Aksharathalukal

റൗഡി ബേബി



കല്യാണ തലേന്ന് രാവിലെ വിശ്വനാഥനും ശ്രീ ദേവിയും കല്യാണിയുടെ വീട്ടിലേക്ക് വന്നിരുന്നു.. അവൾക്ക് കല്യാണത്തിൻ ധരിക്കാനുള്ള ഡ്രെസ്സും അത്യാവശ്യം സ്വർണ്ണവുമായി.... വിശ്വാനാഥന്റെയും ശരിദേവിയുടെയും കല്യാണിയോടുള്ള സ്നേഹം കണ്ട് കല്യാണിയുടെ അമ്മ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു....
അമ്മയുടെ സന്തോഷം കാണുമ്പോൾ കല്യാണിയുടെ മനസ്സിൽ ഒരു വിങ്ങലായിരുന്നു..........


കോളനിയിൽ കല്യാണം തലേന്ന് രാത്രി ഭയങ്കര ആഘോഷങ്ങളായിരുന്നു.... കല്യാണിയുടെ വീടിൽ സൗകര്യം കുറവായത് കൊണ്ട് രണ്ട് വീടിന്റെ മുറ്റം ഓന്നായി പന്തൽവിരിച്ചു അതിന്റെ നടുവിൽ കല്യാണിയെ ഇരുത്തി മ്യൂസിക് ഓൺ ചെയ്തു എല്ലാരും ഡാൻസിൽ മുഴുകി.. അതൊക്ക കേട്ട് കല്യാണിക്ക് അവിടെന്ന് ഓടി പോകാൻ തോന്നിയെങ്കിലും അവൾ മനസ്സിനെ കടിഞ്ഞൂൽ ഇട്ട് നിർത്തി...
ഡാൻസിന്റെ ഇടയിൽ ആരൊക്കയോ വന്നു അവൾക്ക് രണ്ട് കൈ നിറയെ മൈലാഞ്ചി ഇട്ടു കൊടുത്തു.. അവൾ എല്ലാത്തിനും യന്ത്രിക്കാമായി നിന്ന് കൊടുത്ത്.... അവിടെ വന്ന എല്ലാർക്കും പറയാനുള്ളത് കല്യാണിക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ചായിരുന്നു... അതൊക്കെ കേൾക്കുമ്പോൾ അവൾ ഉള്ളിൽ പരിഹസിച്ചു ചിരിച്ചു....


ജിത്തുവും കാവ്യ യും കൈലാസ് എല്ലാം ഡാൻസ് കളിച്ചു തകർക്കുകയായിരുന്നു.. കല്യാണി അതൊക്കെ ആസ്വദിച്ചു നിൽകുമ്പോൾ പെട്ടെന്നാണ് ജിത്തു അവളെ വലിച്ചു ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ കൊണ്ടുപോയത്.. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവളെ അതിന് ആരും സമ്മതിച്ചില്ല.. അവസാനം അവളും അവരുടെ കൂടെ ചേർന്നു....

കല്യാണിയുടെ ചിരിയും കളിയും നോക്കിയിരിക്കുകയായിരുന്നു അവളുടെ അമ്മ.... എപ്പോഴും ഇങ്ങനെ സന്ദോഷിച്ചു കാണാനേ എന്ന് അവർ മണമൊരുക്കി കണ്ണുക്കൾ അടച്ചു പ്രാർത്ഥിച്ചു....


പാടും ഡാൻസും എല്ലാ കഴിഞ്ഞു ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞു....


***----***********************-----*************

മാളിയേക്കാൾ തറവാട്ടിൽ കല്യാണിക്ക് വേണ്ടി വാങ്ങിയ ഡ്രെസ്സൊക്കെ കാബോഡിൽ അടക്കി വെക്കുകയാണ് ശ്രീ ദേവിയും വൈഷ്ണവിയും നിളയും... വൈശാവിക്ക് ഒട്ടും താല്പര്യമില്ലെങ്കിലും അമ്മയെ പേടിച്ചു അവൾ എല്ലാത്തിനും ഒപ്പം കൂടി... നിള മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയും....

