Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 27

അപ്പോഴേക്കും ഡിപ്പാർട്മെന്റ് hod ജോസഫ് സാറും അവരുടെ ക്ലാസ്സ്‌ ഇൻ ചാർജ് ട്രിൻസി മിസ്സും ക്ലാസ്സ്‌റൂമിലേക്ക് കയറി വന്നു. അവർക്ക് പുറകിൽ കയറിവന്ന ആളെ കണ്ടു ക്ലാസ്സിലെ തരുണീമണികൾ എല്ലാം ആരാധനയോടെ നോക്കി. അവരുടെ നോട്ടം കണ്ട ക്ലാസ്സിലെ ഹാൻഡ്‌സോം ഗയ്സ് അയ്യാളെ അസൂയയോടെ നോക്കി. പക്ഷേ ലീനയുടെയും റെബേക്കയുടെയും മുഖം മാത്രം ഒരുപോലെ വിളറി വെളുത്തു.

\"അതാരാടി പ്രിൻസിപ്പളിന്റെ പിന്നിൽ ഒരു ചുള്ളൻ.. ഇനി നമ്മുടെ  പുതിയ മാഷ് ആകുമോ?\" അച്ചു ലീനയുടെ കയ്യിൽ തട്ടി കളിയായി ചോദിച്ചു. 

\"നിനക്ക് നിൻറെ ശിവേട്ടൻ പോരെ? വായ് നോക്കി.. മിണ്ടാതെ അവിടെ അടങ്ങിയിരിക്കു... \" ലീന ദേഷ്യത്തോടെ പറഞ്ഞു. 

അവളുടെ മുഖഭാവം അത്ര പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് അശ്വതി പിന്നെ മിണ്ടാൻ നിന്നില്ല. ഭയത്തോടെ ലീനയെ തിരിഞ്ഞു നോക്കുന്ന റബ്ബേക്കയെ കൂടി കണ്ടപ്പോൾ അവർക്ക് അറിയാവുന്ന ആരോ ആണെന്ന് അശ്വതി ഉറപ്പിച്ചു.

\"ഹലോ എവരി വൺ.. ക്ലാസ് ഒക്കെ എങ്ങനെ പോകുന്നു?\" പ്രിൻസിപ്പൽ ജോസഫ് സാർ ഒടുക്കത്തെ ഫ്രണ്ട്‌ലി ആണ്. കൂൾ ആയി സംസാരിച്ചാൽ പിള്ളേരുടെ ഫ്രണ്ട് ആവാം എന്നാണ് കക്ഷിയുടെ വിചാരം. പക്ഷേ പിള്ളേരെല്ലാം ഇതും പറഞ്ഞു പുള്ളി പോയിക്കഴിയുമ്പോൾ പുള്ളിയെ നന്നായി കളിയാക്കും എന്നതാണ് സത്യം.

ജോസഫ് സാറിൻറെ സംസാരം കേട്ട് റബേക്ക മാത്രം തലകുലുക്കി \"ഗുഡ്\" എന്ന് പറഞ്ഞു. ബാക്കി എല്ലാവരും വെറുതെ ചിരിച്ചു. 

\"അങ്ങനെ ഫൈനൽ ഇയർ ആയി അല്ലേ.. നിങ്ങൾ ഫൈനലിയർ സ്റ്റുഡൻസ് ഒരു നല്ല ഓപ്പർച്യൂണിറ്റിയും ആയി ആണ് ഞാൻ വന്നിരിക്കുന്നത്. എൻറെ കൂടെയുള്ള ആളെ നിങ്ങളെല്ലാവരും അറിയുമായിരിക്കുമല്ലോ?. സാമുവൽ കെ സ്റ്റീഫൻ. പ്രധാനമന്ത്രിയുടെ ഇന്ത്യാസ് ഓൺ സോഫ്റ്റ്‌വെയർ ചലഞ്ചിൽ ഈ വർഷം ഒന്നാമത്തെ എത്തിയത് നമ്മുടെ ഒരു പാലാക്കാരന്റെ കമ്പനിയാണ്.  സോഫ്റ്റാ ഡ്രീംസ്.. ഇത് സോഫ്റ്റാ ഡ്രീംസിന്റെ അമരക്കാരൻ സാമുവൽ കെ സ്റ്റീഫൻ. \" സാമിനെ ചൂണ്ടി ജോസഫ് സാർ പറഞ്ഞപ്പോൾ എല്ലാ കുട്ടികളും ഒന്നടങ്കം കയ്യടിച്ചു. 

