Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -14

        അഭിയുടെ മനസ്സിൽ അവൾ എന്താണ് മറക്കുന്നത്.. ഒരുപക്ഷെ അതിൽ വലിയ അപകടം ഉണ്ടാകുമോ... കിരണും അച്ചുതനും ആലോചിച്ചു നിന്നു... ന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ ഭഗവാനെ.. അച്ചുതൻ മനസ്സിൽ ഓർത്തു...

      കുറച്ചു കഴിഞ്ഞതും അഭി അവളുടെ മുറിയിൽ നിന്നും പുറത്തേക്കു വന്നു...നേരെ ഉമ്മറത്തിണ്ണയിൽ ഇരിക്കുന്ന അച്ഛന്റെ അരികിൽ വന്നു നിന്നു 

    \"അച്ഛാ... അച്ഛാ എനിക്ക് ഒരു കാര്യം..\"ഒരു വിറയലോടെ അവൾ തുടങ്ങി 

    എന്നാൽ അച്ചുതൻ അഭിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല...പക്ഷെ അഭി പിന്നെയും വിളി തുടങ്ങി അപ്പഴേക്കും അങ്ങോട്ട്‌ എല്ലാവരും എത്തി...

   \"എന്താ.. അഭി... അച്ചു മോള് നിന്നെ വിളിക്കുന്നത് കേട്ടില്ലേ..\".സുന്ദരൻ പറഞ്ഞു..

    \"വേണ്ട.. എനിക്കു ഇവളോട് ഒന്നും     സംസാരിക്കണ്ട...എന്റെ മോൾക്ക് ഞാൻ കള്ളം പറയാൻ പഠിപ്പിച്ചു കൊടുത്തിട്ടില്ല എന്നാൽ ഇന്ന്.. വേണ്ട എനിക്ക് ഒന്നും പറയുകയും വേണ്ട കേൾക്കുകയും വേണ്ട...\"അച്ചുതൻ പറഞ്ഞു 

    \"   അച്ഛൻ സംസാരിക്കേണ്ട പക്ഷെ ഞാൻ പറയുന്നത് കേട്ടെ പറ്റൂ..ഞാൻ വീണ്ടും ജോലിക്ക് കയറാൻ തീരുമാനിച്ചു അതും നാളെ തന്നെ...\"അഭി ഉറച്ച ശബ്ദത്തോടെ പറഞ്ഞു 

  
     \"നീ എന്തൊക്കയാ മോളെ പറയുന്നത്...നിനക്ക് വല്ല ബോധവും ഉണ്ടോ..\"സരസ്വതി അവരുടെ പക്ഷം എന്നോണം പറഞ്ഞു

    \"അമ്മായി... പ്ലീസ്... എനിക്കു ഞാൻ എന്റെ തീരുമാനം ആണ് പറയുന്നത്...ഇതിൽ നിന്നും ഞാൻ ആര് പറഞ്ഞാലും പിന്മാറില്ല...\"

     \"  നീ എവിടെയും പോകില്ല അത്രതന്നെ...നിന്റെ കഴുത്തിൽ താലി കയറിയിട്ടെ നി ഇനി ഈ വീടിന്റെ പടി പുറത്ത് കടക്കൂ....ചേട്ടാ സനലിന് എപ്പോഴാ ലീവ് അവൻ എപ്പോ വരും.. \"സുമിത്ര ചോദിച്ചു 

   \"അവൻ അടുത്ത ആഴ്ച്ചയിൽ ഇങ്ങു വരും  എന്താക്കാര്യം സുമിത്രെ..\"സുന്ദരൻ ചോദിച്ചു 

     \"ഞാൻ ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നല്ലെ..ഏടത്തിയമ്മേ ന്റെ മോൾ അഭിയെ സനലിനു കെട്ടിച്ചുകൊടുക്കാൻ എനിക്കു സമ്മതമാണ് നിങ്ങൾക്കോ..\"


      \"ഇതിൽ എന്തിരിക്കുന്നു.. സുമിത്രെ   ചോദിക്കാൻ ഉണ്ടോ... നീ എന്തു തീരുമാനം എടുത്താലും ഞങ്ങൾക്ക് കുഴപ്പമില്ല... പിന്നെ ഇതൊക്കെ നമ്മൾ കുഞ്ഞുനാളിൽ പറഞ്ഞു ഉറപ്പിച്ചതല്ലെ  .. നിങ്ങളുടെ തീരുമാനത്തിനായി ഞങൾ കാത്തിരിക്കുകയായിരുന്നു..അല്ലെ സരസ്വതി..\"സുന്ദരൻ പറഞ്ഞു 

