Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 32

ഡ്രൈവിന് ഇടയിൽ അമ്മു ആകെ നിശബ്ദ ആയിരുന്നു. രേണുകമയ്ക്ക് ചെറിയൊരു വയ്യായ്ക എന്നെ അലക്സ്‌ പറഞ്ഞുള്ളൂ എങ്കിലും അവൾക്ക് ഒരു പന്തികേട് തോന്നിയിരുന്നു. ഇടയ്ക്ക് വച്ചു എപ്പോളോ സാവിയോ ഡ്രൈവിംഗ് ഏറ്റെടുത്തപ്പോൾ അവൾ അലെക്സിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു. നെഞ്ചിൽ അനുഭവപ്പെട്ട ചൂടുള്ള നനവിൽ നിന്നു അവൻ അറിഞ്ഞു അമ്മു ഉറങ്ങുകയല്ല എന്ന്. മറുത്തൊന്നും പറയാതെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു. റിയർ വ്യൂ മിററിലൂടെ അവരെ കണ്ട സാവിയോ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചിരുന്നു.

അധികം എങ്ങും നിർത്താതെ ആണ് അവർ വണ്ടി ഓടിച്ചത് എങ്കിലും അവർ കാഞ്ചനയുടെ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞിരുന്നു. രേണുകയുടെ വെള്ള പുതച്ച ശരീരതിനരികിൽ അമ്മു കണ്ണീരോടെ ഇരുന്നു.

വളരെ കുറച്ചുപേരെ അവിടെ ഉണ്ടായിരുന്നുള്ളു. രേണുകയും കാഞ്ചനയും അധികം ആരോടും അങ്ങനെ അടുപ്പം കാണിക്കാത്തത് കൊണ്ട് തന്നെ. തൊട്ടടുത്ത അയൽക്കാരും പിന്നെ കാഞ്ചനയുടെ കൂടെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിരുന്ന ചിലരും മാത്രം.

\"വേറെ ബന്ധുക്കൾ?\" ആരുടെയോ ചോദ്യത്തിന് കാഞ്ചന ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

\"കർമം ചെയ്യാൻ..?\" മാറ്റാരോ ചോദിച്ചു 

ഓർമകളുടെ തീരത്തേക്ക് കാഞ്ചന ഒന്നു ചേക്കേറി. രേണുകമാ.. കാല് വയ്യാത്ത അമ്മയെ എപ്പോളും പൊതിഞ്ഞു പിടിച്ചു കൊണ്ട് നടക്കുന്ന അവളുടെ പിള്ളയങ്കിൾ. അവരുടെ പൊന്നു മോള് കാഞ്ചന.. അമ്മുവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. ഇന്ന് ആരും തന്നെ ഈ ലോകത്തു ഇല്ല.. അതിനു കാരണക്കാരി താനും - ആ ചിന്ത വല്ലാത്ത അവളെ പൊള്ളിച്ചു.

കാഞ്ചന ഇന്നു ഉണ്ടായിരുന്നു എങ്കിലും ആരാണ് രേണുകമയ്ക്ക് കർമം ചെയ്യുക? - ആ ചോദ്യം അമ്മുവിന്റെ മനസ്സിൽ മുഴച്ചു നിന്നു.

ചിലപ്പോൾ അമ്മയുടെ ബന്ധുക്കൾ ആരെങ്കിലും.. അവൾ സംശയത്തോടെ ഓർത്തു. പക്ഷേ ആരെ? ആവശ്യ നേരത്ത് ഉപേക്ഷിച്ചു പോയ ആരെ?

\"ഞാൻ ചെയ്തോളാം...\" അമ്മു പറഞ്ഞു.

\"അല്ല അത് പെൺകുട്ടികൾ.. \" ആരോ പറഞ്ഞു തുടങ്ങി എങ്കിലും ആ ശബ്ദം എങ്ങനെയോ കേട്ട് പോയി.

