Aksharathalukal

നിഹാരിക -21

നിഹാരിക 21

ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനൊരു വാർത്ത കേട്ട നടുക്കത്തിൽ ആയിരുന്നു റാമും നിഹയും... 

\"സർ.. നമുക്ക് പോവണ്ടേ... \"

നിഹ പറയുന്നത് കേട്ട് റാം കാർ മുന്നോട്ടെടുത്തു.. 

അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു.. 

ആ നിശബ്ദതയേ മുറിച്ചു നിഹ തന്നെ സംസാരത്തിന് തുടക്കമിട്ടു.. 

\"ഗൗതം... ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല അല്ലെ.. \"

നിഹ പറയുന്നത് കേട്ട് ശ്രീറാം നിഹയെ  ഒന്ന് നോക്കി... 

എന്നിട്ട് പറഞ്ഞു... 

\"വളരെ ചെറുപ്പം മുതലുള്ള കൂട്ടാണ് ഗൗതവും ആയിട്ട് അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ  സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... 

\"ഗൗതവും ഹിമയുമായി എങ്ങനെയാവും  പരിചയം.. \" നിഹ ചോദിച്ചു.. 

\"എന്റെ അച്ഛന്റെ മരണത്തിനുശേഷം ശങ്കർദാസ് എന്നെ തേടി വരുന്നത് വരെ ഗൗതമിന് അവരെ അറിയത്തില്ലായിരുന്നു അത്  കഴിഞ്ഞിട്ടുണ്ടാവും അവർ തമ്മിൽ പരിചയം ആയത്... \"

\"അപ്പൊ മായ... \"

\"മായയും ആയിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി...  ശരിക്കും ഒരു കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ... ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം മായ  ശരിക്കും അനുഭവിക്കുന്നുണ്ടായിരുന്നു...\"

അല്ലുവിനെ കാണാനായി ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നതും അതുകൊണ്ടായിരുന്നു... അല്ലുവിനെ  ജീവനായിരുന്നു മായക്ക് മോൾക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.. \"

\"അതുകൊണ്ടാവാം പെട്ടെന്ന് അവൾ അങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ എനിക്ക് എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല... \"

\"ഗൗതം അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റിയില്ലല്ലോ അപ്പോൾ മായയുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ... \" നിഹ പറഞ്ഞു.. 

\"ശരിയാണ് അതെങ്ങനെ  സഹിച്ചിട്ടുണ്ടാകും എന്ന് എനിക്ക് അറിയില്ല കാരണം അവർ സ്നേഹിച്ചു വിവാഹം കഴിച്ചതാണ് ഗൗതമിനെ  അവൾക്ക് മറ്റെന്തിനെക്കാളും ജീവനായിരുന്നു എന്നിട്ടും അവനെങ്ങനെ അവളോടിങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്നെനിക്ക് അറിയില്ല എന്നോട് കാണിച്ചത് പോട്ടെ ആ പാവം പെണ്ണ് എന്ത് തെറ്റ് ചെയ്തു...\"

\"നീണ്ട ആറു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മായ അമ്മയാവാൻ പോവുന്നത് അങ്ങനെ സന്തോഷമുള്ള സമയത്തെങ്കിലും അവന്  ഹിമയുമായുള്ള ബന്ധം  അവസാനിപ്പിക്കാമായിരുന്നു.. \"

\"രാഹുലിനെ തെറ്റിദ്ധരിക്കാൻ ഉള്ള കാരണവും ഈ ഗൗതമായിരുന്നോ .. \"

നിഹ ചോദിച്ചു.. 

അതെ..എനിക്കത്  ഇപ്പോൾ മനസ്സിലാവുന്നുണ്ട്...  കാരണം അച്ഛന് രാഹുലിനെ ഭയങ്കര വിശ്വാസമായിരുന്നു... 

