Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 52

തിരിച്ചുള്ള വഴിയിൽ അവൻ ഒന്നും മിണ്ടിയില്ല എങ്കിലും അവന്റെ മുഖത്ത് അവളോടുള്ള ദേഷ്യം എഴുതി വച്ചിരുന്നു. 

\"ഇച്ചായാ.. ഐ ആം സോറി..\" കുറെ നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞതും അവൻ വണ്ടി വഴിയോരത്ത് ഒതുക്കി നിർത്തി. 

\"ഇറങ്ങു\" പതഞ്ഞു വന്ന ദേഷ്യത്തെ അടക്കി നിർത്താൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു.

ഇറങ്ങാതെ ഇരുന്നിട്ട് കാര്യമില്ല എന്ന്‌ അറിയാമായിരുന്നത് കൊണ്ട് മടിച്ചു ആണെങ്കിലും അവൾ ഇറങ്ങി. അലക്സ്‌ അവളുടെ കൈ പിടിച്ചു റോഡ് ക്രോസ് ചെയ്തു. അടുത്തുള്ള മരത്തിനു അരികിലൂടെ നടന്നു.. ഒരു ചെറിയ വെട്ടു വഴി ആയിരുന്നു അത്. അവർ അതിലൂടെ ഇറങ്ങി. ആറിന്റെ അരികത്തെ ചെറിയൊരു കടവിലാണ് അത് വന്ന് നിന്നത്. ഉടുത്തിരുന്ന മുണ്ട് ചെറുതായി ഒന്ന് പൊക്കി വെള്ളത്തിലേക്ക് കാല്താഴ്ത്തിയിട്ടിരുന്നു അവൻ. പിന്നെ അമ്മുവിനോട് അവൻറെ അടുത്ത് വന്ന് ഇരിക്കാൻ ആയി പറഞ്ഞു. അമ്മു അവന് അരികിലായി ഇരുന്നു.

\"അമ്മു ഇങ്ങനെ ഒരു കടവിലാണ് ഞങ്ങളുടെ റേച്ചമായി മരിച്ചു കിടന്നിരുന്നത്. അതിൻറെ കാരണക്കാരൻ കുരുവികൂട്ടിലെ ഇളയ മകൻ ഫിലിപ്പ് ആയിരുന്നു. \"

അലക്സിന്റെ വാക്കുകൾ ഒരു കൂരമ്പ് പോലെ അമ്മുവിൻറെ നെഞ്ചിൽ തറച്ചു. അവൾക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത വാക്കുകൾ ആയിരുന്നു അവൻ പറഞ്ഞത്. 

\"അതെ അമ്മു.. അവരെല്ലാവരും കൂടിച്ചേർന്ന് കൊന്നതാണ് എൻറെ റേച്ചൽ അമ്മായിയെ.. ലിസ അമ്മായിയെക്കാളും ഏകദേശം 8 - 9 വയസ്സിന് ഇളയത് ആയി ആണ് റേച്ചൽ അമ്മായി. പാപ്പന്മാർക്കും പപ്പയ്ക്കും ഒന്നും അമ്മായി വെറും അനുജത്തി അല്ലായിരുന്നു. മകൾ തന്നെ ആയിരുന്നു. 

അമ്മായി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഞാനൊക്കെ ജനിക്കുന്നത് തന്നെ. ഞങ്ങളെ എടുത്തുകൊണ്ട് നടന്നതും നോക്കിയതും വളർത്തിയതും ഒക്കെ അമ്മായിയാണ്. ഒരു പാവമായിരുന്നു അമ്മായി. റേച്ചൽ മോള് ഉള്ളപ്പോൾ കടയാടിയിലെ വീട് ഉറങ്ങിയിരുന്നില്ല എന്ന് വല്യപ്പച്ചൻ എപ്പോഴും പറയും.

