Aksharathalukal

നിഹാരിക -25

നിഹാരിക 25

അല്ലു ഇല്ലാതെ യാത്ര പോകാൻ നിനക്ക് താല്പര്യം ഒട്ടും ഉണ്ടായിരുന്നില്ല എങ്കിലും റാമിനെ നിർബന്ധത്തിനു വഴങ്ങി നേഹ പോകാൻ തയ്യാറായി

രണ്ടാളുടെയും ഡ്രസ്സ് പാക്ക് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് റാം മുറിയിലേക്ക് കയറി വന്നത്... 

എന്താണ് ഭാര്യയെ മുഖത്തൊരു വാട്ടം... 
അല്ലു പോയതാണോ കാരണം..

എനിക്കെന്തോ ഏട്ടാ... എന്റെ മോള് കാരണമാ ഈ ജീവിതം എനിക്ക് കിട്ടിയത്... എന്നിട്ട് കുഞ്ഞിനെ ഒഴിവാക്കിയിട്ട് ഇങ്ങനെ ഒരു യാത്ര അത് വേണോ ശ്രീയേട്ടാ.. 

നിഹ പറയുന്നത് കെട്ട് റാം അകത്തേക്ക് കയറി വന്നു എന്നിട്ട് ബെഡിൽ ഇരുന്നു.. 

നിഹയുടെ കയ്യിൽ പിടിച്ചു വലിച്ചു മടിയിലിരുത്തി.. 

രണ്ടു കൈയും കൊണ്ട് റാം നിഹയെ വരിഞ്ഞു മുറുക്കി... 

എന്റെ നിച്ചു അതൊരു നിയോഗം മാത്രമാണ്.. പിന്നെ നമ്മൾക്ക് പരസ്പരം മനസ്സിലാക്കാനും അറിയാനും സ്നേഹിക്കാനുമുള്ള കുറച്ചു ദിവസങ്ങൾ ഇത്‌ അത്രേയുള്ളൂ... അവിടെ നമ്മൾ മാത്രം മതി... 

പിന്നെ താൻ അമ്മയുടെ തറവാട്ടിൽ പോയിട്ടില്ലല്ലോ... തറവാട്ടിലാണ് ഇപ്പോൾ അമ്മാവൻ താമസിക്കുന്നത്.. വലിയൊരു പറമ്പും പറമ്പിലെ ഒത്ത നടുക്ക് ഒരു കുളവും ഉണ്ട്... 

പിന്നെ ചുറ്റുപാട് താമസിക്കുന്ന ഒക്കെ അമ്മയുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ഒക്കെയാണ്... 

അവിടുത്തെ കുട്ടികൾ ഒക്കെ കളിക്കാൻ വരും അതുകൊണ്ട് അല്ലുന്  തറവാട്ടിലേക്ക് പോകാൻ ഭയങ്കര ഇഷ്ടമാണ്.... 

തറവാട്ടിൽ പോയി കഴിഞ്ഞാൽ പിന്നെ അല്ലു  എന്റെ കാര്യം ഓർക്കാറു  പോലുമില്ല.. 

അതുകൊണ്ട് എന്റെ മോള് വേഗം തയ്യാറായിക്കോ  പിന്നെ നമ്മൾ പോകുന്നത് വിദേശത്തേക്കാണ് അപ്പൊ ഈ ചുരിദാർ ഒന്നും വേണ്ട തനിക്ക് കുറച്ച് മോഡേൺ ഡ്രസ്സ് ഞാൻ വാങ്ങിട്ടുണ്ട്... 

\"അയ്യേ.. ശ്രീയേട്ടാ അത് എനിക്കെങ്ങും വേണ്ട.. \"

നിന്ന് ചിണുങ്ങാതെ വേഗം റെഡിയായിക്കേ പെണ്ണെ... ഈവനിംഗ് അഞ്ചു മണിക്കാണ് ഫ്ലൈറ്റ് രണ്ടുമണിക്ക് എങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം... താൻ വേഗം റെഡിയായി ഇറങ്ങ് നമുക്ക് ഭക്ഷണം പുറത്തുനിന്ന് കഴിക്കാം... 

