Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 14

"എന്നാലും അലോഷിപ്പാപ്പ.. അവൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു? പാപ്പൻ വല്ലോം പറഞ്ഞോ അവക്കടെ അടുത്ത്?" അലോഷിയെ മാറ്റി നിർത്തി അലക്സ് ചോദിച്ചു.

തലേന്ന് കാര്യങ്ങൾ എല്ലാം മനസിലായി എന്നു കാഞ്ചന പറഞ്ഞപ്പോൾ മുതലുള്ള സംശയം ആണ് അവനു.

"അതെന്നാ വർത്താനം ആടാ.. നീ അല്ലേ അവൾ ഒന്നും അറിയണ്ട എന്നു പറഞ്ഞത്.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. അല്ല കൊച്ചനെ നിനക്കിനി വല്ല ഡയറിയോ മറ്റോ എഴുതുന്ന സ്വഭാവം വല്ലോം ഉണ്ടോ?" അലോഷി ഒന്നിരുത്തി ചോദിച്ചു.

"ഡയറി.. മൈ ഫൂട്ട്.. അങ്ങനെ ഒന്നും ഇല്ല.. എന്നാലും ഇവൾ എങ്ങനെ എന്നെ ഇത്രയും മനസിലാക്കി?" അലക്സ് ചുണ്ടിൽ കൈ വച്ചു നിന്നു ആലോചിച്ചു.

"അല്ലേടാ.. നീ ഇപ്പൊ ഗ്രേസിനെ വിട്.. അമ്മുക്കോച്ചു നല്ല കൊച്ചാ.. ഇവിടെ എല്ലാർക്കും അവളെ ഇഷ്ടാ.. അവൾക്കിപ്പോ നിന്നെ മാസിലാവുന്നും ഉണ്ട്... എന്നാപ്പിന്നെ നമുക്ക് ഈ സെറ്റ് അപ്പ് അങ്ങ് പെര്മനൻറ് ആക്കിയാലോ?" അലോഷി അലക്സിന്റെ പുറത്തു ഒന്ന് തട്ടി ചോദിച്ചു.

"ദേ പാപ്പാ എന്നു വിളിച്ച നാക്കുകൊണ്ട് എന്നെ അക്ഷരം മാറ്റി വിളിപ്പിക്കരുതുട്ടാ.." കേറുവോടെ അലക്സ് പറഞ്ഞത് കേട്ട് അലോഷി ചിരിച്ചു.

"ഹഹഹ.. ഞാൻ ചുമ്മാ പറഞ്ഞതാടാ.. അല്ലടാ.. നീ ഈ രാവിലെ തന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ?" അലോഷി ചോദിച്ചു.

"ഞാനെ.. ഹോസ്പിറ്റൽ വരെ ഒന്ന് പോവാ.. കൊറേ കാലം ആയി പൂട്ടി കിടക്കല്ലേ.. അവിടെ എന്തൊക്കെ വേണം എന്നൊക്കെ ഒന്ന് നോക്കണം.. പിന്നെ ഞാൻ ഒരാളെ അതിന്റെ മേൽനോട്ടത്തിന് വയ്ക്കാൻ ഓർക്കുന്നുണ്ട്.. പറ്റിയ ഒരാളെ കണ്ടു പിടിക്കണം..  അങ്ങനെ ചില്ലറ പണി.." അലക്സ് പറഞ്ഞത് കേട്ട് അലോഷിയുടെ മുഖം ഇരുണ്ടു.

"ഡാ.. സൂക്ഷിക്കണം.. ആ ഹോസ്പിറ്റൽ തുറക്കാൻ നിന്റെ വല്യപ്പച്ചൻ പലവട്ടം ശ്രമിച്ചതാ.. കുരുവിക്കൂട്ടിൽ കാര് സമ്മതിക്കില്ല.. മോളാമച്ചിയുടെ മരണത്തോടെ അവിടെ ഉള്ളറ്റങ്ങൾ മുഴുവൻ കാടന്മാർ ആയി.. നിനക്കു അറിയാലോ.."അലോഷി അലക്സിനോട് ഒരു മുന്നറിയിപ്പ് എന്ന വണ്ണം പറഞ്ഞു.