കുരുവിക്കൂട്ടിൽ ഔത.. ചെറുപ്പം തൊട്ടേയുള്ള വല്യപ്പച്ചന്റെ ആത്മമിത്രം ആയിരുന്നു. അവർ തമ്മിലുള്ള സൗഹൃദം എപ്പോഴോ കുടുംബങ്ങളിലേക്കും വ്യാപിച്ചു. ഞായറാഴ്ചയായാൽ  ഒന്നുകിൽ കുരുവികൂട്ടിലെ എല്ലാവരും ഞങ്ങളുടെ വീട്ടിൽ, അല്ലെങ്കിൽ ഞങ്ങളെല്ലാവരും അങ്ങോട്ട്.. യാത്രകളും കൂടിക്കാഴ്ചകളും പതിവായിരുന്നു.

പെൺമക്കൾ ഇല്ലായിരുന്ന വലിയ പപ്പയ്ക്കും ലിസമ്മായിയെയും റേച്ചമ്മായിയേയും വലിയ കാര്യമായിരുന്നു. റേച്ചൽ അമ്മായിയെ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെയാണ് ചെറുപ്പത്തിലെ റേച്ചൽ അമ്മായിയുടെയും കുരുവി കൂട്ടിലെ ഇളയ മകൻ ഫിലിപ്പിന്റെയും വിവാഹം വല്യപ്പച്ചനും വലിയ പപ്പയും കൂടി നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്നത്. അമ്മായിയെ പഞ്ചാര വാക്കുകൾ കൊണ്ട് പൊതിഞ്ഞ് നടന്നിരുന്ന ഫിലിപ്പച്ചനെ എനിക്കിന്നും ഓർമ്മയുണ്ട്.

റേച്ചൽ അമ്മായി ഡോക്ടർ ആയിരുന്നു. അമ്മായിക്ക് വേണ്ടിയാണ് വല്യപ്പച്ചൻ ഹോസ്പിറ്റൽ തുടങ്ങിയത്. നാട്ടുകാർക്ക് ഒരു സഹായം ആകുന്നതിനോടൊപ്പം തന്നെ അമ്മായിയെ ദൂരെ എവിടെയും വിടാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് നാട്ടിൽ തന്നെ ഒരു ഹോസ്പിറ്റൽ തുടങ്ങി വല്യപ്പച്ചൻ അമ്മായിയെ ഇവിടെ സെറ്റിൽ ആക്കിയത്. 

കുരുവി കൂട്ടിലെ ഫിലിപ്പ് ഒരു ജേണലിസ്റ്റ് ആയിരുന്നു. പഠനം കഴിഞ്ഞ് ഒരു ജോലി കിട്ടിയിട്ട് വിവാഹം കഴിക്കുകയുള്ളൂ എന്ന ഫിലിപ്പിന്റെ വാശിയുടെ പുറത്താണ് അമ്മായിയുടെയും ഫിലിപ്പിന്റെയും വിവാഹം നീണ്ടു പോയത്. 

ഒരു മധ്യവേനൽ അവധിക്ക് ആയിരുന്നു അവരുടെ വിവാഹ ദിവസം. വിവാഹത്തിന് പള്ളിയിൽ എത്തി ഞങ്ങൾ എല്ലാവരും കാത്തുനിന്നെങ്കിലും ഫിലിപ്പച്ചൻ വന്നില്ല. അന്ന് വെളുപ്പിനെ പത്രവും കൊണ്ട് പള്ളിയുടെ ആനവാതിൽ കടന്ന് കയറിവന്ന കുരുവിക്കൂട്ടിലെ ഔതയെ ഇന്നും ഞാൻ ഓർക്കുന്നുണ്ട്. അയ്യാളുടെ തല താഴ്ന്നു ഇരുന്നിരുന്നു. ചെക്കൻ എവിടെ എന്ന ചോദ്യത്തിന് അയ്യാൾ ആ പത്രം വല്ല്യപ്പച്ചന് നേരെ നീട്ടി.

