴിഞ്ഞതും എല്ലാവരും ചേർന്നു അലക്സ്നെയും കാഞ്ചനയെയും മുൻവശത്തെ മുറിയിലേക്ക് കൊണ്ട് പോയി അവിടെ ഉള്ള സോഫയിൽ അടുത്തടുത്തായി ഇരുത്തി.
\"ലിസെ.. റെഡി ആയില്ലേ...\" തോമസ് അകത്തേക്ക് നീട്ടി വിളിച്ചു ചോദിച്ചു.
\"വരുന്നു തൊമ്മിച്ചായ...\" കയ്യിൽ പാലും പാഴവുമായി അലക്സിന്റെ അമ്മായി ലിസ വന്നു. അവൾ സ്നേഹപൂർവ്വം അതു അലക്സിനും അമ്മുവിനും നൽകി.
\"അമ്മുമോൾക്ക് എന്നെ മനസ്സിലായോ?\" ലിസ ചോദിച്ചു.
\"ഉം.. ലിസമ്മായി.. \" കാഞ്ചന തലയ്യാട്ടിക്കൊണ്ട് പറഞ്ഞപ്പോൾ ലിസയുടെ മുഖം വിടർന്നു. അവൾ അമ്മുവിനെ വിളിച്ചുകൊണ്ടു എല്ലാവരെയും പരോചയപെടുത്താൻ ആയി അകത്തേക്ക് കൊണ്ട് പോയി.
അപ്പോഴേക്കും ആരൊക്കെയോ ചേർന്നു മേശയിൽ ഡിന്നർ എത്തിച്ചിരുന്നു. വിരുന്നുകാർക്ക് പുറത്ത് അത്താഴം ഒരുക്കിയപ്പോൾ വീട്ടുകാർ ഒന്നിച്ചു പതിവുപോലെ ഊണുമുറിയിൽ ഇരുന്നു. ലിസ അമ്മുവിനെ അലക്സിനു അരികിലായി ഇരുത്തി. ഊണ് മേശയിലെ പ്രധാന സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു.
\"അപ്പന്നുള്ള ഭക്ഷണം ഞാൻ മുറിയിലെക്കെടുത്തു..\" ആനിയമ്മ ആരോടോ പറയുന്നത് കാഞ്ചന കേട്ടു.
\"ജോച്ചായാ.. ഒരു ഉരുള അമ്മുവച്ചിടെ വായിലും വച്ചു കൊടുക്ക്..\" ആരുടെയോ ശബ്ദം ഊണ് മേശയിൽ ഉയർന്നു കേട്ടു..
\"ഡാ.. ക്രിസ്റ്റി.. വേണ്ടാട്ടോ.. നീ എന്റേന്ന് വാങ്ങിക്കുമെ...\" അലക്സ് അതു വിളിച്ചു പറഞ്ഞവന് വാണിംഗ് കൊടുത്തു.
കാഞ്ചന മുഖത്ത് ഒരു പുഞ്ചിരിയോടെ ഭക്ഷണം കഴിച്ചു. അവൾക്ക് ഇതെല്ലാം പുതിയ അനുഭവങ്ങൾ ആയിരുന്നു. കാഞ്ചന ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു കൈ കഴുകി ജെസ്സിയുടെ അരികിലേക്ക് നടന്നു.
\"ഡി ലീനേ.. അമ്മുവെച്ചിക്ക് മുറി കാണിച്ചു കൊടുക്ക്.. \" അലീനയോട് ആക്ഞ്ഞാപിച്ചു ജെസ്സി അമ്മുവിന് നേരെ തിരിഞ്ഞു. \"മോളാകെ ക്ഷീണിച്ചിരിക്കും അല്ലേ.. മോളു മുറിയിൽ പോയി ഫ്രഷ് ആയിക്കോ.. ബാഗ് എല്ലാം മമ്മ മുറിയിലെടുത്തു വെപ്പിച്ചിട്ടുണ്ട്..\"
\"വാ യേച്ചി...\" അലീന അമ്മുവിനെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.
