Aksharathalukal

ഇനിയെന്നും 🖤(9)












അൽപനേരം ഇരുവരും അങ്ങനെ തന്നിരുന്നു.... പരസ്പരം പുണർന്നുകൊണ്ട്..... അതിലൂടെ പലതും പറയാതെ പറയുകയായിരുന്നു.... ഇത് വരെയുള്ള പരിഭവങ്ങളും....തുറന്നു പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹവും വാത്സല്യവും അങ്ങനെ.... അങ്ങനെയെല്ലാം.....!!ആ നിമിഷം മുതൽ പുതിയൊരമ്മയും പുതിയൊരു മകളും ഇരുവരിലും ഉടലെടുക്കുകയായിരുന്നു....!


\" എനിക്ക്.... എനിക്ക്... നിന്നോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ല മോളെ.... ആദ്യം നിന്നെ കണ്ടപ്പോഴേ എനിക്കും നിന്നോട് ഒരിഷ്ടം തോന്നിയിരുന്നു.... പിന്നെ പിന്നെ അത് വളരുകയല്ലാതെ ഒരു തരി കുറഞ്ഞിട്ടില്ല.... എന്റെ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല.... എനിക്ക് കിട്ടുന്നതൊക്കെയും വൈകാതെ ദൈവം തട്ടിപ്പറിച്ചിട്ടേ ഉള്ളൂ... സ്നേഹിച്ച് സ്നേഹിച്ചിട്ട്... നിന്നെയും കൈ വിട്ട് പോകുമോ എന്നാ ഭയം മാത്രമാണ്.... അത് കൊണ്ട് മാത്രമാണ് ആരോടും അധികം അടുപ്പം കാണിക്കാൻ പോകാത്തതും.... പക്ഷെ.. നീ.... നീ എന്നെ ഓരോ നിമിഷവും തോൽപ്പിക്കുകയായിരുന്നു....നിന്റെ കുഞ്ഞു കുഞ്ഞു പരിഭവങ്ങൾ പോലും.... എന്നെ ഏറെ സ്വാദീനിച്ചിട്ടുണ്ട്..... \"  ഭാമ തന്നെ തുടങ്ങി വച്ചു...


\" ആ പേടി ഇനി വേണ്ട....അങ്ങനെ ഒന്നും ഞാൻ ഈ ഭാമമ്മയെ വിട്ട് പോകില്ല... \" കണ്ണീരു തുടച്ച് കൊണ്ട് അവളും പറയുന്നുണ്ട്...


\" ഈശ്വരൻ തന്നതാ എനിക്ക് നിന്നെ.... ഏതോ ജന്മത്തിൽ നമ്മൾ അമ്മയും മകളും ആയിരുന്നിരിക്കും.....അത് പോലെ ഈ ജന്മവും ദൈവം ഒന്നിപ്പിച്ചതാവും..... \"  പറഞ്ഞു കൊണ്ട് ഭൂമിയുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു....


✨️✨️✨️✨️✨️✨️


പിന്നീട് അങ്ങോട്ട് ആ അമ്മയുടെയും മകളുടെയും നാളുകളായിരുന്നു....ഇതുവരെ മൂടി വച്ചിരുന്ന സ്നേഹവും വാത്സല്യവും ഭാമ ആവശ്യത്തിലധികം അവൾക്കിപ്പോ നൽകുന്നുണ്ട്.....ഏതു നേരവും അവൾ ഭാമയ്‌ക്കൊപ്പമാണ്...കടയിൽ മാത്രമല്ല... വീട്ടിലും അവൾ നിത്യ സന്ദർശകയാണ്... ഭാമയെ പോലെ തന്നെ അമ്മയ്ക്കും അവളെ ഒറ്റനോട്ടത്തിൽ ബോധിച്ചു.... ഇതോടൊപ്പം മകളുടെ പുതിയ മാറ്റം കണ്ട് ഒരച്ഛനും സന്തോഷിച്ചിരുന്നു....!


ആഴ്ചകൾ അതി വേഗത്തിൽ കടന്നു...ഒരു ദിവസം ഭാമയെയും കൂട്ടി അമ്പലത്തിലേക്ക് വന്നതാണ് ഭൂമി... ആദ്യമൊക്കെ എതിര് പ്രകടിപ്പിച്ചെങ്കിലും പിടിച്ച പിടിയാലേ ഭാമയെ കൂട്ടികൊണ്ട് വന്നതാണവൾ....

തൊഴുതിറങ്ങി... ഒന്ന് വലം വച്ചപ്പോഴാണ് പരിചിതമായ മുഖം ഭൂമിയുടെ കണ്ണിൽപെടുന്നത്....അറിയാതെ ഒരു ചിരിയാ ചൊടികളിൽ സ്ഥാനം പിടിച്ചു.... ഭാമയ്‌ക്കൊപ്പം നടക്കുമ്പോഴും.... തൊഴുതു നിൽക്കുമ്പോഴുമെല്ലാം... അവൾ തിരിഞ്ഞ് നോക്കുന്നുണ്ട്.....ഇടയ്ക്ക് ഭാമയെയും നോക്കുന്നുണ്ട്....