പക്ഷേ അവന്റെ ചില  സ്വഭാവങ്ങൾ  പെൺകുട്ടികളോടുള്ള അവന്റെ അമിത സ്വാതന്ത്ര്യം അതൊക്കെ എനിക്ക്ഭയങ്കര ഇറിറ്റേഷൻ ആയിരുന്നു.. \"

\"പലതവണ ഞാൻ അവനെ വിളിച്ചു വാണിംഗ് കൊടുത്തിട്ടുണ്ട് ഓഫീസിലുള്ള പെൺകുട്ടികളോട് മര്യാദയ്ക്ക് പെരുമാറാൻ.. അവന്റെ സ്വഭാവം  അങ്ങനെയാണ് അല്ലാതെ അവൻ മോശമായി പെരുമാറുന്നതല്ല.. എനിക്കതറിയാം എങ്കിലും അതൊക്കെ കാണുമ്പോൾ അവനോട് എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു.. \"

\" ആ ഒരു അവസരം മുതലാക്കി രാഹുലിനെ മുൻനിർത്തി കളിച്ചത് മുഴുവൻ ഗൗതം ആണ് ഇപ്പൊ എനിക്ക് മനസ്സിലാവുന്നുണ്ട്.. \"

\"എന്റെ ബിസിനസിനെ താങ്ങി നിർത്താൻ പറ്റാത്ത അവസ്ഥയിൽ ഷെയറുകൾ നമുക്ക് മറ്റൊരാൾക്ക് കൊടുക്കാം എന്ന് പറഞ്ഞു എന്നെ കൊണ്ട് അത് ചെയ്യിച്ചത് ഗൗതം ആണ്...\"

രാഹുലിനെ സംശയിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു... 

അച്ഛന്റെ അച്ഛൻ ആയി ഉണ്ടാക്കിയ സ്വത്തുക്കളാണ് ഇതൊക്കെ അപ്പോൾ അതിൽ എന്നെപ്പോലെതന്നെ അവകാശം രാഹുലിനും ഉണ്ട്... 

\"അച്ഛന്റെ പെങ്ങൾക്ക് സ്ത്രീധനം കൊടുത്തിട്ടുണ്ട് എങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും തുല്യ അവകാശമാണ് ഉള്ളത് അത് അറിയാവുന്നത് കൊണ്ടാണ് അച്ഛൻ അവനെ കൂടെ നിർത്തിയത്.. \"

\"ഒരുപക്ഷെ ഇതെന്റെ കൈവിട്ട് പോവുകയാണെന്ന് ഉണ്ടെങ്കിൽ അവൻ  കേസ് കൊടുത്താൽ അവൻ പറയുന്നത് മുഴുവനും നഷ്ടപരിഹാരമായി അവന് ഞാൻ കൊടുക്കേണ്ടിവരും... \"

അപ്പൊ പിന്നെ ഞാൻ തെറ്റിദ്ധരിച്ചതിൽ എന്നെ തെറ്റു പറയാൻ പറ്റുമോ... എന്റെ സ്വത്തുക്കൾ മുഴുവനും കൈക്കലാക്കാൻ ആയി നിൽക്കുകയാണ് അവൻ എന്നാണ് ഞാൻ കരുതിയത് പക്ഷെ രാഹുലിനെ  അടുത്തറിയാൻ ഞാൻ ഒരുപാട് വൈകിപ്പോയി. \"

  ശ്രീറാം പറഞ്ഞുനിർത്തി... 

\"സർ.. രാഹുലിനെ കുറിച്ച് പറഞ്ഞതൊക്കെ ശരിയല്ല എന്ന്  ആദ്യകാഴ്ചയിൽ രാഹുലിനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാണ്... \"

\"രാഹുലിന്  സാറിനെ ഭയങ്കര ഇഷ്ടമാണ് ശരിക്കും സ്വന്തം ചേട്ടനെ പോലെ തന്നെയാണ് കാണുന്നത് രാഹുലിനെ അകറ്റി നിർത്തിയത് ഒട്ടും ശരിയായില്ല...\"

\"സത്യം പറഞ്ഞാൽ ഹിമയും ഗൗതവും  ആയുള്ള ഈയൊരു ബന്ധം പുറത്തറിയാൻ കാരണം രാഹുൽ ആണ്... \"

നിഹ പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലാവാതെ ശ്രീറാം നോക്കി.. 

അന്ന് കടയിൽ  വെച്ച് ഉണ്ടായ സംഭവം നിഹ ശ്രീറാമിനോട് പറഞ്ഞു... 

