Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 50


 എന്റെ സ്റ്റോറി തികച്ചും സങ്കല്പികം ആണ്. ഇതിൽ പറയുന്നത് എല്ലാം ശരി ഒന്നും അല്ല. ക്രിസ്ത്യാനികളുടെ ഇടയിൽ ബന്ധുക്കളെ കല്യാണം കഴിക്കുന്ന ശീലം ഇല്ല. അതു പാപവും ആണ്. ആദ്യം ചെയ്തു വച്ച റെഫറൻസിൽ തെറ്റ് പറ്റിയത് ആണ്. എന്റെ സ്റ്റോറി വായിച്ചു ആരും വഴി തെറ്റി പോയേക്കരുത്..

ഈ കഥയിൽ ഇൻസ്പിറേഷണൽ ആയി ഒന്നും കാണില്ലാട്ടോ.. ലീനയുടെ പാർട്ട്‌ വന്നപ്പോൾ ഞാൻ ഫെമിനിസ്റ്റ് ആണെന്ന് ആരൊക്കെയോ ധരിച്ചായിരുന്നു. വെറുതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ മാത്രം ഉള്ള സന്ദര്ഭങ്ങൾ ആണ്.

കഥയിൽ ആകെ അമ്മുവും അലക്സ്ലും മാത്രമേ ഒള്ളൂ.. അപ്പൊ കഥയിലേക്ക്...

**********

ലിവിങ് റൂമിൽ എല്ലാവരോടും ഒന്നിച്ച് ഇരുന്ന് ടിവി കാണുകയായിരുന്നു ഗ്രേസ്. ഏറ്റവും പിന്നിലത്തെ നിരയിൽ ഇരുന്നിരുന്നത് കൊണ്ട് ആരും കാണാതെ വില്ലി അവളെ വിളിച്ച് പുറത്തേക്ക് ഇറങ്ങി.

\"എന്താടി നിന്റെ മുഖം കടന്നല് കുത്തിയ പോലെ ഇരിക്കുന്നെ?\" ഗ്രേസിനെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തു നിർത്തി വില്ലി ചോദിച്ചു.

\"എന്നെ എന്താ വിളിക്കാതിരുന്നേ? ഞാൻ എത്ര വിഷമിച്ചു എന്ന്‌ അറിയോ?\" ഗ്രേസ് പരിഭവം പറഞ്ഞു.

\"എടി.. ഞാൻ ഫ്‌ളൈറ്റിൽ അല്ലാരുന്നോ? ടോയ്‌ലെറ്റിൽ കയറിയ ഉടനെ അവിടെ ലോക്ക് ആയി പോയി.. അതാ വിളിക്കാൻ പറ്റാഞ്ഞേ.. പിന്നെ പൈലറ്റ് വന്നു ടോയ്ലറ്റ് വെട്ടി പൊളിച്ചു തുറന്നാ എന്നെ രക്ഷപ്പെടുത്തിയത്..\" ചിരിയടക്കിക്കൊണ്ട് വില്ലി പറഞ്ഞു.

അത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു. \"പോ അവിടന്നു.. എന്നെ കളിയാക്കാൻ വന്നേക്കാ..\" തോളിൽ ഇരുന്ന അവന്റെ കൈ തട്ടി താഴേക്ക് ഇട്ടു അവൾ പറഞ്ഞു.

\"എടി.. ഇതിന്റെ പരിഭവം എന്നോട് തീർക്കേണ്ട.. നിന്റെ ജോയിച്ചായനും ക്രിസ്റ്റിച്ചായനും ആണ് പറഞ്ഞത്.. നിന്നോട് പറയണ്ട.. സർപ്രൈസ് ആയിക്കോട്ടെ എന്ന്‌. അത് പറഞ്ഞു ഈ വീണു കിട്ടിയ ടൈം കളയാതെ പെണ്ണെ.. എത്ര മാസം ആയി ഇങ്ങനെ ഒന്ന് കാണാൻ കാക്കുന്നു. \" അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു അവൻ ചോദിച്ചു.

\"ഉം.. അമേരിക്കയിൽ പോയി വന്നപ്പോൾ ഭയങ്കര റൊമാന്റിക് ആയല്ലൊ..?\" അവൾ കളിയായി ചോദിച്ചു.