      \" അത്‌ പിന്നെ പറയാൻ ഉണ്ടോ അഭിമോളെ പോലെ ഒരു കുട്ടി നമ്മുടെ മരുമകളായി കിട്ടുന്നത് ഭാഗ്യമല്ലേ... സരസ്വതിയും പറഞ്ഞു\"

     \"എന്നാൽ നമ്മുക്ക് നാളെ തന്നെ കുട്ടികളുടെ ജാതകം പണിക്കരെ കൊണ്ട് ഒന്ന് നോക്കാം സനൽ പട്ടാളതിൽ നിന്നും ലീവിന് വരുന്ന അടുത്ത ആഴ്ച്ച നിശ്ചയം നടത്തം അല്ലെ ചേട്ടാ...\"സുമിത്ര പറഞ്ഞു 

       \"ഓ... മോളു പറഞ്ഞാൽ പിന്നെ എനിക്കും നിന്റെ ഏടത്തിയമ്മക്കും മറിച്ചു ഒരു അഭിപ്രായം ഇല്ലാ...\"


       \"ഒന്ന് നിർത്തുണ്ടോ... അഭി അലറി...\"

   
     എല്ലാവരും അഭിയെ ഒന്ന് ഞെട്ടലോടെ നോക്കി അച്ചുതനും നോക്കി

      \"ഞാൻ എനിക്കു വിവാഹം വേണ്ടാ ഞാൻ നാളെ ജോലിക്ക് പോകും...\"അഭി വാശിയോടെ പറഞ്ഞു 


      \"എന്തിനാ അഭി നിനക്ക് ഇത്ര വാശി. നീ അങ്ങോട്ട്‌ ജോലിക്ക് പോകുന്നതിൽ എനിക്കു പോലും താല്പര്യമില്ല.. \"കിരൺ പറഞ്ഞു


        \"ചേട്ടന് എങ്ങിനെ ഇത് പറയാൻ തോന്നി... കീർത്തി.. അവൾ\"അഭി വാക്കുകൾ മുഴുമിപ്പിക്കാതെ  കണ്ണീരോടെ നിർത്തി 

      \"അവൾ മരിച്ചല്ലോ  ... അവൾ ഇനീ ലോകത്തിൽ ഇല്ലാ...ഇനി അവളെ കുറിച്ച് സംസാരിച്ചിട്ട് നീ മറ്റുള്ളവരുടെ മനഃസമാധാനം കളയരുത്...\"കിരൺ ഉള്ളിലെ ദുഃഖം മറച്ചുകൊണ്ട് പറഞ്ഞു 

       \"ചേട്ടാ... പ്ലീസ്.. ചേട്ടന് അവൾ കൂടെ പിറപ്പാണെങ്കിൽ എനിക്ക് അവൾ എല്ലാമായിരുന്നു ഈ ക്കാലം അത്രയും... അവൾ എന്തിനു അത്‌ ചെയ്ത് എന്ന് ആർക്കും അറിയാൻ തോന്നുന്നില്ലെ...അവളുടെ സ്ഥാനത്തു ഞാൻ ആണെങ്കിൽ നിങ്ങൾ ഇതുപോലെ വെറുതെ ഇരിക്കുമ്മോ... അച്ഛനല്ലെ പറഞ്ഞതു പെൺകുട്ടികൾക്ക് ധൈര്യം വേണം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം എന്ന്... കീർത്തി മരിച്ചു സമ്മതിച്ചു അവൾ ഇന്നീ ലോകത്തില്ല എന്നാൽ അവളുടെ മരണത്തിനു കാരണമായവൻ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു...അവനെ കണ്ടെത്തണം എനിക്ക്...മാത്രമല്ല നിങ്ങൾ വിചാരിക്കും പോലെ  സനലേട്ടനോട് എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഇതുവരെ തോന്നിയിട്ടില്ല തോന്നുകയുമില്ല... ഇപ്പോൾ എന്റെ മനസ്സിൽ കീർത്തി മാത്രമാണ് ഉള്ളത് അവളുടെ മരണത്തിനു പിന്നിലെ രഹസ്യം കണ്ടെത്തണം അത് മാത്രമാണ്  എന്റെ ചിന്ത..\"

