Aksharathalukal

നിഹാരിക -23

നിഹാരിക 23

ഗൗതവും ഹിമയും ജയിലിൽ ആയതോടെ ശങ്കർദാസ് ഒന്ന് ഒതുങ്ങി... 

കാരണം മയക്കുമരുന്ന് കള്ളക്കടത്തിൽ നേരിട്ടല്ലെങ്കിലും അയാൾക്കും ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു... 

ജീവിതത്തിലുണ്ടായ കാറും കോളും ഒന്ന് ഒതുങ്ങിയതോടുകൂടി ശ്രീറാമിന്റെ ജീവിതത്തിൽ വീണ്ടും സന്തോഷം നിറഞ്ഞു...

ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം അമ്മയ്ക്ക് നല്ല വ്യത്യാസം തോന്നിത്തുടങ്ങി... 

ആദ്യമൊക്കെ വീൽചെയറിൽ സ്വയം നീങ്ങുമായിരുന്നു... പിന്നീട് പതിയെ പതിയെ ക്രച്ചസ്  ഉപയോഗിച്ച് നടക്കാൻ തുടങ്ങി... 

വൈകിട്ടു ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നതായിരുന്നു റാം...

അല്ലുവിന്റെ മുറിയിൽ നിന്ന് ആരൊക്കെയോ  സംസാരിക്കുന്നത് കെട്ട് ഒരു നിമിഷം റാം അവിടെ നിന്നു.. 

\"അല്ലൂട്ടി പ്ലീസ് നിച്ചൂന്റെ മുത്തല്ലേ... ഒരു തവണ ഒറ്റ തവണ മതിയെടാ ചക്കരെ.. \"

\" ഇല്ല... നിച്ചു... ഞാൻ വിളിക്കൂല്ല.. \"

\"അങ്ങനെ പറയല്ലേ പ്ലീസ്.. \"

നിഹയും അല്ലുവും കൂടി എന്തോ സംസാരിക്കുന്നത് കേട്ട് റാം പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി..

പുറകിൽ റാം നിൽക്കുന്നത് നിഹ കണ്ടില്ല പക്ഷേ അല്ലു കണ്ടു.. 

അല്ലു എഴുനേറ്റു റാമിന്റെ അടുത്തേക്കോടി.. 

\"പപ്പാ... \"

പെട്ടെന്ന് റാമിനെ കണ്ടതും നിഹ ചാടിയെഴുന്നേറ്റു.. 

\"എന്തായിരുന്നു ഇവിടെ.. \" 
റാം ചോദിച്ചു.. 

നിഹ അല്ലുവിനെ നോക്കി പറയല്ലെന്ന്  കണ്ണ് കാണിച്ചു... 

അല്ലു അത് കാണാത്ത ഭാവത്തിൽ നിന്നു... 

നിഹ അല്ലുവിനെ നോക്കി കണ്ണുകാണിക്കുന്നതു റാം കണ്ടിരുന്നു... അത് കാണാത്ത ഭാവത്തിൽ അല്ലുവിനെപ്പിടിച്ചു മടിയിൽ ഇരുത്തി റാം.. 

\"ഞാൻ ചായ എടുക്കാം \"

അത്രയും പറഞ്ഞിട്ട് നിഹ പതിയെ പുറത്തേക്ക് നടന്നു... 

\"നിച്ചു.. അവിടെ നിൽക്ക് \"

പുറകിൽ നിന്നും റാം വിളിച്ചപ്പോൾ ആരോ പിടിച്ചു നിർത്തിയപ്പോലെ നിഹ അവിടെ നിന്നു.. 

\"ഇനി അല്ലു പറ നിച്ചു എന്താ മോളോട് പറഞ്ഞെ.. \"

റാം ചോദിച്ചപ്പോൾ അല്ലു നിഹയെ ഒന്ന് നോക്കി.. 

\"മോളെന്തിനാ നിച്ചുനെ നോക്കുന്നെ നിച്ചു ഒന്നും പറയില്ല അല്ലൂട്ടി പറഞ്ഞോ..\"

റാം ഉറപ്പ് കൊടുത്തപ്പോൾ അല്ലുവിന് ധൈര്യമായി.. 