റാം പറയുന്നത് അനുസരിക്കാതെ വേറെ നിവൃത്തിയില്ല എന്ന് മനസ്സിലാക്കിയ നിഹ വേഗം തയ്യാറായി പുറത്തേക്കിറങ്ങി വന്നു... 

ഒരു ജീൻസും ടീ ഷർട്ടും ആയിരുന്നു അവളുടെ വേഷം... 

നിഹയെ  കണ്ടതും റാം  കണ്ണിമവെട്ടാതെ നോക്കിനിന്നു... 

എന്താ  ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നെ.. 

എടൊ താനെങ്ങനെ ഡ്രസ്സ് ചെയ്താലും എന്തൊരു ഭംഗിയാ കാണാൻ.. നോക്കി നിൽക്കാൻ തോന്നുന്നു.. 

ഇങ്ങനെ നോക്കിക്കൊണ്ട് നിന്നാൽ ഫ്ലൈറ്റ് അതിന്റെ വഴിക്ക് പോകും... 

ഓഹ് അത് ശരിയാണല്ലോ താൻ വാ ഇറങ്ങാം.. 

അവരെ എയർപോർട്ടിലേക്ക് ആക്കാൻ ഡ്രൈവർ വന്നിട്ടുണ്ടായിരുന്നു... 

പോകുന്ന വഴിക്ക് ഉച്ചഭക്ഷണവും കഴിച്ച് അവർ എയർപോർട്ടിലേക്ക് പോയി... 

ഫ്ലൈറ്റിൽ ആദ്യമായി ആയിരുന്നു നിഹ കയറുന്നത്... അതിന്റെ ഒരു ഭയം അവളുടെ മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു... 

അത് മനസ്സിലാക്കിയ റാം നിഹ യുടെ  കയ്യിൽ മുറുകെ പിടിച്ചു ... 

നിഹ റാമിന്റെ മുഖത്തേക്ക് നോക്കി.. 

പേടിക്കാനൊന്നുമില്ല എന്ന അർത്ഥത്തിൽ റാം കണ്ണടച്ചു കാണിച്ചു... 

എങ്കിലും ഫ്ലൈറ്റ് ഉയർന്ന് പൊങ്ങുന്നത് വരെ ആ ഭയം നിഹയുടെ മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു...

നാലുമണിക്കൂർ കഴിഞ്ഞപ്പോൾ  അവർ ക്വലാലംപൂർ എയർപോർട്ടിൽ എത്തി..അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു  അവരെ കൂട്ടാനായി ഹോട്ടലിൽ നിന്നും ക്യാബ് വന്നിട്ടുണ്ടായിരുന്നു..

ക്വാലാലംപൂർ നഗരത്തിലെ  പ്രശസ്തമായ ഫൈവ്സ്റ്റാർ ഹോട്ടൽ ആയ ഗ്രാന്റ് ഹയാത്തിൽ ആയിരുന്നു അവർക്കുള്ള അക്കോമോഡേഷൻ.. 

എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ ക്വാലാലംപൂർ നഗരം വെളിച്ചത്തിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ രാത്രി കാഴ്ച കാണാമായിരുന്നു.. 

സ്വന്തം വീട് വിട്ട് അധികം ദൂരെയെങ്ങും  പോകാത്ത നിഹക്ക് അതൊക്കെ പുതിയ കാഴ്ചകളായിരുന്നു അവൾ കണ്ണിമ വെട്ടാതെ അതൊക്കെ നോക്കി ഇരുന്നു... 

അധികം താമസിയാതെ അവർ ഹോട്ടലിൽ എത്തി.. 

ചെക്ക് ഇൻ ചെയ്തു അവർ മുറിയിലേക്ക് പോയി...

മുറിയോട് ചേർന്നുള്ള ബാൽക്കണിയുടെ ഗ്ലാസ്‌ വിൻഡോയിൽ കൂടി പെട്രോണാസ് ട്വിൻ ടവർ വെളിച്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് കാണാമായിരുന്നു..

അതിന്റെ മാസ്മരിക ഭംഗിയിൽ നിഹ സ്വയം മറന്നു നിന്നു... 

