നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ... അടുത്തുള്ള കോളേജിൽ തന്നെ ഭാഗ്യ ചേർന്നു.... ദേവിയുടെ കല്യാണം കഴിഞ്ഞിപ്പോൾ ഏകദേശം മൂന്നാഴ്ചയോളം ആകാറായി....കുറച്ചു ദിവസത്തിനുള്ളിൽ ക്ലാസും തുടങ്ങും.... ഇതിനോടകം ജ്യോതിക്കും ക്ലാസ്സ് തുടങ്ങി കഴിഞ്ഞിരുന്നു... അവൾ പോയി കഴിഞ്ഞാൽ പിന്നെ... ഭാഗ്യ ഇപ്പോൾ ഏറെ സമയവും ശിവയുടെ വീട്ടിലാണ്.... ശിവാനി മോളും രമ്യയും ഉള്ളത് കൊണ്ട് വൈകിട്ട് നാല് മണിവരെ സമയം പോകുന്നതറിയില്ല.... അത് കഴിഞ്ഞാൽ ജ്യോതിയും മറ്റു പടകളുമായുള്ള ഊഴവുമാണ്.... ഡോക്ടറെ എന്നും കാണാറുണ്ട്.... ഇവർ വൈകിട്ട് കളിക്കാൻ ഇറങ്ങുമ്പോൾ ആകും ഡോക്ടർ ഹോസ്പിറ്റലിൽ നിന്ന് തിരികെ വരുക.... വരുന്ന വഴിയിൽ... എത്രയൊക്കെ താമസിച്ചാലും... ഭാഗ്യയോടൊപ്പം അൽപ്പ നേരം എങ്കിലും സമയം ചിലവിടാറുണ്ട്....ജോലിക്ക് പോകാത്ത ദിവസങ്ങളും ഉണ്ടാകാറുണ്ട്.... അന്നേരമൊക്കെ ശിവ..രേഖമ്മയെ അടുക്കളയിൽ സഹായിക്കാറാണ് പതിവ്... ഇപ്പൊ കുറച്ചായിട്ട് ഭാഗ്യയും അവർക്കൊപ്പം കൂടും..... വളരെ ചുരുങ്ങിയ സമയം കൊണ്ട് അവരുടെ കുടുംബമായി പോലും ഭാഗ്യ വളരെ അധികം അടുത്തു..... ശിവയുടെ അച്ഛനെ കണ്ടിട്ടില്ല... എങ്കിലും ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്....
ഇതിനോടകം... ഭാഗ്യയും ശിവ ഡോക്ടറും തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു.... പരിഹാസങ്ങളും... മുഖം വീർപ്പിക്കലും ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും.... ഭാഗ്യക്ക് അതൊക്കെ വളരെ ഇഷ്ടമാണ്.... തല്ലുകൂടുന്നതും വഴക്കിടുന്നതും അവളും ആസ്വദിക്കാറുണ്ട്.... ചിലപ്പോഴൊക്കെ ആ കുറുമ്പുകൾ.... അനിയുമായുള്ള നിമിഷങ്ങൾ ഓർമപ്പെടുത്താറുമുണ്ട്..... അപ്പോൾ അവളിൽ ഉണ്ടാകുന്ന ഉൾവലിയൽ മനസിലാക്കി... ശിവയും കണ്ണുചിമ്മി കൂടെ കൂട്ടും...പിന്നെ ഒരു ചിരിയോടെ വീണ്ടും കൂടും...... ശെരിക്കും...അയാളുടെ സാമീപ്യം കാരണമാണ് ഭാഗ്യ കൂടുതലും മാറിയത്....
