Aksharathalukal

നിഹാരിക -22

നിഹാരിക 22

കേസിന്റെ കാര്യങ്ങൾ എസ് പി യുമായി സംസാരിച്ചുകൊണ്ട്ഇരിക്കുകയായിരുന്നു എ.സി.പ്പി. അരവിന്ദ്...

പെട്ടെന്നാണ് ഒരു കോൺസ്റ്റബിൾ അവിടേക്ക് കയറി വന്നത്.. 

\"സർ... \"

\"എന്താ.. \"

\"സാറിനെ കാണാൻ ഒരു ശ്രീറാം വന്നിട്ടുണ്ട്... \"

\"മം.. വരാൻ പറയു.. \"

\"ശരി സർ.. \"

റാമിനെ വിളിക്കാനായി കോൺസ്റ്റബിൾ പുറത്തേക്ക് പോയി.. 

\"അപ്പൊ ശരി അജിത്... ഒരു വൺ അവർ അപ്പോഴേക്കും ഞാൻ വരാം.. \"

അരവിന്ദിനെ സല്യൂട്ട് ചെയ്തു അജിത് പുറത്തേക്കിറങ്ങിയപ്പോൾ ശ്രീറാം അവിടേക്ക് കയറി വന്നു.. 

\"ആഹ് റാം.. ഇരിക്ക്.. \"

\"അരവിന്ദേ... \"

\"എന്താ റാമേ നിനക്കെന്തൊ പറയാറുണ്ടല്ലോ.. \"

\" എനിക്ക് എനിക്ക് നിന്റെ ഒരു സഹായം വേണം..\"

\"എന്താ റാം... പറയ്‌.. \"

\"എനിക്ക് ഗൗതമിനെ ഒന്ന് കാണണം.. \"

\" റാം നീ എന്താ പറയുന്നേ റിമാൻഡിൽ ഇരിക്കുന്ന പ്രതിയാണ്... \"

\" ഒത്തിരി സമയം ഒന്നും വേണ്ട ഒരു പത്തു മിനിറ്റ് മാത്രം മതി എനിക്ക് അറിയണം അവൻ എന്തിനാണ് എന്നോട് ഇങ്ങനൊക്കെ ചെയ്തതെന്ന് അവനിൽ നിന്ന് തന്നെ അറിയണം.. \"

\" ശ്രീറാമേ നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ ഇപ്പോൾ... എന്തായാലും നീ ഒരു ആവശ്യം പറഞ്ഞിട്ട് പറ്റില്ല എന്ന് പറയുന്നത് ശരിയല്ല ഞാൻ എന്റെ റിസ്കിൽ കൊണ്ടുപോകാം അധികം സമയമെടുക്കരുത് കൂടിവന്നാൽ ഒരു 15 മിനിറ്റ് അതിനുള്ള എല്ലാം സംസാരിച്ച് തീർക്കണം സമ്മതിച്ചോ..പിന്നെ അവനെ പ്രൊവൊക്ക് ചെയ്യരുത്  \"

\" അതുമതി അരവിന്ദ് ഞാനൊന്നും ചെയ്യില്ല .. \"

അരവിന്ദിനോപ്പം ശ്രീറാം ഗൗതമിനെ ഇട്ടിട്ടുള്ള ജയിലിലേക്ക് പോയി... 

അരവിന്ദിന്റെ കൺസിഡറേഷനിൽ പതിനഞ്ചു മിനിറ്റ് വിസിറ്റ് ചെയ്യാൻ വാർഡൻ അനുവദിച്ചു.. 

മറ്റാരെയോ പ്രതീക്ഷിച്ച്  ഇറങ്ങിവന്ന ഗൗതം ശ്രീറാമിനെ കണ്ടതും മുഖം മങ്ങി ... 

\"ഗൗതം... \"

റാം വിളിച്ചു... 

