Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 49

വളരെ നല്ല സ്വീകരണം ആയിരുന്നു ലീനക്ക് ഓഫീസിൽ ലഭിച്ചത്. പ്രേം സാറും ഇന്ദു ചേച്ചിയും വളരെ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറി. അന്നത്തെ ദിവസത്തെ സംഭവം എല്ലാം കഴിഞ്ഞു അച്ചു ലീനയെ അന്നാണ് പിന്നീട് കണ്ടത്. അവളെ കണ്ടതും അച്ചു ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അവരുടെ സന്തോഷപ്രകടനത്തിൽ തന്നെ ഓഫീസിലെ എല്ലാവർക്കും മനസ്സിലായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. 

ലീന പതിവുപോലെ തന്റെ സീറ്റിലേക്ക് ഇരിക്കാനായി ചെന്നപ്പോഴാണ് ഇന്ദു അവളോട് പറഞ്ഞത്. \"ലീന..  ഇന്നു മുതൽ you will be directly working with Sam sir. സാറിനെ പോയി കണ്ടു ജോലി വാങ്ങിച്ചോളൂ\"

ഇന്ദു പറഞ്ഞത് കേട്ട് ലീന സംശയത്തോടെ അച്ചുവിനെ നോക്കി. \"നിൻറെ ഇവിടത്തെ സേഫ്റ്റിയെപ്പറ്റി ഉത്കണ്ഠ ഉണ്ട് എന്നോ മറ്റോ നിൻറെ വീട്ടുകാർ പറഞ്ഞു എന്ന് പറഞ്ഞ് സാം സാർ നിന്നെ പുള്ളിയുടെ അണ്ടറിലേക്ക് മാറ്റുകയായിരുന്നു.\" അച്ചു പറഞ്ഞത് കേട്ട് ലീന ഒന്ന് ഞെട്ടി.

\"ഇനി പ്രതികാരം ചെയ്യാൻ വല്ലതുമായിരിക്കുമോ?\" റബേക്ക ടെൻഷനോട് പറഞ്ഞു. 

\"പിന്നെ.. അങ്ങേര് പ്രതികാരം ചെയ്യാൻ വന്നാൽ ഞാൻ കയ്യുംകെട്ടി നോക്കിയിരിക്കാൻ പോവല്ലേ.. \" ഒരു പുച്ഛത്തോടെ ലീന അവളുടെ ബാഗും എടുത്ത് സാമിന്റെ ക്യാമ്പിലേക്ക് നടന്നു. 

ലീന സാമിന്റെ ക്യാബിൻ ഡോറിന് പുറത്ത് രണ്ടുതവണ മുട്ടി. അകത്തുനിന്ന് എന്തോ പതിഞ്ഞ സംസാരം കേൾക്കാമെങ്കിലും ആരും റെസ്പോണ്ട് ചെയ്തില്ല. ഒന്നുകൂടി അവൾ മുട്ടി നോക്കി. അപ്പോൾ വാതിൽ തുറന്നു പൂർണി പുറത്തുവന്നു. പൂർണിമയുടെ സ്ഥാനം മാറി കിടക്കുന്ന വസ്ത്രം കണ്ടപ്പോൾ തന്നെ അകത്ത് എന്തായിരുന്നു എന്ന് ലീന ഊഹിച്ചു. ഒരു വെറുപ്പോടെ പൂർണിയെ ഒന്നു നോക്കി അവൾ അകത്തേക്ക് കടന്നു. 

സാം അവൻറെ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. \"ഗുഡ്മോണിങ് അലീന.. കമോൺ..\" 

\"ഗുഡ് മോർണിംഗ് സർ.. ഇന്ദു ചേച്ചി പറഞ്ഞു ഞാൻ ഇന്നുമുതൽ സാറിനോട് ഡയറക്ട് ആണ് റിപ്പോർട്ട് ചെയ്യുന്നത് എന്ന്. \" അവൾ പറഞ്ഞു.