\" നോക്കി നടക്ക്... ഇല്ലെങ്കിൽ കല്ലിൽ തട്ടി വീഴും.... \"  പുറകോട്ട് നോക്കിയുള്ള അവളുടെ നടത്തം കണ്ട് ഭാമ പറഞ്ഞു....


\" കണ്ടു അല്ലേ..... \" ചമ്മിയ ചിരിയോടെ ചോദിക്കുന്നുണ്ട്...


\"പിന്നെ ഇതെന്തിനാ... \" മുഖത്തെ കണ്ണട ചൂണ്ടി അവളും തിരികെ ചോദ്യമെറിഞ്ഞു...

ഭൂമി ഒന്നും മിണ്ടിയില്ല... പതിയെ ഇരുവരും നടന്നു....

\" അറിയുവോ നിനക്ക് അയാളെ... \"  വീണ്ടും ഭാമ..

\" ഹമ്.... കോളേജിലെ സീനിയർ ആയിരുന്നു.... \"  ജാള്യതയോടെ പറയുന്നുണ്ട്....

\" അത് മാത്രമേ ഉള്ളോ..? \"

\" അല്ല... \"


\" പിന്നെ... \"

\" ഞങ്ങള് ഇഷ്ടത്തിലാ.... \"  ചിരി പൊട്ടി നിൽക്കുകയാണ് ഭാമ...എങ്കിലും നിയന്ത്രിക്കുന്നുണ്ട്....


\" ഓഹ്... അപ്പൊ അവിടം വരെ ഒക്കെ ആയി അല്ലേ കാര്യങ്ങൾ...?? ഇതെപ്പോ തുടങ്ങിയതാ.... ഒത്തിരി ആയോ...? \"


\" ഹമ്.... നാലഞ്ച് വർഷം പുറകെ നടന്നു.... കഷ്ടം തോന്നി ഇഷ്ടായതാ.... \"

\" അതെന്തിനാ... നീ ഇത്ര കഷ്ടപ്പെട്ട് അയാളെ ഇഷ്ടപെടുന്നെ.... ഒരു പ്രായമാകുമ്പോൾ  പെൺകുട്ടികളുടെ പുറകിന് ചെക്കന്മാർ വരും...അതിന് മുന്നും പിന്നും നോക്കാതെ നീയും സമ്മതമറിയിച്ചോ..... \"  ഭാമയ്ക്ക് സംശയം...സ്വരം അല്പം കടുത്തു...

\" ഏയ്‌.... അതിന് പുള്ളിക്കാരൻ അല്ല..... ഞാനാ നാലഞ്ച് കൊല്ലം പുറകിന് നടന്ന് വീഴ്ത്തിയത്.... \"  പഴയ ഇളിയുണ്ട് കൂടെ..

\" ഏഹ്... എന്നിട്ട് ആൾക്ക് നിന്നെ കണ്ട പരിചയം പോലുമില്ലല്ലോ... \"  തിരിഞ്ഞു നോക്കിയാണ് ഭാമ ചോദിക്കുന്നതും...


\" അതൊക്കെ അങ്ങേരുടെ അഭിനയമാ.... പുള്ളി പറഞ്ഞിട്ടാ ഞാൻ ഇന്ന് വന്നത്.... \"

\" ഞാൻ ഈ കൊച്ചനെ എവിടെയോ കണ്ടത് പോലെ.... \"

\" അതെ... ഭാമമ്മയ്ക്ക് അറിയാം.... അച്ഛന്റെ ബാങ്കിലാ ജോലി ചെയ്യുന്നേ.... അവിടുത്തെ മാനേജറാ.... പേര് അഭിജിത്ത് ഗംഗാധരൻ....നാട്ടിലെ കോളേജിൽ എന്റെ സീനിയർ ആയിരുന്നു.... ഇപ്പൊ ഇങ്ങോട്ടേക്കു ട്രാൻസ്ഫർ ആയിട്ട് കുറച്ചായതെ ഉള്ളൂ....\"


\" ആഹ്... ഇപ്പൊ ഓർക്കുന്നു.... അപ്പൊ അച്ഛനും മകളും എല്ലാം ഉറപ്പിച്ചതാണോ... \"

\" ഇല്ലമ്മേ.... ഞാൻ മാത്രേ ഉറപ്പിച്ചിട്ടുള്ളൂ.... അച്ഛന് അറിയത്തില്ല.... \"  അത് പറഞ്ഞപ്പോൾ തല താണു...