ചുരുക്കത്തിൽ... ഇല്ലിക്കലേക്ക് പോകുന്നതിനെ കുറിച്ച് പോലും അവൾ ചിന്തിക്കുന്നില്ല എന്ന് വേണം പറയാൻ....എന്നും പതിവ് തെറ്റാതെ അമ്മയെയും അച്ഛനെയും വിളിക്കാറുണ്ട്... ഇടയ്ക്ക് രാധമ്മയും സംസാരിക്കാറുണ്ട്.... അവർക്ക് എപ്പോഴും അവളില്ലാത്തതിന്റെ പരിഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂ..... ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ അനിയുടെ വിവാഹവുമാകും.... അതിന് മുന്നേ... വളരെ നേരത്തേ എത്താൻ രാധമ്മ അവൾക്ക് താക്കീതും നൽകിയിട്ടുണ്ട്....
ഒരു ദിവസം പതിവ് പോലെ ശിവാനിയെ കാണാൻ പോയതായിരുന്നു... ഭാഗ്യ....ഒരു അവധി ദിവസം.... അന്ന് ഡോക്ടർ വീട്ടിലുണ്ടായിരുന്നു....കൂടെ ജ്യോതിയുമുണ്ട് അവൾക്കൊപ്പം... മറ്റെല്ലാവരോടൊപ്പം പതിവ് പോലെ കളിപ്പറഞ്ഞുകൊണ്ട് ജ്യോതി കസറുന്നുണ്ട്.... എന്നാൽ ഭാഗ്യയിലെ വിപരീതമായിയുള്ള മാറ്റം ശിവ മനസിലാക്കി..... അവനും അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് അടുത്തിരുന്നു..... രമ്യയും ജ്യോതിയും കുഞ്ഞിനൊപ്പം താഴെയും.... അവര് രണ്ടുപേരും... സോഫയിലും... രേഖമ്മ വീട്ടിലുണ്ടായിരുന്നില്ല...
\" എന്താ ടോ...... ഒരു മാറ്റം.... \" ശിവ..
\" മാറ്റമോ...ആർക്ക്... \" അവൾ അവനെ നോക്കി...
\"തനിക്ക്....അല്ലാതെയാർക്കാ....\"
\" എനിക്ക് മാറ്റമൊന്നുമില്ല.... \"
\" ഇല്ലേ... \"
\" ഇല്ല.... \"
\" എങ്കിൽ ഇല്ല.... \" പറഞ്ഞു കൊണ്ട് അവൻ ശിവാനിയെ നോക്കിയിരുന്നു....
\" അച്ഛനെയും അമ്മയെയും ഒക്കെ കാണാൻ തോന്നുവാ.... \" കുറച്ച് നേരത്തേ ഇരുവരുടെയും നിശബ്ദത ഭേദിച്ച്.... അവൾ പറഞ്ഞു.... അവൻ തല ചരിച്ച് നോക്കി...
\" ഒത്തിരി നാളായില്ലേ... അന്ന് ദേവിയെച്ചിയുടെ കല്യാണത്തിന് പിന്നെ കണ്ടതേ... ഇല്ലാലോ.... അതാ... \"....നോട്ടം കണ്ടതും വീണ്ടും പറഞ്ഞു...
\" എങ്കിൽ നാളെ തനിക്ക് ബാലനങ്കിളിനെയും കൂട്ടി പോകരുതോ... \" അവനും..
\"ശരിക്കും... തറവാട്ടിലേക്ക് പോകാൻ തോന്നുന്നില്ല... പക്ഷെ അവരെ കാണണം എന്നുണ്ട്.....\"
\" അതെന്താ... തോന്നാത്തെ... \" പതിയെ അവൻ ചോദിച്ചു...
\" അറിയില്ല.... \"
\" അറിയണമല്ലോ..... \"
\" ആവോ... എനിക്ക് അവിടേക്ക് പോകാൻ ഒന്നും തോന്നുന്നില്ല.... എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കണ്ടാൽ മതി.... \"
\" അവരോട് ഇങ്ങോട്ട് വരാൻ പറയ്.... അപ്പൊ പ്രശ്നം തീരുമല്ലോ.... \"
\" ഹമ്.... വിളിക്കട്ടെ.. പറയാം.... \"
\" എന്നും വിളിക്കാറുണ്ടോ... \"
\" ഉവ്വ്.... \"
\" എല്ലാവരും....? \"
\" മറ്റുള്ളവരൊക്കെ ഇടയ്ക്ക്.... \"
\" അനി മാമയും....?\"
ആ ചോദ്യം കേട്ടപ്പോൾ അവൾ ഒന്നും മിണ്ടിയില്ല...
