Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -15

        അഭി ഓരോന്നും ആലോചിച്ച ശേഷം നാണിയമ്മയുടെ കൂടെ മുറിയില്ലേക്കു നടന്നു...

    \"ദേ.. ഈ മുറിയാണ് അഭി നിന്റെ നാണിയമ്മ കൈ നീട്ടി കാണിച്ചുകൊണ്ട് പറഞ്ഞു...\"

   അഭി നാണിയമ്മയെ ഒന്ന് നോക്കി തലയാട്ടിയ ശേഷം തന്റെ ലഗ്ഗെജുമായി അകത്തു കയറി.. അവൾ പതിവുപോലെ അവിടെ ചുമരിൽ ഉണ്ടായിരുന്ന ഷെൽഫിൽ സാധനങ്ങൾ വെച്ചു.. ഈ സമയം കുളിമുറിയിൽ നിന്നും കുളിച്ചു വരുകയാണ് നന്ദന...

    \"ഹായ്.. അഭി താൻ വന്നോ..\"

    \"മം.. ഇന്ന്. മുതൽ വീണ്ടും ജോലിക്ക് കയറാൻ തീരുമാനിച്ചു അഭി പറഞ്ഞു...\"

     \"വെൽക്കം ബാക്ക് ഡിയർ... \"നന്ദന അതും പറഞ്ഞുകൊണ്ട് അഭിയെ കെട്ടിപിടിച്ചു.. പെട്ടന്ന് അഭിയുടെ മിഴികൾ നിറഞ്ഞു...

    \"കീർത്തിയെ ഓർമ്മ വന്നോ... നിന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു..\"നന്ദന അഭിയുടെ മിഴികൾ നനഞ്ഞിരിക്കുന്നത് കണ്ടു ചോദിച്ചു 

    \"അവളെ മറന്നിട്ടു വേണ്ടേ ഓർക്കാൻ..കുറച്ചു ദിവസത്തെ ബന്ധം ആണ് എങ്കിലും ഒരു ആയ്യൂസിന്റെ  ദൈർഘ്യം ഉണ്ട്..\"അഭി പറഞ്ഞു

    കുറച്ചു നേരം മൗനം പാലിച്ചതും

     \"ടാ.. യാത്ര ചെയ്തു വന്നതല്ലെ ക്ഷീണം കാണും കുളിച്ചിട്ടു വാ ജോലിക്ക് പോകാൻ സമയമായി..\"നന്ദന പെട്ടന്നു വിഷയം മാറ്റുന്നതുപോലെ പറഞ്ഞു 

    അഭി നന്ദന പറഞ്ഞത് കേട്ടതും തന്റെ ബാഗിൽ നിന്നും ഒരു സെറ്റ് ചുരിദാർ എടുത്തു..  ബാത്ത്റൂമിൽ കയറി... പൈപ്പിന്റെ ചോടെ ഉള്ള ബക്കറ്റിലേക്കു പൈപ്പ് ഓപ്പൺ ചെയ്തു വെള്ളം നിറച്ചു...ഒന്നൂടെ ഒന്ന് കുളിച്ചു ഫ്രഷായി പുറത്തിറങ്ങി... കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു ഒരു കറുത്ത വട്ടപൊട്ടും കുത്തി മുടി ചീകി.. കുറച്ചു കഴിഞ്ഞതും നന്ദനയും അഭിയും ഭക്ഷണം കഴിക്കാൻ ആയി ഭക്ഷണശാലയിൽ പോയി...ഭക്ഷണം കഴിച്ചു.. അപ്പോഴും പല ചോദ്യങ്ങൾ ആയിരുന്നു അഭിയുടെ മനസ്സിൽ..കുറച്ചു കഴിഞ്ഞതും അഭി ഹോട്ടൽ വാൻ വന്നതും അതിൽ കയറി ജോലിക്ക് പോയി..ഒരു ആഴച്ചക്ക് ശേഷം അവൾ വീണ്ടും ഹോട്ടലിൽ ജോലിക്ക് കയറി...കുറച്ചു നേരം അവൾ ഹോട്ടൽ നോക്കി നിന്നു തന്റെ കീർത്തിയുമായി ഉള്ള സുന്ദര നിമിഷങ്ങൾ ഓർത്ത് കൊണ്ടു.. പെട്ടന്നു അഭിയെ കണ്ടതും അരുൺ അവളുടെ അരികിൽ വന്നു 

     \"അല്ല ഇതാര് അഭിയോ... ഞാൻ കരുതി അഭി ഇനി ജോലിക്കു വരില്ല എന്ന്... അരുൺ പറഞ്ഞു.\"

