Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.30

രാവിലെ  തന്നെ മിഷേൽ എഴുനേറ്റു അപ്പൻ്റെ അടുത്തേക്ക് പോയിരുന്നു...  അപ്പൻ്റെ ബോഡി മരുന്നുകളോട് റിയാക്റ് ചെയ്തു തുടങ്ങി... ബോധം ഉണ്ട് എങ്കിലും ഒന്നും സംസാരിക്കാൻ വയ്യ... കണ്ണുകൾ ചലിപ്പിക്കുന്നത് കണ്ടാൽ  പറയുന്നത് മനസ്സിലാകുന്നുണ്ട് എന്ന് അറിയാം... സ്വയം ആഹാരം കഴിക്കുന്നില്ല, പൈപ്പ് വഴി ആഹാരം കൊടുക്കുന്നുണ്ട്...  എല്ലാവർക്കും ചെറിയ ആശ്വാസം തോന്നി..  ആരും ഹരിയെ കുറിച്ച് അവളോട് ഒന്നും പറഞ്ഞില്ല...  ഡോക്ടർ പറഞ്ഞത് കൊണ്ട് ആകും ആവശ്യപ്പെട്ടപ്പോൾ എല്ലാം നഴ്സ് അപ്പനെ കാണാൻ അനുവദിച്ചു ... കുറച്ച് നേരം അവിടെ ചിലവഴിച്ചു കഴിഞ്ഞ് മിഷേൽ മിലിയൂടെ അടുത്തേക്ക് തന്നെ തിരിച്ച് പോയി...

രാവിലെ തന്നെ ജറിൻെറ അമ്മയുടെ ഫോൺ മിഷെലിനേ തിരക്കി വന്നു..

ഹലോ മിഷേൽ..

പറയൂ ചേച്ചി... കേൾക്കാം..

അത് ഞാൻ അച്ചായനോട് പറയുക ആയിരുന്നു... നിങ്ങൾക്ക് വീട്ടില് അപ്പനും ഇങ്ങനെ ആയത് കൊണ്ട് മിലിയെയും  കുഞ്ഞിനെയും കൂടി  നോക്കാൻ പ്രയാസം ആയിരിക്കുമല്ലോ... 

ഇല്ല ചേച്ചി... അത് ഞങൾ മാനേജ് ചെയ്തോളം.

അതല്ല മിഷേൽ... അച്ചായൻ പറയുകയായിരുന്നു  അവളെയും കുഞ്ഞിനെയും ഇവിടേക്ക് കൊണ്ട് വരാം എന്ന്... ഞങ്ങളുടെ ആദ്യ കൊച്ചുമകൾ ആണ്...

അതെ ചേച്ചി... എൻ്റെയും... എന്തായാലും ഞാൻ അവർക്ക് വേണ്ടി ആണ് വന്നത്... ഞങ്ങൽ നോക്കിക്കോളാം... ഇനി പ്രശ്നം വല്ലതും വന്നാൽ ഞാൻ അറിയിക്കാം .

ഹും... ശരി... ഞാൻ അച്ചായനോട് പറയാം.

ഫോൺ കട്ട് ചെയ്യുമ്പോൾ കണ്ട് ഹരി റൂമിലേക്ക് വരുന്നത്... മറ്റൊരു മുണ്ടും ഷർട്ടും ആണ് വേഷം .. മുണ്ടും മടക്കിക്കുത്തി വരുന്നത് കണ്ടാൽ നോക്കി നിന്നു പോകും ...  കുഞ്ഞിനായി എന്തൊക്കെയോ കയ്യിൽ ഉണ്ട്....

ഹലോ മിലി..... കൺഗ്രത്സ്!!! പുതിയ അമ്മക്ക്...

താങ്ക്സ് അങ്കിൾ...

ഞാൻ ഒന്ന് എടുത്തോട്ടേ കുഞ്ഞിനെ??

അതിന് എന്താ... മമ്മി എടുത്ത് തരും... എനിക്ക് അറിയില്ല... അവളുടെ മുഖത്ത് ഒരു ചമ്മൽ ഉണ്ടായി.

അതൊന്നും സാരമില്ല.... എല്ലാം  പതിയേ പഠിക്കും.. അവൻ അവളെ നോക്കി നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു...

