ഗ്രേസിന്റെയും വില്ലിയുടെയും കല്യാണം ഉറപ്പിക്കുന്ന ദിവസം അങ്ങനെ വന്നെത്തി.
എല്ലാവരും തിരക്കിൽ ആയ സമയം നോക്കി റാണി അമ്മുവിനെ കൊണ്ട് അവളുടെആഗ്രഹം പോലെ കുരുവികൂട്ടിലെ വീട് കാണിക്കാൻ കൊണ്ടു പോയി.
\"ദാ.. ഇതാണ് നിന്റെ ഡാഡിയുടെ വീട്.. \" കാറ് കുരിവികൂടു വീടിനു മുന്നിലെ വഴിയിൽ അധികം ആരും ശ്രദ്ധിക്കാത്ത ഭാഗത്തു നിർത്തി റാണി പറഞ്ഞതും അമ്മു കണ്ണുകൾ വിടർത്തി അവിടം ഒക്കെ നോക്കി.
ഡാഡി പറഞ്ഞു കേട്ട ഡാഡിയുടെ വീട്.. അത് അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കടയാടിയിലെ പോലെ തന്നെ വളരെ വലിയ വീടാണ്. പക്ഷേ പുതുതായി പണി കഴിപ്പിച്ചത് അല്ല. തറവാട് വീടാണ്. പക്ഷേ നല്ലത് പോലെ സൂക്ഷിച്ചിട്ടുണ്ട്. മുറ്റത്തു നിറയെ പണിക്കാർ ആണ്.. തേങ്ങാ കൂട്ടി ഇടാനും റബർ ഷീറ്റ് ഉണക്കാനും ഒക്കെ ആയി അവിടെ ഓരോരുത്തർ ഓടി നടക്കുന്നത് കാണാം.
\"പോകാം?.. ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും. \" റാണി പറഞ്ഞത് കേട്ട് അമ്മു തലയാട്ടി.
റാണി വേഗം കാർ സ്റ്റാർട്ട് ചെയ്തു വണ്ടി വീട്ടിലേക്ക് വിട്ടു. കുരുവികൂട്ടു തറവാടിന്റെ രണ്ടാമത്തെ നിലയിൽ നിന്നു സാം അവരുടെ വണ്ടി ശ്രദ്ധിക്കുന്നത് കാണാതെ അവർ പോയി. റാണിയുടെ കാർ തിരിച്ചറിഞ്ഞ സാം സംശയത്തോടെ നെറ്റി ചുളിച്ചു.
*********
റാണിയും അമ്മുവും വീട്ടിൽ എത്തിയപ്പോഴേക്കും പെൺപിള്ളേർ എല്ലാവരും ബ്യൂടീഷാനുമായി മുറിയിൽ കയറികഴിഞ്ഞിരുന്നു. റാണിയും അമ്മുവും അവരോടൊപ്പം കൂടി.
നല്ല വീതിയിൽ സ്വർണ കരയുള്ള സെറ്റ് സാരിയും ബ്ലൗസും ആയിരുന്നു ഗ്രേസിന്റെ വേഷം. കരയുടെ അതെ നീളത്തിൽ ഷോർട്ട് സ്ലീവ് പഫ് ബ്ലൗസും. കഴുത്തിൽ നീളത്തിൽ ഒരു മാല. നെറ്റിയിൽ ഒരു ചെറിയ ചുട്ടി. കാതിൽ മാലയുടെ അതെ സ്റ്റൈലിൽ ജിമുക്കി കമ്മൽ. കയ്യിൽ വളയും ഇട്ടു. മുടി നാടൻ സ്റ്റൈലിൽ മേടഞ്ഞിട്ട് മുല്ലപ്പൂ വച്ചു.
