Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 60

\"ഇതിൻറെയൊക്കെ ആവശ്യമുണ്ടോ കുട്ടാ? ഇവൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ? ഇപ്പോ ഒരു കേസ് ഫയൽ ചെയ്തിട്ട് എന്തിനാ വെറുതെ ചീത്ത പേരെടുത്ത് വയ്ക്കുന്നത്? നാളെ ഒരുത്തന്റെ കൂടെ കെട്ടിച്ചുവിടാൻ ഉള്ള പെൺകൊച്ച് അല്ലേ?\" സ്റ്റെല്ല ചോദിച്ചതും പോളച്ചൻ അവളെ കൂർപ്പിച്ച് ഒന്ന് നോക്കി.

\"പോളച്ചായൻ ഇങ്ങനെ നോക്കണ്ട.. ചേച്ചി പറഞ്ഞതിലും കാര്യമുണ്ടെന്ന എനിക്കും തോന്നുന്നത്. നമ്മുടെ കൊച്ചിനു ഒന്നും പറ്റിയില്ല. ദൈവഗുരുത്വം. ഇനിയിപ്പോ വഴിയിൽ കൂടെ പോകുന്ന വയാവേലി ഒക്കെ നമ്മൾ വിളിച്ചു തലയിൽ വയ്ക്കുന്നത് എന്തിനാ?\" ലിസ സ്റ്റെല്ലയെ സപ്പോർട്ട് ചെയ്തു.

ലീന വിളിച്ച് വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവളോട് റേപ്പ് അറ്റംറ്റിന് കേസ് ഫയൽ ചെയ്യാൻ പറഞ്ഞു സാവിയോ. അതിനുള്ള പേപ്പറുകളും ആയി അവൻ വന്നപ്പോഴാണ് സ്റ്റെല്ല ഇത് ചോദിച്ചത്. ഇത്തരമൊരു കേസിൽ ലീനയുടെ പേര് വലിച്ചിഴക്കപ്പെടുന്നത് കൊണ്ടുള്ള ആദി മാത്രമായിരുന്നു സ്റ്റെല്ലയുടെ മനസ്സിൽ അപ്പോൾ.

\"ആൻറി.. ആൻറി ഒരു കാര്യം മനസ്സിലാക്കണം.. ഇന്ന് ഇവളെ രക്ഷിക്കാൻ സാം ഉണ്ടായിരുന്നു.. നാളെ, അതിപ്പോൾ ഇവളെ ആവട്ടെ, അല്ലെങ്കിൽ മറ്റൊരു കുട്ടിയാവട്ടെ, അവൻ ഇങ്ങനെ പെരുമാറുമ്പോൾ രക്ഷിക്കാൻ ഒരു സാം ഉണ്ടായി കൊള്ളണം എന്നില്ല. നമ്മൾ ഇപ്പോൾ പ്രതികരിക്കാതെ പോയാൽ നാളെ നടക്കാൻ പോകുന്ന കുറ്റകൃത്യത്തിന് നമ്മൾ കൂടെ ഉത്തരവാദിയാണ്. അല്ലാതെ എല്ലാത്തിനും പോലീസിനെയും മന്ത്രിമാരെയും മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ല.\" സാവിയോ വീട്ടിലുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

\"ഇതിൻറെ ഒന്നും ആവശ്യമില്ല. കുട്ടച്ചായൻ ഈ കേസ് ഫയൽ ചെയ്യിപ്പിച്ചിട്ട് ചുമ്മാ കോടതി കയറി ഇറങ്ങാം എന്നല്ലാതെ.. അവൻറെ അമ്മാവൻ എംഎൽഎ ആണെന്നാണ് പറഞ്ഞത്. ഇപ്പോ വരും കള്ള കേസ് ആണ്, എംഎൽഎക്ക് പേരുദോഷം ഉണ്ടാക്കാൻ ആണ്, എന്നൊക്കെ പറഞ്ഞുകൊണ്ട് ഓരോ ടീംസുകൾ.. അവസാനം വാദി പ്രതിയാകും.. \" അലക്സ് പറഞ്ഞു. അവൻ തല്ലുണ്ടാക്കാൻ കൈ തരിച്ച് നിൽക്കുകയായിരുന്നു. പക്ഷേ സാവിയോ അവനെ തടഞ്ഞു.

