Aksharathalukal

ഇനിയെന്നും 🖤(7)












രണ്ട് ദിവസം  കഴിഞ്ഞു.... ഭാമയ്ക്ക് ഭൂമിയെ ഒന്ന് കാണാൻ കൂടി കഴിഞ്ഞിട്ടില്ല..... ബസ് സ്റ്റോപ്പിലും മറ്റും നോക്കാറുണ്ടെങ്കിലും അവൾ ഒഴികെ മറ്റു കുട്ടികളെ എല്ലാവരെയും കാണാറുണ്ട്.....മനസിലെ ആകുലത ജ്യോതിയോടെങ്കിലും ഒന്ന് പറയണമെന്ന് പലപ്പോഴും കരുതുമെങ്കിലും...പിന്മാറുകയാണ് ചെയ്യാറുള്ളത്...ഏതെങ്കിലും ഒരു തരത്തിൽ മനസ്സൊന്നു ശാന്തമാകുമ്പോഴേക്കും  ഉടൻ തന്നെ അടുത്ത പ്രശ്നവും ഓടിയെത്തുമെന്ന് അവൾ ഓർത്തു....

ഒരു അവധി ദിവസം ഭാമയുടെ വീട്ടിലേക്ക് വന്നതാണ് ജ്യോതി..... ഇടയ്ക്ക് ഇടയ്ക്ക് അമ്മയെ അവൾ വന്ന് കാണാറുണ്ട്.... പത്ത് കൊല്ലത്തോളമായി ഭാമയും അമ്മയും ആ നാട്ടിലേക്ക് വന്നിട്ട്.... ആദ്യം വീട്ടിൽ ആയിരുന്നു തയ്യൽ തുടങ്ങിയിരുന്നത്....വർക്കുകളുടെ എണ്ണം കൂടുന്നത് അനുസരിച്ചാണ്  പതിയെ പതിയെ കടയിലേക്ക് മാറിയത്.... ഭാമയുടെ അയൽക്കാരി ആയിരുന്നു ജ്യോതി എന്നും പറയാം.... ഏഴു കൊല്ലമായി അവൾ വിവാഹം കഴിഞ്ഞ് അവിടെ നിന്നും മാറിയിട്ട്.... ഇപ്പൊ ഭർത്താവിന്റെ വീടിനടുത്തു തന്നെ പുതിയ വീട് വച്ച് താമസമാക്കി...... ഒപ്പം അമ്മയെയും അച്ഛനെയും കൂടെ കൂടി.... ആ വിശ്വാസത്തിന്റെയും ഭാമയോടുള്ള സ്നേഹത്തിന്റെയും പുറത്താണ് ഇത്ര ദൂരമുണ്ടായിട്ടും അവൾ സഹായത്തിനെത്തുന്നത്.... അത് കൊണ്ട് തന്നെ ഭാമ സ്വയമറിഞ്ഞ് അവളെ സഹായിക്കാറുമുണ്ട്....അത് പോലെ അവൾ ഇടയ്ക്ക് അമ്മയെ കാണാൻ ഭാമയുടെ വീട്ടിലേക്കുo വരാറുണ്ട്....എന്തൊക്കെ പറഞ്ഞാലും ഭാമയ്ക്ക് ഒരു സഹോദരിയും സുഹൃത്തുമാണവൾ.... അവളുടെ കഴിഞ്ഞ കാലം എന്താണെന്ന് ആ നാട്ടിൽ ആകെ അറിയുന്ന ഒരുവൾ.... അതാണ് ജ്യോതി...

അങ്ങനെ അമ്മയെ കാണാൻ വന്നതാണിന്നും... ഉച്ചയൂണും കഴിപ്പിച്ചിട്ടാണ് ഭാമ ജ്യോതിയെ തിരികെ അയച്ചതും..... ബസ് സ്റ്റോപ്പ്‌ വരെ ഭാമയും കൂടെ ചെന്നു..... വഴിയിലൂടെ ഓരോന്നും പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിലാണ് രതീഷിന്റെ ബൈക്ക് അതുവഴി പോയത്....അവനെ കണ്ടപ്പോൾ ഇരുവരും പരസ്പരം ഒന്ന് നോക്കി..... ഒന്നും മിണ്ടിയില്ല...


കുറച്ച് ദൂരം നടന്നപ്പോഴാണ് ആരോ താഴെ വീണ് കിടക്കുന്നത് പോലെ തോന്നിയതും.... സംശയത്തോടെ ഇരുവരും കുറച്ച് കൂടി മുന്നോട്ട് നടന്നതും.... താഴെ വീണ ആൾ ആരാണെന്ന് പിടികിട്ടി......