ആ പത്രത്തിൽ വന്ന വാർത്ത അനുസരിച്ച് തലേദിവസം കുരുവി കൂട്ടിൽ നിന്ന് ബാച്ചിലർ പാർട്ടിക്ക് പോയ ഫിലിപ്പ് ഒരു പെൺകുട്ടിയുമായി ഹോട്ടൽ റൂമിൽ നിന്ന് പോലീസ് പിടിയിലാകുകയായിരുന്നു. അൾത്താരയുടെ മുന്നിൽ നിന്ന് വിങ്ങിക്കരഞ്ഞ റേച്ചൽ അമ്മായിയുടെ മുഖം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. \" നനഞ്ഞു വന്ന കണ്ണുകൾ അലക്സ് ഒന്ന് തുടച്ചു.

\"അമ്മു നിനക്കറിയാമോ? വലിയ പപ്പയെയും വല്യപ്പച്ചനേയും തോളോട് തോട് ചേർന്ന് നിന്നല്ലാതെ അതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു. പക്ഷേ അന്ന് വല്യപ്പച്ചൻ വലിയ പപ്പയുടെ കവിളത്ത് ആഞ്ഞടിച്ചു. ഒരാളുടെ സ്വാർത്ഥത മൂലം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും സമാധാനവും എല്ലാം ഇല്ലാതാവുകയായിരുന്നു.\" അലക്സിന്റെ വാക്കുകൾ അവളെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

\"ഇല്ല.. എൻറെ പപ്പയ്ക്ക് അങ്ങനെയൊന്നും ആകുവാൻ കഴിയുകയില്ല..\" അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. 

\"എന്നിട്ടും തീർന്നില്ല അമ്മു കുരുവി കൂട്ടുകാർ ഞങ്ങളോട് ചെയ്ത ദ്രോഹം.. അന്നത്തെ സംഭവത്തിനുശേഷം അമ്മായി വല്ലാതെ തളർന്നിരുന്നു. ഹോസ്പിറ്റലിൽ പോകുന്നതും കുറവായിരുന്നു. പള്ളിയിൽ പെരുന്നാള് നടക്കുന്ന ദിവസമായിരുന്നു അന്ന്. അതുകൊണ്ട് അന്നൊരു ദിവസം അവധിയെടുക്കുവാൻ പറഞ്ഞ വല്യപ്പച്ചൻ അമ്മായിയെ വീട്ടിൽ നിർത്തി. 

എല്ലാവരും പള്ളിയിലേക്ക് ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് അമ്മായിക്ക് ഹോസ്പിറ്റലിൽ നിന്ന് ഫോൺ വന്നത്. ഏതോ ഒരു രോഗി അത്യാഹിത നിലയിൽ അവിടെ എത്തിയിട്ടുണ്ട് എന്നായിരുന്നു പറഞ്ഞത്. അത് കേട്ട് അമ്മായിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത് തോമസ് പാപ്പൻ ആയിരുന്നു. പള്ളിയിലെ പ്രദക്ഷിണം കടന്നുപോയിരുന്നതുകൊണ്ട് എളുപ്പത്തിൽ അവർക്ക് ഹോസ്പിറ്റലിൽ എത്തുവാൻ സാധിച്ചില്ല. അവർ അവിടെ എത്തിയപ്പോഴേക്കും ആ രോഗി മരിച്ചു കഴിഞ്ഞിരുന്നു. നിർഭാഗ്യവശാൽ അത് കുരുവികൂട്ടിലെ ഔതയുടെ ഭാര്യ മോളമ്മ ആയിരുന്നു. 

പിന്നീട് എപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത് എന്ന് അറിയില്ല. ഫിലിപ്പിനോടുള്ള ദേഷ്യം കൊണ്ട് അമ്മായി മനപ്പൂർവ്വം മോളമ്മച്ചിയെ നോക്കാതിരുന്നത് ആണ് എന്നുള്ള രീതിയിൽ വാർത്തകൾ വന്നു. കുരുവി കൂട്ടുകാർ നാട്ടുകാരെയും കൂട്ടി അമ്മായിയെ ഹരാസ് ചെയ്തു. അമ്മായി മാനസികമായി തളർന്നു. 