\"അതൊക്കെ ഞാൻ സമ്മതിച്ചു. ഒരു പരിധിവരെ കാര്യങ്ങളൊക്കെ അങ്ങനെ തന്നെയാണ്. ലീന എൻറെയും പെങ്ങളാണ്. നിങ്ങൾക്കുള്ളത് പോലെ തന്നെ ആത്മരോഷം എനിക്കുമുണ്ട്. അതുകൊണ്ട് ഹേമന്തിന് കൊടുക്കാനുള്ള പണി ഞാൻ ചെയ്തു വച്ചിട്ടുണ്ട്.\" സാവിയോ പറഞ്ഞു.

\"എന്തു പണി? \" ക്രിസ്റ്റി ചോദിച്ചു.

\"ഞാൻ പണ്ട് അട്ടപ്പാടിയിൽ ട്രെയിനിങ്ങിന് പോയപ്പോൾ കണ്ട ഒരു കോൺസ്റ്റബിൾ മണികണ്ഠൻ ഉണ്ട്. മർമ്മ വിദ്യയിൽ കേമന.. അവൻ അറസ്റ്റിൽ ആയപ്പോൾ തന്നെ മണികണ്ഠന് ഇങ്ങു വരുത്തി. ഇനി ആ ഹേമന്തിന് മൂത്രമൊഴിക്കണമെങ്കിൽ പോലും പരസഹായം വേണ്ടിവരും. ഇവളെ രക്ഷിക്കുന്നതിനിടയിൽ സാമുമായി നടന്ന ബലപ്രയോഗത്തിൽ സംഭവിച്ചതാണ് എന്ന് ഡോക്ടറെക്കൊണ്ട് സർട്ടിഫിക്കറ്റും എഴുതിയിട്ടുണ്ട്. ഇനി അവൻറെ എംഎൽഎ അവനെ രക്ഷപ്പെടുത്തി കൊണ്ടുപോകണമെങ്കിൽ കൊണ്ടുപോയിക്കോട്ടെ.. പക്ഷേ കേസ് അതിൻറെ വഴിക്ക് പോണം..\" സാവിയോ ഉറപ്പിച്ചു പറഞ്ഞു.

\" ആ എംഎൽഎയുടെ പാർട്ടിക്കാർ അടുത്തയാഴ്ച ഒരു കാൽനട പ്രക്ഷോഭം നടത്തുന്നുണ്ട്. അവിടെ ഞങ്ങളുടെ പാർട്ടിയുടെ യൂത്ത് വിങ്ങുമായി അടി ഉണ്ടാവും.. അത് ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. ആ എംഎൽഎക്കുള്ളത് അന്ന് കൊടുത്തോളാം എന്നാണ് കുട്ടച്ചായൻ എനിക്ക് ഉറപ്പു തന്നിട്ടുള്ളത്.. ഉറപ്പല്ലേ ഇച്ചായാ?\" ഷൈൻ ഒന്നുകൂടി കൺഫോം ചെയ്തു.

സാവിയോ തല ഒന്ന് ആട്ടി കണ്ണടച്ച് കാണിച്ച് അവന് ഉറപ്പു കൊടുത്തു.

\"പക്ഷേ ഇച്ചായാ.. ഇതെല്ലാം ആ സാമിന്റെ കളി ആണെന്നാണ് എനിക്ക് തോന്നുന്നത്.\" ലീന പറഞ്ഞു. അവളുടെ മനസ്സിൽ അപ്പോഴും സാമിനോടുള്ള തെറ്റിദ്ധാരണ ആയിരുന്നു.

\"എനിക്കും അതുതന്നെയാണ് തോന്നുന്നത്.. കുട്ടച്ചായന് തെളിവ് ഒന്നുമില്ലെങ്കിൽ വേണ്ട.. അവൻ ഉള്ളത് ഞാൻ കൊടുത്തോളാം.. \" അലക്സ് പറഞ്ഞു.

\" സാമിന്റെ കൈയുടെ കുത്തക അവകാശം ജോയിച്ചായൻ എഴുതിയെടുത്തെന്നാ തോന്നുന്നത്..\" ഗ്രേസ് റബേക്കയുടെ ചെവിയിൽ പറഞ്ഞു.

\"എടാ.. ഞാൻ അയാളോട് സംസാരിച്ചതാണ്. അയാൾ പറയുന്നത് ജനുവിൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. മാത്രം അല്ല.. കേസ് മുറുകുമ്പോൾ അവനും പ്രശ്നങ്ങൾ ഉണ്ടാവും. എന്നിട്ടും അവൻ സപ്പോർട്ട് ചെയ്യാം എന്ന്‌ വാക്ക് പറഞ്ഞിട്ടുണ്ട്. ഇവളെ പ്രൊട്ടക്ട് ചെയ്യാൻ ശ്രമിച്ച ഒരാളെ നമ്മൾ ഉപദ്രവിക്കുന്നത് ശരിയാണോ?\" സാവിയോ ചോദിച്ചു.

