നിഹാരിക 24
ശ്രീറാം കെട്ടിയ താലിയും നെറുകയിലുള്ള സിന്ദൂരവും നിഹയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു..
കാറിൽ ഇരുന്നപ്പോൾ റാം നിഹയെ തന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി.. അവരുടെ മടിയിൽ അല്ലുവും ഉണ്ടായിരുന്നു..
അവർ ഇന്ദീവരത്തിൽ എത്തിയപ്പോൾ സ്വീകരിക്കാനായി അമ്മായിയും അമ്മാവനും രാഹുൽ പിന്നെ കുറച്ചു ബന്ധുക്കളും റാമിനെ അമ്മയും എല്ലാവരും പൂമുഖത്തു തന്നെ നില്ക്കുന്നുണ്ടായിരുന്നു...
അമ്മായി താലം കൊണ്ട് അവരെ ഉഴിഞ്ഞു രണ്ടാളുടെ നെറ്റിയിലും ചന്ദനം ഇട്ടു കൊടുത്തു.. വീൽ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ അമ്മ വിളക്ക് കൊടുത്ത് നിഹയെ അകത്തേക്ക് സ്വീകരിച്ച് കയറ്റി...
താൻ അതുവരെ താമസിച്ച വീടല്ല അതെന്ന് നിഹയ്ക്ക് തോന്നിപോയി..
ഇത്രയും നാൾ താനിവിടെ വെറുമൊരു ജോലിക്കാരി ആയിരുന്നു ഇന്ന് മുതൽ താനും ഈ വീടിന്റെ ഭാഗമായി മാറി... അതോർത്തപ്പോൾ നിഹയുടെ മനസ്സിൽ ഒരു കുളിർ മഴ പെയ്തതുപോലൊരു സുഖം തോന്നി...
അമ്മ തന്ന വിളക്ക് പൂജാമുറിയിൽ കൊണ്ടുവെച്ചു കണ്ണടച്ചു ഭഗവാന്റെ മുന്നിൽനിന്ന് പ്രാർത്ഥിക്കുമ്പോഴും തന്റെടുത്തേക്കു വന്ന റാമിന്റെ സാന്നിധ്യം നിഹ തിരിച്ചറിഞ്ഞിരുന്നു...
പ്രാർത്ഥിച്ചു പുറത്തേക്കിറങ്ങിയപ്പോൾ ചടങ്ങിന് ബാക്കിയെന്നോളം ഒരു ഗ്ലാസിൽ പാലും അത് കൂടാതൊരു പാഴവുമായി അമ്മായി നിൽക്കുന്നുണ്ടായിരുന്നു..
അമ്മ തന്നെ പാലും പഴവും അവർക്ക് നൽകി... അവർ കഴിക്കുന്നത് കണ്ട് അല്ലു ഓടിവന്നു അവരുടെ ഇടയിലിരുന്നു റാം പാൽ അല്ലുവിനും കൊടുത്തു...
ചടങ്ങ് തീർന്നപ്പോൾ റാം നിഹയോട് പറഞ്ഞു..
\"ഡോ വേഗം തയ്യാറായിക്കോ അഞ്ചുമണിക്കാണ് ഫങ്ക്ഷൻ... നമ്മൾ താമസിക്കാൻ പാടില്ല... \"
\"ഇല്ല... \"
\"പിന്നെ തനിക്കുള്ള ഡ്രസ്സ് മുറിയിൽ ഉണ്ട്... പോയി ചേഞ്ച് ചെയ്തോളു.. \"
അത് കെട്ട് നിഹ മുകളിലേക്ക് പോയി.. തന്റെ മുറിയിൽ കയറി നോക്കിയപ്പോൾ അവിടെ ഒന്നുമുണ്ടായിരുന്നില്ല..
\"ശോ ഡ്രസ്സ് ഇവിടെ ഉണ്ടാവുമെന്നല്ലേ പറഞ്ഞെ എന്നിട്ട്.... എവിടെ..?? \"
നിഹ തനിയെ നിന്ന് സംസാരിക്കുന്നത് കണ്ടുകൊണ്ടാണ് റാം അവിടേക്ക് വന്നത്..