     \"ഏയ്യ്... അങ്ങനെ ഒന്നുമില്ല..ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു\"

     അഭി അവളുടെ ടേബിളിൽ വന്നിരുന്നതും അടുത്തുള്ള കീർത്തിയുടെ ടേബിൾ നോക്കി ഇരുന്നു അവിടെ ഹരി എന്നൊരു ചെറുപ്പക്കാരൻ കീർത്തിക്കു പകരമായി ഉണ്ടായിരുന്നു

     ഹരി പെട്ടന്ന് അഭിയെ നോക്കി.. അതുകണ്ടതും അഭി vegambതിരിഞ്ഞു... ഒന്ന് ആലോചിച്ച ശേഷം ഹരി വീണ്ടും വർക്ക് തുടങ്ങി.. എന്നാൽ പിന്നെയും അഭി അവൻ അറിയാതെ ആ ടേബിളിൽ തന്നെ നോക്കി മനസിലും കണ്ണിലും കീർത്തിയുടെ ഓർമ്മകൾ ചുമന്നുകൊണ്ട്..

  ഇതേ സമയം വർക്കിൽ ആയിരുന്ന കിരൺ അച്ചുതന് ഫോൺ ചെയ്തു

     \"ഹലോ... അച്ചുവേട്ടാ അഭി മോളുവും നിങ്ങളും അവിടെ എത്തിയോ..\"

     \"ഉവ്വ്.. ഞങ്ങൾ പുലർച്ചക്ക് തന്നെ പുറപ്പെട്ടു അഭിയെ ഹോസ്റ്റലിൽ ഇറക്കിയ ശേഷം ഞങ്ങൾ തിരിച്ചു വീട് എത്താറായി..\"

     \"ആണോ.. ആരൊക്കെയാ പോയത്..\"

     \"ഞാനും സുന്ദരനും മാത്രം.. അച്ചുതൻ പറഞ്ഞു\"

      \"മം. എനിക്ക് ഒരു ലീവ് കിട്ടട്ടെ നമ്മുക്ക് ഒരുമിച്ചു പോകാം....എനിക്കു അഭിയെ നേരിട്ട് ഒന്ന് കാണേണ്ട ആവശ്യം ഉണ്ട്..\"കിരൺ പറഞ്ഞു

       \"ഓ.. അതിനെന്താ നമ്മുക്ക് തീർച്ചയായും പോകാം..\"

      ഇരുവരും ഫോൺ കട്ട്‌ ചെയ്ത ശേഷം കിരണിന്റെ ഫോണിലേക്കു മറ്റൊരു കാൾ കൂടി വന്നു

...   .....   .......  ....   .....   .....  .... ....   ....

    അങ്ങനെ അന്നത്തെ ദിവസം ഉണ്ടായിരുന്ന കുറച്ചു വർക്കുകൾ തീർത്ത ശേഷം അഭി ഹോസ്റ്റലിൽ എത്തി...ഒന്ന് ഫ്രഷ് ആയ ശേഷം അവളുടെ ഡ്രസ്സ്‌ അലക്കാൻ അലക്കുക്കല്ലിന്റെ അരികിൽ ചെന്നു...

     ഡ്രസ്സ്‌ അലക്കിയ ശേഷം അവൾ ഹോസ്റ്റലിന്റെ ബാക്കിൽ ഉള്ള കയറിൽ തൂണികൾ ഉണക്കാൻ ഇട്ടു.. അവിടെ നിന്നും ഹോസ്റ്റലിന്റെ അകത്തു കയറാൻ ഉള്ള വഴി എന്ന് വെച്ചാൽ അത്‌ ഭക്ഷണശാലയാണ്...അത്‌ വലിയൊരു ഹാൾ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും എന്നാൽ അതിന്റെ പകുതി ഭാഗം മാത്രം ആണ് എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി ഉപയോഗിക്കുന്നത്..അവിടെ രണ്ടു വാതിലുകൾ ഉണ്ട് ഒരു വാതിൽ ഭക്ഷണശാലയിലേക്കും  ..... മറ്റൊരു വാതിൽ അതിനോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്കാണ് അഭി പതുകെ ആ വാതിലിന്റെ അരികിൽ വന്നു നിന്നു..


    പലതവണ ഈ ഭാഗം കണ്ടിട്ടുണ്ട് എങ്കിലും അതിനുള്ളിൽ എന്താണ് എന്നറിയാൻ അഭി ശ്രെമിച്ചിട്ടില്ല എന്നാൽ ഇത്തവണ അഭി അതറിയാൻ അകത്തേക്ക് എത്തി നോക്കി..