\"നിച്ചു.... \"

നിഹയുടെ കാതിൽ റാം ആർദ്രമായി വിളിച്ചപ്പോൾ ആണ് നിഹ സ്വബോധത്തിലേക്ക് വന്നത്... 

\"ശ്രീയേട്ടാ... ഞാൻ.. \"

\"ഇഷ്ടായോ ഇവിടം... \"

\"പിന്നെ.. ഞാനെന്താ പറയേണ്ടത്... ആദ്യായിട്ടാ വിദേശത്ത് അതും ഇത്രയും ഭംഗിയുള്ള ഒരു സ്ഥലത്ത്... താങ്ക്സ് ശ്രീയേട്ടാ... \"

\"അതെ എന്റെ പ്രിയതമ എനിക്ക് താങ്ക്സ് ഒന്നും പറയണ്ട അത് ആ രാഹുലിനെ കൊടുത്തോളൂ എല്ലാം അവന്റെ പ്ലാൻ ആണ്... \"

\" പിന്നെ ഇങ്ങനെ നിന്നാൽ മതിയോ... വേഗം പോയി ഫ്രഷായി വാ നമുക്ക് പോയി ഫുഡ്കഴിക്കാം.. \"

\"മ്മ്... \"

അവര് വേഗം ഫ്രഷായി താഴെ റസ്റ്റോറന്റ് ലേക്ക് പോയി... 

ഫുഡ് കഴിച്ചു യാത്ര ക്ഷീണം കാരണം വേഗം കിടന്നുറങ്ങി.. 

അടുത്ത ദിവസം രാവിലെ അവർ സൈറ്റ് സീയിങ്ങിനു പോയി..

അവരാദ്യം പോയത് ബാട്ടു കേവ്സിലാണ്... ബാട്ടു കേവ്സിലാണ് പ്രസിദ്ധമായ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അവിടേക്ക് കടക്കുന്ന ഭാഗത്ത് സ്വർണ്ണവർണത്തിൽ ഒരു വലിയ മുരുക പ്രതിമ ഉണ്ടായിരുന്നു...

അത് കഴിഞ്ഞ് പെർഡാന ബൊട്ടാണിക്കൽ ഗാർഡനിലും ചൈന മാർക്കറ്റിലും ഒക്കെ പോയി.. 

അവർ തിരിച്ചു ഹോട്ടലിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു...

റൂമിലേക്ക് പോകാൻ തുടങ്ങിയ അവരെ ഹോട്ടൽ ബോയ്  നിർബന്ധിച്ച് റെസ്റ്ററൻഡിലേക്ക് കൂട്ടിക്കൊണ്ടുപോയി... 

അവിടെ അവരുടെ പാക്കേജ് അനുസരിച്ചു ഒരു റെഡ് ഹാർട്ട് കേക്ക് തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു ഒപ്പമൊരു കാൻഡിൽ ലൈറ്റ് ഡിന്നറും... 

അത് കണ്ട് നിഹ അത്ഭുതത്തോടെ റാമിനെ നോക്കി... റാമും ആകെ അങ്കലാപ്പിൽ ആയിരുന്നു... 

അവർ ആ കേക്ക് കട്ട്‌ ചെയ്തു പരസ്പരം കൊടുത്തു... 

ഭക്ഷണം കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ ആ മുറിയിലെ കട്ടിലിൽ നിറയെ റോസാദളങ്ങൾ ഹാർട് ഷേപ്പിൽ  വിതറിയിട്ടുണ്ടായിരുന്നു... ഒപ്പം ടേബിളിന്റെ അങ്ങിങ്ങായി കത്തിച്ചു വെച്ച കുറച്ചു മെഴുകുതിരികളും... 

താഴെ റെസ്റ്റോറന്റിൽ നിന്ന് കിട്ടിയ അത്ഭുതത്തിനു പുറമെ ഇതും കൂടി ആയപ്പോൾ നിഹയ്ക്ക് താനൊരു മായാലോകത്താണെന്ന് തോന്നിപ്പോയി.. 