ബാൽക്കണിയിൽ താൻ ചെയുന്നത് തെറ്റോ ശരിയോ എന്നറിയാതെ എന്തൊക്കയോ ചിന്തിച്ചു നില്കുകയായിരുന്നു നിരഞ്ജൻ...
അപ്പോഴാണ് പിറകിൽ നിന്ന് ആരുടെയോ കാല് പെരുമാറ്റം കേട്ടത്... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സഞ്ജയെ... സഞ്ജയ്‌ അവന്റെ അരികിൽ വന്നു... കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു...

\"കല്യാണിക്ക് നീ തന്നെയാണ് ചേരുന്നത്... അല്ലങ്കിലും പരസ്പരം ഇഷ്‌ടപ്പെടുന്നവർ തന്നയാണ് ഒന്നിക്കേണ്ടത്... ഓൾ ദി ബെസ്റ്റ്...

അതും പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാതെ സഞ്ജയ്‌ അവിടെ നിന്നും നടന്നകന്നു....


\"ഉള്ളിൽ കടലോളം സങ്കടം വെച്ച് ആരെ കാണിക്കാനാണ് ഏട്ടാ ഈ അഭിനയം...\"

ശബ്ദം കെട്ട ഭാഗത്തേക്ക്‌ സഞ്ജയ്‌ തിരിഞ്ഞു... മുന്നിൽ കൈയും കെട്ടി നില്കുന്നു വൈഷ്ണവി...

\"എന്റെ വൈശു എല്ലാം കഴിഞ്ഞില്ലേ അത് വിട്ടേക്ക്..\"

\"എന്റെ ഏട്ടാ... ഏട്ടന്റെ സങ്കടം എനിക്ക് കണ്ടു നിൽക്കാൻ പറ്റുന്നില്ല... എനിക്ക് അവളോട് വല്ലാതെ ദേഷ്യം വരുവാ... ഏട്ടാ, ഏട്ടൻ നിളയുമായുള്ള കല്യാണത്തിന് സമ്മതിക്കണം.. ഏട്ടനെ തള്ളി കളഞ്ഞ അവളുടെ മുന്നിൽ ജീവിച്ചു കാണിക്കണം.. ഉയർന്നു വന്ന വാശിയോടെ വൈഷ്ണവി പറഞ്ഞു..

അത് കേട്ട് സഞ്ജയ്‌ ഒന്ന് പുഞ്ചിരിച്ചു..

\"എന്റെ വൈശു.. ആരോടുമുള്ള ദേഷ്യത്തിന്റെ പുറത്ത് തോന്നേണ്ടതല്ല ഈ ഇഷ്ടം സ്നേഹമൊക്കെ.. അത് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ്...എനിക്ക് കല്യാണിയോട് തോന്നിയത് ആത്മാർതമായ സ്നേഹം തന്നയായിരുന്നു.... കല്യാണിയോട് ദേഷ്യം തോന്നേണ്ട ഒരു ആവിശ്യവുമില്ല.എന്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോയൊക്കെ അവൾ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്... എന്നെ അങ്ങനെ കാണാൻ പറ്റില്ലെന്ന് ഒരുപാട് തവണ പറഞ്ഞതാണ്.. അതൊന്നും കേൾക്കാതെ ഒരു വിഡ്ഢിയെ പോലെ പിറകെ പോയത് ഞാനാണ്.. എല്ലാ എന്റെ തെറ്റാണ്.....