അത് പപ്പാ ഈ നിച്ചു പറയുവാ ഇനി നിച്ചുന്നു വിളിക്കേണ്ടാ അമ്മെന്ന് വിളിച്ചാൻ.. \"

അല്ലു അങ്ങനെ പറഞ്ഞപ്പോൾ റാം ചിരിച്ചു കൊണ്ട് നിഹയെ നോക്കി.. 

അബദ്ധം പറ്റിയതുപോലെ നാക്ക് കടിച്ചു നിൽക്കുവായിരുന്നു നിഹ... 

\"ഞാൻ പറഞ്ഞു വിളിക്കില്ലന്ന്.. ഇത്‌ നിച്ചു അല്ലെ മോൾടെ അമ്മയല്ലല്ലോ... അല്ലൂന് അമ്മയില്ലല്ലോ പപ്പാ മാത്രല്ലേ ഉള്ളൂ അല്ലെ പപ്പായി.. \"

പെട്ടെന്ന് കുഞ്ഞ് അങ്ങനെ പറഞ്ഞപ്പോൾ അവർ രണ്ടാളും പരസ്പരം നോക്കി.. 

\"അല്ലൂന് മമ്മി ഇല്ലാത്തതു കൊണ്ട് ഈ നിച്ചുനെ മോൾടെ മമ്മി ആക്കിയാലോ... മോൾക്കത് ഇഷ്ടാണോ \" 

റാം കുഞ്ഞിന്റെ മനസ്സറിയാനായി ചോദിച്ചു.. 

\"വേണ്ട പപ്പാ അല്ലൂന് പപ്പാ മാത്രം മതി മമ്മി വേണ്ട.. നിച്ചൂന് എങ്ങനെ അല്ലുന്റെ മമ്മി ആകാൻ പറ്റും അത് നിച്ചുവല്ലേ എന്റെ മമ്മി അല്ലല്ലോ.. \" 

അല്ലുവിന്റെ നിഷ്കളങ്കമായ വാക്കുകൾ നിഹയുടെ ഹൃദയത്തിൽ തറച്ചു...

അവളുടെ കണ്ണ് നിറഞ്ഞു... ഒന്നും മിണ്ടാത്തെ നിഹ താഴേക്കിറങ്ങി പോയി... 

റാമിന് എന്ത്‌ പറയണം എന്നറിയാതെ ഇരുന്ന് പോയി.. 

നിഹ പോയിക്കഴിഞ്ഞപ്പോൾ റാം അല്ലുവിനോട് ചോദിച്ചു... 

\"മോളെന്താ അങ്ങനെ പറഞ്ഞെ നിച്ചുനെ മോൾക്ക് ഇഷ്ടല്ലേ... \"

\"ഇഷ്ട്ടാണല്ലോ... \"

\" പിന്നെന്താ അല്ലു അങ്ങനെ പറഞ്ഞത്.. \"

\"നിച്ചു അല്ലല്ലോ എന്റെ മമ്മി... \"

\"അല്ലൂട്ടാ... മോൾ പറഞ്ഞിട്ടില്ലേ മോളുടെ കൂട്ടുകാരൊക്കെ മമ്മിയുടെ കൂടെ സ്കൂളിൽ വരുമ്പോൾ മോൾക്കും നമമ്മിയെ  കാണാൻ തോന്നുന്നു എന്ന്... അതുകൊണ്ട് പപ്പാ നിച്ചുനെ കല്യാണം കഴിചാൽ നിച്ചു മോൾടെ മമ്മി ആയി മാറും പിന്നെ മോള് പറഞ്ഞത് പോലെ മോൾക്ക് മമ്മിയെയും കൊണ്ട് സ്കൂളിൽ ഒക്കെ പോകാമല്ലോ.. \"

റാം അങ്ങനെ പറയുന്നത് കെട്ട് അല്ലു മിണ്ടാതെ നിന്നു.. 

