\"അതു ശരി... അന്നേരം എല്ലാവരേയും ഒന്നിച്ചു പൂട്ടാനുള്ള വഴിയാണ് കിട്ടിയതല്ലേ... അവർ സംസാരിച്ചതിന്റെ വീഡിയോ ഞാൻ ആദിയുടെ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്... അതു മതിയാകും അവരെ പൂട്ടാൻ... \"
ആദി തന്റെ ഫോണെടുത്ത് തുറന്നു നോക്കി...
എല്ലാം കണ്ടു കഴിഞ്ഞ ആദിയുടെ മുഖം ദേഷ്യത്താൽ ചുവന്നു... അതേ അനുഭവമായിരുന്നു സൂര്യനും...
\"എല്ലാം ഈ വൃത്തികെട്ടവന്റെ പ്ലാനായിരുന്നല്ലേ... ഇയാളെ വെറുതെ വിടരുത്... തല്ലി കയ്യും കാലും ഒടിക്കണം... അതിൽ വരുന്നതെന്തായാലും ഞാൻ അനുഭവിച്ചോളാം... \"
സൂര്യൻ പറഞ്ഞു....
\"അതെ അതുതന്നെയാണ് വേണ്ടത്... ഇനിയും അയാളെ വെറുതെ വിട്ടാൽ ഇതിലും വലിയ ആപത്താണ് നമുക്കുണ്ടാവുക... \"
സൂര്യൻ പറഞ്ഞതിന് ആദിയും സപ്പോർട്ട് ചെയ്തു...
\"ആയിട്ടില്ല ആദീ... അങ്ങനെ എളുപ്പത്തിൽ അയാളെ ഒതുക്കുക്കുകയല്ല വേണ്ടത്... അനുഭവിക്കണം... ഇത്രയും കാലം അയാൾ ചെയ്തതിന് അനുഭവിപ്പിക്കണം... അതിന് എന്താണ് വേണ്ടതെന്ന് നമ്മൾ ആലോചിച്ച് കണ്ടെത്തണം... ഇപ്പോൾ അയാളെ ഒതുക്കാനുള്ള വഴി നമ്മുടെ കയ്യിലില്ലേ... അതുവച്ചുവേണം അയാളെ തകർക്കാൻ... കൂടെ ആ സുധാകരൻ എന്നുപറയുന്നവനേയും... \"
ദത്തൻ പറഞ്ഞു....
ഈ സമയം സൂരജ് എന്തോ വലിയ ആലോചനയിലായിരുന്നു...
\"എന്താ സൂരജേ നീയൊന്നും മിണ്ടാത്തത്... \"
ആദി ചോദിച്ചു...
\"ആദീ... ഇത് എനിക്ക് മാത്രമല്ല നമ്മൾക്കെല്ലാവർക്കും കിട്ടിയ ഏറ്റവും നല്ലൊരു അവസരമാണ്... ദത്തൻ പറഞ്ഞതുപോലെ അവരെ അത്ര പെട്ടെന്ന് ഒതുക്കരുത്... അനുഭവിക്കണം... അനുഭവിപ്പിക്കണം... \"
\"അതിന് നമ്മുടെ മുന്നിൽ സമയമില്ലല്ലോ... അവരെ അറസ്റ്റുചെയ്ത് കോടതിക്കു മുന്നിൽ ഹാജരാക്കേണ്ടേ... ഇല്ലെങ്കിൽ അകത്തുകിടക്കുന്നവർ വരെ പുറത്തിറങ്ങും... പിന്നെ ആ കേസിന്റെ അന്വേഷണം നിന്റെ കയ്യിൽനിന്നു തന്നെ നഷ്ടമാകും... അത് നിനക്കും അഖിലക്കും ദോഷമായി തീരും... മാത്രമല്ല നിങ്ങൾ ഇതുവരെ കഷ്ടപ്പെട്ടത് വെറുതെയാകും... \"
\"അതു ശരിതന്നെ... പക്ഷേ ഇവിടെ ഞാൻ തോൽക്കില്ല... ഞാൻ മാത്രമല്ല നമ്മളാരും തോൽക്കില്ല... അതിന് പറ്റിയൊരു വഴിയുണ്ട്... ഈ വീഡിയോ അതു മതി എല്ലാറ്റിനും... ഈ കേസ് ഞാൻ ജയിക്കുകയും ചെയ്യും... നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനായവരെ നമുക്ക് ഒരുക്കുകയും ചെയ്യാം... \"
\"നീയെന്താണ് ഉദ്ദേശിക്കുന്നത്.... \"
സൂര്യൻ ചോദിച്ചു...
