Aksharathalukal

റൗഡി ബേബി



നിരഞ്ജന്റെ പ്രവർത്തിയിൽ കല്യാണി ഒന്ന് പകച്ചു അവനെ നോക്കിയതും അവൻ പെട്ടന്ന് അവളുടെ ഇടിപ്പിൽ കൈ വെച്ച് അവളെ നെഞ്ചോടു ചേർത്ത്.. മറ്റേ കൈയിൽ ഫോൺ ഉയർത്തി സ്മൈല് എന്ന് പറഞ്ഞതും അവൾ യന്ത്രിക്കാനായി ഫോണിൽ നോക്കി ചിരിച്ചു... പെട്ടന്ന് എന്തോ ഓർത്തത് പോലെ അവനെ തള്ളി മാറ്റി...
ഇതൊക്കെ കണ്ട് വാ പൊളിച്ചു നിലയ്ക്കുകയാണ് അജയ്...

കല്യാണി ഇതൊക്കെ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി...\"ഒരുത്തന്റെ വാക്ക് കേട്ട് ഒരുത്തിയുടെ പിറകിൽ പോയതാ... അത് അവസാനം എന്റെ തലയിൽ ആവുമെന്ന അവസ്ഥയിലായി... ഇത് അവൾക്ക് അയച്ചു കൊടുക്കാനാണ്...

ഇത് കല്യാണിയെ നോക്കിയാണ് പറഞ്ഞു തുടങ്ങിയത് എങ്കിലും പറഞ്ഞു അവസാനിച്ചത് അജയ്യുടെ മുഖത്ത് നോക്കിയാണ്...

അത് കേട്ടതും അജയ് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു അവിടെന്ന് മുങ്ങി... തടി കേടാവാതിരിക്കാൻ അതാണ് നല്ലതെന്ന് അവന് തോന്നി...

************-------***************************
കാറിൽ തന്റെ ഭാഗത്തു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഡ്രൈവ് ചെയുന്ന നിരഞ്ജനെ കല്യാണി പാളി നോക്കി...
ഗോൾഡൻ കളർ ഷേർഡും അതെ കരവരുന്ന മുണ്ടുമായിരുന്നു അവന്റെ വേഷം...അവന്റെ വിയർപ്പിനൊപ്പം ചേർന്ന അവന്റെ പെർഫ്യുമിന്റെ സ്മെല് അവളെ വല്ലാതെ ആകർഷിക്കുന്നത് പോലെ അവൾക്ക് തോന്നി...നന്നായി വെളുത്തിട്ടാണ് നിരഞ്ജൻ 
തൊട്ടാൽ മുഖത്തും കൈയ്യിലും ചോര പൊടിയുന്ന ചുവപ്പാണ്...ചെമ്പൻ കളറുള്ള മുടിയും താടിയും വൃത്തിയായി ഒതുക്കി വെച്ചിട്ടുണ്ട്.... ചുരുക്കി പറഞ്ഞാൽ ഒരു അഡാ ർ മൊഞ്ചൻ..

അവളുടെ നോട്ടം കണ്ടതും നിരഞ്ജൻ ഒറ്റ പിരികം പൊക്കി അവളെ നോക്കി...അവൾ പെട്ടന്ന് മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു..പരസ്പരം ഒന്നും മിണ്ടാത്തെ ആ യാത്ര തുടർന്നു.... രണ്ടുപേരുടെയും പുതിയ ജീവിതത്തിലേക്കുള്ള യാത്ര....


അൽപ സമയത്തിന് ശേഷം കാർ 
നിരഞ്ജന്റെ വീടിന്റെ ഗെയ്റ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു... വീടിൽ എത്തിയതും അവളെ ഒന്ന് നോക്കിയിട്ട് അവൻ കാറിൽ നിന്ന് ഇറങ്ങി.... സാരി ഒതുക്കി പിടിച്ചു അവളും.....

അവരെ കണ്ടതും വിശ്വനാഥൻ വിളിച്ചു പറഞ്ഞു...