ഇത് തയ്യാറാക്കാൻ വേണ്ടിയാണ് അവർ റൂമിലേക്ക് പോകാതെ റെസ്റ്റോറന്റിലേക്ക് പോകാൻ നിര്ബന്ധിച്ചതെന്ന് റാമിന് മനസ്സിലായി... 

മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ അവരുടെ പ്രണയം പൂവിട്ടു 

ഒരാഴ്ച വളരെ പെട്ടെന്ന് കടന്നു പോയി... 

അവർ പരസ്പരം ഒരുപാട് അടുത്തു... നിഹയുടെ സാമീപ്യം റാമിലും ഒത്തിരി മാറ്റങ്ങൾ വരുത്തി.. 

നാട്ടിലേക്ക് പോകാനായി അവർ എയർപോർട്ടിൽ എത്തി.. 

നിഹ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. എത്രയൊക്കെ സന്തോഷം ഉണ്ടെങ്കിലും അല്ലുവിന്റെ കുറവ് നിഹയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. അല്ലുവിനെ കാണാമല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു നിഹ...

അവർ രണ്ടും കൂടി ഫ്ലൈറ്റിനായി വിഐപി ലൗഞ്ചിൽ ആയിരുന്നു.. 

പെട്ടെന്നാണ് ഒരാൾ അവരെ കടന്നു പോയത്.. 

റാമിനെ കണ്ടതും അവർ ഒരുനിമിഷം അവിടെ നിന്നു എന്നിട്ട് തിരിഞ്ഞു നോക്കി.. 

റാമിനോട് ചേർന്നിരുന്നു തമാശ പറഞ്ഞു ചിരിക്കുന്ന നിഹയെ കണ്ടതും അവരുടെ മുഖത്ത് പല ഭാവങ്ങൾ മിന്നി മാഞ്ഞു... 

ഫ്ലൈറ്റ് അന്നൗൻസ് ചെയ്തു അവർ കയറുന്നത് വരെ ആ രണ്ടു കണ്ണുകൾ അവരെ പിന്തുടര്ന്നുണ്ടായിരുന്നു.. 

അവരെ കൂട്ടാൻ എയർപോർട്ടിൽ രാഹുലിനൊപ്പം അല്ലുമോളും ഉണ്ടായിരുന്നു.. രാഹുൽ അവരെ കൂട്ടികൊണ്ട് തറവാട്ടിലേക്ക് പോയി.. 

കുറച്ചു ദിവസം എല്ലാവരോടുമൊപ്പം തറവാട്ടിൽ താമസിക്കാനായി.. 

അമ്മയെയും അച്ഛനെയും കണ്ടപ്പോൾ സന്തോഷം ഉണ്ടെങ്കിലും അവരെ പിരിഞ്ഞതിൽ അല്ലുമോൾക്ക് വല്യ വിഷമങ്ങളൊന്നുമില്ല എന്ന് നേരിൽ മനസ്സിലാക്കിയപ്പോഴാണ് നിഹയ്ക്ക് ജീവൻ വീണത്... 

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു... 

വർഷം വന്നു ശിശിരം വന്നു ഹേമന്തം വന്നു... 

അവരുടെ ജീവിതത്തിൽ സന്തോഷങ്ങൾ മാറിമാറി വന്നു.. 

അല്ലുവിന് ഇപ്പൊ പപ്പായി വേണ്ട നിച്ചുമ്മ ഇല്ലാതേ ഒരുനിമിഷം ഇരിക്കാൻ അവൾക്കാവില്ല... 

റാമിന്റെ അമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല ആ അമ്മക്ക് നിഹ മരുമകൾ അല്ലായിരുന്നു മകൾ ആയിരുന്നു... 

നിഹയുടെ  പരിചരണം കൊണ്ട് തന്നെ അമ്മ പതിയെ പതിയെ പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി... 

റാമിന്റെ ബിസിനസ് ഉയർച്ചയിലേക്ക് പോയി.. 

സ്നേഹദീപത്തിലെ കുട്ടികൾക്കെല്ലാം സ്പോൺസർ ആയത് ശ്രീറാം ആയിരുന്നു.. റാമിന്റെ സഹായത്തോടെ രോഹിണിയെ ഹോസ്പിറ്റലിൽ കാണിച്ചു..