\"ചേച്ചിക്ക് വയ്യാണ്ട് ആയോ?\" നടക്കുന്നതിനിടെ അലീന ചോദിച്ചു.
\"കുറച്ചു.. ഇത്രയും യാത്ര ചെയ്തത് അല്ലേ?\" കാഞ്ചന ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
\"നിങ്ങള് വരും എന്നു എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.. ജോയിച്ചായൻ ഇടയ്ക്ക് ആരും അറിയാതെ എല്ലാരേയും കാണാൻ വരുമ്പോളും ചേച്ചി വറാറില്ലലോ.. ഇച്ചായൻ പറഞ്ഞാരുന്നു ചേച്ചി ഞങ്ങളോടൊക്കെ പിണക്കമാണ്, ഞങ്ങൾ ആരും ചേച്ചിയുടെ ഫോട്ടോ കാണുന്നത് പോലും ചേച്ചിക്ക് ഇഷ്ടല്ലാ എന്നൊക്കെ.. \" ലീന അല്പം പരിഭവത്തോട് കൂടി ആണ് അതു പറഞ്ഞത്.
അവളുടെ വിഷമം കേട്ടപ്പോൾ കാഞ്ചനയ്ക്ക് ഒരു വല്ലായ്മ തോന്നി. ചിലപ്പോൾ ഒക്കെ ഇത് ഒരു അഭിനയം ആണെന്ന് അവൾ മറന്നു തുടങ്ങിയിരുന്നു.
\"എന്തായാലും ചേച്ചി വന്നല്ലോ.. സന്തോഷം ആയി.. ദാ ഇതാ ഇച്ചായന്റെ മുറി..\" ഒരു മുറി തുറന്നു ലീന അകത്തേക്ക് കയറി.. പിന്നാലെ കഞ്ചാനയും.
മുറിയുടെ വലിപ്പം കണ്ടു കാഞ്ചനയ്ക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. അവൾ അതു പ്രതീക്ഷിച്ചിരുന്നു. അവൾ മുറി ആകെ നോക്കി കണ്ടു. കയറി വരുന്നിടത്തു ചെറിയ ഒരു സോഫയും അതിനോട് ചേർന്നു ഒരു കോഫി ടേബിലും ഒരുക്കിയിരുന്നു. മുറിയുടെ ഒരു വശത്തു ഒരു ചെറിയ സ്റ്റഡി റൂം സെറ്റ് ചെയ്തിരുന്നു.
മോഡേൺ സ്റ്റൈലിൽ ഉള്ള ബെഡിന് മുകളിലെ ചുമരിൽ ആൻഡ്രൂസിനും ജെസ്സിക്കും ഒപ്പം നിൽക്കുന്ന അലക്സിന്റെയും ലീനയുടെയും വലിയ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരുന്നു. മുറിയുടെ ഒരു കോർണറിലെ ചില്ല് അലമാരയിൽ ഒരുപാട് ട്രോഫികൾ നിരത്തി വച്ചിരുന്നു.
\"ഇതെല്ലാം ജോയിച്ചായന് കിട്ടിയതാ.. പഠിപ്പിനും വോളിബോളിനും കിട്ടിയതാ മിക്കതും.. \" ലീന പറഞ്ഞത് കേട്ടു അമ്മു ഒന്ന് ചിരിച്ചു.
മുറിയുടെ ഒരു കോർണറിൽ ഇരിക്കുന്ന ഡ്രംസ് സെറ്റ് കാഞ്ചനയുടെ കണ്ണിൽ പെട്ടു..
\"ഡോകട്ടർക്ക് പാട്ടും കൂത്തും ഒക്കെ ഉണ്ടല്ലോ..\" (കാഞ്ചന ആത്മ )
\"എന്താ ഗ്രേസെച്ചി അവിടെ തന്നെ നിക്കണേ... കേറി വാ..\" ലീന ആരെയോ വിളിക്കുന്നത് കേട്ട് കാഞ്ചന തിരിഞ്ഞു നോക്കി.
നീണ്ടു കോലുന്നനെ ഉള്ള ഒരു പെൺകുട്ടി വാതിൽക്കൽ ആയി നിന്നിരുന്നു.