\"ഉം.. കാണിച്ചു തരട്ടെ അമേരിക്കയിലെ റൊമാൻസ് എങ്ങനെ ആണെന്ന്...\" അവന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകിയപ്പോൾ അവൾ ഒന്ന് ഞെട്ടി. പിന്നെ അവൾ അവനെ ആഞ്ഞു പിന്നോട്ട് തള്ളി.

\"അതെ.. ഇതൊക്കെ മിന്നുകേട്ട് കഴിഞ്ഞു മതി...\"

\"ഉം.. മതിയെങ്കിൽ മതി.. പിന്നെ മിന്നു കെട്ടിന്റെ കാര്യം പറഞ്ഞപ്പോളാ.. നിന്റെ ജോയിച്ചായൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ പറഞ്ഞു..\" വില്ലി പറഞ്ഞതും ഗ്രേസ് അവനെ ചോദ്യഭാവത്തിൽ നോക്കി.

\"അല്ല.. ഇനി ഞാൻ ഇവിടെ അല്ലേ? അപ്പൊ പിന്നെ മിന്നു കേട്ട് വൈകിക്കണോ എന്ന്‌..\"

\"ഹഹഹഹ...\" വളരെ സീരിയസ് ആയി കല്യാണകാര്യം പറഞ്ഞപ്പോൾ പൊട്ടിചിരിക്കുന്ന ഗ്രേസിനെ കണ്ടതും വില്ലിയുടെ കണ്ണു മിഴിഞ്ഞു.

\"കർത്താവെ.. ഇവൾ ഇത്‌ എന്താ ഇങ്ങനെ ചിരിക്കൂന്നേ.. ഇനി സന്തോഷം കൂടി വട്ടായോ??\" (വില്ലി ആത്മ )

\"അത് ശരി.. അതിനാണോ ജോയിച്ചായൻ റിസേർച്ച് സെന്റർ ഓക്കെ തുടങ്ങി ഇയ്യാളെ ഇങ്ങോട്ട് വരുത്തിയത്? ഹഹഹ...\"

\"എടി.. നീ ഈ നാഗവല്ലിയെ പോലെ ചിരിക്കാതെ കാര്യം പറയടി.. എനിക്ക് പേടിയാകുന്നു \"

ഗ്രേസ് അവനെ അമ്മുവിന്റെയും അലക്സായിന്റെയും കാര്യങ്ങൾ ഒക്കെ പറഞ്ഞു ധരിപ്പിച്ചു. അത് കേട്ടപ്പോൾ അവനും ചിരിച്ചു.

\"അത്‌ ശരി.. അപ്പൊ നമ്മടെ കല്യാണം നടക്കുമ്പോളേ പുള്ളിടെ കല്യാണവും നടക്കു.. അതാണ് ഇത്ര തിരക്ക്..\" വില്ലിക്കു കാര്യം പിടി കിട്ടി.

\"ഉം.....\"ഗ്രേസ് നീട്ടി ഒന്ന് മൂളി.

\"അതെ.. ഡാ.. നമുക്ക് പോണ്ടേ...\" വർക്കിച്ചായൻ വില്ലിയെ വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി.

\"ഇച്ചായ.. ഇനി പിന്നെ പഞ്ചാരിക്കാം... ഇപ്പൊ വീട്ടിൽ പോകാൻ നോക്ക്.. \" ലീന അവന്റെ തോളിൽ തട്ടി പറഞ്ഞു.

വില്ലിയുടെ കാറ് വീട്ടു മുറ്റത്തു നിന്നു ഇറങ്ങിയപ്പോൾ ആണ് ഷൈൻ ഒരു ടാക്സിയിൽ അങ്ങോട്ട് വന്നത്.. ആളു വന്നതേ ആകെ വഴക്ക് മൂഡിൽ ആയിരുന്നു.

\"വർക്കിച്ചായനും വന്ന തിരക്കിൽ ഞാൻ അവനെ സ്റ്റേഷനിൽ കൂട്ടാൻ പോണ കാര്യം അങ്ങ് വിട്ടു പോയി..\" തോമസ് ഖേദത്തോടെ പറഞ്ഞു.

\"സാരമില്ല.. ഒന്ന് ഉറങ്ങി എണീക്കുമ്പോൾ ശരിയായിക്കോളും. \" മാത്യൂസ് ആശ്വസിപ്പിച്ചപ്പോൾ എല്ലാവരും അത്‌ വിശ്വസിച്ചു. പക്ഷേ അവന്റെ നെഞ്ചിൽ ആസ്വസ്ഥത നിറച്ചത് മറ്റൊരു കാര്യം ആണെന്ന് അപ്പോൾ ആരും അറിഞ്ഞില്ല.