ഡോ മിഷേൽ...  ഇത് തൻ്റെ തന്നെ മിനി വേർഷൻ ആണല്ലോ..

കുഞ്ഞിനെ കയ്യിൽ എടുത്ത ഹരിയുടെ മുഖത്ത് സന്തോഷം ആയിരുന്നു... അ കുഞ്ഞു കൈയ്യിൽ അവൻ ഉമ്മ വച്ച്... അവൻ്റെ കണ്ണുകളിൽ അ കുഞ്ഞിനോട് ഉള്ള ആത്മബന്ധം നിഴലിച്ചിരുന്നു... അവൻ്റെ മുഖത്ത് നീയും എൻ്റെ സ്വന്തം എന്ന ഭാവം നിറഞ്ഞു നിന്ന്.

ആണോ??? എനിക്കും തോന്നി... എൻ്റെ തന്നെ ലിപ്സ് ആണ്...

ലിപ്സ് മാത്രം അല്ല.... വളർന്നു വരുമ്പോൾ ഒരു മിഷേൽ തന്നെ ആയിരിക്കും....

അത്  കേട്ട് മിഷേൽ സന്തോഷത്തോടെ പുഞ്ചിരിച്ചു....

കുറച്ച് നേരം ജെറിനോടും മിലിയൊടും സംസാരിച്ചിരുന്ന ഹരി പോകാൻ തയാറായി...

മിലി... കാര്യങ്ങൽ ഒക്കെ തനിക്ക് മനസ്സിലായി കാണുമല്ലോ.. ഈ സാഹചര്യത്തിൽ തന്നോട് പറയണം എന്ന് പ്രതീക്ഷിച്ചില്ല... എങ്കിലും ഇനി ഉടനെ ഒരു കൂടിക്കാഴ്ച പ്രയാസം ആയത് കൊണ്ട് പറയുക ആണ്... അതും അല്ല ഇന്നലത്തെ ഇവിടുത്തെ പ്രകടനവും കുറവായിരുന്നില്ല .... തൻ്റെ മമ്മിയെ ഇനി ഇങ്ങു തന്നെക്കണം... ഞങ്ങൾക്ക് രണ്ടും അതാണ് ഇഷ്ടം... ഞങ്ങൾക്ക് മാത്രം അല്ലാ... ജറിനും.... അല്ലേ ഡോ....  അവൻ ജറിനെ  നോക്കി ചിരിച്ചു...

പിന്നെ മൂന്ന് മാസം അഴിഞ്ഞു മിഷേൽ തിരിച്ച് വരുമ്പോൾ അ വരവ് എൻ്റെ ജീവിതത്തിലേക്ക് ആയിരിക്കും... കൂടെ നിങ്ങളും ഉണ്ടാകണം... മിഷേലിന് പ്രിയപ്പെട്ടത് എല്ലാം എനിക്കും പ്രിയപ്പെട്ടത് ആണ്...  രക്തബന്ധം മാത്രം അല്ല ബന്ധങ്ങളുടെ അടിത്തറ...

സോറി അങ്കിൾ ... അങ്ങനെ ആണ് എങ്കിൽ ഇനി മമ്മി അവിടേക്ക് തിരിച്ച് വരില്ല... എൻ്റെ പപ്പയുടെ സ്ഥാനം നേടാം എന്ന് അങ്കിൾ വിചാരിക്കേണ്ട....  എനിക്ക് ഹരിങ്കിലിനെ ഇഷ്ടം ആണ് പക്ഷേ അത് എൻ്റെ പപ്പയായിട്ട് അല്ല... നല്ല ഒരു അങ്കിൾ ആയി ആണ്. എനിക്ക് ഇഷ്ടം അല്ല!!!  മിലി ഇഷ്ടകേടോടെ മുഖം തിരിച്ചു...

അതിന് ഞാൻ പറഞ്ഞില്ലല്ലോ മോൾടെ പപ്പയുടെ സ്ഥാനം വേണം എന്ന് .. അത് പപ്പ്‌ക്ക് സ്വന്തം ആണ്... ഹരി അങ്കിൾ ആയി തന്നെ ആയിരിക്കും... പക്ഷേ തൻ്റെ മമ്മി എനിക്കും സ്വന്തം ആയിരിക്കും അതുവഴി താനും... ഇനി ഇതേകുറിച്ച് ചർച്ച വേണ്ട... കുട്ടിയുടെ ആരോഗ്യം ശരി അല്ല... ഇപ്പൊ ഞാൻ ഇത് പറഞ്ഞത് ഇനി എന്തിൻ്റെ പേരിൽ ആണ് എങ്കിലും ഇവളെ ഞാൻ വിട്ടുകളയില്ല എന്ന് ഒന്ന് ഓർമിപ്പിക്കാൻ ആണ്...