ന്യൂസിലും ഇൻറർവ്യൂവിലും മറ്റുമായി അവരിൽ പലരും സാമിനെ നേരത്തെ കണ്ടിട്ടുണ്ട്. 

\"നല്ല ടാലൻസിനെ കോളേജിൽ നിന്ന് തന്നെ കണ്ടെത്തുക എന്ന ഒരു ലക്ഷ്യവുമായി ആണ് സാം ഇവിടെ വന്നിരിക്കുന്നത്. സാമിന്റെ ഒരു പ്രോജക്ട്ഇൽ ഇവിടെനിന്ന് സെലക്ട് ചെയ്യപ്പെടുന്ന 15 കുട്ടികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുവാനുള്ള അവസരമാണ് സാം ഒരുക്കുന്നത്. \" അത് കേട്ടതും എല്ലാവരും പ്രതീക്ഷയോടെ ചുറ്റും നോക്കി. 

\"കാര്യമായി എക്സൈറ്റഡ് ആവണ്ട. അതിലെ 10 കുട്ടികൾ എംസിഎ ബാച്ചിൽ നിന്നാണ് വരുന്നത്. നിങ്ങൾ ബിസിയെ ബാച്ചിൽ നിന്ന് അഞ്ചു കുട്ടികൾക്കാണ് അവസരം ലഭിക്കുക. \" ജോസഫ് സാർ പറഞ്ഞു. 

\"ബ്ലാ.. അപ്പോൾ പിന്നെ നമ്മൾ നോക്കണ്ട.. പഠിപ്പിസ്റ്റുകൾക്കുള്ള കാര്യമാണ്.. നിൻറെ റബേക്ക കാണും..\" ലീനയെ പാതി കളിയാക്കി അച്ചു പറഞ്ഞു. 

\"റബേക്ക നിൻറെ.. ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ അച്ചു..\" ലീന അവളെ കൂർപ്പിച്ചു നോക്കി. 

ജോസഫ് സാർ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അതിനുശേഷം സാമിന് സംസാരിക്കാൻ അവസരം കൊടുത്തു. 

\"ഹായ് ഫോക്സ്.. നിങ്ങളെ എല്ലാവരെയും കണ്ടതിൽ സന്തോഷം.. യങ് ടാലൻസിനെ ഞങ്ങളുടെ കമ്പനിയിലേക്ക് അട്രാക്ട് ചെയ്യുക എന്ന ഒരു ഉദ്ദേശത്തോടുകൂടി തുടങ്ങുന്ന കാര്യമാണ് ഇത്. നിങ്ങളെല്ലാവരും മിടുക്കർ ആണ്.. പക്ഷേ നമ്മൾക്കുള്ള അവസരങ്ങൾ കുറവാണ്. സാർ പറഞ്ഞതുപോലെ അഞ്ചു പേരെയാണ് നിങ്ങളുടെ ബാച്ചിൽ നിന്ന് തിരഞ്ഞെടുക്കുന്നത്. അതിനായി ഞങ്ങൾ ഒരു ടെസ്റ്റ് കണ്ടക്റ്റ് ചെയ്യുന്നുണ്ട്. താല്പര്യമുള്ളവർ എല്ലാം അതിൽ പേര് ചേർക്കുക. ടെസ്റ്റ് അടുത്ത ആഴ്ചയായിരിക്കും. അതിനുശേഷം അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ ഒരു പേഴ്സണൽ ഇൻറർവ്യൂ ചെയ്തിട്ടാണ് ഫൈനൽ അഞ്ചു പേരെ തിരഞ്ഞെടുക്കുന്നത്.\" സാം പറഞ്ഞു.

\"സപ്ലി കുഴപ്പമുണ്ടോ സാറേ?\" പിന്നിലെ ബെഞ്ചിൽ നിന്ന് ഒരു പയ്യൻ ഉറക്കെ വിളിച്ചു ചോദിച്ചു.

