Aksharathalukal

ജീവനായ് 💖















ഇച്ചേ....ഐ ലവ് യൂ..............


ഹ്മ്മ്......


ന്ത്‌ ഹ്മ്മ്..... തിരിച്ചു പറ..........
എന്താ ഇത്ര കാര്യമായി ആലോചിക്കുന്നേ......


ഒന്നുല്ല.....


എന്തോ ഉണ്ട് പറ......


ആഹ്..... നുള്ളാതെ അടങ്ങി കിടക്ക് പെണ്ണെ.....


എന്നാ പറ...... എന്നോട് ലവ് യൂ പറയാതെ പിന്നെ എന്ത് ആലോചിച്ച്കൊണ്ട് കിടക്കുവാ.......


ഞാൻ ആലോചിക്കുവാരുന്നേ........


എന്ത്....


ഓഹ് അതല്ലേ പറഞ്ഞ് വരുന്നേ....... ഞാനൊന്ന് പറയട്ടെ.......

ആ പറയ്യ്.......


നമ്മുടെ  പ്രണയവും വീട്ടിലെ എതിർപ്പും എല്ലാം.... 
അന്ന് നീ എന്നെ വിട്ട് പോകുമെന്ന് ഞാൻ കരുതിയിരുന്നു പെണ്ണെ.....


എങ്ങോട്ട്...... നിങ്ങളില്ലാതെ ഞാൻ ഉണ്ടോ മനുഷ്യ..........വിട്ട് പോകാൻ ആണെങ്കിൽ.... ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വരുവാരുന്നോ......... നിങ്ങളെന്റെ ജീവനല്ലേ ഇച്ചോ ......... മൈ വൺ ആൻഡ് ഒൺലി കെട്ട്യോൻ..........


അത് പറഞ്ഞപ്പോഴാ....... നെക്സ്റ്റ് വീക്ക് ഞാൻ നാട്ടിൽ പോകും........അത്യാവശ്യം ആയിട്ട് നാട്ടിൽ വരണം എന്ന് അച്ഛൻ വിളിച്ചപ്പോ പറഞ്ഞിരുന്നു.......


എന്തിനാ.......


അതറിയില്ല..... കൂടുതൽ ചോദിക്കുന്നതിനു മുന്നെ ഫോൺ കട്ടാക്കി.......



ഹാ...... പോയിട്ട് വേഗം ഇങ്ങു വരുവോ.........



ഞാൻ ഒന്ന് ആലോചിക്കട്ടെ......... ഒരു ഐ ലവ് യൂ പറഞ്ഞപ്പോ ഒടുക്കത്തെ ജാഡ അല്ലാരുന്നോ.........


ആലോചിക്കാൻ ഒന്നുല്ല..... കൂടി പോയ ഒരാഴ്ച...... അത് കഴിഞ്ഞ നീ ഇങ്ങോട്ട് തന്നെ വരുമെന്ന് എനിക്കറിയാം........
പിന്നെ എന്റെ അമ്മായിയപ്പനോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.......


അതും അച്ഛൻ പറഞ്ഞാരുന്നു........ മോനെ ബുദ്ധിമുട്ടിക്കണ്ട നീ മാത്രം വന്ന മതി..... അവനു ജോലി തിരക്ക് ഉള്ളതല്ലേ........


നിനക്ക് സ്നേഹം ഇല്ലേലും എന്റെ അമ്മായപ്പന് എന്നോട് സ്നേഹം ഉണ്ട്....... എത്രയൊക്കെ എന്നെ അംഗീകരിക്കാൻ മടി കാണിച്ചാലും...... മകളുടെ ഭർത്താവല്ലേ ഞാൻ..... ആ സ്നേഹം കാണുവായിരിക്കും അല്ലേ പെണ്ണെ......


ആആആ...... ഡീ മറുതെ കടിക്കാതെടി......


ഇനി പറയോ എനിക്ക് സ്നേഹം ഇല്ലെന്ന്........


ഔച്ച് ......എന്തൊരു കടിയാ പെണ്ണെ കടിച്ചേ....... എന്റെ നെഞ്ച്..... അതിന്റെ ഉള്ളിൽ നീയാണ് എന്നെങ്കിലും നിനക്ക് ഓർക്കാരുന്നു....... മുഴുവൻ പല്ലും അതിൽ പത്തിഞ്ഞു വന്നിട്ടുണ്ട് .........


അതേയ്.........



പോടീ......



അതേയ്..... സോറി.... വേണോന്ന് വച്ചിട്ടില്ല...... സ്നേഹം ഇല്ലെന്ന് പറഞ്ഞപ്പോ..... ഒരാവേശത്തിന് കടിച്ചതാ......


അതേയ് മിണ്ട് .......


ദേ മിണ്ടിയില്ലേൽ ഞാൻ പിന്നെയും കടിക്കും.....


കടിച്ച് കൊല്ലടി എന്നെ അങ്ങ്.....


ഞാൻ അങ്ങനെ ചെയ്യോ......


നീയേ അങ്ങനെ ചെയ്യൂ......

എനിക്ക് ആകെ കൂടെ ഉള്ള എന്റെ കെട്ട്യോൻ അല്ലെ......വേണെങ്കിൽ സ്നേഹിച്ച് കൊല്ലാം......

എങ്ങനെ........