\"മോളോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ നിച്ചു അമ്മെന്ന് വിളിക്കുമോന്നു ചോദിച്ചേ.. മോള് അങ്ങനെ പറഞ്ഞത് നിച്ചുന് സങ്കടമായി.. എന്റെ മോളുട്ടി നിച്ചുനോട് പോയി പിണക്കം മാറ്റിയെ.. \"

റാം പറഞ്ഞപ്പോൾ അല്ലു അവിടെ നിന്നും താഴേക്കിറങ്ങി പോന്നു.. 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

റാം ഫ്രഷായി ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് താഴെ ഗാർഡനിൽ അല്ലു കളിക്കുന്നത് കണ്ടത്.. 

കുറച്ചപ്പുറത്തു നിഹ നിൽക്കുന്നുണ്ടായിരുന്നു.. 

റാം കണ്ണിമവെട്ടാതെ അവളെ നോക്കി നിന്നു.. 

പെട്ടെന്ന് നിഹ മുകളിലേക്ക് നോക്കി റാം അവളെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ നിഹയ്ക്ക് ആകെയൊരു പരവേശം തോന്നി.. 

എങ്കിലും അവൾ പോലുമറിയാതെ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും  അവിടേക്ക് പാറിവീണു.. 

\"നിച്ചു... എനിക്കൊരു കോഫി എടുക്കുമോ \"

നിഹ നോക്കുന്നത് കണ്ട് റാം ചോദിച്ചു.. 

\"ഇപ്പൊ തരാം.. \"

റാം ചോദിക്കുന്നത് കേട്ട് നിഹ വേഗം കുഞ്ഞിനേയും കൂട്ടി കൊണ്ട് അകത്തേക്ക് കയറി..

മോൾക്ക് കാർട്ടൂൺ വെച്ചു കൊടുത്തിട്ട് നിഹ റാമിന് കോഫി എടുക്കാനായി കിച്ചണിലേക്ക് പോയി... 

കോഫിയുമായി ചെന്നപ്പോൾ റാം ലാപ്ടോപ്പിൽ തിരക്കിട്ട ജോലിയിൽ ആയിരുന്നു... 

\"സർ... \"

നിഹ വിളിച്ചപ്പോൾ റാം ലാപ്ടോപ് അവിടെ വച്ചിട്ട് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.. കോഫി വാങ്ങിച്ചു

കോഫി കൊടുത്തിട്ട് പുറത്തേക്ക് പോകാൻ ഇറങ്ങിയ നിഹയെ റാം  പുറകിൽ നിന്നും വിളിച്ചു... 

\"നിച്ചു ഒരു നിമിഷം.. \"

\"എന്താ... \"

\"അല്ലു... അല്ലു പറഞ്ഞത് തനിക്ക് വിഷമമായി അല്ലെ.. \"

\"ഇല്ല എന്ന് പറഞ്ഞാൽ അത് നുണയായി പോകും... പെട്ടെന്ന് അല്ലേ അങ്ങനെ പറഞ്ഞത് എനിക്ക് എന്തോ... ഭയങ്കര സങ്കടം തോന്നി... അല്ലുവിന് എന്നെ അമ്മയായി കാണാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഈ വിവാഹം...അതിന്റെ ആവശ്യമുണ്ടോ?? \" 

നിഹയുടെ ചോദ്യം കെട്ട് റാം ഞെട്ടി... 

റാം കോഫി ടേബിളിൽ വെച്ചിട്ട് നിഹയുടെ അടുത്തേക്ക് ചെന്നു.. 

\"ടോ... അല്ലുവിന് വേണ്ടി മാത്രമാണോ ഈ വിവാഹം... തനിക്ക് എന്നോട്.. ഒന്നുമില്ലേ.. \" 

അതിന് നിഹ മറുത്തൊന്നും പറഞ്ഞില്ല... 

മുഖം താഴ്ത്തി നിന്ന നിഹയുടെ അടുത്തേക്ക് ചെന്ന് റാം അവളുടെ മുഖം പിടിച്ചുയർത്തി... എന്നിട്ട് ചോദിച്ചു... 