\"പറയാം... അതിനുമുമ്പ് നമുക്ക് ഒരു ചെറിയ പണിയുണ്ട്... നിങ്ങളുടെ ജോലിക്കാരനായ ആ ഗണേശനെ ആദ്യം പൊക്കണം... എന്നിട്ട് നമുക്കു പറ്റിയൊരു സ്ഥലത്ത് അയാളെ എത്തിക്കണം... ഈ വീഡിയോ എന്റെ ഫോണിലേക്കൊന്ന് സെന്റ് ചെയ്യ്... \"
ദത്തൻ ആ വീഡിയോ സൂരജിന് സെന്റുചെയ്തുകൊടുത്തു...
ഇനിയാണ് കളി... അന്വേഷണം തങ്ങളുടെ നേരെയാണ് എത്തുന്നതെന്നറിഞ്ഞ് ഭാസ്കരമേനോനും സുധാകരനും ഈ നാട്ടിൽനിന്നും മുങ്ങി... അവരെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്... അതാണ് കോടതി പറയാൻ പോകുന്നത്... അവരാണ് ചെയ്തത് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ... അന്നേരം ഇനി എന്താണ് വേണ്ടത്... ആലോചിക്ക് നിങ്ങൾ...\"
സൂരജ് പറഞ്ഞതു കേട്ട് ആദിയുടേയും സൂര്യന്റെയും ദത്തന്റേയും മുഖത്ത് ചിരി തെളിഞ്ഞു... \"
\"അമ്പടാ കേമാ... നീ വിചാരിച്ചതുപോലെയല്ല... കാഞ്ഞ ബുദ്ധിയാണ് നിന്റെ തലനിറച്ചും... ഏതായാലും ഇവന് ഇതെല്ലാം ഫോണിലാക്കാൻ തോന്നിയത് നമുക്ക് അനുഗ്രഹമായി... \"
ദത്തനെ നോക്കി സൂര്യൻ പറഞ്ഞു... \"
\"അതെ... അന്നേരം ഇവനുതോന്നിയ ആ ബുദ്ധിയാണ് നമുക്ക് അനുകൂലമായത്... അപ്പോൾ പറഞ്ഞതുപോലെ... നാളെ നമ്മൾ ആ ഗണേശനെ പൊക്കുന്നു... ഇനി കളി അവിടെനിന്ന്... എന്താ അങ്ങനെയല്ലേ... \"
സൂരജ് ചോദിച്ചു...
\"തീർച്ചയായും... എല്ലാത്തിനുമുള്ള നമ്മുടെ പ്രതികാരം... അവിടുന്നു തന്നെ തുടങ്ങട്ടെ... \"
ദത്തനും പറഞ്ഞു...
\"എന്താടാ കുറേ നേരമായല്ലോ മൂന്നും കൂടി പുറത്തേക്ക് വന്നിട്ട്... \"
അവിടേക്ക് വന്ന രാജേശ്വരി ചോദിച്ചു... അപ്പോഴാണ് അവർ ദത്തനെ കണ്ടത്...
\"ആരിത് ദത്തനോ... എന്താ ദത്താ അവിടെ നിന്നുകളഞ്ഞത് അകത്തേക്കു വാ... \"
\"ഇല്ല ആന്റീ... എന്നിക്ക് പോയിട്ട് കുറച്ചത്യാവിശ്യമുണ്ട്... ഞാൻ പിന്നീടൊരിക്കൽ വരുന്നുണ്ട്... \"
ദത്തൻ പറഞ്ഞു...