ദാ ഇങ്ങനെ...... എന്ന് പറഞ്ഞുകൊണ്ട്....... ജീവന്റെ അധരങ്ങളെ ബന്ധിച്ചു കൊണ്ട്........ അവനിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരുന്നു വൃന്ദ.......


പതിയെ അവളിൽ നിന്നും ആ ചുംബനത്തിന്റെ നേതൃത്വം അവൻ ഏറ്റുവാങ്ങി..... മെല്ലെ അവളുടെ കീഴ്ചുണ്ട് വായിലാക്കി നുണഞ്ഞു..........


പതിയെ.... പതിയെ.... ചുംബനത്തിന് തീവ്രത ഏറി...... അവന്റെ ചുണ്ടുകൾ അവളുടെ ശരീരം ഒന്നാകെ ഓടി നടക്കാൻ തിടുക്കം കൂട്ടി........കൈകൾ അവൾ ഇട്ടിരുന്ന ഡ്രസ്സിൽ കൊരുത്തു പിടിച്ച് മുകളിലേക്ക് ഉയർത്തി........... നഗ്നമായ ഇടുപ്പിൽ പിടിച്ച് ആവേശത്തോടെ ചുണ്ടുകൾ നുണയാൻ തുടങ്ങി..............
മെല്ലെ.... മെല്ലെ...... അവളിലെ പെണ്ണിനെ ഉണർത്തികൊണ്ട് അവൻ അവളിലേക്ക് ഒരു മഴയായ് പെയ്തിറങ്ങി.........


ഏറെനേരത്തിനു ശേഷം....... തളർന്നുറങ്ങുന്ന തന്റെ പെണ്ണിന്റെ നെറ്റിയിൽ ചുംബിച്ചു ......... അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവൻ ഓർത്തു ...... തന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും ഒരു കുറവും വരാതെ തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ കിട്ടിയത്............



അവളെ തന്നെ ചേർത്തു പിടിച്ചുകൊണ്ട് തന്റെ പഴയ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം......

ജീന യിൽ നിന്ന് ജീവനിലേക്ക് ഉള്ള മാറ്റത്തിന്റെ കഥ.......



************************************



പത്താം ക്ലാസ്സിലെ മധ്യവേനൽ അവധിക്കാണ്............താൻ എന്താണെന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നത്.....
അന്ന് കൈയിൽ കിട്ടിയ ഒരു മാസികയിലെ ഡോക്ടറുടെ അഭിമുഖ സംഭാഷണത്തിലെ ഏതാനും ചില പ്രസ്താവനകളിൽ നിന്നുമാണ്......

താൻ എന്തെന്ന് ആദ്യം ആയി മനസ്സിലാക്കിയ അന്ന് മുതൽ ഭയം ആയിരുന്നു..........
പെണ്ണ് ശരീരത്തിനുള്ളിൽ വിങ്ങുന്ന ആൺ മനസ്സിന്റെ വേവലാതി........
പുറത്ത് പറഞ്ഞ എല്ലാവരും കുറ്റപ്പെടുത്തും എന്ന ഭയത്താൽ ഉറക്കം പോലും ഇല്ലാതെ ഇരുന്ന രാത്രികൾ..........


ആരോടും ഒന്നും മിണ്ടാതെ തള്ളി നീക്കിയ ദിവസങ്ങൾ........ തന്റെ മൂകത കണ്ട് കാര്യം തിരക്കിയ പപ്പയോടും മമ്മിയോടും ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമ്പോഴും........ മനസ്സിൽ ഒരു സങ്കടകടൽ ഇരമ്പുന്നുണ്ടായിരുന്നു.......


തങ്ങളിൽ നിന്നുള്ള മകളുടെ ഒഴിഞ്ഞു മാറ്റം സഹിക്കാവുന്നതിനു അപ്പുറം ആയിരുന്നതിനാലാവാം...... കാര്യം എന്തെന്ന് ചോദിച്ചിട്ടും പറയാത്ത മകളെ  നഗരത്തിലെ തന്നെ പ്രശസ്ഥമായ മനഃശാത്രജ്ഞ വിദക്തന്റെ അടുത്തേക്ക് കൊണ്ട് പോകാനുള്ള തീരുമാനം എടുപ്പിച്ചതും..........



തന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമം എന്നോണം കണ്ണുകളിലേക്ക് നോക്കിയുള്ള ചോദ്യ ശരങ്ങളിൽ പതറിപോയെങ്കിലും എങ്ങനെയൊക്കെയോ ഒരു പരിധി വരെ ഉള്ളിലുള്ളത് ഒളിപ്പിക്കാൻ സാധിച്ചു........
എല്ലാത്തിനും അവസാനം എന്നപോലെ അധിക നേരം ഒന്നും മറച്ചു വെക്കാൻ ആയില്ല........ സൈക്കട്രീസത്തിന്റെ ഭാഗം ആയി ഹിപ്പ്‌നോട്ടിസം ചെയ്തപ്പോ...... താൻ പോലുമറിയാതെ തന്നിൽ നിന്നും അവ പുറത്തേക്ക് തള്ളപ്പെട്ടു.......



മയക്കത്തിൽ നിന്നും എണീറ്റ തന്നെ വരവേറ്റത് പുഞ്ചിരിച്ച മുഖവുമായി നിൽക്കുന്ന ഡോക്ടറാണ്..........


Are you ok jeena?

Yeahh.....