ഹിമയുടെ ഫോണിൽ ഗൗതമിന്റെ മെസ്സേജ് കണ്ടതും ഹിമ പറഞ്ഞതുമായ കാര്യങ്ങൾ എല്ലാം നിഹ തുറന്നു പറഞ്ഞു...

\"നിച്ചു.. അപ്പോൾ തനിക്ക് നേരത്തെ അറിയാമായിരുന്നു അല്ലേ പിന്നെ താൻ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല..\"

\"പറയണം എന്ന് പലവട്ടം കരുതിയതാണ് പക്ഷേ ആ ഫോട്ടോ അത് പുറത്തു പോയാലുള്ള ഭവിഷ്യത്ത്  ആലോചിക്കുമ്പോൾ... എനിക്കതിന്  കഴിഞ്ഞില്ല... \"

\"പക്ഷേ വെറുതെ ഇരിക്കാൻ എന്നെകൊണ്ടായില്ല  ഞാൻ രാഹുലിനെ  കണ്ടു എന്നെ സഹായിക്കണം എന്ന് രാഹുലിനോട് പറഞ്ഞു...\"

\"അങ്ങനെ ഞാൻ പറഞ്ഞിട്ടാണ് രാഹുൽ ഗൗതമിനെയും ഹിമയെയും ഫോളോ ചെയ്യാൻ തുടങ്ങിയത്... \"

അന്ന് ഹോട്ടലിൽ സംഭവിച്ചത് പോലും യാദൃശ്ചികമല്ല സർ.. 

\"പിന്നെ... പിന്നെന്താ ഉണ്ടായേ നിച്ചു.. \"

ഗൗതം ഹിമയെയും കൂട്ടി കൊണ്ട് കാറിൽ കയറി പോകുന്നത് കണ്ടാണ് രാഹുൽ അവരെ ഫോളോ ചെയ്തത്... 

ആ ഹോട്ടലിൽ രാഹുലിന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു...അവിടുത്തെ സ്റ്റാഫ്‌ ആണ് അയാൾ... 

അയാൾ വഴിയാണ് അവരവിടുത്തെ സ്ഥിരം ആൾക്കാരാണെന്ന് മനസ്സിലായത്.. 

\"അവരെ ട്രാപ്പിൽ ആക്കാൻ വേണ്ടി മനപ്പൂർവമാണ് രാഹുൽ പൊലീസിനെ വിളിച്ചുവരുത്തിയത്... പക്ഷേ ഞങ്ങൾ കരുതിയതിലും അപ്പുറമായിരുന്നു കാര്യങ്ങൾ... \"

\"അവര് രണ്ടുപേരും തമ്മിലുള്ള അവിഹിതബന്ധം പുറത്തറിഞ്ഞാൽ നിങ്ങളുടെ കല്യാണം മുടങ്ങണം  അത്രമാത്രമേ രാഹുൽ ഉദ്ദേശിച്ചിട്ടുള്ളൂ പക്ഷേ അതിനിടയിൽ മയക്കുമരുന്നിന്റെ ബിസിനസ് ഉള്ളത് ഞങ്ങൾക്കും അറിയില്ലായിരുന്നു...\"

\"നിഹ താൻ.. ഇതൊക്കെ... \"

\"സാറിനെയും അല്ലുവിനെയും അവർ ചതിക്കുവാണെന്ന് മനസ്സിലായപ്പോൾ.. എന്നെകൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്യണമെന്ന് തോന്നി.. പക്ഷെ അത് കാരണം ഒരു പാവം പെൺകുട്ടിയുടെ ജീവൻ നഷ്ടമായില്ലേ സർ \"

നിഹ വിഷമത്തോടെ പറഞ്ഞു... 

ശ്രീറാം നിഹയുടെ കയ്യിൽ മുറുക്കി പിടിച്ചു.. 

\"ഏയ്.. താൻ അതോർത്തു വിഷമിക്കേണ്ട മായയ്ക്ക് അത്രയേ ആയുസ് ഉണ്ടായിരുന്നുള്ളൂ ഇത് അല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് അവൾക്ക് ജീവൻ നഷ്ടപ്പെടും.. താൻ അതിന് ഒരു നിമിത്തമായി എന്ന് മാത്രം... \"

\"എന്നാലും എന്റെ നിച്ചു ആകെ പോകെ ഒരു കാന്താരിയുടെ അത്രയുമുള്ള താൻ എങ്ങനാടോ ഇത്രയൊക്കെ ചെയ്തെ... താനാള് കൊള്ളാമല്ലോ... \"

\"കാന്താരി അല്ലെ ആളിത്തിരി സ്ട്രോങ്ങാ... \"

നിഹ ചിരിച്ചോണ്ട് പറഞ്ഞു.. 