\"എനിക്കും അതുതന്നെയാണ് തോന്നുന്നത്.\" മാത്യൂസിന്റെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി. \"കുരുവിക്കൂട്ടിൽ കാർ നമ്മുടെ ശത്രുക്കളാണ്.. പക്ഷേ നമ്മുടെ കൊച്ചിനെ ഒരു റേപ്പ് കേസിൽ പെടുത്താൻ നോക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. കാത്തിരുന്ന് ഇരപിടിച്ചാണ് എനിക്കും ഔദായിക്കും ശീലം. അല്ലാതെ... അങ്ങിനെ വരാൻ വഴിയില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ലീന മോളെ.. സാമിന്റെ കാര്യത്തിൽ നിന്റേത് വെറുമൊരു സംശയമല്ല എന്ന് ഉറപ്പാണോ?\" വല്യപ്പച്ചൻ ചോദിച്ചപ്പോൾ കൃത്യമായി ഒരു ഉറപ്പു പറയാൻ ലീനക്കും സാധിച്ചില്ല.

സാവിയോ അലക്സിന് അടുത്തേക്ക് ചെന്ന് അവനോട് മാത്രമായി പറഞ്ഞു. \"അടങ്ങ് ജോ.. ഒരിക്കൽ ഒരാളുടെ ഭാഗം കേൾക്കാതെ പെട്ടെന്ന് എടുത്ത് തീരുമാനങ്ങൾ കൊണ്ട് ഒരുപാട് നഷ്ടങ്ങൾ വന്നവരാണ് നമ്മൾ.. ഇനിയും അത് ആവർത്തിക്കരുത്.\" അലക്സിന്റെ തോളിൽ ഒന്ന് തട്ടി സാവിയോ അകത്തേക്ക് പോയി.

************

അലെക്സിനെ വിടാൻ കൂട്ടാക്കാതെ മുറുകെ പിടിച്ചിരിക്കുകയായിരുന്നു അമ്മു. പതിവ് പോലെ പൂൾ സൈഡിൽ ഉള്ള പൂമര ചോട്ടിൽ അവളെയും വിളിച്ചു വന്നത് ആയിരുന്നു അവൻ. അവർ ഒറ്റയ്ക്ക് മിണ്ടുന്നതും പറയുന്നതും ഒക്കെ ഈ രാത്രിയുടെ വൈകിയ യാമങ്ങളിൽ ആണ്.

ഹോസ്പിറ്റൽ കാര്യത്തിന് ഒരു ട്രിപ്പ് പോവാ രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന്‌ അവൻ പറഞ്ഞപ്പോൾ മുതലുള്ള ഇരിപ്പാണ് അമ്മു. കാറ്റു പോലും കടക്കാത്ത രീതിയിൽ ഇറുക്കി പിടിച്ചു ഇരിക്കുകയാണ് കക്ഷി.

\"സാധാരണ ഞാൻ ഒന്ന് കെട്ടി പിടിച്ചാൽ നാണം കൊണ്ടു കൂച്ചുന്ന കക്ഷി ആണ്... ഇവൾക്ക് ഇത് എന്നാ പറ്റി?\" (അലക്സ്‌ ആത്മ.)

അലെക്സിനെ പീലാമേടിലോട്ട് വിടുകയാണ് എന്ന്‌ അവളോട് സാവിയോ പറഞ്ഞിരുന്നു. സത്യങ്ങൾ എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൻ തന്നെ വെറുക്കുമോ എന്നുള്ള പരിഭ്രാന്തി ആണ് അവൾക്കു എന്ന്‌ അവൻ അറിഞ്ഞില്ല.

\"എന്റെ അമ്മു... നിനക്കു ഇത് എന്നാ പറ്റി? ഞാൻ രണ്ടു ദിവസത്തിന് ഉള്ളിൽ വരൂലേ തൊട്ടാവാടി..\" അലക്സ്‌ പറഞ്ഞിട്ടും അമ്മുവിന് ഒരു കൂസലും ഇല്ലായിരുന്നു.