     \"അതിനല്ലേ അഭി നമ്മൾ കേസ് കൊടുത്തിരിക്കുന്നത്..\"കിരൺ പറഞ്ഞു 

     \"കിരണേട്ടനിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല നിങ്ങൾ വിചാരിക്കും പോലെ അവളുടെ മരണത്തിനു കാരണം പുറത്തു നിന്നും കണ്ടെത്താൻ കഴിയില്ല അത്‌ ആ ഹോസ്റ്റലിൽ നിന്നും തുടങ്ങിയാല്ലെ കണ്ടെത്താൻ സാധിക്കൂ.. അതിനു ഞാൻ വീണ്ടും അങ്ങോട്ട്‌ പോകണം... ഇനിയും ഒരു പെൺകുട്ടിക്ക് ഒന്നും സംഭവിക്കാനും പാടില്ല...അവിടെ എന്തോ ഒരു രഹസ്യം ഉണ്ട്‌ അത് കണ്ടെത്തിയാൽ പല പെൺകുട്ടികളെയും എനിക്ക് രക്ഷിക്കാൻ കഴിയും എന്ന് തോന്നുന്നു... ഇനി അഥവാ ഞാൻ പോയില്ല എങ്കിൽ ആ കുറബോധവും ചുമന്നു ഞാൻ ജീവിച്ചു തീർക്കണം... എനിക്ക് അങ്ങനെ ജീവിക്കണ്ട...അച്ഛാ ദയവു ചെയ്തു എന്നെ ജോലിക്ക് പറഞ്ഞു വിടൂ..\"

     അവൾ കണ്ണീരോടെ പറഞ്ഞു കുറച്ചു നേരം ആലോചിച്ച ശേഷം അച്ചുതൻ അഭിയുടെ അരികിൽ വന്നു കരഞ്ഞുകൊണ്ടിരിക്കുന്ന മകളുടെ തലയിൽ തലോടി...  മുഖം പൊത്തി കരയുന്ന അഭി അവളുടെ മുഖത്തെ കൈകൾ മാറ്റി കണ്ണു തുറന്നു നോക്കി... അച്ഛനാണ് തന്റെ മുന്നിൽ..

     അച്ഛാ... അവൾ അച്ഛന്റെ മാറിലേക്ക് ചാഞ്ഞു... കൈയില്ലാത്ത വെള്ള ബനിയൻ കാവിമുണ്ടുമാണ് അച്ഛന്റെ വേഷം മാറിൽ ചാഞ്ഞതും അച്ഛന്റെ വിയർപ്പിന്റെ മണം  അഭിയുടെ നാസികയിൽ തുള്ളച്ചു കയറി എങ്കിലും അവൾ മാറിൽ മൂഖം ഒന്നൂടെ അമർത്തി കൊണ്ടു കരഞ്ഞു 

    \"ന്റെ മോൾ ജോലിക്ക് പൊക്കോ..\"അച്ചുതൻ മനസില്ലാ മനസോടെ പറഞ്ഞു 

     അത്‌ കേട്ടതും എല്ലാവരും ഞെട്ടി.. അഭിയുടെ കണ്ണിൽ സന്തോഷം തുളുമ്പി 

\"നിങ്ങൾ എന്താണ് പറയുന്നത്...\"സുമിത്ര ചോദിച്ചു 

    \"അവൾ പോയിക്കോട്ടെ സുമി... കീർത്തി നമ്മുടെ മകൾ ആയിരുന്നു എങ്കിൽ എന്തു വില കൊടുത്തും അവളുടെ മരണത്തിനു പിന്നിൽ ഉള്ള കാരണം നമ്മൾ കണ്ടെത്താൻ ശ്രെമിച്ചേനെ അഭി പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ.. ദേ ഈ നിൽക്കുന്ന കിരണിനോട് ഞാൻ ഇന്നലെയാ പറഞ്ഞത് നിന്നെ എന്റെ മകനെ പോലെ കാണുന്നു എന്ന് എങ്കിൽ കീർത്തി എന്റെ മകൾ അല്ലെ.. ആ മകളുടെ പിന്നിൽ ഉള്ള ദുരൂഹം എന്റെ മറ്റൊരു മകൾ കണ്ടെത്തും..\"അച്ചുതൻ ഉറപ്പിച്ചു പറഞ്ഞു 


എന്നാൽ സുമിത്രയ്ക്ക് അപ്പോഴും സമാധാനമില്ലായിരുന്നു...സുമിത്രയുടെ മനഃസമാദാനം നഷ്ടപെട്ടത് പോലെയായി...