"അറിയാം.. പക്ഷേ കുഞ്ഞു നാളിൽ തോരാത്ത കണ്ണീറുമായി എന്നെ തോളത്തിട്ട് നടന്ന റെച്ചമായിടെ മുഖവും ഞാൻ മറന്നിട്ടില്ല.. " അലക്സ് വാശിയോടെ പറഞ്ഞു പുറത്തേക്ക് പോയി.

**********

കാഞ്ചന രാവിലെതന്നെ അടുക്കളയിൽ ആനിയമ്മയെ സഹായിക്കാൻ കൂടി. കാര്യം പാചകം ഒന്നും അറിയില്ലെങ്കിലും കറിക്കരിഞ്ഞും സാധനങ്ങൾ എടുത്തുവച്ചും ഒക്കെ കൂടെ തന്നെ നിന്നു.

സ്കൂൾ തുറക്കുന്ന ദിവസം ആയതിനാൽ ജെസ്സിക്കും റാണിക്കും സ്കൂളിൽ പോയി തുടങ്ങണം. ഇന്നു മുതൽ ലീനയ്ക്കും ഗ്രേസിനും  ഇന്നു മുതൽ പരീക്ഷ തുടങ്ങുകയാണ്. അതുകൊണ്ട് ഇന്നലെ തുടങ്ങിയ പഠിപ്പ് ആണ് രണ്ടും. ഷൈനിന് പരീക്ഷ ഒന്നും ഇല്ലെങ്കിലും എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്നത് പോലെ അവനും പോകണം കോളേജിൽ. ആകെ ഒരു തിരക്ക് മയം.

റാണിക്ക് ആണെങ്കിൽ പിള്ളേരെ വീട്ടിൽ വിട്ടു പോകാൻ വല്ല്യ വിഷമം ആയിരുന്നു. രണ്ടുപേരെയും നോക്കുന്ന ഉത്തരവാദിത്തം അമ്മു ഏറ്റെടുത്തു.

"ചേച്ചി ധൈര്യമായി പോയി വാ.. ഇവന്മാർ എന്റെ കൂടെ ഇരുന്നോളും.. എനിക്ക് പിള്ളേരെ നോക്കാൻ ഒരു പ്രതേക കഴിവാണ്..! " അമ്മു റാണിയെ സമാധാനിപ്പിച്ചു ഉന്തി തള്ളി ആണ് സ്കൂളിലേക്ക് പറഞ്ഞു വിട്ടത്.

പറയാൻ എളുപ്പം ആണെങ്കിലും ഈ പിള്ളേരെ നോട്ടം അത്ര എളുപ്പം ഉള്ള പണി അല്ല എന്നു അവൾക്കു പെട്ടന്ന് പിടികിട്ടി. ഹോസ്പിറ്റൽ മറ്റേണിറ്റി വാർഡിൽ പലവട്ടം നിന്നിട്ടുള്ളതിന്റെ ഒരു ആത്മ വിശ്വാസത്തിൽ ആണ് അവൾ ആ ജോലി ഏറ്റെടുത്തത്..

"അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്നു പറഞ്ഞു കൊടുക്കുന്ന അത്ര എളുപ്പം അല്ല ഇത് ചെയ്യുന്നത്.." (കാഞ്ചന ആത്മ )

നേരം ഉച്ച ആയപ്പോളേക്കും അവൾ നന്നേ തളർന്നു കഴിഞ്ഞിരുന്നു. പിള്ളേർ കുറച്ചു നേരം ഉറങ്ങിയപ്പോൾ അതിലെ വന്ന സ്റ്റേല്ലയെ അവർക്കു കൂട്ട് ഇരുത്തി കാഞ്ചന പുറത്തേക്കിറങ്ങി. മുറ്റത്തു പണിക്കാർക്ക് വെള്ളം കൊടുക്കുന്ന ആനിയെ കണ്ടു അവൾ അങ്ങോട്ട് നടന്നു.