\"ഹലോ മാഡം... ഇതെന്താ ഇവിടെ.. \"
\"അല്ല... ഞാൻ.. ഡ്രസ്സ്... \"
\"ഓഹ് എന്റെ പൊട്ടി പെണ്ണെ.. ഇനിമുതൽ എന്റെ മുറിയാണ് നിന്റെയും മുറി... ഡ്രസ്സ് അവിടെയാണ്.. \"
റാം അങ്ങനെ പറഞ്ഞതും നിഹയുടെ മുഖത്ത് നാണം വിടർന്നു..
\"അല്ല ഞാൻ പെട്ടെന്ന്.. \"
\"മ്മ്.. മതി മതി... വേഗം പോയി റെഡിയായിക്കോ.. പിന്നെ.. ബ്യുട്ടീഷൻ വേണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനാരെയും ഏർപ്പാടാക്കാത്തത്.. ഇത് ഒരുപാട് വല്യ വല്യ ആളുകൾ പങ്കെടുക്കുന്ന ഒരു ഗ്രാൻഡ് ഫങ്ക്ഷന് ആണ്.. ആ ബെഡിൽ വെച്ചിരിക്കുന്ന ഡ്രെസ്സും ഒർണമെന്റ്സും താൻ ഇടണം... കേട്ടല്ലോ.. \"
\"മ്മ്.. \"
റാം പറഞ്ഞതിന് നിഹ തലയാട്ടി സമ്മതം മൂളി.. എന്നിട്ട് മുറിയിലേക്ക് നടന്നു..
മെറൂൺ നിറത്തിലുള്ള ഒരു ഗൗൺ ആയിരുന്നു അവൾക്കായി ശ്രീറാം തയ്യാറാക്കിപ്പിച്ചത്.. അതിൽ നിറയെ മുത്തുകളും കല്ലുകളും പിടിപ്പിച്ചിരുന്നു..
അതോടൊപ്പം ധരിക്കാനായി ഒരു സിമ്പിൾ ആയിട്ടുള്ള ഡയമണ്ട് നെക്‌ലേസും അതിന് ചേർന്ന കമ്മലും ഉണ്ടായിരുന്നു...
ആ ഡ്രെസ്സും ആഭരണങ്ങളും ധരിച്ചു നിലക്കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ നിഹയുടെ ധൈര്യം ചോർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി...
ഇത്രയും ആൾക്കാരുടെ മുന്നിൽ ആദ്യമായ്... എന്തോ ഒരു വെപ്രാളം തോന്നിത്തുടങ്ങി..
പെട്ടെന്നാണ് ഡോർ തുറന്ന് റാം അകത്തേക്ക് കയറിയത്..
\"താനെന്താടോ ഡോർ ലോക്ക് ചെയ്തില്ലേ.. \"
റാം അങ്ങനെ ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി.. പക്ഷേ നിഹ അതൊന്നും അറിഞ്ഞതേയില്ല..
റാം നിഹയുടെ പുറകിൽ ചെന്നു നിന്നു.. കണ്ണാടിയിലൂടെ റാമിന്റെ പ്രതിബിംബം കണ്ടതും നിഹ തിരിയാൻ തുടങ്ങി റാം വേഗം അവളെ അങ്ങനെ തന്നെ പിടിച്ചു നിർത്തി എന്നിട്ട് നിഹയുടെ തോളിൽ തല ചായ്ച്ചു കണ്ണാടിയിലേക്ക് നോക്കി..
\"ഞാൻ പ്രതീക്ഷിച്ചതിലും അതി മനോഹരം... എന്നാലും ഈ ഡ്രസ്സ് വേണ്ടായിരുന്നു.. \"
\"അതെന്താ.. \"
\"അല്ല എന്റെ പെണ്ണിന്റെ സൗന്ദര്യം എല്ലാവരും നോക്കില്ലേ... എനിക്കെന്തോ അതോർത്തപ്പോൾ ഒരു കുഞ്ഞി കുശുമ്പ് പോലെ.. \"..
ശ്രീറാം കണ്ണിമവെട്ടാതെ കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നപ്പോൾ നിഹ തോളൊന്ന് വെട്ടിച്ചു എന്നിട്ട് ചോദിച്ചു..