\"ദേ.. ഇങ്ങനെ കൊറേ നേരം ഇരുന്നാൽ ഇച്ചായന്റെ കൺട്രോൾ പോകുമേ.. പിന്നെ പറഞ്ഞില്ല എന്ന്‌ പറയരുത്.. \" എന്ന്‌ പറയുമ്പോൾ അവന്റെ കൈ അവളുടെ ടോപ്പിന് ഇടയിലൂടെ ഇടുപ്പിൽ പതിഞ്ഞതും അവൾ പുറകോട്ടു മാറി... തന്റെ ഇടുപ്പിൽ നിന്നു അവന്റെ കൈ എടുത്തു മാറ്റി ഒരടി നീങ്ങി ഇരുന്നു.

\"ഹഹഹഹ...\" അവളുടെ ഇരുപ്പ് കണ്ടു അവൻ ഒന്നു ചിരിച്ചു. പതിവ് കള്ളച്ചിരി.

\"ഇച്ചായാ..\"

\"എന്താടി..?\"ഒരടി മാറി ഇരുന്ന അമ്മുവിനെ തന്റെ അടുത്തേക്ക് ചേർത്തി ഇരുത്തിക്കൊണ്ട് അവൻ ചോദിച്ചു.

\"ഇച്ചായൻ എന്നെ വെറുക്കോ?\" അവൾ ചോദിച്ചു.

\"ബെസ്റ്റ്... എന്റെ നെഞ്ചിൽ ചാരി ഇരുന്ന് തന്നെ വേണം ഇത് ചോദിക്കാൻ..\" അവൻ പറഞ്ഞു.

\"അങ്ങനെ അല്ല... ഇച്ചായന് ശരിക്കും എന്നെക്കുറിച്ച് എന്താ അറിയാ?\" അവൾ ചോദിച്ചു.

\"ഉം..\" അവൻ ആലോചിക്കുന്നത് പോലെ ഒന്ന് തല ചെരിച്ചു മുകളിലേക്ക് നോക്കി. \" നീ എന്റെ ജീവൻ ആണെന്ന് അറിയാം.. നിനക്കു എന്നെ ഇഷ്ടമാണെന്നു അറിയാം... നിനക്ക് ഈ ലോകത്തു ആകെ ഉണ്ടായിരുന്നത് രേണുകമ്മ ആണെന്ന് അറിയാം.. പിന്നെ... പിന്നെ ഒരു കാര്യം കൂടി അറിയാം... \" അലക്സ്ന്റെ ശബ്ദത്തിൽ കുറുമ്പ് മറഞ്ഞു ഇരുന്നു.

\"എന്ത്‌?\" അവൾ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.

\"പറയട്ടെ?\"അവൻ കുറുമ്പോട് തന്നെ ചോദിച്ചു.

\"ഉം...\"

\"പറയും...\"

\"പറയെന്നെ..\" അമ്മു തിരക്ക് പിടിച്ചു..

\"അതെ... നിന്റെ വലത്തേ മാറിനു അടുത്തായി ദാ ഇവിടെ ഒരു വലിയ മാർക്ക് ഉണ്ടെന്നും അറിയാം...\" ചുണ്ടിൽ കുറുമ്പ് നിറച്ചു തന്റെ ഇടതു നെഞ്ചിന്റെ ഇടതു ഭാഗത്തേക്ക്‌ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞതും അമ്മു ഞെട്ടി.

അമ്മുവിന്റെ കണ്ണു മിഴിഞ്ഞു പുറത്ത് ചാടും എന്ന പരുവം ആയി. \"എപ്പോ...? എങ്ങനെ? ഇച്ചായന് ഒളിഞ്ഞു നോട്ടം ഉണ്ടോ? കുളിക്കുമ്പോ ആണോ നോക്കിയേ?\"

\"കുളിക്കുമ്പോ ഒളിഞ്ഞു നോക്കുന്നത് നിന്റെ...\" അലക്സിന് ദേഷ്യം വന്നു. \"കൈപാങ്ങിനു വന്നിരുന്നു തോന്ന്യാസം പറയുന്നോ?\"

\"ഓഹ്.. അപ്പൊ ഇച്ചായന് കാണിക്കാം അല്ലേ? ഞാൻ പറയാൻ ആണ് പാടില്ലാത്തതു..\" അമ്മുവും ചൊടിച്ചു.

