പേടിച്ചരണ്ട കാഞ്ചന അകത്തെ മുറിയിലേക്ക് കയറി വാതിൽ അടച്ചു ലോക്ക് ചെയ്തു. എന്തു ചെയ്യണം എന്നു അവൾക്കു അറിയില്ലായിരുന്നു. അവൻ അവളെ അവിടെ കണ്ടാൽ.. അവനു അവളെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ ഈ വീട്ടിലെ എല്ലാവരും അറിഞ്ഞാൽ... അവർ തന്നെ തള്ളി പറയുമോ എന്ന ഭീതി അവളിൽ നിറഞ്ഞു. അലക്സിനെ പറ്റി ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.
\"സഹായിക്കാം എന്നു ഞാൻ വാക്ക് പറഞ്ഞത് ആണ്.. പക്ഷേ ഇപ്പൊ.. ഇപ്പൊ സത്യം എല്ലാവരും മനസിലാക്കും..\" സ്വയം പറഞ്ഞുകൊണ്ട് അവൾ പൊട്ടി കരഞ്ഞു.
വാതിലിൽ മുട്ട് കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു..
\"അമ്മു...\" അലക്സിന്റെ വിളി മുഴങ്ങി..
എന്തു ചെയ്യണം എന്നു അറിയാതെ ഭീതിയോടെ അവൾ കട്ടിലിന്റെ ഒരു മൂലയിലേക്ക് നീങ്ങി ഇരുന്നു..
\"അമ്മൂ.. വാതിൽ തുറക്ക്.. \" അലക്സ് വീണ്ടും വാതിലിൽ മുട്ടി..
അവൾ മെല്ലെ എഴുന്നേറ്റു വാതിൽ തുറന്നു.
\"നീ ഇത് എന്തു എടുക്കുവായിരുന്നു.. എന്തിനാ വാതിൽ അടച്ചേ?\" എന്നു ചോദിച്ചുകൊണ്ടു ആണ് അവൻ അകത്തേക്ക് കയറിയത്.
അപ്പോളാണ് അവൻ അവളുടെ വാടി തളർന്ന മുഖം ശ്രദ്ധിച്ചത്.
\"ഏയ്.. അമ്മു.. എന്തു പറ്റി..?\" അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി അവൻ ചോദിച്ചു.
കരഞ്ഞു കലങ്ങിയ അവളുടെ മുഖം അവൻ അപ്പോളാ കണ്ടത്.. \"കരഞ്ഞോ നീ?\"
\"ഇച്ചായാ...\" എന്ന നീട്ടിയ വിളിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു അവൾ..
പെട്ടന്ന് ഉള്ള അവളുടെ നീക്കത്തിൽ അലക്സ് ഒന്ന് പകച്ചുപോയി. നെഞ്ചിൽ നനവ് പടർന്നപ്പോൾ അവൻ അറിഞ്ഞു അവൾ കരയുകയാണെന്ന്.
\"ഹേയ്.. കമോൺ..\" അവൻ അവളെയും കൊണ്ടു ബെഡിലേക്ക് ഇരുന്നു. അപ്പോഴും അവളെ അവൻ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു.
\"എന്താ പറ്റിയെ നിനക്കു പെട്ടന്ന്? പിരിയാഡ്സ് വല്ലതും ആണോ? \" അവന്റെ ചോദ്യം കേട്ട് കാഞ്ചന ഞെട്ടി പിന്നോട്ട് മാറി
\"ഏയ്.. എന്തിനാ ഇത്ര പേടിക്കുന്നെ? ഐ ആം എ ഡോക്ടർ.. യു ക്യാൻ ടെൽ മി..\" അവൻ അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു.
\"അല്ല...\" നിഷേധാർത്ഥത്തിൽ തല ആട്ടിക്കൊണ്ട് അവൾ പറഞ്ഞു.
\"പിന്നെ?\"
\"എനിക്ക്.. എനിക്ക്.. തിരിച്ചു പോണം..\" അവൾ പറഞ്ഞു
\"അമ്മയെ മിസ്സ് ചെയ്യുന്നുണ്ടോ?\" അവൻ ചോദിച്ചു.