ഇതൊക്കെ കേട്ട് ഒരു ഭിത്തിക്ക് അപ്പുറം നില്കുകയായിരുന്നു നിരഞ്ജൻ...
****************************-----------*-



രാവിലെ ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും കല്യാണി വീണ്ടും ചുരുണ്ടു കൂടി കിടന്നു...പിന്നെ അമ്മ വന്നു രണ്ട് ചീത്ത പറഞ്ഞപ്പോഴാണ് അവൾ എഴുന്നേറ്റത്... ഫ്രഷായി എല്ലാരുടെയും കൂടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു...അവളുടെ മുന്നിൽ ഭക്ഷണം കൊണ്ടു വെച്ചു... ഒന്നും മിണ്ടാത്തെ അമ്മ പെട്ടെന്ന് അവിടെ നിന്ന് പോയി.. പാവം അമ്മ ഞാൻ പോകുന്ന സങ്കടത്തിൽ ആയിരിക്കും എന്ന് അവൾ ചിന്തിച്ചതും അമ്മയുടെ വക ഡയലോഗ്..

\"ടീ അവിടെ പോയി നീ അലമ്പൊന്നും കാണിക്കരുത്..\"

അമ്മയുടെ ഡയലോഗ് കേട്ട് അവളുടെ ചിന്ത ആസ്ഥാനത് ആയോ എന്ന് അവൾക്ക് തോന്നി...

\"അമ്മേ അലമ്പൊ ഞാനോ... അവൾ നിഷു ഭാവത്തിൽ പറഞ്ഞതും 

\"നിന്നെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് തന്നെയാ പറഞ്ഞത്... അവിടെ പോയി പറയിപ്പിക്കരുത്..\"

അവൾ അതിന് അമർത്തി മൂളി.. മുന്നിലുള്ള ഇഡ്ഡലി ഇടിച്ചു ദേഷ്യം തീർത്തു....

ഭക്ഷണം വായിലേക്ക് വെക്കുമ്പോഴാണ് മുന്നിലിക്കുന്ന കാവ്യ യെയും കൈലാസിനെയും ശ്രദ്ധിക്കുന്നത്... പാവം ഞാൻ പോകുന്നത് കൊണ്ട് നല്ല വിഷമം ഉണ്ടാക്കും ഒന്ന് ആശ്വസിപ്പിക്കാം...കല്യാണിയുടെ ആത്മ..

\"നിങ്ങൾക്ക് നല്ല സങ്കടം ഉണ്ടാകുമെന്ന് അറിയാം... നിങ്ങൾ വിഷമിക്കേണ്ട ചേച്ചി കുറെ ദൂരത്തേക് ഒന്നുമല്ലോ പോകുന്നത്...\"

കല്യാണി പറയുന്നത് കേട്ട് കാവ്യയും കൈലാസ്സും പരസ്പരം നോക്കി.... പെട്ടന്ന് അവിടെ പൊട്ടിച്ചിരി ഉയർന്നു....
ഇപ്പൊ ഇവിടെ ആരാ പടക്കം പെട്ടിച്ചത് എന്ന ഭാവത്തിൽ കല്യാണി രണ്ടാളെയും മാറി മാറി നോക്കി....

\"എന്റെ പൊന്ന് ചേച്ചി സങ്കടം എന്തിന്.. രണ്ട് വളവ് കഴിഞ്ഞാൽ ചേട്ടൻ താമസിക്കുന്ന കോട്ടർസ് ആണ്... നമുക്ക് എപ്പോ വേണമെങ്കിലും കാണാം... ചേച്ചിക് എപ്പോ വേണമെങ്കിലും ഇങ്ങോട്ടും വരാം...
കൈലാസ് പറഞ്ഞു നിർത്തിയപ്പോൾ കാവ്യ തുടർന്നു..

\"ഞങ്ങൾ സ്കൂളിൽ പോകുന്നത് ആ വഴിയല്ലേ... ചുരുക്കി പറഞ്ഞാൽ ചേച്ചിയെ ദിവസവും കാണാം...

രണ്ടാളും കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞതും മനസ്സിൽ തോന്നിയ എല്ലാ ചിന്തക്കളും അവൾ തേച്ചു മായ്ച്ചു കളഞ്ഞു....
അവരെ കൂർപ്പിച്ചു നോക്കി എല്ലാ ദേഷ്യവും ഭക്ഷണത്തോട് തീർത്തു...