"പിള്ളേരെന്തിയെ മോളെ?" ആനി അവളെ കണ്ടു ചോദിച്ചു.

"ഉറങ്ങി.. സ്റ്റെല്ല ആന്റി ഉണ്ട് അവിടെ " അമ്മു പറഞ്ഞു.

"ഇതെന്നാ മരമാ അനിയമ്മേ.." തണലു പടർത്തി നിൽക്കുന്ന മരം കണ്ടു അമ്മു ചോദിച്ചു.

"മോളു കണ്ടിട്ടില്ലേ? ഇതാണ് അത്തിമരം.. ഇവിടെ അങ്ങനെ കാണുന്നത് അല്ല.. അപ്പന്റെ പരിചയക്കാർ ആരോ തൈ കൊണ്ട് കൊടുത്തത് ആണ്.. " ആനിയമ്മ മരത്തിനു മുകളിലേക്ക് ഒന്ന് നോക്കി.. "പഴമെല്ലാം പഴുത്തു പാകം ആയിട്ട് ഉണ്ട്.. വൈകുന്നേരം പണിക്കാർ പോണേനു മുൻപ് ഞാൻ പറഞ്ഞു കുറച്ചു പൊട്ടിച്ചു വയ്ക്കാം.. " അനിയമ്മ അവളുടെ തോളത്തു തട്ടി അകത്തേക്ക് പോയി.

കാഞ്ചന മരത്തിലേക്കു ഒന്ന് നോക്കി.. പഴുത്തു നിൽക്കുന്ന അത്തി പഴങ്ങൾ കണ്ടു അവൾക്ക് കോതി തോന്നി. പണ്ടെങ്ങോ കേട്ട് മറന്ന ഒരു മലയാളം പാട്ട് അവളുടെ ചുണ്ടിൽ വിരിഞ്ഞു.

"അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂ വെൻ കവിള്‍പ്പൂ
കണ്ണാരു പൊത്തും
കൈയ്യാരു കെട്ടും
മിഴിമയിലു നടമാടും
ഇളമയുടെ പൂമാറില്‍
ഞാനെന്‍റെ പൂത്താലി ചാര്‍ത്തും
ഓ... അത്തിപ്പഴത്തിന്നിളന്നീര്‍ ചുരത്തും.."

പാട്ട് എല്ലാം പാടി കഴിഞ്ഞപ്പോൾ പെണ്ണിന് ഒരു മോഹം.. ഒരു അത്തിപ്പഴം തിന്നു നോക്കാൻ. അമ്മു മരം ആകെ നോക്കി.. പഴങ്ങൾ എല്ലാം അങ്ങ് മുകളിൽ ആണ്.. മരത്തിന്റെ തടിക്കു അത്ര ഭലം ഇല്ല.

"എന്നാലും ഇപ്പൊ എനിക്ക് വലിയ ഭാരവും ഇല്ലല്ലോ.. ഒന്ന് കേറി നോക്കിയാലോ?" (അമ്മു ആത്മ )

രണ്ടും കല്പ്പിച്ചു അവൾ താഴത്തെ കൊമ്പിലേക്ക് കയറി. പിന്നെ അടുത്ത കൊമ്പിലേക്ക് കയറിയതും അവളുടെ ഭാരം താങ്ങാൻ അകത്തെ ആ കൊമ്പ് താഴേക്കു ചാഞ്ഞു. ബാലൻസ് തെറ്റി താഴേക്ക് വീണ കാഞ്ചന നല്ലൊരു വീഴ്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും പകരം തന്നെ താങ്ങി പിടിച്ച ബലിഷ്ടമായ കൈകളുടെ സുരക്ഷിതത്വം അറിഞ്ഞു. കണ്ണു തുറന്നു നോക്കിയതും അലക്സിന്റെ മുഖം കണ്ട അവളുടെ ഹൃദയം ഒന്ന് പിടച്ചു.