\"അമ്മുവെച്ചിക്ക് മനസിലായില്ലേ? ഗ്രേസെച്ചി.. ലിസമ്മായിടെ മോളു..\" ലീന പറഞ്ഞത് കേട്ട് അമ്മു അവളെ നോക്കി ചിരിച്ചു.
\"ഗ്രെസ് എന്തു ചെയ്യന്നു?\" അമ്മു വെറുതെ അവളോട് കുശലം ചോദിച്ചു.
\"ചേച്ചി എം ഫാമിനു പഠിക്കാ.. ഞാൻ ബി സി എ.. \" ലീനയാണ് മറുപടി പറഞ്ഞത്.
\"എന്തെങ്കിലും ഹെല്പ് വേണോ?\" ഗ്രെസ് ചോദിച്ചു.
\"ഏയ്.. ഒന്നും വേണ്ട..\" കാഞ്ചന സ്നേഹപൂർവ്വം നിഷേധിച്ചു
\"എന്നാ ചേച്ചി കുളിച്ചു ഫ്രഷ് ആയി വാ..\" ലീനയും ഗ്രെസും പോകാൻ തുടങ്ങി.
അപ്പോളാണ് കാഞ്ചന അതു ഓർത്തത്.. \" മോളെ.. \" അവൾ ലീനയെ വിളിച്ചു.
\"ചേച്ചിടെ ബ്ലൗസ് ബാക്ക് ഓപ്പൺ ആണ്.. ചേച്ചിയെ ഒന്ന് ഹെല്പ് ചെയ്യാമോ? \" കാഞ്ചന ചോദിച്ചത് കേട്ട് ലീനയും ഗ്രെസും പരസ്പരം നോക്കി ചിരിച്ചു.
\"അതിനെന്താ ചേച്ചി..?\" ലീന മുന്നോട്ട് നടന്നതും ബാത്‌റൂമിൽ നിന്നും അലക്സ് ഇറങ്ങിയതും ഒന്നിച്ചു ആയിരുന്നു.
\"ഇയ്യാൾ ഇതിനകത്ത് ഉണ്ടായിരുന്നോ?\" ( കാഞ്ചന ആത്മ )
\"അഹ്.. ഇനി ചേച്ചിയെ ഹെല്പ് ചെയ്യാൻ ജോയിച്ചായി ഉണ്ടല്ലോ... \" പരസ്പരം നോക്കി ചിരിച്ചു കൊണ്ടു പുറത്തേക്കു നടന്നു.
ഗ്രീൻ കളർ ഷോർട്സ് മാത്രം ഇട്ടു തലയും തോർത്തി ഇറങ്ങി വരുന്ന അലെക്സിനെ കണ്ടു കാഞ്ചന തല വെട്ടിച്ചു.
\"നോക്കുന്നില്ല.. നോക്കിയാൽ ഇപ്പൊ ചോദിക്കും ആൺപിള്ളേരെ കണ്ടിട്ടില്ലേ എന്നു.. ഹ്മ്.. \" (കാഞ്ചന ആത്മ)
\"നിനക്കെന്താ ഹെല്പ് വേണം എന്ന് പറഞ്ഞത്?\" അലെക്സിന്റെ ചോദ്യം കേട്ട് അമ്മു ഞെട്ടി തിരിഞ്ഞു നോക്കി.
\"ഏയ്.. ഒന്നൂല്ല..\" അമ്മു പറഞ്ഞതും വാതിലിനു പുറകിൽ നിന്നു രണ്ടു തലകൾ മുന്നിലേക്ക് വന്നു.
ലീന അവിടെ നിന്നു വിളിച്ചു പറഞ്ഞു.. \"അമ്മുവെച്ചിക്ക് ബ്ലൗസിന്റെ ഹൂക് ഊരാൻ ഹെല്പ് വേണംന്നു..\" ചിരിയുടെ അകമ്പടിയോടെ അവൾ പറഞ്ഞത് കേട്ട് ചമ്മലോടെ അമ്മു കണ്ണുകൾ ഇറുക്കി അടച്ചു..