ആറുമാസം കൊണ്ട് രോഹിണിയുടെ ഹാർട്ട് നിന്റെ ഓപ്പറേഷൻ നടത്താം എന്ന് ഡോക്ടർ പറഞ്ഞു... 

അങ്ങനെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിക്കൊണ്ട് ഇരിക്കുമ്പോഴാണ് മറ്റൊരു സന്തോഷം ശ്രീറാമിനെയും നിഹയെയും തേടി വന്നത്... 

റാമിന്റെ ജീവന്റെ തുടിപ്പ് നിഹയുടെ ഉള്ളിൽ വളർന്നു തുടങ്ങി.. 

ആ സന്തോഷം ഒരു വലിയ പാർട്ടി നടത്തിയാണ് റാം ആഘോഷിച്ചത്... 

അങ്ങനെ എല്ലാം കൊണ്ടും ഇന്ദീവരത്തിൽ സന്തോഷം നിറഞ്ഞു നിന്നു.... 

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വിയ്യൂർ സെൻട്രൽ ജയിലിനു മുൻപിലുള്ള വിസിറ്റർസ് സ്പേസിൽ അക്ഷമനായി ശങ്കർദാസ് നിന്നു.. 

കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും ഒരു കോൺസ്റ്റബിളിനൊപ്പം ഗൗതം ഇറങ്ങി വന്നു... 

കണ്ണുകൾ കുഴിഞ്ഞു മുടിയിൽ അങ്ങിങ്ങായി നരകൾ വീണു കുറ്റിത്താടിയുമായി ആകെ ക്ഷീണിച്ച ഒരു രൂപമായിരുന്നു അയാളുടേത്.. 

ക്ലീൻ ഷേവ് ചെയ്തു ടിപ്ടോപ്പായി നടക്കുന്ന ഗൗതമിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അയാൾ.. 

ശങ്കർദാസ് അയാളെ തന്നെ നോക്കി നിന്നു.. 

\"എന്താണ് മിസ്റ്റർ ശങ്കർദാസ്.. ഈ വഴിയൊക്കെ വരാനുള്ള കാരണം.. \"

\"കാരണമുണ്ട് ഗൗതം ഒന്നല്ല പലത്.... \"

ഗൗതം സംശയത്തോടെ നോക്കി.. 

\" ആദ്യം ഒരു സന്തോഷ വർത്തമാനം തന്നെ പറയാം.. \"

\" സന്തോഷമോ എനിക്കോ... ഞാൻ എന്റെ ജീവന്റെ ജീവനായ്  കൊണ്ട് നടന്ന് എന്റെ മായയും അവളുടെ വയറ്റിൽ വളർന്ന എന്റെ കുഞ്ഞും  എന്നെ വിട്ടുപോയി... പിന്നെ എന്ത് സന്തോഷമാണ് എനിക്ക് കിട്ടുന്നത്\"

\" ഗൗതം നിന്റെ വിഷമം എനിക്ക് മനസ്സിലാകും ഒന്നിന് പകരം ഒരിക്കലും മറ്റൊന്ന് ആകില്ല... എങ്കിലും നിന്റെ സങ്കടത്തിന് ചെറിയൊരു പരിഹാരം ഞാൻ പറയാം... \"

ശങ്കർദാസ് എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലാകാതെ ഗൗതം അയാളെ തന്നെ നോക്കി നിന്നു... 

\"ഹിമ നാലുമാസം ഗർഭിണി ആണ്... \"

ശങ്കർദാസിന്റെ വാക്കുകൾ ഗൗതമിൽ പ്രകമ്പനം കൊള്ളിച്ചു.. ഒരു നിമിഷം അയാൾ മൂകനായി.. എന്നിട്ട് തുടർന്നു... 

