Aksharathalukal

നിഹാരിക -20

നിഹാരിക 20

നിഹാരികയെ റാമിന് വിവാഹം ചെയ്യണം എന്നുണ്ട്... അവർക്ക് പരസ്പരം ഇഷ്ടക്കുറവൊന്നുമില്ല... രണ്ടാം കെട്ട് ഒരു കുറവായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം  നമുക്കെല്ലാവർക്കും കൂടെ ഇതങ്ങു നടത്താം.. \"

അമ്മാവൻ പറഞ്ഞു നിർത്തി... 

കേട്ടത് വിശ്വാസമാവാതെ യമുനാമ്മ ഒരു നിമിഷം തറഞ്ഞു നിന്നുപോയി... 
സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണു നിറഞ്ഞു.. 

ഒരു ചുവരിനപ്പുറം മിഴികളും മനസ്സും നിറഞ്ഞു നിഹ നിന്നു... 

\"ഞാനെന്താ പറയേണ്ടത്... എന്റെ കൃഷ്ണാ എന്റെ കുട്ടിക്ക് ഇതിനപ്പുറം വലിയൊരു സൗഭാഗ്യം ഇനിയുണ്ടാവില്ല... എനിക്ക് താല്പര്യക്കുറവൊന്നുമില്ല... \"

യമുനമ്മയുടെ വാക്കുകൾ കേട്ട്  എല്ലാവരുടെയും മനസ്സിൽ സന്തോഷം നിറഞ്ഞു... 

\"എവിടെ നിഹ.. ഞാൻ കണ്ടിട്ടില്ല.. \"

രാഹുലിന്റെ അമ്മ പറഞ്ഞു.. 

\"നിഹ ജോലിസ്ഥലത്തല്ലേ.. \"
യമുനാമ്മ പറഞ്ഞു.. 

\"അല്ലമ്മേ നിഹ ഇവിടെയുണ്ട്.. \"

റാം പറഞ്ഞു.. 

\"അയ്യോ ഞാനതറിഞ്ഞില്ല... ഇതൊരു ആലോചന ആയ സ്ഥിതിക്ക് ചടങ്ങായി തന്നെ മോളേ വിളിക്കാം... രോഹിണി നിച്ചുനെ കൂട്ടിയിട്ട് വാ.. \"

വാതിലിന്റെ അപ്പുറത്ത് നിന്ന രോഹിണിയോട് യമുനാമ്മ പറഞ്ഞു.. 

\"ശരിയമ്മേ.. \"

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും നിഹ ചായയുമായി വന്നു... 

റാമിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.. 

നിച്ചുവിന് റാമിനെ നോക്കാൻ ഒരു ചമ്മൽ തോന്നിയിരുന്നു... 

റാമിന്റെ അമ്മ നിഹയുടെ കയ്യിൽ പിടിച്ചു അമ്മയുടെ അടുത്തിരുത്തി... 

\"മോ...ളേ.... \"

\"അമ്മക്ക് സുഖായോ ... \"

\"മം... അമ്മ...ക്ക്... സന്തോ...ഷാ..യി \"

അല്ലു നടക്കുന്നതെന്തെന്ന് മനസ്സിലാവാതെ എല്ലാവരെയും നോക്കിയിരുന്നു... 

\"കുട്ടികളൊക്കെ... \" 

രാഹുൽ ചോദിച്ചു.. 

\"എല്ലാവരും സ്കൂളിൽ പോകുന്നില്ല... പഠിക്കുന്ന കുട്ടികളൊക്കെ പോയി.. ബാക്കിയുള്ളവർ സ്റ്റിച്ചിംഗ് യൂണിറ്റിൽ ഉണ്ട്... \"

യമുനാമ്മ പറഞ്ഞു... 

\"ഇന്നൊരു ദിവസം ഞങ്ങൾക്കെല്ലാവർക്കും  ഇവിടുത്തെ കുഞ്ഞുങ്ങൾക്കൊപ്പം ചെലവഴിക്കണം എന്നുണ്ട്.. ബുദ്ധിമുട്ട് ആവുമോ \"

രാഹുലിന്റെ അമ്മ ചോദിച്ചു.. 