***********

ജെസ്സിയുടെ കാല് പിടിച്ചിട്ട് ആണ് അമ്മുവിനെയും കൊണ്ട് ഒരു ലഞ്ചിനു പോകാൻ അലക്സ്നു അനുവാദം കിട്ടിയത്. മിന്നുകെട്ട് കഴിയാതെ ഒറ്റയ്ക്ക് പോകേണ്ട എന്നാണ് ജെസ്സിയുടെ വാദം. രണ്ടു പേരും അവളോട് കള്ളം പറഞ്ഞതിൽ ഉള്ള ദേഷ്യവും അല്പം ഉണ്ട് ആ തീരുമാനത്തിൽ.

\"എന്റെ അമ്മു.. നിനക്ക് വല്ലതും പഠിക്കാനോ മറ്റോ പൊയ്ക്കൂടേ? ഇത്‌ ഇങ്ങനെ എപ്പോളും ആനിയമ്മയുടെ സാരിതുമ്പേൽ പിടിച്ചു നടക്കും. അതുകൊണ്ട് അല്ലേ നിന്നെ ഒന്ന് കയ്യിൽ കിട്ടണമെങ്കിൽ മമ്മയുടെ അനുവാദം ഒക്കെ വേണ്ടി വരുന്നത്.. വല്ല കോളേജിലോ മറ്റോ ആണെങ്കിൽ ക്ലാസ്സ്‌ കട്ട് ചെയ്തു വന്നാൽ മതിയായിരുന്നു..\" അലക്സ്‌ പറയുന്നത് കേട്ട് അമ്മു അവനെ മിഴിച്ചു നോക്കി.

\"എന്നും രാത്രി ലീനയെ ചീത്ത പറഞ്ഞു എന്നെ വിളിച്ചിറക്കി ആ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ കൊണ്ടു ഇരുത്തി കെട്ടിപ്പിടിക്കേം ഉമ്മ വെക്കേം ഒക്കെ ചെയ്തിട്ടാ ഇങ്ങേരു ഈ പറേണെ എന്ന് ആരെങ്കിലും വിശ്വസിക്കോ? പഴയ ആ ബോറൻ ഡോക്ടർ എന്തൊരു പാവം ആയിരുന്നു.. ഇപ്പൊ കയ്യിൽ കുരുത്തക്കേട് മാത്രേ ഒള്ളൂ.. ഈ പോക്ക് പോയാൽ എന്റെ കൺട്രോൾ പോകും.. കുട്ടച്ചായന്റെ ആ ഫ്രണ്ട് ജോലിക്കാര്യം ഇത് വരെ ശരിയാക്കി ഇല്ലാലോ..\" (അമ്മു ആത്മ )

\"എന്തുവാടി തൊട്ടാവാടി തന്നെ സംസാരിക്കുന്നത്? നിനക്കു പറയാനുള്ളത് ഇങ്ങോട്ട് പറയടി.. ഇച്ചായൻ ഇല്ലെ കേൾക്കാൻ..\" അലക്സ്‌ പറഞ്ഞതും അമ്മു വീണ്ടും അവനെ കൂർപ്പിച്ചു നോക്കി.

\"അതെ ഡോക്ടർക്കു പഞ്ചാര അല്പം കൂടുന്നുണ്ട്.. എനിക്ക് വല്ല ഷുഗറും വരും.. അല്പം ഒന്ന് താഴ്ത്തിക്കോ..\" അമ്മു കുറുമ്പോട് പറഞ്ഞതും അവളുടെ കൈ വിരലുകളിൽ അവന്റെ കൈ വിരലുകൾ കോരുത്തതും ഒന്നിച്ചു ആയിരുന്നു. ഇങ്ങനെ ഓരോന്ന് അവൻ ചെയ്യുമ്പോൾ ബുദ്ധി വേണ്ടെന്ന് പറഞ്ഞിട്ടും വേണം വേണം എന്ന്‌ പിടിവാശി കാണിച്ചു അവനോട് ചേർന്നിരിക്കാൻ പറയുന്ന മനസിനെ ഒന്ന് ശാസിച്ചു അവൾ കൈ പുറകോട്ടു വലിച്ചു.