പേടിക്കണ്ട കേട്ടോ ഞാൻ പപ്പയോടും മമ്മിയോടും എല്ലാം പറഞ്ഞിട്ടുണ്ട്.......പറഞ്ഞ് മനസ്സിലാക്കിയപ്പോൾ കാര്യങ്ങൾ ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞ്..... മോള് ഇനി ആവശ്യം ഇല്ലാതെ ഓരോ കാര്യങ്ങൾ ചിന്തിച്ചു കൂട്ടി ആരോഗ്യം വഷളാക്കാതെ........ നന്നായിട്ട് ഇരിക്കണം........



ഡോക്ടർ എന്നെയും കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നെങ്കിലും...... തല ഉയർത്തി നോക്കാൻ ഉള്ള മടികൊണ്ട് തല താഴ്ത്തി തന്നെ നിന്നു.........


കൊച്ചേ.......... ന്നുള്ള പപ്പേടെ വിളിയിൽ ഓടി പോയി ചേർന്ന് നിന്നു.......



എന്നാത്തിനാ കൊച്ചേ ഇങ്ങനെ വിഷമിക്കുന്നെ.......എന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ...... ആകെ ഒരു വിഷമം മാത്രേ ഞങ്ങൾക്കുള്ളു....... ഞങ്ങളോട് നിനക്കിത് തുറന്ന് പറയാരുന്നു......അത്രക്ക്..... അത്രക്ക് നിനക്ക് വിശ്വാസം ഇല്ലാതെ പോയോ ഞങ്ങളെ....



അത്..... അങ്ങനെ അല്ല പപ്പേ ഞാൻ..... ഞാൻ പറയാൻ വന്നതാ...... പക്ഷേ കഴിഞ്ഞില്ല..... എന്നെ എന്നെ വെറുക്കല്ലേ........



ഞങ്ങളുടെ മകളെ ഞങ്ങൾ വെറുക്കെ....... വേറെ ആര് ഇല്ലെങ്കിലും ഞങ്ങള് കാണും കൊച്ചേ നിന്റെ കൂടെ........ നിന്റെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്..... മാറ്റാരുടെയും അഭിപ്രായം ഞങ്ങൾ വില കൊടുക്കുന്നില്ല...... നീ സന്തോഷത്തോടെ ഇരുന്ന മതി......



സോറി പപ്പ...... മമ്മ.....


ഏയ്യ്...... ഒന്നുല്ലട......... ഞങ്ങള് കാണും നിന്റെ കൂടെ എന്തിനും........


അന്ന് തൊട്ട് തനിക്ക് വേണ്ടി മാത്രം  ബന്ധുക്കളുടെയും നാട്ടുക്കാരുടെയും മുന്നിൽ തലകുനിച്ചു നിൽക്കുന്നവരെ കണ്ട് സഹിക്കാൻ വയ്യാതെ ആണ്......... അവിടെന്ന് നിന്ന് മാറി നിൽക്കാൻ ആയി പപ്പയെയും മമ്മയെയും കൂട്ടി ബാംഗ്ലൂർക്ക് വന്നത്....... ഒരു അപാർട്മെന്റ് എടുത്ത് താമസം തുടങ്ങി............ നാട്ടിലെ ബിസിനസ്‌ ഇവിടേക്ക് ഷിഫ്റ്റ്‌ ചെയ്തു....... അപ്പോഴെല്ലാം ഞാൻ കാരണം എന്റെ പപ്പയും മമ്മയും ആരുടെ മുന്നിൽ തല കുനിക്കരുത് എന്ന് മാത്രം ആയിരുന്നു ചിന്ത........ അതിനുവേണ്ടി കഷ്ടപ്പെട്ട് പഠിച്ചു........
ഇതിനിടയിൽ....... ജീന എന്ന പെൺകുട്ടി
ജീവൻ ആയി മാറി..........
അതിന്റെ ഭാഗം ആയി ആരോഗ്യ പരമായ പ്രശ്നങ്ങൾ കുറച്ച് ഉണ്ടായെങ്കിലും..... അവയെല്ലാം തരണം ചെയ്തു........ മുന്നോട്ട് തന്നെ നീങ്ങി..........



പഠിപ്പ് എല്ലാം കഴിഞ്ഞ് പപ്പയുടെ കൂടെ ബിസിനസ്സിൽ ജോയിൻ ചെയ്തു........ അത് ഒരു തുടക്കം മാത്രം ആയിരുന്നു...........മുന്നോട്ട് വെക്കുന്ന ബിസിനസ്‌ പ്ലാനുകൾ എല്ലാം വിജയിച്ചു......... വിദേശത്തും നാട്ടിലും ഒക്കെ ഓരോ ബ്രാഞ്ച് ഓപ്പൺ ചെയ്തു......




അങ്ങനെ ഒരു ദിവസം ബാംഗ്ലൂരിലെ ഓഫീസിലേക്ക് ചെന്ന് കയറിയതും........ ഒരു ഫ്ലവർ വേസ് പറന്ന് വന്ന് മുന്നിലേക്ക് വീണു.......
മുന്നോട്ട് നോക്കിയപ്പോ സ്റ്റാഫ്‌ എല്ലാം ഒരു സ്ഥലത്ത് കൂടി നിക്കുന്നു.......... ആരോ ഉച്ചത്തിൽ സംസാരിക്കുന്നതും കേൾക്കാം.......