\"അയ്യോ എന്ത്‌ ബുദ്ധിമുട്ട്... ആരോരുമില്ലാത്ത ഞങ്ങൾക്ക് അതൊക്കെയാണ് ഒരു സന്തോഷം... \"

\"രാഹുൽ.. \"

റാം വിളിച്ചപ്പോൾ കാര്യം മനസ്സിലായപോലെ രാഹുൽ കാറിന്റെ ഡിക്കിയിൽ നിന്നും കുറച്ചധികം സാധനങ്ങൾ എടുത്തു പുറത്ത് വെച്ചു... 

സ്നേഹദീപത്തിൽ സഹായത്തിനു നിൽക്കുന്ന സരോജിനിയമ്മയുടെ ഭർത്താവ് ദാസേട്ടൻ അതൊക്കെ എടുത്തു അകത്തേക്ക് കൊണ്ടുപോയി.. 

\"ഉച്ചക്കത്തെക്കുള്ള ഭക്ഷണം ഞങ്ങൾ ഓർഡർ കൊടുത്തിട്ടുണ്ട് ഇനി ഇവിടെയൊന്നും ഉണ്ടാക്കേണ്ട... \" 

റാം പറഞ്ഞു.. 

\"ഇതിനൊക്കെ ഞാനെങ്ങനാ മോനെ.. നന്ദി...പറയേണ്ടത്  \"   

നേര്യതിന്റെ തുമ്പാൽ കണ്ണീരൊപ്പികൊണ്ട്  യമുനാമ്മ ചോദിച്ചു.. 

\"അയ്യേ ഇതിനൊക്കെ നന്ദിപറയാൻ നിന്നാൽ പിന്നെ അതിനെ സമയമുണ്ടാകു.. \"

അവരെല്ലാവരും അവിടെയൊക്കെ ചുറ്റിനടന്നു കണ്ടു...

രാഹുൽ അല്ലുവിനെയും കൂട്ടികൊണ്ട് കുട്ടികളോടൊപ്പം കളിക്കാൻ കൂടി.. 

നിഹ തന്റെ മുറിയിൽ ആയിരുന്നു എന്തോ പുറത്തേക്കിറങ്ങാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല... 

പെട്ടെന്നെന്തോ അനക്കം കേട്ട് നിഹ ചാടിയെഴുന്നേറ്റു... 

അവളെ നോക്കികൊണ്ട് വാതിലിൽ ചാരി ശ്രീറാം നിൽക്കുന്നുണ്ടായിരുന്നു... 

റാമിനെ അഭിമുഖീകരിക്കാൻ നിഹയ്ക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി.. 

\"എന്താടോ... ഇങ്ങനെ നിൽക്കുന്നെ... തനിക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? \"

\"ഏയ്.. ഇല്ല സർ.. \"

\"ഏഹ്.. എന്തോന്ന്.. ഒന്നൂടെ വിളിച്ചേ.. \"

\"അത് പിന്നെ... \" 

നിഹയ്ക്ക് റാം നോക്കുന്നത് കണ്ടപ്പോൾ നാണം വന്നു അവൾ തിരിഞ്ഞു നിന്നു.. 

\"സർ പോയെ.. ഇവിടെ എല്ലാവരും ഉള്ളതാ.. \"

\"അതിനിപ്പോ എന്താ... ഞാൻ നിന്നെ കെട്ടാൻ പോവല്ലേ പിന്നെ ആര് കണ്ടാൽ നമുക്കെന്താ.. \"

\"സർ... ഹിമ... നമ്മുടെ കല്യാണം തീരുമാനിക്കാൻ ഇത്രയും തിടുക്കം വേണ്ടിയിരുന്നോ \"

\"വേണം നിച്ചു... ഹിമയുടെ കേസ് ഒതുക്കാൻ ഇന്നലെ ആ ശങ്കർദാസ് ഒരുപാട് ശ്രമിച്ചു.. പക്ഷേ ഞാൻ അത് മുങ്ങിപോകാതിരിക്കാനുള്ള എല്ലാ പണിയും ചെയ്തിരുന്നു..  ഇന്നത്തെ എല്ലാ ന്യൂസ്പേപ്പറിലും വാർത്ത വരാനുള്ള കാരണം പോലും അതാണ്.. \"