\"എനിക്ക് ലഞ്ച് വാങ്ങി തരാൻ അല്ലേ കൊണ്ട് വന്നത്.. അത് ചെയ്യ്.. മനുഷ്യന് വിശക്കുന്നു..\"

ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ഹോട്ടലിന് തൊട്ട് അടുത്ത കടയുടെ മുൻപിൽ നിൽക്കണ ഔതയെ അമ്മു കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോൾ അവൾക്കു ഒരു ഐഡിയ തോന്നി.

\"ഇച്ചായാ..\" പതിവില്ലാതെ പഞ്ചാര നിറച്ചുള്ള അവളുടെ വിളി കേട്ട് അലക്സ്‌ സംശയത്തോടെ നോക്കി.

\"ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇച്ചായൻ സാധിച്ചു തരോ?\"

\"എന്താടി.. നീ ചോദിക്ക്..\" അവൻ പറഞ്ഞു.

\"അതെ.. എന്നെ ഒരു ബുക്ക്‌സ്റ്റാളിൽ വിടാമോ? ഇവിടെ വന്നതിൽ പിന്നെ ഒന്നും വായിച്ചിട്ടില്ല. \" ഔത കയറിയ അതെ ബിൽഡിങ്ങിന്റെ മുന്നിൽ ഒരു ബുക്ക്‌ സ്റ്റാൾ കണ്ടത് കൊണ്ട് ആണ് അവൾ അത്‌ ചോദിച്ചത്.

\"നിനക്കു വയനാശീലം ഒക്കെ ഉണ്ടോ?\" അവൻ ചോദിച്ചു.

\"പിന്നെ.. വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.. ഇച്ചായന്റെ അടുത്ത് മുഴുവൻ ഇംഗ്ലീഷ് പുസ്തകങ്ങൾ അല്ലേ? എനിക്ക് മലയാളം ആണ് ഇഷ്ട്ടം..\" അവൾ പറഞ്ഞു.

അവൾ ആദ്യമായി ചോദിച്ച കാര്യം ആയതു കൊണ്ട് അവൻ നിഷേധിച്ചില്ല. അവളുടെ കൂടെ ബുക്ക്‌ സ്റ്റാളിൽ കയറാൻ പോയ അലെക്സിനെ അവൾക്കു ബുക്ക്‌ നോക്കാൻ സമയം വേണം എന്നും, ആരെങ്കിലും അവളെ നോക്കി നിന്നാൽ അവൾക്കു ഇഷ്ടം ഉള്ളത് എടുക്കാൻ പറ്റില്ല എന്നും ന്യായങ്ങൾ പറഞ്ഞു അവൾ ഉന്തി തള്ളി ഹോസ്പിറ്റലിലേക്ക് വിട്ടു.

അലക്സ്‌ പോയതും അവൾ ഔത വരുന്നതും കാത്തു ആ ബിൽഡിങ്ങിന് മുൻപിൽ തന്നെ നിന്നു. ഗോവണി ഇറങ്ങി വന്ന ഔത അമ്മുവിനെ കണ്ടതും കൈ കാണിച്ചു വിളിച്ചു.

\"എന്താ അമ്മുക്കുട്ടി ഇവിടെ?\" ഔത ചോദിച്ചു.

\"ഞാൻ വെറുതെ ബുക്ക്‌ സ്റ്റാളിൽ.. \" അവൾ കള്ളം പറഞ്ഞു.

അയ്യാൾ അവളോട് സ്നേഹപൂർവ്വം വിശേഷങ്ങൾ ഒക്കെ ചോദിച്ചു.

\"വല്ല്യ പപ്പാ.. അന്ന് പള്ളിൽ വച്ചു പറഞ്ഞില്ലേ എന്നെ കുരുവികൂട്ടിൽ കൊണ്ടോവം എന്ന്‌? ഇന്നു ഞാൻ ഫ്രീയാ.. കൊണ്ടൊവുന്നോ?\" പുരികം ഒന്ന് പൊക്കി അവൾ ചോദിച്ചത് കേട്ട് ഔത ഒന്ന് അന്തിച്ചു.