അവൾ സാമിനെ ഒന്ന് നോക്കി. അവൻറെ ഇടതു കൈ ഇപ്പോഴും പ്ലാസ്റ്ററിലാണ്. 

\"ഹോ.. സമ്മതിക്കണം.. ഈ ഒടിഞ്ഞ കയ്യും വെച്ച് ഇപ്പോഴും ഇങ്ങനെയൊരു കാസനോവ കളിക്കുന്നുണ്ടല്ലോ..\" (ലീന ആത്മ)

\"യേസ്.. കടയാടിയിലെ ഝാൻസി റാണിയെ ഞാൻ പേഴ്സണൽ ആയിട്ട് സംരക്ഷിക്കാം എന്ന് കരുതി.. ഇനി അതിൻറെ പേരിൽ തന്റെ അപ്പന് പരാതി വേണ്ട.\" സംസാരത്തിൽ പുച്ഛം കലർത്തി സാം പറഞ്ഞു.

\"എന്നെ സംരക്ഷിക്കാൻ എനിക്കറിയാം. \" 

\"അല്ല.. തനിക്ക് സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ചേട്ടന്മാരെ വിട്ട് ആൾക്കാരുടെ കൈ ഒടിച്ചെടുക്കുന്ന കൂട്ടത്തിൽ ആണ് എന്ന് എനിക്ക് മനസ്സിലായി. ഒരു സോറി ഒന്നും തനിക്ക് പോരല്ലോ അല്ലേ..?\" ഇത്തവണത്തെ സാമിന്റെ ചോദ്യത്തിൽ അവൾക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

\"ഞാൻ പറഞ്ഞിട്ട് ഒന്നുമല്ല ഇച്ചായൻ അങ്ങനെ ചെയ്തത്.. പിന്നെ.. ആ മെസ്സേജ് ഞാൻ കണ്ടില്ലായിരുന്നു\"  അവൾ തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു.

\"ഉം.. താൻ പറയാനും ഞാൻ അത് വിശ്വസിക്കാനും.. ഹമ്.. എന്തായാലും ശരി.. ഞാൻ തന്റെ മൈയിലിലേക്ക് കുറച്ചു ഡിസൈൻ അയച്ചിട്ടുണ്ട്. അത് ടെസ്റ്റ്‌ ചെയ്യേണ്ടത് എങ്ങനെ ആണ് എന്ന്‌ നോക്കി എനിക്ക് ഒരു ഡീറ്റൈൽ റിപ്പോർട്ട് തരണം.. ഇന്നു തന്നെ..\" അവൻ പറഞ്ഞു.

\"സാർ.. അത്‌.. എന്റെ ജോലി അല്ലല്ലോ.. എനിക്ക് അത്രയൊന്നും അറിയില്ല..\" ലീന പറഞ്ഞു.

\"ഓഹോ.. ഒരു കാര്യം ചെയ്യ്.. തനിക്കു അറിയാത്ത പണി തന്നു എന്ന്‌ പറഞ്ഞു തന്റെ ഇച്ചായനെ വിട്ടു എന്റെ അടുത്ത കൈ കൂടി ഒടിക്കു.\" സാം രൂക്ഷമായി ലീനയെ നോക്കി പറഞ്ഞു. \"അറിയില്ലെങ്കിൽ ആരെങ്കിളോടും ചോദിച്ചു ചെയ്യണം.\"

ലീന സാമിനെ ഒന്ന് ദേഷ്യത്തോടെ നോക്കി പുറത്തേക്കു നടന്നു. സാം അവന്റെ ലാപ്ടോപ് തുറന്നു ഇന്ദിര ലീനയുടെ വർക്കിനെ പറ്റി കൊടുത്ത റിപ്പോർട്ട് ഒന്ന് കൂടി വായിച്ചു.