\"ഹാ..\" കാര്യം മനസിലാക്കാൻ അലക്സിനു ഒരു നിമിഷം എടുത്തു.. \"ടി.. നിന്നെ ഞാൻ ഇന്ന്...\" അലക്സ് അടിക്കാൻ എന്നാ വണ്ണം ആഞ്ഞതും ലീന ഗ്രെസ്സിന്റെ കയ്യും പിടിച്ചു ചിരിച്ചുകൊണ്ട് ഓടി.
അലക്സ് ചമ്മലോടെ തിരിഞ്ഞു കഞ്ചാനയെ നോക്കി. \"ഞാനെ.. ഞാൻ ചെന്നു മമ്മയെ ഇങ്ങോട്ട് വിടാം..\" എന്നു പറഞ്ഞുകൊണ്ട് അലക്സ് താഴേക്കു പോയി.
***********
അടുക്കളയിലെ പണികൾ ഒതുക്കുകയായിരുന്നു ജെസ്സി. അലക്സ് പിന്നിലായ് ചെന്നു അവളെ വട്ടം പിടിച്ചു.
\"എന്താടാ നിന്നു കൊഞ്ചുന്നത്?\" ജെസ്സി അവന്റെ കവിളിൽ തട്ടിക്കൊണ്ടു ചോദിച്ചു.
\"ച്ചുംമ്.. \" അവൻ ചുണ്ട് കൂട്ടി പറഞ്ഞു..
\"കർത്താവെ... ഭാര്യയുടെ ബ്ലൗസിന്റെ ഹൂക്ക് അഴിച്ചു കൊടുക്കാൻ ഹെല്പ് വേണം എന്ന് ഞാൻ എങ്ങനെ പറയും??\" (അലക്സ് ആത്മ)
\"നിന്നു തിരിഞ്ഞു കളിക്കാതെ കാര്യം പറയടാ..\" പിന്നിൽ നിന്നു വന്ന ലിസ അവന്റെ തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു.
\"നിങ്ങൾക്ക് ഒന്നും അമ്മുനെ ഇഷ്ടായില്ല ലേ..\" അലക്സ് അവന്റെ മാസ്റ്റർ പീസ് പുറത്തെടുത്തു. ഇമോഷണൽ ബ്ലാക്ക്മൈലിങ്..
\"അതെന്നതാടാ നീ അങ്ങനെ പറയുന്നേ? \" ജെസ്സിയുടെ മുഖം ഇരുണ്ടു.
\"പിന്നെ പറയാതെ.. അവൾ ആദ്യം ആയി ഇങ്ങോട്ട് വന്നിട്ടു.. ദേ അവിടെ റൂമിൽ തന്നെ ഇരിക്കാ.. നിങ്ങൾ ആരെങ്കിലും ഒന്ന് പോയി സംസാരിച്ചോ?\" അലക്സ് ചോദിച്ചു.
\"അവൾക്ക് കൂട്ടിനു റൂമിൽ നീ ഇല്ലേ? നീ എന്തിനാ അവളെ ഒറ്റക്ക് ഇരുത്തി ഇങ്ങോട്ട് പൊന്നേ...\" വീട്ടുജോലിക്കാരി മറിയാമ്മ ചേട്ടത്തിക്ക് കഴുകാനുള്ള പാത്രങ്ങൾ എടുത്ത് കൊടുക്കുന്നതിനിടെ ആനിയമ്മ ചോദിച്ചു.
ആ നമ്പർ ഏൽക്കുന്നില്ല എന്നു മനസിലായ അലക്സ് ട്രാക്ക് മാറ്റി പിടിക്കാൻ തീരുമാനിച്ചു.