\"എന്നാ ബോഡി എടുത്താലോ?\" ആരോ പറയുന്നത് കേട്ടു.

\"കാഞ്ചന...\" അരികെ ശാരിയുടെ ശബ്ദം കേട്ടതും അവളുടെ കൈപിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു അമ്മു. പക്ഷേ പെട്ടന്നുള്ള എഴുന്നേൽപ്പിൽ  അവൾ വേച്ചു പോയി.. തല കറങ്ങി താഴോട്ട് വീണു. ശാരിയുടെ കയ്യിൽ നിന്നു ഊർന്നു വീഴുന്നത് അമ്മു അറിഞ്ഞിരുന്നു.. പക്ഷേ നിലത്തു വീഴുന്നതിന് മുമ്പേ പരിചിതമായ രണ്ടു കൈകൾ അവളെ താങ്ങിയിരുന്നു.

\"അമ്മു.. \" അലക്സ്‌ അവളുടെ മുഖത്ത് തട്ടി വിളിച്ചു.

കാഞ്ചനയുടെയും അലെക്സിന്റെയും ഒന്നിച്ചുള്ള അഭാവവും അലെക്സിന്റെ അമ്മു എന്ന വിളിയും അവന്റെ ചേർത്തു നിർത്തലും അതിനെല്ലാം പുറമെ അമ്മുവിന്റെ കഴുത്തിൽ നിന്നു നീണ്ടു കിടന്നിരുന്ന താലി മാലയും പലരിലും മുറുമുറുപ്പ് സൃഷ്ടിച്ചു. പലരുടെയും സംശടങ്ങളെ ഊട്ടിഉറപ്പിച്ചു.

അലക്സ്‌ അമ്മുവിനെ അകത്തെ മുറിയിലേക്ക് കൊണ്ട് വന്നു കട്ടിലിലേക്ക് കിടത്തി. സാവിയോ യും ശാരിയും അവരുടെ കൂടെ അകത്തേക്ക് ചെന്നു.

\"ബിപി കുറവാണ്..\" അലക്സ്‌ ശാരിയോട് പറഞ്ഞു. ശാരി അമ്മുവിനെ നോക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയ അലക്സ്നോട് അവരുടെ അയൽക്കാരിയും ഹോസ്പിറ്റലിലെ സ്റ്റാഫും ആയ ഒരു സ്ത്രീ വന്നു പറഞ്ഞു.

\"അല്ല.. അമ്മു ഇങ്ങനെ കിടക്കുന്ന സ്ഥിതിക്ക്.. ഡോക്ടറും അവളും തമ്മിൽ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക്.. ഡോക്ടർക്ക് അങ്ങ് കർമം ചെയ്താൽ പോരേ..\"

അലക്സ്‌ അവരെ രൂക്ഷമായി നോക്കി. \"എങ്ങനെ ഒക്കെ ആയ സ്ഥിതിക്ക്?\" അവന്റെ ശബ്ദം തേല്ലോന്ന് ഉയർന്നിരുന്നു.

\"അത്‌ ശരി.. എന്നോട് എന്തിനാ ചൂടാവുന്നെ..? രണ്ടു മാസം ആയി പെണ്ണും ഡോക്ടറും മിസ്സിംഗ്‌.. ദേ ഇപ്പൊ പെണ്ണ് തല കറങ്ങി വീണിരിക്കുന്നു.. കഴുത്തിൽ ഒരു താലിയും.. എന്നിട്ട് ബന്ധം ഒന്നും ഇല്ലാന്ന് പറഞ്ഞാ എങ്ങനാ? ഓഹ്.. ആവശ്യം കഴിഞ്ഞു കാണും അല്ലേ? അതോ ഡോക്ടറുടെ കൂടെ വന്ന മറ്റേ ആളുടെ കൂടെ ആയിരുന്നോ അവൾ? ചിലപ്പോൾ രണ്ടു പേരുടെയും കൂടെ ആയിരുന്നിരിക്കും.. ഞങ്ങൾക്ക് ആരായാലും പ്രശ്നം ഇല്ല.. ബോഡി ഇവടന്ന് വേഗം എടുത്താൽ മതി.. ഇവടെ കിടന്നു ചീഞ്ഞാൽ ഞങ്ങൾ അയല്പക്കത്തു താമസിക്കുന്നവരാ..\" ആ സ്ത്രീയുടെ കുത്തുവാക്ക് കേട്ട് അലെക്സിന്റെ രക്തം തിളച്ചു.