  \"പക്ഷെ സനലുമായുള്ള വിവാഹം..\"സുമിത്ര  വീണ്ടും ചോദിച്ചു


   \"അത്‌ നടക്കും ന്റെ മോൾ കീർത്തിയുടെ മരണത്തിനു പിന്നിൽ ഉള്ള രഹസ്യം കണ്ടുപിടിച്ചതിനു ശേഷം..\"അച്ചുതൻ പറഞ്ഞു 

     \"ഇതാണ് നിങ്ങളുടെ തീരുമാനം എങ്കിൽ എന്റെ പെങ്ങളുടെ മരത്തിനു കാരണം അവിടെ ആ ഹോസ്റ്റലിൽ നിന്നും കണ്ടെത്താൻ കഴിയും എങ്കിൽ അതിനായി ജീവൻ പണയം വെച്ചു നീ പോകുന്നു എങ്കിൽ ഇതിൽ എന്റെ എല്ലാ പിന്തുണയും കടപാടും നിന്നോട് ഉണ്ടാകും എന്റെ മരണം വരെ ..\"കിരൺ കണ്ണീരോടെ അവരെ നോക്കികൊണ്ട്‌ പറഞ്ഞു 

   \" അരുത് ചേട്ടാ...അങ്ങിനെ പറയരുത്.. ഞാനും നിങ്ങളുടെ പെങ്ങൾ തന്നെയല്ലേ..\"അഭി പറഞ്ഞു

അതിൽ സംശയമില്ല അഭി.... കിരണും പറഞ്ഞു 

      പിന്നെ   എല്ലാവരും കുറച്ചുനേരം അവിടെ ഇരുന്നു കിരൺ ഓരോന്നും പറഞ്ഞും ചിരിച്ചുo  കളിച്ചും അങ്ങനെ സമയം  ഒന്ന് ആയി... എല്ലാവരും സന്തോഷത്തോടെ ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നു.. അത്‌ കഴിഞ്ഞതും കിരൺ വീട്ടിലേക്കു യാത്രയാകാൻ ബൈക്കിൽ കയറി
  
      \"പിന്നെ നാളെ മുതൽ ജോലിക്ക് പോകണം എന്ന് വിചാരിച്ചതാണ്.. എന്തായാലും ഞാൻ നോക്കട്ടെ നിന്റെ കൂടെ വരാൻ കഴിയുമോ എന്ന്..\"കിരൺ സംശയത്തോടെ പറഞ്ഞു 

      \"മം.. പറ്റുമെങ്കിൽ വരണം...അഭി പറഞ്ഞു\"

    അന്ന് വൈകുന്നേരം തന്നെ നാളെ ജോലിക്ക്  പോയി ഹോസ്റ്റലിൽ നിൽക്കാൻ ആവശ്യമായ വസ്ത്രവും മറ്റും എല്ലാം അഭി തയ്യാറാക്കി... പിറ്റേന്ന് നേരം പുലര്ന്നതും കാത്തു അവൾ കിടന്നു

പെട്ടന്നു അവളുടെ ഫോൺ ബെൽ മുഴങ്ങി... വേറെ ആരും ആ മിഥുൻ

   \"ഹലോ... അഭി\"

    \"ഹലോ.. മിഥു എന്താ ഈ സമയത്ത്‌..\"

      \"സോറി.. ഞാൻ  നീ ജോലിക്കു പൊകുണ്ടോ   ഇല്ലയോ എന്നറിയാൻ..\"

    \"മം.. പോകും \"

     \"വീട്ടിൽ സമ്മതിച്ചോ..\"

     \"ഒരു വിധം സമ്മതിപ്പിച്ചു...എന്നാൽ ശെരി മിഥു നാളെ നേരത്തെ ഇറങ്ങണം ഞാൻ കിടന്നോട്ടെ..\"

    \"മം... ഞാൻ തന്നെ നേരിൽ വന്നു കാണാം..\" മിഥുൻ പറഞ്ഞു

\"മ്മം... \"

ഇരുവരും ഫോൺ കട്ട്‌ ചെയ്തു എങ്കിലും ഇനിയും കുറച്ചു നേരം സംസാരിക്കാൻ തോന്നിയിരുന്നു മനസ്സിൽ


പിറ്റേന്ന് രാവിലെ അഭി ജോലിക്ക് പുറപ്പെട്ടു.. എല്ലാവരും സന്തോഷത്തോടെ അവളെ യാത്രയാക്കി അമ്മ സുമിത്ര ഒഴികെ.. അങ്ങനെ സുന്ദരനും അച്ചുതനും അഭിയും വീണ്ടും ആ നഗരത്തിൽ അവളുടെ ഹോസ്റ്റലിൽ എത്തി..