\"ഇനിയെനിക്കാ ശങ്കർദാസിനെ ഒന്ന് നേരിട്ട് കാണണം... അയാൾക്കുള്ള പണി ഞാനോങ്ങി വെച്ചിട്ടുണ്ട് അതിന് മുൻപ് എനിക്കെന്റെ മനസ്സിനെ തന്നെ ഒന്ന് ഉറപ്പിക്കണം.. നിന്നെ ഇനി നഷ്ടപെടുത്തരുതെന്ന് അതിന് വേണ്ടിയാ ഞാനെല്ലാവരെയും കൂട്ടികൊണ്ട് വന്നത്.. \"

\"പിന്നെ.. ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ കൂടെ വന്നേക്കണം.. എന്ത് ചെയ്യാനാ അല്ലുവിന് അമ്മ കൂടെയില്ലാതെ പറ്റില്ലത്രേ.. \"

\"അമ്മ.. \" 

ആ വാക്ക് തന്റെ ഹൃദയത്തിൽ ഒരു കുളിർമഴ വീഴ്ത്തുന്നത് നിഹ അറിഞ്ഞു..

\"ഞാൻ വരാം സർ.. \"

\"സർ അല്ല... ഏട്ടൻ \" 

റാം പകുതി ദേഷ്യത്തിലും ബാക്കി പകുതി ചിരിച്ചു കൊണ്ടു പറഞ്ഞു.. 

\"ഞാൻ വിളിച്ചോളാം ഇപ്പൊ വേണ്ട പ്ലീസ്..\"

\"ഓഹ് ശരി..ഞാൻ പോകുന്നു... ഇറങ്ങി വാടോ കുട്ടികളുടെ കൂടെ നമുക്കും കളിക്കാൻ  കൂടാം  താനില്ലാതെ എനിക്കെന്തോ ഒറ്റയ്ക്ക്... വാ നിച്ചു..\"

\"സർ പൊയ്ക്കോ ഞാൻ വരാം.. \"

\"ശരി.. വേഗം വാ ഇല്ലെങ്കിൽ ഞാനൊരു വരവ് കൂടെ വരും \"

സന്തോഷം കൊണ്ട് മതിമറന്ന അവസ്ഥയിൽ ആയിരുന്നു നിഹ... 

അപ്പോഴാണ് രോഹിണി അവിടേക്ക് കയറി വന്നത്.. 

രോഹിണിയെ കണ്ടപ്പോൾ റാം അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് പുറത്തേക്കിറങ്ങി പോയി 

\"ഡീ പെണ്ണെ.. എന്തായിരുന്നു ഇവിടെ... \"


\"എന്ത്‌ ഒന്ന് പോടീ.. \"

\"മം.. ഞാൻ കണ്ടു.. \"

\"എന്ത് കാണാൻ.. \"

\"നിന്റെ സർ ഇവിടെ നിന്ന് പോകുന്നത്.. \"

\"ഓഹ് അതിനിപ്പോ എന്താ...അല്ല നീയിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ  \"

\" നമ്മളെയൊന്നും ഇപ്പൊ വേണ്ടല്ലോ... ഞാനിപ്പോ കട്ടുറുമ്പായി അല്ലെ... \"

\"രോഹു.. \"

നിഹ ശാസനയോടെ വിളിച്ചു 

\"അതൊക്കെ പോട്ടെ.. നീ വാ നിന്നെ അവിടെ എല്ലാവരും അന്വേഷിക്കുന്നുണ്ട്.. പിന്നെ നിച്ചു... \"

\"എന്താടാ.. \"

\"നീ ഭാഗ്യവതിയാ.. നീയെങ്കിലും രക്ഷപെട്ടല്ലോ \"