\"ഞാൻ.. ഞാൻ വല്യപ്പച്ചനെ ഒന്ന് നോക്കാൻ വന്നതാ...\" അലക്സ് മുഖം കൂർപ്പിച്ചു. \"അതെ.. എന്റെ മുറീല് വെള്ളം ഇല്ല.. കുറച്ചു വെള്ളം വച്ചേക്കമോ? അമ്മുന് രാത്രി എഴുന്നേറ്റു വെള്ളം കുടിക്കണ ശീലം ഉണ്ട്..\" ഒന്നും അറിയാത്ത പോലെ വല്യപ്പച്ചന്റെ റൂമിലേക്ക് നടന്നുകൊണ്ട് അലക്സ് പറഞ്ഞു.
കർട്ടന് പിന്നിൽ മറഞ്ഞു നിന്ന അവൻ ഒരു കുപ്പി വെള്ളവുമായി മുകളിലേക്ക് പോകുന്ന ജെസ്സിയെ നോക്കി നെടുവീർപ്പിട്ടു.
\"ഇന്നത്തേക്ക് രക്ഷപെട്ടു.. ഇനി മമ്മ നോക്കിക്കോളും.. കർത്താവെ.. ഇങ്ങനെ ഒക്കെ അങ്ങ് രക്ഷിച്ചേക്കണേ..\" (അലക്സ് ആത്മ )
***********
കാഞ്ചന അലെക്സിനെ തട്ടി വിളിച്ചു. ബാൽക്കാണിയിലെ ആട്ടു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു അവൻ. അവൻ കണ്ണു ചിമ്മി തുറന്നതും അവൾ ചായക്കപ്പ് അവന്റെ നേരെ നീട്ടി. അവൻ ഒന്ന് മൂരി നിവർന്നു എഴുന്നേറ്റിരുന്നു.
\"ഇന്നലെ ഇവിടെ ആണോ കിടന്നത്? ഞാൻ വീട് മുഴുവൻ തിരഞ്ഞു.. മമ്മ ചായ കൊണ്ട് തരാൻ പറഞ്ഞപ്പോൾ.. എവിടെ ആണ് എന്നു വച്ചാ ഞാൻ നോക്കാ.. അതും ഇത്രയും വല്ല്യ വീട്ടിൽ.. നടന്നു നടന്നു കാലു കുഴഞ്ഞു.. \" അവൻ ചായക്കപ്പ് വാങ്ങിച്ചപ്പോൾ പരാതി പോലെ അമ്മു പറഞ്ഞു.
\"വല്യപ്പച്ചന്റെ റൂമിൽ കിടക്കാം എന്നു കരുതി ആണ് അങ്ങോട്ട് പോയത്.. അപ്പോഴേക്കും പപ്പാ അവിടെ ചാർജ് എടുത്തു കഴിഞ്ഞിരുന്നു.. പിന്നെ മുറിയിൽ വന്നു കിടക്കാൻ പറ്റില്ലല്ലോ.. തന്റെ കണ്ടീഷൻ അല്ലേ..\" അലക്സ് അവളെ നോക്കി ഇരുത്തി പറഞ്ഞു ചായക്കപ്പ് ചുണ്ടോടു ചേർത്തു.
\"ബ്ലാഹ്.. ഇത് എന്തൊരു ചായയാടീ.. \" ചുണ്ട് കോട്ടി രുചിക്കേട് പ്രകടമാക്കി അലക്സ് ചോദിച്ചു.
കാഞ്ചന തിരിച്ചു നല്ലൊരു ചിരി പാസാക്കി കൊടുത്തു. \"ഞാൻ ഇട്ടതാ..\"
\"വേറെ അറിയാവുന്ന ആരെങ്കിലേം കൊണ്ട് ഇടീച്ചു കൊണ്ടുവാ..\" അലക്സ് ചായക്കപ്പ് തിരികെ നീട്ടി.
\"അതെ.. അമ്മുമോൾടെ ചായയുടെ രുചി എനിക്ക് അറിയത്തിലേ.. ഡയലോഗ് അടിച്ചത് ഓർമ്മയുണ്ടോ? അതും പറഞ്കൊണ്ടാ സ്റ്റെല്ല ആന്റി എന്നെക്കൊണ്ട് ചായ ഇടീച്ചത്..\" കാഞ്ചന ചിരി കടിച്ചമർത്തി പറഞ്ഞു.