ഭക്ഷണം കഴിഞ്ഞു അവൾ നേരെ ജിത്തുവിന്റെ വീടിലേക്ക് പോയി...

അവളെ കണ്ടതും നിറ മിഴികളോട് നിൽക്കുന്ന അവന്റെ അച്ഛനെയും അമ്മയെയും കണ്ടു... അവളുടെ കുടുംബത്തിന് താങ്ങും തണലുമായിരുന്നു അവനും അവന്റെ കുടുംബവും...

\"ഇപ്പോയാണ് മോളെ സമാദാനമായത്...

ജിത്തുവിന്റെ അച്ഛൻ പറഞ്ഞു..

\"എനിക്ക് നല്ല ജീവിതം കിട്ടുന്നതിനുള്ള സന്ദോഷമാ പാവം... ആർക്കും അറിയില്ലലോ ഇതിന്റ സത്യവസ്ഥ... ചെറു വേദനയോടെ അവൾ ഓർത്ത്... ജിത്തുവിന്റെ അച്ഛനെ നോക്കി ചിരിച്ചു...


\"എനി നിങ്ങളുടെ ഭരണി പാട്ട് കേൾക്കാതിരിക്കാൻ ഈ കുന്തം വെക്കണ്ടല്ലോ.... ഹെഡ് സെറ്റ് കൈയിൽ പിടിച്ചു ജിത്തുവിന്റെ അച്ഛൻ പറഞ്ഞപ്പോളാണ് മനസ്സിലായത് അവളെ ആക്കിയത് ആണെന്ന്...

അവൾ ജിത്തുവിന്റെ അച്ചനെ നോക്കി കൊഞ്ഞനം കാണിച്ചു ജിത്തുവിന്റെ റൂമിലേക്ക് പോയി...അപ്പോയതാ അവൻ ഇഞ്ചി കടിച്ചത് പോലെ ഇരിക്കുന്നു...


\"എന്ത്‌ പറ്റി ജിത്തു മോനെ...\"
കല്യാണി നീട്ടി ചോദിച്ചു..

ഒന്നുമില്ലെന്ന് അവൻ രണ്ട് ചുമലും കൂച്ചി പറഞ്ഞു..

\"നിന്നെ മേരി തേച്ചോ...\"

\"അത് നിനക്ക് എങ്ങനെ മനസ്സിലായി..\"

\"നീതു തേച്ചപ്പോഴും നീ ഇതേ എക്സ്പ്രക്ഷനിലുള്ള ഇരുത്തം തന്നയായിരുന്നു... എക്സ്പ്രക്ഷൻ എങ്കിലും ഒന്ന് മാറ്റി പിടിക്ക് അവന്റെ തലക്ക് കിഴി കൊടുത്ത് അവൾ പറഞ്ഞു...

\"ഓഹ് ഉത്തരവ്... രണ്ട് കൈയും കൂപ്പി അവൻ പറഞ്ഞു...

\"മോളെ കല്യാണി അമ്മ വിളിക്കുന്നു...\"

ജിത്തുവിന്റെ അമ്മ അവരുടെ അരികിൽ വന്നു പറഞ്ഞതും.. കല്യാണി വീട്ടിലേക്ക് ഓടി.. പോകുന്ന വഴിയേ അവൾ വിളിച്ചു പറഞ്ഞു 

\"ഡാ കുന്തം പോയ ലുട്ടാപ്പിയെ ഇരിക്കാതെ പെട്ടന്ന് റെഡിയാവ്....\"

വീട്ടിൽ എത്തിയതും പരിചയമില്ലാതെ ഒരു സ്ത്രിയെ കണ്ടതും അവൾ ആരാ എന്ന ഭാവത്തിൽ അമ്മയെ നോക്കി..