അങ്ങോട്ട് നടന്ന് അടുത്തപ്പോഴക്കും സംസാരിക്കുന്നതു ഒരു പെൺകുട്ടി ആണെന്ന് മനസ്സിലായി........


Whats going on here.........???


തന്റെ ചോദ്യം കേട്ടതിനാലാവാം......... ആ കുട്ടി സംസാരം നിർത്തി നോക്കിയത്..........


അത് ചോദിക്കാൻ താൻ ആരാടോ........ ഇവനെ പോലുള്ള ആരേലും ആണോ.....



ഞാനോ....... ഞാൻ ഈ കമ്പനിയിലെ ഒരു അംഗം ആണ്.........



അംഗം അല്ലേ അല്ലാതെ ഇതിന്റെ എം ഡി ഒന്നും അല്ലല്ലോ........ എനിക്ക് കാണേണ്ടത് അയ്യാളെ ആണ്......... ഇമ്മാതിരി വൃത്തികെട്ടവനെ ഒക്കെ ഇവിടെ ജോലിക്ക് വച്ചതിന്........



അതാണ്‌ എം ഡി യുടെ ക്യാബിൻ താൻ അങ്ങോട്ട് ചെന്നൊള്ളു..........



അത് കേട്ടതും ആ കുട്ടി ക്യാബിനിനരുകിലേക്ക് നടന്നു............



Sir ആ കുട്ടി..........




മ്മ് വേണ്ട......... വംശിക് 5 മിനിറ്റ് സമയം തരും..... അതിനുള്ളിൽ ഡ്രസ്സ്‌ വാഷ് ചെയ്തിട്ട് എന്റെ ക്യാബിനിലേക്ക് വരണം നീ.........





************************************




ക്യാബിൻ തുറന്ന് ഉള്ളിലേക്ക് കയറിയപ്പോ കണ്ട് കസേരയിൽ ഇരിക്കുന്ന ആ പെൺകുട്ടിയെ.......

തന്നെ കണ്ടപ്പോ ഒന്ന് ചിരിച്ച് കാണിച്ചു.......



എം ഡി യുടെ കസേരയിലേക്ക് ഞാൻ ഇരുന്നതും........ അവള് ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.........




സാർ..............എം ഡി 



യെസ്..... ഞാൻ തന്നെ ആണ്......ടേക്ക് യുവർ സിറ്റ്..........
എന്താ തന്റെ പേര്.......



വൃന്ദ....... വൃദ്ധ ജയദേവൻ



ഓക്കേ മിസ്സ്‌ വൃന്ദ........ഇനി പറ എന്താ ഉണ്ടായത്.........




അത് സാർ...... ഞാനിവിടെന്ന് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിട്ട് വന്നതാ....... ഒരു കോഫി കുടിക്കാല്ലോ എന്ന് വച്ച് കഫ്റ്റീരിയ ഉള്ള ഭാഗത്തേക്ക്‌ പോയതാ....... പോകുന്ന വഴിക്ക് അവിടെന്ന് കോഫി കൊണ്ട് വരുന്ന ഒരുത്തന്റെ മേത്തു ഒന്ന് തട്ടി........ ഞാൻ സോറി പറഞ്ഞ് പോകാൻ നിന്നപ്പോഴേക്കും അവനെന്റെ കൈയിൽ കേറി പിടിച്ചു......... അവന്റെ നെഞ്ചിൽ ആയ കോഫി എന്റെ മേലെ തേക്കാൻ ആയിട്ട് .......ഞാൻ അപ്പോഴേക്കും 
കൈയിൽ കേറി പിടിച്ചതിന് അവന്റെ മൂക്ക് നോക്കി ഒന്ന് പഞ്ച് ചെയ്തു...... അത് കണ്ട് എല്ലാവരും കൂടി അങ്ങോട്ട് വന്നു.......... അവൻ ആണേൽ എന്നെ കടിച്ചു കീറാൻ പാകത്തിന് അപ്പോഴും നിക്കുന്നെ........ അപ്പോഴാ സാർ വന്നേ......


അനുവാദം ഇല്ലാതെ എന്റെ  കൈയിൽ കേറിപിടിച്ചത് കൊണ്ടാ ഞാൻ.......... വേണമെന്ന് വച്ചിട്ടല്ല.......



Sir may i............



Yes...... Come in വംശിക്.......




സാർ..........



എക്സ്പ്ലനേഷൻ ഒന്നും വേണ്ട വംശി...... ഇതിപ്പോ ആദ്യം ആയിട്ട് ഒന്നുമല്ലല്ലോ..... തന്നെക്കുറിച്ച് കംപ്ലയിന്റ്....... നല്ലൊരു എംപ്ലോയീ ആയതുകൊണ്ട് കൊണ്ട് മാത്രം ആണ് ഇത്രയും നാളും തന്നെ ഇവിടെ ജോലിക്ക് വച്ചത്......... ഇനി ഒരു ഇഷ്യൂ കൂടെ ഉണ്ടായാൽ പിന്നെ ഈ ജോലി തനിക്ക് കാണില്ല...... എന്റെ ലാസ്റ്റ് വാണിംഗ് ആണിത്..... 



സാർ....... ഞാൻ...... ഈ പെണ്ണ് എന്തെങ്കിലും പറഞ്ഞെന്ന് വച്ച്.....



തനിക്ക് പോകാം വംശി......



ഓക്കേ സാർ..........