\"തള്ളേ.. ഞാൻ...\" അലക്സ്‌ അവരുടെ നേരെ കൈ ഉയർത്തിയതും സാവിയോ അവനെ തടഞ്ഞു.

\"ജോ.. ആളു കൂടിയിട്ടുണ്ട്.. മരണ വീട് ആണ്.. \" സാവിയോ അലെക്സിനെ ഓർമിപ്പിച്ചതും അവൻ ഒന്നു അടങ്ങി.

\"ഞാൻ ചെയ്തോളാം.. അമ്മുവിന്റെ അമ്മ അല്ലേ.. അവൾക്കു പരാതി കാണില്ല..\" അലക്സ്‌ പറഞ്ഞു.

***********

\"എന്താടാ ഓർത്തുകൊണ്ട് നിൽക്കുന്നത്?\" തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നു അമ്മുവിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് ഉറ്റു നോക്കി കൊണ്ട് നിന്ന അലെക്സിന്റെ പിന്നിലായി വന്നു സാവിയോ ചോദിച്ചു.

\"എന്നാലും കുട്ടച്ചായാ.. ഞാൻ ആ ദുഷിച്ച സ്ത്രീ പറഞ്ഞ വാക്കുകൾ ആലോചിക്കുകയായിരുന്നു. എന്തൊക്ക വൃത്തികേട് ആണ് അവർ പറഞ്ഞത്?\" അലക്സ്‌ ചോദിച്ചു.


\"അവരെ കുറ്റം പറയാൻ ഒക്കുമോ? കുറെ കാലമായി നിങ്ങൾ രണ്ടു പേരും ഒരുപോലെ ലീവ്.. ഇപ്പൊ നമ്മുടെ ഒന്നിച്ചുള്ള വരവ്... പോരാത്തതിന് അമ്മുവിന്റെ തല കറക്കം.. അല്ല.. അത് ബി പി കുറഞ്ഞത് തന്നെ ആണല്ലോ ലേ.. എപ്പോളെങ്കിലും കൈ വിട്ടു അബദ്ധം ഒന്നും പറ്റീട്ടില്ലല്ലോ..?\" രംഗം ഒന്ന് തണുപ്പിക്കാൻ ആയി സാവിയോ അവനെ കളിയാക്കി.

\"എന്റെ മൂത്ത ഇച്ചായൻ ആണ്, ഐ പി എസ്‌ ആണ് എന്ന് ഒന്നും നോക്കില്ല.. ചുരുട്ടി കൂട്ടി താഴേക്ക് ഇടും ഞാൻ..\" അലക്സ്‌ പറഞ്ഞു.

അത് കേട്ട് സാവിയോ ഒന്ന് അടക്കി ചിരിച്ചു.

\"വീട്ടിലേക്കു വിളിച്ചാരുന്നോ? നമ്മൾ ആരോടും പറയാതെ പോന്നത് അല്ലേ?\" അലക്സ്‌ ചോദിച്ചു.