\"ഉം.. \"
\"താഴെ റാണിയേച്ചിടെ കുട്ടപ്പായിച്ചൻ വന്നിട്ടുണ്ട്.. നിനക്കു കാണണ്ടേ?\" അവൻ ചോദിച്ചതിന് വേണ്ട എന്നു അവൾ തലയാട്ടി.
\"ഉം.. സാരമില്ല.. നീ കിടന്നോ.. തലവേദന ആണെന്ന് പറഞ്ഞോളാം ഞാൻ...\" അവളെ കാട്ടിലിലേക്ക് കിടത്തി അവൻ പോകാൻ ആയി എഴുന്നേറ്റു.
\"നമുക്ക് പറ്റിയാൽ ഇന്നു തന്നെ പോകാം.. അമ്മയെ കാണാൻ.. അതോർത്തു ഇനി കരയണ്ടാട്ടോ..\" അവളുടെ നെറുകയിൽ മെല്ലെ ഒന്ന് തഴുകിക്കൊണ്ട് പറഞ്ഞു അലക്സ് പുറത്തേക്ക് പോയി.
അമ്മു വിഷമം സഹിക്കാൻ വയ്യാതെ തലയിണയിൽ മുഖം അമർത്തി.
\"സ്നേഹിച്ചു പോവാ ഇച്ചായാ ഞാൻ അറിയാതെ... ഇച്ചായന് ഒരിക്കലും എന്നെ അങ്ങനെ കാണാൻ കഴിയില്ല എന്നു എനിക്ക് അറിയാം.. എന്റെ പാസ്ററ് അറിയുമ്പോ.. ഞാൻ ആരാണ് എന്നു അറിയുമ്പോൾ.. ഇപ്പോളുള്ള ഈ സൗഹൃദവും ഇച്ചായൻ മറക്കും എന്നും എനിക്ക് അറിയാം.. എങ്കിലും.. സ്നേഹിച്ചു പോവാ...\" കരച്ചിലിനിടയിൽ അവൾ സ്വയം പറഞ്ഞു.
*********
\"കുട്ടച്ചായി.. അമ്മുന് ചെറിയ ഒരു തലവേദന... കിടക്കാ..\" അലക്സ് ഒരു മടിയോടെ പറഞ്ഞു.
\"അയ്യോ മോൾക്ക് എന്തു പറ്റി? ഞാൻ നോക്കട്ടെ..\" അമ്മുവിന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയ ജെസ്സിയെ അലക്സ് തടഞ്ഞു.
\"ഇട്സ് ഓക്കേ മമ്മ.. ഞാൻ മെഡിസിൻ കൊടുത്തിട്ടുണ്ട്.. ഒന്ന് ഉറങ്ങിയാൽ ശരി ആവും.. ബാക്കി ഞാൻ നോക്കിക്കോളാം..\" അവൻ പറഞ്ഞത് കേട്ട് ജെസ്സി നിന്നു.
പക്ഷേ സാവിയോയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അമ്മുവിന്റെ തലവേദനയുടെ കാരണം മനസിലായപോലെ.
\"സാരമില്ലടാ.. നിന്റെ അമ്മുനെ ഞാൻ പിന്നെ കണ്ടോളാം.. ഇപ്പൊ റസ്റ്റ് എടുക്കട്ടെ..\" അവൻ അലെക്സിനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
\"ഞാൻ ഒന്ന് കുളിക്കട്ടെ.. ആകെ ഒരു യാത്ര ക്ഷീണം..\" സാവിയോ അകത്തേക്ക് പോയി. പിന്നാലെ റാണിയും.
*********
\"ശരിക്കും? എനിക്ക് വിശ്വസിക്കാൻ പറ്റണില്ല..\" പിള്ളേരെ ബേബി ക്രിബ്ബിൽ കിടത്തി കട്ടിലിൽ വന്നു ഇരുന്നുകൊണ്ട് റാണി ചോദിച്ചു.