\"മോളെ മോൻ പറഞ്ഞിട്ട് വന്നതാ.. മോളെ ഒരുക്കാൻ..\"

\"അതിന്റെ ഒന്നും ആവിശ്യമില്ല.. ഞാൻ തന്നെ ഒരുങ്ങിക്കോളും എന്നും പറഞ്ഞു കല്യാണി അകത്തേക്ക് കയറി.. കുറച്ചു സമയം കഴിഞ്ഞതും അവളുടെ അമ്മ ഫോണുമായി അവളുടെ അരികിലേക്ക് വന്നു...

\"മോൻ എന്തോ പറയണമെന്ന്... അതും പറഞ്ഞു ഫോൺ അവൾക്ക് നീട്ടി.. അവൾ അത് വാങ്ങി ചെവിയിൽ ചേർത്തു വെച്ചതും...

മരുഭാഗത് നിന്നും ശബ്ദം കേട്ടു..

\"മോളെ കല്യാണി മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരിയായി വേണ്ടേ കല്യാണത്തിന് ഒരുങ്ങാൻ... അല്ലങ്കിൽ കാണുന്നവർ എന്താ വിചാരിക്കും മോള് ഒരു നിരാശ കാമുകിയാണേനല്ലേ.... വെറുതെ എന്തിനാ അതും ഇതും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത്... എന്നാ മോള് പെട്ടന്ന് റെഡി യാവ്.. ചേട്ടൻ ഇവിടെ വെയിറ്റ് ചെയ്യാ...\"

അമ്മ മുന്നിൽ ഉള്ളത് കൊണ്ട് കല്യാണി എല്ലാം മൗനമായി കേട്ട് നിന്നു...
മറു ഭാഗത്ത്‌ നിന്നും ഫോൺ കട്ട്‌ ചെയ്ത സൗണ്ട് കേട്ടതും കല്യാണി ദേഷ്യത്തിൽ ഫോൺ അമ്മയുടെ കൈയിൽ വെച്ചു കൊടുത്ത്..എന്തെങ്കിലും കാണിക് എന്ന് പറഞ്ഞു മേക്കപ്പ് ആർട്ടിസ്റ്റിന്റെ മുന്നിൽ ഇരുന്നു കൊടുത്തു...

കല്യാണിക് നിരഞ്ജനെ ഇഷ്‌ടമയെന്നും അത് കൊണ്ടാണ് അവൻ പറഞ്ഞത് അനുസരിച്ചത് എന്നും വിചാരിച്ചു ഒരു ചെറു പുഞ്ചിരിയോടെ കല്യാണിയുടെ അമ്മ റൂമിൽ നിന്ന് ഇറങ്ങി..
ഇതേ സമയം അവളുടെ മനസ്സിൽ അവനോടുള്ള ദേഷ്യവും...

ഒരുങ്ങിയ ശേഷം അവൾ ചുറ്റുമുള്ള എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി...
രണ്ട് കാറിൽ ആയിട്ടായിരുന്നു അവർ രെജിസ്റ്റർ ഓഫീസിലേക്ക് പുറപ്പെട്ടത്.. ഒന്നിൽ കല്യാണിയും ഫാമിലിയും മറ്റേതിൽ ജിത്തുവും ഫാമിലിയും 


*******************************************

രജിസ്റ്റർ ഓഫീക്സിൽ അവർ എത്തുമ്പോയേക്കും നിരഞ്ജനും അമ്മാവനും അജയ്യും സഞ്ജയും എത്തിയിരുന്നു...സഞ്ജയെ അവൾ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു....

കാറിൽ നിന്ന് ഇറങ്ങി വരുന്ന അവളിലേക്ക് നിരഞ്ജന്റെ കണ്ണുകൾ ഉടക്കി... ചുവന്ന പട്ടു സാരിയിൽ അവൾ ദേവതയെ പോലെ സുന്ദരിയാണെന്ന് അവൻ തോന്നി.. ചിരിക്കുമ്പോൾ വിടർന്നു വരുന്ന നുണ കുഴി അവളുടെ ഭംഗി കൂട്ടി..നിരഞ്ജൻ എല്ലാം മറന്ന്ഒരു നിമിഷം അവളെതന്നെ നോക്കി നിന്നുപോയി...