മിഷേൽ ഒരു മറുപടിയും പറയാതെ നിന്നതെ ഉള്ളൂ... ജെറിൻ അവളെ ചേർത്ത് പിടിച്ചിരുന്നു... മിലി അപ്പോഴും ദേഷ്യത്തിൽ തന്നെ കിടന്നു ..

എന്നാ ഇറങ്ങട്ടെ ജെറിൻ... ഒരിക്കൽ കൂടി രണ്ടുപേർക്കും ആശംസകൾ.

വാഡോ ഒരു ചായ കുടിച്ചു വരാം... ഇവിടെ ജെറിൻ ഉണ്ടല്ലോ... ഹരി മിഷേലിൻെറ തോളിൽ  തട്ടി വിളിച്ചു...

ഹരിയുടെ കൂടെ നടക്കുമ്പോൾ വല്ലാത്ത ഒരു വിഷമം അവളെ വന്നു മൂടാൻ തുടങ്ങിയിരുന്നു.. എങ്കിലും അത് ഓർക്കാൻ അവള് ആഗ്രഹിച്ചില്ല....

ഹരിയെട്ടൻ  ഡ്രസ്സ് ഒക്കെ  ആയിട്ട് ആണോ വന്നത്...

അല്ല ഡോ... ഇന്നലെ പോയി വാങ്ങിയത് ആണ്..

ഹും..

എന്താ ഒരു വിഷമം??

ഹെയ്!!! ഒന്നുമില്ല...

ഒറ്റക്ക് ആകുന്നു എന്നു തോന്നുന്നുണ്ടോ?? ഒന്നും ഓർത്തു വിഷമിക്കണ്ട... ഞാൻ ഉണ്ടാകും കൂടെ... എന്തും എന്നോട് പറയണം...  പിന്നെ നമ്മുടെ കുട്ടികൾ അല്ലേ... വിട്ടുകള...

ഹും...

ഇന്നലേ  മാഡം വലിയ ഷോ ആയിരുന്നു എന്ന് കേട്ടൂ..

ഓ!! വല്ലപ്പോഴും ഒക്കെ എങ്കിലും  കാണിക്കണ്ടെ നമുക്കും റിയാക്ട് ചെയ്യാൻ അറിയാം എന്ന്... എങ്ങനെ അറിഞ്ഞു..?

ജെറിൻ്റ് വക  ലൈവ് ടെലികാസ്റ്റ് ഉണ്ടായിരുന്നു..

ശ്ശോ!! ഈ ചെറുക്കൻ്റെ കാര്യം... ഊണ് ഇവിടെയും കൂറ് അവിടെയും ആണ് അല്ലേ....

പോടി പെണ്ണെ!!! അവനു മമ്മി എന്ന് പറഞാൽ ജീവൻ ആണ്... തൻ്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു പയ്യൻ .

അത് ആണ് ... അവൻ എൻ്റെ ഭാഗ്യം  ആണ്....

ഹരിയെട്ട.... എൻ്റെ മിഷ്ടിയെ ഒന്ന് ശ്രദ്ധിക്കണേ...

ഹും... ഞാൻ നോക്കിക്കോളാം...

ക്യാൻ്റീനിൽ അവളുടെ കൂടെ ഇരുന്നപ്പോൾ ഹരി കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു...

എന്താ??

എന്താണ് തൻ്റെ മുഖത്ത് ഒരു വിഷമം..

അത് ഹരിയെട്ടനു തോന്നുന്നത് ആണ്.

അല്ലല്ലോ ... ഞാൻ പോകുന്നതിൻ്റെ ആണോ?? അതോ മിലി പറഞ്ഞത് കേട്ട് ആണോ?

ഹെയ് അല്ല... അല്ലങ്കിൽ തന്നെ നമ്മൾ ഒന്നിച്ച് അല്ലല്ലോ.