\" അനി മാമയും ഇടയ്ക്കെ വിളിക്കാറുള്ളോ....\" വീണ്ടും ചോദ്യം...
\" വിളിക്കാറില്ല... \"
\" ഇല്ലേ... അതെന്താ...\"
\"ഡോക്ടറിനു അറിയാത്തത് പോലെയാണലോ ചോദ്യം....\"
\" ആഹ്... എനിക്കറിയില്ല.... \"
\" എനിക്ക് ദേഷ്യം വരുന്നുണ്ടേ... കേട്ടോ.... \" പരിഭവിച്ചവളും...
\" എടൊ കൊച്ചേ... തന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ.... പഴയത് പോലെ ആകാൻ എന്ന്... എന്നിട്ടെന്താ ഇങ്ങനെ...ആ പറഞ്ഞതിൽ ഉൾപ്പെടുന്നതാ... എല്ലാവരോടും മിണ്ടണം എന്നുള്ളതും.... \"
\" മിണ്ടുന്നുണ്ടല്ലോ ഞാൻ.... \" പതുങ്ങിയ മറുപടി...
\" എന്നിട്ട് അനി മാമയോട് എന്താ മിണ്ടാത്തെ.... സമയം പോരായിരിക്കും അല്ലേ.... \" പതിവ് ചിരി ഉണ്ട്.... അത് കണ്ടതും അവൾക്ക് ദേഷ്യമായി...
\" എനിക്ക് ഒരു കുഴപ്പവുമില്ല.... ഞാൻ മാമയോട് സൗകര്യം പോലെ മിണ്ടാം... \" ചുണ്ടുക്കൂർപ്പിച്ചു ഉത്തരവും നൽകി....
\" ആഹ്... അതിനി എപ്പോഴാ... \"
\" ഡോക്ടർ ഒന്ന് മിണ്ടാതിരിക്കുവോ.... ഞാൻ മിണ്ടുമെന്നല്ലേ പറഞ്ഞത്.... ഇനി കാണുമ്പോൾ ആകട്ടെ... \"
\" അത് മതി... നമുക്ക് നോക്കാം... \" ചിരിച്ചുകൊണ്ടുള്ള മറുപടി... വീണ്ടും അവൾക്ക് ദേഷ്യം തോന്നിപ്പിച്ചു....
ഇനി അവിടെ ഇരുന്നാൽ തടിക്ക് കേടാണെന്ന് മനസിലായതും ശിവയും എഴുനേറ്റു പോയി....
പിന്നെയും കുറച്ച് നേരം കൂടി കുഞ്ഞിനൊപ്പം ചിലവഴിച്ചപ്പോൾ ആണ്... ജാനു അവിടേക്ക് വന്നത്...
\" ഭാഗ്യേ.... ദേ നിങ്ങൾ ഒന്ന് അങ്ങോട്ട് വന്നേ.... \"
\" എന്താ അമ്മേ.... \" ജ്യോതിയായിരുന്നത്....
\" അങ്ങോട്ട് വരാൻ അല്ലേ പറഞ്ഞത്.... \"
പിന്നീട് അവർ ഒന്നും ചോദിച്ചില്ല.... രമ്യയോട് പറഞ്ഞിറങ്ങി....
ഭാഗ്യ വീട്ടിലേക്ക് കയറുമ്പോൾ കാണുന്നത്... അത്ര നേരം കാണാൻ കൊതിച്ചിരുന്ന രണ്ട് മുഖങ്ങളെയാണ്....
അച്ഛനും അമ്മയും...!! മനസ്സറിഞ്ഞത് പോലെ അവർ വന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയവൾക്ക്....
സ്നേഹത്തോടെ ഇരുവരെയും പുണർന്നു.... അവരും വാത്സല്യത്തോടെ തിരികെയും....