എടോ താൻ എന്റെ പി എ ആയിട്ടല്ലേ ജോയിൻ ചെയ്യുന്നേ......... അപ്പൊ പണി തുടങ്ങിക്കോ.....

എന്ന് പറഞ്ഞുകൊണ്ട് രണ്ട് മൂന്ന് ഫയൽ വൃന്ദയെ ഏല്പിച്ചു.............



ദാ ആ ടേബിൾ ആണ് തന്റെ പ്ലേസ്.......... അപ്പൊ വേഗം ചെന്ന് പണി തുടങ്ങിയാട്ടെ...........


എല്ലാം കേട്ട് വേണോ വേണ്ടയോ എന്ന മട്ടിൽ തലയാട്ടി ഫയൽ എല്ലാം വാങ്ങി സീറ്റിലേക്ക് പോയി.............



പോകുന്ന പോക്കിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്........ മിക്കതും എന്റെ കാർന്നോമാരെ സ്മരിക്കുന്നത് ആയിരിക്കും........ എന്റെ വല്യപ്പച്ചാ നിങ്ങളെ നിങ്ങള് തന്നെ കാത്തോണേ........




***********************************




ദിവസങ്ങളും മാസങ്ങളും ഒഎട്ടെന്ന് തന്നെ കടന്നു പോയി...........
ഓഫീസിലെ മുരടൻ സ്വഭാവം ഇപ്പൊ എപ്പോഴും എടുക്കുന്നില്ല........ വർക്കിൽ മാത്രം അത് കഴിഞ്ഞ പിന്നെ കൂൾ ആയി തന്നെ പെരുമാറുന്നു  ..........
തന്റെ മാറ്റം പലർക്കും അത്ഭുതം ആയിരുന്നു............

അതുകൊണ്ട് തന്നെ വൃന്ദക്ക് തന്നോടുള്ള ചെറിയ പേടിയും പോയി........ എങ്കിലും അധികം അവളുമായി അടുക്കാൻ നിന്നില്ല..... ഒഫീഷ്യൽ ആയി തന്നെ സംസാരം തുടർന്നു.....
മറ്റുള്ളവരോട് ഫ്രീ ആയി സംസാരിക്കുമ്പോ വീർത്തുകെട്ടി ഇരിക്കുന്ന മുഖം കണ്ടില്ലെന്ന് നടിച്ചു.....




************************************



തനിക്ക് പറഞ്ഞ മനസ്സിലാവില്ലേ വൃന്ദ........



ഈ കാര്യത്തിൽ എനിക്ക് ഒന്നും മനസ്സിലാവില്ല സാർ........ സാർ ഇല്ലാതെ എനിക്ക് പറ്റില്ല......
എന്നെ വേണ്ടെന്ന് മാത്രം പറയരുത്......


ഒരിക്കലും നടക്കാത്ത കാര്യം ആണ് നീ ഇപ്പോൾ എന്നോട് ആവശ്യപ്പെടുന്നത്...... എന്റെ ജീവിതത്തിൽ ഒരു പ്രണയമോ വിവാഹമോ ഒരിക്കലും നടക്കില്ല.......... നീ എല്ലാം മറന്നേക്ക്.... വെറുതെ എന്റെ ഇഷ്ടം പിടിച്ച് പറ്റാൻ ആയി എന്റെ പുറകെ നടക്കണ്ട




പറ്റില്ല.......... ഇഷ്ടം ആയാൽ ഇഷ്ടം ആയത് തന്നെ ആണ്.....

എന്ന് പറഞ്ഞുകൊണ്ട് കണ്ണ് നിറച്ച് നിൽക്കുന്നവളെ കണ്ടില്ലെന്ന് നടിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ......... അവളുടെ വാക്കുകൾ കുരമ്പ് കണക്കെ നെഞ്ചിൽ തന്നെ വന്നു പതിച്ചു...........



എന്റെ ചോദ്യത്തിനുള്ള ഉത്തരം തന്നില്ല...... അതാണോ കാരണം...........?? അതുകൊണ്ടാണോ എന്നോട് ഇഷ്ടം ഉണ്ടായിട്ടും എന്നിൽ നിന്ന് മറച്ചു വെക്കുന്നത്...... പറയ്യ്......



ഇല്ല...... നീ വിചാരിക്കുന്ന പോലെ എനിക്ക് നിന്നോട് ഇഷ്ട്ടം ഒന്നുമില്ല.........



കള്ളം....... നാവ് കള്ളം പറഞ്ഞാലും.... നിറയുന്ന ഈ കണ്ണിൽ നിന്ന് സത്യം എനിക്ക് മനസ്സിലാക്കാം.......




ഇല്ല..... ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല....... എനിക്ക് അതിന് പറ്റില്ല......


എന്തുകൊണ്ട്.........??
എനിക്ക് അത് അറിഞ്ഞേ പറ്റു...... ഒരു ട്രാൻസ്‌മെൻ ആയത് കൊണ്ടാണോ.....


നീ...... നിനക്ക് എങ്ങനെ......




അതൊക്കെ എനിക്കറിയാം...... അതാണ്‌ കാരണം  എങ്കിൽ.... അതൊന്നും എന്റെ ഇഷ്ടത്തിന് ഒരു പ്രശ്നം അല്ല....... പ്ലീസ്.....



