Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 37





\"എന്താ നീ ഉദ്ദേശിച്ചത്??\" സാവിയോ ചോദിച്ചു.

\"ഹോ.. പോലീസ്.. നിങ്ങൾ എന്ത് ദുരന്തം ആണ്.. ഇച്ചായൻ അമ്മു ചേച്ചി പോയതിൽ പിന്നെ പാതി കഞ്ചാവ് അടിച്ച പോലെ ആണ് നടപ്പ്.. അങ്ങേർക്ക് അമ്മു ചേച്ചിയെ ഇഷ്ടം ആണ്.. പക്ഷേ എന്താണ് അത്‌ അക്‌സെപ്റ് ചെയ്യാൻ ഉള്ള തടസം? അനുപമയോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു പോയത്.. ജോചായന്റെ ഒരു സ്വഭാവം അറിയാലോ.. വാക്ക് പറഞ്ഞാൽ പിന്നെ മാറില്ല.. ഇതിപ്പോ ഇങ്ങനെ അനു അങ്ങ് പോവാണേങ്കിൽ അത് ഇച്ചായന് ഓക്കേ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..\"

സാവിയോയ്ക്ക് അതിൽ ഒരു വിശ്വാസക്കുറവ് തോന്നി.. \"അതല്ല.. അഥവാ ജോ ഇതിലെ സത്യാവസ്ഥ അന്വേഷിച്ചു പോയാലോ?\" അവൻ ചോദിച്ചു

ക്രിസ്റ്റി ഒരു നെടുവീർപ്പിട്ടു. \"എങ്കിൽ പിന്നെ രക്ഷയില്ല.. അമ്മുചേച്ചിക്ക് ഒരു ചാൻസും ഇല്ല എന്നാണ് അതിന് അർത്ഥം.. ഇച്ചായനെ ഒറ്റയ്ക്ക് കാണാൻ കഴിയാത്തത് കൊണ്ടു അല്പം സ്വാർഥപരമായ കളി കളിച്ചു എന്ന്‌ പറഞ്ഞു ഞാൻ തടിയൂരും..\" ക്രിസ്റ്റി കൈ മലർത്തി.


*******

ശാരിയെ വിളിച്ചു സംസാരിച്ചതോടെ അലക്സ് കാത്തിരിക്കുകയായിരുന്നു. പക്ഷേ അവൻ പ്രതീക്ഷിച്ച പോലെ അമ്മുവിന്റെ കാൾ അവനെ തേടി വന്നില്ല.. ഒന്നോ രണ്ടോ മെസ്സേജുകൾ അവൻ അയച്ചു നോക്കി. അതിനും റെസ്പോൺസ് വന്നില്ല.

അവളുടെ ഫോൺ ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്ന്‌ പറഞ്ഞു തുടങ്ങിയപ്പോൾ അവൻ ഒന്ന് സംശയിച്ചു. പക്ഷേ അതെ ചോദ്യം വീട്ടിലെ മറ്റുള്ളവരിൽ നിന്നും ഉയർന്നു തുടങ്ങിയതോടെ അവൻ പരിഭ്രാന്തൻ ആയി. ശാരിയെ വിളിച്ചു ചോദിക്കാൻ വേണ്ടി അവൻ ഫോൺ എടുത്തപ്പോൾ ആണ് അവൻ നമ്പർ ഡയൽ ചെയ്യുന്നതിന് മുൻപേ ശാരിയുടെ കാൾ അവനെ തേടി വന്നത്.

\"ഡോക്ടറെ.. കഞ്ചു അങ്ങോട്ട് ഏങ്ങാനും വന്നോ? ഡോക്ടറെ വിളിച്ചിരുന്നോ?\" ആദിയോടെയുള്ള ശാരിയുടെ ചോദ്യങ്ങൾക്ക് ഇല്ല എന്ന മറുപടി മാത്രമേ അവനു ഉണ്ടായിരുന്നുള്ളു.