\"നിനക്കെന്താ വേണ്ടത്... \"

\"എനിക്ക് നിന്നോട് സംസാരിക്കണം ഗൗതം ... \"

\"എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല.. \"

\"ഞാൻ എന്തു ചെയ്തിട്ടാണ് എന്നോട് നീയീ ചതി കാണിച്ചത്..  ഓർമ്മവച്ച കാലം മുതൽ കൂടപ്പിറപ്പിനെ പോലെ കൂടെ ചേർത്തുനിർത്തിട്ടേ ഉള്ളു നിന്നെ ഞാൻ... എന്നിട്ട് അവസാനം നീ എന്നോട് എന്താ ചെയ്തത്... \"

\"കൂടപ്പിറപ്പ്...  \"

അങ്ങനെ പറഞ്ഞിട്ട് പുച്ഛത്തിൽ മുഖം കോട്ടി ചിരിച്ചു ഗൗതം.. 

ഗൗതമിന്റെ മുഖത്തെ അഹങ്കാരം കാണുമ്പോൾ ശ്രീറാമിന്  ദേഷ്യം ഇരട്ടിച്ചു

\"എനിക്ക് അറിയണം ഗൗതം നിന്റെ അടുത്ത് നിന്ന് തന്നെ കേൾക്കണം പറയൂ നീ എന്തിനാ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്... അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്... \"

\"നീ തെറ്റ് ചെയ്തിട്ടില്ല റാം... തെറ്റ് ചെയ്തത് ഞാനാണ് ഞാൻ മാത്രം... \"

ഗൗതം പൊട്ടിത്തെറിച്ചു... 

ഗൗതമിന്റെ ഭാവമാറ്റം കണ്ട് റാമും അരവിന്ദും പരസ്പരം നോക്കി... 

\"നിനക്കെന്താ അറിയേണ്ടത്.. പറയാം ഒക്കെയും പറഞ്ഞു തരാം.. \"

\" തെറ്റുകൾ ചെയ്തതു മുഴുവൻ ഞാനാണ്... ഈ ലോകത്ത് ജനിച്ചത് അതും ഒരു ദരിദ്രനായി അതാണ് ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്...\"

\" കൂലിപ്പണിക്കാരനായ അച്ഛന്റെയും അടുക്കളപ്പണിക്ക് പോകുന്ന ഒരു അമ്മയുടെയും മകനായി ജനിച്ചു... മക്കളെ വളർത്തി പഠിപ്പിക്കാനായി എന്ത് ജോലി ചെയ്യാനും മടിയില്ലാത്ത ഒരു അച്ഛന്റെ അമ്മയുടെ മകനാണ് ഞാൻ...\"

\" ഒത്തിരി കഷ്ടപ്പെട്ട് ആണെങ്കിലും നല്ല സ്കൂളിൽ തന്നെ ചേർത്ത് പഠിപ്പിച്ചു മക്കൾക്ക് യാതൊരു കുറവും വരുത്തരുതെന്ന് ആഗ്രഹിച്ച അവർ..\"

\" അവിടെ വെച്ചാണ് റാം ഞാൻ നിന്നെ കാണുന്നത്... ഉടുതുണിക്ക് മറുതുണിയില്ലാത്ത കഴിക്കാൻ നല്ല ഭക്ഷണം ഇല്ലാത്ത എഴുതാനും പഠിക്കാനും നല്ല പുസ്തകങ്ങൾ ഇല്ലാത്ത ഒരു സാധാരണക്കാരനായ എനിക്ക് ദിവസവും നല്ല നല്ല വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുവരുന്ന... പുതിയ കാറിൽ വന്നിറങ്ങുന്ന കഴിക്കാൻ പലതരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ടുവരുന്ന നിന്നെ കാണുമ്പോൾ ആദ്യമൊക്കെ അസൂയ ആയിരുന്നു ...\"

\" പിന്നീട് ഞാൻ നിന്റെ കൂടെ കൂട്ടുകൂടി... എന്തിനാണെന്ന് അറിയാമോ നിന്റെ സൗഭാഗ്യങ്ങളുടെ പങ്കുപറ്റാൻ...\"

\" നിന്നെ അടുത്ത് അറിയുംതോറും എനിക്ക് നിന്നോടുള്ള അസൂയ കൂടിക്കൂടി വന്നു... പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നീയായി ജീവിക്കാൻ... അത് ഒരിക്കലും എനിക്ക് കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ നിന്റെ കയ്യിലുള്ളതൊക്കെ സ്വന്തം ആക്കാൻ തീരുമാനിച്ചു...\"