\"തനിക്ക് എന്നെ ഇഷ്ടമല്ലെടോ.. ദേ ഈ ഇടനെഞ്ചിൽ നീയാണ് പെണ്ണെ നിന്നെക്കാണാനാണ് ഓഫീസിൽ നിന്നും എത്രയും നേരത്തെ ഞാനോടി വരുന്നത്... എന്നിട്ട് ഇങ്ങനെ ചങ്കിൽ കുത്തുന്ന വാക്കുകൾ പറയല്ലേ നിച്ചു.. \"

ആർദ്രമായി റാം ചോദിച്ചു... 

റാമിനെ നോക്കികൊണ്ട് നിന്ന നിഹയുടെ മിഴികൾ നിറഞ്ഞു... 

\"ഞാൻ... എനിക്ക് ഇഷ്ടാ പക്ഷെ അല്ലു...\"

\"എന്റെ നിച്ചു.. അല്ലു കുഞ്ഞാണ്.. കാര്യങ്ങൾ മനസ്സിലാവുന്ന പ്രായമല്ല അല്ലുവിനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. അതോർത്തു എന്റെ മോള് വിഷമിക്കേണ്ടാട്ടോ... \"

\"പിന്നെ ഇനിയും ഇത് നീട്ടേണ്ട കാര്യമില്ലല്ലോ... ഞാൻ രണ്ടു ദിവസത്തിനുള്ളിൽ നിച്ചുനെ  സ്നേഹദീപത്തിൽ കൊണ്ടാക്കട്ടെ.. കൂടിവന്നാൽ ഒരാഴ്ച അതിനുള്ളിൽ നിന്നെ ഞാൻ ഇവിടേക്ക് കൊണ്ടുവരും എന്റെ.. ഭാര്യയായി... \"

റാം അത് പറഞ്ഞപ്പോൾ നിഹയുടെ മുഖം നാണം കൊണ്ട് തുടുത്തു.. 

\"നീ ഇല്ലാത്ത ഒരാഴ്ച എന്നുള്ളത് ഒരു മാസം പോലെ തോന്നും എന്നാലും സാരമില്ല.. ഇനിയും എനിക്ക് നിന്നെ പിരിഞ്ഞു വയ്യാ നിച്ചു .. കൂടെയുണ്ടെങ്കിലും ഇപ്പോഴും ഒരു അകലം നമ്മൾക്കിടയിൽ ഉണ്ട്... ഇനി അത് വേണ്ട..... നമ്മൾ ഒന്നാകണം \"

നിഹയുടെ മുഖത്തേക്ക് കിടന്ന മുടി ചെവിയുടെ പിറകിലേക്ക് റാം ഒതുക്കി വെച്ചു..

എന്നിട്ട് നാണം കൊണ്ട് തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു... 

അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.. 

നിഹയെ റാം തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി... ആ ഹൃദയതാളത്തിൽ തന്റെ സങ്കടങ്ങൾ ഒഴുകി തീരുന്നത് നിഹ അറിഞ്ഞു.. 

ഒരു നിമിഷം അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു... എന്നും ഈ സ്നേഹം  എന്നോടൊപ്പം ഉണ്ടാവണെ എന്റെ കൃഷ്ണാ... 

💞💞💞💞💞💞💞💞💞💞💞💞💞💞💞

രാത്രിയിൽ അല്ലുവിനെ കഥ പറഞ്ഞ് ഉറക്കുകയായിരുന്നു നിഹ..

\"നിച്ചു...\"

\"എന്താടാ ചക്കരേ നിനക്ക് ഉറക്കം വരുന്നില്ലേ...\"

\"ഞാൻ നേരത്തെ പറഞ്ഞത് നിച്ചുന് സങ്കടമായോ...\"

\"സങ്കടമോ ഇല്ലല്ലോ ഇതാരാ എന്റെ മോളോട് പറഞ്ഞത്...\"

\"പിന്നെ പപ്പ പറഞ്ഞല്ലോ സങ്കടം ആയെന്ന്...\"

\"ഇല്ലാട്ടോ നിച്ചുന് സങ്കടം ഒന്നുമില്ല അല്ലു  മോൾ ഉറങ്ങിക്കോ രാവിലെ സ്കൂളിൽ പോകണ്ടേ..\"

കുറച്ചുനേരം അല്ലു നിഹയെ നോക്കി കിടന്നു...

