Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 26

\"ഐഫോണ്.. അതിത്തിരി കൂടുതൽ അല്ലേ അമ്മുവേച്ചി?\" ക്രിസ്റ്റി ചോദിച്ചു.

\"ഐഫോൺ 13 പ്രോ മാക്സ്.. അതാണ് അവൾ ചോദിച്ചത്.. അത് ഞാൻ പറഞ്ഞു ഐഫോൺ ഇലെവൻ വരെ ആക്കിയിട്ടുണ്ട്.. ഇത്രയേ എന്നെ കൊണ്ട് പറ്റൂ.. നിൻറെ റബേക്കയെ സഹിക്കണമെങ്കിൽ ഇതൊന്നും പോരാ എന്നാണ് അവൾ പറയുന്നത്. \" അമ്മു ക്രിസ്റ്റിയുടെ അടുത്തായി ഇരുന്ന് പറഞ്ഞു.

\"അവൾക്ക് ഇപ്പോൾ എന്തിനാ പുതിയ ഫോൺ? കഴിഞ്ഞമാസമാണ് തോമസ് പാപ്പൻ ഒരു ലേറ്റസ്റ്റ് ആൻഡ്രോയിഡ് ഫോൺ അവൾക്ക് വാങ്ങി കൊടുത്തത്..\" ക്രിസ്റ്റി ചോദിച്ചു.

\"അതൊന്നും എനിക്ക് അറിയാൻ പാടില്ല.. ഹാ.. പിന്നെ അവൾ ഒരു കാര്യം കൂടെ പറഞ്ഞു.. റബേക്കയെ അവളുടെ മുറിയിൽ കിടത്താൻ പറ്റില്ല..\"  അമ്മ പറഞ്ഞു.

\"ഓ അതൊരു പ്രശ്നമല്ല.. അവള് ഗ്രേസിന്റെ കൂടെ കിടന്നോളും..\"

\"പഴയപോലെ അല്ല.. അത് ഒരു പ്രശ്നമാകും.. രാത്രി മുഴുവൻ ഫോണിലാണ് അവൾ. അവൾ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല..\" അമ്മു പറഞ്ഞു.

\"അത് ഗ്രേസിന് ഫോൺ വരുമ്പോൾ ഞാൻ റിബിയെ എന്റെ മുറിയിലേക്ക് കൊണ്ടുവന്നോളാം.\" ഒരു കള്ളച്ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.

\"ഡാ ചെക്കാ.. അവസാനം നിനക്ക് കൂട്ടുനിന്നതിന് എന്നെക്കൊണ്ട് തല്ലു മേടിപ്പിക്കുമോ?\" അമ്മു കളിയായി അവൻറെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു.

\"ഐഫോൺ എങ്കിൽ ഐഫോൺ.. അമ്മുവേച്ചി എനിക്ക് സമ്മതമാണ് എന്ന് പറ.. എന്നിട്ട് നിങ്ങൾ രണ്ടുപേരും കൂടി റാണി ചേച്ചിയുടെ അടുത്ത് ഇതൊന്നും അവതരിപ്പിക്കു.. പ്ലീസ്.. \" അതുകേട്ട് അമ്മു തല കുലുക്കി.

\"മൈ സ്വീറ്റ് അമ്മു ചേച്ചി..\" അവളുടെ രണ്ടു കവിളിലും പിടിച്ച് വലിച്ച് ആട്ടിക്കൊണ്ട് ക്രിസ്റ്റി പറഞ്ഞ് അവളെ നോക്കി ചിരിച്ചു പുറത്തേക്ക് പോയി.

അമ്മു അവനെ തന്നെ നോക്കിയിരുന്നു.

**********

\"എനിക്കെന്താ പ്രശ്നം അമ്മു? അവൾ ഇവിടെ നിൽക്കുന്നതിൽ എനിക്ക് സന്തോഷം അല്ലേ ഉള്ളൂ.. ഞാൻ പപ്പയോട് പറയാം.. ഗ്രേസിന്റെ ഉറപ്പിക്കലിനു വരുമ്പോൾ അവളെ ഇവിടെ നിർത്തി പോകാൻ.. എന്നിട്ട് നമുക്ക് നാല് പേർക്കും കൂടെ ഇവിടെ അടിച്ചുപൊളിക്കണം.. \" റബേക്കയുടെ കാര്യം റാണിയോട് അവതരിച്ച അവതരിപ്പിച്ചപ്പോൾ റാണി പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് അമ്മു മെല്ലെ ഒന്ന് പുഞ്ചിരിച്ചു. അവൾ ചുറ്റും നോക്കി മറ്റാരും ഇല്ല എന്ന് ഉറപ്പ് വരുത്തി റാണിയുടെ അരികിലേക്ക് ചെന്നു രഹസ്യത്തിൽ പറഞ്ഞു. \"റാണിയേച്ചി.. എനിക്ക് മറ്റൊരു കാര്യം പറയാൻ ഉണ്ട്...\"

\"എന്തെ അമ്മു....?\" അവളുടെ മുഖഭാവം കണ്ടു സംശയത്തോടെ റാണി ചോദിച്ചു.