ലീനയ്ക്കും റബേക്കയ്ക്കും ഒരേ സ്റ്റൈലിൽ ഉള്ള ഹാഫ് സാരി ആയിരുന്നു. വേറെ വേറെ കളറുകളിൽ. ഒരേപോലെ ഡ്രസ്സ് ചെയ്യുന്നതിൽ ലീനയ്ക്ക് താല്പര്യക്കുറവ് ഉണ്ടായിരുണെങ്കിലും റാണിയെ വിഷമിപ്പിക്കാതിരിക്കാനായി അവൾ ഒന്നും പറഞ്ഞില്ല.ലീന മസ്റ്റാർഡ് യെല്ലോ കളർ എടുത്തപ്പോൾ റബേക്കയ്ക്ക് ടീൽ ബ്ലൂ കളർ ആയിരുന്നു.
റാണി അവളുടെ രണ്ടാം മന്ത്ര കോടി ആയിരുന്നു ഉടുത്തത്. ലൈലാക്ക് കളർ കഞ്ച്ചീപുരം സാരി ആയിരുന്നു. \"കല്യാണത്തിന് വാങ്ങി പെട്ടിയിൽ വച്ചതാ.. ഇത് വരെ ഉടുത്തിട്ടില്ല.. ചടങ്ങിനൊക്കെ ഒന്നാം മന്ത്രകൊടി അല്ലെ ഉടുക്കുക.. ഈ ബ്ലൗസ് ചേരുന്നില്ലേ അമ്മു? ഇതിന്റെ ശരിക്കും ഉള്ള ബ്ലൗസ് ഓൾഡ് ഫാഷൻ ആണ്...\" റാണി പറഞ്ഞു.
\"റാണി ചേച്ചി.. നന്നായിട്ടുണ്ട്.. ഒരു കുഴപ്പമേ ഉള്ളു..\" അമ്മു പറഞ്ഞത് കേട്ട് റാണി ടെൻഷൻ ആയി.
\"അയ്യോ? എന്താ കുഴപ്പം? ഓർണമെൻറ്സ് മാച്ചു ചെയ്യുന്നില്ലായിരിക്കും അല്ലെ? എനിക്ക് അപ്പോളേ തോന്നി..\"
\"ഏയ്.. അതൊന്നും അല്ല കുഴപ്പം.. ഈ നിൽപ്പിൽ കുട്ടച്ചായൻ കണ്ടാൽ ചിലപ്പോൾ നോഹയ്ക്കും നോയൽനും കളിക്കാൻ അടുത്ത ആള് വരും ഒൻപതു മാസത്തിൽ...\" അമ്മു റാണിയെ കളിയാക്കിയപ്പോൾ അവൾ നാണം കൊണ്ട് ചുമന്നു.
\"അമ്മു.. നിനക്കു ഈ സാരി തന്നെ മതീന്ന് ഉറപ്പാണോ? സാരി നല്ലത് ഒക്കെ ആണ്.. നിനക്കു നല്ല ഭംഗിയും ഉണ്ട്.. എന്നാലും ബന്ധുക്കൾ ഒക്കെ നിന്നെ ആദ്യമായി കാണുന്നത് അല്ലെ? \" റാണി ചോദിച്ചത് കേട്ട് അമ്മു ചിരിച്ചു.
\"അല്ലേലും നാളെ പോകാനിരിക്കുന്ന എനിക്ക് ആരെ ബോധിപ്പിക്കാൻ ആണ് റാണിച്ചേച്ചി?\" അമ്മു മറ്റാരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി റാണിയുടെ ചെവിയിൽ ആയി പറഞ്ഞു. പിന്നെ നിവർന്നു നിന്നു അവളുടെ സാരിയുടെ പ്ലീറ്റ് ശരിയാക്കാൻ തുടങ്ങി.
\"പിന്നെ.. ഇത് ഇച്ചായൻ വാങ്ങി തന്ന സാരി ആണ്.. അന്ന് പുറത്ത് പോയില്ലേ? അപ്പൊ.. ഇച്ചായന്റെ സെലക്ഷൻ എനിക്ക് നന്നായി ചേരുന്നില്ലേ ചേച്ചി ? \" അത് ചോദിക്കുമ്പോൾ അമ്മുവിന്റെ കണ്ണിലെ പ്രതേക തിളക്കം റാണി ശ്രദ്ധിച്ചു.