\"A very talented girl. പക്ഷേ കഴിവുണ്ടെന്നു ഞാൻ പറഞ്ഞാൽ പിന്നെ അവള് പൊങ്ങി ഉത്തരത്തിൽ മുട്ടും. അല്ലെങ്കിലേ ഒരു എല്ലു കൂടുതൽ ആണ്. \" (സാം ആത്മ )

തിരികെ സീറ്റിൽ വന്നു ഇരുന്ന ലീന സാം കൊടുത്ത വർക്ക് കണ്ടു കണ്ണു തള്ളി. പക്ഷേ അവൾക്കു എന്തോ വാശി തോന്നി. ആ വർക്ക് മുഴുവൻ തീർത്തു അവന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കാൻ ഉള്ള ഒരു ത്വര. ആ വാശിക്ക് അവൾ ഓടിനടന്ന് അവിടെ ഉള്ളവരോട് ചോദ്യങ്ങൾ ചോദിച്ചും കാര്യങ്ങൾ മനസിലാക്കിയും ജോലി തീർക്കാൻ തുടങ്ങി. പക്ഷേ സാംമും അത് തന്നെ ആണ് ആഗ്രഹിച്ചിരുന്നത് എന്ന്‌ അവൾ തിരിച്ചറിഞ്ഞില്ല. 

ഉച്ചയായപ്പോഴേക്കും അവൾ ആ ജോലി ഒരു മാതിരി പഠിച്ചെടുത്തിരുന്നു. അപ്പോഴാണ് അവൾക്ക് സാം അയച്ചു കൊടുത്ത വർക്കിൽ ചില സംശയങ്ങൾ തോന്നിയത്. അത്‌ ചോദിക്കാൻ ആയി സാമിന്റെ കാബിനിൽ ചെന്ന ലീന കാണുന്നത് ടേബിളിൽ തല വച്ചു മയങ്ങുന്ന സാമിനെ ആണ്.. അവനെ കണ്ടപ്പോൾ അവൾക്കു ഒരു ചെറിയ കുറുമ്പ് തോന്നി. അവൾ അടുത്ത് ഇരുന്ന ഒരു പേന എടുത്തു.

\"സാധാരണ മീശയും താടിയും ആണ് വരയ്ക്കുക.. ഇപ്പൊ ഇങ്ങേർക്ക് ആൾറെഡി കട്ട താടിയും മീശയും ഉണ്ടല്ലോ? അപ്പൊ എന്താ ചെയ്യാ?\" (ലീന ആത്മ )

അപ്പൊ തോന്നിയ കുറുമ്പിനു അവൾ അവന്റെ കണ്ണിന്റെ രണ്ടു അറ്റത്തുമായി കുറച്ചു വരകൾ വരച്ചു. പിന്നെ അവന്റെ നെറ്റിയിൽ വലുപ്പത്തിൽ ഒരു പൊട്ടും വരച്ചു. പതിയെ ഒഴിഞ്ഞു മാറി പിന്നോട്ട് നടന്നപ്പോൾ അറിയാതെ അവളുടെ കൈ കൊണ്ട് മേശയിൽ ഇരുന്ന പേപ്പർ വെയിറ്റ് താഴേക്കു വീണു. ശബ്ദം കേട്ടതും സാം ഞെട്ടി ഉണർന്നു.

\"ഹാ.. അലീന.. യെസ്?\" അവൻ ഒന്നും അറിയാതെ ചോദിച്ചു.

\"സർ.. ഒരു ഡൌട്ട്..\" അവൾ ചോദിച്ച ഡൗട്ടിനെ പറ്റി വിശദീകരിച്ചു കൊണ്ട് അവൻ ലാപ്ടോപ് തുറന്നതും അവൻ സ്ക്രീനിലെ റിഫ്ളക്ഷനിൽ അവന്റെ മുഖം കണ്ടു. അത് കണ്ടു അവന്റെ കണ്ണു മിഴിഞ്ഞു. അവൻ ക്യാമറ ഓൺ ചെയ്തു നോക്കിയതും കണ്ടു ലീനയുടെ കുസൃതി.