\"അതെ.. ഗ്രേസിന്റെ ഉറപ്പിക്കൽ കഴിഞ്ഞാൽ ഞാൻ പോകും.. ഫങ്ക്ഷൻ കഴിഞ്ഞു എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞിട്ട് സൺഡേ എന്നെ തിരികെ കൊണ്ടാക്കാം എന്നാ ഇച്ചയാൻ പറഞ്ഞിരിക്കുന്നത്..\" പറയുമ്പോൾ അമ്മു എത്ര ഒക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും അവളുടെ കണ്ണുകളിലെ നിരാശ റാണി ശ്രദ്ധിച്ചു.

\"അമ്മു...\" അവൾ ആർദ്രമായി വിളിച്ചു. രണ്ടുപേരുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.

\"നിങ്ങളെ ഒക്കെ വിട്ടു പോകാൻ എനിക്ക് വിഷമം ആണ്.. എന്നാലും പോയല്ലേ പറ്റൂ.. ഇവിടെ ഇങ്ങനെ നിൽക്കാൻ എനിക്ക് എന്താണ് അർഹത?\" അമ്മു പറഞ്ഞു.

റാണിക്ക് നെഞ്ചിൽ ഒരു മുള്ളെടുത്തു കുത്തിയ പോലെ ഒരു വേദന തോന്നി.. \"കുറച്ചു ദിവസം കൊണ്ട് തന്നെ നീ എന്റെ അനുജത്തി ആയിപോയി അമ്മു...\" റാണി അവളെ നെഞ്ചോട് ചേർത്തു പറഞ്ഞു.

\"റാണി ചേച്ചി.. ഞാൻ പോയാൽ ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകോ എന്ന് അറിയില്ല.. പോണേനു മുൻപ്..\" അവളുടെ മാറിൽ ചേർന്നു നിന്നു അമ്മു പകുതിക്കു പറഞ്ഞു നിറുത്തി.

അത് കേട്ടു റാണി അവളെ നേരെ ഇരുത്തി സംശയത്തോടെ ചോദിച്ചു. \"പോണെന്നു മുൻപ്?\"

\"എനിക്ക് ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്... എന്റെ ഡാഡി ജനിച്ചു വളർന്ന ആ വീട്.. കുരുവികൂട്ടിൽ തറവാട്..\" അമ്മു പറഞ്ഞത് കേട്ട് റാണി ഒന്ന് ഞെട്ടി.

**********

അമ്മു മുറിയിലേക്ക് വരുമ്പോൾ അലക്സ്‌ നല്ല ഉറക്കം ആണ്.. സോഫയിൽ കമിഴ്ന്നു കിടന്നു പകുതി വായും പൊളിച്ചു കിടന്ന് ഉറങ്ങുന്നവനെ കണ്ടു അവൾക്ക് ചിരി വന്നു.

അവൾ അവന്റെ തോളിൽ ചെറുതായി തട്ടി വിളിച്ചു. \"ഹലോ.. ഡോക്ടർ സാറേ..  എണീക്കുന്നില്ലേ?\"

അവളുടെ വിളി കേട്ട്.. അവൻ മെല്ലെ കണ്ണു തുറന്നു, ഒന്ന് മൂരി നിവർന്നു എഴുന്നേറ്റിരുന്നു.

\"നേരം എത്ര അയിന്നു അറിയോ? ഇന്നു ഹോസ്പിറ്റലിൽ ഒന്നും പോണില്ലേ? എല്ലാവരും ഇറങ്ങി.. ഓഫീസിലേക്കും കോളേജിലേക്കും സ്കൂളിലേക്കും ഒക്കെ.. \" അവൾ ചോദിച്ചു.