ഡിപ്രഷൻ ആയിരുന്നു.. ആത്മഹത്യയായിരുന്നു അമ്മയുടെ ഇത്. പക്ഷേ ഞങ്ങളുടെ എല്ലാം മനസ്സിൽ അമ്മായിയെ കൊന്നത് തന്നെയാണ്.. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മുറിവാണ് അത് ഞങ്ങൾക്ക് എല്ലാവർക്കും. 

അവിടെ നിന്ന് തുടങ്ങിയ ശത്രുതയാണ് അമ്മു ഞങ്ങൾക്ക് കുരുവി കൂട്ടുകാരും ആയിട്ട്. വേദനിപ്പിക്കാനെ അവർക്ക് അറിയൂ.. അവരിൽ നിന്നും മാറി നിൽക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നത് അതുകൊണ്ട് ആണ്. ഒരു കൗതുകത്തിന്റെ പേരിലും നീ ഇനി അങ്ങോട്ട് പോകരുത്.. \" അലക്സ് പറഞ്ഞു നിർത്തി.

\"സോറി ഇച്ചായാ.. ഞാൻ ഇനി ഇത് ആവർത്തിക്കില്ല.. \" അലക്സിന്റെ കൈപിടിച്ച് അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ തൻറെ നെഞ്ചോട് അടിക്കുപിടിച്ചു.

******

അച്ചു അന്ന് പതിവില്ലാതെ ലേറ്റ് ആയാണ് ഓഫീസിലേക്ക് എത്തിയത്. അവൾ വന്നതും ലീനയെ ചുറ്റി പിടിച്ചു. 

\"എന്താടി പെണ്ണേ വലിയ സന്തോഷത്തിലാണല്ലോ? എന്താ നീ വൈകിയത്?\" ലീന ചോദിച്ചു.

\"അതെ.. ശിവേട്ടൻ വരുന്നുണ്ടെന്ന്.. അടുത്തയാഴ്ച.. ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അമ്മായിക്ക് ഫോൺ വന്നത്.. കല്യാണക്കാര്യത്തെപ്പറ്റി സംസാരിക്കാനാണ് അത്രെ ഇത്തവണ വരുന്നത്.. \" പറയുമ്പോൾ അച്ചുവിൻറെ മുഖം നാണം കൊണ്ട് ചുമന്ന് തുടുത്തിരുന്നു.

അച്ചു പറഞ്ഞത് കേട്ട് ലീന കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും കണ്ണെടുത്ത് അവളുടെ നേരെ തിരിഞ്ഞിരുന്നു. \"അപ്പൊ കൺഗ്രാജുലേഷൻസ്.. ഉടനെ ഉണ്ടാകുമോ നിൻറെ കല്യാണം? കോഴ്സ് കഴിഞ്ഞിട്ട് മതി എന്ന് പറയടാ..\" ലീന അപേക്ഷാ ഭാവത്തിൽ പറഞ്ഞു.

\"വേണ്ട.. അത്രയ്ക്കൊന്നും കാത്തിരിക്കാൻ വയ്യ.. ശിവേട്ടൻ ബാംഗ്ലൂർ പോയ പിന്നെ വരുന്നത് വരെ ഒരു അങ്കലാപ്പ് ആണ്.. ചിലപ്പോ വിളിക്കുക പോലുമില്ല.. ഈയിടെയായി വിളി തീരെ കുറഞ്ഞു.. ജോലിയിൽ തിരക്കാണ് അത്രെ.. അമ്മായിയോട് സങ്കടം പറഞ്ഞപ്പോൾ അമ്മായി പറയാ.. ശിവേട്ടൻ അമ്മായിയോട് പറഞ്ഞു അത്രെ.. പഠിച്ചുകൊണ്ടിരിക്കുന്ന എന്നെ വിളിച്ചാൽ അത് എനിക്ക് ഡിസ്ട്രാക്ഷൻ ആവും എന്ന്.. ഈ പഠിപ്പ് ആണ് എല്ലാത്തിനും കാരണം.. ഇല്ലെങ്കിൽ എപ്പോഴേ ഞാൻ ശിവേട്ടന്റെ പെണ്ണായേനെ..\" അച്ചു ചുണ്ട് കൂർപ്പിച്ച് പറഞ്ഞു.