\"ദേ മക്കളെത്തി.... ശേഷം അവരെ നിറഞ്ഞ പുഞ്ചിയോടെ സ്വികരിച്ചു....
രണ്ടുപേരും വീടിന്റെ വാതിക്കൽ എത്തിയതും ശ്രീ ദേവി ആരതി ഒഴിഞ്ഞു നില വിളക് അവൾക്ക് നൽകി മരുമക്കളായി അവളെ സ്വികരിച്ചു....
കല്യാണി അത് വാങ്ങി വലതു കാല് വെച്ച് അകത്തേക്ക് കയറി.... നിലവിളക് വെച്ച ശേഷം എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിയാതെ അവൾ വെറുതെ കണ്ണുകൾ അടച്ചു..ഭർത്താവുമായി നല്ല ജീവിതാണ് എല്ലാരും ഈ നിമിഷം ആഗ്രഹിക്കുന്നത്... അത് ഇവിടുന്ന് ഒരിക്കലും കിട്ടില്ല എന്ന് അവൾക്ക് നല്ല ബോധമുണ്ടായിരുന്നു... മുന്നോടുള്ള അവളുടെ ജീവിതത്തെ കുറച്ചു അവൾക്ക് ഒരു ഊഹവും ഇല്ലാതിരുന്നു....



നിരഞ്ജന്റെ വീടിൽ അടുത്ത ബന്ധത്തിലുള്ള കുറച്ചു പേരുണ്ടായിരുന്നു.. അവർ ഒന്നും ഈ ബന്ധം ഒട്ടും ദഹിച്ചിരുന്നില്ല... അത് കൊണ്ട് ചില മുറുമുറുപ്ക്കൾ ഉണ്ടായിരുന്നെങ്കിലും അവൾ ഒന്നും മൈൻഡ് ചെയ്തിരുന്നില്ല..... അവളുടെ മനസ്സ് ആകെ ശുന്യമായിരുന്നു... വല്ലാത്ത ഒറ്റപ്പെട്ടാൽ അവൾക്ക് ഫീൽ ചെയ്തു....അവളുടെ കണ്ണുകൾ വൈഷ്ണവിയെ തിരഞ്ഞെങ്കിലും കണ്ടില്ല... തന്നോടുള്ള ദേഷ്യം കൊണ്ടാണ് മുന്നിൽ വരാത്തത് എന്ന് അവൾ ഊഹിച്ചു...
മധുരം കൊടുക്കൽ ചടങ്ങ് കഴിഞ്ഞു ശ്രീ ദേവി അവളെ റൂമിൽ കൊണ്ടാക്കി...

\"മോള് സാരിയൊക്കെ മാറ്റി ഫ്രഷായി വാ അതും പറഞ്ഞു ശ്രീ ദേവി താഴേക്ക് പോയി...

അവൾ പെട്ടന്ന് തന്നെ ഡോർ അടച്ചു ബെഡിലിരുന്നു...
പിന്നെ എഴുനേറ്റ് കണ്ണാടിയുടെ മുന്നിൽ പോയി തലയിൽ വെച്ചിരുന്ന പൂവ് എല്ലാം അഴിച്ചു മാറ്റി...ഫ്രഷാവൻ വേണ്ടി കാബോഡിൽ നിന്നും ഒരു സിംപിൾ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ പോകാൻ തിരിഞ്ഞതും ഡോറിൽ തട്ടുന്ന സൗണ്ട് കേട്ട് അതൊക്കെ അവിടെ വെച്ച് പെട്ടന്ന് ഡോർ തുറന്നു..

വാതിൽ തുറന്നതും കണ്ടത് മുന്നിൽ നിൽക്കുന്ന നിളയെയാണ്.. 

നിള അവളെ ഉഴിഞ്ഞു നോക്കി...പിന്നെ ഒന്ന് പുച്ഛമായി ചിരിച്ചു...

\"ജീവിത കാലം മുഴുവൻ ഇവിടെ സുഗിച്ചു കഴിയാം എന്ന മോഹം വല്ലതും ഉണ്ടെങ്കിൽ മോള് അത് ഇപ്പൊ തന്നെ മറന്നേക്ക്...\"പരിഹാസം കലർന്ന സ്വരത്തിൽ നിള അത് പറഞ്ഞതും അവളുടെ മോന്തയ്ക്ക് ഇട്ട് രണ്ടണ്ണം കൊടുക്കാൻ കല്യാണിക്ക് തോന്നി...പെട്ടന്ന് അവളുടെ കണ്ണുകൾ ബാൽക്കണിയിൽ ഫോണിൽ കുത്തി കൊണ്ടിരിക്കുന്ന നിരഞ്ജനിൽ തറച്ചു.. അവൾ നിളയെ തള്ളി മാറ്റി നിരഞ്ജന്റെ അരികിലേക്ക് ഓടി ...ഐ ലവ് യു ഡിയർ.... എന്നും പറഞ്ഞു നിരഞ്ജനെ ഇറുക്കി പുണർന്നു 

പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ നിരഞ്ജൻ കണ്ണുകൾ മിഴിച്ചു അവളെ നോക്കി... പിന്നെ അടർത്തി മാറ്റാൻ നോക്കി..
\"അനങ്ങാതെ നിന്നോ.. ഇല്ലങ്കിൽ തള്ളി താഴേക്ക് ഇടും... അവൾ പതിയെ പറഞ്ഞു...

ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ നിരഞ്ജന്റെ കിളികൾ മൊത്തം പോയി..അപ്പോഴാണ് അവരെ നോക്കി നിൽക്കുന്ന നിളയെ കണ്ടത്... അപ്പൊ കാര്യങ്ങൾ ചെറുതായി അവന് കത്തി...
അല്പ സമയം അങ്ങനെ നിന്ന ശേഷം അവനെ നോക്കി മുഖം കൊട്ടി, തിരിഞ്ഞു നടന്നു..

ഒരു ലോഡ് നാണം മുഖത്ത് ഫിറ്റ്‌ ചെയ്തു അവൾ നിളയുടെ അരികത്തേക്ക് നടന്നു...


ഇതൊക്കെ കണ്ട് നിളയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...

\"ടീ നാത്തൂനേ നീ ഇത് വരെ പോയില്ലേ.. നമ്മുടെ റൊമാൻസ് കണ്ടിരിക്കാനോ.....\"

\"ചീ.. നിർത്തടി നിന്റെ നാടകം... ഇതൊക്കെ കണ്ട് ഞാൻ വിശ്വസിക്കുമെന്ന് കരുതിയോ... നിന്നെ പോലത്തെ ഒരു കോളനിയെ ഏട്ടൻ എന്തായാലും അംഗീകരിക്കാൻ പോകുന്നില്ല... പിന്നെ എനിക്ക് വേണ്ടിയാണ് ഏട്ടൻ ഇമ്മാതിരി സാഹസം ചെയ്തത്...\"ഉയർന്നു വന്ന ദേഷ്യത്തോടെ നിള പറഞ്ഞു...

\"നീ ഇതും വിശ്വസിച്ചു നിന്നോ... അടുത്ത വർഷംനീ മാമ്മി ആക്കുമ്പോൾ ഇത് തന്നെ പറയണം... കാലുക്കൽ കൊണ്ട് തറയിൽ ആഫ്രിക്കൻ മേപ് വരച്ചു തല താഴ്ത്തി സാരി തല പിടിച്ചു കല്യാണി പറഞ്ഞു.....

\"ടീ അധികം നങ്കളിക്കാതെ നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്.\"

\"അതിനുള്ള വെള്ളം നീ മാറ്റിവെച്ചക്ക്... നീ നോക്കിക്കോ.. നിന്റെ ഏട്ടനെയും വളച്ചു അങ്ങേരെ കൊണ്ട് തന്നെ നിന്നെ ഇവിടുന്ന് ചവിട്ടി പുറത്താകും...മുഖത്ത് ഫീറ്റ് ചെയ്ത നാണം കളഞ്ഞു ഗൗരവത്തിൽ കല്യാണി പറഞ്ഞതും....

\"ടീ എന്നും വിളിച്ചു നിള കല്യാണിയെ തല്ലാൻ കൈ ആഞ്ഞതും 

\"എന്താ ഇവിടെ..\"അങ്ങോട്ടേക്ക് വന്ന അമ്മായി കാഴ്ച കണ്ട് ഞെട്ടി ദേഷ്യത്തിൽ ചോദിച്ചു...



അമ്മായിയെ കണ്ടതും നിള ഒന്ന് വിളറി കല്യാണി പെട്ടന്ന് അടവ് മാറ്റ്...

കണ്ണ് തുടയ്ക്കുന്നത് പോലെ ആക്ട് ചെയ്തു..

അത് കണ്ടതും അമ്മായി നിളയെ തുറിച്ചു നോക്കി കല്യാണിയുടെ അരികിൽ ചെന്ന് ചോദിച്ചു...