\"ഹമ്.. ഗുഡ്മോർണിംഗ് തൊട്ടാവാടി..\" അവൻ അവളെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

\"ഞാൻ ഇപ്പൊ കരയാറില്ലല്ലോ.. പിന്നേം എന്തിനാ അങ്ങനെ വിളിക്കണേ..?\" അവൾ ചോദിച്ചു.

അതിനു മറുപടി ആയി അലക്സ്‌ അവളെ കണ്ണു ചിമ്മി കാണിച്ചു. \"ചുമ്മാ.. ഒരു രസം..\"

\"ചായ തണുത്തു.. വേറെ ഇടണോ?\" ടീപ്പൊയിൽ ഇരിക്കുന്ന ചായക്കപ്പ് നോക്കി അവൾ ചോദിച്ചു.

\"ചായ ഒരെണ്ണം വേണം... എന്നിട്ട് നീ പോയി വേഗം റെഡി ആയി വാ..\" അവൻ പറഞ്ഞു.

\"എന്തിനാ? എങ്ങോട്ട് പോകാനാ?\"

\"ഹഹഹ... നീ എന്റെ നാട്ടിൽ വന്നിട്ടു ഇത് വരെ എന്റെ നാടു കണ്ടോ? ഞായറാഴ്ച നീ പോയ ഇനി എന്നാ വരാ...\" അലെക്സിന്റെ ചോദ്യം കേട്ട് അമ്മുവിന്റെ മുഖം ഒന്ന് വാടി.

പക്ഷേ അത് അവൻ ശ്രദ്ധിച്ചതെ ഇല്ല. \"അതുകൊണ്ട് നമുക്ക് സൈറ്റ് സീയിങ്നു പോകാം.. വേഗം റെഡി ആയി വാ..\"

\"അപ്പൊ ഇന്നു ഹോസ്പിറ്റലിൽ പോണ്ടേ.. \" അവൾ ചോദിച്ചു.

\"ഇന്നു ലീവ്.. ഇന്നത്തെ ദിവസം എന്റെ തൊട്ടാവാടിക്ക് വേണ്ടി.. \" അലക്സിന്റെ വാക്കുകളിൽ ഒരുവേള അവൾ തന്നെ തന്നെ മറന്നു നിന്നു.

\"ഡി.. എന്തും ഓർത്തോണ്ട് നിക്കാ? പോയി ചായ ഇട്ടിട്ടു വാ.. \" അലക്സ്‌ പറഞ്ഞതും അവൾ തലകുലുക്കി അടുക്കളയിലേക്ക് ഓടി.

ഓടി വന്നു ചായക്ക്‌ വെള്ളം വയ്ക്കുന്ന അമ്മുവിനെ കണ്ടു അടുക്കളയിൽ നിന്നിരുന്ന ആനിയമ്മയും ലിസയും അന്തം വിട്ടു നോക്കി.

\"എന്താണ്? വലിയ സന്തോഷത്തിൽ ആണല്ലോ..?\" ലിസ അവളുടെ തോളിൽ പിടിച്ചു ചോദിച്ചു.

\"ഇച്ചായൻ എന്നെ ഇവിടെ ഒക്കെ കാണിക്കാൻ കൊണ്ട് പോകാം എന്ന് പറഞ്ഞു.. ഇന്നു ഹോസ്പിറ്റലിൽ പോണില്ലെന്ന്.. \" അമ്മു ആവേശത്തോടെ പറഞ്ഞത് കേട്ട് ആനിയമ്മയും ലിസയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

\"അയ്യോ.. ഞാൻ ചോദിക്കാൻ മറന്നു.. പൊക്കോട്ടെ ആനിയമ്മേ?\" അവൾ അനിയമ്മയുടെ മുഖത്ത് നോക്കി ചോദിച്ചു.

\"ഇതിലിപ്പോ ചോദിക്കാൻ എന്നാ പെണ്ണെ.. നിന്റെ കെട്ടിയോൻ വിളിച്ചാൽ നീ പോണം.. പിന്നെ പറഞ്ഞിട്ട് പോണ ശീലം നല്ലതാ..\" ലിസ ആണ് മറുപടി പറഞ്ഞത്.

\"മക്കള് പോയിട്ട് വാ..\" ആനിയമ്മയും അനുവാദം നൽകി.

അമ്മു വേഗം ചായ കപ്പിലേക്ക് പകർന്നു അതും കൊണ്ട് പോയി. ആനിയമ്മയും ലിസയും അവള് പോകുന്നതും നോക്കി നിന്നു.