\"അന്ന് ഡോക്ടർ വിളിച്ച അന്ന് രാത്രി ഞാൻ അവളുമായി സംസാരിച്ചിരുന്നു. ഡോക്ടറെ വിളിക്കാൻ പറഞ്ഞിട്ടുണ്ട് എന്ന്‌ ഞാൻ അവളോട് പറഞ്ഞിരുന്നു. ഇച്ചിരി മൂഡ് ഓഫ് ആയതുകൊണ്ട് ഞാൻ പിന്നെ അധികം സംസാരിച്ചില്ല. പിന്നെ കഴിഞ്ഞ രണ്ടു ദിവസം എനിക്ക് വിളിക്കാൻ പറ്റിയില്ല.. തിരക്കായിരുന്നു. ഇന്നിപ്പോ നാളെ ഞാൻ പോകുന്നു എന്ന്‌ പറയാൻ വിളിച്ചതാ.. പക്ഷേ ഫോൺ ഔട്ട്‌ ഓഫ് കവറേജ്.\" ശാരി പറഞ്ഞത് അവനും ശരിവച്ചു.

\"അവളെ കിട്ടാഞ്ഞിട്ട് ഞാൻ ഭാരതിയെ വിളിച്ചിരുന്നു. അപ്പൊ അവരാണ് പറഞ്ഞത്.. ഫ്ലാറ്റ് ഓണറിന്റെ മകൻ വന്നു അവളോട് എന്തൊക്കെയോ അപമാര്യാദ ആയി പെരുമാറി അത്രേ.. പിറ്റേന്ന് ഭാരതിയെ കീ ഏൽപ്പിച്ചു അവൾ കുറേ സാധനങ്ങൾ ഒക്കെ എടുത്തു അവിടെ നിന്നു പോയെന്നാ പറയുന്നേ.. എവിടെ ആണെന്ന് ഒരു രൂപവും ഇല്ല...\" ശാരിയുടെ വാക്കുകളിൽ അലക്സ്‌ തരിച്ചിരുന്നു.

ശാരിയുടെ ഫോൺ കട്ട് ചെയ്തതും അവൻ സാവിയോയെ ആണ് വിളിച്ചത്..

\"കുട്ടച്ചായാ.. ഇച്ചായൻ എവിടാ?\" സാവിയോ ഫോൺ എടുത്ത ഉടനെ അലെക്സിന്റെ ആദിയോടെ ഉള്ള ചോദ്യം ആണ് കേട്ടത്..

\"ഞാൻ ദേ വീട്ടിൽ എത്തി.. ഗേറ്റ് കടക്കുന്നു. എന്താടാ കാര്യം?\" സാവിയോ ചോദിച്ചെങ്കിലും അവനു ഒരു മറുപടി പറയാതെ അലക്സ് പുറത്തേക്കു ഓടി. സാവിയോടെ വണ്ടി വീടിനു മുൻവശത്തേക്ക് നിർത്തിയപ്പോളേക്കും അലക്സ്‌ അവന്റെ അരികിൽ എത്തികഴിഞ്ഞിരുന്നു. വണ്ടിയിൽ നിന്ന് സാവിയോയും ക്രിസ്റ്റിയും പുറത്ത് ഇറങ്ങി.

\"കുട്ടച്ചായാ.. അമ്മു...\" പറയാൻ തുടങ്ങിയ അലെക്സിനെ നേരത്തെ ക്രിസ്റ്റീയുമായി പ്ലാൻ ചെയ്തു വച്ചിരുന്ന പടി സാവിയോ തടഞ്ഞു.

\"വേണ്ട.. എനിക്കു നീ അവളുടെ കാര്യം പറയുന്നത് കേൾക്കണ്ട.. കൂടെ കൂട്ടാൻ അന്ന് ഞാൻ പറഞ്ഞപ്പോൾ നീ കേട്ടോ...?\" സാവിയോ ചോദിച്ചത് കേട്ട് അലക്സിന്റെ നെഞ്ച് പിടഞ്ഞു. തൊട്ടാരികിൽ നിൽക്കുന്ന ക്രിസ്റ്റിയെ അവൻ പകപ്പോടെ നോക്കി.