\"ഡി.. നീ എന്തു പണിയാ കാണിച്ചത്? എനിക്ക് ഉച്ച കഴിഞ്ഞു ഒരു ക്ലൈന്റിനെ കാണാൻ പോകേണ്ടത് ആണ്. \"  അവൻ അവളോട് ദേഷ്യപ്പെട്ടു.

\"ഓഹ്.. ഇതിൽ ഇത്രയും ദേഷ്യപ്പെടാൻ എന്തിരിക്കുന്നു? കഴുകി കളഞ്ഞാൽ പോവില്ലേ?\"

\"Permanent marker കൊണ്ട് വരച്ചതോ?\" അവളുടെ കയ്യിൽ ഇരുന്ന പേനയിലേക്ക് ചൂണ്ടി അവൻ ചോദിച്ചപ്പോൾ ആണ് അവൾ അത് ശ്രദ്ധിച്ചത്.

************

\"ഹഹഹഹ...\" ലീന ഓഫീസിൽ നടന്ന സംഭവങ്ങൾ പറയുന്നത് കെട്ടു അമ്മുവും ഗ്രേസും റാണിയും വയറു പൊത്തി പിടിച്ചു ചിരിച്ചു.

\"എന്നിട്ട്?\"

\"എന്നിട്ട് എന്താ? ഗൂഗിളിൽ സേർച്ച്‌ ചെയ്തു കിട്ടിയ അറിവ് വച്ചു ഞാൻ കടയിൽ പോയി കൊറേ സാധനങ്ങൾ ട്രൈ ചെയ്തു നോക്കി. നെയിൽ പോളിഷ് റിമൂവർ, ബേബി ഓയിൽ, ഒലിവ് ഓയിൽ, ട്ടൂത് പേസ്റ്റ്, ഹാൻഡ് സാനിറ്റൈസർ അങ്ങനെ പലതും.. എവിടെ നോ രക്ഷ.. പാടു പോയില്ല.. പിന്നെ ബേക്കിങ് സോഡായും ഉപ്പും കൂടി ഇട്ടു ഉരച്ചപ്പോൾ കുറച്ചു തൊലി പോയൊന്നും സംശയം ഉണ്ട്. \" ലീന പറഞ്ഞു.

\"അയ്യോ പാവം...!!\" റാണി ചിരി സഹിക്കാൻ വയ്യാതെ കട്ടിലിൽ കിടന്നു ഉരുണ്ടു.

\"ഉം.. അപ്പൊ എനിക്കും ഇത്തിരി പാവം തോനീട്ടോ.. പാവം.. ആ ക്‌ളായിന്റ് മീറ്റിംഗ് അത്രയും പ്രധാനം ആയിരുന്നു എന്ന്‌ തോന്നുന്നു. എല്ലാം സഹിച്ചു ഇരുന്നു തന്നു. \" ലീന പറഞ്ഞു.

\"എന്നിട്ട് പെയിന്റ് പോയോ?\" അമ്മു ചോദിച്ചു.

\"എവിടന്ന്? പിന്നെ ഞാൻ ആ പൂർണിടെ ബാഗിൽ നിന്നു അവളുടെ പുട്ടി അടിച്ചു മാറ്റി കുറച്ചു ഇട്ടു കൊടുത്തു. പിന്നെ അപ്പുറത്തെ ഒപ്റ്റിക്‌സിൽ പോയി അവിടത്തെ ഏറ്റവും വലിയ ഫ്രെയിം വാങ്ങിച്ചു കണ്ണിൽ ഫിറ്റ് ചെയ്തു കൊടുത്തു.. പോയിട്ടുണ്ട് ക്ലായിന്റ് മീറ്റിങ്ങിനു. പുള്ളിയെ കണ്ടു അവർ പേടിച്ചു ഓടത്തിരുന്നാൽ മതി...\" ലീന പറഞ്ഞു.