അതുകേട്ട് സാം ചിരിച്ചു. \"നിങ്ങൾ ഇതുവരെ ചെയ്തിട്ടുള്ള തെറ്റുകൾ തിരുത്താൻ പറ്റിയ ഒരു അവസരം കൂടിയാണ് ഇത്.. 60% ത്തിൽ കൂടുതൽ മാർക്കുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. പിന്നെ സപ്പ്ളിയുടെ കാര്യത്തിലും ചെറിയ ഒരു ഇളവുണ്ട്. രണ്ട് സപ്ലി വരെ ഉള്ളവർക്ക് ഇതിൽ പങ്കെടുക്കാം. പക്ഷേ ഈ ഇന്റേൺഷിപ്പ് കഴിഞ്ഞ് ഞങ്ങളുടെ കമ്പനിയിൽ ജോലിക്ക് കയറണമെങ്കിൽ നിങ്ങൾ സപ്ലി ക്ലിയർ ചെയ്തിട്ടുണ്ടാവണം. കൂടുതൽ ഡീറ്റെയിൽസ് ഇപ്പോൾ നിങ്ങൾക്ക് തരുന്ന പേപ്പറിൽ ഉണ്ട്. അപ്പോൾ നിങ്ങളെല്ലാവരും ഇതിൽ പങ്കെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.\" സാം പറഞ്ഞു നിർത്തി

പ്രിൻസിയും സാമം പോയതിൽ പിന്നെ അതിനെപ്പറ്റിയായിരുന്നു ഡിസ്കഷൻസ് മുഴുവൻ.

\"അടിപൊളി.. ഞാനൊന്ന് ട്രൈ ചെയ്യാൻ പോവാ.. എനിക്ക് ഒരു സപ്ലിയെ ഉള്ളൂ.. \" അശ്വതി പറഞ്ഞു. 

\"എനിക്ക് ഒരു വിരോധവുമില്ല.. പക്ഷേ ഒറ്റയ്ക്ക് ചെയ്തോണം.. എന്നെ കൂട്ടിന് വിളിക്കരുത്.. ഞാനില്ല..\" അവളുടെ കൈ തട്ടിമാറ്റി ലീന ക്ലാസിന് പുറത്തേക്ക് ഇറങ്ങിപ്പോയി.

\"റബേക്ക.. നീ ആദ്യം തന്നെ പേരിട്ടിരിക്കുമല്ലോ?\" ക്ലാസിലെ ഒരു പയ്യൻ റബേക്കയെ കളിയാക്കി.

റബേക്ക ലീന പോയ വഴിയെ തിരിഞ്ഞു നോക്കി.  പിന്നെ ചോദിച്ചവനോട് പറഞ്ഞു..\" ഇല്ല ഷോൺ.. ഞാൻ പങ്കെടുക്കുന്നില്ല..\" 

റബ്ബേക്കയുടെ മറുപടി കേട്ട്  എല്ലാവരും അവളെ  സംശയത്തോടു കൂടി നോക്കി. പഠനവുമായി ബന്ധപ്പെട്ട ഒരു മത്സരത്തിൽ റബേക്ക പങ്കെടുക്കാതിരിക്കുക എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും അവിശ്വസനീയം തന്നെയായിരുന്നു. 

*********

\"നമ്മൾ എങ്ങോട്ടാ പോകുന്നത് ഇച്ചായാ?\" മുടി ചീകി കൊണ്ട് ഇരിക്കുന്നതിനിടയിൽ അമ്മു ആവേശത്തോടെ ചോദിച്ചു.

അവളുടെ ആവേശം കണ്ട് അലക്സിന് ചിരി വന്നു. \"ആദ്യം നമുക്ക് പഴയ പള്ളി കാണാൻ പോകാം.. പ്രാർത്ഥിച്ചു തുടങ്ങണമെന്ന്..\"

\"എന്നിട്ട്?\" അവൾ ആകാംക്ഷയോടെ ചോദിച്ചു.

\"അതുകഴിഞ്ഞ്  പൂഞ്ഞാർ കൊട്ടാരം കാണാൻ പോകും.. \"

\"എന്നിട്ട്?\"

\"എന്നിട്ട്.. നീ കേരളം കണ്ടിട്ടുണ്ടോ?\" അവൻ ചോദിച്ചു.