\" ഐയ്യോ... മോളെ... \" ഒരു ഞെട്ടലോടെ ജ്യോതി അരികിലേക്ക് ഓടി...പതിയെ പിടിച്ചെഴുനേൽപ്പിച്ചു....

\" എന്താ... എന്താ... മോളെ പറ്റിയത്.... \"

\" ഏയ്‌... ഒന്നുമില്ല ചേച്ചി....ഒന്ന് വീണതാ.... \"

\" എങ്ങനെ... ആ.. ആ... രതീഷ് പോകുന്നത് കണ്ടാല്ലോ.... അവനാണോ.... \"  ജ്യോതി ഒന്ന് ഭയന്നിട്ടുണ്ട്.... അപ്പോഴും ഭൂമിയുടെ കൈയിൽ നിന്നും വരുന്ന രക്തം കണ്ട് സ്തംഭിച്ച് നിൽക്കുകയാണ് ഭാമ.... കണ്ണുനീരും ഒഴുകിയിറങ്ങുന്നുണ്ട്....


\" അല്ല... ചേച്ചി... കല്ലിൽ തട്ടി വീണതാ ഞാൻ... \"  അയാളുടെ വണ്ടി കടന്നു പോയ വഴിയേ തിരിഞ്ഞു നോക്കിയാണ് അവൾ പറഞ്ഞത്....

\" കള്ളം പറയണ്ട... എനിക്ക്.. എനിക്ക് അറിയാം... അവനാ... അവനാ.. എന്റെ മോളെ വീഴ്ത്തിയത്..... \" വിതുമ്പി പറയുകയാണ് ഭാമ.... സാരിത്തുമ്പ് കൊണ്ട് അവളുടെ കൈയിലെ രക്തം തുടയ്ക്കുന്നുമുണ്ട്.... ജ്യോതി പെട്ടന്ന് ബാഗിൽ നിന്നുo കുപ്പി എടുത്ത് ഭാമയെ ഏൽപ്പിച്ചു... കുറച്ച് സമയം കൊണ്ട് അവൾ അത് വൃത്തിയാക്കി... വലിയ മുറിവൊന്നുമില്ലെങ്കിലും ചെറിയ രീതിയിൽ അതിൽ നിന്നും പിന്നെയും രക്തം വരുന്നുണ്ടായിരുന്നു.... അപ്പോഴും ഭാമ എന്തൊക്കയോ പിറുപിറുക്കുന്നുമുണ്ട്....

ഭൂമി പതിയെ അവളിൽ നിന്നും തന്റെ കൈ അയച്ചു....

\" നിൽക്ക്... കൈ മാറ്റരുത്.... ചോര വരുന്നത് കാണുന്നില്ലേ നീ.... \" ഭൂമിയോടാണ്...


\" എനിക്ക് പ്രശ്നമൊന്നുമില്ല.... \".

\"അതെ... നിനക്ക് അല്ലെങ്കിലും ഒന്നും പ്രശ്നമല്ലല്ലോ.... ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്.... ഇത് കണ്ടാലേ അറിയാം... അവൻ മനപ്പൂർവം വീഴ്ത്തിയത് തന്നെയാ....കണ്ടില്ലേ... ഒത്തിരി രക്തം പോകുന്നുണ്ട്.... സൂക്ഷിച്ച് നടക്കരുത്.... ആവശ്യമില്ലാതെ ഓരോ കാര്യങ്ങളിലും കൊണ്ട് തല വച്ചിട്ട്.... ഇപ്പൊ... ഇപ്പൊ നീ വീണപ്പോൾ നിന്നെ സഹായിക്കാൻ നിന്റെ കൂട്ടുകാരി വന്നോടി....\"  കരയുകയും അവളിലെ മുറിവ് ഇടയ്ക്ക് നോക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്നുണ്ട് ഭാമ....
ഇതെന്താ ഇങ്ങനെ എന്നുള്ള ചിന്തയിൽ നിൽക്കുകയാണ് ഭൂമി അപ്പോഴും.... ജ്യോതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.....

\"എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ... ഞങ്ങളിപ്പോൾ വന്നില്ലായിരുന്നെങ്കിലോ.... എന്തായേനെ സ്ഥിതി.... വഴിയിൽ ഒരു പൂച്ചകുഞ്ഞ് പോലുമില്ല.... അവൻ.... ഉപദ്രവിച്ചിരുന്നെങ്കിലോ.... വല്ലതും സംഭവിച്ചിരുന്നെങ്കിലോ.... എനിക്കറിയാം അവൻ... അവൻ ഉപദ്രവിക്കാൻ തന്നെയാ ഇങ്ങോട്ടേക്കു വന്നത്....\"  വീണ്ടും വീണ്ടും അവൾ പറയുന്നതൊക്കെ കേട്ട് നിൽക്കാനേ  അവർക്ക് കഴിഞ്ഞിരുന്നുള്ളൂ...