\"അതു പറ്റില്ല... ഇവിടെ വരെ വന്നിട്ട് അകത്തേക്ക് കയറാതെ പോയാലെങ്ങനെയാണ്... അതും ആദ്യമായിട്ടാണല്ലോ ഇവിടേക്ക് വരുന്നത്... അന്നേരം കയറിയിരിക്കാതെ പോകാൻ സമ്മതിക്കില്ല...\"
പിന്നെയവർ മറ്റുള്ളവരെ നോക്കി... എന്താണെടാ ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെ പുറത്തുനിർത്തി സംസാരിക്കുകയാണോ വേണ്ടത്... അവനെയും വിളിച്ച് അകത്തേക്ക് വാ... \"
രാജേശ്വരി അതുപറഞ്ഞ് തിരിഞ്ഞു നടന്നു...
\"കേട്ടല്ലോ... ഇനി നീ അകത്തേക്ക് കയറിയിരിക്കാതെ പോയാൽ ഞങ്ങൾക്ക് സ്വൈര്യമുണ്ടാവില്ല... അതുകൊണ്ട് മോൻ ആ വണ്ടിയിൽ നിന്നിറങ്ങി കയറിവാ... അല്ലാതെയിനി നിനക്ക് രക്ഷയില്ല... എന്റെ അപ്പച്ചിയായതുകൊണ്ടും ഇവന്റെ അമ്മയായതുകൊണ്ടും പൊക്കിപറയുകയല്ല... ആളൊരു ഭദ്രകാളിയാണേ... എന്റെ അച്ഛന്റെയും അമ്മയുടേയും മുന്നിൽ എന്തടവും നടക്കും... എന്നാൽ അപ്പച്ചിയുടെ മുന്നിൽ ഏ ഹേ... ഒരളവു നടക്കില്ല... അതാണ് അപ്പച്ചി... \"
\"അതിനെന്താണ്... അവരെപ്പോലെ ഒരമ്മയേയും അപ്പച്ചിയേയുമെല്ലാം കിട്ടാൻ പുണ്യം ചെയ്യണം... ആ പുണ്യമൊന്നും എനിക്കില്ലാതെ പോയി...
ദത്തൻ പറഞ്ഞു...
ആരുപറഞ്ഞു... ഇന്ന് അമ്പലത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ അവർക്ക് നിന്നോട് വലിയ സ്നേഹമാണ് തോന്നിയത്... അത് നിന്റെ രൂപമോ സൌന്ദര്യമോ കണ്ടിട്ടല്ല... നിന്റെ തെറ്റ് സ്വയം മനസ്സിലാക്കി പുതിയൊരു ജീവിതം നീ കെട്ടിപ്പടുത്തില്ലേ... അതിനാണ്... അവർ നിന്റെ കൂടി അപ്പച്ചിയാണ്... അത് ഇത്രയും കാലം നീ കരുതിയിരുന്നത് അങ്ങനെയല്ലേ... അത് മാറ്റേണ്ടകാര്യം ഇനിയില്ല... അതങ്ങനെ ത്തന്നെ നിൽക്കട്ടെ... നീയേതായാലും വാ... \"
ആദിയും സൂര്യനും സൂരജും ദത്തനേയും കൂട്ടി അകത്തേക്ക് കയറി...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
പഴയ ഓരോ കാര്യങ്ങൾ ആലോചിച്ച് ഹാളിൽ ഇരിക്കുകയായിരുന്നു സുഭദ്രാമ്മ... ആ സമയത്താണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്... കാറിന്റെ ശബ്ദംകേട്ട് സുഭദ്രാമ്മ ഉമ്മറത്ത് വാതിൽ തുറന്ന് പുറത്തേക്കു വന്നു... കാറിൽ നിന്നിറങ്ങിയ പരിചയമില്ലാത്ത ആളെ കണ്ട് അവർ ഒരു നിമിഷം സംശയിച്ചു നിന്നു...