\"അതെന്നാ ചോദ്യം.. നമ്മളിപ്പോൾ കേരളത്തിലല്ലേ നിൽക്കുന്നത്?\" 

\"അങ്ങനെയല്ലെടി.. കേരളത്തിൻറെ മുഴുവൻ ഭംഗിയും ഒരു സ്ഥലത്ത് നിന്ന്.. അങ്ങനെയൊരു സ്ഥലമാണ് അടുത്തത്.. അയ്യമ്പാറ.. \" 

\"മുഴുവൻ ഭംഗിയോ? അതെങ്ങനെ?\" മുടി നന്നായി മുറുക്കി കെട്ടി അവന്റെ നേരെ തിരിഞ്ഞ് അവൾ ചോദിച്ചു. 

\"അതൊക്കെ അവിടെ എത്തുമ്പോൾ കാണാമെടി.. അതും കഴിഞ്ഞ് നമുക്ക് കുറച്ചുനേരം മീനച്ചൽ ആറിന്റെ തീരത്തെല്ലാം പോയിരുന്നു കുറച്ചു മീനൊക്കെ പിടിച്ച് ഇങ്ങു കൊണ്ടുവരാം.. ഓക്കേ?\" അവൻ ചോദിച്ചു.

ഡ്രസിങ് ടേബിളിന്റെ അടിയിൽനിന്ന് അവൻ പുതുതായി വാങ്ങിക്കൊടുത്ത ചെരുപ്പ് എടുത്ത് കട്ടിലിൽ ഇരുന്ന് കുനിഞ്ഞ് അത് ഇട്ടുകൊണ്ട് അവൾ പറഞ്ഞു \"ആറിന്റെ അടുത്ത് പോകുന്നതൊക്കെ കൊള്ളാം.. എന്നെ തള്ളി ഇടരുത്.. എനിക്ക് നീന്താൻ അറിഞ്ഞുകൂടാ..\" അവൾ ചെറിയൊരു ഭയത്തോടെ പറയുന്നത് കേട്ട് അലക്സ് അവളെ ഒന്ന് നോക്കി പിന്നെ കണ്ണുകൾ അടച്ച് തിരിഞ്ഞു നിന്നു. 

\"എടി പെണ്ണേ.. ആ ഷോള് എടുത്തടി.. നീ വിചാരിച്ചപോലെ ചേട്ടൻ അല്ല എന്ന് മനസ്സിലായില്ലേ.. ഇങ്ങനത്തെ സീനൊക്കെ കണ്ടാൽ ചിലപ്പോൾ ചേട്ടൻറെ കൺട്രോൾ പോകും കേട്ടോ..\" അലക്സ് പറഞ്ഞത് കേട്ട് അമ്മു തന്നെ തന്നെ ഒന്നു നോക്കി. ചുരിദാറിന്റെ കഴുത്ത് അല്പം ലൂസാണെന്ന് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. കൈ ആദ്യം മാറോട് ചേർത്ത് പിടിച്ച് അവൾ ഷോൾ എടുത്ത് മാറിലേക്ക് ഇട്ടു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ ഡ്രസ്സിംഗ് ടേബിളിൽ പോയി രണ്ട് പിൻ എടുത്ത് അവളുടെ ഷാൾ നന്നായി കുത്തിവച്ചു.

അലക്സ് ചുണ്ട് കടിച്ചുപിടിച്ച് ചിരി അമർത്തി നിന്നു. 

\"നിന്ന് കിണിക്കാതെ. വരാൻ നോക്ക്\" അവനെ നോക്കി ഈർച്ചയോടെ പറഞ്ഞു അവൾ പുറത്തേക്ക് നടന്നു.

*********

ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സാവിയോട് ജീപ്പ് സ്കൂൾ മുറ്റത്ത് കിടക്കുന്നത് റാണി കണ്ടത്. അവൾ ഒരു സംശയത്തോടു കൂടി സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനുപകരം നേരെ പ്രിൻസിപ്പൽ മുറിയിലേക്ക് നടന്നു. മുറിക്ക് പുറത്ത് വലിയ അക്ഷരത്തിൽ എഴുതി വച്ചിരുന്നു. \"ജെസ്സി കടയാടി. പ്രിൻസിപ്പൽ\"

അവൾ ഡോറിൽ ചെറുതായി ഒന്ന് മുട്ടി. 