അവർ വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.. 

🌾🌾🌾🌾🌾🌾

വെരുകിനെ പോലെ ശങ്കർദാസ് അങ്ങോട്ടുമിങ്ങോട്ടും നടന്നു... 

കുറച്ചകലെ ഹിമയുടെ അമ്മ കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.. 

ദാസിന്റെ ഒപ്പം അയാളുടെ ലോയർ ഉണ്ടായിരുന്നു.. 

\"എനിക്കൊന്നും അറിയണ്ടാ കുരുവിളെ... എത്രയും വേഗം എന്റെ മോൾ പുറത്തിറങ്ങണം.. അതിനു വേണ്ടി എത്ര പൈസ എറിയാനും  ഞാൻ തയ്യാറാണ്... \"

\"സാറ് എന്താ ഈ പറയുന്നത്... ഇത് കോടതിയാണ് കാശ് എറിഞ്ഞ് വീഴ്ത്താനുള്ള സ്ഥലം അല്ല... പിന്നെ ഈ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സാറിന് പോലീസുകാർക്ക് ആർക്കെങ്കിലും പൈസ കൊടുത്തു ഒതുക്കാൻ കഴിഞ്ഞില്ലേ... \"

\"ഞാനതിന് ശ്രമിച്ചതാഡോ.. പക്ഷേ ഇവിടുത്തെ എ സി പി ശ്രീറാമിന്റെ  കൂട്ടുകാരനാണ്.. അവൻ ഇറങ്ങി കളിച്ചതാ... ശേ എന്തൊക്കെ പ്രതീക്ഷയുമായി ആണ് ഞങ്ങൾ ബാംഗ്ലൂർ നിന്നും നാട്ടിലേക്ക് വന്നത് ഒക്കെ തൊലച്ചല്ലോ.. \"

ശങ്കർ ദാസ് മുന്നിലുള്ള സോഫയിൽ ഇരുന്നു.. 

പെട്ടെന്നാണ് ആ വീട്ടിലേക്ക് ശ്രീറാം കയറി വന്നത്... 

റാമിനെ കണ്ടതും ശങ്കർദാസിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... 

\"നീ എന്താ ഇവിടെ... നിനക്കെന്താ ഇവിടെ കാര്യം.. \"

\"അതെന്താ അങ്കിളേ അങ്ങനെ ചോദിച്ചത്...  എന്റെ ഭാവി ഭാര്യ  വീട്ടിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണോ... \"

ശ്രീറാം കളിയാക്കുന്നത് കേട്ട ശങ്കർദാസ് ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചു... 

\" അധികം കടിക്കല്ലേ പല്ല് പൊട്ടി താഴെ വീഴും... \"

\"നിനക്കെന്താ വേണ്ടത്... \"

\"എനിക്ക് വേണ്ടത് എന്താണെന്ന് എന്നെപ്പോലെ തന്നെ തനിക്കും അറിയാം... \"

\" നിങ്ങൾ എനിക്ക് തന്ന മുഴുവൻ തുകയും അതിന്റെ പലിശ അടക്കം എഴുതിയിട്ടുള്ള ചെക്ക് ആണിത്...  \"

\"ഇത്‌ ഞാൻ നിങ്ങൾക്ക് തരുന്നതിനു മുൻപ് നിങ്ങൾ ഉണ്ടാക്കിയ അഗ്രിമെന്റ് നശിപ്പിക്കണം.. അതോടൊപ്പം ഞാൻ പറയുന്ന ഇടത്തേക്ക് നിങ്ങൾ വരണം... കമ്പനിയുടെ ഷെയർ മുഴുവനും തിരികെ എന്റെ പേരിലേക്ക് നിങ്ങൾ എഴുതി തരണം... \"

\"ഇല്ലെങ്കിൽ... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.. \"

ശങ്കർ ദാസ് ആക്രോശിച്ചു ... 