\" ആദ്യം ആദ്യം നിന്റെ നല്ല പേനയും പെൻസിലും ഒക്കെ ആണ് ഞാൻ അടിച്ചു മാറ്റിയതെങ്കിൽ വളരുംതോറും എന്റെ ആഗ്രഹങ്ങൾ കൂടി വന്നു...നിന്റെ കയ്യിലുള്ള ഓരോ പുതിയ സാധനങ്ങളും എന്റേതാക്കാൻ ഞാൻ ആഗ്രഹിച്ചു.. \"

\" നിന്റെ സൗഹൃദം നഷ്ടപ്പെട്ടു പോകാതിരിക്കാൻ സൗഹൃദം അല്ല അങ്ങനെ ആണെന്ന് ഞാൻ നടിച്ചു... എനിക്ക് കിട്ടുന്ന സൗഭാഗ്യങ്ങൾ ഒക്കെ നഷ്ടപ്പെട്ട് പോകാതിരിക്കാൻ ഞാൻ നിന്റെ കൂടെ തന്നെ കൂടി... എന്നോടുള്ള ഇഷ്ടം കൊണ്ട് നീ പഠിക്കുന്ന കോളേജിൽ എനിക്കും പൈസ കൊടുത്ത് നീ സീറ്റ്‌ വാങ്ങിത്തന്നു... \"

\"അങ്ങനെ അവിടെയും ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നു.. ശരിക്കും പട്ടിണിയും പരിവെട്ടവുമില്ലാത്ത ജീവിതം ഞാനറിഞ്ഞത് നീ കൂടെയുള്ളപ്പോഴാണ്... നീയറിയാതെ അടിച്ചു മാറ്റുന്ന നൂറിന്റെയും അമ്പത്തിന്റെയും നോട്ടുകളാണ് പലപ്പോഴും വീട്ടിലേക്കുള്ള അരി വാങ്ങിച്ചു തന്നത്... \"

ഗൗതം പറയുമ്പോഴും ശ്രീറാം അവനെ തന്നെ നോക്കി നിന്നു.. 

\"റാം നിന്നെയെനിക്ക് ഇഷ്ടമാണ് പക്ഷേ എനിക്ക് ദേഷ്യം നിന്നോടല്ല നിന്റെ കയ്യിലുള്ള പണത്തിനോടാണ്... അത് എന്തുകൊണ്ട് നിന്റെ കയ്യിൽ മാത്രം.. എന്തുകൊണ്ട് എന്റെ കയ്യിൽ വരുന്നില്ല..\"

\"നീ വിദേശത്തു പഠിക്കാൻ പോയ രണ്ടുവർഷം... ഒത്തിരി കഷ്ടപ്പെട്ടു ഞാൻ... \"

\"അവസാനം ഒരു ജോലിക്കായി ഞാനോടി നടന്നപ്പോഴും സഹായത്തിനു വന്നത് നീയാണ് റാം... ശരിക്കും നിന്നോട് ആത്മാർത്ഥത ഉള്ള സുഹൃത്തായി ഞാൻ മാറിയത് എന്റെ കയ്യിൽ ശമ്പളം വന്നു തുടങ്ങിയതിനു ശേഷമാണ്.. \"

\"ജീവിതത്തിൽ സന്തോഷം വന്നു ചേർന്നു... ഒപ്പം ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഭാര്യയും... \"

മായയെ ഓർത്തപ്പോൾ ഗൗതമിന്റെ മിഴികൾ നിറഞ്ഞൊഴുകി... 

\"അവിടെയും ദൈവങ്ങൾ എന്നെ ഒരുപാട് പരീക്ഷിച്ചു ഒരു കുഞ്ഞിനു വേണ്ടി ഞാനും മായയും കേറി ഇറങ്ങാത്ത ആശുപത്രികളില് പ്രാർത്ഥിക്കാതെ  അമ്പലങ്ങളിൽ... എന്നിട്ടും അതിനൊരു ഭാഗ്യം ഞങ്ങൾക്ക് ഉണ്ടായില്ല... അതോടെ ഞാനവളെ വെറുത്തു... \"

\"ആ സമയത്താണ് നിന്റെ ഡിവോഴ്സ്... അതോടെ കമ്പനിയിൽ ആകെ താളപ്പിഴകൾ ആയി.. \"