\"യെസ്.. അത് അവള് തന്നെയാ.. എനിക്ക് നോർത്തിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിച്ചു തന്ന അമേയ ഫിലിപ്പ്.. തിരികെ ട്രാൻസ്ഫർ കിട്ടിയിട്ടും ഒരാഴ്ച ആയി വീട്ടിൽ വരാതെ ഞാൻ തിരഞ്ഞു നടന്ന അമേയ ഫിലിപ്.. \" സാവിയോ റാണിയുടെ മടിയിലേക്ക് കിടന്നു.
\"സത്യം പറയാലോ.. നീ അലെക്സിന്റെ പെണ്ണ് എന്നു പറഞ്ഞു വാട്സ്ആപ്പ്ഇൽ ഫോട്ടോ അയച്ചപ്പോൾ ഞാൻ അതു ഡൌൺലോഡ് പോലും ചെയ്തു നോക്കിയില്ലായിരുന്നു.. കോയമ്പത്തൂരും പാലക്കാട്ടും ഒക്കെ ആയി തിരച്ചിൽ ആയിരുന്നു. അവൾക്കു വേണ്ടി.. ഇന്നലെ രാത്രി ആണ് വെറുതെ ഞാൻ അതൊക്കെ ഒന്ന് ഡൌൺലോഡ് ചെയ്തത്.. അപ്പോൾ ആണ് ഞാൻ മനസിലാകുന്നത്.. ഞാൻ തേടി നടന്ന അമേയ ഫിലിപ് എന്റെ വീട്ടിൽ തന്നെ ആണ് എന്നു..\" റാണി അവന്റെ തലയിൽ ചെറുതായി മസ്സാജ് ചെയ്തു കൊടുത്തു.
\"എന്നാലും അമേയ എങ്ങനെ ജോയുടെ അനുപമ ആയി?\" റാണി ചോദിച്ചു.
\"അതൊക്കെ നമുക്ക് കണ്ടുപിടിക്കം.. പിന്നെ നീ ഇത് ആരോടും പറയാൻ നിക്കണ്ട.. \" അവൻ പറഞ്ഞതും അവൾ ഒന്ന് മൂളി.
പക്ഷേ അവൾ അപ്പോളും ചിന്തയിൽ ആയിരുന്നു.
\"ഇങ്ങനെ ചിന്തിക്കാതെടി പെണ്ണെ.. അതൊക്കെ ഇച്ചായൻ ആലോചിച്ചോളാം.. ഇപ്പൊ ഞാൻ നിന്നെ ഒന്ന്...\" അവൻ തിരിഞ്ഞു അവളുടെ വയറിൽ മുഖം പൂഴ്ത്തി.
അവൾ ഒന്ന് ഞെട്ടി പുളഞ്ഞു.
\"ദേ.. ഇച്ചായാ.. വേണ്ട...\" അവൾ അവനെ തള്ളി നീക്കാൻ ശ്രമിച്ചു.
\"വേണ്ടാന്ന് പറയല്ലെടി പൊന്നേ.. എത്ര നാളായി നിന്റെ ഇച്ചായൻ പട്ടിണി കിടക്കുന്നു.. എനിക്കെ ആക്രാന്തം സഹിക്കാൻ പറ്റണില്ല.. \" പറഞ്ഞു കഴിയുമ്പോഴേക്കും അവൻ റാണിയുടെ മേലേക്ക് വീണു കഴിഞ്ഞിരുന്നു..
\"ദേ.. ഞാൻ ഇതുങ്ങളെ പെറ്റു ഒന്ന് ഫ്രീ ആവണേ ഒള്ളൂ.. എന്നെക്കൊണ്ട് ഇനി വയ്യ.. ഇന്നാണെങ്കിൽ സേഫും അല്ല..\" അവൾ ഒരു ടെൻഷനോടെ പറഞ്ഞു..
\"അതൊന്നും മോളു ആലോചിക്കേണ്ട.. അതൊക്കെ ഇച്ചായൻ സേഫ് ആയി ചെയ്തോളാം എന്നെ..\" അവളുടെ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തി..