\" ചേച്ചി.... അതിനിപ്പോ എന്തുണ്ടായി....അവൾ പറഞ്ഞതല്ലേ.... തട്ടി വീണതാണെന്ന്.... ഇത്രയും ചെറിയ കാര്യത്തിന് ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. \"  ഒടുവിൽ ജ്യോതി ഇടയ്ക്ക് കയറി...


\" നിനക്ക് അങ്ങനൊക്കെ പറയാം.... ഇവള്... ഇവളെ ഇത്ര നാളും കാണാതായപ്പോൾ ഞാൻ അനുഭവിച്ച വേദന ആർക്കും മനസിലാകില്ല.... എന്നിട്ടിപ്പോ കാണുന്നതോ.... വീണ് കൈ പൊട്ടി കിടക്കുന്നതും.... എനിക്ക്... എനിക്ക്.. സഹിക്കില്ല ജ്യോതി.... നിനക്ക് എല്ലാം അറിയാവുന്നതല്ലേ..... ഞാൻ... സ്നേഹിച്ചു പോകുവാണിവളെ.... എന്റെ കുഞ്ഞോളെ പോലെ കണ്ടു പോയി... ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി... എന്റെ മുന്നിൽ വരാതിരിക്കുകയാണോ ചെയ്യേണ്ടത്.... എന്റെ കുഞ്ഞോളെ ഞാൻ എന്തൊക്കെ പറയാറുണ്ടായിരുന്നു.... അവൾ എന്നോട് പിണങ്ങാറില്ലായിരുന്നല്ലോ... പിന്നെ ഇവൾക്കെന്താ.... അല്ലെങ്കിലും ഞാൻ ഇവളുടെ ആരുമല്ലല്ലോ....അവൾക്ക്  എന്നോട് പിണങ്ങിയാൽ എന്താ...??  എനിക്കറിയാം... ഞാൻ സ്നേഹിക്കുന്നവരെ ഈശ്വരൻ ഒരിക്കലും എനിക്ക് തരില്ലെന്ന്.... എന്നിൽ നിന്ന് തട്ടിയെടുക്കുമെന്ന്...... \" അപ്പോഴും കരയുകായാണവൾ.....


\" മോള് പൊയ്ക്കോ.... വേറെ കുഴപ്പമൊന്നുമില്ലല്ലോ.... \"  ഭാമയിൽ മാത്രം ദൃഷ്ടിയൂന്നി നിൽക്കുന്നവളെ നോക്കി ജ്യോതി പറഞ്ഞു.... കുഴപ്പമില്ലെന്ന് തല ഇരുവശത്തേക്കും ചലിപ്പിച്ചവൾ..ഒന്ന് കൂടി ഭാമയെ നോക്കി... നടന്നു....


\"എന്താ... ചേച്ചി... ഇതൊക്കെ....\"  മറ്റൊരിടത്തേക്ക് മാറിയിരുന്നു കരയുന്ന ഭാമയെ ജ്യോതി ദേഷ്യത്തോടെ വിളിച്ചു...


\" ചേച്ചി എന്തൊക്കെയാ ഈ വിളിച്ചു പറഞ്ഞത്... അതിന് ആകെ ആ കൊച്ചിന്റെ കൈ മുറിഞ്ഞതല്ലേ ഉള്ളൂ... \" 

\" എനിക്കെന്തോ.... അത് കണ്ടപ്പോ... \"

\" കണ്ടപ്പോ... കണ്ടപ്പോൾ എന്താ... ചേച്ചി വീണ്ടും പഴയതൊക്കെ ആലോചിരിക്കുവാണോ.... ശേ... ആ കൊച്ചിന് എന്ത് തോന്നിക്കാണും.... \"

\" എനിക്ക്... പേടിയായി ജ്യോതി....ഒരനുഭവം കണ്മുന്നിൽ നിന്ന് ഇതുവരെയും മാറിയിട്ടില്ല.... അവൻ... ആ രതീഷിനെ കണ്ടപ്പോഴേ എനിക്കുള്ളിൽ പേടി വന്നതാ... പിന്നെ അവൾ വീണ് കിടക്കുന്നതും കൂടി കണ്ടപ്പോൾ സഹിച്ചില്ല.... ഇത്ര നാളും അവളെ കാണാത്തത് കൊണ്ടുള്ള പേടി വേറെയും..... എല്ലാം കൂടി ആയപ്പോ.... \"   ജ്യോതിയിൽ നിന്ന് അൽപ്പം വെള്ളം വാങ്ങി കുടിച്ച്.... കുറച്ച് നേരത്തിന് ശേഷം അവൾ പറഞ്ഞു....