\"ജെസ്സി നാത്തൂൻ ഉണ്ടാകണം ആയിരുന്നു ഇതൊന്നു കാണാൻ.. ഈ ഇടെ ആയി നാത്തൂന് ഭയങ്കര ടെൻഷൻ ആണ് ഇവരുടെ കാര്യത്തിൽ. \" ലിസ പറഞ്ഞു.

\"ഉം... വർഷങ്ങൾ ആയി കെട്ടിയവർ ആണെന്ന് തോന്നുകയെ ഇല്ല അവരെ കണ്ടാൽ.. കണ്ടില്ലേ.. അവൻ ഒന്ന് പുറത്ത് കൊണ്ടുപോകാം എന്ന് പറഞ്ഞതിന് തുള്ളി ചാടി പോണത്.. \" ആനിയമ്മ അമ്മു പോയ വഴിയേ വെറുതെ നോക്കി.

*********

ക്ലാസ്സിലേക്ക് കയറിയ ലീന ഫ്രണ്ടു ബെഞ്ചിൽ ഇരുന്ന റബേക്കയെ നോക്കി ഒന്ന് ചുണ്ട് കോട്ടി ബാക്ക് ബെഞ്ചിലേക്ക് നടന്നു. അവടെ അവൾക്കുള്ള സീറ്റ് ഒഴിച്ചിട്ടു കാത്തിരിക്കുന്നുണ്ടായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട് അശ്വതി.

\"എന്തിനാടി നീ ആ റെബേക്കയെ വെറുതെ നോക്കി പേടിപ്പിക്കുന്നത്.. ഒന്നില്ലെങ്കിലും നിന്റെ നാത്തൂൻ ആവേണ്ട മുതൽ അല്ലെ.. \" അശ്വതി അവളുടെ കയ്യിൽ ഒന്ന് തട്ടി ചോദിച്ചു.

\"ദേ അച്ചൂ.. എന്നെ വട്ടാക്കരുത് ട്ടോ.. എടി.. അവളെ ഈ ക്ലാസിലെ ആർക്കെങ്കിൽക്കും ഇഷ്ട്ടം ആണോ? എന്താ കാര്യം? നീ പറ.. \" ലീന ചോദിച്ചത് കേട്ട് അശ്വതി കണ്ണുരുട്ടി ഒന്ന് തിരിഞ്ഞു ഇരുന്നു.

\"അതിപ്പോ.. സാറുമാരോട് അങ്ങോട്ട് ചോദിച്ചു ടെസ്റ്റ്‌ പേപ്പർ ഇടീച്ചാൽ ആർക്കാ ഇഷ്ട്ടം ആവാ..\" അശ്വതി കൈ മലർത്തി പറഞ്ഞു..

\"അഹ്.. അതാ ഞാൻ പറഞ്ഞത്.. അതിനെ കൂടെ കൂട്ടാൻ കൊള്ളില്ലെന്ന്.. \" ലീന തല കുലുക്കി പറഞ്ഞു.

\"എന്നാലും.. അങ്ങനെ അല്ലല്ലോ.. നിന്റെ ക്രിസ്റ്റിചായന് അവളെ അല്ലെ ഇഷ്ട്ടം.. അപ്പൊ പിന്നെ നിനക്കു അവളെ കൂട്ടാക്കി അല്ലെ പറ്റൂ..?\" അച്ചു ചോദിച്ചു.

\"അതെ.. അച്ചൂ.. ഇതേ നിന്റെ ശിവേട്ടനെ പോലെ ജനിക്കും മുൻപേ പറഞ്ഞു വച്ച ബന്ധം ഒന്നും അല്ല.. റാണി ചേച്ചിടെ കല്യാണത്തിന് ക്രിസ്റ്റിച്ചായൻ ഇവളെ കണ്ടു.. കൊള്ളാവുന്നത് ആണല്ലോ എന്ന് തോന്നി ഒന്ന് നോക്കി.. അത്രയേ ഒള്ളൂ.. എന്നാലും ഈ പഠിപ്പി തെണ്ടി എങ്ങനെ വീണു എന്നാ എനിക്ക് മനസ്സിൽ ആകാത്തെ.. ച്ചും.. സാരമില്ല.. ഇവളെക്കാൾ സുന്ദരി ആയ ഒരുത്തിയെ കാണിച്ചു കൊടുത്താൽ മതി ഇച്ചായന് .. ഈ പ്രേമം ഒക്കെ അപ്പൊ തീരില്ലേ..\" ലീന അശ്വതിയെ ഒന്ന് നോക്കി.

