Aksharathalukal

റൂഹ് 🥀

റൂഹ് 🥀

Jubi navas ✍️

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________



ഞാൻ പ്ലസ് വൺന് പഠിക്കുന്ന സമയം ആയിരുന്നു  ഇഷ്ടം ആണെന്നും പറഞ്ഞവൻ പിന്നാലെ വരാൻ തുടങ്ങിയെ..ഡിസംബർ മാസം ക്രിസ്തുമസ് പരീക്ഷയുടെ സമയത്ത് ആയിരുന്നു ആദ്യമായി ഈ കാര്യം അറിയുന്നേ തന്നെ .. അറിഞ്ഞ നിമിഷം തൊട്ട് പേടി കൊണ്ട് ഞാനാകെ വിറക്കാൻ തുടങ്ങി... ഹിന്ദി exm ആയത് കൊണ്ട് exm ന് കോട്ടം തട്ടിയില്ല ഫിസിക്സൊ കെമിസ്ട്രിയോ ആയിരുന്നേൽ തീർന്നേനെ...

ഡീ നിന്നെ ഒരു ചെക്കൻ നോക്കുന്നുണ്ട് അവന്ക് നിന്നെ ഭയകര ഇഷ്ടം ആണ്... ഇന്ന് exm കഴിഞ്ഞു പോവുമ്പോ ആ ആൽമരത്തിന്റെ അവിടെ അവനുണ്ടാവും നോക്കണേ എന്നും പറഞ്ഞിട്ട് അലവലാതി ഫ്രണ്ട് വന്നപ്പോ എന്റെ കിളികളെല്ലാം കൂടും കുടുക്കയും എടുത്തു പറന്നു...

Exm ന്റെ സമയം മുഴുവൻ ടെൻഷൻ ആയിരുന്നു... പ്രണയത്തിനോട് താല്പര്യം ഇല്ലാതിരുന്ന എനിക്ക് അത് കേട്ടപ്പോ പേടി ആണ് വന്നത്.... എന്തിനാ ഞാൻ പേടിച്ചതെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആണ്... ഞാൻ നല്ല കുട്ടി ആയോണ്ടാവും ലെ ഈ ...

Exm കഴിഞ്ഞു പുറത്തിറങ്ങിയപ്പോ വീണ്ടും അവൾ പറഞ്ഞു  \" ഡീ നോക്കണേ മറക്കരുത് അവിടെ ഉണ്ടാവും \" അതും പറഞ്ഞു ഒറ്റ പോക്ക്.

ഞങ്ങൾ നാലു പേര് ഒരുമിച്ച് ആയിരുന്നു സ്കൂൾ വിട്ട് കൂടെ ഉണ്ടാവൽ... എന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ടത് കൊണ്ടാവാം അവർ ചോദിച്ചതും... \" എന്ത് പറ്റി ഒരു ടെൻഷൻ പോലെ...\"

\" ഏയ്‌ ഒന്നുല്ല \"

Exm നന്നായി എഴുതിയില്ലേ...
മ്മ്
പിന്നെന്താ 

ഇന്ക് ഒന്നും ഇല്ല ജന്തുക്കളെ മിണ്ടാതെ നടക്കാൻ നോക്ക്...

ഓരോ ചുവടു വക്കുമ്പോഴും എന്റെ ഹൃദയം ഹൈ സ്പീഡിൽ മിടിക്കുന്നുണ്ടായിരുന്നു.. ജീവിതത്തിൽ ഇത് പോലെ ടെൻഷൻ അടിച്ച സമയം ഇല്ലെന്ന് തോന്നുന്നു....ആൽമരത്തിന്റെ അടുത്തേക്ക് എത്തുംതോറും ടെൻഷൻ കൊണ്ട് കണ്ണ് കാണാതെ ആയി...

ഭാഗ്യത്തിന് പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല... അങ്ങോട്ട് നോക്കാതെ ഒരൊറ്റ നടത്തം ആയിരുന്നു അല്ലേലും അവിടേക്ക് നോക്കാറില്ല.... ഇനി തൊട്ട് തീരെ നോക്കൂല..എന്നോടാ കളി.

ഓരോ ദിനം കയ്യും തോറും ഫ്രണ്ട്ന്റെ പറച്ചിൽ കൂടിവന്നപ്പോ വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു....ഇന്നേവരെ നേരിൽ കാണാത്ത ഓനോട്‌ ദേഷ്യവും.