\" നമ്മളെയും കൂടി ഒന്ന് പരിഗണിക്കേടി.... \" അതാരാണെന്ന് മനസിലാക്കാൻ അവൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല...
\" വിജയ്... നീയോ.... \" ആകാംഷയായിരുന്നവളിൽ....
\" ഞാൻ അല്ലാതെ... പിന്നെ നീ ആണോ വിജയ്.. \"...
\" അല്ല... നീ ഇങ്ങോട്ട് വന്നോ.... \"...
\" അല്ലാതെ നീ അങ്ങോട്ട് വരില്ലല്ലോ.... \" വീണ്ടും തിരിച്ചടി...
പരിഭവിച്ച് നിൽക്കുന്നവരെ തോളിലൂടെ ചേർത്ത് പിടിച്ചു.... അത്രേ വേണ്ടിവന്നുള്ളൂ അവൾക്കും.....
ഊണെല്ലാം കഴിഞ്ഞ്.... വൈകിയാണ് വിജയ് പോയത്.... അവർക്ക് മൂന്നുപേർക്കുമായി അവസരം നൽകി... ബാക്കിയുള്ളവരും മാറി കൊടുത്തു.....
എന്നും ഫോണിലൂടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നവൾ ആയിരുന്നെങ്കിലും... നേരിൽ കണ്ടപ്പോൾ വീണ്ടും വീണ്ടും വാ തോരാതെ അവൾ സംസാരിച്ച് കൊണ്ടിരുന്നു....
\" മോളെ.... \" ഇടയ്ക്കെപ്പോഴോ അച്ഛന്റെ വിളി.... അവൾ ഒന്ന് നോക്കി...
\" എന്താ അച്ഛാ..... മുഖവരെയൊക്കെ... \" അയാളുടെ മാറ്റം കണ്ടിട്ടാവാം അവൾ ചോദിച്ചതും...
\" രാമൻ.... വിളിക്കുന്നുണ്ട്.... അവർക്ക് ഈ ബന്ധത്തോട് അത്ര താല്പര്യമാ... അതാ.... പിന്നെ... രാഹുൽ... നല്ല മോനാ.... \"
..
\" ഈ.. അച്ഛൻ.... അച്ഛനെന്താ... ഞാൻ പറഞ്ഞതല്ലേ... ഉടനെ ഒന്നും അതും പറഞ്ഞു എന്റടുക്കലേക്ക് വരരുതെന്ന്.... എനിക്ക് പഠിക്കണം.... അല്ലാതെ.... \"
\" വാക്കുറപ്പിച്ചു നിർത്താലോ.... \"
\" എന്ത്... ഉറപ്പിക്കാനാ... അച്ഛൻ എന്താ....\"
\" നല്ല പയ്യനാ മോളെ... രാഹുൽ മോൻ....അതാ... \"
\"ഓഹ് അത്ര നല്ലതാണോ.... എങ്കിൽ അമ്മയെ കൊണ്ട് കെട്ടിക്ക്....\"
\" നിനക്കെല്ലാം തമാശയാ.... \"
\" അയാൾക്ക് ലോകത്ത് വേറെ പെണ്ണില്ലാത്തത് കൊണ്ടാണോ... ഇത് വേണം എന്ന് വാശി പിടിക്കുന്നെ.... \"
\" അവർക്ക് നിന്നെ അത്ര മാത്രം ഇഷ്ടാടി മോളെ... അതല്ലേ... നല്ല കുടുംബവുമാ.... \"
\" എന്തായാലും ഇപ്പൊ ഒന്നും വേണ്ടച്ഛാ... എന്നെ വിട്ടേക്ക്.... \".
\" ആഹ്... മോൾടെ ഇഷ്ടം.... \"....അയാളുടെ മുഖവും മാറി..