പിന്നെ മിലി പറഞ്ഞത്... അവള് പുതിയത് ആയി ഒന്നും പറഞ്ഞിട്ടില്ല....

ഹും.... ഇനി എൻ്റെ ഫോൺ എടുക്കുമല്ലോ അല്ലേ... അതോ ഞാൻ പോയി കഴിഞ്ഞാൽ വീണ്ടും ചങ്കരൻ തെങ്ങിൽ ആകുമോ?

അതിന് ഞാൻ എന്നാണ് ഫോൺ  എടുക്കാതിരുന്നത്... എൻ്റെ ജീവിതത്തിൽ ഉള്ള പ്രശ്നത്തിൻ്റെ കൂടെ നിങ്ങളെ കൂടി വലിച്ചിഴക്കണ്ട എന്ന് തോന്നി... അതാണ് അന്നു അങ്ങനെ ഒക്കെ പറഞ്ഞത്....

അപ്പോ തനിക്ക് എന്നോട് സ്നേഹം ഒന്നും ഇല്ല അല്ലേ...

ഇല്ല.... അത് ഇതുവരെ അറിയില്ലേ...

മിഷൂ.. പ്ലീസ് തമാശക്കും അങ്ങനെ പറയണ്ട... ഒന്ന് സമ്മതിച്ചു തന്നൂടെ  നമ്മൾ മാത്രം ഉള്ളപ്പോൾ എങ്കിലും... പിന്നെ വരുന്ന മൂന്ന് മാസം കൂടി മാത്രമേ ഞാൻ കാത്തിരിക്കൂ...  ഒന്നുകിൽ വിവാഹം... അല്ലങ്കിൽ  അത് എന്ത് വേണം എന്ന് താൻ തീരുമാനിക്ക്... പക്ഷേ താൻ എൻ്റെ കൂടെ കാണണം... അങ്ങനെ അല്ല... ഞാൻ തൻ്റെ കൂടെ ഉണ്ടാകും..  തനിക്ക് മൂന്ന് മാസം സമയം ഉണ്ട് ഇവിടെ ഉള്ളവരെ പറഞ്ഞു മനസിലാക്കാൻ... എന്നിട്ടും മനസിലാകുന്നില്ല എങ്കിൽ... അവരെ വിട്ട് നമ്മൾ മുന്നോട്ട് പോകൂം.. അത് ഇനി ആരായാലും...  ഞാൻ മിലിയോടു പറഞ്ഞത് സീരിയസ് ആയ കാര്യം ആണ്. സമ്മതം ആണോ?

അത്... എനിക്ക്...

എന്താ... വേണ്ട എന്ന് തോന്നുന്നുണ്ടോ??? ഇപ്പൊൾ പറഞ്ഞോ.... പിന്നെ ഒരിക്കലും ഹരി മിഷേൽ എന്ന പേര് പോലും പറയില്ല .. എൻ്റെ ഉറപ്പ് ആണ്.... അത് പറയുമ്പോൾ അവൻ്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു...  തനിക്ക് ഞാൻ ഇമ്പോർട്ടൻ്റ് അല്ലല്ലോ... തൻ്റെ മനസ്സിൽ സ്നേഹം ഇല്ലായിരുന്നു എങ്കിൽ എനിക്ക് കുഴപ്പം ഇല്ല... ഇത്....

ഹരിയെട്ട... എനിക്ക് ആഗ്രഹം ഇല്ല എന്നല്ലല്ലോ... ഒരു വൈവാഹിക ജീവിതത്തിൽ കൂടുതൽ ഒരു കൂട്ട് ആണ് ഞാൻ പ്രതീക്ഷിക്കുന്നത്... എൻ്റെ കൂടെ ഒരാള്... എനിക്ക് സ്വന്തം ആയി ഒരാള്... പക്ഷേ എതിർപ്പുകൾ കൂടുക ആണ്.  അതാണ്...