\"ഇങ്ങനെ നിന്നാൽ മതിയോ പോകണ്ടേ.. \"
\"ഓഹ് ഞാനത് മറന്നു.. താൻ താഴേക്ക് പൊയ്ക്കോളൂ ഞാനും തയ്യാറാകട്ടെ.. വേഗം വരാം ഒരു അഞ്ചുമിനിറ്റ്.. \"
\"മ്മ്.. \"
നിഹ വേഗം താഴേക്ക് പൊന്നു..
അവിടെ നിഹയുടെ ഡ്രസ്സ് പോലെ തന്നെയുള്ള ഒരു കുഞ്ഞു ഗൗൺ ആയിരുന്നു അല്ലുവിന്റെയും വേഷം..
അവരെ കണ്ടാൽ ശരിക്കും അമ്മയും മോളും പോലെതന്നെ ആയിരുന്നു ...
കുറച്ചു സമയത്തിനുള്ളിൽ റാം റെഡിയായി വന്നു നിഹയുടെ ഡ്രെസ്സിനോട് മാച്ച് ചെയ്യുന്ന തരത്തിലുള്ള സ്യുട്ട് ആയിരുന്നു റാമിന്റെ വേഷം..
അങ്ങനെ അവരെല്ലാവരും കൂടെ റിസപ്ഷൻ നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് പോയി..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരുപാട് വല്യ വല്യ ആളുകൾ വരുന്നു പരിചയപ്പെടുന്നു...
സെന്റർ ഓഫ് അട്ട്രാക്ഷൻ ആയി ഇരിക്കുക എന്നുള്ളത് നിഹയെ വല്ലാതെ മടുപ്പിച്ചു...
അത് മനസ്സിലാക്കിയെന്നോളം റാം നിഹയുടെ കയ്യിൽ മുറുക്കി പിടിച്ചു...
\"ഉടനെ കഴിയും താൻ ടെൻഷൻ ആകേണ്ട... \"
കുറച്ചു സമയത്തിനുള്ളിൽ ഫങ്ക്ഷൻ കഴിഞ്ഞു അവരെല്ലാവരും വീട്ടിലേക്ക് യാത്രയായി...
അപ്പോഴേക്കും അല്ലു നിഹയുടെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു..
അല്ലുവിനെയും എടുത്തു മുകളിലേക്ക് പോയ നിഹയെ അമ്മായി പുറകിൽ നിന്നും വിളിച്ചു..
\"നിച്ചു.. \"
\"എന്താ അമ്മായി.. \"
\"മോള് അല്ലുവിനെ എന്റെ മുറിയിലേക്ക് കിടത്തിക്കോളൂ.. \"
\"അമ്മായി അത്... കുഞ്ഞിനെ ഞാനെന്റെ കൂടെ കിടത്തിക്കോളാം.. \"
\"നിഹ മോളേ.. ഇന്ന് നിങ്ങളുടെ വിവാഹ രാത്രി ആണ് ഇന്ന് മോളേ അവിടെ കിടത്തേണ്ട.. പിന്നെ അല്ലു ആദ്യമായ് ഒന്നുമല്ല എന്നോടൊപ്പം കിടക്കുന്നത്... ഞാനിവിടെ വന്നാൽ മോള് എന്റെ കൂടെയാണ് എപ്പോഴും.. റാം ഒഫീഷ്യൽ ടൂർ പോകുമ്പോഴും മോളേ എന്നെയാണ് ഏൽപ്പിക്കുന്നത്.. അത് കൊണ്ട് മോള് കുഞ്ഞിനെ ആ മുറിയിലേക്ക് കിടത്തിക്കോ.. \"
അമ്മായി പറയുന്നത് കെട്ട് നിഹ റാമിനെ നോക്കി.. പക്ഷേ റാമോന്നും പറയാതെ കയറിപ്പോയി.. അവസാനം നിഹ അല്ലുവിനെ അവിടെ കൊണ്ട് കിടത്തിയിട്ട് നെറുകയിൽ ഒരു മുത്തം കൊടുത്തു..