\"എന്താ മോളെ.. എന്ത്‌ പറ്റി.. മോള് എന്തിനാ കരയുന്നത്..\"

\"അത്.. അത് പിന്നെ... ഇവിടെ വന്നത് മുതൽ ഭയങ്കര തല വേദന.. സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഒരു ചായ കുടിക്കാൻ വേണ്ടി താഴെ ഇറങ്ങാൻ പോകുമ്പോഴാണ് നിളയെ കണ്ടത്.... ഇവിടെ പരിചയമില്ലാത്തത് അല്ലേ.. ഒരു ചായ ഇട്ടു തരുമോ എന്ന് ചോദിച്ചതിനാണ് അവൾ നിന്നെ പോലത്തെ കോളനി ഒന്നും എന്നോട് കൽപ്പിക്കാൻ വരണ്ട എന്നും പറഞ്ഞു എന്നെ തല്ലാൻ... കല്യാണി അതും പറഞ്ഞു സാരി തല കൊണ്ട് വാ പൊത്തി വിതുമ്പുന്നത് പോലെ ആക്ട് ചെയ്തു.....

അത് കേട്ടതുംശ്രീ ദേവി നിളയെ തുറിച്ചു നോക്കി...
ആ നോട്ടത്തിൽ നിള ഇല്ലാതാകുന്നത് പോലെ അവൾക്ക് തോന്നി...

\"നിള... ഇവള് നിന്റെ ഏട്ടന്റെ ഭാര്യയാണ്... അമ്മയുടെ സ്ഥാനമാണ് ഇവൾക്ക്ക്... അത് കൊണ്ട് ഇമ്മാതിരി എനി നീ കാണിച്ചു എന്ന് ഞാൻ അറിഞ്ഞാൽ നിന്നെ തല്ലുന്നത് ഞാനായിരിക്കും.... നീ പോയി ഇവൾക്ക് ചായ എടുത്ത് വാ അമ്മായി ദേഷ്യ ഭാവത്തിൽ അത് പറഞ്ഞതും നിള കല്യാണിയെ തുറച്ചു നോക്കി താഴേക്ക് പോയി..
ഇതൊക്കെ കണ്ട് കല്യാണിക്ക് ചിരി വെന്നെങ്കിലും അവൾ അടക്കി പിടിച്ചു നിന്നു..

അമ്മായി കല്യാണിയുടെ നേരെ തിരിഞ്ഞതും അവൾ വീണ്ടും നിഷ്കു ഭാവത്തിൽ നിന്നു...

!മോള് പോയി റസ്റ്റ്‌ എടുത്തോ അമ്മായി തലയിൽ തലോടി പറഞ്ഞതും

\"മം എന്ന് അവൾ മൂളി...

അമ്മായി പോയതും അവൾ അവിടെ നിന്ന് തുള്ളി ചാടി തിരിഞ്ഞതും കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന നിരഞ്ജനെ ആണ്... നിളയോട് പറഞ്ഞത് അവൻ കേട്ടോ എന്ന് വിചാരിച്ചു അവളുടെ ഉള്ളിൽ ചെറിയ പേടിയുണ്ടായി... അവന് പതിയെ അവളുടെ അരികിൽ വരുന്നത് അനുസരിച്ചു അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.. അവൾ സാരി തല മുറുകെ പിടിച്ചു....
അവൻ അവളുടെ അരികിൽ എത്തിയതും അവളുടെ കവിളിൽ പിച്ചി...കാത്തിരുന്നു മുഷിഞ്ഞോ മുത്തേ..ചേട്ടൻ ഇപ്പൊ ഫ്രഷായി വരാമേ എന്നും പറഞ്ഞു സൈറ്റ് അടിച്ചു റൂമിലേക്ക് പോയി...

ഇപ്പൊ ഇവിടെ എന്താ സംഭവിച്ചത്... എനിക്ക് വട്ടായതാണോ... അല്ലങ്കിൽ ഇവൻ വട്ടായതാണോ എന്ന് അവൾ ചിന്തിച്ചു തിരുമ്പോയേക്കും പിറകിൽ നിന്ന് വിളി കേട്ട്..

\"കല്യാണി...\"സഞ്ജയ്‌ ആയിരുന്നു...

അവൾ തിരിഞ്ഞു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


ട്രെയിനിങ് കഴിഞ്ഞു വരുമ്പോൾ നിനക്ക് വേണ്ടി വാങ്ങിയതാണ്... നമ്മുടെ കല്യാണത്തിന് നൽക്കാൻ... എനി അതിന്റെ ആവിശ്യമില്ലല്ലോ... ഇത് നിന്റെ കല്യാണത്തിന് എന്റെ സമ്മാനമായി ഇരിക്കട്ടെ.... അവന് അതും പറഞ്ഞു ഗിഫ്റ്റ് ബോക്സ് അവൾക്ക് നീട്ടി...

.അവൾ അത് വാങ്ങി....