എടീ നീയെന്താ അവനെ മൈൻഡ് ചെയ്യാത്തെ... എത്ര ദൂരത്ത് നിന്ന നിന്നെ കാണാൻ ആ ചെക്കൻ വരുന്നേ ഒന്ന് മൈൻഡ് ചെയ്തുടെ...

മൈൻഡ് ചെയ്യാൻ ഓൻ ന്റെ ആരാ.. ആരുമല്ലല്ലോ പിന്നെന്താ... ഇനി മേലാൽ ഈ കാര്യം പറഞ്ഞു എന്റെ അടുത്ത് വന്നാൽ നമ്മൾ തമ്മിലുള്ള ബന്ധം അതോടെ നിക്കും... പറഞ്ഞില്ല വേണ്ട...

ശരി ഇനി ഞാൻ പറയുന്നില്ല... പക്ഷെ ഇതില്ലേ നിനക്ക് അവൻ തരാൻ പറഞ്ഞതാണെന്നും പറഞ്ഞിട്ട് ഒരു പേപ്പർ ചുരുട്ടി എന്റെ കയ്യിൽ വച്ചപ്പോൾ ഒരു വിറയൽ അനുഭവപ്പെട്ടു....

ആ സമയത്ത് അത് കളയാൻ തോന്നിയില്ല അതിൽ എന്താണെന്നറിയാനുള്ള ആകാംഷ ആയിരുന്നു...അത് കൊണ്ട് ആരും കാണാതെ ഭദ്രമായി ബാഗിൽ വച്ചു...

വീട്ടിൽ എത്തിയപാടെ ആരും കാണാതെ ആ പേപ്പർ എടുത്തു നോക്കിയതും.. എന്നിൽ നിന്ന് പറന്നകന്ന കിളികൾ അയൽ രാജ്യം എത്തിക്കാണും...

ഹായ്... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്... ഞാൻ എത്ര തവണ നിന്റെ ഒരു നോട്ടത്തിന് വേണ്ടി കാത്തിരുന്നെന്ന് അറിയുമോ... സ്കൂൾ വിട്ട് പോവുമ്പോ തലതാഴ്ത്തി നടക്കാതെ ഒരു വട്ടം എങ്കിലും നോക്കിക്കൂടെ.... നിന്റെ ആ കണ്മഷികണ്ണിലാണ് പെണ്ണെ എന്റെ പ്രണയം തുടങ്ങിയെ... ഒരുപാട് ഇഷ്ടമാ നിന്റെ ആ കണ്ണുകൾ...വെറുതെ ഒരു ടൈം പാസിന് വേണ്ടി അല്ല... ആലോചിച്ചു പറഞ്ഞാൽ മതി... അതിന് തായേ എന്റെ പേരിനൊപ്പം അവന്റെ പേരും അവന്റെ ഫോൺ നമ്പറും ഉണ്ടായിരുന്നു....

ഇതൊക്കെ എന്തിനെന്ന ഭാവത്തിൽ ഞാനും... സാധാരണ പഴയ കാല ഫിലിമിൽ ആയിരുന്നു കത്ത് കൈമാറ്റം... ആ കൊല്ലം എനിക്കായിരിക്കും അങ്ങനെ ആദ്യമായി ലെറ്റർ കിട്ടിയിട്ടുണ്ടാവുക....

ഓന്റെ പ്രണയം എന്റെ കണ്ണിലെ കണ്മഷിയിൽ നിന്നാരംഭിച്ചത് കൊണ്ട് ഐ ലൈനർ എഴുതുന്നത് അന്നത്തോടെ നിർത്തി...


പതിവുപോലെ ദിവസങ്ങൾ കടന്നു പോയി... അങ്ങനെ ഒരാളെ നേരിൽ കണ്ടതെ ഇല്ല..കാണാൻ ശ്രമിച്ചതും ഇല്ല.പക്ഷെ പെട്ടെന്ന് ഒരു ദിവസം ഇടിവെട്ട് പോലെ അവന്റെ നമ്പറിൽ നിന്നും msg വന്നു... Wp അല്ലാട്ടോ സാധ msg ... പ്ലസ് ടു ലാസ്റ്റ് ആണ് wp തുടങ്ങിയെ അത് വരെ അതിനെക്കുറിച്ചൊന്നും യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല....msg ടോൺ കണ്ടപ്പോ തന്നെ ആരാണെന്ന് ഊഹിച്ചു....msg അല്ലെ കരുതി സമാധാനിച്ചു നില്കുമ്പോ ആണ് അതിന്റെ പിറ്റേന്ന് ഫോൺ നോക്കിയപ്പോ കാൾ കണ്ടത്.. അതും 12ന്.. രണ്ടു മൂന്നു മിസ്സ്ഡ് കാളും കുറെ മെസേജും... എന്താടോ കാൾ എടുക്കാത്തെ... Sry ട്ടോ പഠിക്കാവും ലെ എന്നൊക്കെ ചോദിച്ച് അതും അന്നൊക്കെ 9ന് ഉറങ്ങുന്ന എന്നോട്..