\"ഹോ.. എന്റെ മന്ദബുദ്ധി.. അന്ന് നെഞ്ചത്ത് കമ്പി കുത്തി കേറി എന്റെ ഓപ്പറേഷൻ ടേബിളിൽ വന്നു കിടന്നതു ഓർമയില്ലേ? അന്ന് ഞാൻ അല്ലേ അത് ഓപ്പറേഷൻ ചെയ്തു എടുത്തു സ്റ്റിച് ഇട്ടതു.. അപ്പാ ഞാൻ അറിയൂലെ..?\" അലക്സ്‌ തലയിൽ കൈ വച്ചു ചോദിച്ചപ്പോൾ ആണ് അമ്മുവിന് കാര്യം പിടി കിട്ടിയത്.

അവൾ ആലോചിച്ചു കൂട്ടിയ മണ്ടത്തരങ്ങൾ ഓർത്തു അവൾ തന്നെ തലയിൽ കൈ വച്ചു.

***********

അലക്സിന്റെ വണ്ടി പീലാമേഡ് മയിൽ കുറ്റി താണ്ടി മുന്നോട്ട് പോയി.

\"ഇനി എങ്ങോട്ടാ ജോച്ചായാ..?\" വില്ലി ചോദിച്ചു.

\"ഉം... ആരെങ്കിലോടും വഴി ചോദിക്കാം.. ആ പത്രത്തിന്റെ പേര് എന്നതാ പറഞ്ഞേ?\" അലക്സ്‌ അല്പം മടുപ്പോടെ ചോദിച്ചു.

വില്ലി തന്റെ പോക്കറ്റിൽ ഇരുന്ന തുണ്ട് കടലാസ് നിവർത്തി വായിച്ചു. \"പിറതിപലിപ്പ്\".

\"ഹാ... ദേ.. ആ ചായക്കടയിൽ ചോദിക്കാം.. ഒരു ചായയും കുടിക്കാം...\" അലക്സ്‌ പറഞ്ഞു.

അലക്സും വില്ലിയും വണ്ടി ഒരു ചായക്കടയുടെ മുന്നിൽ ആയി ഒതുക്കി നിർത്തി. രണ്ടു ചായയും രണ്ടു മുളകാ ബജ്ജിയും വാങ്ങി അത് കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ അവർ പത്രമാപ്പീസി ലേക്കുള്ള വഴി ചോദിച്ചു.

അവരുടെ ചോദ്യം കേട്ട് ചായക്കടയിൽ ഇരുന്നവർ പരസ്പരം നോക്കി. അവരുടെ നോട്ടത്തിൽ അലക്സിനും വില്ലിക്കും എന്തോ പന്തികേടു തോന്നി.

ഒന്ന് സംശയിച്ചു ചായകടയുടെ കൗണ്ടറിൽ ഇരുന്ന ആൾ അവരോട് ചോദിച്ചു. \"നീങ്ക പൊലീസാ?\"

അവരുടെ ചോദ്യത്തിൽ വില്ലിക്കും അലക്സിനും അങ്കലാപ്പ് തോന്നി.

\"അല്ല.. അന്ത പിലിപ് ഏമാന്നും  അവരത് മനവിയും കോലാപ്പട്ട പിറക് വിചാരിക്ക വരുപവാർകൾ  പോലീസ് മട്ടും താൻ.. അതാണലത്താൻ കേട്ടേൻ..\" അയ്യാൾ തമിഴിൽ പറഞ്ഞത് വില്ലിക്കു മനസിലായില്ല. പക്ഷേ അത് കേട്ട് തരിച്ചിരിക്കുന്ന അലെക്സിനെ കണ്ടതും അവനു എന്തോ പന്തികേട് തോന്നി.

\"എന്താ ഇച്ചായാ അയ്യാള് പറഞ്ഞത്?\" അവൻ ചോദിച്ചു.

\"ആ ഫിലിപ്പും ഭാര്യയും കൊല്ലപെട്ടതിൽ പിന്നെ ഇവിടെ അവരെ അന്വേഷിച്ചു പോലീസ് മാത്രമേ വന്നിട്ടുള്ളൂ എന്ന്‌..\" അലക്സ്‌ ചിന്തകളിൽ മുഴുകിക്കൊണ്ട് തന്നെ പറഞ്ഞത് കേട്ട് വില്ലി ഞെട്ടി.

\"അപ്പൊ ഫിലിപ്പ് മരിച്ചോ? അപ്പൊ നമ്മുടെ ഷെയർ ആരുടെ കയ്യിൽ ആണ്? ഔതപാപ്പന്റെ കയ്യിൽ തന്നെ ആയിരിക്കും.. അദ്ദേഹത്തിന് അറിയാമായിരുന്നിരിക്കും ഫിലിപ്പ് മരിച്ചത്.\" വില്ലി തറപ്പിച്ചു പറഞ്ഞു.