\"എന്താടാ നീയിങ്ങനെ പറയുന്നേ.. ഞാൻ എവിടെ രക്ഷപെടാനാ ഇതാണെന്റെ കുടുംബം... എനിക്കൊരു നല്ലകാലം ഉണ്ടായാൽ നിങ്ങളെയൊക്കെ ഞാൻ നല്ല നിലയിൽ എത്തിക്കാൻ നോക്കില്ലേ.. അതോ ഞാനെല്ലാം ഉപേക്ഷിച്ചു പോകുമെന്നാണോ നീ കരുതിയെ.. \"

\"അങ്ങനല്ല നിച്ചു.. നീയെങ്കിലും സന്തോഷമായി ജീവിക്കണം.. എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ ഒന്നുമില്ല... ഈ ഹൃദയം പണി മുടക്കുന്നവരെ പട്ടിണിയില്ലാതെ ജീവിക്കണം അത്രേയുള്ളൂ.. \"

പറഞ്ഞു തീർന്നതും രോഹിണിയുടെ കണ്ണു നിറഞ്ഞു.. 

അത് കണ്ടപ്പോൾ നിഹ ഓടിവന്നു അവളെ കെട്ടിപിടിച്ചു.. 

\"എന്റെ രോഹുന് വേറാരും ഇല്ലെങ്കിലും ഞാനുണ്ടാകും പെണ്ണെ എന്നും ... നീയെന്റെ കൂടപ്പിറപ്പല്ലേ.. \"

അവർ രണ്ടാളും കെട്ടിപിടിച്ചു കരഞ്ഞു.. സന്തോഷം കൊണ്ട്.. 

  🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്നൊരു ദിവസം മുഴുവനും അവരെല്ലാവരും കുട്ടികളോടൊപ്പം ചിലവഴിച്ചു... 

പല തരത്തിലുള്ള കളികൾ കളിച്ചും പാട്ടുകൾ പാടിയുമൊക്കെ... റാമും രാഹുലും കുഞ്ഞുങ്ങളോടൊപ്പം കൂടി.. 

അതോടൊപ്പം രാഹുലും ശ്രീറാമും തമ്മിലുള്ള പിണക്കം മാറിയതായിരുന്നു നിഹയെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്... 

സമയം പെട്ടെന്ന് ഓടിപോയി... 

ഉച്ചക്ക് കുട്ടികൾക്കെല്ലാവർക്കും ബിരിയാണിയും സ്വീറ്റ്‌സും ഐസ് ക്രീമും ശ്രീറാം  വാങ്ങിക്കൊടുത്തു... 

ഉച്ചഭക്ഷണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും പോകാനിറങ്ങി അതോടെ കുഞ്ഞുങ്ങൾക്ക് സങ്കടമായി.. 

ഇനിയും ഇതുപോലെ വരാം എന്ന് വാക്ക് കൊടുത്തപ്പോൾ ആണ് അവർക്ക് സമാധാനമായത്... 

പോകുന്നതിന് മുന്നേ റാം യമുനമ്മയുടെ അടുത്തെത്തി... 

എന്നിട്ട് പറഞ്ഞു.. 

\"അമ്മെ... ഞാനിപ്പോ നിഹയെ കൊണ്ടുപോകുവാണ്... വിവാഹത്തിന് ഡേറ്റ് എടുക്കുന്നതിനു മുൻപ് എനിക്ക് ചെയ്തു തീർക്കാൻ കുറച്ചധികം പണിയുണ്ട്.. ഡേറ്റ് എടുത്തിട്ട് ഞാൻ നിഹയെ ഇവിടെ കൊണ്ടാകാം... അല്ലുവിന് നിഹ ഇല്ലാതെ പറ്റില്ല അതാണ്.. അമ്മക്ക് വിഷമമൊന്നുമില്ലല്ലോ അല്ലെ.. \"

\"ഇല്ല മോനെ.. ഒക്കെയും മോന്റെ തീരുമാനം പോലെ നടക്കട്ടെ.. \"

\"അങ്ങനെ രണ്ടു വണ്ടിയിലായി അവരെല്ലാവരും വീട്ടിലേക്ക് തിരിച്ചു ... \"

അല്ലുവിനെയും  കൊണ്ട് നിഹ റാമിന്റെ കാറിന്റെ പുറകിലുള്ള സീറ്റിൽ കയറി ഇരുന്നു...