അലക്സ് അവളെ താഴേക്കു നിർത്തി.

"എന്താ നിന്റെ ഉദ്ദേശം? ഇതിന്റെ മോളിൽ നിന്നു താഴേക്കു ചാടി കയ്യും കാലും ഒടിപ്പിച്ചു എന്നെക്കൊണ്ട് നിന്നെ ശുശ്രൂഷിപ്പിക്കാൻ ഉള്ള അടവാണോ?" അവന്റെ ചോദ്യം കേട്ട് അവൾ വാ പൊളിച്ചു പോയി.

"എന്താടി ഇങ്ങനെ വാ പൊളിച്ചു നോക്കണേ? നീ എന്താ ആൺപിള്ളേരെ കണ്ടിട്ടില്ലേ?" അവന്റെ പതിവ് ചോദ്യം വന്നതും അവൾ വായടച്ചു.

"അതു.. ആനിയമ്മ പറഞ്ഞു.."

"ഈ മരത്തിന്റെ മുകളിൽ വലിഞ്ഞു കേറാനോ?"

"അല്ല.. അതല്ല.. അത്തിപ്പഴം ആണെന്ന്.. ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.. അതുകൊണ്ട് ആണ്. " അമ്മു അവളുടെ ആവശ്യം പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് അവനു ചിരി വന്നു. അവൻ മരത്തിലേക്ക് ഒന്ന് നോക്കി. ആവശ്യത്തിലധികം പൊക്കം അവനു ഉണ്ടെങ്കിലും അവനു എത്താവുന്നതിനും കുറച്ചു മുകളിൽ ആണ് പഴുത്ത പഴങ്ങൾ.

"ഞാൻ നിന്നെ എടുക്കാം.. കൈ എത്തിച്ചു പൊട്ടിച്ചോണം. " അലക്സ് പറഞ്ഞതും അമ്മുവിന്റെ മുഖം വിടർന്നു. അലക്സ്‌ അവളെ എടുത്തു ഉയർത്തി. അത്തിപ്പഴം എത്തിപിടിക്കാൻ ആയി അവൾ കൈ വലിച്ചു നീട്ടിയതും അവൾ ഇട്ടിരുന്ന ടോപ്പിനും നീളൻ സ്കെർറ്റിനും ഇടയിലുള്ള അവളുടെ വയർഭാഗം അവനു മുന്നിൽ അനവൃതം ആയതും അവൻ ഉമിനീരിറക്കി.

"വേണ്ടായിരുന്നു... മാതാവേ.. കൺട്രോൾ തരണേ.."(അലക്സ് ആത്മ..)

ഇതൊന്നും അറിയാതെ കാഞ്ചന കൈ എത്തിച്ചു ഒരു പഴം പറിച്ചു.

"കിട്ടി " അവൾ പറഞ്ഞതും അലക്സ് കൈ ലൂസ് ആക്കി. അവളുടെ ശരീരം അവന്റെ മെലൂടെ ഊർന്നിറങ്ങിയപ്പോൾ അവളുടെ ഹൃദമിടിപ്പ് വല്ലാതെ കൂടി.. കാലിൽ നിന്നു പടർന്നു കയറിയ തരിപ്പിൽ വികാരങ്ങൾ കുമിഞ്ഞു കൂടിയത് അവൾ അറിഞ്ഞു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

അലക്സിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. വികാരങ്ങളെ എത്ര കൂച്ചു വിലങ്ങിട്ടു നിർത്തിയിട്ടും അവ വിലങ്ങു പൊട്ടിച്ചു പുറത്തു ചാടുന്നത് അവൻ അറിഞ്ഞു. ഇനിയും താങ്ങാൻ സാധിക്കാതെ വരും എന്നു തോന്നിയത്തും അവൻ കഞ്ചാനയിൽ ഉള്ള പിടി വിട്ടു.