\" അതെന്റെ  കുട്ടി തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടോ... \"

\" ഗൗതം.... സ്വന്തം മകളെ കുറിച്ച് ഒരു അച്ഛനോടാണ് ഈ വർത്തമാനം പറയുന്നതെന്ന് താൻ ഓർക്കണം... \"

\" പിന്നെ ഞാനെന്താ പറയേണ്ടത് ഓരോ ദിവസം ഓരോ തരത്തിലുള്ള കൂടെ പോകുന്നത് ഗർഭിണി ആണെന്ന് പറഞ്ഞാൽ എന്റെ കുട്ടി തന്നെയാണ് എനിക്ക് ഉറപ്പുണ്ടാവുമോ.. \"

\"എനിക്കുണ്ട് ഗൗതം.. കാരണം ബാംഗ്ലൂർ നിന്നും നാട്ടിൽ വന്നതിനു ശേഷം അവൾക്ക് മറ്റൊരാളുമായും അടുപ്പം ഇല്ലായിരുന്നു അത് എനിക്ക് അറിയാവുന്ന കാര്യമാണ്... \"

\" വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുക യോ അത് നിന്റെ ഇഷ്ടം പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ്... \"

ശങ്കർദാസിന്റെ വാക്കുകൾ കേട്ട് ഗൗതമിനെ മുഖത്ത് പല ഭാവങ്ങൾ മിന്നിമാറി... 

എന്നിട്ട് പ്രതീക്ഷയോടെ അയാൾ ദാസിനെ നോക്കി.. 

പിന്നെന്ത് വാർത്തയെ പറയാനുള്ളത്...

ദാസ് റാമിന്റെ വിശേഷങ്ങൾ പറഞ്ഞു..

വേണ്ട.. എനിക്ക് അവന്റെ കാര്യങ്ങൾ കേൾക്കാൻ താൽപര്യമില്ല... പിന്നെ നിങ്ങളെനിക്കൊരു സഹായം ചെയ്യണം.. 

\"എന്താണ് നീ പറഞ്ഞോ.. \"

ഗൗതം കവർ ദാസിനെ കയ്യിലേക്ക് കൊടുത്തു... 

ഇത് പോസ്റ്റ് ചെയ്യണം എത്രയും വേഗം... 

ആ കവറിൽ എഴുതിയിരിക്കുന്ന അഡ്രസ്സിലേക്ക് ശങ്കർദാസ് നോക്കി എന്നിട്ട്  ഗൗതമിനെ നോക്കി എന്നിട്ട് ചോദിച്ചു.. 

ഗൗതം ഇനിയും... 

ഞാൻ പറയുന്നത് താൻ അങ്ങ് കേട്ടാൽ  മതി മനസ്സിലായോ... 

അതിനു മറുപടിയൊന്നും പറയാതെ ശങ്കർദാസ് ആ കവർ വാങ്ങിച്ച് പുറത്തേക്കിറങ്ങി പോയി... 

മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി കൊണ്ട് ഗൗതം തിരികെ സെല്ലിലേക്ക് പോയി.. 

കാത്തിരിക്കു..


നിഹാരിക -26

നിഹാരിക -26

4.4
3172

നിഹാരിക 26ആറു മാസങ്ങൾക്കു ശേഷം...അല്ലൂട്ടി ഓടല്ലേ അമ്മയ്ക്ക് വയ്യാത്തതാ  ഒന്നു നിൽക്കു മോളെ.,, നിഹ പറയുന്നത് കേൾക്കാതെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് അല്ലു മുന്നോട്ടോടി... അല്ലുവിന്റെ ബാഗും കൊണ്ട് വീർത്ത വയറും താങ്ങിപ്പിടിച്ചു നിഹ പിറകെ ഉണ്ടായിരുന്നു..ശോ ഈ കുട്ടിയോട് പറഞ്ഞാൽ മനസ്സിലാകില്ല... അല്ലുവിന്റെ അടുത്തേക്ക് എത്താൻ നിഹ വേഗം നടന്നു...അപ്പോഴേക്കും അല്ലു ഇന്ദീവരത്തിന്റെ  കോമ്പൗണ്ട് കടന്ന് അകത്തേക്ക് കയറി..പുറകെ നിഹയും... അതുകണ്ടുകൊണ്ടാ കാർത്തിക പുറത്തേക്ക് വന്നത്.. അല്ലുന്റെ പുറകെ വേഗത്തിൽ നടന്നു വരുന്ന നിഹയെ കണ്ടതും കാർത്തിക അടുത്തേക