\"നീ സൂക്ഷിച്ചോ.. സാം ഇച്ചായൻ ഇതിനു പകരം ചെയ്യാതിരിക്കില്ല..\" റബേക്ക പറഞ്ഞു.

\"ഓഹ്.. ഒരു സാമിച്ചായൻ അനുകൂലി വന്നിരിക്കുന്നു.. \" ലീന അവളെ ചുണ്ട് കോട്ടി കാണിച്ചു. ലീനയുടെ റിബിയോടുള്ള പെരുമാറ്റം റാണിയും അമ്മുവും ശ്രദ്ധിച്ചു.

\"ലീനയ്ക്ക് റിബിയോടുള്ള ദേഷ്യം റാണി ചേച്ചി അറിഞ്ഞാൽ ചേച്ചിക്ക് ഒത്തിരി വിഷമം ആവും. അതിനു മുൻപ് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടു പിടിക്കണം.\" (അമ്മു ആത്മ )

അപ്പോഴാണ് മുൻവശത്തു ഒരു വണ്ടി വന്നു നിർത്തിയ ശബ്ദം അവർ കേട്ടത്.

\"ആരാ ഈ സമയത്തു?\" റാണി ചോദിച്ചതും അവർ എല്ലാവരും മുൻവശത്തേക്ക് നടന്നു.

വണ്ടിയിൽ നിന്നു ഇറങ്ങിയ ആളെ കണ്ടു ഗ്രേസിന്റെ മുഖം വിടർന്നു.

\"വില്ലിച്ചായൻ..\" അവൾ അറിയാതെ അവളുടെ ചുണ്ടുകൾ അവന്റെ പേര് മന്ത്രിച്ചു.

വില്ലി അവളെ നോക്കി ഒന്ന് ചിരിച്ചു കണ്ണു ചിമ്മി.

\"എന്താടി അന്തം വിട്ടു നോക്കി നിൽക്കുന്നെ... ഇതാണ് ജോയിച്ചായൻ മാജിക്‌..\" അലക്സ്‌ അവളുടെ തലയിൽ ചെറുതായി ഒന്ന് തട്ടി പറഞ്ഞു.

മാത്യൂസും തോമസും ആനിയമ്മയും ചേർന്നു വില്ലിയെയും അവന്റെ അപ്പനെയും അമ്മയെയും സ്വെകരിച്ചിരുത്തി.

\"അപ്പയ്ക്കും അമ്മയ്ക്കും അവടെ ചെന്നു ഒരു മാസം കഴിഞ്ഞപ്പോലെ മടുത്തു.. അപ്പോഴാണ് ജോയിച്ചായൻ വിളിച്ചത്... ഇവിടെ ഹോസ്പിറ്റൽ തുടങ്ങുമ്പോൾ അതിനോട് ചേർന്നു ഒരു മെഡിസിൻ റിസേർച്ച് ലാബ്‌ തുടങ്ങാൻ പരിപാടി ഉണ്ട്. അത് ലീഡ് ചെയ്യാമോ എന്ന്‌ ചോദിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞങ്ങൾ അടുത്ത ഫ്ലൈറ്റ് പിടിച്ചു..\" വില്ലി കാര്യങ്ങൾ വിശദമാക്കി.

വില്ലിയും കുടുംബവും അന്ന് കടയാടിയിൽ നിന്ന് തന്നെയാണ് അത്താഴം കഴിച്ചത്. അത്താഴത്തിന് ഇരിക്കുമ്പോൾ പോളച്ചൻ വർക്കിയോട് ചോദിച്ചു. \"വർക്കിച്ചായോ? അതെന്താ നിങ്ങൾക്ക് അമേരിക്ക പിടിക്കാതിരുന്നത്?  \"