\"ഉം.. നിങ്ങൾക്ക് ഇവിടെ വലിയ സഹായം ആയിരുന്ന കുടുംബത്തിലെ അമ്മ മരിച്ചു എന്നാ പറഞ്ഞിരിക്കുന്നത്. അമ്മുന്റെ അമ്മ എന്ന് പറഞ്ഞാൽ പിന്നെ എല്ലാവരും കൂടി ഇങ്ങോട്ട് പോരും. നീ അതോർത്തു ഒന്നും വിഷമിക്കേണ്ട.. റാണിയും അലോഷിപാപ്പനും ചേർന്ന് അവിടെ എല്ലാം മാനേജ് ചെയ്തോളും..\" സാവിയോ അവനെ ആശ്വസിപ്പിച്ചു. \"നീ അമ്മുവിനെ വിളിച്ചോ?\"

ഇല്ല എന്ന അർത്ഥത്തിൽ അലക്സ്‌ തലയാട്ടി.

\"എന്തു പണിയാടാ നീ കാണിച്ചേ.. പാവം.. അതു വിഷമിച്ചു ഇരിക്കല്ലേ.. ഒന്ന് വിളിച്ചു അന്വേഷിച്ചൂടായിരുന്നോ നിനക്കു? \" സാവിയോ അല്പം ദേഷ്യത്തോടെ ചോദിച്ചു.

\"ഇനി അവളുടെ കാര്യത്തിൽ നമുക്ക് എന്തു കാര്യം കുട്ടച്ചായാ? എത്രയും വേഗം കടയാടിയിൽ പോയി എല്ലാം തുറന്നു പറഞ്ഞു ഈ നാടകം ഒന്നു അവസാനിപ്പിച്ചാൽ മതി എനിക്ക്.. ഇപ്പൊ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ തോന്നാ..\" അലെക്സിന്റെ വാക്കുകൾ സാവിയോയെ ഞെട്ടിച്ചു കളഞ്ഞു.

*********

ബ്രേക്ക്‌ ഫാസ്റ്റ് ടേബിളിന് മുന്നിൽ യാതൊരു താല്പര്യവും ഇല്ലാതിരുന്ന പിള്ളേരെ നോക്കി ആനിയമ്മ നെടുവീർപ്പിട്ടു. \"എന്തുവാ പിള്ളേരെ ഈ നനഞ്ഞ കോഴികളെപ്പോലെ ഇരിക്കുന്നത്? വേഗം കഴിച്ചു കോളേജിൽ പോകാൻ നോക്കു.. \"

\"ഓഹ്.. അമ്മു ചേച്ചി ഇല്ലാത്തോണ്ട് ഒരു സുഖവും ഇല്ലന്നെ..ഞാൻ ഇന്നു പോണില്ല..\" ലീന ഒരു മടുപ്പോടെ പറഞ്ഞു.

\"ദേ.. പെണ്ണെ.. ഓരോ കാരണങ്ങൾ കണ്ടു പിടിച്ചു വരും കോളേജിൽ പോകാതിരിക്കാൻ.. ദേ. റെബേക്കയെ നോക്കു.. അവൾക്കു വല്ല മടിയും ഉണ്ടോ എന്ന്...\" ജെസ്സി ലീനയുടെ തലക്ക് കിഴുക്കികൊണ്ട് പറഞ്ഞതും ലീന റബേക്കയെ നോക്കി ചുണ്ട് കോട്ടി.

റബേക്ക നേരിയ സങ്കടത്തോടെ അവൾക്ക് അരികിൽ ഇരുന്ന ക്രിസ്റ്റിയെ നോക്കി. അവൻ അവളെ കണ്ണു ഒന്ന് ചിമ്മി കാണിച്ചു. പിന്നെ അവളുടെ ചെവിയിൽ ആയി പറഞ്ഞു. \"നീ ഒന്ന് തഞ്ചപ്പെട്... അമ്മുചേച്ചി ഇങ് വരട്ടെ.. ചേച്ചിയെ കൊണ്ട്  അവൾക്ക് നിന്നോടുള്ള പിണക്കം മാറ്റാൻ പറ്റുമെന്നേ..\"

\"ശരിയാ.. അമൂ‌വേച്ചി ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഇപ്പൊ എന്തെങ്കിലും ചളി ഒക്കെ അടിച്ചു എല്ലാവരുടേം പ്ളേറ്റിൽ നിന്നു കയ്യിട്ട് വാരി കഴിച്ചു നടന്നേനെ..\" ഷൈൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

\"എന്നാലും.. അമ്മുവേച്ചി പോയിട്ട് ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ..? \" ഗ്രേസ് ആരോടെന്നില്ലാതെ ചോദിച്ചു.