\"അതെ.. ഇങ്ങനെ തന്നെയാ അന്നും പറഞ്ഞേ.. എന്നിട്ട് ദേ കിടക്കാണു രണ്ടു ട്രോഫി.. \" അവൾ പറഞ്ഞതും ഒരു കള്ളച്ചിരിയോടെ സാവിയോ അവളെ നോക്കി.
\"അതെ.. നിന്നെ ഇങ്ങനെ വിട്ടാൽ നീ ഇങ്ങനെ വള വളാന്നു പറഞ്ഞോണ്ട് ഇരിക്കും.. അതോണ്ടേ നീ ഇനി മിണ്ടണ്ട.. \" എന്നു പറഞ്ഞു അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി..
റാണിയിൽ നിന്നു ഉയർന്ന ചെറിയ എതിർപ്പുകൾ എല്ലാം എപ്പോഴോ അപ്രത്യക്ഷമായിരുന്നു. അവളുടെ ശരീരവും മനസും അവനു മാത്രമുള്ളവ ആയിരുന്നു. അവളെ സ്വന്തമാക്കിക്കൊണ്ട് എപ്പോളോ അവൻ അവളിൽ അലിഞ്ഞു ചേർന്നു.
\"ഇച്ചായ.. ഇച്ചായ.. \" റാണിയുടെ വിളി കേട്ട് സാവിയോ കണ്ണു തുറന്നു.
\"ഉം.. എന്താടി പെണ്ണെ.. നമുക്ക് ഒരു റൗണ്ട് കൂടി അങ്ങ് പോയാലോ..\" അവളെ ഞെഞ്ചിൽ അടക്കി പിടിച്ചു അവൻ ചോദിച്ചു.
\"ഓഹ്.. ദൈവമേ.. ഇച്ചായ ആരോ കതകിൽ മുട്ടുന്നു.. എന്റെ മേലെന്നു ഒന്ന് എഴുന്നേറ്റെ..\" അവൾ ദയനീയമായി പറഞ്ഞത് കേട്ട് അവൻ കാതോർത്തു. ശരിയാണ്... ആരോ കതകിൽ തട്ടുന്നുണ്ട്.. അവൻ റാണിയുടെ മേൽനിന്ന് ചാടി എഴുന്നേറ്റു.
\"ഇച്ചായ എന്റെ നൈറ്റി എന്ത്യേ?\" റാണി പുതപ്പ് കൊണ്ട് മാറു മറച്ചു ചോദിച്ചു.
\"അതു.. എവിടെ എങ്കിലും കാണുമ്മെടി.. എന്റെ മുണ്ടെന്തിയെ?\" ചുറ്റും നോക്കികൊണ്ട് അവൻ ചോദിച്ചു.
\"എനിക്കെങ്ങനെ അറിയാനാണിച്ചായാ.. ഇച്ചായൻ അല്ലേ എന്റെ ഡ്രസ്സ് ഒക്കെ ഊരി എടുത്തേ.. അതെവിടെ?\" ഡോറിൽ വീണ്ടും മുട്ട് കേട്ടപ്പോൾ റാണി പുതപ്പ് ചുറ്റി പിടിച്ചു ഡ്രസിങ് റൂമിലേക്ക് ഓടി.. അവൾ എറിഞ്ഞു കൊടുത്ത ഒരു പജാമ പാന്റ് വലിച്ചു കയറ്റി സാവിയോ ഡോർ തുറന്നു.
ഡോറിന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവന്റെ ചുണ്ടുകൾ അറിയാതെ പറഞ്ഞു. \"അമേയ..\"
\"സർ.. എനിക്ക് സാറിനോട് ഒരു കാര്യം പറയാനുണ്ട്..\" അവൾ പറഞ്ഞു.
\"കയറി വാ..\" അവൻ അവളെ അകത്തേക്ക് വിളിച്ചു.
\"റാണിയേച്ചി..?\" അവൾ സംശയത്തോടെ ചോദിച്ചു.
\"അവൾക്ക് എല്ലാം അറിയാം..\" സാവിയോ പറഞ്ഞതും തല കുനിച്ചുകൊണ്ട് അമ്മു അകത്തേക്ക് കയറി.