\"ബിസിനസിന്റെ എബിസിഡി അറിയാത്ത രാഹുൽ.. മാനസികമായി തകർന്ന നിൽക്കുന്ന നിന്റെ അച്ഛൻ... കമ്പനിയിലേക്ക് തിരിഞ്ഞു കൂടി നോക്കാത്ത നീയും... കാര്യങ്ങളൊക്കെ എനിക്ക് അനുകൂലമായിരുന്നു.. \"

\"കമ്പനി അക്കൗണ്ടിൽ കൂടി വന്നു പോകുന്ന തൂകയ്ക്ക് കൈയും കണക്കുമില്ലായിരുന്നു.. അത്രയും പൈസ ഒന്നിച്ചു കണ്ടതോടെ എന്നിൽ ഉറങ്ങികിടന്ന ആ പഴയ ഞാൻ ഉണർന്നു.. ആരുമറിയാതെ ലക്ഷങ്ങൾ എന്റെ അക്കൗണ്ടിലേക്ക് ഒഴുകി... \"

\"പക്ഷേ ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരു ദിവസം നിന്റെ അച്ഛൻ എന്റെ  കള്ളത്തരങ്ങൾ എല്ലാം കണ്ടുപിടിച്ചു... ഞാനയാളുടെ കാല് പിടിച്ചു  കെഞ്ചി.. എടുത്തതൊക്കെ തിരികെ തരാമെന്ന് ഞാൻ കരഞ്ഞു പറഞ്ഞു.. പക്ഷേ അയാൾ സമ്മതിച്ചില്ല \"

\"എല്ലാം കൈവിട്ടു പോകുമെന്ന് തോന്നിയ നിമിഷമായിരുന്നു അത് പക്ഷേ അവിടെയും ഈശ്വരൻ എന്റെ രക്ഷക്കെത്തി... \"

\"എന്നെക്കുറിച്ചു നിന്നോട് പറയാൻ പുറപ്പെട്ടപ്പോഴാണ് ഒരു നെഞ്ചുവേദന വന്നു അയാൾ വീണത്.. അതും എന്റെ കണ്മുന്നിൽ... \"

\"എത്ര പെട്ടെന്നാണ് അല്ലെ ഈശ്വരൻ ക്രൂരൻ ആവുന്നത്... അത്രയും നേരം ഞാൻ അയാളുടെ കാലിൽ വീണു  കെഞ്ചി എന്റെ ജീവിതം തിരിച്ചു കിട്ടാനായി... പക്ഷേ വളരെ പെട്ടെന്ന് തന്നെ അയാൾ എന്റെ കാൽക്കൽ വീണു കിടന്നു ഒരിറ്റു വെള്ളത്തിനായി കേണു... \"

\"അയാൾ ജീവിച്ചിരുന്നാൽ എന്റെ നിലനിൽപ്പിനെ ബാധിക്കും എന്നറിയാവുന്നതു കൊണ്ട് ഞാൻ കണ്ടു നിന്നും അയാളുടെ മരണം.. \"

ഗൗതമിന്റെ വാക്കുകൾ ഒരു ഇടിത്തീ പോലെ റാമിന്റെ നെഞ്ചിൽ പതിച്ചു... 

അച്ഛനെ അവസാനമായി നോക്കിയ ഡോക്ടർ പറഞ്ഞ വാക്കുകൾ ഇന്നും റാമിന്റെ കാതിൽ  മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു...

\"കുറച്ചുമുമ്പ് കൊണ്ടു വന്നിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു...\"

\"ടാ.. അപ്പൊ നീയാരുന്നോ എന്റെ അച്ഛന്റെ മരണത്തിനു ഉത്തരവാദി... \"

അലറിക്കൊണ്ട് റാം ഗൗതമിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.. 

\"റാം നോ.. ഇത് ജയിലാണ്... ഇവിടെ ഇത്‌ പാടില്ല.. \" 

അരവിന്ദ് ബലമായി അവരെ അടർത്തി മാറ്റി..

\"റാം നിന്നോട് ഞാൻ മുൻകൂട്ടി പറഞ്ഞതൊക്കെ മറന്നോ...\"

അരവിന്ദ് ഒരു ശാസനയോടെ പറഞ്ഞു.. 