     എല്ലാം ഭക്ഷണം സാധനങ്ങൾ ആണെന് തോന്നുന്നു ഹോട്ടലിൽ വെച്ച ശേഷം ബാക്കി വരുന്ന സാധനങ്ങൾ ഇവിടെയും സൂക്ഷിക്കുന്ന പോലെയാണ് അതിന്റെ അകത്തു നോക്കിയതും അഭിക്കു മനസിലായത്... അത്‌ മുഴുവൻ നോക്കുന്നതിനിടയിൽ അഭി അതും ശ്രെദ്ധിച്ചു അതിന്റെ അകത്തും ഒരു മുറി കാണുന്നു... അതിനുള്ളിൽ എന്താണ് എന്ന് അറിയാൻ അഭി ചുറ്റും നോക്കി...എന്നാൽ ആ ഭാഗം മാത്രം ഒരു ജനൽ.പോലും ഇല്ലാ... അഭിക്കു അതിനുള്ളിൽ എന്തായിരിക്കും എന്ന ചിന്തയായി...


   അങ്ങനെ സമയം. ഒത്തിരിയായി എല്ലാവരും അത്താഴം കഴിച്ചു മുറിയിൽ വന്നു... ഈ സമയം നന്ദന കൈയിൽ ഉണ്ടായിരുന്ന ഒരു മാസിക എടുത്തു കട്ടിലിൽ കാലും നിവർത്തി ചുമരിൽ ചാരി താൻ എന്നും മാസത്തിൽ ഒരിക്കൽ വായിക്കുന്ന ആ മാസികയിലെ നോവലിൽ മുങ്ങി അഭിയാണെങ്കിൽ ഓരോന്നും ആലോചിച്ചങ്ങനെ ജനാലയിലൂടെ കൂരിരുട്ടിൽ എന്തോ തിരയും പോലെ നോക്കുന്നു

     അവൾ അറിയാതെ മാനത്തെ നക്ഷത്രവും ചന്ദ്രനും അവളെ നോക്കുന്നുണ്ടായിരുന്നു... പെട്ടന്നു കതകിന്റെ മുന്നിൽ അതാ നാണിയമ്മ പാൽ ഗ്ലാസ്സുമായി വന്നു നില്കുന്നു

    \"മക്കളെ.. \"നാണിയമ്മ ഒന്ന് വിളിച്ചു 

     നന്ദന മാസിക ഒന്ന് മടക്കികൊണ്ട് അവൾ കാലും നീട്ടി ഇരുന്ന കട്ടിലിൽ വെച്ചു.. എന്നിട്ടു നാണിയമ്മയുടെ അടുത്തേക്ക് നടന്നു ഒരു പുഞ്ചിരിയോടെ ട്രെയിൽ ഉണ്ടായിരുന്ന രണ്ടു ഗ്ലാസ്‌ പാൽ ഇരുകൈകളിലും എടുത്തു..

    
    നേരെ അഭിയുടെ അടുത്ത് ചെന്ന് അവളെ പതിയെ ഒന്ന് സ്പർശിച്ചു... പെട്ടന്നു അഭി നന്ദനയെ നോക്കി.. നന്ദന പാൽ ഗ്ലാസ്‌ അവൾക്കു നേരെ നീട്ടി... അവർ ഇരുവരും അത്‌ കുടിച്ചു..

അഭി പാൽ ഗ്ലാസുമായി നാണിയമ്മയുടെ അടുത്ത് വന്നു നിന്നു..

     \"നാണിയമ്മേ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്\"

     \"പെട്ടന്ന് പറ കൊച്ചേ എനിക്ക് ഇത് മറ്റുകുട്ടികൾക്കും കൊടുക്കണം..ചൂട് ആറുമ്പോഴെക്കും..\"

     \"അല്ല നാണിയമ്മേ ഭക്ഷണശാലയുടെ അടുത്തുള്ള ആ മുറിയിൽ എന്താണ് ഉള്ളത്..\"അറിയാൻ ഉള്ള കൗതകത്തോടെ ചോദിച്ചു 

     \"അതോ..ഹോട്ടലിലേക്ക് ആവശ്യമുള്ള സാധനങ്ങൾ... അവിടെ ഉള്ള സ്റ്റോറൂമിൽ സാധനങ്ങൾ. മുഴുവനായാൽ ബാക്കി ഇവിടെ കൊണ്ടുവന്നു വെയ്ക്കും\"

     \"മം.. അല്ല നാണിയമ്മേ അതിന്റെ ഉള്ളിൽ..\"

     \"അഭി.. നാണിയമ്മ അലറി.. അതിന്റെ ഉള്ളിൽ എന്താണുള്ളത് എന്നുള്ള ചോദ്യം. നീ ഇനി തുടരുത്‌... അത്രയും പാഞ്ഞപ്പോ ഇതുവരെ കണ്ടതിലും വിപരീതമായിരുന്നു നാണിയമ്മയുടെ മുഖം അഭിയും നന്ദനയും കണ്ടത്\"

    അഭി ഒരു ഞെട്ടലോടെ നാണിയമ്മയെ നോക്കി നിന്നു.. നാണിയമ്മ ദേഷ്യത്തിൽ പാൽ ഗ്ലാസ്‌ വാങ്ങിച്ചു പോയി...