ജെസ്സിയുടെ മുഖവും ഒന്ന് വാടി. അമ്മുവിന്റെ ഒരു കാൾ അവൾ പ്രതീക്ഷിച്ചിരുന്നു. ഒന്നും പറയാതെ പോയതല്ലേ. എങ്കിലും അവൾ അമ്മുവിനെ ന്യായീകരിച്ചു. \"അവൾ അവിടെ ഒരു മരണാവശ്യതിന് പോയത് അല്ലേ.. തിരക്കിൽ ആകും..\"

\"ഒന്ന് വേഗം വന്നാൽ മതിയായിരുന്നു അമ്മു.. ഞാൻ അപ്പന്റെ മരുന്നിന്റെ കാര്യമേ അങ്ങ് മറന്നു.. അവൾ അല്ലേ ഇപ്പോ അതൊക്കെ ഓർത്തു കൊടുക്കാറ്.. സത്യം പറയാലോ എന്റെ ജെസ്സെച്ചി.. അമ്മു ഈ പടി കേറി വന്നപ്പോൾ എനിക്കത്ര പിടിച്ചൊന്നും ഇല്ലാരുന്നു.. എന്റെ ഗ്രേസിന്റെ ഭാഗ്യം തട്ടി എടുത്തവൾ എന്നൊരു തോന്നൽ ആയിരുന്നു..

പക്ഷേ അവൾക്ക് എന്തോ കൂടോത്രം അറിയാന്ന തോന്നണേ... മനുഷ്യന്റെ മനസ്സിൽ കേറി ഇരിക്കുന്ന എന്തോ കൂടോത്രം..\" അകത്തേക്ക് കയറി വന്ന ലിസ ചിരിച്ചു കൊണ്ടു പറഞ്ഞു.

\"ആ കൂടോത്രത്തിന്റെ പേരാ ലിസെ സ്നേഹം.. രണ്ടു മാസം കൊണ്ട് അവൾ സ്നേഹിച്ചു കൂടെ കൂട്ടാത്തവർ ആയി ഇവിടെ ആരും ഇല്ല.. \" ആനിയമ്മ പറഞ്ഞത് കേട്ടു  റാണിയുടെ മുഖം മാത്രം തെളിഞ്ഞില്ല.

\"ഹമ്.. അമ്മുന് എല്ലാവരുടെയും മനസ് നേടാൻ പറ്റി.. അലെക്സിന്റെ ഒഴിച്ച് \" (റാണി ആത്മ )

***********

\"ഇനി അവളുടെ കാര്യത്തിൽ നമുക്ക് എന്തു കാര്യം കുട്ടച്ചായാ? എത്രയും വേഗം കടയാടിയിൽ പോയി എല്ലാം തുറന്നു പറഞ്ഞു ഈ നാടകം ഒന്നു അവസാനിപ്പിച്ചാൽ മതി എനിക്ക്.. ഇപ്പൊ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ തോന്നാ..\" അലെക്സിന്റെ വാക്കുകൾ സാവിയോയെ ഞെട്ടിച്ചു കളഞ്ഞു.

\"എന്ത്‌ തോന്നിവാസം ആണെടാ നീ പറയുന്നേ? ഇത്രയും ദിവസം കൊണ്ടു നിങ്ങളുടെ ഇടയിൽ ഒരു നല്ല സൗഹൃദം പോലും ഉണ്ടായിട്ടില്ല എന്നാണോ? \" സാവിയോയുടെ വാക്കുകൾ കേട്ട് അലക്സ്‌ തല താഴ്ത്തി.