എന്നിട്ട് പതിയെ  വിളിച്ചു

\"നിച്ചുമ്മേ... \"

അല്ലൂട്ടി എന്താ വിളിച്ചേ...

\" എനിക്ക് നിച്ചുമ്മേന്ന് വിളിക്കാനാണ് ഇഷ്ടം.. \"

അമ്മേന്നു അല്ലു വിളിച്ചപ്പോൾ നിഹയുടെ ഹൃദയം വാത്സല്യം കൊണ്ട് നിറഞ്ഞു്.. 

\"അങ്ങനെ വിളിച്ചാൽ മതിട്ടോ... \"

സന്തോഷം കൊണ്ട് നിഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. 

അവൾ കുഞ്ഞിനെ ചേർത്തുപിടിച്ചു കിടന്നു.... 

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അധികം വൈക്കാതെ ശ്രീറാം നിഹയെ സ്നേഹദീപത്തിൽ കൊണ്ടാക്കി.. 

വല്യ ആർഭാടത്തിൽ ഉള്ള ഒരു കല്യാണമൊന്നും നിഹക്ക് താല്പര്യം ഇല്ലായിരുന്നു.. അതുകൊണ്ടുതന്നെ അവൾക്കേറ്റവും ഇഷ്ടമുള്ള ശ്രീകൃഷ്ണന്റെ മുൻപിൽ വെച്ച് ചെറിയൊരു ചടങ്ങായി താലികെട്ട് നടത്താൻ എല്ലാവരും കൂടെ തീരുമാനിച്ചു.. \"

യമുനാമ്മയ്ക്കും അതുതന്നെയായിരുന്നു സന്തോഷം... 

വിവാഹത്തിന് വേണ്ട സകല ഏർപ്പാടുകളും ചെയ്തത് ശ്രീറാം തന്നെയായിരുന്നു... 

വിവാഹത്തോടനുബന്ധിച്ച് സ്നേഹദീപത്തിൽ ഉള്ള എല്ലാവർക്കും ആവശ്യമുള്ള വസ്ത്രങ്ങളും ശ്രീറാം തന്നെ എത്തിച്ചു കൊടുത്തു... 

കല്യാണത്തിന്റെ ആവശ്യങ്ങൾക്കായി ഓടി നടക്കാൻ രാഹുൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു... 

അങ്ങനെ അവരെല്ലാവരും ആഗ്രഹിച്ച ആ  ദിവസം വന്നെത്തി... 

നിഹക്ക് വിവാഹത്തിനായി  പട്ടുസാരിയും ആഭരണങ്ങളും ഒക്കെ റാം നേരത്തെ തന്നെ സ്നേഹ ദീപത്തിൽ എത്തിച്ചിരുന്നു...

പക്ഷേ ആഭരണങ്ങൾ ഒന്നും നിഹ അണിയാൻ തയ്യാറായില്ല... അവളതു നിരസിച്ചു..

വിവാഹത്തിന്റെ തലേദിവസം തന്നെ തൊടുപുഴയിലുള്ള ഒരു ഹോട്ടലിൽ റാമിന്റെ ബന്ധുക്കൾക്കു വേണ്ടി ഒരുമുറി തയ്യാറാക്കിയിട്ടുണ്ടായിരുന്നു. 

വിവാഹത്തലേന്ന് കല്യാണ പെണ്ണിനെ കാണാനായി റാമിന്റെ അമ്മയും അമ്മായിയും ബന്ധുക്കളുമൊക്കെ വന്നിരുന്നു... 

സ്നേഹദീപത്തിലെ കുട്ടികൾക്ക് ശരിക്കും അതൊരു ഉത്സവ പ്രതീതി ആയിരുന്നു... 

അമ്മയെ കണ്ടപ്പോൾ നിഹ ഓടിയിറങ്ങി വന്നു... സെറ്റ് സാരിയിൽ അതീവ മനോഹരി ആയിരുന്നു നിഹ.. 

റാമിന്റെ അമ്മ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മവെച്ചു... 

അമ്മയുടെ അടുത്ത് നിന്ന റാം നിഹയെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നു.. 