അതിനെ ആ മൈൻഡിൽ കാറ്റത് പറത്തി വിട്ടു... അല്ലാതെ ഞമ്മക്കെന്തിനാ ഓരോ ഏടാകൂടം... പിന്നീട് ഫ്രണ്ട് വഴി അറിഞ്ഞു ഓൻ ഗൾഫിൽ പോവാണെന്നു... സത്യത്തിൽ ഏറെ സന്തോഷിച്ചത് ഞാനാവും ശല്യം ഒഴിവായല്ലോ കരുതീട്ട്.... അതിന് ശേഷം ആളെ യാതൊരു അഡ്രസും ഉണ്ടായില്ല...
ഇടയ്ക്കിടെ ഓൾ പറയും ഓന്ക് നല്ല വിഷമം ഉണ്ട് മൈൻഡ് ചെയ്യാത്തോണ്ട് നിന്നെ ചോദിച്ചിരുന്നു എന്നൊക്കെ...അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടും...

സത്യത്തിൽ എനിക്ക് ശല്യം ഒന്നും ആയിരുന്നില്ലട്ടോ കാരണം പിന്നാലെ നടന്നിട്ട് ഒന്നും ഇല്ലാലോ.... എപ്പോഴും കരുതും അന്ന് അതിൽ പെട്ട് പോയിരുന്നേൽ ഇന്ന് ഞാൻ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ഒന്നും എനിക്ക് ലഭിക്കില്ലായിരുന്നു... 💞 എന്റെ സൗഭാഗ്യം എന്റെ ഹസ് ആണ്... ഈ ജീവിതത്തിൽ എനിക്കേറെ വിലമതിക്കപ്പെട്ട നിധി...😘💙

ലൈഫിൽ നടന്ന ചെറുതും വലുതും ആയ എല്ലാ കാര്യങ്ങളും ഞങ്ങൾ share ആക്കും... കൂട്ടത്തിൽ ഇത് പറഞ്ഞപ്പോ പറയാ.. പാവം ആ ചെക്കനെ തേച്ചില്ലെന്ന്... അതും ഈ നിഷ്കു ആയ എന്നോട്... സത്യത്തിൽ നിങ്ങൾ പറ ഞാൻ തേച്ചോ ഇല്ലല്ലോ....

അതൊരിക്കലും പ്രണയം ആയിരുന്നില്ല... ഒരാൾക്ക് ഒരാളെ കാണുമ്പോ തോന്നുന്ന അട്ട്രാക്ഷൻ... പ്രണയം ആയിരുന്നേൽ പിന്നാലെ നടന്നു എങ്ങനേലും വളച്ചൊടിക്കില്ലേ..... മൈൻഡ് ചെയ്യതോണ്ടല്ലേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു 😝😝😝😝

പ്രണയത്തിനോട് എതിരാവാൻ കാരണവും പറയാം ട്ടോ.... എന്റെ ഫാമിലി എന്നെ ഒരുപാട് സ്നേഹിച്ചു സപ്പോർട്ട് ചെയ്തു നല്ല കേറിങ് ആയിരുന്നു... അവർ തരുന്ന സന്തോഷം ഒന്നും മറ്റാർക്കും തരാൻ സാധിക്കില്ല... എന്ന് കരുതി പ്രണയിക്കുന്നവരെ കുറ്റം പറയല്ല അതൊക്കെ ഓരോരുത്തരുടെയും താല്പര്യം... ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം തന്റെ മാതാപിതാക്കളോളം സ്നേഹം മറ്റാർക്കും തരാൻ സാധിക്കില്ലെന്ന തിരിച്ചറിവ് ഉണ്ടാവുക അവളുടെ വിവാഹ ശേഷം ആയിരിക്കും..ആ സ്റ്റേജിൽ എത്തുമ്പോൾ ഓരോരുത്തർക്കും മനസ്സിലാവും...



______


വായിക്കുന്നവർ cmnt ഇടണേ pls

Follow insta Juby navas