മതി... ഞാനും ഇപ്പൊ അത് മാത്രം ആണ് വേണം എന്ന് പറയുന്നത്... പക്ഷേ എൻ്റെ മനസ്സിൽ തനിക്ക് ഞാൻ എൻ്റെ ഭാര്യയുടെ സ്ഥാനം ആണ് തന്നിരിക്കുന്നത്... അത് കൊണ്ട് തന്നെ തൻ്റെ കുടുംബത്തെ ഞാൻ എൻ്റത്ത് ആയി കാണുന്നു... തൻ്റെ കൂടെ ഒരു വൈവാഹിക ജീവിതം... അത്  എൻ്റെ സ്വപ്നത്തില് ഉണ്ട് പക്ഷേ അത് മാത്രം അല്ല... അത് കൊണ്ട് അങ്ങനെ ഒന്ന് ഇല്ല എങ്കിലും ഞാൻ ഹാപ്പി ആയിരിക്കും... പക്ഷേ എതിർപ്പുകളെ തരണം ചെയ്ത് താൻ എൻ്റെ കൂടെ ഉണ്ടാകണം.ഇനി എന്ത് വിഷമം ഉണ്ടായാലും എന്നെ മറക്കില്ല എന്ന് വാക്ക് തരാമോ?

വാക്ക് ഒന്നും ഇല്ല... പക്ഷേ ഞാൻ എല്ലാം പറയാം.. ഒരു വിഷമം വന്നാൽ  ആദ്യം എൻ്റെ മനസ്സിൽ  നിങ്ങളുടെ മുഖം തന്നെ ആണ് വരുന്നത്

ഹും... അവൻ്റെ ചുണ്ടിൽ ഒരു സന്തോഷ പുഞ്ചിരി വിരിഞ്ഞു...

പോകാം....

എന്നെ പിരിയുന്നതിൽ വിഷമം ഇല്ലെ ഡോ തനിക്ക്....

എന്തിനാ ഇങ്ങനെ കൂടെ കൂടെ ചോദിക്കുന്നത്... ഉണ്ടോ ഇല്ലയോ എന്ന് അറിയാമല്ലോ...

അവളുടെ ദേഷ്യത്തിൽ ഉള്ള മറുപടി കേട്ട് അവൻ പൊട്ടി ചിരിച്ചു പോയി ..

ഡോ ഞാൻ ഇനി തൻ്റെ അപ്പനെ കാണാൻ വരുന്നില്ല... ബോധം വന്നു എങ്കിലും സംസാരിക്കാൻ പ്രയാസം അല്ലേ... അപ്പോ എന്നെ കാണാത്തത് തന്നെ ആണ് നല്ലത്... ഇനി ഒരിക്കൽ വന്നു ഞാൻ മകളെ ചോദിക്കാം... പിന്നെ അ വിൻസൻ്റിനെ ഒന്ന് ദൂരെ മാറ്റി നിർത്തണം... അവൻ ആള് ശരി അല്ല...

ഹും...

പോകട്ടെ...

ഹും...

അവളെ ചേർത്ത് നിർത്തി യാത്ര പറഞ്ഞു പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൻ പോകൂന്നതിൽ കൂടുതൽ വിഷമം അവൾക്ക് തോന്നിയത് ഇനി ഒറ്റക്ക് ഒരു യുദ്ധം ജയിച്ചു കരകയറണം  എന്നോർത്ത് ആണ്...

തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ ആണ് മിഷേലിന് വീണ്ടും ജറിൻ്റെ മമ്മിയുടെ ഫോൺ വന്നത്...

ഹലോ... മിഷേൽ.... അത്  പിന്നെ ഞാൻ അച്ചായനോടു പറഞ്ഞു മിഷേൽ പറഞ്ഞ കാര്യം... ശരി ആണ് എനിക്ക് മനസ്സിലാകും മിഷേലിൻെറ വിഷമം... ഞാൻ എന്ത് ചെയ്യാൻ ആണ് ഞാൻ പറഞാൽ ഒന്നും അച്ചായൻ കേൾക്കില്ല....  നമ്മൾ പെണ്ണുങ്ങൾ എന്ത് ചെയ്യും ആണുങ്ങൾ പറയുന്നത് അനുസരിക്കാൻ അല്ലേ നമുക്കു സാധിക്കൂ....

ചേച്ചി.... എന്താ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല...