\"വേണ്ട.. എനിക്ക് ഒന്നും വേണ്ട... സൗഹൃദം പോലും വേണ്ട.. അമ്മുവിനെ ഞാൻ ഇനി കണ്ടാൽ.. വേണ്ട.. എന്റെ മനസ്സിൽ അനു ആണ്.. അവളെ ആണ് ഞാൻ സ്നേഹിക്കുന്നത്.. അനുവിനെ മനസ്സിൽ വച്ചിട്ട് ഞാൻ അമ്മുവിനോട്... ഇല്ല.. അത്‌ ശരിയല്ല കുട്ടച്ചായാ.. അതല്ല അമ്മുവിനെ ഞാൻ സ്വീകരിച്ചാൽ അത്‌ എന്റെ അനുവിനോട് ചെയ്യുന്ന ചതി ആണ്..

അനുവിനെ ഞാൻ ആത്മാർത്ഥമായി ആണ് സ്നേഹിക്കുന്നത്.. അമ്മു..  അവളോട്‌ എനിക്കു സഹതാപം മാത്രമേ ഒള്ളൂ.. അത് എന്നിൽ കൺഫ്യൂഷൻ നിറയ്ക്കുകയാണ്.. അത് വേണ്ട. അവൾ ഇവിടെ അല്ലായിരുന്നോ.. അങ്ങനെ തന്നെ മതി.. എനിക്ക് എന്റെ വഴി.. അവൾക്കു അവളുടെ വഴി...\" അലക്സ്‌ പറഞ്ഞത് കേട്ടെങ്കിലും അത്‌ അവൻ തന്നോട് പറയുന്നത് ആണോ അതോ സ്വയം പറഞ്ഞു പഠിപ്പിക്കുന്നത് ആണോ എന്ന് അറിയാതെ സാവിയോ നിന്നു.

(തുടരും...)

ഞാൻ പറഞ്ഞില്ലേ കുട്ടികളെ.. അലക്സ്‌ അമ്മുവിനെ തിരികെ കൊണ്ടോവില്ല എന്ന്... നിങ്ങൾക്ക് എന്താ എന്നെ വിശ്വാസം ഇല്ലാത്തതു?


വെള്ളാരപൂമലമേലെ.. ❤❤ - 33

വെള്ളാരപൂമലമേലെ.. ❤❤ - 33

4.6
2616

\"ഞാൻ അമ്മുവിനെ കാണാൻ പോകാ.. നീ വരുന്നുണ്ടോ?\" സാവിയോ ദേഷ്യത്തോടെ ചോദിച്ചതു കേട്ടതും അലക്സ്‌ ഇല്ല എന്ന മട്ടിൽ തലയാട്ടി. സാവിയോ അവനെ പുച്ഛത്തോടെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി. അമ്മുവിന്റെ ഫ്ലാറ്റിൽ ബെൽ അടിച്ചതും ഡോർ തുറന്നു വന്ന പരിചയം ഇല്ലാത്ത ഒരു പുരുഷനെ കണ്ടു സാവിയോ നെറ്റി ചുളിച്ചു. \"ആരാ?\" അയ്യാൾ ചോദിച്ചു. \"ഇത് ശാരിയുടെയും കാഞ്ചനയുടെയും ഫ്ലാറ്റ് അല്ലേ?\" സാവിയോ ചോദിച്ചു. \"ഉം..\" അയ്യാൾ അകത്തേക്ക് നോക്കി വിളിച്ചു.. \"ശാരി.. \" അടുക്കളയിൽ നിന്നു കൈ കഴുകി നൈറ്റിയിൽ തുടച്ചു കൊണ്ട് ശാരി മുൻവശത്തേക്ക് വന്നു. \"ഞാൻ സാവിയോ.. അലെക്സിന്റെ ബ്രദർ ആണ്..\" അവൻ സ്വയം പരിചയപ്പെട