\"നീ അവനെ നോക്കേണ്ട.. അവനോട് ഞാൻ എല്ലാം പറഞ്ഞു.\" സാവിയോ അധികാരത്തിൽ പറഞ്ഞു.

\"എന്നോട് പറഞ്ഞത് കൊണ്ട് ആണല്ലോ കാര്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞത്.. അമ്മു ചേച്ചിയെ ഉപേക്ഷിച്ചു ഇച്ചായൻ കാത്തിരിക്കുന്ന പെണ്ണ് ദേ വേറെ ഒരുത്തന്റെ കൂടെ സുഖമായി ജീവിക്കുന്നു.\" അവൻ തയ്യാറാക്കി കൊണ്ട് വന്ന ഫോട്ടോസ് ക്രിസ്റ്റി സാവിയോയുടെ വണ്ടിയുടെ ബൊണാറ്റിന് മുകളിലേക്ക് അലക്ഷ്യമായി ഇട്ടു.

അനുവിന്റെ ഫോട്ടോകളിൽ അലെക്സിന്റെ കണ്ണു ഒന്ന് ഉടക്കി എങ്കിലും അവൻ അത് അവഗണിച്ചു കൊണ്ട് സാവിയോയുടെ നേരെ തിരിഞ്ഞു.

\"ആര് എന്തായാലും എനിക്ക് അതൊന്നും ഇപ്പൊ പ്രശ്നം അല്ല.. അമ്മു.. അമ്മുനെ കാണാൻ ഇല്ല.. അവൾ എങ്ങോട്ടോ പോയി.. ആർക്കും അറിയില്ല... എനിക്ക് അവളെ കണ്ടു പിടിക്കണം..\" തിടുക്കത്തോടെ അലക്സ് പറഞ്ഞത് കേട്ട് ക്രിസ്റ്റിയും സാവിയോയും മുഖത്തോട് മുഖം നോക്കി.

ഒരു നിമിഷം ഒന്ന് ചിന്തിച്ചു സാവിയോ പറഞ്ഞു.. \"കയറ്\". അത് കേട്ടതും ക്രിസ്റ്റിയും അലക്സും വണ്ടിയിൽ കയറി കഴിഞ്ഞിരുന്നു. സാവിയോയുടെ ജീപ്പ് ശരവേഗത്തിൽ കടയാടിയുടെ ഗേറ്റ് കടന്നു പുറത്തേക്കു പോയി.

*******

സ്നേഹമുള്ള മൂത്ത ജേഷ്ഠൻ ആയ കുട്ടചായന്‌ പകരം കാർകശ്യക്കാരൻ ആയ സാവിയോ തോമസ് ഐ പി എസ്‌ നെ കാണുകയായിരുന്നു അലക്സും ക്രിസ്റ്റിയും.. വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ ബ്ലൂട്ടൂത് ചെവിയിൽ തിരുകി അവൻ ആർക്കൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുകയും കാര്യങ്ങൾ ആരായുകയും ചെയ്തു.

\"എന്താ ഇച്ചായ..? \" ഒരു കാൾ അവസാനിപ്പിച്ചപ്പോൾ ക്രിസ്റ്റി ചോദിച്ചു.

\"അമ്മുവിന്റെ ഫോൺ പുതുചേരി വരെ ട്രാക്ക് ചെയ്തിട്ടുണ്ട്.. പിന്നെ ഫോൺ കാണുന്നത് ദേവാത്താംപെട്ടു എന്ന ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ്. അവിടെ റേഞ്ച് ഇല്ല..\"

\"ജോ.. അമ്മുവിന് അവിടെ പരിചയക്കാർ വല്ലവരും ഉണ്ടോ? ഹോസ്പിറ്റലിൽ കൂടെ ജോലി ചെയ്തിരുന്നവരോ മറ്റോ..?\" സാവിയോ ചോദിച്ചു.