    \"നീ എന്താ നാണിയമ്മയോട് ചോദിച്ചത്.. എന്തിനാ ഇങ്ങനെ അലറിയതു..\"

   \"അത്‌.. പിന്നെ.. ഏയ്യ് ഒന്നുമില്ല..\"അഭി അവളിൽ നിന്നും എന്തോ മറക്കും പോലെ അവളുടെ കണ്ണുകൾ തന്നെ നന്ദനക്ക് കാണിച്ചുകൊടുത്തു 

     \"നീ. പറയുന്നുണ്ടോ..ഞാൻ ഇതുവരെ നാണിയമ്മയെ നാൾ ഇതുവരെ ഇത്രയും കോപത്തിൽ കണ്ടിട്ടില്ല.. അവിടെ ഹോട്ടലിൽ പല കസ്റ്റമർ വഴക്ക് പറഞ്ഞാലും പുരിഞ്ചിചികൊണ്ട് നിൽക്കുന്ന ആൾ ആണ് നാണിയമ്മ.. അത്‌ കൊണ്ടു നീ സത്യം പറ.. എന്താ പറഞ്ഞത്.. \"നന്ദന വീണ്ടും ചോദിച്ചു

     \"അതോ... അഭി കുറച്ചു നേരം ആലോചിച്ചു.. ഇവളോട് സത്യം പറയണോ.വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു അഭി ഒടുവിൽ അവളെ ഒന്നും അറിയിക്കണ്ട എന്ന തീരുമാനത്തിൽ എത്തി

     \"ടാ.. പറ\"

      \"അതോ.. അത്‌ വേറെ ഒന്നുമല്ല ഭക്ഷശാലയുടെ അടുത്ത് മറ്റൊരു ഹാൾ ഉണ്ടല്ലോ..\"

    \"ആ... ഉണ്ട്.. അതിനിപ്പോ എന്താ..\"

         \"അത്‌ എന്താ എന്ന് ചോദിച്ചതാ\"

      \"അതോ അത്‌ വേറെ ഒന്നുമല്ല ആദ്യം ഭക്ഷണ ശാല വലുതായിരുന്നു.. പിന്നെ ഹോട്ടലിൽ ആവശ്യമായ സാധനങ്ങൾ അവിടെ സൂക്ഷിക്കാൻ കഴിയാതെയായപ്പോ ഭക്ഷശാല നടുവിൽ ഒരു ചുമര് വെച്ചു രണ്ടാക്കി ആ മുറിയിൽ ഫുള്ളും സാധനങ്ങൾ മാത്രമാണ്.. ഹോട്ടലിൽ ആവശ്യമുള്ളതേ സൂക്ഷിക്കുക വേറെ ഒന്നുമല്ല അവിടെ കുറെ കളവു പോയിട്ടുണ്ട് അതുകൊണ്ടാ..\"നന്ദന മറുപടി പറഞ്ഞു 

    \"അല്ല അപ്പോ അതിന്റെ താക്കോൽ..\"അഭി ചോദിച്ചു 

      \"അത്‌ നാണിയമ്മയുടെ കൈയിൽ തന്നെയാ.. ആദ്യം ഒക്കെ ഭക്ഷണശാലയിൽ ചുമരിൽ ഉള്ള ആണിയിൽ തൂക്കിയിടും എന്നാൽ ഇവിടെയും ഒരു പെൺകുട്ടി സാധനങ്ങൾ കട്ടു.. സുധ എന്ന് പേരുള്ള കുട്ടി അതിൽ പിന്നെ നാണിയമ്മ താക്കോൽ വളരെ ശ്രെദ്ധയോടെ സൂക്ഷിക്കും.. അവിടെ നിന്നും ഒരു സാധനം മോഷണം പോയാലും അത്‌ നാണിയമ്മക്ക് ചീത്തപേരാണ്.. അതുകൊണ്ടാവും ചൂടായത് നീ  അതിനെക്കുറിച്ചു ഒന്നും ചോദിക്കണ്ട..\"