\"നല്ല സുന്ദരി ആയിട്ടുണ്ട് \" അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു റാണി പറഞ്ഞു. എങ്കിലും അമ്മുവിനെ പിരിയുന്ന കാര്യം ഓർത്തപ്പോൾ അവൾക്കു സങ്കടം തോന്നി.
\"അതെ.. നിങ്ങൾ ഒരുങ്ങി കഴിഞ്ഞില്ലേ? അവിടെ കുരിശ് വരയ്ക്കാൻ വിളിക്കുന്നു.\" അലക്സ് വന്നു വിളിച്ചത് കേട്ട് എല്ലാവരും പ്രാർത്ഥനാ മുറിയിലേക്ക് നടന്നു.
റാണിയും അമ്മുവും അലക്സ്നു ഒപ്പം അവസാനം ആണ് ഇറങ്ങിയത്.
\"ഇച്ചായന്റെ സെലക്ഷൻ എനിക്ക് ചേരുന്നുണ്ടോ?\" അമ്മു പ്രതീക്ഷയോടെ ചോദിക്കുന്നത് കേട്ട് റാണി അവളെ അത്ഭുതത്തോടെ നോക്കി.
\"ഉം.. അടിപൊളി ആയിട്ടുണ്ട്.. എന്റെ സെലക്ഷൻ മോശം വരുമോ?\"അലക്സ് പറഞ്ഞത് കേട്ട് വിടർന്ന അമ്മുവിന്റെ കണ്ണിലെ പ്രണയം റാണി പെട്ടന്ന് തിരിച്ചറിഞ്ഞു.
**********
ടൗണിലെ പ്രസിദ്ധമായ റെസ്റ്റോറന്റ്ന്റെ ഹാളിൽ വച്ചു ആയിരുന്നു ചടങ്ങ്. പതിവനുസരിച്ചു വില്ലിയുടെ വീട്ടിൽ ആണ് നിശ്ചയം നടത്തേണ്ടത് എങ്കിലും ഹാളിൽ വച്ചു ആക്കിയത് ഗ്രേസിനു കൂടി പങ്കെടുക്കാൻ വേണ്ടി ആയിരുന്നു.
ചടങ്ങുകൾ എല്ലാം ഭംഗി ആയി പൂർത്തി ആയി. അതിനോടൊപ്പം തന്നെ ചെറുക്കനെയും പെണ്ണിനേയും വീട്ടുകാരെയും ഗസ്റ്റുകൾക്ക് പരിചയപ്പെടുത്തി. അവിടെ വന്ന പല ബന്ധുക്കളും അമ്മുവിനെ ആദ്യമായി കാണുകയായിരുന്നു. പലരും പല അഭിപ്രായങ്ങളും അവളെ നോക്കി പറഞ്ഞു. അതിൽ ചിലവ അവളെ മുറിപ്പെടുത്തുന്നവയും ആയിരുന്നു. പ്രതേകിച്ചു ക്നാനായ ജാതി സ്പിരിറ്റ് കാത്തു സൂക്ഷിച്ചിരുന്ന ചിലർ.
അനങ്ങനെ ഒരാൾ ആയിരുന്നു മധുമേടയിലെ കൊച്ചാമച്ചി. \"എന്നാലും എന്റെ ജെസ്സിയെ.. ജോക്കുട്ടൻ നമ്മടെ കൂട്ടാരീന്ന് എടുക്കാണ്ട് പൊറത്തു പോയി കെട്ടീപ്പോ ഞാൻ കരുതിയത് ഏതാണ്ട് ലോകസുന്ദരി ആയിരിക്കുംന്നാ.. ഇതിപ്പോ ഗ്രേസ് മോൾടെ പാതി സൗന്ദര്യം ഉണ്ടോ?\"
\"എന്റെ കൊച്ചാമച്ചി.. ഒരാളുടെ അഴക് അവരുടെ സ്വഭാവത്തിൽ അല്ലെ? അത് വേണ്ടുവോളം ഉണ്ട് ഞങ്ങടെ അമ്മുവിന്.. എത്ര ദിവസം ആയി അവൾ ഇവിടെ വന്നിട്ട്.. അതിനുള്ളിൽ വീട്ടിലെ എല്ലാവരുടെയും ഫേവറിറ്റ് ആണ് അവൾ..\" ജെസ്സി പറഞ്ഞു.