\"മോള് വേഗം ഫ്രഷായി താഴേക്ക് വാ.. കാലം എത്രയൊക്കെ കഴിഞ്ഞാലും ചടങ്ങുകൾ അങ്ങനെ തന്നെ വേണമല്ലോ.. \"
അമ്മായി പറഞ്ഞത് കെട്ട് നിഹ മുകളിലേക്ക് പോയി.. മുറിയിൽ റാം ഉണ്ടായിരുന്നത് കൊണ്ട് നിഹ അവളുടെ മുറിയിൽ കയറി കുളിച്ചു ഫ്രഷായി താഴേക്ക് വന്നു..
അപ്പോഴേക്കും അവർക്കുള്ള പാൽ തയ്യാറാക്കി അമ്മായി വെച്ചിട്ടുണ്ടായിരുന്നു..
നിഹ അതുമായി റാമിന്റെ മുറിയിലേക്ക് ചെന്നു..
അവിടെ മുറിയിൽ റാം ഉണ്ടായിരുന്നില്ല..
അവൾ പാൽ ടേബിളിൽ വെച്ചിട്ട് ബാൽക്കണിയിലേക്ക് നോക്കി..
നിഹയെ കണ്ടപ്പോൾ റാം കയറി വന്നു..
ഇതെന്താടോ ഈ രാത്രിയിൽ സാരിയൊക്കെ ഉടുത്തു പാലുമായി..
\"അത്.. സർ അമ്മായി.. \"
\"എന്റെ ദൈവമേ ഇനിയും സാറോ.. എന്റെ കുട്ടി ഞാൻ നിന്റെ ഭർത്താവാണ് അല്ലാതെ നീ എന്റെ സ്റ്റാഫും ഞാൻ നിന്റെ ബോസുമല്ല മനസ്സിലായോ.. \"
\"അത്... ഞാൻ.. പെട്ടെന്ന്... \"
\"മ്മ്.. സാരമില്ല പതിയെ ആണെങ്കിലും ആ വിളി മാറ്റണം.. \"
\"തനിക്ക് പാൽ കുടിക്കുന്ന ശീലമുണ്ടോ?? \"
\"ഇല്ല..\"
\"തനിക്ക് വേണെങ്കിൽ കുടിച്ചോ ഇല്ലെങ്കിൽ അവിടെ വെച്ചേക്ക്.. \"
റാം പറയുന്നത് കെട്ട് നിഹ പാലവിടെ വെച്ചു..
റാം അടുത്തേക്ക് വന്നു നിഹയുടെ പിന്നിൽ കൂടെ അവളെ മുറുക്കി കെട്ടിപിടിച്ചു..
\"എന്താടോ തന്റെ നെഞ്ചിടിക്കുന്നല്ലോ.. പേടിയാണോ എന്നെ.. \"
\"അ...ല്ല.. \"
\"പിന്നെന്താ ഒരു ടെൻഷൻ.. പറഞ്ഞോ നിച്ചു.. \"
അവള്ടെ കാതോരം ചേർന്നു ആർദ്രമായി റാം പറഞ്ഞു..
\"എനിക്ക്... എനിക്ക്.. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.. ഞാൻ.. ഇവിടെ... അതും ശ്രീയേട്ടന്റെ ഭാര്യയായി.. \"
\"ശ്രീയേട്ടൻ... ആ വിളി എനിക്കിഷ്ടായി എല്ലാവരും എന്നെ റാം എന്നാണ് വിളിക്കുന്നത് താൻ.. താൻ മാത്രമാടോ എന്നെ ഇങ്ങനെ വിളിച്ചത്.. \"
\"ഞാനങ്ങനെ വിളിച്ചത് ഇഷ്ടായില്ലെ.. \"
\"ഏയ് ഇഷ്ടാണ്.. ബികോസ് യൂ ആർ സംതിങ് സ്പെഷ്യൽ.. മൈ ബെറ്റർ ഹാഫ്.. ലവ് യൂ നിഹ... \"
റാം അവളുടെ കഴുത്തിൽ മുഖമമർത്തിയതും നിഹ ഒന്ന് പുളഞ്ഞു.. എന്നിട്ട് വേഗം അവനിൽ നിന്നും അടർന്നു മാറി..
\"എന്താടോ... എന്ത് പറ്റി.. \"
\"അത്... എനിക്ക്... പിന്നെ... \"
നിഹ നിന്ന് വിക്കുന്നത് കണ്ടതും റാം അവളുടെ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു...