\"വരട്ടെ വില്ലി.. ഈ ഫിലിപ്പിന് മക്കൾ ഉണ്ടെങ്കിലോ?\" അലക്സ്‌ ചോദിച്ചു.

\"അല്ല സാമി.. ഇന്ത ഫിലിപ്പുക്കു കുളന്തൈകൾ ഏതാവത്തു ഇറുക്കാ?\" അലക്സ്‌ ചോദിച്ചു.

\"എന്ന സർ ഒന്നുമേ തേരിയാത്ത മാതിരി പെസറത്തു? അവൻക ഒരേ ഒരു പെൺകൊലന്താ താനേ അവങ്കളെ കൊല പണ്ണിയത്.. \" ഇത്രയും  പോലും അറിയില്ലേ എന്ന മട്ടിൽ അയ്യാൾ ചോദിച്ചു.

വില്ലി പിന്നെയും ഒരു വിവർത്തനത്തിന് വേണ്ടി അലെക്സിനെ നോക്കി. പക്ഷേ അലക്സ്‌ ഒന്നും മിണ്ടിയില്ല.

\"അപ്പൊ നീങ്ക പോലീസ് അല്ലെയാ?\" ചായക്കടക്കാരൻ പിന്നെയും ചോദിച്ചു.

എഴുന്നേറ്റ് കഴിച്ച ഭക്ഷണത്തിനു ഉള്ള കാശു കൊടുത്തുകൊണ്ടു അലക്സ്‌ നിഷേധാർത്ഥത്തിൽ തലയാട്ടി.

\"ന്ഹും..ഹും.. നാങ്ക അന്ത ഫിലിപ്പുക്കു സ്വന്തക്കാരു.. അവൻക വീടും ഓഫീസും എങ്ക ഇരുന്നേൻ എന്ന്‌ സൊല്ല മുടിയുമാ? \" അലക്സ്‌ ചോദിച്ചു.

ചായക്കടക്കാരൻ അവനു വഴി പറഞ്ഞു കൊടുത്തു. വണ്ടിയിൽ കയറുമ്പോൾ വില്ലി വീണ്ടും ചോദിച്ചു. \"എന്താ ഇച്ചായ പ്രശ്നം?\"

\"ആ ഫിലിപ്പിന്റെയും ഭാര്യയുടെയും കൊലപാതകം ആയിരുന്നു എന്ന്‌.. അവരെ കൊന്നത് അവരുടെ ഒരേ ഒരു മകൾ ആണ് എന്ന്‌..\" വണ്ടിയിൽ കയറിക്കൊണ്ട് അലക്സ്‌ പറഞ്ഞു.

\"സ്വന്തം മോളു അപ്പനേം അമ്മയെയും കൊന്നോ?\" വില്ലി ഉറക്കെ ചോദിച്ചപ്പോൾ അലക്സ്ന്റെ മനസിലും അതെ ചോദ്യം തന്നെ ആയിരുന്നു.

(തുടരും...)

കമൻറ് റേറ്റിംഗ് മറക്കരുത്


വെള്ളാരപ്പൂമലമേലെ

വെള്ളാരപ്പൂമലമേലെ

4.6
3355

സോറി ഗയ്സ്.. എനിക്ക് ഇത് പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ല.. ഡ്രാഫ്റ്റുകൾ ഒന്നും ആക്സസ് ചെയ്യാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് അത് എന്ന് എനിക്കറിയില്ല. അതുകൊണ്ട് ഇനി ഞാൻ താളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ ആലോചിക്കുകയാണ്. നേരത്തെ പറഞ്ഞിട്ടുള്ളത് പോലെ പ്രതിലിപി ആപ്പിൽ ഞാൻ കഥകൾ ഇടുന്നുണ്ട്. നിങ്ങൾക്ക് ഈ കഥകൾ തുടർന്ന് അവിടെ വായിക്കാം.. പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,https://pratilipi.page.link/W4aJu3MS8bAi52cB6ലിങ്ക് കിട്ടിയില്ലെങ്കിൽ അവിടുത്തെ എൻറെ പ്രൊഫൈൽ നെയിം \"കാഥിക\" എന്ന് തന്നെയാണ്.പ്രതിലിപി ആപ്പ് ഡൌൺലോഡ് ചെയ്യൂ. സൈനപ്പ് ചെയ്യൂ, റഫറൽ കോഡ് എന്റർ ചെയ്യൂ - COH44CGറഫറൽ കോഡ് മുഖേന സൈനപ്