പിന്നെ..... നിനക്ക് ഇത് വിഷയം അല്ലെങ്കിൽ...... നിനക്ക് വേണ്ടത് എന്റെ പണം ആണോ.........



💥💥💥



പറഞ്ഞ് കഴിഞ്ഞതും ചുറ്റും നക്ഷത്രങ്ങൾ ആണ്...........



ഇനി  ഒരു പ്രാവശ്യം കൂടി അങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല........


പണവും വേണ്ട ഒന്നും വേണ്ട നിങ്ങടെ സ്നേഹം മാത്രം മതി ഈ നെഞ്ചോടു ഒന്ന് ചേർത്ത് പിടിച്ച മതി...... ഞാൻ സുരക്ഷിത ആണെന്ന് ഒരു തോന്നൽ എന്റെ അച്ഛൻ കഴിഞ്ഞാൽ പിന്നേം ദേ...... ഇവിടെ ഈ നെഞ്ചിൽ നിന്നുമാണ് എനിക്ക് കിട്ടുന്നത്......


വൃന്ദ....... ഞാൻ...... നിനക്ക്.... നിനക്ക് ഒരു കുഞ്ഞിനെ താലോലിക്കാൻ തരാൻ പോലും എനിക്കാവില്ല......... ഇപ്പൊ എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ട് അതൊന്നും ഒരു പ്രശ്നം അല്ലെന്ന് പറയുമെങ്കിലും........ പിന്നീട് അതൊരു തെറ്റായ തീരുമാനം ആണെന്ന് തോന്നരുത്...........
നീ മറന്നു കളഞ്ഞേക്ക്........ ഇനിയും എന്റെ പിറകെ ഇഷ്ടം ആണെന്ന് പറഞ്ഞ് വരാതെ...........




അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ വേഗം തന്നെ അവിടെന്ന് നടന്നു..........




************************************



എന്താ...... എന്താ ഉണ്ടായത് ..........





അറിയില്ല സാർ...... കുളിക്കാൻ കയറിയത് ആയിരുന്നു....... ഇറങേണ്ട നേരം കഴിഞ്ഞിട്ടും കാണാത്തോണ്ട് വാതിലിൽ തട്ടി.......
എന്നിട്ടും തുറക്കാത്തോണ്ട് അപ്പുറത്തെ ഫ്ലാറ്റിലെ ആളുകളെ കൂടി വിളിച്ചു 
വാതിൽ തുറന്ന് അകത്ത് കയറിയപ്പോ കണ്ടത് കൈയിൽ നിന്നും ചോര വാർന്ന് ഒഴുകുന്ന അവളെ ആണ്.....ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ അവരും ഉണ്ടായിരുന്നു......ഇപ്പൊ പോയതേ ഉള്ളു 


ഡോക്ടർ എന്ത് പറഞ്ഞു.........



ഇതുവരെ ഒന്നും പറഞ്ഞില്ല സാർ.....
എനിക്ക് പേടിയാവുന്നു.......



ഏയ്യ്...... കൂൾ ശ്രുതി വൃന്ദക്ക് ഒന്നും സംഭവിക്കില്ല..........


ശ്രുതിയെ ആശ്വസിപ്പിക്കുമ്പോഴും അകത്ത് കിടക്കുന്നവൾക്ക് ഒന്നും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുവായിരുന്നു.......


വൃന്ദയുടെ ആരാ...........


ഐ സി യു വിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു........


യെസ്...... ഞാനാ ഡോക്ടർ



നിങ്ങൾ........



ഞാൻ....... ഞാൻ അവളുടെ ഫിയാൻസി ആണ്
ഞങ്ങൾ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് അവൾക്കിപ്പോ......



ഹേയ്...... പേടിക്കാൻ ഒന്നുമില്ല...... ബ്ലഡ്‌ കുറച്ച് പോയതിന്റെ ഒരു പ്രശ്നം...... ഇപ്പോ ആള് ഒക്കെ ആണ്...... രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാം.....


ഒക്കെ താങ്ക്യൂ ഡോക്ടർ........




ഇതെല്ലാം കേട്ട് കിളി പോയി നിക്കുവാണ് ശ്രുതി.......


എടോ താൻ ഫ്ലാറ്റിലേക്ക് പൊക്കൊളു..... പിന്നെ ഇവിടെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും
ആരോടും പറയാൻ നിൽക്കണ്ട മനസ്സിലായല്ലോ.......


ഞാൻ പോയാൽ..... വൃന്ദ.....


വൃന്ദയുടെ കാര്യം ഞാൻ നോക്കിക്കോളാം.......നേരം ഇത്രേം ആയില്ലേ താൻ വില്ലയിലേക്ക് ചെന്നോളു .....


ഓക്കേ സാർ



എന്തൊരു മുരടൻ ആണ്..... ഇങ്ങേര് എന്നാലും 
സാർ എന്തിനാ അവളുടെ ഫിയാൻസി ആണെന്ന് പറഞ്ഞെ........ ഇനി അവര് തമ്മിൽ എന്തെങ്കിലും.......
അല്ല ഞാൻ എന്തിനാ ഇതൊക്കെ ആലോചിച്ചു വെറുതെ തല പുകക്കുന്നെ........




************************************




എന്തിനാ വൃന്ദ നീ ഇങ്ങനെ ചെയ്തത്.........



ബെഡിൽ കിടക്കുന്ന അവളുടെ അടുത്തേക്ക് നടന്ന് വന്നുകൊണ്ട് അവൻ ചോദിച്ചു.....