\"എന്താടാ നിനക്ക് ബാക്കികൂടെ കേൾക്കേണ്ടെ.. \"

ഗൗതം പുച്ഛത്തോടെ ചോദിച്ചു... 

റാം അവനെ നോക്കി... 

\"നിന്റെ അച്ഛന്റെ മരണത്തോടെ കാര്യങ്ങളൊക്കെ എനിക്ക് അനുകൂലമായി തുടങ്ങി...  രാഹുലിനെ പാവയെപ്പോലെ ഇട്ടു തട്ടി... അവനെ മുൻനിർത്തിയാണ് ഞാൻ കളിച്ചത് മുഴുവനും... അതുകൊണ്ട് ഒരിക്കലും നീ എന്നെ സംശയിച്ചില്ല... \"

\"എല്ലാം എനിക്ക് അനുകൂലമായി അപ്പോഴാണ് ഒരു സഹായിയായി അയാളുടെ വരവ് ശങ്കർദാസ്.... \"

\" ആദ്യകാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായി ശങ്കർദാസ് നല്ലവൻ ഒന്നുമല്ലന്ന്... \"

\"എങ്കിലും അയാളെ വീഴ്ത്താൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു പക്ഷേ അതിന് സഹായിച്ചത് വേറാരും ആയിരുന്നില്ല അയാളുടെ മകൾ ഹിമ ശങ്കർ ആയിരുന്നു.. \"

\"തന്തയേക്കാൾ ഫ്രോഡ് ആയ മകൾ അതായിരുന്നു അവൾ... \"

\"അങ്ങനെ എന്റെ പദ്ധതി ആയിരുന്നു ആ ഷെയർ മുഴുവനും ദാസിന് കൊടുക്കുക എന്നുള്ളത്... ആകെ തകർന്നിരുന്നു നീ അതിന്റെ വരും വരായ്കൾ ആലോചിക്കാതെ അത് സമ്മതിക്കുകയും ചെയ്തു... \"

\" അതൊരു തുടക്കം മാത്രമായിരുന്നു പിന്നീട് ഒരുപാട് ബിസിനസുകൾ ഞങ്ങളുടെ ഇടയിൽ നടന്നുകൊണ്ടിരുന്നു അതോടുകൂടി ഞങ്ങൾ മൂന്നാളും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു... \"

അതിനിടയ്ക്കാണ് അവളുടെ വരവ് നിന്റെ കാമുകി നിഹാരിക.. 

\"നിനക്ക് അവളോടുള്ള സോഫ്റ്റ്‌ കോർണർ എന്റെ പദ്ധതികൾ മുഴുവനും തെറ്റിക്കുമെന്ന് എനിക്കുറപ്പായി.. അതോടെ ഞാൻ വീണ്ടും ദാസിനെ കളത്തിലിറക്കി... \"

\"ഹിമയെ നിന്നെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുക... മായയെ എനിക്കെന്തായാലും ഉപേക്ഷിക്കാൻ കഴിയില്ല കാരണം അപ്പോഴേക്കും അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് ജന്മം  കൊണ്ടിരുന്നു... പിന്നെ ഹിമയെ പോലെ എല്ലാവരുടെയും കൂടെ അഴിഞ്ഞാടി നടക്കുന്ന ഒരുത്തിയെ ഭാര്യയ്ക്ക് കൊണ്ടുനടക്കാനും എനിക്ക് താല്പര്യം ഇല്ലായിരുന്നു... \"

\"നാലാളുടെ മുന്നിൽ കാണിക്കാൻ ഒരു ഭർത്താവ് അതായിരുന്നു അവൾക്ക് നീ... ഞങ്ങളുടെ വിവാഹം കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ ബന്ധത്തെ ആരും സംശയിക്കില്ല...  \"

\"നിയമപരമായി അവൾ നിന്റെ ഭാര്യയായാൽ ചെറിയൊരക്‌സിഡന്റിന്റെ രൂപത്തിൽ നിന്നെയും നിന്റെ മോളെയും ഞാൻ പരലോകത്തെത്തിച്ചേനെ പക്ഷേ അവൾ ആ നിഹാരിക ഒക്കെ തൊലച്ചു...\" 

കേട്ടതൊന്നും വിശ്വസിക്കാനാവാതെ റാം കസേരയിലേക്ക് ഊർന്നിരുന്നു...