ആനിയമ്മ അതിനെ പിന്താങ്ങി. \"അതെ അത് ശരിയാ.. മറ്റൊരു കുടുംബത്തീന്ന് വന്നത് ആണെന്ന് തോന്നുകയെ ഇല്ല അമ്മു മോളെ കണ്ടാൽ..\"
\"പിള്ളേർക്കൊക്കെ എന്നാ കാര്യമാണ് എന്നറിയാമോ അമ്മുമോളെ..?\" സ്റ്റെല്ല ചോദിച്ചു
\"ഇതൊക്കെ പോട്ടെ.. അമ്മു മോള് വന്നേ പിന്നെ അപ്പച്ചന്റെ മരുന്നിന്റെ കാര്യം.. ഞാൻ അന്വേഷിക്കേണ്ടിയെ വന്നിട്ടില്ല... അപ്പച്ചന്റെ പെറ്റ് ആണ് ഇപ്പൊ അവള്..\" ലിസ പറഞ്ഞു.
കടയാടിയിലെ അമ്മമാരെല്ലാം അമ്മുവിന് വേണ്ടി പോരാടാൻ നെഞ്ച് വിരിച്ചു നിന്നത്തോടെ കൊച്ചാമച്ചി വാലും മടക്കി ആ വഴിക്കു പോയി.
*********
\"എന്താടോ ഭാര്യെ...? ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത്? \" പുറകിൽ സാവിയോയുടെ ശബ്ദം കേട്ട് റാണി തിരിഞ്ഞു നോക്കി.
ഒരു ചിരിപോലും അവനു നൽകാതെ അമ്മുവിനെ നോക്കി നിൽക്കുന്നത് കണ്ട സാവിയോക്കു കാര്യം മനസിലായി.
\"അമ്മു പോകും എന്ന് ഓർത്താണോ? അത് ഓർത്തിപ്പോ താൻ വിഷമിക്കേണ്ട.. അലക്സ് എല്ലാം തുറന്നു പറയാൻ ഉള്ള സാഹചര്യം നമുക്ക് എങ്ങനേലും ഒഴിവാക്കാം.. അല്ലെങ്കിൽ ഇനി ഇപ്പൊ അവൻ പറഞ്ഞാൽ തന്നെ മറ്റ് എന്തെങ്കിലും പറഞ്ഞു അവളെ ഇവിടെ നിർത്താം.. നീ ഇങ്ങനെ വിഷമിക്കാതെ..\" സാവിയോ അവളുടെ ഇരുതോളിലും കൈ വച്ചു പറഞ്ഞു.
\"വേണ്ട കുട്ടച്ചായാ.. അവൾ തിരികെ പൊക്കോട്ടെ...\" റാണിയുടെ വാക്കുകൾ കേട്ട് സാവിയോ അവളെ സംശയത്തോടെ നോക്കി.
\"അവൾക്ക്, അവൾക്കു അലക്സിനെ ഇഷ്ട്ടം ആണ്. അവളുടെ കണ്ണുകളിൽ കാണാം അവനോടുള്ള പ്രണയം.. അത് കാണുമ്പോൾ എനിക്കു പേടി തോന്നുന്നു. അനുപമയെ മറന്നു അവന് എന്നെങ്കിലും അമ്മുവിനെ സ്നേഹിക്കാൻ സാധിക്കുമോ?!\" റാണി പറഞ്ഞത് കേട്ട് സാവിയോ കുറച്ചു ദൂരെ മാറി ബന്ധുക്കളോട് സംസാരിച്ചു നിൽക്കുന്ന അലെക്സിനെ നോക്കി. സംസാരത്തിൽ മുഴുകി ഇരിക്കുന്ന അലക്സ് അവനെ പ്രണയപൂർവം നോക്കി നിൽക്കുന്ന അമ്മുവിന്റെ കണ്ണുകൾ കാണുന്നതേ ഇല്ല.