ഞാൻ മരിച്ചാലും സാറിന് ഒന്നും ഉണ്ടാകാൻ പോകുന്നില്ല...... അതുകൊണ്ട് എന്റെ കാര്യം ആലോചിച്ച് സാർ ടെൻഷൻ അടിക്കണ്ട.....



വൃന്ദ...... പ്ലീസ് നീ എന്നെ ഒന്ന് മനസ്സിലാക്ക്




മ്മ്ഹ്ഹ്........ ആദ്യം എന്നെ ഒന്ന് മനസ്സിലാക്ക് 
നിങ്ങൾ ഇല്ലാതെ എനിക്ക് പറ്റില്ല.........



നടക്കാത്ത കാര്യം പിന്നെയും നീ പറയണ്ട വൃന്ദ....... എന്നെക്കൊണ്ട് അതിന് കഴിയില്ല



എന്തുകൊണ്ട്  ?



നിനക്ക്...... നിനക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെ തരാൻ പോലും എനിക്കാവില്ല......
ആ ഞാൻ എങ്ങനെ നിന്നെ അറിഞ്ഞുകൊണ്ട്  എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കും



പറഞ്ഞ് മുഴുവൻ ആക്കും മുന്നെ അവൾ ബെഡിൽ നിന്ന് എണീറ്റ് അരുകിലേക്ക് വന്നു....... തോളത്തു കൈ വച്ചു



നിന്നെ ഞാൻ എന്നിൽ നിന്നും അകറ്റുന്നത് ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ല...... ഇഷ്ടക്കൂടുതൽ കൊണ്ടാണ്..........


മതി......ഈ ഒരുവാക്ക് മതി.........
എന്ന് പറഞ്ഞുകൊണ്ട് എന്നിലേക്ക് ചേർന്ന് എന്നെ കെട്ടിപിടിച്ചു........



ഈ കാര്യം എന്നോട് നേരത്തെ പറയാമായിരുന്നു........ നിങ്ങൾക്ക് കുഞ്ഞായി ഞാനില്ലേ...... എനിക്ക് കുഞ്ഞായി നിങ്ങളും അത്‌ പോരെ........ ഇനി മൂന്നാമത് ഒരാൾ കൂടെ നമ്മുക്കിടയിൽ വേണം എന്നാണെങ്കിൽ ധാരാളം സാധ്യതകൾ അതിന് ഇല്ലേ.....
ഈ ഒരു കാര്യം കൊണ്ട് ഇനിയും എന്നെ വിട്ട് പോകല്ലേ............ സഹിക്കാൻ ആവില്ല........
അത്രക്ക് ഇഷ്ടം ആയിപോയി..........




ഇല്ല........ പക്ഷേ..... എന്റെ ഇഷ്ടം നീ സ്വീകരിക്കുന്ന നിമിഷം....... നിനക്ക് പല നഷ്ടങ്ങളും സംഭവിക്കാം
നിന്റെ വീട്ടുക്കാര്.... അവര് സമ്മതിക്കോ ഇങ്ങനെ ഒരു........




മതി......... സമ്മതിച്ചില്ലേൽ സമ്മതിക്കണ്ട
നമ്മൾക്ക് ഒളിച്ചോടാന്നെ.......

എന്ന് പറഞ്ഞ് ഒരു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പിന്നെയും എന്നെ വരിഞ്ഞു മുറുക്കി 


അവളെ തിരിച്ചു പുണരാൻ അവന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല........




പിന്നീട് അങ്ങോട്ട് തങ്ങളുടെ പ്രണയകാലം ആയിരുന്നു......❤️





*********************************



വൃന്ദയുടെ വീട്ടിൽ എല്ലാം അറിയുന്നവരെ നന്നായി തന്നേ മുന്നോട്ട് പോയി.......
വീട്ടിൽ എല്ലാവരും അറിയുന്നതിന് മുന്നേ ഒരു ഉറപ്പിനു വേണ്ടി അവളെ രജിസ്റ്റർ മാര്യേജ് ചെയ്തു..............



അതിനുശേഷം ആണ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞത് ........
വീട്ടുകാര് വാക്കാൽ ഉറപ്പിച്ച കല്യാണം നിശ്ചയിക്കുന്നതിന് വേണ്ടി അവളെ ലീവ് എടുപ്പിച്ചു വീട്ടിലേക്ക് തിരിച്ചു വിളിച്ചു........


അവിടെ എത്തിയതിനു ശേഷം ആണ് തന്റെ കല്യാണം ഉറപ്പിച്ച കാര്യം വൃന്ദ പോലും അറിയുന്നത്............
അന്ന് തന്നേ വീട്ടിൽ എല്ലാം പറഞ്ഞ് അവളെ കൂട്ടിക്കൊണ്ട് വരാൻ അവള് പറഞ്ഞതനുസരിച്ചു അങ്ങോട്ട് പോയി........



ഒരുപാട് വാക്ക് തർക്കങ്ങൾ നടന്നെങ്കിലും....... വൃന്ദയുടെ ബന്ധുക്കൾ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ കൂടെ വരും എന്ന് അവൾ ഉറപ്പിച്ചു തന്നെ നിന്നു...... അതൊരു വിശ്വാസം ആയിരുന്നു...... ഏത് അവസ്ഥയിലും അവള് എന്നെ കൈവിടില്ല എന്ന എന്റെ വിശ്വാസം ........