\"എന്നെ മനസ്സിലായിക്കാണില്ല സുഭദ്രാമ്മക്ക് അല്ലേ... ഞാൻ ദത്തനെ കാണാൻ വന്നതാണ്... എന്റെ പേര് മാത്യൂസ്... ദത്തനറിയാം എന്നെ... \"
\"മാത്യൂസ്... ദത്തൻ പറയുന്ന മാത്യുച്ചായൻ അങ്ങേരാണോ... \"
\"അതെ അതുതന്നെ... \"
\"അയ്യോ അറിയില്ലായിരുന്നു... ആദ്യമായിട്ടാണ് കാണുന്നത്... അകത്തേക്ക് കയറിയിരിക്കൂ... ദത്തൻ എന്തോ അത്യാവിശ്യത്തിന് രാവിലെ പോയതാണ്... കുറച്ചു മുന്നേ വിളിച്ചിരുന്നു... അര മണിക്കൂറിനുള്ളിൽ അവനെത്തുമെന്നാണ് പറഞ്ഞ്... ഏതാണ്ട് വരേണ്ട സമയമായി... \"
മാത്യൂസ് അകത്തേക്ക് കയറി ഹാളിലിരുന്നു...
എന്നെ പരിചയപ്പെടാൻ എങ്ങനെയാണ് കഴിയുക... ഞാൻദത്തനോട് കൂട്ടുകൂടുന്നതുവരെ ആ ഭാസ്കരമേനോന് ഇഷ്ടമല്ലായിരുന്നല്ലോ... എന്നാലും അത് ഗൌനിക്കാതെ ഞാനും ദത്തനും കാണാറുണ്ട്... അവന്റെ അമ്മാവന്റെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു ഞാൻ... പണ്ടേ എന്നെ ഭാസ്കരമേനോന് ഇഷ്ടമല്ലായിരുന്നു... പിന്നെ രണ്ടുദിവസം മുന്നേ ഞാൻ നമ്മുടെ ഇടശ്ശേരി കേശവമേനോന്റെ മകൻ ആദിയെ കണ്ടിരുന്നു... ഓരോന്ന് പറയുന്നകൂട്ടത്തിൽ വിശ്വസിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അറിഞ്ഞു... അത് കേട്ടപ്പോൾ മുതൽ മനസ്സിന് ഒരു ടെൻഷൻ... അത് നേരിട്ടറിയാമെന്ന് വച്ച് വന്നതാണ്... അതുപോലെ ദത്തനെ എനിക്ക് അത്യാവിശ്യമായി കാണേണ്ട കാര്യവുമുണ്ട്... \"
മാത്യൂസ് പറഞ്ഞു...
\"അറിഞ്ഞതെല്ലാം സത്യമാണ്... ഇത് ഞാനറിഞ്ഞിട്ടുതന്നെ പത്തിരുപത്തഞ്ച് വർഷമായി.. ഒരു പ്രശ്നത്തിന് ഇടനൽകേണ്ടെന്നുകരുതി ആരോടും ഇതേ പറ്റി പറയാതിരുന്നതാണ്.. എന്നാൽ ദത്തന്റെ വഴിവിട്ട സഞ്ചാരവും അവനെ ഒരു ക്രിമിനലാക്കി മുദ്രകുത്താൻ കാണിക്കുന്ന അയാളുടെ ശ്രമം കണ്ടപ്പോൾ ഇനിയും മിണ്ടാതെ നിന്നാൽ എന്റെ മോന്റെ ജീവിതമാണ് തുലയുക എന്നോർത്തപ്പോൾ പറയാതിരിക്കാനും കഴിഞ്ഞില്ല... ഇപ്പോൾ അതിലെനിക്ക് ദുഃഖമില്ല... മറിച്ച് സന്തോഷമേയുള്ളൂ... ഞാൻ ആഗ്രഹിച്ചതെങ്ങനെയാണോ അങ്ങനെയുള്ള മകനെ എനിക്ക് തിരിച്ചുകിട്ടി.. ഇത്രയും കാലം മുന്നിൽ ചെന്നുനിൽക്കുന്നതുപോലും ഇഷ്ടപ്പെടാതിരുന്ന എന്റെ മോൻ ഇപ്പോൾ ഞാനെന്നുവച്ചാൽ ജീവനാണ്... ഒരു മകന്റെ എല്ലാ സ്നേഹവും എനിക്ക് അവനിൽ നിന്ന് കിട്ടുന്നുണ്ട്... വൈകിയാണെങ്കിലും അവനിൽ നന്മ മാത്രമാണ് ഇപ്പോഴുള്ളത്... പിന്നെ ഒരു പുതിയ ജീവിതം തുടങ്ങാനും അവൻ ഒരുക്കമായി... ഒരനാഥകുട്ടിയെയാണ് അവൻ കണ്ടെത്തിയത്... എന്നാലും സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം കൊച്ചാണെന്നാണ് അറിഞ്ഞത്... \"
യശോദാമ്മ പറഞ്ഞു...