അലെക്സിന്റെ മുറി പോലെ തന്നെ ആയിരുന്നു സാവിയോയുടെ മുറിയും. സാവിയോ അവളെ അവിടെ ഉള്ള സോഫയിൽ ഇരുത്തി. അപ്പോഴേക്കും റാണി ഡ്രസ്സ് മാറി വന്നിരുന്നു. സാവിയോ അവളെ കൈ പിടിച്ചു അവനു അരികിലായി ഇരുത്തി.
\"സർ.. ഞാൻ.. എനിക്ക് അറിയില്ലായിരുന്നു സാറിന്റെ വീട് ആയിരുന്നു എന്നു.. \" അമ്മു പറഞ്ഞു തുടങ്ങി.
\"ഹേയ്.. അമേയ.. റിലാക്ക്സ്.. താൻ പേടിക്കണ്ട.. യു ആർ സേഫ് ഹിയർ.. ഒന്നും ഇല്ലെങ്കിലും പോലീസിൽ നിന്നും രക്ഷപ്പെടാൻ നിന്നെ സഹായിച്ചു എന്ന കുറ്റത്തിന് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ ആളല്ലേ ഞാൻ.. ഞാൻ ആയിട്ടു നിന്നെ ആർക്കും കാണിച്ചു കൊടുക്കില്ല.. \" അവൻ പറഞ്ഞത് കേട്ട് അമ്മു അവനു നേരെ കൈകൾ കൂപ്പി.
\"ഈ ഉപകാരങ്ങൾക്ക് ഒക്കെ എങ്ങനെയാ ഞാൻ നന്ദി പറയേണ്ടത് എന്നു എനിക്ക് അറിയില്ല.\"
\"ഏയ്.. അമേയ.. നിന്നെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. യൂണിഫോം ഇട്ടു ഞാൻ ഒരേ ഒരു ആളോടെ നീതി പുലർത്തടിരുന്നിട്ടുള്ളു. അത് നിന്നോട് ആണ്.. അതു തിരുത്താൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും..\" അവളുടെ കൂപ്പിയ കരങ്ങൾ കയ്യിലെടുത്തു സാവിയോ പറഞ്ഞു.
റാണി അവളുടെ അടുത്ത് ചെന്നു അവളുടെ മുടിയിൽ തലോടി. അവൾ കരഞ്ഞുകൊണ്ട് റാണിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
\"അല്ല.. അമേയ.. നീ എങ്ങനെ ആണ് കാഞ്ചന ആയതു? അലക്സിന്റെ അടുത്ത് എത്തിപ്പെട്ടത്?\" റാണി അവളോട് ചോദിച്ചു.
അമ്മു നടന്നതൊക്കെ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു. \"അന്ന് സർ എന്നെ രക്ഷപ്പെടുത്തിയ ശേഷം ആദ്യം ഞാൻ പോയത് കാഞ്ചനയുടെ വീട്ടിലേക്കു ആണ്.. കാഞ്ചനയുടെയും അവളുടെ അച്ഛന്റെയും മരണത്തിനു ശേഷം കാല് വയ്യാത്ത ആ അമ്മ അവിടെ ഒറ്റയ്ക്ക് ആയിരുന്നു. ഒരു കൈ സഹായത്തിനു പോലും ആരും ഇല്ലാതെ.. തികച്ചും ദയനീയമായ അവസ്ഥയിൽ ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ചു പോയി അമ്മയെ.. ഒറ്റയ്ക്കു ആക്കി പോരാൻ തോന്നിയില്ല.. അമ്മയെയും കൂടെ കൂട്ടി ഞാൻ ഇറങ്ങി..
ചെന്നൈയിലുള്ള ഡാഡിയുടെ ഒരു മാധ്യമ സുഹൃത്തു ആയിരുന്നു എന്റെ പ്രതീക്ഷ.. ഡാഡിയെ പോലെ തന്നെ കറകളഞ്ഞ ജെർനാലിസ്റ്റ്. പക്ഷേ അവിടെ ചെന്നപ്പോൾ ആണ് അറിഞ്ഞാത് അദ്ദേഹം എന്തോ വേൾഡ് ടൂറിൽ ആണെന്ന്.. അദ്ദേഹം തിരികെ വരുന്നവരെ താങ്ങാൻ ചിലവ് കുറഞ്ഞ ഒരു സ്ഥലം അന്വേഷിച്ചുള്ള യാത്രയിൽ ആയിരുന്നു ഞങ്ങൾ.