\"എൻറെ പോളച്ച.. നമ്മൾ ഇവിടെ പറമ്പിലും മുറ്റത്തും ഒക്കെ നടന്ന ശീലിച്ച ആൾക്കാർക്ക് നാല് ചുമരിന്റെ ഉള്ളിൽ ഇങ്ങനെ ഇരിക്കാൻ എത്രനേരം പറ്റും? എന്നെക്കൊണ്ട് വയ്യേ.. ലിസി കൊച്ചേ.. ആ കരിമീൻ വറുത്തത് ഒരു കഷണം കൂടി തന്നെ.. അവിടെ നല്ല മീൻ ഒന്നും കിട്ടില്ല എന്നെ..\"

\"ഇവിടെ മീൻ ഇല്ലാണ്ട് ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ആളാ..\" ലീലാമ്മ ഓർമിപ്പിച്ചു. 

\"അല്ല വില്ലി.. നിൻറെ റിസർച്ച് ഒക്കെ എന്തായി? \"സാവിയോ ചോദിച്ചു. 

\"കഴിഞ്ഞിട്ടില്ല.. അത് ഇവിടെ കണ്ടിന്യൂ ചെയ്യാനുള്ള സൗകര്യം ഒരുക്കി തരാമെന്ന് ജോ ഇച്ചായൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഇടയ്ക്ക് അവിടെ ഒന്ന് പോയി റിപ്പോർട്ട് കൊടുക്കേണ്ടി വരും.\" 

അത്താഴം എല്ലാം കഴിഞ്ഞ് ആണുങ്ങൾ എല്ലാവരും അവർ കൊണ്ടുവന്ന പുതിയ സ്കോച്ച് വിസ്കിയുടെ കുപ്പി പൊട്ടിച്ചു കൂടിയപ്പോൾ വില്ലി പതുക്കെ അവിടെ നിന്നും മാറി ഗ്രേസിനെ അന്വേഷിച്ച് എത്തി. 

ലിവിങ് റൂമിൽ എല്ലാവരോടും ഒന്നിച്ച് ഇരുന്ന് ടിവി കാണുകയായിരുന്നു ഗ്രേസ്. ഏറ്റവും പിന്നിലത്തെ നിരയിൽ ഇരുന്നിരുന്നത് കൊണ്ട് ആരും കാണാതെ വില്ലി അവളെ വിളിച്ച് പുറത്തേക്ക് ഇറങ്ങി.

(തുടരും...)


വെള്ളാരപൂമലമേലെ.. ❤❤ - 50

വെള്ളാരപൂമലമേലെ.. ❤❤ - 50

4.8
2542

 എന്റെ സ്റ്റോറി തികച്ചും സങ്കല്പികം ആണ്. ഇതിൽ പറയുന്നത് എല്ലാം ശരി ഒന്നും അല്ല. ക്രിസ്ത്യാനികളുടെ ഇടയിൽ ബന്ധുക്കളെ കല്യാണം കഴിക്കുന്ന ശീലം ഇല്ല. അതു പാപവും ആണ്. ആദ്യം ചെയ്തു വച്ച റെഫറൻസിൽ തെറ്റ് പറ്റിയത് ആണ്. എന്റെ സ്റ്റോറി വായിച്ചു ആരും വഴി തെറ്റി പോയേക്കരുത്..ഈ കഥയിൽ ഇൻസ്പിറേഷണൽ ആയി ഒന്നും കാണില്ലാട്ടോ.. ലീനയുടെ പാർട്ട്‌ വന്നപ്പോൾ ഞാൻ ഫെമിനിസ്റ്റ് ആണെന്ന് ആരൊക്കെയോ ധരിച്ചായിരുന്നു. വെറുതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ മാത്രം ഉള്ള സന്ദര്ഭങ്ങൾ ആണ്.കഥയിൽ ആകെ അമ്മുവും അലക്സ്ലും മാത്രമേ ഒള്ളൂ.. അപ്പൊ കഥയിലേക്ക്...**********ലിവിങ് റൂമിൽ എല്ലാവരോടും ഒന്നിച്ച് ഇരു