\"അതേതായാലും നന്നായി... ഒരുപാട് തവണ ഞാൻ അവനെ ഉപദേശിച്ചതാണ്... എന്നാൽ അന്നൊന്നും അവന് എന്റെ വാക്കുകൾ മുഖവിലക്കെടുത്തില്ല... അവസാനം ഒരു ദിവസം കുറച്ച് ദേഷ്യത്തോടെ തന്നെ അവനെ കുറേയേറെ ശകാരിച്ചു... അന്ന് ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്ന് നോക്കിയശേഷം അവൻ എന്റെയടുത്തുനിന്നും ഇറങ്ങിപ്പോയതാണ്... ഒരുകണക്കിന് അവനെ ഉപദേശിക്കാൻ ഞാനാളല്ല... എനിക്കുമുണ്ട് ഒരു മകൻ... അവനെപ്പോലെ തലതെറിച്ചുപോയി അവനും... എന്നാൽ അതൊന്നും എനിക്കറിയില്ലായിരുന്നു... കുറച്ചുദിവസം മുന്നേ ബീച്ചിൽ വച്ച് ഏതോ പെൺകുട്ടിയോട് അപമര്യാദയായി പെരു മാറിയെന്നും... അന്ന് ആ കൊച്ചുങ്ങളെ രക്ഷിച്ചത് ദത്തനാണെന്നും നമ്മുടെ ഇടശ്ശേരി കേശവമേനോന്റെ മകൻ ആദി പറഞ്ഞപ്പോൾ എന്റെ ചങ്കാണ് പിടഞ്ഞത്... ആൺതരിയായിട്ട് ഒന്നേയുള്ളൂ എന്നതുകൊണ്ട് കുറച്ചധികം ലാളിച്ചു... അതിന് പ്രത്യുപകാരമായി എനിക്ക് തന്നതാണ് എന്റെ മകൻ... പിന്നീട് അവനെപ്പറ്റി ഞാനന്വേഷിച്ചറിഞ്ഞത് ഒരപ്പനും കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു... ഇനിയവനെ ഇവിടെ നിർത്തിയാൽ ഞങ്ങൾക്ക് അവനെ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്... അതുകൊണ്ട് അവനെ രണ്ടുദിവസംമുന്നേ സിംഗപ്പൂരുള്ള എന്റെ അനിയന്റെയടുത്തേക്ക് പറഞ്ഞു വിട്ടു.. ഒരു കണക്കിന് അവന്റെ പെരുമാറ്റത്തിനുകാരണം ഞാനല്ലേയെന്നും എനിക്ക് സംശയമുണ്ട്... ഒരിക്കൽ ഞാനും ഇങ്ങനെയല്ലെങ്കിലും മറ്റൊരു രീതിയിൽ ഒരു പെണ്ണിന്റെ ശാപം വാങ്ങിച്ചുകൂട്ടിയതാണ്... അത് മനപ്പൂർവ്വമല്ല... ഒന്നും എനിക്ക് അറിയില്ലായിരുന്നു... \"
\"മാത്യുച്ചായൻ പറഞ്ഞുവരുന്നത് എന്താണ്... \"
യശോദാമ്മ അയാളെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു...
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