ഒരാശ്വാസത്തിനെന്നോളം അരവിന്ദ് റാമിന്റെ തോളിൽ അമർത്തി പിടിച്ചു.. 

\"ഇത്രയൊക്കെ ചെയ്തിട്ട് നിനെക്കെന്ത് കിട്ടി ഗൗതം \" 

അരവിന്ദ് ദേഷ്യത്തിൽ ചോദിച്ചു.. 

\"എന്നെങ്കിലും ഞാൻ പുറത്തിറങ്ങുമല്ലോ.. അതുവരെ കാത്തിരിക്കും ഞാൻ.. \"

\"എന്നിട്ടെന്തിനാ നിനക്കുള്ളതെല്ലാം നിനക്ക് നഷ്ടപ്പെട്ടു... നിന്റെ ഭാര്യയടക്കം.. \"

അരവിന്ദ് പറയുന്നത് കേട്ട് വിശ്വാസം വരത്തെ ഗൗതം നോക്കി.. 

\"സർ.. എന്താ പറഞ്ഞു വന്നത്.. \"

\"ഈ ലോകത്ത് നിന്നെപോലൊരു ചതിയനു സ്വന്തമെന്ന് പറയാൻ ഒന്നുമില്ല... ഇന്നലെ രാവിലെ നിന്റെ ഭാര്യ ആത്മഹത്യ ചെയ്തു... \" 

കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു.. 

\"നിന്നെ അതറിയിക്കാനാണ് ഞാൻ വന്നത്.. നിനക്ക് അവസാനമായി കാണാനുള്ള അവസരം... നാളെ നിന്നെ കൊണ്ടുപോകും അവരുടെ അടക്കത്തിന് മുൻപ് \" 

അതുവരെ നിന്നിരുന്ന അഹങ്കാരം എവിടേക്കോ പോയി.. ഒന്നും ചെയ്യാനാവാതെ നിന്നു ഗൗതം.. 

ഗൗതമിന്റെ നിസ്സഹായാവസ്ഥയിൽ കളിയാക്കി ചിരിക്കാൻ നിൽക്കാതെ റാം പുറത്തേക്കിറങ്ങി.. തൊട്ട് പിന്നാലെ അരവിന്ദും... 

🍂🍂🍂🍂🍂🍂

മനസ്സ് പാതി ചത്തത് പോലെയാണ് റാം വീട്ടിലെത്തിയത്.. 

ഹാളിൽ നിഹയോട് സംസാരിച്ചു കൊണ്ട് രാഹുൽ ഉണ്ടായിരുന്നു... 

റാമിനെ കണ്ടപ്പോൾ രാഹുൽ എഴുനേറ്റു.. 

\"നീയെപ്പോ വന്നു.. \"

റാം ചോദിച്ചു.. 

\"കുറച്ചു നേരമായി.. ഏട്ടൻ വരാൻ നോക്കിയിരിക്കുവായിരുന്നു.. \"

\"മം.. എന്താ പ്രത്യേകിച്ച്.. \"

\"അത്.. ഏട്ടാ... ഞാൻ വിദേശത്തേക്ക് പോകുവാ.. നല്ലൊരു ജോലി ശരിയായിട്ടുണ്ട്.. \"

രാഹുൽ പറയുന്നത് കേട്ട് റാം ഞെട്ടി.. 

\"രാഹുൽ.. അതെന്താ പെട്ടെന്ന്.. \"

\" പെട്ടെന്നൊന്നും അല്ല ചേട്ടന് എന്നോട് താല്പര്യം ഇല്ല എന്നുള്ളത് എനിക്ക് നേരത്തെ അറിയാം അതുകൊണ്ടുതന്നെ എത്രയും വേഗം മറ്റൊരു ജോലി തരപ്പെടുത്തി അവിടെനിന്നും മാറണമെന്നു ഞാൻ നേരത്തെ തീരുമാനിച്ചതാണ്...ഇപ്പൊ കാര്യങ്ങളൊക്കെ ഒരുവിധം ശരിയായി...\"

\"രാഹുൽ.. ഒക്കെയും എന്റെ തെറ്റിദ്ധാരണ ആയിരുന്നു.. നീ.. നീ പോകല്ലേ... ഇവിടെ നിന്റെ ആവശ്യമുണ്ട്... \" 

അങ്ങനൊരു ഭാവമാറ്റം റാമിൽ നിന്ന് രാഹുലും നിഹയും പ്രതീക്ഷിച്ചില്ല അവർ പരസ്പരം നോക്കി.. 