\"ഡോ  ശങ്കർദാസെ ഇത്രയൊക്കെ ആയിട്ടും തന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ..\"

ശ്രീറാം പറയുന്നത് കേട്ട് ദാസ്  ദേഷ്യത്തോടെ റാമിനെ നോക്കി

\"ഞാൻ പറയുന്നത് പോലെ നിങ്ങൾ അനുസരിച്ച് എന്റെ കമ്പനിയുടെ ഷെയർ എനിക്ക് തിരികെ തന്നില്ലെങ്കിൽ തന്റെ മകളുടെ പേരിൽ ഇല്ലാത്ത  കേസുകളെല്ലാം കെട്ടിവെച്ച്  ജീവിതകാലം മുഴുവൻ അവൾ അകത്തു കിടത്തും ... അത് വേണ്ടെങ്കിൽ ഞാൻ പറയുന്നത് പോലെ അനുസരിക്കണം  മനസ്സിലായോ തനിക്ക്... \"

ഒരു ആശ്രയത്തിനെന്നോളം ശങ്കർദാസ് കുരുവിളയെ നോക്കി അയാൾ നിസ്സഹായനായിരുന്നു.. 

വേറെ വഴി ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ ദാസ് ശ്രീറാം പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചു അയാൾ റാമിനോടൊപ്പം റാം പറഞ്ഞ സ്ഥലത്തേക്ക് പോയി... 

ശ്രീറാം കൊടുത്ത പേപ്പറുകൾ എല്ലാം ഒപ്പിട്ട് കൊടുത്തതിനു ശേഷം ദാസ് ശ്രീറാമിന്റെ അടുത്തെത്തി എന്നിട്ടു  പറഞ്ഞു.. 

\"റാം... നീ പറഞ്ഞതുപോലെ ഞാൻ ചെയ്തിട്ടുണ്ട് എന്റെ മോളെ രക്ഷിക്കണം... \"

\"എനിക്ക് അതിന് ഒന്നും ചെയ്യാൻ കഴിയില്ല അങ്കിളേ മയക്കുമരുന്ന് കേസാ  ഞാൻ പറയാതെ തന്നെ അറിയാമല്ലോ എത്രകാലം അകത്തു കിടക്കുമെന്ന്... \"

\"കുറെ തെറ്റുകൾ ചെയ്തു കൂട്ടിയില്ലേ ഇനിയുള്ള കാലം അനുഭവിക്കട്ടെ... \"

അത്രയും പറഞ്ഞിട്ടും ശ്രീറാം  അവിടെനിന്ന് ഇറങ്ങിപ്പോയി... 

ശങ്കർദാസ് എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. 

കാത്തിരിക്കൂ..



നിഹാരിക -22

നിഹാരിക -22

4.4
3159

നിഹാരിക 22കേസിന്റെ കാര്യങ്ങൾ എസ് പി യുമായി സംസാരിച്ചുകൊണ്ട്ഇരിക്കുകയായിരുന്നു എ.സി.പ്പി. അരവിന്ദ്...പെട്ടെന്നാണ് ഒരു കോൺസ്റ്റബിൾ അവിടേക്ക് കയറി വന്നത്.. \"സർ... \"\"എന്താ.. \"\"സാറിനെ കാണാൻ ഒരു ശ്രീറാം വന്നിട്ടുണ്ട്... \"\"മം.. വരാൻ പറയു.. \"\"ശരി സർ.. \"റാമിനെ വിളിക്കാനായി കോൺസ്റ്റബിൾ പുറത്തേക്ക് പോയി.. \"അപ്പൊ ശരി അജിത്... ഒരു വൺ അവർ അപ്പോഴേക്കും ഞാൻ വരാം.. \"അരവിന്ദിനെ സല്യൂട്ട് ചെയ്തു അജിത് പുറത്തേക്കിറങ്ങിയപ്പോൾ ശ്രീറാം അവിടേക്ക് കയറി വന്നു.. \"ആഹ് റാം.. ഇരിക്ക്.. \"\"അരവിന്ദേ... \"\"എന്താ റാമേ നിനക്കെന്തൊ പറയാറുണ്ടല്ലോ.. \"\" എനിക്ക് എനിക്ക് നിന്റെ ഒരു സഹായം വേണം..\"\"എന്താ റാം... പറയ