\"എടി.. നീ വല്ല്യ തരക്കേടില്ലല്ലോ.. നീ ഒന്ന് നോക്കുന്നോ എന്റെ ഇച്ചായനെ?\" ലീന കളിയായി ചോദിച്ചു.

\"ദേ.. ലീനേ.. വെറുതെ കളി പറയല്ലേ ട്ടോ.. എനിക്കെന്റെ ശിവേട്ടൻ മതി.. അടുത്ത മാസം ബാംഗ്ലൂർന്നു ശിവേട്ടൻ വരുമ്പോൾ ഞങ്ങടെ
വിവാഹത്തിൽ ഒരു തീരുമാനം ആക്കാനാ അച്ഛനും അമ്മായിമ് പറേണെ..\" അച്ചു പറഞ്ഞു.. \"ഹാ.. പിന്നെ നിന്റെ ഇച്ചായന് ദേ നീ ഇതിൽ നിന്നു ഏതിനെ എങ്കിലും നോക്ക്..\"

അവളുടെ ബാഗ് തുറന്നു ഒരു കേട്ട് ലെറ്ററുകൾ എടുത്തു അവളുടെ മുന്നിൽ വച്ചു അശ്വതി. \"സംശയിക്കണ്ട.. എല്ലാം നിന്റെ കൊച്ചിച്ചായന് ഉള്ള ലൗ ലെറ്റേഴ്സ് ആണ്.. ഇന്നു നീ വൈകിയത് കൊണ്ടു അവള് മാര് എന്റെ കയ്യിൽ ആണ് തന്നത്..\" അശ്വതി പറഞ്ഞത് കേട്ട് ലീന ഒരു നെടുവീർപ്പിട്ടു ലെറ്റർ എല്ലാം എടുത്തു തന്റെ ബാഗിലെക്ക് തിരുകി.

അപ്പോഴേക്കും ഡിപ്പാർട്മെന്റ് hod ജോസഫ് സാറും അവരുടെ ക്ലാസ്സ്‌ ഇൻ ചാർജ് ട്രിൻസി മിസ്സും ക്ലാസ്സ്‌റൂമിലേക്ക് കയറി വന്നു. അവർക്ക് പുറകിൽ കയറിവന്ന ആളെ കണ്ടു ക്ലാസ്സിലെ തരുണീമണികൾ എല്ലാം ആരാധനയോടെ നോക്കി. അവരുടെ നോട്ടം കണ്ട ക്ലാസ്സിലെ ഹാൻഡ്‌സോം ഗയ്സ് അയ്യാളെ അസോയയോടെ നോക്കി. പക്ഷേ ലീനയുടെയും റെബേക്കയുടെയും മുഖം മാത്രം ഒരുപോലെ വിളറി വെളുത്തു.

(തുടരും )



വെള്ളാരപൂമലമേലെ.. ❤❤ - 27

വെള്ളാരപൂമലമേലെ.. ❤❤ - 27

4.6
2725

അപ്പോഴേക്കും ഡിപ്പാർട്മെന്റ് hod ജോസഫ് സാറും അവരുടെ ക്ലാസ്സ്‌ ഇൻ ചാർജ് ട്രിൻസി മിസ്സും ക്ലാസ്സ്‌റൂമിലേക്ക് കയറി വന്നു. അവർക്ക് പുറകിൽ കയറിവന്ന ആളെ കണ്ടു ക്ലാസ്സിലെ തരുണീമണികൾ എല്ലാം ആരാധനയോടെ നോക്കി. അവരുടെ നോട്ടം കണ്ട ക്ലാസ്സിലെ ഹാൻഡ്‌സോം ഗയ്സ് അയ്യാളെ അസൂയയോടെ നോക്കി. പക്ഷേ ലീനയുടെയും റെബേക്കയുടെയും മുഖം മാത്രം ഒരുപോലെ വിളറി വെളുത്തു.\"അതാരാടി പ്രിൻസിപ്പളിന്റെ പിന്നിൽ ഒരു ചുള്ളൻ.. ഇനി നമ്മുടെ  പുതിയ മാഷ് ആകുമോ?\" അച്ചു ലീനയുടെ കയ്യിൽ തട്ടി കളിയായി ചോദിച്ചു. \"നിനക്ക് നിൻറെ ശിവേട്ടൻ പോരെ? വായ് നോക്കി.. മിണ്ടാതെ അവിടെ അടങ്ങിയിരിക്കു... \" ലീന ദേഷ്യത്തോ