അതുകേട്ട് ലീന നെറ്റി ചുളിച്ചു. \"ദേ.. ഈ പറഞ്ഞതിന് ഞാൻ എതിരാണ് ട്ടോ.. ഈ കല്യാണം എന്നുവച്ചാൽ ഒരു പെണ്ണിൻറെ ജീവിത ലക്ഷ്യം ഒന്നുമല്ല.. അത് ജീവിതത്തിൻറെ ഒരു ഭാഗമാണ്.. പക്ഷേ അതുമാത്രമല്ല ജീവിതം.. നീ നല്ല കഴിവുള്ള കുട്ടിയല്ലേ.. പഠിക്കാനും മിടുക്കിയാണ്.. പിന്നെ ഇത്രയും തിരക്കിട്ട് എന്തിനാ കല്യാണം?\" 

ലീനയുടെ ചോദ്യം കേട്ട് അരികിലിരുന്ന് റബേക്ക അറിയാതെ ചിരിച്ചു പോയി. അതുകേട്ട് ലീന അവളെ കൂർപ്പിച്ചു നോക്കി. \"അതെ.. ഒരാൾ നെഞ്ചിൽ കയറുമ്പോഴേ അറിയൂ.. എന്തിനാ ഇത്ര തിരക്ക് എന്ന്.. \" റബേക്ക കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

\"അത് ശരിയാ ലീനെ.. നീ നോക്കിക്കോ.. നീ ഒരാളെ സ്നേഹിച്ചു തുടങ്ങുമ്പോൾ നീയും പറയും പഠിപ്പൊക്കെ മതി എനിക്ക് കല്യാണം കഴിച്ചാൽ മതിയെന്ന്.. \" അച്ചു ഇത്തവണ റബേക്കയുടെ കൂടെ ചേർന്നത് ലീനയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. 

ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു. \"ഞാന് ചിലരെപ്പോലെ ആക്രാന്തം മൂത്ത് നടക്കുകയല്ല.. വീട്ടുകാർക്ക് ഇഷ്ടമാണോ എന്ന് പോലും നോക്കാതെ പ്രേമിച്ച് വശത്താക്കാൻ.. എനിക്കുള്ള ആളെ എൻറെ ഇച്ചായന്മാർ കണ്ടുപിടിച്ചു തരും. അയാളുടെ വീട്ടിലും എല്ലാവർക്കും എന്നെ ഇഷ്ടമാവും. അപ്പോൾ മാത്രമേ ഞാൻ വിവാഹത്തെപ്പറ്റി ആലോചിക്കുകയുള്ളൂ..\" തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും റബേക്ക ക്രിസ്റ്റിയുമായി അടുപ്പം വച്ചുപുലർത്തുന്നതിന് കുത്തി ലീന പറഞ്ഞു. അവളുടെ വാക്കുകൾ റിബിയെ വല്ലാതെ നോവിച്ചു. കണ്ണിൽ പെട്ടെന്ന് ഉരുണ്ടുകൂടിയ കണ്ണീർ ആരും കാണാതിരിക്കാൻ ആയി അവൾ എഴുന്നേറ്റ് ബാത്റൂമിന് അടുത്തേക്ക് നടന്നു.