പിന്നെ എല്ലാം പെട്ടന്നായിരുന്നു... നിരഞ്ജൻ കല്യാണിയുടെ കഴുത്തിൽ താലി ചാർത്തി.. ... അവൻ താലിക്ക് മുന്നിൽ കഴുത് കുനിച്ചു നിൽകുമ്പോൾ കരച്ചിൽ അടക്കി പിടിക്കാൻ അവൾ നന്നായി കഷ്‌ടപ്പെട്ടു..സിന്തൂരം നെറുക്കയിൽ ചാർത്തുമ്പോൾ തല ഉയർത്തി അവൾ അവനെ നോക്കി... അവന്റെ തുറിച്ചു നോട്ടമാണ് പ്രതീക്ഷിച്ചതെങ്കിൽ അത് ഉണ്ടായില്ല.. അവന്റ കണ്ണുകളിലെ ഭാവം അവൾക്ക് മനസ്സിലായില്ല...അവൾ ഒന്നും പ്രതിക്കാൻ ഇല്ലാതെ ആ സമയം കണ്ണടച്ചു നിന്നു..രജിസ്റ്ററിൽ രണ്ട് പേരും ഒപ്പിട്ടു..... തന്റെ പ്രണയം കണ്മുന്നിൽ നഷ്‌ടപ്പെടുന്നത് നിർവികാരത്തോടെ സഞ്ജയ്‌ നോക്കി നിന്നു... അവന്റെ കണ്ണിൽ ന കാണുനീരിന് സ്ഥാനം പിടിച്ചെങ്കിലും അവൻ ആരും കാണാതെ തുടച്ചു കളഞ്ഞു....
നിരഞ്ജനും കല്യാണിയും അമ്മാവന്റെയും അവളുടെ അമ്മയുടെയും അനുഗ്രഹം വാങ്ങിച്ചു....
അവന്റെ കൈകളിൽ അവളുടെ കൈ ചേർത്തുവെക്കുമ്പോൾ സുരക്ഷിതമായ കൈകളിൽ മകളെ ചേർത്തു വെച്ച സമാധാനവും സംതൃപ്തിയും അവളുടെ അമ്മയുടെ മുഖത്ത് നിറഞ്ഞു നിന്നു.... ആ മുഖത്തേക്ക് ഒരു നിമിഷമെ നോക്കാൻ അവൾക്ക് സാധിച്ചുള്ളൂ.. കല്യാണിയുടെ തല താണു.. ഏത് നിമിഷവും അവസാനിക്കാവുന്ന ബന്ധമാണെന്ന് പറഞ്ഞു ആ നെഞ്ചിൽ വീണു പൊട്ടിക്കരയാൻ അവൾ അതിയായി ആഗ്രഹിച്ചു.... എത്ര അടക്കി വെക്കാൻ ശ്രമിച്ചിട്ടും അവളുടെ മിഴികൾ നിറഞ്ഞു.... എല്ലാരേയും വിട്ട് പോകുന്നതിനുള്ള സങ്കടമാണെന്ന് ചുറ്റുമുള്ളവർ കരുതി... അച്ചന്റെ കരുതലും സ്നേഹവും നൽകിയ ജിത്തുവിന്റെ അച്ഛനും സ്നേഹ ബന്ധം കൊണ്ട് ആരൊക്കയോ ആയി മാറിയ അവന്റെ അമ്മയും ചേർത്ത് പിടിച്ചു അനുഗ്രഹിക്കുമ്പോഴും അവരുടെ മുഖത്തും നിറഞ്ഞു നിന്നത് സന്ദോഷവും സമാധാനവുമായിരുന്നു.... ഒരു നിമിഷം അവളുടെ കണ്ണുകൾ ജിത്തുവിലേക്ക് പതിച്ചു... അവന്റെ കണ്ണുകളിൽ ഒരു നോവ് പടരുന്നത് അവൾ അറിഞ്ഞു....അപ്പോഴും ഒന്നുമില്ലെന്ന് പറഞ്ഞു അവൻ കണ്ണുകൾ ചിമ്മി അവളെ ആശ്വസിപ്പിച്ചു.... കൈലാസിന്റെയും കാവ്യയുടെയും കണ്ണുകൾ നിറഞ്ഞെങ്കിലും അച്ചന്റെ തല്ല് എനിക്ക് ചേച്ചിക്ക് ഏൽക്കേണ്ടല്ലോ എന്ന സമാദാനവും സന്ദോഷവും അവരിലും ഉണ്ടായിരുന്നു...
എല്ലാ കൊണ്ടും അവളുടെ മനസ്സ് വല്ലതെ വീർപ്പമുട്ടിയിരുന്നു... അവളുടെ എല്ലാ ഭവങ്ങളും കണ്ണുകൾ കൊണ്ട് ഒപ്പിഎടുക്കുന്നുണ്ടായിരുന്നു നിരഞ്ജൻ..കരഞ്ഞു യാത്ര പറഞ്ഞു ഇറങ്ങാം നേരം അമ്മ വീണ്ടും അവളുടെ കൈ അവനിലേക്ക് ചേർത്ത് നന്നായി നോക്കണേ എന്നും പറഞ്ഞു കണ്ണുകൾ തുടച്ചു...
\"അവൻ ഒന്ന് പുഞ്ചിരിച്ചു അവളെ ചേർത്ത് നിർത്തി ഞാൻ നോക്കികൊള്ളാം എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ അവനിലേക്ക് പതിച്ചു... ഒരു നിമിഷം അത് സത്യമായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിക്കാതിരുന്നില്ല...