\"നീ വേറെ ആർക്കെങ്കിൽക്കും ചായ ഇട്ടു കൊടുത്തോ?\"
\"ച്ചുംമ്..\" ചുമൽ കൂച്ചി കാഞ്ചന പറഞ്ഞു.
\"നന്നായി.. ആരോടും ഈ ചതി ചെയ്യല്ലേ.. എനിക്ക് രാവിലെ ചായ കുടിക്കണ്ടു പറ്റില്ല.. അതുകൊണ്ട് മാത്രം ആണ് ഞാൻ ഈ പാഷാണം കുടിക്കുന്നത് \" അലക്സ് ചായക്കപ്പ് ചുണ്ടോടു ചേർക്കുന്നത് കണ്ടു ചിരിച്ചുകൊണ്ടു അമ്മു അകത്തേക്ക് പോയി.
**********
അലക്സ് കുളിക്കാൻ കയറാൻ തുടങ്ങുമ്പോൾ ആണ് പെട്ടന്നു കാഞ്ചന റൂമിന്റെ വാതിൽ തുറന്നു കയറി വന്നത്.
\"ഈശ്വരാ.. ഇങ്ങേരു ഫുൾ ടൈം തുണിയില്ലാതെ നിൽപ്പാണല്ലോ.. ഇത്രയും പ്രാവശ്യം കുളിക്കാൻ ഇങ്ങേർക്ക് വല്ല ചൊറിയും ഉണ്ടോ?\" (കാഞ്ചന ആത്മ..)
\"എന്തുവാടി നിന്നു സീൻ പിടിക്കുന്നത്? നീ ഇതിന് മുൻപ് ആൺപിള്ളേരെ കണ്ടിട്ടില്ലേ?\" അലക്സ് പതിവ് പുച്ഛചിരിയോടെ പതിവ് ചോദ്യം ചോദിച്ചു.
\"ആഹ് ഹാ ഹാ ഹാ.. എന്തൊരു ഡയലോഗ്.. ഒന്ന് മാറ്റി പിടിക്ക്...\" കാഞ്ചന തിരിച്ചു പുച്ഛം വാരി വിതറി.
അലക്സ് ചിരിച്ചുകൊണ്ട് ബാത്‌റൂമിൽ കയറാൻ നിന്നതും കാഞ്ചന അവനെ വിളിച്ചു.. \"അതെ.. മമ്മ പറഞ്ഞു.. ഉച്ചക്ക് ഏതോ വർക്കി മാഷിന്റെ വീട്ടിൽ വിരുന്ന്നു പോണം എന്നു..\"
\"കർത്താവെ... മമ്മയോട് പറഞ്ഞു ഈ വിരുന്ന് പരുപാടി എങ്ങനെയെങ്കിലും നിർത്തിക്കണം.. അല്ലെങ്കിൽ ഫുൾ ടൈം ഇങ്ങനെ കറങ്ങാനേ നേരം കാണൂ...\" അലക്സ് പറഞ്ഞു.
\"അല്ലെങ്കിലും ഇവിടെ ഇരുന്നിട്ട് വേറെ എന്താ പണി? ഇതാവുമ്പോ നല്ല ഫുഡ് കഴിക്കാലോ..\" കാഞ്ചന പറഞ്ഞു
\"നിനക്കു ഇവിടെ ഇരുന്നു പണി ഒന്നും കാണില്ല.. പക്ഷേ എനിക്ക് പണിയുണ്ട്.. നിന്നെപ്പോലെ ചുമ്മാ ഇരിക്കല്ല ഞാൻ.. \" ചുണ്ട് കോട്ടി പറഞ്ഞു അലക്സ്.
\"ഹലോ.. ഞങ്ങൾക്ക് അകത്തേക്ക് വരാമോ?\" വാതിൽക്കൽ ശബ്ദം കേട്ട് അലക്സും കഞ്ചാനയും അങ്ങോട്ട് നോക്കി.
(തുടരും...)
ഡ്രാഗിങ് ആയി തോന്നുവാണേൽ പറയണം കേട്ടോ.. കമന്റ് പ്ലീസ്...