അത് വേറെ ഒന്നും അല്ല മിഷേൽ... അച്ചായൻ തീർത്തും പറയുന്നു മോളെയും കുഞ്ഞിനെയും ഇവിടേക്ക് കൊണ്ടുവന്നാൽ മതി എന്ന്... സ്വന്തവും ബന്ധവും ഇല്ലാത്ത ആൾക്കാർ കയറി ഇറങ്ങുന്നടുത്ത്  അവളെ നിർത്താൻ അച്ചായന് ഇഷ്ടം അല്ല എന്ന്... അച്ചായന് പേടി ആണേ... ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ആണേ കൊച്ച് മകൾ ആയിട്ട്... ആരെയും വിശ്വസിക്കാൻ സാധിക്കാത്ത കാലം ആണ്... കൊച്ച് കുഞ്ഞു ആണ് എന്ന് പോലും നോക്കാതെ ആണ് ഓരോ പന്നൻമാര് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത്...  അത് കൊണ്ട് ആണ് അച്ചായൻ പറഞ്ഞത് ഇനി മിലി അവിടേക്ക് വരണ്ട എന്ന്... എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല മിഷേലേ.... ആ മനുഷ്യൻ പറയുന്നത് അനുസരിക്കുന്നത് അല്ലാതെ...

എന്താ ഇതുവരെ കേട്ടത് എന്ന് മനസ്സിലാകാത്തത് പോലെ മിഷേൽ നിന്നു പോയി.... ഇത്രയും തരം താണു എങ്ങനെ ചിന്തിക്കാൻ കഴിയുന്നു ഇവർക്ക്... ഹരിയെട്ടൻ അ പിഞ്ചു കുഞ്ഞിനെ.... ഛേ!!

ഹലോ..... ഹലോ.... മിഷേൽ കേൾക്കുന്നുണ്ടോ

ഞാൻ.... ഞാൻ വിളിക്കാം ചേച്ചി... കുട്ടികളോട് ഒന്ന് സംസാരിക്കട്ടെ  ...

ഫോൺ കട്ട് ചെയ്ത മിഷേൽ തളർച്ചയോട് ആണ് റൂമിലേക്ക് കയറിയത്... അത് വരെ ഒതുക്കി വച്ച കണ്ണീർ ചീളുകളായി ഒഴുകി തുടങ്ങിയിരുന്നു....

മിഷേൽ ഓർത്തു ശത്രു ആക്രമണം തുടങ്ങി... പക്ഷേ ഇത്രയും ചീപ് ആയിരുന്നോ ???... നേരിടാൻ കരുത്ത് ഉണ്ടോ എനിക്ക്...

മമ്മി...മമ്മി... എന്ത് പറ്റി? എന്താ കരയുന്നത്?? ഹരി അങ്കിൾ എന്തെങ്കിലും പറഞ്ഞോ?? മമ്മി... ഞാൻ പറയുന്നത് കേൾക്കുന്നില്ലേ??

നിറഞ്ഞ മിഴിയോട് മിലിയുടെ മുഖത്ത് നോക്കിയിരുന്നു മിഷേൽ പക്ഷേ ഒന്നും അവളുടെ കാതുകളിൽ വീണില്ല......
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.31

ശിഷ്ടകാലം💞ഇഷ്ടകാലം.31

4.2
4431

എന്താ മമ്മി.... എന്തെങ്കിലും ഒന്ന് പറയൂ... ജെറിൻ മമ്മിയെ നോക്കിയേ... മമ്മി... എന്ത് പറ്റി... ഹരി അങ്കിൾ പോയതിൻ്റെ വിഷമം ആണ്? അതോ അങ്കിൾ എന്തെങ്കിലും പറഞ്ഞോ??  ജെറിനും മിലിയും  മാറിയും തിരിഞ്ഞും ചോദിച്ചു .. അതിന് ഇല്ല എന്ന് അവള് തല  ആട്ടി കാണിച്ചു... പിന്നെ?? മിലിയെ എൻ്റെ കൂടെ വീട്ടില് വിടാൻ സാധിക്കില്ല എന്ന് പറഞ്ഞു? ആര് പറഞ്ഞു?? ജറിൻ്റെ മമ്മി പറഞ്ഞു... പപ്പ പറയാൻ പറഞ്ഞു എന്ന്.... അതും പറഞ്ഞു മമ്മി പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ മിഷേൽ മക്കളോട് പറഞ്ഞു... ജെറിൻ നിൻ്റെയും അഭിപ്രായം ഇത് തന്നെ ആണോ?? ജെറിൻ അതിന്  ഉള്ള മറുപടിക്ക് പകരം പറഞ്ഞത് ഞാൻ ഒന്ന് മമ്മിയോട് സംസാരിക്കട്ടെ..