\"എനിക്ക് പ്രണയിക്കണം നിന്നെ.... ഈ ജിവിതം മുഴുവനും... ഞാൻ ഒരുപാട് കാത്തിരുന്നു നീയെനിക്ക് സ്വന്തമാക്കുന്ന ആ നിമിഷത്തിനായി.. ഇപ്പൊ എന്നോളം സന്തോഷമുള്ള ആൾ ഈ ലോകത്ത് ഞാൻ മാത്രേ ഉണ്ടാവുള്ളു നിച്ചു.. \"
നിഹ റാമിന്റെ നെഞ്ചിലേക്ക് മുഖമമർത്തി..
പുറത്ത് അവരുടെ സന്തോഷത്തിനു പ്രതീകമെന്നോളം മഴ പെയ്തു തുടങ്ങി.. മഴ തുള്ളികൾ ഭൂമിയിൽ ലയിച്ചു ചേരുന്നപോലെ അവൾ അവനിൽ ലയിച്ചു ചേർന്നു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അടുത്ത ദിവസം രാവിലെ... നിഹ എഴുനേറ്റു കുളിച്ചു വന്നിട്ടും പുതച്ചു മൂടി കിടന്നുറങ്ങുന്ന റാമിനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു പുതുമഴ പെയ്തു തോർന്ന പോലെ ഒരു സന്തോഷം നിറഞ്ഞു..
അവൾ കുനിഞ്ഞു ആ കവിളിൽ തന്റെ ചുണ്ടുകളമർത്തി.. എന്നിട്ട് പതിയെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...
കീർത്തനയോടൊപ്പം അടുക്കളയിൽ അമ്മായിയും വീൽ ചെയറിൽ അമ്മയും ഉണ്ടായിരുന്നു..
നിഹയേ കണ്ടതും അമ്മ അടുത്തേക്ക് വിളിച്ചു...
അവൾ അമ്മയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു..
ആ അമ്മ അവളുടെ മുടിയിൽ തലോടി.. എന്നിട്ട് നെറുകയിൽ അമർത്തി ചുംബിച്ചു..
\"അമ്മ..ക്ക് സ...ന്തോഷാ..യി ഇപ്പോ..ഴാ ഇതൊരു വീ...ടായെ \"
റാം എഴുനേറ്റ് താഴേക്ക് വന്നപ്പോൾ അല്ലുവിന് ഭക്ഷണം കൊടുക്കുകയായിരുന്നു നിഹ.. അവൾക്കെന്തോ റാമിന്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി തോന്നി..
\"ചേട്ടായി.. \"
\"എന്താടാ.. \"
\"ചേട്ടായി എഴുനേറ്റു വരാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.. \"
\"എന്താ രാഹുൽ.. \"
\"കുറച്ചധികം ദിവസമായില്ലേ ഇവിടെ.. വീട്ടിലേക്ക് പോകാമെന്നു കരുതി മോനെ.. \"
റാം ചോദിക്കുന്നത് കെട്ട് അമ്മാവൻ മറുപടി പറഞ്ഞു....
\"എന്നാലും ഇത്രപെട്ടെന്ന്... കുറച്ചു ദിവസം കൂടെ നിൽക്കാമായിരുന്നില്ലേ.. അമ്മയ്ക്കും അത് സന്തോഷമാകും.. \"
റാം പറഞ്ഞു..
\"അത് പറയാനാ റാം ഞാൻ നിന്നെ നോക്കിനിന്നത്.. ചേച്ചിയെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോവ്വാ.. കുറച്ചു ദിവസം അവിടെ നിൽക്കട്ടെ.. \"
\"അയ്യോ അമ്മാവാ അത്.. \"
അമ്മാവൻ പറയുന്നത് കെട്ട് അല്ലു ബഹളം തുടങ്ങി..
\"കൊച്ചച്ചാ.. ഞാനും വരുന്നു.. \"
അല്ലു പറയുന്നത് കെട്ട് രാഹുൽ അല്ലുവിനെ വാരിയെടുത്തു..