\" എന്തിനാ... ഇങ്ങനെ പേടിക്കുന്നത്.... \" 

\"അറിയില്ല....\"

\" ചേച്ചിക്ക് അവളോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ...എല്ലാം ഉള്ളിൽ ഒതുക്കിയിട്ടാണോ... ഇത്ര നാൾ അതിനോട് ഒന്നും മിണ്ടാതിരുന്നത്.... \"


\" ആരോടും അടുപ്പം കാണിക്കാൻ വയ്യാത്തോണ്ടാ....കണ്ടിട്ടും ഒന്നും കാണാത്ത മട്ടിൽ പോകുന്നെ.... പക്ഷെ.... ഭൂമി.... എനിക്കറിയില്ല.... ആദ്യമായിട്ട് കണ്ടപ്പോൾ മുതൽ എനിക്ക് അവളെ മറക്കാൻ പറ്റിയിട്ടില്ല... എന്റെ കുഞ്ഞോളുടെ ഛായ എവിടൊക്കെയോ ഉള്ളത് പോലെ..... പിന്നെ അവളുടെ സംസാരം.... അതൊക്കെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ കടന്നു പോയി അവൾ.... എന്റെ കുഞ്ഞോളെ കാണുന്നത് പോലെ കണ്ടു പോയി....ഒരു ദിവസം പോലും കാണാതിരിക്കാൻ എനിക്കാവുന്നില്ല.....എപ്പോഴും അവളെ കുറിച്ചോർത്ത് ആധി കയറുവാ എനിക്ക്.... ഒക്കെയും വെറുതെ ആണെന്നും അറിയാം....ഇവളെയും എനിക്ക് നഷ്ടമാകും അല്ലേ ജ്യോതി...\" 


\" വിഷമിക്കണ്ട....ചേച്ചി.... പഴയതൊക്കെ ഓർത്തിരിക്കുന്നത് കൊണ്ടാ... ആവശ്യമില്ലാത്തൊക്കെ ചിന്തയിൽ വരുന്നത്....ഒന്ന് മനസിലാക്കാൻ ശ്രമിക്ക്.... കുഞ്ഞോളെ പോലെ പ്രതികരിക്കാത്തവളല്ല ഭൂമി..... അവളെ സംരക്ഷിക്കാൻ അവൾക്ക് നന്നായിട്ട് അറിയാം.... അത് കൊണ്ട് ചേച്ചി വെറുതെ ടെൻഷൻ കേറ്റണ്ട.... എഴുന്നേൽക്ക്... വീട്ടിലേക്ക് പൊയ്ക്കോ.... ഞാൻ ഇനി തന്നെ പോകാം.... \"

\" ഹ്മ്മ് \"  വരുത്തിയ ചിരിയും നൽകി..മൂളലോടെ നടന്നു പോകുന്ന ഭാമയെ നോക്കി ജ്യോതിയും ഒന്ന് ദീർഘമായി നിശ്വസിച്ചു......



(തുടരും...)

😊



ഇനിയെന്നും 🖤(8)

ഇനിയെന്നും 🖤(8)

4.3
1792

വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഭൂമിയും.... ഇതുവരെ കണ്ടിട്ടില്ലാത്ത ഭാമയിലെ മാറ്റം അവളെ അത്രത്തോളം അത്ഭുതപെടുത്തിയിരുന്നു..... ഇത്രയും സ്നേഹം ഉള്ളിൽ ഉണ്ടായിരുന്നോ എന്ന് പോലും ചിന്തിച്ചു....ഒരു ചെറിയ വീഴ്ച്ചയുണ്ടായതിനു ഭാമ എന്തുകൊണ്ട് ഇത്രയും ഭയന്നുവെന്ന് മാത്രം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല....അത്ര നല്ല ഭൂതകാലത്തിലൂടെയല്ല അവൾ കടന്നു പോയതെന്ന് മാത്രം വ്യക്തമായി....വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെയുണ്ട്....\" കൂട്ടുകാരിയെ കണ്ടോ... \"  മകളെ കണ്ടതും ചിരിയോടെയയാൾ ചോദിച്ചു...\" ഹമ്... \"\" ഇതെന്താ.... ഇതെന്ത് പറ്റിയതാ... \"  പിന്നീടാണ് കൈയില