\"എനിക്ക് അറിയില്ല.. ശാരിക്ക് അറിയാമായിരിക്കും. \" അലക്സ്‌ പറഞ്ഞു.

സാവിയോ നിർദ്ദേശിച്ചത് അനുസരിച്ചു അലക്സ്‌ ശാരിയെ വിളിച്ചു. \"ഉം.. പണ്ടൊരിക്കൽ ഒരു അമ്മ നമ്മുടെ ഹോസ്പിറ്റലിൽ കിഡ്നി മാറ്റി വയ്ക്കാൻ വന്നിരുന്നു. ഒരു സന്യാസിനി.. അവർക്ക് ഡിണ്ടികൽ ആണെന്ന് തോന്നുന്നു ഒരു ആശ്രമം ഉണ്ട്.. ഒരു ചാരിറ്റി പ്രവർത്തനം പോലെ അവിടത്തെ പ്രായമായവരെ ശുഷ്രൂഷിക്കാൻ താല്പര്യം ഉണ്ടോ എന്ന്‌ അവർ ചോദിച്ചിരുന്നു. കഞ്ചുവിന് താല്പര്യം ആയിരുന്നു. പക്ഷേ രേണുകമയ്ക്ക് ഇഷ്ട്ടം ആയില്ല.. അതാണ് പോകാഞ്ഞത്.. ഇനി അങ്ങോട്ട് ഏങ്ങാനും?\" അവൾ സംശയത്തോടെ പറഞ്ഞു.

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. അലക്സ് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വിളിച്ചു ആ ആശ്രമത്തിന്റെ ഡീറ്റെയിൽസ് എടുത്തു. പക്ഷേ അങ്ങോട്ട് ചെന്ന അവർക്കു നിരാശരായി മടങ്ങേണ്ടി വന്നു. അവൾ അവിടെ എത്തിയിട്ടില്ല എന്ന മറുപടി ആയിരുന്നു അവർക്കു കിട്ടിയത്.

\"എനിക്ക് എന്തോ അവരുടെ മറുപടി അത്ര തൃപ്തികരം ആയി തോന്നുന്നില്ല.. അവർ എന്തോ മറയ്ക്കുന്നപോലെ.. \" സാവിയോയുടെ പോലീസ് ബുദ്ധി അവനെക്കൊണ്ട് പറയിപ്പിച്ചു.

\"നമുക്ക് ഇവിടത്തെ സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താലോ?\" അലക്സിന്റെ ചോദ്യം കേട്ട് സാവിയോ ഒന്ന് ഞെട്ടി. പോലീസ് തിരയുന്ന കുറ്റവാളിയെ കാണാൻ ഇല്ലെന്ന് പോലീസിൽ തന്നെ എങ്ങനെ കംപ്ലയിന്റ് കൊടുക്കാനാണ് എന്നു അവൻ ഓർത്തു.

\"വരട്ടെ.. എന്റെ ഒരു സുഹൃത്തു ഇവിടെ അടുത്ത് സബ് കളക്ടർ ആണ്. നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കാം..\" അവർ സാവിയോയുടെ ഫ്രണ്ടിനെ കാണാൻ ആയി തിരിച്ചു.

അവർ അവിടെ എത്തിയപ്പോഴേക്കും നേരം വെളുത്തിരുന്നു. ഓഫീസിൽ പോകാൻ ഇറങ്ങിയ ശ്രദ്ധ മുറ്റത്തു നിൽക്കുന്ന സാവിയോയെ കണ്ടു ഓടി വന്നു കെട്ടിപിടിച്ചു.

\"ഹേയ്.. സാവി...\"  അവളുടെ പെരുമാറ്റം കണ്ടു അലക്സും ക്രിസ്റ്റിയും കണ്ണു തള്ളി നിന്നു. പക്ഷേ ക്രിസ്റ്റി ഏകദേശം ബോധം കെടാറായത് അവരെ രണ്ടു പേരെയും ശ്രദ്ധ തിരിച്ചറിഞ്ഞപ്പോൾ ആണ്.