അപ്പോളാണ് ഞങ്ങൾ സഞ്ചാരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്. അമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ല എങ്കിലും എന്റെ അവസ്ഥ മോശം ആയിരുന്നു. ഹോസ്പിറ്റലിൽ എത്തിയ എനിക്ക് ഇമ്മീഡിയേറ്റ ഓപ്പറേഷൻ വേണമായിരുന്നു. അമ്മ എന്തു ചെയ്യാൻ ആണ്.
അപ്പോൾ ഒരു ദേവദൂതനെപ്പോലെ അലക്സ് സർ സഹായിച്ചു. ഞങ്ങളുടെ വണ്ടിയിൽ നിന്നു റിക്കവർ ചെയ്ത ബാഗിൽ കാഞ്ചനയുടെ നഴ്സിംഗ് സർട്ടിഫിക്കേറ്റ് കണ്ട അലക്സ് സർ ഞാൻ കാഞ്ചന ആണെന്ന് തെറ്റിദ്ധരിച്ചു. അമേയ എന്ന പേരിനെക്കാൾ ആ ഐഡന്റിറ്റി ആണ് എനിക്ക് നല്ലത് എന്നു ഞങ്ങൾക്കും തോന്നി. അതെ ഹോസ്പിറ്റലിൽ തന്നെ അദ്ദേഹം എനിക്ക് ജോലി വാങ്ങി തന്നു. നേഴ്സ് ആയി.
ജീവിതം ഒന്ന് പച്ച പിടിച്ചു വരികയായിരുന്നു. പോലീസ് അമേയയെ അന്വേഷിച്ചു നടന്നപ്പോൾ ഞാൻ കാഞ്ചന ആയി ജീവിച്ചു. രേണുകമയുടെ മക്കളായി.. \" അമ്മു അവളുടെ കഥ പറയുകയായിരുന്നു.
മാത്യുസിനെ ആക്സിഡന്റിൽ നിന്നു രക്ഷിച്ചതും അലക്സ് അനുപമ ആയി അഭിനയിക്കാൻ പറഞ്ഞതും എല്ലാം അവൾ സാവിയോയോടും റാണിയോടും തുറന്നു പറഞ്ഞു.
\"അപ്പൊ.. അപ്പൊ അലെക്സിന്റെ അനുപമ എവിടെ?\" റാണി സംശയത്തോടെ ചോദിച്ചു.
\"അത്.. ഇച്ചായന് അതു ആരോടും പറയാൻ സാധിക്കില്ല.. ആരും ചിലപ്പോൾ മനസിലാക്കില്ല.. പക്ഷേ നിങ്ങള്ക്ക് മനസിലാകും.. ഇത്രയും പഠിപ്പ് ഒക്കെ ഉള്ളതല്ലേ...\" അമ്മു പറയുന്നത് ഒന്നും മനസിലാവാതെ റാണിയും സാവിയോയും മുഖത്തോട് മുഖം നോക്കി
\"എന്തൊക്കെ ആണ് അമ്മു നീ പറയുന്നത്?\" റാണി അവളുടെ തോളിൽ പിടിച്ചു ചോദിച്ചു.
\"ചേച്ചി.. അനുപമ എന്ന ഒരു ആളില്ല.. അതൊക്കെ ഇച്ചായൻ വെറുതെ പറഞ്ഞത് ആണ്.. ഇച്ചായന് ഗ്രേസിനെ വിവാഹം കഴിക്കേണ്ടി വരാതിരിക്കാൻ..\" അമ്മു പറഞ്ഞു.
\"വൈ??\" നെറ്റി ചുളിച്ചു സാവിയോ ചോദിച്ചു
\"അതു സർ.. ഇച്ചായൻ.. ഇച്ചായൻ... ഇച്ചായന് ഒരു പെണ്ണിനേം അങ്ങനെ കാണാൻ സാധിക്കില്ല..\" അവൾ വിക്കി വിക്കി പറഞ്ഞു.