എല്ലാവരോടും യാത്ര പറഞ്ഞു അവർ യാത്ര തിരിച്ചു... 

രാഹുൽ ആദ്യം പോയിരുന്നു... ശ്രീറാം പതിയെയാണ് വണ്ടി ഓടിച്ചത്.. രാഹുലിന്റെ കാർ കൺവെട്ടത്തു നിന്നും മറഞ്ഞപ്പോൾ ശ്രീറാം കാർ ഒതുക്കി നിർത്തി.. 

മിററിൽ  കൂടെ നോക്കിയപ്പോൾ നിഹയുടെ മടിയിൽ തലവെച്ചു സീറ്റിൽ കിടന്ന് അല്ലു സുഖമായി ഉറങ്ങുനത് കണ്ടു... 

\"നിച്ചു.. \"

\"എന്താ സർ.. \"

\"എന്നെ ഡ്രൈവർ ആക്കാനാണോ ഉദ്ദേശം \"

\"അയ്യോ സർ അത്.. ഞാനങ്ങനൊന്നും കരുതിയില്ല.. \"

\"എന്നാ മോളേ അവിടെ കിടത്തിയിട്ട് ഇവിടെ വന്നിരിക്ക്.. \"

\"അത് വേണോ സർ.. \"

\"ദേ പെണ്ണെ ഈ സർ വിളി കേക്കുമ്പോൾ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് മര്യാദക്ക് ഇവിടെ വന്നിരിക്കുന്നോ അതോ ഞാനങ്ങോട്ടു വരണോ \"

\"വേ.. ണ്ട  ഞാൻ വരാം.. \"

നിഹ വേഗം അവിടെനിന്നും ഇറങ്ങി മുന്നിൽ കയറി ഇരുന്നു...

റാം കാർ മുന്നോട്ടെടുത്തു.. 

ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ഇടത് കൈ കൊണ്ട് റാം നിഹയുടെ വലതു കയ്യെടുത്തു വിരലുകൾക്കിടയിൽ കൂടെ കോർത്ത് പിടിച്ചു... 

\"ഇതെന്താ നിച്ചു ഐസ് കട്ടയോ.. നിനക്കെന്താ എന്നെ പേടിയാണോ \"

\"അ.. ല്ലാ.. \"

\"പിന്നെന്താ നിന്റെ കൈ ഇങ്ങനെ തണുത്തിരിക്കുന്നെ.. ശബ്ദം ആകെ വിറയ്ക്കുന്നു.. \"

റാമിന്റെ ചോദ്യത്തിന് നിഹ മറുപടി പറഞ്ഞില്ല.. 

\"നിച്ചു.. ഞാൻ ചോദിച്ചത് കേട്ടില്ലേ.. \" റാം ആർദ്രമായി ചോദിച്ചു.. 

\"അത് പിന്നെ.. എനിക്കറിയില്ല.. എന്താ പറ്റിയതെന്ന്... \" 

നിഹ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു 

\"നിച്ചു ഇതിന് മുൻപ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ \"

\"ഇല്ല.. \"

\"ഞാനും പ്രണയിച്ചിട്ടില്ല.. പക്ഷേ തന്നെ കാണുമ്പോൾ താനെന്റെ അടുത്ത് വരുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം എന്നൊക്കെ ഈ സിനിമയിൽ പറയുന്നപോലൊരു ഫീലിംഗ്സ് ആണ്... ഇതാണോ പ്രണയം.. എനിക്കെപ്പോഴും തന്നെ കണ്ടുകൊണ്ടിരിക്കുവാൻ തോന്നുവാ നിച്ചു... \"

\"I think i am in love..I love you നിഹാ \" 

റാം ഓരോന്ന് പറയുമ്പോഴും നിഹയുടെ മുഖം വിടർന്നു... 