കാൽ തറയിൽ തൊട്ടതും തന്റെ മേലുള്ള അലെക്സിന്റെ പിടി പൊടുന്നനെ അയഞ്ഞത് അവൾ അറിഞ്ഞു. അവൾ കണ്ണു തുറന്നു നോക്കുമ്പോൾ കണ്ടത് അവളെ തിരിഞ്ഞു പോലും നോക്കാതെ നടന്നു അകലുന്ന അലക്സിനെ ആണ്.

അതു കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു.

"ആദ്യമായി മോഹം തോന്നിയ പുരുഷൻ.. അത്‌ ഗേ ആയി പോയല്ലോ.. എന്നെക്കാളും വലിയ ദുരന്തം ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ ഈശ്വരാ.." ( കാഞ്ചന ആത്മ )

*************

വൈകുന്നേരം ലീന എത്തിയതും അവൾ അമ്മുവിന്റെ അടുത്തേക്ക്‌ ആണ് ആദ്യം എത്തിയത്. അലക്സിന്റെ പുസ്തക ശേഖരത്തിൽ നിന്നു ഒരു മെഡിക്കൽ ജർനൽ കട്ടിലിൽ ചാരി ഇരുന്നു വെറുതെ മറിച്ചു നോക്കുകയായിരുന്നു അമ്മു.

"എങ്ങനെ ഉണ്ടായിരുന്നു പെണ്ണെ എക്സാം?" ലീന അവളുടെ മടിയിൽ കയറി കിടന്ന ഉടനെ അമ്മു ചോദിച്ചു.

"അടിപൊളി.. കുറച്ചു എന്തൊക്കെയോ എഴുതി.. മൂന്ന് ക്വാസ്റ്റിയൻസ് ഔട്ട്‌ ഓഫ് സിലബസ് ആയിരുന്നു. ഞാൻ നമ്പർ ഇട്ടു വച്ചിട്ടുണ്ട്.. പാസ്സാവും.." അവൾ കൂളായി പറഞ്ഞു.

"ഗ്രെസ് വന്നില്ലേ?" അമ്മു ചോദിച്ചു.

"ചേച്ചിടെ കോളേജ് ദൂരെ ആണ്.. വരാൻ കുറെ കൂടി കഴിയും.. വരുമ്പോൾ തുടങ്ങും..നോക്കിക്കോ.. ഭയങ്കര പാടായിരുന്നു.. ഞാൻ പൊട്ടും.. രണ്ടാമത്തെ ചോദ്യം നന്നായി എഴുതാൻ പറ്റിയില്ല.. ബ്ലാഹ് ബ്ലാഹ് ബ്ലാഹ്.. " ലീന കേറുവോടെ പറഞ്ഞു.

അവൾ മെല്ലെ എഴുന്നേറ്റു ഇരുന്നു അമ്മുവിനെ നോക്കി..

"ചേച്ചിക്ക് അറിയാവോ? ഇവിടെ എല്ലാരും പഠിപ്പിസ്റ്റ് ആണ്.. ഞാൻ ഒഴികെ.. ഞാൻ മാത്രം ആണ് എപ്പളും ഒറ്റപ്പെട്ടു പോകുന്നത്.. ചേച്ചി പഠിപ്പിസ്റ്റ് ആണോ? ആവും അല്ലാതെ അലക്സ് ഇച്ചായനുമായി കൂടില്ലല്ലോ.." ലീനയുടെ വാക്കുകൾ കേട്ട് അമ്മു അവളുടെ കോളേജ് കാലം ഓർത്തു.. വെള്ളകോട്ടും.. സ്റ്റേത്തും.. കൂട്ടുകാരും.. കളിചിരിയും... അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു.