\"ഇത് നിന്റെ അനിയന്മാർ അല്ലേ? ഉം.. ജോ.. ക്രിസ്റ്റി.. ജോയ്ക്കു ഒരു മാറ്റവും ഇല്ല.. ക്രിസ്റ്റി കുറച്ചൊക്കെ മാറിയിട്ടുണ്ട്..\" ശ്രദ്ധ വളരെ പരിചയം ഉള്ള ആൾ എന്നമട്ടിൽ സംസാരിച്ചപ്പോൾ അലക്സും ക്രിസ്റ്റിയും പരസ്പരം നോക്കി.

ശ്രദ്ധ പണിക്കർ ഐ എ എസ്‌.. അവളുടെ ക്വാട്ടർസ്ലേക്ക് കയറുന്നതിനു മുൻപ് അലക്സ്‌ പുറത്തിരുന്ന ബോർഡിലെ പേരു വായിച്ചു. അവർക്ക് ചായ എടുക്കാൻ ഏർപ്പാട് ചെയ്ത ശേഷം ശ്രദ്ധ സാവിയോയുമായി അവളുടെ ഓഫീസ് മുറിയിലേക്ക് പോയി.

\"ഇച്ചായാ.. ഇവിടെ ഒരു തേപ്പ് മണക്കുന്നില്ലേ? കുട്ടച്ചായൻ ആ ചേച്ചിയെ തേച്ചത് ആണെന്നാ തോന്നുന്നേ.. പാവം ചേച്ചി കല്യാണം പോലും കഴിച്ചിട്ടില്ല.. \" ക്രിസ്റ്റി പറഞ്ഞു.

\"ഉം.. തേപ്പ് തന്നെയാ.. പക്ഷേ തേച്ചത് കുറ്റച്ചായനെ ആണെന്ന് മാത്രം.. ഡിഗ്രിക്ക്‌ പഠിക്കുമ്പോ ഇച്ചായന് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. പക്ഷേ പുള്ളിക്കാരിക്ക് വീട്ടിൽ കല്യാണാലോചന വന്നപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയില്ല. ആ സമയത്തു കുട്ടച്ചായൻ താടി ഒക്കെ വച്ചു ആണ് നടന്നിരുത്. നീ ഓർക്കുന്നുണ്ടോ?\" അലക്സ്‌ പറഞ്ഞു.

\"ഓ.. ഹോ..\" എന്തൊക്കെയോ മനസിലായ പോലെ ക്രിസ്റ്റി തലയാട്ടി.

ഈ സമയം അമേയയെ പറ്റി ഉള്ള വിവരങ്ങളും അമേയ കഞ്ചാനയും പിന്നെ അമ്മുവും ഒക്കെ ആയ കഥകളും എല്ലാം ശ്രദ്ധയോട് പറയുകയായിരുന്നു സാവിയോ. \"എനിക്കു അവളെ രക്ഷിക്കണം.. പക്ഷേ ഒരു പ്രൊപ്പർ ചാനലിൽ കൂടി അവൾ മിസ്സിംഗ്‌ ആണെന്ന ഒരു കംപ്ലയിന്റ് കൊടുക്കാൻ പറ്റില്ല. വേറെ ആരെയും എനിക്ക് വിശ്വാസം ഇല്ല. അതുകൊണ്ട് ആണ് ഇങ്ങോട്ട് വന്നത്. \" സാവിയോ പറഞ്ഞു.

\"ഹഹഹഹ..\" ശ്രദ്ധ ഒന്ന് ചിരിച്ചു. \"ഇപ്പളും നിനക്കു എന്നെ വിശ്വാസം ആണോ സാവി?\" അവളുടെ ചോദ്യത്തിൽ ഒരു വേദന കലർന്നിരുന്നു.