   \"മം... അഭി ഒന്ന് മൂളി\"

     അഭി മുറിയുടെ വാതിൽ അടച്ചു കിടന്നു.. പറ്റുമെങ്കിൽ രാത്രി അവിടെ പോയി നോക്കണം അഭി മനസ്സിൽ വിചാരിച്ചു... എന്നാൽ. അഭി നല്ല ആഴ്ന്ന നിദ്രയിൽ ആയി പിറ്റേന്ന് നേരം പുലർന്നതും.. ജനാലയിൽ കൂടി സൂര്യപ്രകാശം അവളെ തഴുകി... കാക്ക ആരെയൊക്കയോ വിളിക്കുന്ന ശബ്ദം എങ്ങും കേൾക്കുന്നു.. അഭി കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു 

      \"എനിക്കു എന്തുപറ്റി.. ഞാൻ എന്തുകൊണ്ട് എഴുന്നേറ്റില്ല കിടന്നുകഴിഞ്ഞാൽ ഒന്നും അറിയാത്തപോലെ ഞാൻ എങ്ങിനെ മഴങ്ങി.. ആ മുറിയിൽ എന്താണ് എന്ന് ചോദിച്ചതിനാണ് നാണിയമ്മ ചൂടായത്..അവിടെ എന്തുകൊണ്ട് ഒരു ജനാല പോലും ഇല്ലാ..നാണിയമ്മ തന്ന പാൽ കുടിച്ച ശേഷമാണ് ഞാൻ ഇങ്ങിനെ ഉറങ്ങുന്നത്.. എങ്കിൽ നാണിയമ്മ പാലിൽ എന്തെങ്കിലും ഏയ്യ് ഉണ്ടാവില്ല നാണിയമ്മ പാവമാണ്.. അവൾ അതുമിതും ആലോചിച്ചു അങ്ങനെ കട്ടിലിൽ തന്നെ ഇരുന്നു

    നാണിയമ്മ എന്തോ മറക്കുന്നു.. ഒരുപക്ഷെ ഒരാൾക്ക്‌ ഇത്രയും നല്ല മനസുണ്ടാകുമോ.. അതിൽ കള്ളത്തരം ഉള്ളതുപോലെ തോന്നുന്നു അല്ലെങ്കിൽ ഞാൻ ചോദിച്ച ആ ചെറിയ കാര്യത്തിൽ ഞാൻ കണ്ട നാണിയമ്മയുടെ മുഖമാണോ യാഥാർഥ്യം.. ഞാൻ നാണിയമയുടെ പുറകിൽ ഉണ്ടാകും.. ഇനി ഒരു നിഴലായി.. നാണിയമ്മയുടെ പിന്നിലെ നിഗൂഢതകൾ ഞാൻ കണ്ടെത്തും...ഒരുപക്ഷെ നാണിയമ്മക്ക് ചുറ്റും ഉള്ള രഹസ്യം കണ്ടുപിടിച്ചാൽ കീർത്തിയുടെ മരണത്തിന്റെ കാരണം കണ്ടെത്താൻ കഴിയും എന്ന് എന്റെ മനസ്സ് പറയുന്നു...




   തുടരും

🌹chithu🌹



അഭി കണ്ടെത്തിയ രഹസ്യം -16

അഭി കണ്ടെത്തിയ രഹസ്യം -16

4.8
1880

      അഭി അതുമിതും ആലോചിച്ചങ്ങനെ ഇരുന്നു പെട്ടന്നു നന്ദന ഉറക്കത്തിൽ നിന്നും എഴുന്നേറ്റു      \"മോർണിംഗ്.. ടാ\"നന്ദന അഭിയെ നോക്കി പറഞ്ഞു      എന്നാൽ അഭിയിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല   \"  ഈ പെണ്ണിന് എന്തുപറ്റി ഏതുസമയത്തും ആലോചനയാണല്ലോ.. \"          അതും പറഞ്ഞുകൊണ്ട്  തണുപ്പിൽ          നിന്നും തന്റെ ശരീരം മൂടിയ പുതപ്പു മാറ്റി എഴുന്നേറ്റു അഭിയുടെ അരികിൽ വന്നതും അവൾ ആലോചനയിൽ തന്നെയായിരുന്ന പതുകെ അവളെ തൊട്ടതും വല്ലാതെ ചൂട്.. അഭിക്കു  പനി ഉള്ളതുപോലെ ശരീരം. മൊത്തം പൊള്ളുന്നു..      \"ടാ.. അഭി നിനക്ക് നല്ല പനി ഉള്ളതുപോലെ ദേഹം