നിറ മിഴികളാല്ലേ യാത്ര പറഞ്ഞു എല്ലാരും പിരിഞ്ഞു...

ഭംഗിയായി അവർക്ക് വേണ്ടി ഒരുക്കിയ കാറിന്റെ ഡോർ തുറന്നു അതിൽ കയറാൻ പോയ കല്യാണിയെ നിരഞ്ജൻ തടഞ്ഞു......

---


റൗഡി ബേബി

റൗഡി ബേബി

4.8
3809

നിരഞ്ജന്റെ പ്രവർത്തിയിൽ കല്യാണി ഒന്ന് പകച്ചു അവനെ നോക്കിയതും അവൻ പെട്ടന്ന് അവളുടെ ഇടിപ്പിൽ കൈ വെച്ച് അവളെ നെഞ്ചോടു ചേർത്ത്.. മറ്റേ കൈയിൽ ഫോൺ ഉയർത്തി സ്മൈല് എന്ന് പറഞ്ഞതും അവൾ യന്ത്രിക്കാനായി ഫോണിൽ നോക്കി ചിരിച്ചു... പെട്ടന്ന് എന്തോ ഓർത്തത് പോലെ അവനെ തള്ളി മാറ്റി...ഇതൊക്കെ കണ്ട് വാ പൊളിച്ചു നിലയ്ക്കുകയാണ് അജയ്...കല്യാണി ഇതൊക്കെ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി...\"ഒരുത്തന്റെ വാക്ക് കേട്ട് ഒരുത്തിയുടെ പിറകിൽ പോയതാ... അത് അവസാനം എന്റെ തലയിൽ ആവുമെന്ന അവസ്ഥയിലായി... ഇത് അവൾക്ക് അയച്ചു കൊടുക്കാനാണ്...ഇത് കല്യാണിയെ നോക്കിയാണ് പറഞ്ഞു തുടങ്ങിയത് എങ്കിലും പറഞ്ഞു അവസ