\"കടയാടിലെ മരുമോൾക്ക് കുരിവികൂട്ടിലെ പടി കേറാൻ ഉള്ള ധൈര്യം ഉണ്ടോ? \" പിന്നീട് അദ്ദേഹം മെല്ലെ ചിരിച്ചുകൊണ്ട് ചോദിച്ചു.

\"കൊണ്ടോയി നോക്ക്.. അപ്പളല്ലേ ധൈര്യം ഉണ്ടോന്നു അറിയുള്ളു.. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നെ.. കുരുവികൂട്ടിലെ കാർന്നവരുടെ കൂടെ അല്ലേ ഞാൻ വരുന്നേ...\" അവൾ ധൈര്യത്തിൽ പറഞ്ഞു.

\"അമ്പടി മിടുക്കി.. എന്നാ നിന്നെ ഇപ്പോ തന്നെ കൊണ്ട് പോയിട്ടേ ഒള്ളൂ.. കാറിലേക്ക് കേറിക്കോ..\" ഔതയുടെ കൂടെ കാറിൽ കയറി പോകുമ്പോൾ അമ്മു അറിഞ്ഞില്ല അവൾക്കു വേണ്ടി അലക്സ്‌ മടങ്ങി വരുന്നുണ്ട് എന്ന്‌.

പ്രൗഡിവിളിച്ചോതുന്ന ആ തറവാട്ടു മുറ്റത്തേക്ക് കാറ് കടന്നപ്പോൾ അമ്മുവിന്റെ മനസ് നിറയെ അവളുടെ ഡാഡിയുടെ മുഖം ആയിരുന്നു. ഡാഡി ഓടി കളിച്ചു നടന്ന മണ്ണ്. നിറഞ്ഞ് വന്ന കണ്ണുകൾ ഔത കാണാതിരിക്കാൻ ആയി അവൾ ഷാളിന്റെ അറ്റം കൊണ്ട് മുഖം ഒന്ന് ആഞ്ഞു തുടച്ചു. ആ വീട്ടു മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോൾ അവളുടെ മനസ് വിളിച്ചു കൂവി. \"എന്റെ വീട്.. \"

അകത്തേക്ക് കയറി തിരിഞ്ഞു നോക്കിയ ഔത അവളെ നോക്കി വിളിച്ചു. \"എന്താ അവിടെ തന്നെ നിക്കണേ.. കേറി വാ മോളെ...\"

ആ വിളിയിൽ മതി മറന്നു അവൾ അവളുടെ സ്വന്തം വീടിന്റെ പടി ആദ്യമായി ചവിട്ടി. ഔത അവളുടെ കൈ പിടിച്ചു അവളെ അകത്തേക്ക് കയറ്റി. അവൾ അദ്ദേഹത്തിന്റെ കൈപിടിച്ചു അധികാരത്തോടെ വീടിന് അകത്തേക്കു നടന്നു.

(തുടരും...)



വെള്ളാരപൂമലമേലെ.. ❤❤ - 51

വെള്ളാരപൂമലമേലെ.. ❤❤ - 51

4.8
2526

അകത്തേക്ക് കയറി തിരിഞ്ഞു നോക്കിയ ഔത അവളെ നോക്കി വിളിച്ചു. \"എന്താ അവിടെ തന്നെ നിക്കണേ.. കേറി വാ മോളെ...\"ആ വിളിയിൽ മതി മറന്നു അവൾ അവളുടെ സ്വന്തം വീടിന്റെ പടി ആദ്യമായി ചവിട്ടി. ഔത അവളുടെ കൈ പിടിച്ചു അവളെ അകത്തേക്ക് കയറ്റി. അവൾ അദ്ദേഹത്തിന്റെ കൈപിടിച്ചു അധികാരത്തോടെ വീടിന് അകത്തേക്കു നടന്നു.\"സിസിലിയെ..\" അകത്തേക്ക് കയറിയ ഔത ഉറക്കെ വിളിച്ചു. അതുകേട്ട് അല്പം പ്രായമായ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിവന്നു. കണ്ടാൽ ജെസ്സി അമ്മയെ പോലെ തന്നെ ഇരിക്കും എന്ന് അവരെ കണ്ടു അമ്മു ഓർത്തു. \"എന്നാ പപ്പാ?\" അവർ ചോദിച്ചു.\"ദേ.. എൻറെ കൂടെ ഒരു വിരുന്നുകാരി ഉണ്ട്.. ജൂലി കൊച്ച് എന്തിയെ? അവള