\"കേറി വാ.. നിന്നെ വിളിക്കാൻ സ്റ്റാഫ് റൂമിലേക്ക് ആളെ അയക്കാൻ നിൽക്കുകയായിരുന്നു ഞാൻ.. നിന്നെ അന്വേഷിച്ച് വന്നിരിക്കുന്നു.. നിൻറെ ഭർത്താവ്.. ഒരു കാര്യം ചെയ്യൂ.. ഹാഫ് ഡേ ലീവ് എഴുതിയിട്ട് പൊക്കോളു.. \" ജെസ്സി റാണിയോട് പറഞ്ഞു.

റാണി ജെസ്സിയുടെ മുൻപിൽ കസേരയിൽ ഇരിക്കുന്ന സാവിയോയെ ഒന്ന് സംശയത്തോടെ നോക്കി എന്താ എന്ന ഭാവത്തിൽ തലയനക്ക് ചോദിച്ചു.  ഒന്നുമില്ല എന്ന ഭാവത്തിൽ അവൻ കണ്ണ് ചിമ്മി കാണിച്ചു.

\"എന്താ കുട്ടചായ? എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തിനാ എന്നെക്കൊണ്ട് ഹാഫ് ഡേ ലീവ് എഴുതിപ്പിച്ചത്?\" ജീപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു.

\"ഒന്നുമില്ലെടി.. നേരത്തെ നിന്നെ വിളിച്ചപ്പോൾ നിൻറെ ശബ്ദം ആകെ വല്ലാതിരിക്കുന്നത് പോലെ തോന്നി.. എന്നാ പിന്നെ നിന്നെ വിളിച്ച് ഒരു ലഞ്ചിന് കൊണ്ടുപോയേക്കാം എന്ന് കരുതി..  അത്രയേ ഉള്ളൂ.. പിന്നെ ഒരു ലഞ്ച് ഉള്ളൂ.. അത് കഴിഞ്ഞ് ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കും.. ഹാഫ് ഡേ ഒന്നുമില്ല കേട്ടോ.. ഇച്ചായന് ജോലിയുണ്ട്..\" വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവൻ പറഞ്ഞു.

\"എൻറെ ശബ്ദം ഒന്നു മാറിയതിന് ആണോ ഇച്ചായൻ ജോലിയും കളഞ്ഞ് ഇപ്പോൾ വന്നിരിക്കുന്നത്?  ഇതിൻറെ ഒന്നും ആവശ്യമില്ലായിരുന്നു ഇച്ചായാ..\" അവൾ പറഞ്ഞു.

\"നിൻറെ ശബ്ദം അല്ലാതെ വേറെ ആരുടെ ശബ്ദം ആ പെണ്ണേ ഞാൻ കേൾക്കുന്നത്.. നിൻറെ വിഷമം എന്തായാലും പറയാൻ ഞാൻ അല്ലേ ഉള്ളൂ.. ജോലിയൊക്കെ രണ്ടാമത്.. എനിക്ക് നീ തന്നെയാ ഒന്നാമത്..\" ചിരിച്ചുകൊണ്ട് പറയുന്ന സാവിയോയെ റാണി അനുരാഗത്തോട് നോക്കി.

അവരുടെ ഫേവറേറ്റ് ഹോട്ടലിലേക്ക് ആണ് സാവിയൊ വണ്ടി വിട്ടത്. അവിടെ എത്തിയ ഉടനെ തന്നെ റാണിയുടെ ഫേവറേറ്റ് മട്ടൻ ബിരിയാണി അവൻ ഓർഡർ ചെയ്തു. ബിരിയാണിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അവൻ അവളോട് ചോദിച്ചു. \"ഇനി പറ.. എന്തിനാണ് എൻറെ പ്രിയപ്പെട്ട ഭാര്യ വിഷമിച്ച് ഇരുന്നത്?\"

റാണി ഒന്നു നെടുവീർപ്പെട്ടു.. \"അതോ? അമ്മു ഇന്ന് എൻറെ അടുത്ത് വന്നിരുന്നു.. അവൾ പോവാത്രേ? അടുത്ത ഞായറാഴ്ച..\" 

റാണി പറഞ്ഞത് കേട്ട് സാവിയോ സംശയത്തോടെ നെറ്റി ചുളിച്ചു. 