അത് കണ്ട് രാഹുൽ മറ്റാരും കാണാതെ  ചെറുതായ് റാമിനെ ഒന്ന് തട്ടി.. 

\"എന്താടാ.. \"

\"ഏട്ടാ മതി നോക്കിയത് ഇന്നും കൂടെ കഴിഞ്ഞാൽ പിന്നെ ഏട്ടത്തിയെ എപ്പോഴും കാണാമല്ലോ .. \"

അതും പറഞ്ഞു രാഹുൽ റാമിനെ കളിയാക്കി ചിരിച്ചു..

റാമിന്റെ അമ്മ പറഞ്ഞതനുസരിച്ചു അമ്മായി ഒരു കവർ എടുത്തു കൊണ്ട് വന്നു നിഹയ്ക്ക് കൊടുത്തു.. 

നിഹ  കാര്യം എന്താണെന്ന്  മനസ്സിലാവാതെ നിന്നു.. 

\"ഇത്... മോ..ൾക്കാ.. \" 

റാമിന്റെ അമ്മ പറഞ്ഞു.. 

\"മോളേ.. ഇത്‌ ഏട്ടത്തിയുടെ ആഭരണങ്ങൾ ആണ്... റാം വാങ്ങിച്ചു തന്ന ആഭരണങ്ങൾ മോള് വേണ്ട എന്ന് പറഞ്ഞതായി അറിഞ്ഞു..  ഏട്ടത്തി ഇത് മോൾക്ക് തരാനായി കൊണ്ടുവന്നതാണ്.. ഈ ആഭരണങ്ങളണിഞ്ഞ് വേണം മോള് മണ്ഡപത്തിൽ കയറാൻ.. \"

അമ്മായി പറയുന്നത് കെട്ട് നിഹ അമ്പരന്നു റാമിനെ നോക്കി.. 

അവൾടെ ആ ഭാവം കണ്ടപ്പോൾ റാം കണ്ണടച്ച് കാണിച്ചു.. 

\"അമ്മേ എനിക്ക്... എനിക്ക് ഇതൊന്നും വേണ്ടായിരുന്നു...\"

\"വേണം.. നീ..യാ എനിക്ക് ജീ...വിതം തിരി..ച്ചു ത..ന്ന...ത്.. ന്റെ മോളാ നീ \"

സ്ഫുടം അല്ലാത്ത വാക്കുകളിൽ ആ  അമ്മ പറഞ്ഞു... 

\"ബാ ആഹാരം കഴിക്കാം.. \"

അപ്പോഴേക്കും യമുനാമ്മ വന്നു എല്ലാവരെയും ക്ഷണിച്ചു.. 

എല്ലാവരും പുറത്തേക്ക് പോയി അവിടെ നിഹയും രോഹിണിയും മാത്രമായി...

അപ്പോഴാണ് ശ്രീറാം അവിടേക്ക് വന്നത് റാമിനെ കണ്ടപ്പോൾ രോഹിണി റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോയി...

റാം വേഗം മുറിയുടെ വാതിൽ അടച്ചു  എന്നിട്ട് നിഹയുടെ അടുത്തേക്ക് വന്നു.. 

\"എന്തിനാ ഈ ആഭരണങ്ങൾ ഒക്കെ എനിക്ക് ഇതൊന്നും താല്പര്യമില്ല. \"

\"നിച്ചു നിന്നെ  അമ്മയ്ക്ക് ജീവനാണ് ഈ ആഭരണങ്ങൾ ഒന്നും അമ്മ മേഘയ്ക്ക് പോലും കൊടുത്തിട്ടില്ല നിനക്ക് തന്നത് അമ്മയ്ക്ക് നിന്നെ ജീവനായതുകൊണ്ടാണ് അത് മുഴുവനും ഇട്ടില്ലെങ്കിലും കുറച്ചെങ്കിലും അണിഞ്ഞിട്ട് വേണം വരാൻ..മനസ്സിലായോ എന്റെ പെണ്ണിന് \"

\"ഞാൻ കാത്തിരിക്കുവാ എന്റെ പെണ്ണിനെ ആ നിമിഷത്തിൽ കാണാൻ..\"

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ആരോ വന്ന് വാതിൽ തട്ടിയത്...