അവളെയും കൂട്ടി ബാംഗ്ലൂർ ഉള്ള എന്റെ vtl ലേക്ക് തന്നെ പോന്നു പപ്പക്കും മമ്മിക്കും നേരത്തെ അറിയാവുന്നോണ്ട് അവര് കട്ട സപ്പോർട്ട് ആരുന്നു............


അവിടെന്ന് പിന്നെ തങ്ങളുടെ ജീവിതം ആരുന്നു......... ഇടക്ക് വീട്ടിലെ ഓരോന്ന് പറഞ്ഞ് കരയുന്നെ അവളെ \" ഞാനില്ലേ കൂടെ \" എന്ന് പറഞ്ഞ് ആശ്വസിക്കുമ്പോഴും ഒരു കൊച്ചു കുഞ്ഞിനെ പോലെ നെഞ്ചിൽ ഒതുങ്ങുന്ന അവൾ എനിക്ക് എന്റെ കുഞ്ഞിനെ പോലെ ആയിരുന്നു.......



മാസങ്ങളും വർഷങ്ങളും കടന്നു പോയി അതിനനുസരിച്ചു അവളുടെ വീട്ടിൽ ഉള്ളവർക്ക് അവളോട്‌ ഉള്ള ദേഷ്യമെല്ലാം ചെറിയ രീതിയിൽ എങ്കിലും കുറഞ്ഞെന്ന് പറയാം ........ എന്നാലും തന്നെ ഒരു മരുമകൻ ആയി അംഗീകരിക്കാൻ അവർ ഇപ്പോഴും മടിക്കുന്നു...........
അതുകൊണ്ട് തന്നെ അവിടെ എന്ത് നടന്നാലും തന്നെ അറിയിക്കുന്നതിൽ ആർക്കും ഒട്ടും താല്പര്യം ഇല്ല 
വൃന്ദയെ എന്നും വിളിക്കും കാര്യങ്ങൾ എല്ലാം തിരക്കും........ അത്ര മാത്രം.....
ഞാനും കൂടുതൽ ആയി ഇടപെടാൻ പോകാറില്ല........ അവള് ഹാപ്പി ആയി ഇരുന്നാൽ മാത്രം എന്റെ കൂടെ വന്നതിനു ഒരു കുടുംബം മുഴുവൻ അവളെ തള്ളി പറഞ്ഞതാ........... ഇന്ന് അതൊക്കെ തിരിച്ചു കിട്ടുമ്പോ ഞാൻ ആയിട്ട് തടസം നിൽക്കുന്നത് നല്ലതല്ല.............





**********************************




ഇച്ചേ ഉറങ്ങിയില്ലേ................


മ്മ്ഹ്ഹ്....... ഉറക്കം വന്നില്ല.......



അതെന്താ...... ഉറക്കം വരാഞ്ഞേ
എന്ന് ചോദിച്ചു കൊണ്ട് മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു.........



നമ്മുക്ക് സ്നേഹിക്കാൻ നമ്മളെ സ്നേഹിക്കാൻ ഒരു കുഞ്ഞ് വേണ്ടേ വൃന്ദേ.....





എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ......



നീ ഞാൻ ചോദിച്ചതിന് ഉത്തരം താ...... വേണ്ടേ ഒരു കുഞ്ഞ്




നമ്മുക്ക് കുഞ്ഞ്...... അതിന് ..........



നമ്മുക്ക് നാളെ ഇവിടെ അടുത്തുള്ള ഓർഫനേജിൽ പോകാം......... അവിടെന്ന് ഒരു കുട്ടിയെ നമ്മുടെ മകൻ അല്ലെങ്കിൽ മകളായി ദത്തെടുക്കാം........




സത്യമാണോ ഇച്ചേ......... ഞാൻ ഈ കാര്യം എങ്ങനെ ഇച്ഛയോട് പറയും എന്ന് ആലോചിച്ചൊണ്ട് ഇരുന്നേ..... പക്ഷെ പറയാൻ ഉള്ള മടി.........



സത്യം....... നമ്മുക്ക് നാളെ തന്നെ പോകാം..........




നമ്മുക്ക് മദറിനെ വിളിച്ചു കാര്യം പറയാം....... മദർ ഇടപെട്ടാൽ ചിലപ്പോ അതിന്റെ നിയമപരമായ നടപടി ഒക്കെ വേഗം നടത്താൻ പറ്റും...........


ഇപ്പൊ തന്നെ വിളിക്കണോ........നാളെ രാവിലെ വിളിച്ചു സംസാരിച്ചാൽ പോരെ...... ഇപ്പൊ നമ്മള് തിരക്കിൽ അല്ലെ.........ഹ്മ്മ്

എന്ന് ചോദിച്ചുകൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു..............





*********************************


ഇതേ സമയം.......................

സെന്റ്. മേരിസ്
എന്നെഴുതിയ ഗേറ്റ് കാവടത്തിനു മുന്നിൽ ഒരു കുഞ്ഞിനെ ഉപേക്ഷിച്ചുകൊണ്ട് ഒരു നിഴൽ രൂപം നടന്ന് മറഞ്ഞു ..............






𝕰𝖓𝖉..... ❣️



ഇനി അവരങ്ങു ജീവിക്കട്ടെ ❤️


✍️വൈഖരി......