പിന്നെ ഒന്നും മിണ്ടാതെ അവൻ അവിടെ നിന്ന് പോയി...

അവൾ അതുമായി റൂമിൽ ചെന്ന് അത് തുറന്നു നോക്കി..

നീല കാഞ്ചിപുരത്തിന്റെ പട്ട് സാരിയും രണ്ട് സ്വർണ വളക്കളും... അവൾ അതിലേക് നോക്കി ഇരുമ്പോയാണ് നിരഞ്ജൻ ഫ്രഷായി വന്നത്....

\"കാമുകന്റെ ഗിഫ്റ്റും നോക്കി ഇരിക്കാനോ എന്റെ ബീവി...\"നിരഞ്ജൻ അത് പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി...\"

\"ഇത് സഞ്ജയ്‌ തന്നതാണെന്ന് ആരാ പറഞ്ഞത്..


\"ഞാൻ കണ്ടു അവൻ ഗിഫ്റ്റുമായി വരുന്നത്..\"
കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീക്കുന്ന ഇടയിൽ നിരഞ്ജൻ പറഞ്ഞു..

ഓഹ് വെറുതെ അല്ല ഒലിപ്പീർ അഭിനയം.. അവൾ ചെറുതായി ഒന്ന് പിറുപിറുത് അതൊക്കെ മടക്കി കാബോഡിൽ വെച്ച്ബാത്‌റൂമിലേക്ക് ചെന്നു....സാരി അഴിച്ച ശേഷമാണ് അവൾക്ക് ബോധം വന്നത്.. മാറ്റാനുള്ള ഡ്രസ്സ്‌ എടുത്തില്ലെന്ന്.. എന്ത്‌ ചെയ്യുമെന്ന് അറിയാതെ അവൾ നഖം കടിച്ചു നിന്നു... പിന്നയും സാരി ചുറ്റുക നടക്കുന്നതല്ല.. അവൾ ഓരോന്ന് ആലോചിച്ചു കുറച്ചു സമയം അവിടെ തന്നെ നിന്നു...പിന്നെ ഡോറിൽ തല വെച്ചു നോക്കി.... ശബ്ദം ഒന്നും കേൾക്കുന്നില്ല.... അവൾ ബ്ലാസിന്റെ മുകളിൽ അവൻ അഴിച്ചിട്ട ഷേർട് ഇട്ട്.. വാതിയെ വാതിൽ തുറന്നു തല മാത്രം പുറത്തേക്ക് ഇട്ട്..ചുറ്റും നോക്കി...

ഭാഗ്യം പോയെന്ന് തോന്നുന്നു.. അവൾ വേഗം ഓടി ഡോർ അടച്ചു കുറ്റി ഇട്ട്.. ദീർഘ ശ്വാസം വലിച്ചു തിരിഞ്ഞതും മുന്നിൽ രണ്ട് കൈയും കെട്ടി നില്കുന്നു നിരഞ്ജൻ...



---


റൗഡി ബേബി

റൗഡി ബേബി

4.8
3544

ഇത് എങ്ങനെ അവൾ അതും ചിന്തിച്ചു ചുറ്റും നോക്കിയപ്പോഴാണ് ബാൽക്കണി ഡോർ തുറന്നു വച്ചത് കണ്ടത്...അവൾ അവൾക്ക് പറ്റിയ അമളി ആലോചിച്ചു നിൽകുമ്പോഴാണ് നിരഞ്ജന്റെ ഉഴിഞ്ഞു നോട്ടം ശ്രദ്ധിച്ചത്... അപ്പോഴാണ് അവൾക്ക് ഓടിയത് അവന്റെ ഷേർട് ആണല്ലോ ഇട്ടതെന്ന്.. അവൾ പതിയെ അവനെ ഇടം കണ്ണിട്ട് നോക്കി.... അവൻ അവളെ തുറിച്ചു നോക്കി കൈകൾ നീട്ടിയതും...അവൾ കണ്ണുകൾ അടച്ചു \"നിരഞ്ജൻ നോ... എന്നും പറഞ്ഞു കാറി..\"എന്ത്‌ നോ എന്ന് ഒന്ന് മാറിതന്നാൽ അടിയൻ പോകയിരുന്നു...\"നിരഞ്ജൻ പറയുന്നത് കേട്ട് അവൾ പതിയെ കണ്ണുകൾ തുറന്നു... അപ്പോഴാണ് അവൾക്ക് മനസ്സിലായത് ഡോറിന് തടസമായി കുന്തം പോലെയാണ് അവളുടെ നിൽപ് എന