പിന്നെയും അവരുടേതായുള്ള നിമിഷങ്ങൾ..... കുറച്ച് കഴിഞ്ഞപ്പോൾ ഭാഗ്യ അവരിരുവരെയും കൊണ്ട്... ശിവ ഡോക്ടറിന്റെ വീട്ടിലേക്ക് പോയി....രേഖമ്മയും എല്ലാവരും സന്തോഷത്തോടെ അവരെ സ്വീകരിച്ചു.....വീണ്ടും കളിയാക്കലും ബഹളവും.... അതൊക്കെ കണ്ട്... ഒരു അച്ഛനും അമ്മയും... മനസ്സ് നിറയാൻ മകളുടെ ചിരി മാത്രം മതിയായിരുന്നവർക്ക്...!!
കുറച്ച് സമയത്തിന് ശേഷം സ്ത്രീകൾ എല്ലാം വീട് കാണാനായി മുകളിലേക്ക് പോയി.... ശിവ യും ഭാസ്കരനും പുറത്തെ ചെറിയ ഗാർഡനിലേക്കും.... അവിടെയുള്ള ബെഞ്ചിൽ ഇരുവരുമിരുന്നു....
\" ചോദിച്ചുവല്ലേ..... \"...നിശബ്ദതയെ ഭേദിച്ച് കൊണ്ടുള്ള ശിവയുടെ ചോദ്യം...
\" ഹ്മ്മ്.... \" അയാളൊന്ന് മൂളി....
\" അനുകൂലമായിരുന്നില്ലല്ലേ ഇന്നും..... \"
\" ഹമ്.... \"
\" ഞാൻ പറഞ്ഞതല്ലേ അങ്കിൾ..... പെട്ടന്നൊന്നും വേണ്ടെന്ന്.... \"
\" ഉറപ്പിക്കാമായിരുന്നു.... അതൊരു ധൈര്യമായിരുന്നേനെ... \"
\"എന്ത് ധൈര്യം.... ഇത്ര തിടുക്കപ്പെടേണ്ട കാര്യമില്ല അങ്കിൾ.... ഒത്തിരി വേദനിച്ചവൾ അല്ലേ.... അപ്പൊ ഒത്തിരി സമയവും വേണ്ടി വരും..... പെട്ടന്ന് ഒരു വിവാഹം ഒന്നും ഉൾക്കൊള്ളാനുള്ള മനക്കരുത്തൊന്നും ആയിട്ടില്ല.....\"..
\" എന്നാലും.... \"
\" ഒരു കുഴപ്പവുമില്ല....അങ്കിളിന് വിശ്വാസക്കുറവുണ്ടോ.... \" ചിരി ഉണ്ട് അവനിൽ....
\" എന്താ മോനെ... ഇങ്ങനൊക്കെ പറയുന്നേ.... \"
\" അവൾ പൂർണമായും തിരികെ വരും അങ്കിളെ ... ഈ രാഹുൽ ശിവരാമൻ എന്ന എന്റടുക്കലേക്ക് തന്നെ തിരികെ വരും.....!!
അങ്ങനെ നഷ്ടപ്പെടുത്താനല്ലല്ലോ അവളെ ഞാൻ ഇത്ര നാള് പ്രണയിച്ചത്.... എനിക്ക് വേണം അവളെ.... അതിനായി ഇനിയും കാത്തിരിക്കാം....അങ്കിൾ പേടിക്കണ്ട....ഒന്നോർത്താൽ അവൾ എന്ത് ചെയ്യാനാ... അനിയേട്ടനാൽ ബന്ധിക്കപ്പെട്ടിരുന്ന മനസ്സല്ലേ അവളുടേത്... അത് പെട്ടന്നൊന്നും മാറില്ല....മാറാൻ കഴിയില്ല....അവൾക്ക് അതിന് സാവകാശം കൊടുക്കേണ്ടത് നമ്മൾ തന്നെ അല്ലേ.....ഒന്നും അറിയില്ലല്ലോ അവൾക്ക്.... അത്രയ്ക്കുള്ള പക്വതയല്ലേ വന്നിട്ടുള്ളൂ.... അറിയുമായിരുന്നെങ്കിൽ ഈ എന്നെ തന്നെ എപ്പോഴേ ഓർത്തെടുത്തേനേ.... അല്ലെങ്കിൽ.... നമ്മുടെ നാടകം എന്നേ പൊളിഞ്ഞേനെ....പതിയെ മതി.... ഇനി ഉടനെ ഒന്നുo വിവാഹ കാര്യം ചോദിക്കണ്ട.... \" ഇത്രയും പറയാനേ അവനും കഴിഞ്ഞുള്ളു.... ബാക്കി പറയേണ്ടത് മുഴുവനും അവളോട് മാത്രമാണ്.... അവന്റെ മാത്രം പ്രണയത്തോട്.....!!