\"എന്തിനാടി ഇങ്ങനെയൊക്കെ പറയുന്നത്?\" റബിയുടെ മുഖം കണ്ട് വല്ലാതായ അച്ചു ചോദിച്ചു.

\"ഞാനെന്തു പറയണമെന്ന് തീരുമാനിക്കുന്നത് നീയാണോ?\" അവൾക്കു അച്ചുവിനോടും അല്പം ദേഷ്യം തോന്നിയിരുന്നു. \"നീ എൻറെ സൈഡ് ആണോ അവളുടെ സൈഡ് ആണോ?\" 

\"നിനക്ക് അറിഞ്ഞുകൂടെ? നീയല്ലേ എൻറെ ബെസ്റ്റ് ഫ്രണ്ട്.. എന്നോട് പിണങ്ങണ്ട.. ഞാൻ ശിവേട്ടനോട് പറഞ്ഞോളം കോഴ്സ് കഴിഞ്ഞിട്ട് മതി കല്യാണം എന്ന്.. പോരേ?\" അച്ചു ചെറിയ ചിരിയോടെ ചോദിച്ചതും ലീനയുടെ മുഖം വിടർന്നു. 

\"അലീന.. ഫയൽ റൂമിൽ നിന്നും.. b23/arz ഫയൽ എടുത്തുകൊണ്ട് നിന്നോട് അങ്ങോട്ട് ചെല്ലാൻ സാംസാർ പറഞ്ഞു..\" പൂർണിയുടെ ശബ്ദം കേട്ടതും ലീന അങ്ങോട്ട് നോക്കി. ചിരി മറക്കാൻ ശ്രമിക്കുന്നതുപോലെയുള്ള പൂർണിമയുടെ മുഖം കണ്ടതും ലീനയ്ക്ക് തെല്ലൊരു സംശയം തോന്നി. 

\"അതെന്താ എന്നോട് പറഞ്ഞത്? ഫയൽ ഒക്കെ എടുത്തു കൊണ്ട് കൊടുക്കുന്നത് സാധാരണ നീയല്ലേ?\" ലീന സംശയത്തോടെ ചോദിച്ചു.

പൂർണ്ണി ഒന്ന് പതറി.. \"നിനക്ക് വയ്യെങ്കിൽ ഞാൻ എടുത്തു കൊടുത്തോളാം.. എന്നിട്ട് നീ പറ്റില്ല എന്ന് പറഞ്ഞു എന്ന് സാംസാറിനോട് ഞാൻ പറയാം..\" 

\"അല്ലെങ്കിൽ തന്നെ അങ്ങേർക്ക് എന്നെ പിടുത്തമില്ല.. ഇനിയിപ്പോ പറഞ്ഞിട്ട് ഞാൻ ഫയൽ എടുത്തു കൊടുത്തില്ല എന്ന കാരണം കൊണ്ട് അടുത്ത പ്രശ്നം വേണ്ട.. എടുത്തു കൊടുത്തേക്കാം\" (ലീന ആത്മ) 

\"വേണ്ട.. ഞാൻ കൊടുത്തോളാം.. ഫയൽ നമ്പർ എത്രയാണെന്ന പറഞ്ഞത്?\" ലീന ചോദിച്ചപ്പോൾ ഫയൽ നമ്പർ എഴുതി മടക്കിപ്പിടിച്ച പേപ്പർ പൂർണി അവൾക്ക് നേരെ നീട്ടി.

അവൾ അതുമായി ഫയൽ സ്റ്റോറേജ് റൂമിലേക്ക് നടന്നു. റൂമിന്റെ ഡോർ തുറന്നതും വെളുത്ത പെയിൻറ് അവളുടെ തലവഴി കമിഴ്ന്നതും ഒന്നിച്ചായിരുന്നു. പെയിന്റിൽ കുളിച്ച് പുറത്തേക്ക് ഇറങ്ങിവരുന്ന ലീനയുടെ രൂപം കണ്ട് അവിടെ കൂടിയിരുന്ന എല്ലാവരും ചിരിച്ചു മണ്ണ് തപ്പി. 