ശ്രീറാം വാതിൽ തുറന്നു...

\"ഏട്ടാ ഇന്നത്തെക്ക് ഇത്രയും മതി... ബാക്കിയൊക്കെ നാളെ സംസാരിക്കാം വന്നെ ഇങ്ങോട്ട്...സോറി ഏട്ടത്തി \"

രാഹുൽ വന്ന്  റാമിനെ കൂട്ടിക്കൊണ്ടുപോയി...

💞💞💞💞💞💞💞💞💞💞💞💞💞💞💞

അടുത്ത ദിവസം.. 

എല്ലാവരും കാത്തിരുന്ന നിമിഷം.. 

ശ്രീറാം കൊടുത്ത പട്ടുസാരിയിലും  അമ്മയുടെ ആഭരണങ്ങളിലും നിഹ പതിവിനെക്കാളും അതീവ മനോഹരി ആയിരുന്നു..

കല്യാണ പെണ്ണിനേക്കാൾ സുന്ദരിയായിരുന്നു അല്ലു...

നിഹക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ ശ്രീകൃഷ്ണന്റെ മുന്നിൽ വെച്ച് ശ്രീറാം നിഹാരികയെ  തന്റെ  നല്ല പാതിയാക്കി... 

താലികെട്ടുന്ന സമയത്തും നിഹയോടൊപ്പം തന്നെ അല്ലു  ഉണ്ടായിരുന്നു..

ചടങ്ങ് കഴിഞ്ഞ്‌  അവരെല്ലാവരും കൂടി സ്നേഹദീപത്തിലേക്ക് പോയി അവിടെയായിരുന്നു അവർക്കുള്ള സദ്യ തയ്യാറാക്കിയത്...

ആ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ റാമിന്റെ അടുത്ത ചില ബന്ധുക്കളും സ്നേഹദീപത്തിലേ കുട്ടികളും ആൾക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ...

റാമിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായിഎറണാകുളത്തുള്ള ഒരു  ഹോട്ടലിൽ ഒരു വലിയ റിസപ്ഷൻ തയ്യാറാക്കിയിട്ട് ഉണ്ടായിരുന്നു...

അതിനുവേണ്ടി അധികം വൈകാതെ എല്ലാവരോടും യാത്ര പറഞ്ഞ് അവർ എറണാകുളത്തേക്ക് യാത്രയായി.. 

ശ്രീറാം കെട്ടിയ താലിയും നെറുകയിലുള്ള സിന്ദൂരവും നിഹയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.. 

കാറിൽ ഇരുന്നപ്പോൾ റാം നിഹയെ തന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി.. അവരുടെ മടിയിൽ അല്ലുവും ഉണ്ടായിരുന്നു.. 

കാത്തിരിക്കൂ..


നിഹാരിക -24

നിഹാരിക -24

4.4
3201

നിഹാരിക 24 ശ്രീറാം കെട്ടിയ താലിയും നെറുകയിലുള്ള സിന്ദൂരവും നിഹയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.. കാറിൽ ഇരുന്നപ്പോൾ റാം നിഹയെ തന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി.. അവരുടെ മടിയിൽ അല്ലുവും ഉണ്ടായിരുന്നു.. അവർ ഇന്ദീവരത്തിൽ എത്തിയപ്പോൾ സ്വീകരിക്കാനായി അമ്മായിയും അമ്മാവനും രാഹുൽ പിന്നെ കുറച്ചു ബന്ധുക്കളും റാമിനെ അമ്മയും എല്ലാവരും പൂമുഖത്തു തന്നെ നില്ക്കുന്നുണ്ടായിരുന്നു... അമ്മായി താലം കൊണ്ട് അവരെ ഉഴിഞ്ഞു രണ്ടാളുടെ നെറ്റിയിലും ചന്ദനം ഇട്ടു കൊടുത്തു.. വീൽ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ അമ്മ വിളക്ക് കൊടുത്ത് നിഹയെ അകത്തേക്ക് സ്വീകരിച്ച് കയറ്റി... താൻ അതുവരെ