\"ശനിയാഴ്ച ഗ്രേസിന്റെ ഉറപ്പിക്കൽ അല്ലേ.. പിന്നെ അലക്സിന് അവളെ കൊണ്ട് ആവശ്യമില്ലല്ലോ..? എല്ലാ കാര്യവും എല്ലാവരോടും തുറന്നുപറഞ്ഞ് അവളെ തിരികെ കൊണ്ടാക്കും എന്ന് പറഞ്ഞു അവൻ.. \" റാണി വിഷമത്തോടെ പറഞ്ഞു. \"ഇച്ചായൻ ഒന്ന് പറഞ്ഞുകൂടെ അവനോട്? അവളെ ഇവിടെ നിർത്താൻ.. \"

\"എടി.. അവളെ ഇവിടുന്ന് വിടാൻ എനിക്കും യാതൊരു ആഗ്രഹവുമില്ല.. ഒരു കണക്കിന് പറഞ്ഞാൽ അവളുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഞാനും ഉത്തരവാദി ആണല്ലോ.. പക്ഷേ.. ഞാൻ അലക്സിനോട് എന്താ പറയാ? സത്യം എല്ലാം തുറന്നു പറയാം എന്നുവച്ചാൽ.. അമ്മു കാഞ്ചന അല്ല.. കുരുവികൂട്ടിലെ ഫിലിപ്പിന്റെ മകൾ അമേയ ഫിലിപ്പ് ആണെന്ന് ഞാൻ അവനോട് എങ്ങനെ പറയും..അവൾ കൊലപാതകകുറ്റത്തിന് പോലീസ് തിരയുന്ന ഒരു കുറ്റവാളി ആണെന്ന് ഞാൻ എങ്ങനെ പറയും? അതറിഞ്ഞാൽ പിന്നെ അവളെ ഇവിടെ ആരെങ്കിലും നിർത്തുമോ?\"

(തുടരും..)

കഴിഞ്ഞ പ്രാവശ്യം തുച്ഛമായ റിവ്യൂ ആണ് കിട്ടിയത്.. ഞാൻ പറഞ്ഞു എന്നെ ഒള്ളൂ.. 🥺🥺🥺


വെള്ളാരപൂമലമേലെ.. ❤❤ - 28

വെള്ളാരപൂമലമേലെ.. ❤❤ - 28

4.6
2811

അലക്സിന്റെ ജീപ്പ് പള്ളിമുറ്റത്ത് വന്നു നിന്നു.\"വാ... യിറങ്ങ്.. \" അലക്സ് പറഞ്ഞതും ജീപ്പിൻറെ മുൻ സീറ്റിൽ നിന്ന് അമ്മു പുറത്തേക്കിറങ്ങി. മനോഹരമായ പള്ളിയിൽ പഴമയുടെയും പുതുമയുടെയും മോഡി ഒന്നിച്ചു നിന്നിരുന്നു. അവിടെ ആ ഭംഗി ആസ്വദിച്ച് അവൾ നിൽക്കുമ്പോഴാണ് അലക്സിന്റെ കൈകൾ അവളുടെ കയ്യിൽ പിണഞ്ഞത്. അതുകണ്ട് അവളൊന്നു ഞെട്ടി അലക്സിനെ നോക്കി. \"അകത്തേക്ക് വാ.. എന്തു നോക്കി നിക്കാ..\" അവൻ വിളിച്ചു. അവൻ അവളുടെ കൈപിടിച്ച് പള്ളിയിലെ പടവുകൾ കയറുമ്പോൾ അവളുടെ നോട്ടം അവനിൽ തന്നെയായിരുന്നു. പടവുകൾ കയറിയപ്പോൾ തോന്നിയ ക്ഷീണം അറിയാതെ അവനിൽ ലയിച്ചു കൊണ്ട് അവൾ നടന്നു. അവർ ഒന്ന