\"എന്താ?\" റാണി വീണ്ടും ചോദിച്ചു.
\"അത്.. അതു.. ഹി ഈസ് അ ഗേ... \" അമ്മു തല താഴ്ത്തി പറഞ്ഞു.
അതു കേട്ടു റാണി വാ പൊത്തി.
\"വല്യപ്പച്ചന്റെ ആരോഗ്യം പഴയ പോലെ ആയി, ഗ്രെസ്സിന്റെ വിവാഹവും കഴിയാൻ കാത്തിരിക്കുകയാണ് ഇച്ചായൻ.. എല്ലാവരോടും എല്ലാം തുറന്നു പറയാൻ.. അതു വരെ ഒള്ളൂ എനിക്ക് ഈ റോള്..\" അവൾ പറഞ്ഞത് കേട്ട് റാണിയും സാവിയോയും മുഖത്തോട് മുഖം നോക്കി.
\"അമേയ പോയി കിടന്നോളു.. ഇപ്പൊ ഇതൊന്നും ആരോടും പറയാൻ നിക്കണ്ട.. അലെക്സിന്റെ അമ്മു ആയി നിനക്കു ഇവിടെ കഴിയാം തല്ക്കാലം.. നിന്നെ തിരഞ്ഞു ഇവിടെ ആരും വരില്ല.. \" സാവിയോ അവളെ അശ്വസിപ്പിച്ചു വിട്ടു.
അമ്മു തലകുലുക്കി സമ്മതിച്ചു പോകാൻ എഴുന്നേറ്റു.
\"ങ്ഹാ.. അമ്മു..\" എന്തോ ഓർത്തപോലെ സാവിയോ അവളെ വിളിച്ചു.
\"തല്ക്കാലം നിന്റെ കഥകൾ ഒന്നും അലക്സ് അറിയണ്ട.. നീ ആരാണ് എന്ന സത്യം അറിഞ്ഞാൽ നിന്നെ കൊന്നു കുഴിച്ചു മൂടാൻ നിൽക്കുന്നവരിൽ പ്രധാനി ആയിരിക്കും അവൻ.. അതു മറക്കണ്ട...\" സാവിയോ അവളോട് പറഞ്ഞത് കേട്ട് അവൾ തലകുലുക്കി.
റാണി അവൾ പോകുന്നതും നോക്കി ഇരുന്നു. \"എന്നാലും ഈ ചെറിയ പ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു ആ കുട്ടി!!\" അവൾ പറഞ്ഞു.
\"ങ്ഹും...\" സാവിയോ ഒന്ന് മൂളി.
\"എന്നാലും കുട്ടച്ചായാ.. അവൾ ജോയെ പറ്റി പറഞ്ഞത്...\" അവൾ സംശയത്തോടെ അവനെ നോക്കി.
അതു കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. \"ജോ...?? ഗേ..?? അവളോട് അവൻ എന്തിനാ അങ്ങനെ ഒരു കള്ളം പറഞ്ഞത് എന്നു എനിക്ക് അറിയില്ല.. പക്ഷേ നീ പേടിക്കേ വേണ്ട ആ കാര്യത്തിൽ.. അവനെ ഗേ അല്ലെന്നു പ്രായപൂർത്തി ആവണെന് മുന്നേ തെളിയിച്ച മുതലാ.. അവൻ ആരാ മോൻ..??!!\"
(തുടരും...)
അപ്പൊ അമ്മുവിന്റെ കഥ കേട്ടല്ലോ.. അമ്മു യഥാർത്ഥത്തിൽ അമേയ ആണ്.. കാഞ്ചന എന്നത് രേണുകയുടെ മരിച്ചു പോയ മകൾ ആണ്.. പോലീസിൽ നിന്നു രക്ഷപെടാൻ ആയി അവൾ എടുത്തണിഞ്ഞ വേഷം മാത്രം ആണ് കാഞ്ചന.. വല്ലതും മനസ്സിലായോ??