\" ചേട്ടാ ചേട്ടൻ എന്താ ഈ പറയുന്നത് എനിക്ക് പോകാനുള്ള വിസ വരെ  വന്നു.. \"

\" രാഹുൽ ഇത്രയും നാൾ ഞാൻ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല ഇപ്പോൾ ഞാൻ ആവശ്യപ്പെടുകയാണ് നിന്റെ ബോസ് ആയിട്ടല്ല നിന്റെ ചേട്ടൻ ആയിട്ട്.. \"

\"അച്ഛനും അമ്മയ്ക്കും ആകെ ഒരു മകനാണ് നീ ആ നീ അവരെ വിട്ട് ദൂരേക്ക് പോയാൽ അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവർ ആഗ്രഹിക്കുന്നത് നിന്റെ സാമീപ്യമാണ്... നീ ഇവിടെ തന്നെ വേണം\"

\" എന്റെ കൂടെ നിൽക്കാൻ നീ ആഗ്രഹിക്കുന്നില്ലെങ്കിൽ നിനക്ക് സ്വന്തമായി ഒരു ബിസിനസ് അതിന് എത്ര ചെലവ് വന്നാലും മുഴുവനും ഞാൻ ഏൽക്കാം.. നീ പറയുന്നതുപോലെ ഞാൻ ചെയ്തുതരാം... \"

റാം അങ്ങനൊക്കെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് രാഹുലിന്റെ കണ്ണു നിറഞ്ഞു.. 

\"ഏട്ടാ.. എനിക്ക് സ്വത്തൊന്നും വേണ്ട.. ഈ ഏട്ടന്റെ അനിയനായി ആ കമ്പനിയിൽ ഏട്ടന്റെ കീഴിൽ ജോലിചയ്യ്താൽ മതി.. വേറൊന്നും എനിക്ക് വേണ്ട.. \"

രാഹുലിനെ വാക്കുകൾ കേട്ടപ്പോൾ അതുവരെ അവനോട് കാണിച്ചത് ഒക്കെ തെറ്റായിരുന്നു എന്നുള്ള കുറ്റബോധം ആയിരുന്നു ശ്രീറാമിന്റെ മനസ്സുനിറയെ... 

രാഹുലിനെ ശ്രീറാം മുറുക്കി കെട്ടിപ്പിടിച്ചു... 

അത് കണ്ടു പുഞ്ചിരിച്ചു കൊണ്ട് നിഹ അടുത്ത് തന്നെയുണ്ടായിരുന്നു... 

കാത്തിരിക്കൂ..


നിഹാരിക -23

നിഹാരിക -23

4.4
3269

നിഹാരിക 23ഗൗതവും ഹിമയും ജയിലിൽ ആയതോടെ ശങ്കർദാസ് ഒന്ന് ഒതുങ്ങി... കാരണം മയക്കുമരുന്ന് കള്ളക്കടത്തിൽ നേരിട്ടല്ലെങ്കിലും അയാൾക്കും ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു... ജീവിതത്തിലുണ്ടായ കാറും കോളും ഒന്ന് ഒതുങ്ങിയതോടുകൂടി ശ്രീറാമിന്റെ ജീവിതത്തിൽ വീണ്ടും സന്തോഷം നിറഞ്ഞു...ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം അമ്മയ്ക്ക് നല്ല വ്യത്യാസം തോന്നിത്തുടങ്ങി... ആദ്യമൊക്കെ വീൽചെയറിൽ സ്വയം നീങ്ങുമായിരുന്നു... പിന്നീട് പതിയെ പതിയെ ക്രച്ചസ്  ഉപയോഗിച്ച് നടക്കാൻ തുടങ്ങി... വൈകിട്ടു ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നതായിരുന്നു റാം...അല്ലുവിന്റെ മുറിയിൽ നിന്ന