\"അല്ലായിരുന്നു എങ്കിൽ തന്റെ ഹസ് മരിച്ചപ്പോൾ തന്നെ ഞാൻ എന്റെ കൂടെ കൂടാൻ ക്ഷണിക്കില്ലായിരുന്നല്ലോ..? പക്ഷേ താൻ വന്നില്ല.. അത് എന്നോട് ഉള്ള താല്പര്യക്കുറവ് കൊണ്ട് അല്ല എന്ന്‌ എനിക്ക് അറിയാം.. പക്ഷേ ഇപ്പോൾ അതിൽ കൂടുതൽ എന്തെങ്കിലും ചിന്തിക്കുന്നത് എന്റെ റാണിയോട് ചെയ്യുന്ന തെറ്റാവും. അതുകൊണ്ട് അതൊക്കെ അങ്ങനെ തന്നെ നിൽക്കട്ടെ ശ്രീ..\" സാവിയോയുടെ വാക്കുകൾ കേട്ട് നിറഞ്ഞു വന്ന കണ്ണുകൾ മുഖത്തെ വലിയ കണ്ണട മാറ്റി അവൾ ഒന്ന് തുടച്ചു.  പിന്നെ വീണ്ടും കണ്ണട തിരികെ വച്ചു മുരടൊനനക്കി ഒരു കലക്ടറുടെ എല്ലാ ഗംഭീര്യത്തോടും കൂടി അവൾ പറഞ്ഞു. \"നമുക്ക് അന്വേഷിക്കാം സാവി.. അമ്മുവിന്റെ ഒരു ഡീറ്റൈൽസും പുറത്ത് വിടാതെ.. ഇവിടത്തെ പോലീസ് ഡിപ്പാർട്മെന്റിൽ ഒരു പയ്യൻ ഉണ്ട്.. മിടുക്കൻ ആണ്.. അവനെ ഞാൻ ഒന്ന് കോൺടാക്ട് ചെയ്യട്ടെ.. ഒരു മിനിറ്റ്..\"

അങ്ങനെ ശ്രദ്ധയ്യുടെ സഹായത്തോടെ അവർ അമ്മുവിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഈ സമയം മറ്റു കുറച്ചു പെൺകുട്ടികളുടെ കൂടെ കയ്യും കാലും ബന്ധിച്ച നിലയിൽ ഒരു ഇരുട്ട് പിടിച്ച ഒരു കണ്ടായിനാറിൽ തന്റെ വിധിയെ ശപിച്ചു കിടക്കുകയായിരുന്നു അമ്മു.

(തുടരും...)

അമ്മുവിനെ കാണിച്ചില്ല എന്ന്‌ പറയരുത്.. ഞാൻ ഇന്ന് അവളെ ശരിയാക്കും.


വെള്ളാരപൂമലമേലെ.. ❤❤ - 38

വെള്ളാരപൂമലമേലെ.. ❤❤ - 38

4.7
2662

ശ്രദ്ധ ഓഫീസിലേക്ക് പോയപ്പോൾ സാവിയോയും കൂടെ പോയി. ആ സമയം അലക്സും ക്രിസ്റ്റിയും ചേർന്നു ആ പരിസരങ്ങളിൽ എല്ലാം ഒരു തിരച്ചിൽ നടത്തി. പക്ഷേ അവർക്കു ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. നിരാശയോടെ വീട്ടിൽ തിരിച്ചെത്തിയ അവരെയും കാത്ത് മറ്റൊരു മോശം വാർത്തയുമായി സാവിയോയും ശ്രദ്ധയും ഇരുപ്പുണ്ടായിരുന്നു.\"കേൾക്കുന്ന വാർത്തകൾ ഒന്നും സുഖകരം അല്ല. ഈ സന്യാസിനിയുടെ ആശ്രമത്തിന്റെ മറവിൽ ഹ്യൂമൻ ട്രാഫിക് നടക്കുന്നുണ്ട് എന്നൊരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. പെൺകുട്ടികളെ ലൈംഗിക ആവശ്യങ്ങളുക്കും ചെറിയ പയ്യന്മാരെ വീട്ടു ജോലിക്കും. അമ്മു അങ്ങോട്ട് ആണ് പോയിരിക്കുന്നത് എങ