റബേക്കയും അച്ചുവും കഷ്ടപ്പെട്ട് പണിയെടുത്തിട്ടും അവളുടെ മുഖത്തും മുടിയിലും പറ്റിയ പെയിൻറ് മുഴുവനായും കളയാൻ സാധിച്ചില്ല. ലേഡീസ് റൂമിന്റെ കണ്ണാടിക്ക് മുന്നിൽ അവർ അതിന് പണിപ്പെട്ട് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂർണി അങ്ങോട്ട് കയറി വന്നത്. ലീനയെ കണ്ട് പൂർണ്ണിക്ക് പിന്നെയും ചിരി നിർത്താൻ കഴിഞ്ഞില്ല.

\"ഇതാ.. നിൻറെ കയ്യിൽ ഇത് തരാൻ സാംസാർ പറഞ്ഞയച്ചു..\" കയ്യിൽ ഇരുന്ന ഒരു ബോട്ടിലും പാക്കറ്റും അവളുടെ കയ്യിൽ കൊടുത്ത് പൂർണ്ണി ച്ചിരിച്ചു.

\"ത*****.. പകരം വീട്ടിയത് ആണ്.. ഇതിന് തിരിച്ചു പണി കൊടുത്തില്ലെങ്കിൽ എൻറെ പേര് അലീന എന്നല്ല.. നോക്കിക്കോ..\" അലീന വാശിയോടെ പറഞ്ഞു.

\"അതെ.. നിൻറെ കൊടുക്കൽ വാങ്ങൽ ഒക്കെ ഇവിടെ നിർത്തിക്കോ.. സാംസാർ എൻറെ ആണ്.. ഇത്തരം നമ്പറുകൾ ഇട്ട് സാറിനെ നിൻറെ വഴിക്ക് കറക്കി എടുക്കാൻ നോക്കണ്ട.. ഇനി അങ്ങനെ വല്ലതും ഉണ്ടായാൽ.. നിനക്കുള്ള പണി തരുന്നത് ഞാനായിരിക്കും..\" പൂർണി അവളെ താക്കീത് ചെയ്തു.

(തുടരും..)

ആരും റിവ്യൂ ഇടുന്നില്ല.. ഇങ്ങനെ ആണെങ്കിൽ ഞാൻ എഴുതുന്നില്ല.. 


വെള്ളാരപൂമലമേലെ.. ❤❤ - 53

വെള്ളാരപൂമലമേലെ.. ❤❤ - 53

4.8
2475

\"എൻറെ അമ്മ.. എനിക്ക് ചിരിച്ചിട്ട് കുടലു മറിയുന്നു.. ഇതിനെ ആണ് കടുവയെ പിടിച്ച കിടുവ എന്ന് പറയുന്നത്.. \" ക്രിസ്റ്റി ചിരിച്ചുകൊണ്ട് ലീനയെ കളിയാക്കി. അമ്മുവും ഗ്രേസും കൂടി ബാക്കി വന്ന പെയിൻറ് ലീനയുടെ മേലിൽ നിന്ന് തുടച്ചു കളയാൻ ഉള്ള ശ്രമത്തിലാണ്. ലീന ക്രിസ്റ്റിയെ കൂർപ്പിച്ചു നോക്കി. \"ഇതുപോലൊരു ഇച്ചായൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്.. എൻറെ ജോയിച്ചായനും കുട്ടച്ചായനും ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു.. അവൻറെ അടുത്ത കൈയും കൂടെ തല്ലി ഒടിച്ചേനെ.. \" ലീന പരിഭവത്തോടെ പറഞ്ഞു.\"ലീന മോളെ.. നീ ഇനി ഇത് പറഞ്ഞ് ഒരു വഴക്കുണ്ടാക്കാൻ നിൽക്കണ്ട കേട്ടോ..\" റാണി ഓർമ്മി