\"അല്ലു ഉറങ്ങിയത് നന്നായി.. \"

\"അയ്യോ അതെന്താ സർ.. അങ്ങനെ പറഞ്ഞത്.. \"

\"ഓഹ് ഇങ്ങനൊരു പൊട്ടി.. അവൾ ഉണർന്നിരുന്നാൽ ഇങ്ങനൊന്നു സംസാരിക്കാനോ തന്നോട് ചേർന്നിരിക്കാനോ  ഒന്നും അവൾ സമ്മതിക്കില്ലല്ലോ... \"

അതിന് മറുപടിയെന്നോളം നിഹ ഒന്ന് ചിരിച്ചു...

കാറിന്റെ സ്റ്റീരിയോയിൽ നിന്നും നല്ലൊരു പ്രണയഗാനം കേട്ടു.. 

അത് കേട്ട് വണ്ടി ഓടിക്കുന്നതിനിടയിൽ റാം പ്രണയപൂർവ്വം നിഹയെ നോക്കി.. 

\"അതെ നേരെ നോക്കി വണ്ടിയോടിച്ചോ ഇല്ലെങ്കിൽ പ്രണയിക്കാൻ സമയം കിട്ടിയെന്നു വരില്ല... \"

നിഹ കളിയായി പറഞ്ഞു.. 

നിഹ പറയുന്നത് കേട്ട്  റാം ഒന്ന് ചിരിച്ചു...

നിഹ റാമിനെ കണ്ണിമവെട്ടാതെ നോക്കി ഇരുന്നു...  

പെട്ടെന്നാണ് റാമിന്റെ ഫോൺ റിംഗ് ചെയ്തത്.. 

\"നിച്ചു അതാരാണെന്ന് നോക്ക്.. \"

റാം പറയുന്നത് കേട്ട് നിഹ ഫോണെടുത്തു നോക്കി.. 

\"സ്റ്റെഫി.. ആണ്.. \"

റാം വണ്ടിയൊതുക്കി ആ ഫോൺ അറ്റൻഡ് ചെയ്തു.. 

ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും കേട്ട വാർത്ത കേട്ട് ഒരു നിമിഷം ശ്രീറാം  സ്തബ്ധനായിരുന്നു പോയി.. 

\"എന്ത്‌ പറ്റി? \"

റാമിന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ടു പരിഭ്രമത്തോടെ  നിഹ ചോദിച്ചു.. 

\"മായ.. \"

റാം പറഞ്ഞു.. 

\"മായയോ.. അതാരാ.. \"

\"മായയെ തനിക്കറിയില്ലെ ഗൗതമിന്റെ ഭാര്യ... അവൾ... സൂയിസൈഡ് ചെയ്തു.. \"

\"ദൈവമേ.. എപ്പോ.. \"

\"ഇന്ന് രാവിലെ.. അത് മാത്രമല്ല നിച്ചു.. അവൾ മൂന്ന് മാസം ഗർഭിണി ആയിരുന്നു.. \"

ആ വാർത്ത കേട്ട് നിഹയും തരിച്ചിരുന്നു പോയി.. 

കാത്തിരിക്കൂ..



നിഹാരിക -21

നിഹാരിക -21

4.3
3112

നിഹാരിക 21ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനൊരു വാർത്ത കേട്ട നടുക്കത്തിൽ ആയിരുന്നു റാമും നിഹയും... \"സർ.. നമുക്ക് പോവണ്ടേ... \"നിഹ പറയുന്നത് കേട്ട് റാം കാർ മുന്നോട്ടെടുത്തു.. അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു.. ആ നിശബ്ദതയേ മുറിച്ചു നിഹ തന്നെ സംസാരത്തിന് തുടക്കമിട്ടു.. \"ഗൗതം... ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല അല്ലെ.. \"നിഹ പറയുന്നത് കേട്ട് ശ്രീറാം നിഹയെ  ഒന്ന് നോക്കി... എന്നിട്ട് പറഞ്ഞു... \"വളരെ ചെറുപ്പം മുതലുള്ള കൂട്ടാണ് ഗൗതവും ആയിട്ട് അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ  സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... \"ഗൗതവും ഹിമയുമായി എങ്ങന