\"കണ്ടോ അല്ലൂട്ടിക്കിപ്പോൾ എന്നെ മതി.. ഞാൻ ഇവളെയും കൊണ്ടുപോവ്വാ.. \"
രാഹുൽ പറഞ്ഞു..
\"അത് ശരി എല്ലാവരും പോയാൽ പിന്നെ ഞങ്ങളോ... \"
റാം പരിഭവത്തോടെ ചോദിച്ചു..
\"ചേട്ടായിയും ചേട്ടത്തിയും പൊയ്ക്കോ ഒരു യാത്ര... \"
അത് പറഞ്ഞിട്ട് രാഹുൽ ഒരു കവർ കൊടുത്തു..
റാം അത് പൊട്ടിച്ചു നോക്കി..
മലേഷ്യക്ക് ഉള്ള രണ്ടു ടിക്കറ്റും ഒരു ഹണിമൂൺ പാക്കേജും..
\"രാഹുലെ ഇത്.. \"
\"ഇത് എന്റെ വകയുള്ള ഒരു ചെറിയ ഗിഫ്റ്റ്.. ഒരാഴ്ച രണ്ടാളും പോയി അടിച്ചു പൊളിച്ചു വാ.. \"
രാഹുൽ പറയുന്നത് കേട്ട് റാം നിഹയേ നോക്കി..
\"അപ്പൊ അല്ലു.. \" നിഹ ചോദിച്ചു..
\"എന്താ ചേട്ടത്തി.. നിങ്ങളൊക്കെ കണ്ടതല്ലേ അല്ലു എന്റെ കൂടെ വരുവാണെന്ന്.. ഞാനും അല്ലുവും അടിച്ചു പൊളിക്കും അല്ലേടി കുറുമ്പത്തി.. \"
\"അതെ ഞാൻ കൊച്ചച്ചന്റെ കൂടെ പോവ്വാ നിച്ചുമ്മാ.. \"
നിഹയ്ക്കെന്തോ അല്ലു ഇല്ലാത്ത യാത്ര ഒരു വിഷമം തോന്നി...
\"രാഹുലെ നിനക്കെങ്ങനെ നിഹയുടെ പാസ്പോർട്ട് കിട്ടി.. \"
\"അതൊക്കെ ഞാൻ ഒപ്പിച്ചു.. കല്യാണം കഴിഞ്ഞു പാസ്പോർട്ട് വേണ്ടിവരും എന്ന് പറഞ്ഞു ഏറ്റതിയെകൊണ്ട് ഞാൻ നേരത്തെ പാസ്പോർട്ട് എടുത്തു വെപ്പിച്ചു.. \"
\"ഓഹ് അപ്പൊ നീ ഒക്കെ നേരത്തെ പ്ലാൻ ചെയ്തതാണല്ലേ.. \"
\"പിന്നെ.. ചേട്ടായിക്ക് വേണ്ടിയല്ല എന്റെ ഏട്ടത്തിക്ക് വേണ്ടി.. ഈ ഏട്ടത്തി കാരണമാ എനിക്ക് ചേട്ടായിയെ തിരിച്ചു കിട്ടിയേ അതിനുള്ള ഒരു സമ്മാനമാണ് ഈ യാത്ര.. \"
അവസാനം മനസ്സില്ലാമനസ്സോടെ റാമും നിഹയും അതിനു സമ്മതം മൂളി..
അമ്മാവനും കുടുംബവും അമ്മയെയും അല്ലുവിനെയും കൂട്ടിക്കൊണ്ട് അവരുടെ തറവാട്ടിലേക്ക് യാത്രയായി...
അവർ പോകുന്നത് നോക്കി നിന്നപ്പോൾ എന്തിന്നറിയാതെ നിഹയുടെ മിഴികളും നിറഞ്ഞു..
അപ്പൊ അവൾ മനസ്സിലാക്കി ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ടും അമ്മയാകാം... അല്ലുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നതായി നിഹയ്ക്ക് തോന്നി..
അവളുടെ മനസ്സ് മനസ്സിലാക്കിയെന്നോളം റാം അവളെ ചേർത്തു പിടിച്ചു.. ആ കരവലയങ്ങളിൽ താനെന്നും സുരക്ഷിതയാണെന്ന് നിഹയ്ക്ക് മനസ്സിലായി...
കാത്തിരിക്കൂ...