\"പൊക്കോട്ടെ കുട്ടച്ചായാ അവൾ... ഇവിടെ നിന്നും പോയാലും നമുക്ക് അവളുടെ കാര്യങ്ങൾ അന്വേഷിക്കാമല്ലോ.. ഇവിടെ നിന്നാൽ ഇനിയും അവൾ വിഷമങ്ങൾ അനുഭവിക്കേണ്ടി വരും..\" റാണിയുടെ വാക്കുകൾ കേട്ടു സാവിയോ ചിലതൊക്കെ മനസ്സിൽ തീരുമാനിച്ചു.
************
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത്... ഹോ.
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
എല്ലാവരും ഭക്ഷണവും എടുത്തു കഴിക്കാൻ ഇരുന്നപ്പോൾ പിള്ളേർ സെറ്റിന്റെ ഡാൻസ് തുടങ്ങി. വില്ലിയെയും ഗ്രേസിനെയും നടുവിൽ നിർത്തി അവർ ഡാൻസ് ആരംഭിച്ചപ്പോൾ എല്ലാവരും അതും നോക്കി ഇരുന്നു.
കാണാപ്പൊന്നും മിന്നും കെട്ടി
കളനൂപുരതാളം കൊട്ടി
കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി
കളവേണി വന്നാട്ടേ
കൊന്നപ്പൂവാല്‍ കന്നിക്കോടി
ആലിലയാല്‍ പീലിത്താലി
കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍
കാറ്റിന്റെ കസ്തൂരി
മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
ഡാൻസിന് ഇടയിൽ ഇടയ്ക്കൊക്കെ സാവിയോയുടെ കണ്ണുകൾ അമ്മുവിലും അലെക്സിലും വന്നു നിന്നു. അവർ തമ്മിൽ എത്ര ചേർച്ച ആണെന്ന് അവൻ ഓർത്തു.
\"അമ്മു.. ഒരിക്കൽ നിന്റെ ജീവിതം തകർന്നതിനു കാരണക്കാരൻ ആയവൻ ആണ് ഞാൻ. അത് ഞാൻ തിരുത്തും. എന്റെ ജോകുട്ടനെക്കാൾ നല്ലതൊന്നും എനിക്ക് നിനക്ക് തരാൻ ഇല്ല. അവന്റെ സ്നേഹം ഞാൻ നിനക്ക് നേടി തരും \" (സാവിയോ ആത്മ )
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
പരസ്പരം മതി മറന്നു ഡാൻസ് ചെയ്യുന്നതിനിടെ അമ്മുവിന്റെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് അവൾ അറിഞ്ഞില്ല. ഗ്രേസിന്റെ മുറിയിലെ ഡ്രസിങ് ടേബിളിൽ ഇരുന്നു അത് വൈബ്രേറ്റ് ചെയ്തുകൊണ്ട് ഇരുന്നു.
മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
വിളയാടും നേരം മഞ്ഞുപോലുരുകണം
ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
ഡാൻസ് തുടങ്ങുന്നതിനു മുൻപ് അവന്റെ ഫോൺ അലോഷിയുടെ കയ്യിൽ ഏൽപ്പിച്ചു ആണ് അലക്സ് കളിക്കാൻ ഇറങ്ങിയത്. ആദ്യം ഒരു പ്രാവശ്യം ഫോൺ അടിച്ചപ്പോൾ അലോഷി അത് വിട്ടുകളഞ്ഞു. ഉടനെ തന്നെ വീണ്ടും റിങ് ചെയ്തപ്പോൾ എന്തോ ഒരു പന്തികേട് തോന്നി അലോഷി ആ ഫോൺ എടുത്തു ചെവിയിലോട്ട് വച്ചു.
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
ഡാൻസ് കഴിഞ്ഞു എല്ലാവരും കയ്യടിച്ചുകൊണ്ടു ഇരിക്കുമ്പോൾ അലോഷി ഓടി വന്നു അവനെ മാറ്റി നിർത്തി സംസാരിച്ചു. അവരുടെ സംസാരത്തിൽ എന്തോ പ്രശ്നം തോന്നിയ സാവിയോയും അങ്ങോട്ട് ചെന്നു.