ഭാസ്കരനും തന്റെ മുന്നിൽ നിന്ന് നടന്ന് നീങ്ങുന്നവനെ ഓർക്കുകയായിരുന്നു.... തന്റെ പ്രിയ സുഹൃത്ത് രാമന്റെ മകൻ..... കുഞ്ഞു നാളിലെ... ഭാഗ്യ അവനുള്ളതാണെന്ന് കേട്ടു വളർന്നവൻ..... അതോടൊപ്പം.... അവളെ മാത്രം പ്രണയിച്ചവൻ......!!! അനിയെയാണ് സ്നേഹിക്കുന്നതെന്നറിഞ്ഞപ്പോൾ... അവൾ മാറുമെന്ന് തനിക്ക് അത്രമേൽ ഉറപ്പ് തന്നവൻ..... അന്നും തന്നെ ചേർത്ത് നിർത്തിയവൻ..... ആകെ ഒരിക്കൽ മാത്രമേ അവൻ എല്ലാവർക്ക് മുന്നിൽ പതറിയത് ഞാൻ കണ്ടിട്ടുള്ളൂ.... അന്ന്.... തന്റെ പ്രണയം സത്യമെന്ന് തെളിയിക്കാനായി.... അവൾ കൈ മുറിച് ആശുപത്രിയിൽ ആയപ്പോൾ.... ഒരു ഭ്രാന്തനായി അലഞ്ഞവൻ ഇന്നും കണ്ണിൽ തെളിയുന്നുണ്ട്....!!
\" ഇനി എനിക്ക് ഒരു അവസരം തരുമോ അങ്കിൾ... \" എന്ന് ആ ആശുപത്രി വരാന്തയിലിരുന്ന് കരഞ്ഞു യാചിച്ചവൻ....!! കൂടെ നിന്ന്.... കുറ്റപ്പെടുത്തലുകളിൽ നിന്ന് അവളെ ഒറ്റപ്പെടുത്തി കൂടെ തന്നെ നിന്നവൻ.....അവളിൽ ഏറ്റ മുറിവിനെ... വാക്കുകൾ കൊണ്ട് മരുന്ന് പുരട്ടിയവൻ..... അവൾ ഇവിടേക്ക് വന്നപ്പോൾ... മുന്നും പിന്നും നോക്കാതെ അടുത്തായി വീട് വാങ്ങിയവൻ...ഇപ്പോഴും താങ്ങായി അവൾക്കൊപ്പം നിൽക്കുന്നവൻ....അങ്ങനെയുള്ളവനെ എങ്ങനെ താൻ കൈവിടാനാണ്...??
അവശേഷിക്കുന്ന ഓർമകളെയും തള്ളിക്കളഞ്ഞ് തന്റെ മകൾക്ക് എന്നെങ്കിലും അവനെ സ്വീകരിക്കാൻ കഴിയുമോ...?? അങ്ങനെ ഒന്നുണ്ടാകണേ എന്നെ ആ മനുഷ്യന് പ്രാർത്ഥിക്കാൻ കഴിയുമായിരുന്നുള്ളൂ.....!!
(തുടരും....)
മറ്റൊരു പ്ലാറ്റ്ഫോമിൽ പൂർത്തീകരിച്ച കഥയാണ് ഇത്.... കമന്റ് അനുസരിച്ച് ബാക്കി കൂടി പോസ്റ്റ് ചെയ്യാം 😊