\" ഏതാ... എങ്ങനാ... എന്നൊന്നും അറിയാതെ... നീ എന്താ ഈ കാണിക്കുന്നേ ഭൂമി...\"


\" എനിക്ക് അറിയാവുന്നതാ ...ആള് ഒരു പാവമാ അമ്മേ....എന്നെ ഒത്തിരി ഇഷ്ടവാ.... എല്ലാ അമ്മമാരെ പോലെ അമ്മയും എന്നെ ഉപദേശിക്കല്ലേ.... അമ്മ പറഞ്ഞാൽ എനിക്ക് അനുസരിക്കാതിരിക്കാൻ പറ്റിയെന്നു വരില്ല....ചിലപ്പോൾ തെറ്റായിരിക്കാം.... അത്ര മാത്രം സ്നേഹിച്ചു പോയമ്മേ... അച്ഛനോട് മനപ്പൂർവം പറയാത്തതല്ല.... സമയമാകട്ടെ എന്ന് കരുതി...ഉടനെ ഒന്നുമില്ലമ്മേ... എനിക്ക് ഒരു ജോലിയൊക്കെ കിട്ടിയിട്ട്.... അച്ഛനോടും ഈ അമ്മയോടും വന്നെന്നെ ചോദിക്കുമ്പോൾ.... സമ്മതം അറിയിച്ചാൽ മതി....അത് വരെ.... ഇങ്ങനൊക്കെ പോകുക മാത്രേ ഉള്ളൂ.... എന്റമ്മ സത്യം..... \" 

\" ഒടുക്കം കരയേണ്ടി വരരുത് മോളെ... എനിക്ക് അതെ പറയാനുള്ളൂ.... \"  അത്ര മാത്രമേ ഭാമയും പറഞ്ഞുള്ളൂ.....


പുറത്തേക്കിറങ്ങുമ്പോൾ ചിരിയോടെ സംസാരിച്ച് പോകുന്ന ഭാമയെയും ഭൂമിയെയും ആളുകൾ ഒന്ന് ശ്രദ്ധിച്ചു.... കാരണം ഭാമയിൽ അവരാരും ഇന്ന് വരെ കണ്ടിട്ടില്ലാത്ത കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.... പിറുപിറുക്കലോ കുത്തുവാക്കുകളോ ഇല്ലാതെ അവരും ആ  അമ്മയുടെയും മകളുടെയും കളി ചിരികൾ ആസ്വദിക്കുന്നുണ്ട്.....അക്കൂട്ടത്തിൽ ഒരുവനും....!! അവനും ആദ്യമായിട്ടായിരുന്നു ഭൂമിയിൽ അത്രയും സന്തോഷം നിറഞ്ഞു നിൽക്കുന്നത് കാണുന്നതും.....അവരെ നോക്കി നിൽക്കുന്ന അഭിജിത്തിനെ കണ്ടതും ഭാമ ഒന്ന് കൂർപ്പിച്ചു നോക്കി..... ഒന്ന് ഞെട്ടിയെങ്കിലും.... ഒട്ടും പതറാതെ അവനും ഭാമയെ നോക്കി തെളിഞ്ഞ് ചിരിച്ചു.....അത് കണ്ട് മുഖം വെട്ടിച്ചെങ്കിലും ഭാമയിലേക്കും അതെ ചിരി പടർന്നു കഴിഞ്ഞിരുന്നു.....!!!


( തുടരും....)


😊



ഇനിയെന്നും 🖤(10)

ഇനിയെന്നും 🖤(10)

4.5
1856

\" നീ ഇങ്ങനെ ടെൻഷനടിക്കാതെ ഇങ്ങോട്ട് വന്നിരിക്ക് കൊച്ചേ.... \" കടയിൽ വന്നിട്ടും ആകുലതയോടെ ഇരിക്കുന്ന ഭൂമിയോട് ജ്യോതി പറഞ്ഞു...\" എന്നാലും.... എത്ര നേരമായി ചേച്ചി... ഇതെവിടെ പോയി കിടക്കുകയാ... \"\" ചേച്ചിക്ക് എന്തെങ്കിലും തിരക്കോ മറ്റോ ഉണ്ടാകും... അതാവും വൈകുന്നത്.. \"\" അങ്ങനെ വല്ലതുമുണ്ടെങ്കിൽ വിളിച്ചു പറയാറുള്ളതല്ലേ..ഇതിപ്പോ എത്ര നേരായി ഞാൻ വിളിക്കുന്നു.... എനിക്കെന്തോ പേടി തോന്നുവാ... \".\" ഫോൺ കംപ്ലൈന്റോ മറ്റോ ആയി കാണും... നീ ഒന്ന് സമാധാനിക്ക് മോളെ.... \"\"അതെങ്ങനെ ശരിയാകാനാ.... നേരം ഉച്ചയായി.... എന്നും രാവിലെ വരുന്ന ആളാ....\"\" ദേ... ചേച്ചി വന്നല്ലോ.... \"ഭൂമി പറഞ്ഞു പൂർത്തിയാക്കും മുൻപേ ഭാ