\"എന്താടാ.. എന്താ പ്രശ്നം..?\" സാവിയോ ചോദിച്ചു.
\"അത്.. കാഞ്ചനയുടെ അമ്മ.. രേണുകമാ മരിച്ചു എന്നു.. ഹാർട്ട് അറ്റാക്ക് ആയിരുന്നു.\" അലക്സ് പറഞ്ഞത് കേട്ട് സാവിയോ തറഞ്ഞു നിന്നു. സ്വന്തം അമ്മ അല്ലെങ്കിലും രേണുക അമ്മുവിന് ഈ ലോകത്തു സ്വന്തം എന്ന് പറയാനുള്ള അവസാനത്തെ ആളാണ് എന്ന് സാവിയോക്ക് അറിയാമായിരുന്നു.
\"നീ അവളെ വിളിക്കു.. മരിച്ചു എന്ന് പറയണ്ട.. വയ്യ എന്ന് പറഞ്ഞാൽ മതി... നിങ്ങൾ ഒറ്റക്ക് ഡ്രൈവ് ചെയ്തു പോണ്ട.. ഞാനും വരാം.. റാണിയോട് ഒന്ന് പറഞ്ഞിട്ട് വരട്ടെ...\" സാവിയോ റാണിയുടെ അരികിലേക്ക് പോയി.
ഡാൻസ് കഴിഞ്ഞു ലീനയോടും റെബേക്കയോടും ചേർന്നു ഒരു ജൂസും കുടിച്ചു വർത്തമാനം പറഞ്ഞു നിൽക്കുകയായിരുന്നു അമ്മു. അലക്സ് വന്നു അമ്മുവിനെ മാറ്റി നിർത്താൻ ശ്രമിച്ചതും ലീന അവനെ കളിയാക്കി. അത് വക വയ്ക്കാതെ അവൻ അമ്മുവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി.
\"എന്താ ഇച്ചായ..? എല്ലാം പറയാനുള്ള നേരം ആയോ? ഇപ്പോഴും ഗസ്റ്റ് ഒന്നും പോയിട്ടില്ലല്ലോ.. ഞാൻ കരുതി ഗസ്റ്റ് ഒക്കെ പോയിട്ട് ആണെന്ന്...\" അമ്മു സംശയത്തോടെ ചോദിച്ചു.
\"അമ്മു.. നീ പോയി നിന്റെ ഡ്രസ്സ് ഒക്കെ എടുത്തിട്ട് വാ.. നമുക്ക് ഒന്ന് ചെന്നൈ വരെ പോണം.. ഇപ്പോ തന്നെ...\" അലെക്സിന്റെ ശബ്ദത്തിലെ പതർച്ച അമ്മു സംശയത്തോടെ കേട്ടു.
\"എന്താ ഇച്ചായ..? ഞാൻ മമ്മയോട്...\"
\"മമ്മയോട് ഒക്കെ ഞാൻ പറഞ്ഞോളാം.. നീ വേഗം റെഡി ആയി വാ.. \"
\"ഇച്ചായ.. കാര്യം പറഞ്ഞേ...\" അമ്മുവിന് ടെൻഷൻ ആയി.
\"അത്.. രേണുകമയ്ക്ക് നല്ല സുഖം ഇല്ല.. നമുക്ക് ഒന്ന് അവിടെ വരെ പോകാം..\" അലെക്സിന്റെ വാക്കുകൾ കേട്ട് അമ്മു തറഞ്ഞു നിന്നു.
(തുടരും...)
അങ്ങനെ നമ്മൾ കഞ്ചാനയെ ഇന്നു തിരികെ പറഞ്ഞു വിടുകയാണ് മക്കളെ.. അലക്സ് അവൾക്കു കാശ് കൊടുക്കാതെ പറ്റിക്കുമോ എന്ന് അറിയാൻ ആയി അടുത്ത പാർട്ട് വരുന്നത് വരെ കാത്തിരിക്കുക.
കമന്റ് ഇടാതെ പോകുന്നവരോട് ആണ്.. \"ജാഡയാണോ കുട്ടാ?\" 😁😁