     \"എന്നാ.. മോളെ.. ഞങൾ ചെല്ലട്ടെ...\" അച്ചുതൻ പറഞ്ഞു 

    \"മം\"

       
     \"അച്ഛാ എന്നെ അനുഗ്രഹിക്കണം \"അഭി പറഞ്ഞു 


        \"നീ വിചാരിക്കുന്നത് നീ കണ്ടെത്തും എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.. എന്തു പ്രശ്നം വന്നാലും അച്ഛനെ ഉടനെ അറിയിക്കണം...\" അച്ചുതൻ പറഞ്ഞു

     അഭി തലയാട്ടി...അവൾ അച്ഛന്റെ കാലിൽ പതിയെ വീണു അച്ചുതൻ മകളെ എഴുനേൽപ്പിച്ചുകൊണ്ട് തലയിൽ തഴുകി...അദ്ദേഹം കാറിൽ കയറി... അപ്പോഴേക്കും അവളെ കണ്ട നാണിയമ്മ ഓടി എത്തി... പക്ഷെ അപ്പോഴേക്കും അച്ഛന്റെ കാർ അവിടെ നിന്നും മുന്നോട്ടുനീങ്ങി


       \" കുഞ്ഞു ഇനി വരില്ല എന്നാ ഞാൻ കരുതിയത്.... \" നാണിയമ്മ പറഞ്ഞു 

     \"എന്തിനു...\"

       \"ഏയ്യ്.. ഒന്നുമില്ല മോളെ നിനക്ക് ഇപ്പോ വേറെ മുറി തരാം നന്ദനയയുടെ കൂടെ..\"

       \"നന്ദനയുടെ കൂടെയോ.. അപ്പോ അവളുടെ കൂടെ ഉണ്ടായിരുന്ന പവിത്രയോ..\"

     \"ആ കുട്ടി രണ്ടു ദിവസം. മുൻപ് ആരോടും പറയാതെ സാധങ്ങൾ പോലും എടുക്കാതെ ജോലിയിൽ നിന്നും പോയി...\" നാണിയമ്മ വിഷമത്തോടെ പറഞ്ഞു 


        ഇവിടെ എന്താണ് സംഭവിക്കുന്നത്... ഞാൻ വിചാരിക്കുന്നതിലും കൂടുതൽ ആണ് പ്രശ്നം.. ഒരുപക്ഷെ ഇവിടെ നടക്കുന്നതിന്റെ ചെറിയ വല്ല ക്ലൂ  ഒരുപക്ഷെ പവിത്രക്ക് അറിയുമായിരിക്കും.. അപ്പോൾ അവളെ കണ്ടെതിയാൽ എന്റെ ഉത്തരങ്ങൾ ലഭിക്കാൻ ഉള്ള സാധ്യതയുണ്ട്‌


     \"പക്ഷെ  ഞാൻ എങ്ങിനെ അവളെ കണ്ടെത്തും..... അവളുടെ വീട് എവിടെയാണ് എന്ന് എങ്ങനെ അറിയും ആരോട് ചോദിക്കും...അഭി സംശയത്തിൽ നിന്നു

അഭി എന്തോ ആലോചിച്ചു നില്കുകയാണ് എന്ന് മനസിലാക്കിയ നാണിയമ്മ അവളെ ശ്രെദ്ധിക്കാൻ മറന്നില്ല...


തുടരും

🌹chithu🌹



  അഭി കണ്ടെത്തിയ രഹസ്യം -15

അഭി കണ്ടെത്തിയ രഹസ്യം -15

4.8
1981

        അഭി ഓരോന്നും ആലോചിച്ച ശേഷം നാണിയമ്മയുടെ കൂടെ മുറിയില്ലേക്കു നടന്നു...    \"ദേ.. ഈ മുറിയാണ് അഭി നിന്റെ നാണിയമ്മ കൈ നീട്ടി കാണിച്ചുകൊണ്ട് പറഞ്ഞു...\"   അഭി നാണിയമ്മയെ ഒന്ന് നോക്കി തലയാട്ടിയ ശേഷം തന്റെ ലഗ്ഗെജുമായി അകത്തു കയറി.. അവൾ പതിവുപോലെ അവിടെ ചുമരിൽ ഉണ്ടായിരുന്ന ഷെൽഫിൽ സാധനങ്ങൾ വെച്ചു.. ഈ സമയം കുളിമുറിയിൽ നിന്നും കുളിച്ചു വരുകയാണ് നന്ദന...    \"ഹായ്.. അഭി താൻ വന്നോ..\"    \"മം.. ഇന്ന്. മുതൽ വീണ്ടും ജോലിക്ക് കയറാൻ തീരുമാനിച്ചു അഭി പറഞ്ഞു...\"     \"വെൽക്കം ബാക്ക് ഡിയർ... \"നന്ദന അതും പറഞ്ഞുകൊണ്ട് അഭിയെ കെട്ടിപിടിച്ചു.. പെട്ടന്ന് അഭിയുടെ മിഴികൾ നിറഞ്ഞ