"നിങ്ങൾ ഇവിടെ ഇരിക്കണോ? ഞാൻ എവിടെ എല്ലാം നോക്കി.. കുട്ടച്ചായൻ ലാൻഡ് ചെയ്തിട്ടുണ്ട്.." ഗ്രേസ് വാതിൽക്കൽ നിന്നു പറഞ്ഞതും ലീന ചാടി എഴുന്നേറ്റു അമ്മുവിന്റെ കൈ പിടിച്ചു താഴേക്ക് ഓടി.

സ്റ്റായർ ഇറങ്ങാൻ തുടങ്ങുമ്പോൾ താഴെ ലിവിങ് റൂമിൽ ഫുൾ യൂണിഫോമിൽ നിൽക്കുന്ന സാവിയോ തോമസ് IPS നെ കണ്ടു കാഞ്ചന ഞെട്ടി. അവൾ പിന്നോട്ട് മാറി ഒരു വാളിന് പിന്നിൽ ആയി ഒളിച്ചു.

"സാവിയോ.. സാവിയോ IPS ആണോ ഇവരുടെ കുട്ടച്ചായൻ?" അവൾ ഭയത്തോടെ ഒന്നുകൂടി അങ്ങോട്ട് നോക്കി ആളെ ഉറപ്പിച്ചു.

പഴയ ഓർമ്മകൾ അവളുടെ കണ്ണിൽ തെളിഞ്ഞു വന്നു.. ചോര പുരണ്ട കത്തി.. ജീവനാറ്റ ഡാഡി.. ചോരയിൽ കുളിച്ചു കിടന്ന അമ്മ.. ലോറി ഇടിച്ചു തെറിച്ചു വീണ പോലീസ് കാരൻ.. അവളെ വിലങ്ങു അണിയിച്ചു കൊണ്ടുപോകുന്ന സാവിയോ തോമസ് IPS..

(തുടരും...)

ദേ.. റേറ്റിംഗ് കുറയാണെ.. ഒത്തിരി കുറഞ്ഞാൽ നിർത്തേണ്ടി വരും.. തുടർന്നു വായിക്കണം എന്നു ഉള്ളവർ റേറ്റിങ് കൂട്ടി ഒന്ന് ആഞ്ഞു സപ്പോർട്ട് ചെയ്യണേ..



വെള്ളാരപൂമലമേലെ.. ❤❤ - 15

വെള്ളാരപൂമലമേലെ.. ❤❤ - 15

4.7
2659

പേടിച്ചരണ്ട കാഞ്ചന അകത്തെ മുറിയിലേക്ക് കയറി വാതിൽ അടച്ചു ലോക്ക് ചെയ്തു. എന്തു ചെയ്യണം എന്നു അവൾക്കു അറിയില്ലായിരുന്നു. അവൻ അവളെ അവിടെ കണ്ടാൽ.. അവനു അവളെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ ഈ വീട്ടിലെ എല്ലാവരും അറിഞ്ഞാൽ... അവർ തന്നെ തള്ളി പറയുമോ എന്ന ഭീതി അവളിൽ നിറഞ്ഞു. അലക്സിനെ പറ്റി ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.\"സഹായിക്കാം എന്നു ഞാൻ വാക്ക് പറഞ്ഞത് ആണ്.. പക്ഷേ ഇപ്പൊ.. ഇപ്പൊ സത്യം എല്ലാവരും മനസിലാക്കും..\" സ്വയം പറഞ്ഞുകൊണ്ട് അവൾ പൊട്ടി കരഞ്ഞു.വാതിലിൽ മുട്ട് കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു..\"അമ്മു...\" അലക്സിന്റെ വിളി മുഴങ്ങി..എന്തു ചെയ്യണം എന്നു അറിയാതെ ഭീതി